വെള്ളലിബാസിൻ പുടവയണിഞ്ഞ് | Muqthar Muhibb Noor | Vella Libas ORIGINAL VERSION

Поделиться
HTML-код
  • Опубликовано: 15 фев 2021
  • Lyrics: Muqthar Muhibb Noor
    Music: Muqthar Muhibb Noor
    BGM : Muqthar Muhibb Noor
    Singer: Muqthar Muhibb Noor
    Recording:Muqthar Muhibb Noor
    Mixing: Muqthar Muhibb Noor
    Mastering: Muqthar Muhibb Noor
    Producer:Muqthar Muhibb Noor
    On Screen: Muqthar Muhibb Noor
    Direction: Azhar D2s (Udayippinte Usthad)
    Camera: Azhar D2s(Udayippinte Usthad)
    Edit: Azhar D2s(Udayippinte Usthad)
    Vfx: Azhar D2s(Udayippinte Usthad)
    Jeep Announce : Sakeer Ali Husain
    Co-Ordination: Mubashir UU
    Released By: Pattum pedia
    വെള്ളലിബാസിന്‍ പുടവയണിഞ്ഞ് മണവാളൻ ചമയേണം.....
    വെള്ളം ചേര്‍ത്തതില്‍ കര്‍പ്പൂരത്തിന്‍ അത്തറ് പൂശിത്തന്നിടണം
    ആറുകാല്‍ തേരിലേറി തോഴരോടൊത്തെഴുന്നള്ളേണം...
    ആരവമായ് കലിമത്തിന്‍ മാധുരി അന്ന് മുഴങ്ങേണം
    💚💚💚💚💚💚💚💚
    മലകുൽ മൗത്തിനെ ദല്ലാളാക്കി
    മാലികുൽ മുൽകിൻ സമ്മാനം
    മനസ്സറിഞ്ഞിരു കയ്യും നീട്ടി സ്വീകരിക്കേണം....
    പ്രിയരേ അന്നാ മംഗല രാവിന് ബാറക നേരേണം...
    പ്രിയ സഖി നീയെൻ മൂന്നാം കെട്ടിന് സമ്മതം മൂളേണം...
    💚💚💚💚💚💚💚
    ആറടിമണ്ണ് കുഴിച്ചൊരാ മണിയറ മെത്തയില്‍ പൂകേണം......
    ആദ്യരാവിന്‍ ശീലായ് തഹ്'ലീല്‍ തസ്ബീത്തുയരേണം....
    ആയിരമായിരം മണ്‍തരി വിതറി മംഗളം നേരേണം -
    ആഴിയിരുട്ട് നിറഞ്ഞൊരു അറയിൽ കുടിയിരിക്കേണം
    💚💚💚💚💚💚💚💚
    മൂട് കല്ല് വെച്ചാ മണിയറ വാതിൽ പതുക്കെ ചാരേണം..
    മീസാൻ കല്ലിനാൻ വാതിൽ പൂട്ടി നിങ്ങൾ മടങ്ങേണം..
    മുത്തമിടാനായ് ചുമരുകളെന്നെ കെട്ടി പുണരേണം
    വാരിയെല്ലുകൾ പൊടിയണ ശബ്ദം മണ്ണിലമരേണം
    💚💚💚💚💚💚💚💚
    അഥിതികളായൊരു
    മുൻകർ നകീറിനെ അദബിൽ സൽക്കരിക്കേണം
    അദ്'രീ അദ്'രീഎന്ന് പറഞ്ഞു ജവാബ് കൊടുക്കേണം....
    അതിനായ് എന്നുടെ സൽക്കർമ്മങ്ങൾ കൂട്ട് കിടക്കേണം....
    അഹദേ എന്നുടെ മണ്ണറ നീ പൂവറയാക്കേണം...
    അഹദേ എന്നുടെ കല്ലറ നീ വിശാലമാക്കേണം....
    അഹദേ ആ പുതു ജീവിതം സന്തോഷമാക്കേണം
    - Muqthar Muhibb Noor
    #Muqtharmuhibbnoor
    #Aadyarathri
    #vellalibas #firdhouskaliyaroad #mizmarrecords
    #വെള്ളലിബാസിന്‍പുടവയണിഞ്ഞ്
    #Aaradimannu
    #tushahekhuban #azharkallur #Firdauskaliyaroad #islamic #islamicstatus
    #rahoofakodenewsongs #rahoofazhariakode #Wafasalam
    #japan #feel #death #muslim #mappilapattukal
  • ВидеоклипыВидеоклипы

Комментарии • 2,9 тыс.

  • @MysticRose-zr9mw
    @MysticRose-zr9mw 2 года назад +480

    "പ്രിയസഖി നീയെൻ മൂന്നാം കെട്ടിന് സമ്മതം മൂളേണം"
    കുടുംബിനികളായ എത്രയോ ഭാര്യമാരുടെ ഹൃദയം തകർത്ത വരികളാണ്..
    ഏതാണാ മൂന്നാം കെട്ട്? ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
    😔😔😔😔😔😔😔😔😔
    വ്യൂസിന്റെ എണ്ണത്തിലുള്ള പെരുപ്പം കൊണ്ടല്ല. സാധാരണക്കാരായ ലക്ഷക്കണക്കിന് ജനങ്ങളുടെ മനസ്സറിഞ്ഞുള്ള കമന്റുകൾ കൊണ്ട് മാത്രം രക്ഷപ്പെട്ട പാട്ട്..
    ആ കമന്റുകളിൽ
    ചെയ്തു പോയ തെറ്റുകളുടെ മേൽ പശ്ചാതാപിക്കുന്നവരുണ്ട്,
    പാപമോചനത്തിന് വേണ്ടി തേടുന്നവരുണ്ട്,
    ഉള്ളറിഞ്ഞു വസിയ്യത്തുകൾ പങ്ക് വെക്കുന്നവരുണ്ട്.
    ദുനിയാവിന്റെ ദ്രോഹങ്ങളിൽ മനം മടുത്തു നല്ല മരണത്തെ തേടുന്നവരുണ്ട്.
    ദിവസം മുഴുവൻ ഈ ഗാനം കേട്ട് കേട്ട് ഓരോ രംഗവും മനസ്സിൽ ചലച്ചിത്രം പോലെ കണ്ട് തേങ്ങി കരഞ്ഞവരുണ്ട്.
    അങ്ങനെ ഒരുപാടൊരുപാട് പേർ...
    ഈ ഓളം ഒരിക്കലും നിലക്കാൻ പോണില്ല കാരണം മരണം ട്രെൻഡ് നോക്കി വരുന്ന ഒരാളല്ല.
    ഇന്നല്ലെങ്കിൽ മറ്റൊരിക്കൽ ആ വെള്ളലിബാസ് നമ്മളെയും തേടിയെത്തും
    മണവാളനും, മണവാട്ടിയുമൊക്കെ ആവണ്ടേ...? കാത്തിരിക്കാം...
    അല്ലാഹു ഇഹവും, പരവും സലാമത്താക്കട്ടെ... ആമീൻ

  • @farookfarook7895
    @farookfarook7895 2 года назад +1802

    ഒന്നിലധികം തവണ ഇൗ പാട്ട് കേട്ടവർ ഉണ്ടോ ഇവിടെ 🤔🤔🤔

  • @habeebhabi7
    @habeebhabi7 2 года назад +339

    വെള്ളലിബാസിന്‍ പുടവയണിഞ്ഞ് മണവാളൻ ചമയേണം.....
    വെള്ളം ചേര്‍ത്തതില്‍ കര്‍പ്പൂരത്തിന്‍ അത്തറ് പൂശിത്തന്നിടണം
    ആറുകാല്‍ തേരിലേറി തോഴരോടൊത്തെഴുന്നള്ളേണം...
    ആരവമായ് കലിമത്തിന്‍ മാധുരി അന്ന് മുഴങ്ങേണം
    മലകുൽ മൗത്തിനെ ദല്ലാളാക്കി മാലികുൽ മുൽകിൻ സമ്മാനം
    മനസ്സറിഞ്ഞിരു കയ്യും നീട്ടി സ്വീകരിക്കേണം....
    പ്രിയരേ അന്നാ മംഗല രാവിന് ബാറക നേരേണം...
    പ്രിയ സഖി നീയെൻ മൂന്നാം കെട്ടിന് സമ്മതം മൂളേണം...
    ആറടിമണ്ണ് കുഴിച്ചൊരാ മണിയറ മെത്തയില്‍ പൂകേണം......
    ആദ്യരാവിന്‍ ശീലായ് തഹ്'ലീല്‍ തസ്ബീത്തുയരേണം....
    ആയിരമായിരം മണ്‍തരി വിതറി മംഗളം നേരേണം -
    ആഴിയിരുട്ട് നിറഞ്ഞൊരു അറയിൽ കുടിയിരിക്കേണം
    മൂട് കല്ല് വെച്ചാ മണിയറ വാതിൽ പതുക്കെ ചാരേണം..
    മീസാൻ കല്ലിനാൻ വാതിൽ പൂട്ടി നിങ്ങൾ മടങ്ങേണം..
    മുത്തമിടാനായ് ചുമരുകളെന്നെ കെട്ടി പുണരേണം
    വാരിയെല്ലുകൾ പൊടിയണ ശബ്ദം മണ്ണിലമരേണം
    അഥിതികളായൊരു മുൻകർ നകീറിനെ അദബിൽ സൽക്കരിക്കേണം
    അദ്'രീ അദ്'രീഎന്ന് പറഞ്ഞു ജവാബ് കൊടുക്കേണം....
    അതിനായ് എന്നുടെ സൽക്കർമ്മങ്ങൾ കൂട്ട് കിടക്കേണം....
    അഹദേ എന്നുടെ മണ്ണറ നീ പൂവറയാക്കേണം...
    അഹദേ എന്നുടെ കല്ലറ നീ വിശാലമാക്കേണം....
    അഹദേ ആ പുതു ജീവിതം നീ സന്തോഷമാക്കേണം...

    • @hasinahanhasinahan3194
      @hasinahanhasinahan3194 2 года назад +4

      Aameen

    • @ramshadramshu1234
      @ramshadramshu1234 2 года назад +1

      😘

    • @asiyas_vlog8291
      @asiyas_vlog8291 2 года назад +2

      ❤❤❤❤❤

    • @hasinahanhasinahan3194
      @hasinahanhasinahan3194 2 года назад +3

      Aameen

    • @anasaslam9798
      @anasaslam9798 2 года назад +16

      ഇതൊക്കെയാവണം എന്റെ പ്രീയപ്പെട്ടൻ അന്ന് അവസാനമായി പറഞ്ഞു പോയത് എന്നു തോന്നി പ്പോയി... അള്ളാഹ് ആ പുതുജീവിതം സന്തോഷമാക്കി കൊടുക്കട്ടെ.. ആമീൻ

  • @hakeemkanderi8661
    @hakeemkanderi8661 2 года назад +104

    ഈ പാട്ട് എനിക്ക് കേൾക്കാൻ പേടിയാ...
    എന്റെ കല്യാണത്തിന് മുൻപ്, മൂന്ന് ആഴ്ച യോളം ഈ song തുടരെ തുടരെ വീണ്ടും വീണ്ടും കേട്ടിരുന്നു... എന്തോ അനുപൂതി ആയിരുന്നു...
    അങ്ങനെ എന്റെ കല്യാണ ദിവസം എന്റെ ഉപ്പ ഈ ലോകത്തോട് വിടപറഞ്ഞു...
    പറയാൻ വാക്കുകളില്ല... 😭😭😭
    ഞാൻ പുതിയാപ്ല ആയി പോകേണ്ട വീട്ടിൽനിന്നു എന്റെ ഉപ്പയുടെ മയ്യത്താണ് ഇറങ്ങി പോയത്...
    അല്ലാഹു കബർ സ്വർഗ്ഗ പൂന്തോപ്പാക്കി കൊടുക്കട്ടെ... ആമീൻ...

  • @user-sr7gk5oj8j
    @user-sr7gk5oj8j 3 года назад +1210

    മരണ ദിവസത്തെ മംഗല്ല്യദിനത്തോട് ഉപമിച്ച വരികളാണ്... ആ സെൻസിൽ തന്നെ എല്ലാവരും ഈ ഗാനം കേൾക്കണെ..

    • @aminaami6710
      @aminaami6710 3 года назад +5

      Yes

    • @mohammedharoon916
      @mohammedharoon916 2 года назад +38

      സൂഫികൾ മരണദിനം മംഗല്യ ദിവസമായി കാണുന്നവരാണ്...

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  2 года назад +128

      @@mohammedharoon916
      തീർച്ചയായും... സൂഫി പാത പുൽകിയവർക്ക് മാത്രമേ അത് സാധിക്കുകയുള്ളൂ... ദുനിയാവിന്റെ ദ്രോഹങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി അവർ മരണമെന്ന അനുഗ്രഹത്തെ തേടുക തന്നെ ചെയ്യും... മരിക്കുന്നതിന് മുമ്പേ മരിച്ചവരിൽ പെട്ടവനാവുക.. എന്നാണ് മുത്ത് റസൂൽ(സ)പഠിപ്പിച്ചത്.. ആ വാക്ക് അതേ പടി സ്വീകരിച്ചവർ സൂഫികളായ ഔലിയാക്കൾ മാത്രമാണ്.. അല്ലാഹുവിനെ കണ്ടെത്തിയ മഹത്തുക്കളെ പിൻപറ്റുക.. അല്ലെങ്കിൽ അവരെ കണ്ടവരെ കാണുക... നഫ്സിനെ ശുദ്ധീകരിക്കുക.. ആത്മാവിലേക്കിറങ്ങി ഏഴാകാശങ്ങളും കടന്ന് ഒരു മിഹ്റാജ് യാത്ര പോവുക... ദീനിന്റെ കൊടിയും പിടിച്ച് ഹർഷിന്റെ തണലിൽ ചേരാൻ അല്ലാഹ് അനുഗ്രഹിക്കട്ടെ.. ആമീൻ

    • @AbdulRasheed-ur2fk
      @AbdulRasheed-ur2fk 2 года назад +29

      @@muqtharmuhibbnoor5614 നല്ല വരികൾ... അകം തൊട്ട് ഉള്ളം വിറച്ച് കണ്ണ് നിറഞ്ഞു...അല്ലാഹു ബറകത് ചെയ്യട്ടെ... ഇനിയും ഉണ്ടാകട്ടെ...
      മരണത്തെ നല്ല രീതിയിൽ സ്വീകരിക്കുന്ന മഹാ സൗഭാഗ്യത്തെയല്ലേ ഇവിടെ ഓർമിപ്പിക്കുന്നത്... നമുക്ക് അനുചിതമായ music ഒഴിവാക്കിയിരുന്നേൽ കൂടുതൽ അർത്ഥവത്തായേനെ...

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  2 года назад +13

      @@AbdulRasheed-ur2fk
      Aameen....
      അവസാനം പറഞ്ഞ
      Music ഒഴിവാക്കണം എന്ന അഭിപ്രായത്തോട് ഒരു കാരണ വശാലും യോജിക്കാൻ പറ്റില്ല... music instruments ഉപയോഗിച്ച് കൊണ്ട് തന്നെ ഇനിയും ഇത്തരം പാട്ടുകൾ പിറവിയെടുക്കും.....

  • @rayyathasni182
    @rayyathasni182 3 года назад +481

    എഡിറ്റിങ്ങും പാട്ടും മൊത്തത്തിൽ വളരെ നന്നായി
    നമ്മുടെ മരണം അള്ളാഹു സലാമത്താക്കട്ടെ🤲

  • @muhammedshafishafi1133
    @muhammedshafishafi1133 2 года назад +200

    ഒരു നാൾ ..........
    .............. ഈ വരികൾ ഞമ്മുടെ ജീവിതത്തിൽ സഫലമാകും നാഥൻ നല്ല മരണം സമ്മാനിക്കട്ടെ 🤲🤲🤲

  • @noorehuda5139
    @noorehuda5139 2 года назад +243

    എന്റെ ഉസ്താദാണ് ഈ പാട്ട് ആദ്യം എനിക്ക് അയച്ചുതന്നത്... കേട്ടിട്ട് എത്ര പ്രാവശ്യം കരഞ്ഞുവെന്ന് അറിയില്ല..... ജസാകള്ളാഹ്!!

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  2 года назад +3

      ആമീൻ

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  2 года назад +7

      ആമീൻ.. ഈ ചാനലിൽ ജുമുഅ ദിവസത്തെ കുറിച്ചുള്ള New song release ചെയ്തിട്ടുണ്ട് Suport ചെയ്യണേ...

    • @aaliyaaaliya1553
      @aaliyaaaliya1553 2 года назад

      @@muqtharmuhibbnoor5614 😍😍😍😍

    • @shaji9259
      @shaji9259 2 года назад

      Aameen

  • @Centurymusics
    @Centurymusics 3 года назад +258

    ഒരു രക്ഷയുമില്ലാത്ത വരികളും അതിനൊത്ത ആലാപനവും. ഒടുക്കത്തെ feel ❤❤❤

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  3 года назад +6

      THANKSSSS🌷🌷🌷🌷🌷

    • @ikkakkayumpenganmarum3030
      @ikkakkayumpenganmarum3030 3 года назад +1

      Thanksss❤️❤️❤️

    • @jabir.pt.mundambra3694
      @jabir.pt.mundambra3694 3 года назад +3

      വേറേയു൦ നല്ല കുറേയേറേ ഗാനങ്ങള് മലയാളിക്ക് നല്കിയിട്ടുണ്ട്....🌹
      ഞങ്ങടേ ഈ നാട്ടുകാര൯....💪📝📢

    • @hinuhani2700
      @hinuhani2700 2 года назад

      😍😍👍👍👍

    • @rskitchenhive396
      @rskitchenhive396 2 года назад

      Sathyam aaa oru feel ndallo ath head set vech full sound il itt kelkkanam appo ariyaam feel ❤❤❤❤😍😍😍😍😍

  • @noordheenfocusmenswear6744
    @noordheenfocusmenswear6744 2 года назад +127

    😔😔😔😔
    ഈമാനോട് കൂടിയുള്ള മരണം നൽകണേ നാഥാ 😔😔ആമീൻ
    പ്രവാസ ലോകത്ത് നിന്നും...🤲

  • @sirajelayi9040
    @sirajelayi9040 Год назад +30

    സന്തോഷത്തോടെ മണവാളൻ ഒരുങ്ങുന്നപോലെ ആവട്ടെ ഓരോ മരണവും😢😢😢

  • @nishadta5896
    @nishadta5896 2 года назад +68

    സത്യംപറയാലോ, ഞാൻ കേട്ടതിൽവെച്ച് ഏറ്റവും മനോഹരഗാനം.....
    ഈ വരികൾ ഒരു പാട് ഇഷ്ടം.......🥰

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  2 года назад

      Jazakallah khair❤❤

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  2 года назад

      ഇന്ന് വൈകുന്നേരം നാല് മണിക്ക് new Song release ഉണ്ട്... മറക്കല്ലേ

  • @fasalcheekode1
    @fasalcheekode1 3 года назад +108

    FB യിൽ നാല് വരികൾ കേട്ടപ്പോൾ തന്നെ മുഴുവൻ കേൾക്കാൻ ലിങ്ക് അമർത്തി.
    ഒന്നും പറയാനില്ല. അതി ഗംഭീരം
    ക്യാമറ, വരികൾ, സംഗീതം.
    അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  3 года назад +3

      Jazakallah khair...... എല്ലാവരിലേക്കും share ചെയ്യമെന്ന് പ്രതീക്ഷിക്കുന്നു

  • @_nabeel__muhammed
    @_nabeel__muhammed 2 года назад +59

    100K....👍👍
    ഈ ഗാനം ഒരു ലക്ഷം ആൾക്കാരെ സ്വന്തം മരണ ദിവസത്തെ പറ്റി ചിന്തിപ്പിക്കാൻ കാരണമായി...😊👌

  • @AbdulJaleel-qj6fx
    @AbdulJaleel-qj6fx Год назад +11

    ഉപ്പയുടെ മരണ ശേഷമാണ് ഞാൻ ഈ പാട്ട് ആദ്യമായി കേട്ടത് ഉപ്പാനെ കുളിപ്പിച്ചതും ഖഫം പുടവ അണിയച്ചതും ഉപ്പാനെ കൊണ്ടുപോതും ഓർത്തു ഒരുപാട് കരഞ്ഞിട്ടുണ്ട് രണ്ടു വർഷമായി ഉപ്പ പോയിട്ട് അള്ളാഹു തആല നമ്മളിൽ നിന്ന് വിടപറഞ്ഞു പോയ എല്ലാവരെയും അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ..... 🤲🏻🤲🏻🤲🏻

  • @manjuzzworld1233
    @manjuzzworld1233 2 года назад +122

    ഈ വരികൾ കേട്ടപ്പോൾ നമ്മുടെ മയ്യത്ത് കൊണ്ടുപോകുന്നത് ആരെങ്കിലും ഓർത്തോ ഞാൻ ഓർത്തു 😭😭

  • @shibili4318
    @shibili4318 Год назад +13

    ചെയ്യാൻ പോകുന്ന തെറ്റുകൾക്ക് മുൻപേ ഇതൊന്നു കേട്ടാൽ ഒരു തെറ്റും ചെയ്യാൻ കയ്യില 😞😞😞😞
    തെറ്റുകൾ ചെയ്യുന്നവരിൽ ഞങ്കളെ പെടുത്തല്ലേ നാദാ( allah)

  • @hubburrasool4747
    @hubburrasool4747 3 года назад +98

    മരണം വരച്ചിട്ട വരികൾ, ചിന്തകളെ ഖബറിന്റെ ഉള്ളറകളിലേക്ക് കൊണ്ടു പോവുന്നു. മരണാനന്തരം നഥനിലുള്ള പ്രതീക്ഷകളാണ് വരികളിലുടനീളം,.... നല്ല work, അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

  • @aadiaishu9582
    @aadiaishu9582 2 года назад +76

    ആദ്യമായിട്ടാണ് ഭയത്തോടെ ഒരു പാട്ട് കേൾക്കുന്നത് 🤲മനസ്സിൽ കൊണ്ടു

  • @muneermuneer9422
    @muneermuneer9422 2 года назад +28

    മരണത്തെ കുറിച് ഒരുപാട് പാട്ടു കേട്ടിട്ടുണ്ട് പക്ഷെ ഇത്രയും സുന്ദരമായി ഉള്ള വർണന ഇതുവരെ കേട്ടിട്ടില്ല. അസാധ്യ വരികൾ ഭായ്

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  2 года назад +1

      Jazakallah khair😍❤️❤️

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  2 года назад +1

      ഇന്ന് വൈകുന്നേരം നാല് മണിക്ക് new Song release ഉണ്ട്... മറക്കല്ലേ

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  2 года назад +1

      My New Song "മരതകമണിമുത്ത്" എന്ന് തുടങ്ങുന്ന മദ്ഹ് ഗാനം റിലീസ് ആയിട്ടുണ്ട് കണ്ട് അഭിപ്രായം രേഖപ്പെടുത്തുമല്ലോ..

  • @Alzuvloge
    @Alzuvloge 3 года назад +144

    Muqthar. Muhibbu. Mashah allah.feel it. ഒരു പക്ഷെ ഇത്രയും കഴിവുണ്ടായിട്ടും പുറം ലോകം അധിക. അറിയാതെ പോയാ ഒരു കലാകാരൻ

  • @shihabudheenk567
    @shihabudheenk567 2 года назад +31

    സത്യം പറഞ്ഞാൽ മരണവും കല്യാണം തന്നെയാണ്. ഏറെ ഇഷ്ട്ടപെട്ട പാട്ട്. ഒരുപാട് ചിന്തിക്കാനുണ്ട് ഓരോ വരിയിലും. 🤲

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  2 года назад +1

      Ishq❤❤

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  2 года назад

      My New Song "മരതകമണിമുത്ത്" എന്ന് തുടങ്ങുന്ന മദ്ഹ് ഗാനം റിലീസ് ആയിട്ടുണ്ട് കണ്ട് അഭിപ്രായം രേഖപ്പെടുത്തുമല്ലോ..

  • @mrmadiyan4735
    @mrmadiyan4735 2 года назад +118

    ഈ പാട്ട് കേടതിനു ശേഷം മനസിന് വല്ലാത്തൊരു വേദന മറക്കാൻ കഴിയുന്നില്ല 😥😥😥

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  2 года назад

      Jazakallah khair❤️

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  2 года назад +1

      നബി ദിനം പ്രമാണിച്ച് പുതിയ രണ്ട് ഗാനങ്ങൾ കൂടി Release ആക്കാൻ ഉദ്ദേശിക്കുന്നു... കാത്തിരിക്കുക...

    • @mrmadiyan4735
      @mrmadiyan4735 2 года назад

      @@muqtharmuhibbnoor5614 ok thank you njan gudalur aanu tamilnatil

    • @mrmadiyan4735
      @mrmadiyan4735 2 года назад

      Njan ippoyum daily yum ee paat ketukondeyirikkunnu oru divasam 4 pravashyamenkilum kelkum

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  2 года назад +1

      My New Song "മരതകമണിമുത്ത്" എന്ന് തുടങ്ങുന്ന മദ്ഹ് ഗാനം റിലീസ് ആയിട്ടുണ്ട് കണ്ട് അഭിപ്രായം രേഖപ്പെടുത്തുമല്ലോ..

  • @ajnasc8236
    @ajnasc8236 2 дня назад +1

    യാ അല്ലാഹ് ഒരു ദിവസം എനിക്കും ഉണ്ടാലോ ഇത് പോലെ എന്റെ ഉറ്റവർക്കും റബ്ബേ എല്ലാർക്കും ആയുസും ആരോഗ്യം നൽകണേ മരിച്ചു പോയവർക്ക് സ്വർഗം നൽകി ജന്നത്തിൽ ഒരുമിപ്പിക്കണേ അല്ലെ 🤲😞

  • @fathimakk5424
    @fathimakk5424 2 года назад +76

    പ്രിയ സഖി നീയെൻ മൂന്നാം കെട്ടിന് സമ്മതം മൂളേണം.... ചിരി യോടൊപ്പം വല്ലാത്തൊരു അർത്ഥവത്തായ ചിന്ത കൂടി മനസ്സിൽ ഓടി വന്നു 🥀🤝

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  2 года назад +3

      Ishq❤️❤️❤️ കേൾക്കാൻ മനസ്സ് തുറന്നതിനു നന്ദി

    • @realtruth3162
      @realtruth3162 2 года назад +4

      ഈ പാട്ടിന്റെ പേരും അങ്ങിനെയല്ലേ.. മൂന്നാം കെട്ടിൻ ആദ്യ രാത്രി...ഹൊ, വല്ലാത്തൊരു രാത്രിയാണത്.. റബ്ബ് നേരമ്പോക്കാക്കി തരട്ടേ.. ആമീൻ...

    • @farookfarook7895
      @farookfarook7895 2 года назад +1

      @@realtruth3162 aameen

    • @hezamx
      @hezamx 2 года назад +11

      മൂന്നാം കെട്ടിനു എന്നുള്ളത് മയ്യിത്ത് കെട്ടുന്നതിനെ കുറിച്ചാണ് എന്നാണ് പറയുന്നത് മൂന്നാമത്തെ കെട്ടിലാണല്ലോ മുഖം മറക്കുന്നത്

    • @tippusulthan856
      @tippusulthan856 2 года назад

      yaa allaaahh

  • @SHArcasm
    @SHArcasm 3 года назад +116

    മലക്കുൽ മുൽക്കിനെ ദല്ലാളാക്കി മാലികുൽ മുൽക്കിൻ സമ്മാനം....
    🔥🔥🔥

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  3 года назад +1

      Jazakallah khair

    • @ikkakkayumpenganmarum3030
      @ikkakkayumpenganmarum3030 3 года назад +3

      മലകുൽ മൗത്തിനെ

    • @realtruth3162
      @realtruth3162 2 года назад +9

      റബ്ബേ ആ സമ്മാന സ്വീകരണം ഖൈറായ 63ൽ ഹബീബ് (സ) യുടെ ചാരെ നിനക്ക് സുജൂദിലായി ആക്കണേ... ആമീൻ...

    • @usmanbava6938
      @usmanbava6938 2 года назад

      Amazing lines

    • @abdulsalamkp8018
      @abdulsalamkp8018 2 года назад

      അതെ വല്ലാത്ത വരികൾ

  • @thajaskareem6222
    @thajaskareem6222 10 месяцев назад +4

    ഇതാണ് ഒരു കലാകാരന്റെ കഴിവ് ... ഒരു മനുഷ്യന്റെ പരലോഗത്തിന്റെ തുടക്കം ഇങ്ങനെ രചിക്കാൻ കഴിഞ്ഞതിൽ big thanks.. അള്ളാഹു ഇഹാലോഗവും പരലോഗവും വിജയിപ്പിച്ചു തരട്ടെ...ആമീൻ 🤲നാളെ മുത്ത് നബിയുടെ കൂടെ ജന്നാത്തുൽ ഫിർദൗസിൽ ഒത്തു കൂടാൻ വിധി നൽകട്ടെ... ആമീൻ 🤲

  • @nafeesathulmisriyawayanad5746
    @nafeesathulmisriyawayanad5746 Год назад +7

    സ്റ്റാറ്റസ് കണ്ടു വന്നതാണ്... കരഞ്ഞു പോയി കേട്ടിട്ട്... ഒരുപാട് ഇഷ്ടായി... അള്ളാഹു നമ്മളെയൊക്കെ ഈമാനോടു കൂടി മരിപ്പിക്കട്ടെ... നാഥൻ കാക്കട്ടെ 😢😢😢🤲🏻🤲🏻🤲🏻🤲🏻

  • @Aaziyan
    @Aaziyan 2 года назад +7

    അസ്സലാമുഅലൈക്കും..
    എന്താ പറയുക അല്ലെ 😢😢😢😢
    നമുക്ക് വരാൻ ഉള്ള ഒരു ദിനം.....
    വെളിച്ചെമുള്ള ആദ്യ രാത്രിക്ക് പകരം....
    മൂട് കല്ല് വെച്ച ആദ്യ രാത്രി.....
    ഞങ്ങളെ എല്ലാവരെയും ഈമാനോട് കൂടെ മരിപ്പിക്കണേ അല്ലാഹ്.... 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @mohammedshareef.v.p3510
    @mohammedshareef.v.p3510 2 года назад +17

    മരണത്തിൻ്റെ രുചി എല്ലാവരും അരിയും അല്ലാഹു നല്ല മരണം എല്ലാവർക്കും പ്രധാനം ചെയ്യട്ടെ

  • @shihabshaima
    @shihabshaima 2 года назад +16

    എന്റെ ഉമ്മാ 😪😪😪പോയി എല്ലാവരും എന്റെ ഉമ്മക്കും നമ്മളിൽ നിന്ന് മറഞ്ഞു പോയവർക്കും വേണ്ടി ദുആ ചെയ്യണം.. 😪നാളെ നമുക്കും പോവണ്ടവരല്ലേ അള്ളാഹു നമ്മുടെ അക്കിബാത്ത്‌ നന്നാക്കി തരട്ടെ ആമീൻ 😪😪😪🤲🏻🤲🏻🤲🏻

  • @AalamsMamma
    @AalamsMamma Год назад +4

    രാത്രി 1:00 ക്ക് ഈ പാട്ട് കേട്ടു മരണം എത്ര ഭയാനകം ആണെന്ന് ചിന്തിക്കുന്ന ഞാൻ. ഞങ്ങളെ എല്ലാ തെറ്റുകളും പൊറുത്തു മാപ്പാക്കി ഞങ്ങളുടെ മണ്ണറ നീ മണിയറ ആക്കി തരണേ അള്ളാഹ് 😢😢ചിന്തിപ്പിക്കുന്ന വരികൾ.. എഴുതിയ ആൾക്ക് ബിഗ് 👍.. ഒരു രക്ഷയുമില്ല

  • @jawharjayi
    @jawharjayi 3 года назад +45

    ഉഫ് വല്ലാത്തൊരു ഫീൽ 😭😭
    കേട്ടിട്ട് തന്നെ ബേജാറ് ആവുന്നു 😳

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  3 года назад +1

      Dua......

    • @ikkakkayumpenganmarum3030
      @ikkakkayumpenganmarum3030 3 года назад

      ബേജാറായിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല...

    • @realtruth3162
      @realtruth3162 2 года назад +3

      ബേജാറാകണം ഭായ് എന്ത് കരുതി വച്ചു എന്നോർത്ത്... ഞാനും പൊട്ടിക്കരഞ്ഞു പോയി...പക്ഷേ പ്രതീക്ഷയുണ്ട്... എന്റെ റബ്ബ് കൈ വിടില്ല... ഞാനെന്റെ നാഥനിൽ നിരാശനുമല്ല.

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  2 года назад

      My New Song "മരതകമണിമുത്ത്" എന്ന് തുടങ്ങുന്ന മദ്ഹ് ഗാനം റിലീസ് ആയിട്ടുണ്ട് കണ്ട് അഭിപ്രായം രേഖപ്പെടുത്തുമല്ലോ..

  • @EmmuManu
    @EmmuManu Год назад +5

    😭🤲അല്ലാഹ്.... ഈ പാട്ട് കരഞ്ഞിട്ടല്ലാതെ കേൾക്കാൻ കഴിയുന്നില്ല അല്ലാഹ്.... ഈമാനോടെ മരിപ്പിക്കണേ റഹ്മാനേ 😭🤲

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  Год назад +1

      അല്ലാഹ്‌ കാത്തു രക്ഷിക്കട്ടെ..

    • @EmmuManu
      @EmmuManu Год назад

      @@muqtharmuhibbnoor5614 😭🤲ആമീൻ

  • @thasnimk5540
    @thasnimk5540 Год назад +5

    വാരിയല്ലുകൾ പൊടിയണ ശബ്ദം മണ്ണില്‍ അമരേണം
    Ya allah😭😭
    ഈമാനോടുകൂടിയുള്ള മരണമാക്കണേ നാഥാ

  • @thahirarayeesnnaghzhghhvgg599
    @thahirarayeesnnaghzhghhvgg599 2 года назад +13

    ഈ പാടിയ കലാകാരൻ എനിയും ഇത് പോലെ നല്ല സോങ് പാടാൻ പടച്ചോൻ തൗഫിക്ക് നൽകട്ടെ

  • @nooreyamanmedia5527
    @nooreyamanmedia5527 3 года назад +21

    അഭിപ്രായം എന്താ പറയാ.... 😭😭😭, നിശബ്ദനായിപോയി, ഹൃദ്യയമായ വരിയും ആലാപനവും സംഗീതവും വിഷ്വലും എന്നെ ഒരു നിമിഷം ഖബറിൽ എത്തിച്ചു.... അങ്ങ് അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു ബിഗ് സല്യൂട്ട് മുഖ്താർ മുഹിബ്ബ്‌ നൂർ & ടീം
    സ്നേഹപൂർവ്വം
    ഫാരിസ് മംനൂൻ ലക്ഷദ്വീപ്

  • @hijab224
    @hijab224 Год назад +33

    ഖബറിൽ കിടക്കുന്നത് ഓർമ വന്നു.താനൂരിലെ ബോട്ട് അപകടത്തിൽ മരണപെട്ട പിഞ്ചു കുഞ്ഞിന് മുനവ്വറലി തങ്ങൾ കിസ്സ് ചെയ്യുന്ന വീഡിയോ കണ്ട് ഓടി വന്നതാ .ഈ സോങ് മുഴുവൻ കേൾക്കാൻ

    • @jabirkv31
      @jabirkv31 Год назад

      Me too

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  Год назад +2

      Subhanallah... 😪പ്രാർത്ഥനകളോടെ...

    • @mohamedaslam.k3742
      @mohamedaslam.k3742 Год назад

      ഞാനും

    • @thasnisami9697
      @thasnisami9697 Год назад +1

      Njanum anganeya ee pat ketath

    • @nizarnizar8841
      @nizarnizar8841 Год назад +2

      ഞാനും...പക്ഷേ എന്റെ മുത്ത് നബിക്ക് (صل الله عليه وسلم) music ഇഷ്ടമല്ല....വരികളും,പട്ടും ഏറെ ഇഷ്ടപ്പെട്ടു...

  • @sunshine-ds7xd
    @sunshine-ds7xd 9 месяцев назад +2

    അല്ലാഹുവേ... എന്റെ പ്രിയപ്പെട്ട ഉമ്മൂമ്മ മരിച്ചതിനു ശേഷം ആണ് ഞാൻ ഈ പാട്ട് കേൾക്കുന്നത്.. ഇന്ന് ഉമ്മൂമ്മ മരിച്ചിട്ട് 6 ദിവസം ആയി... അവരുടെ കഫൻ പൊതിയുന്നത് കണ്ടപ്പോ വേദനയും ഒപ്പം പേടിയും ആയിരുന്നു....
    യാ റബ്ബേ... നമ്മിൽ നിന്ന് പിരിഞ്ഞു പോയവരുടെ ഖബർ നീ വിശാലമാക്കി കൊടുക്കാനെ നാഥാ 🤲🏻ഞങ്ങളെ നീ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടണേ allah 😢😢🤲🏻🤲🏻

  • @thahirarayeesnnaghzhghhvgg599
    @thahirarayeesnnaghzhghhvgg599 2 года назад +10

    ആദ്യമായിട്ടാണ് ഇങ്ങനെ പേടിച്ച് കേട്ട സോങ് പറയാൻ വാക്കുകളില്ല അത്രയും ഫിൽ 😥😥😥😥

  • @anaspallikandikannur
    @anaspallikandikannur 3 года назад +46

    Masha Allah
    മുത്തേ മുഖ്താർ❤️👌🏼
    വേറിട്ട ശൈലി
    ഹൃദ്യയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന
    ആലാപനം👌🏼
    മനസ്സ് പിടിച്ച് കുലുക്കുന്ന ഫീലിങ്🔥
    ഇഷ്ടം ഒരുപാട്💚

  • @yousufkishry2982
    @yousufkishry2982 3 года назад +26

    വല്ലാത്ത ഫീൽ ...😭
    വരികളും Background ഉം ഒരു മരണം രുചിപ്പിച്ചു. കൂടെ ആലാപനവും.''

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  3 года назад +1

      Shukran.... habeebi.... Dua..

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  2 года назад

      ഇന്ന് വൈകുന്നേരം നാല് മണിക്ക് new Song release ഉണ്ട്... മറക്കല്ലേ

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  2 года назад +1

      My New Song "മരതകമണിമുത്ത്" എന്ന് തുടങ്ങുന്ന മദ്ഹ് ഗാനം റിലീസ് ആയിട്ടുണ്ട് കണ്ട് അഭിപ്രായം രേഖപ്പെടുത്തുമല്ലോ..

  • @shaheemahammedshane2933
    @shaheemahammedshane2933 2 года назад +5

    പല പല കേട്ട് കഴിഞ്ഞു... കേൾക്കുമ്പോൾ ഒക്കെയും മരണം എന്നൊരു ഓർമ മനസ്സിൽ ചിത്രം മാത്രം ആണ്... നാഥൻ എല്ലാർക്കും ഈമാനുള്ള മൌത്ത് നൽകട്ടെ.... ആമീൻ

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  2 года назад +1

      റബീഉൽ അവ്വൽ പ്രമാണിച്ച് രണ്ട് പുതിയ Songs Release ചെയ്യാൻ ഉദ്ദേശിക്കുന്നു... keep ur Suport

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  2 года назад +1

      My New Song "മരതകമണിമുത്ത്" എന്ന് തുടങ്ങുന്ന മദ്ഹ് ഗാനം റിലീസ് ആയിട്ടുണ്ട് കണ്ട് അഭിപ്രായം രേഖപ്പെടുത്തുമല്ലോ..

  • @marzookpanampad9827
    @marzookpanampad9827 2 года назад +75

    തീർച്ചയായും ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
    വിശുദ്ധ ഖുർആൻ

  • @hariskonnola9519
    @hariskonnola9519 3 года назад +25

    എന്റെ സുഹൃത്ത് മുഖേനയാണ് ഈ പാട്ട് കേൾക്കാൻ ഇടയായത് യാത്ര വേളയിൽ ഒരു പാട് തവണ കേട്ടുകൊണ്ടിരുന്നു❤️❤️❤️❤️ വ്യൂസ് കുറവാണെങ്കിലും കേട്ടുവരുടെ ഹൃദയത്തിലുണ്ടാവും ഈ ഗാനം🥰🥰🥰🥰

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  3 года назад +10

      Jazakallah khair.....
      കുറെ Viwes ഉണ്ടാക്കുക എന്നതിൽ ഉപരിയായി ഈ പാട്ട് കൊണ്ട് എനിക്ക് ഒരു മഹത്തായ നിയ്യത്ത് ഉണ്ടായിരുന്നു. അത് ലക്ഷ്യത്തിൽ എത്തി എന്ന് തന്നെ ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
      പ്രാർത്ഥനകൾ ❤️

    • @salihm.k8904
      @salihm.k8904 2 года назад +1

      @@muqtharmuhibbnoor5614 അതെ.. ✨️ഇവിടെ വ്യൂസ് കുറവാണെങ്കിലും സോഷ്യൽ മീഡിയ മൊത്തത്തിൽ ഇത് വൈറൽ ആണ്.. വാട്സാപ്പിലൊക്കെ നല്ല ക്യാപ്ഷനോട് കൂടി ഇത് പല ഗ്രൂപ്പുകളിലും കണ്ടു ✨️💥ഇതിന്റെ short വീഡിയോസ് ഓക്കെ ഒരുപാട് ഉണ്ട്.. 🥰👍🏻മൊത്തത്തിൽ വളരെ നല്ല വർക്ക്‌.. ഇനിയും പ്രതീക്ഷിക്കുന്നു.. 🤲🏻🤝

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  2 года назад

      നബി ദിനം പ്രമാണിച്ച് പുതിയ രണ്ട് ഗാനങ്ങൾ കൂടി Release ആക്കാൻ ഉദ്ദേശിക്കുന്നു... കാത്തിരിക്കുക...

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  2 года назад +1

      ഇന്ന് വൈകുന്നേരം നാല് മണിക്ക് new Song release ഉണ്ട്... മറക്കല്ലേ

  • @sainusainu9976
    @sainusainu9976 2 года назад +40

    ഈ പാട്ട് കേട്ടതിനു ശേഷം എപ്പോഴുമെപ്പോഴും കേൾക്കണം തോന്നുന്നു വല്ലാത്തൊരു ഫീലിംഗ് സ്

  • @SanuSanu-uu5vb
    @SanuSanu-uu5vb Год назад +4

    ഇത്രയും. മനോഹരവും. ഹൃദയസ്പർശിയുമായ. മാപ്പിളപാട്ട് ഞാൻ. ആദ്യമായി കേൾക്കുകയാണ്.വരികളുടെ അർത്ഥവും ഈണവും കൂടി. കേൾക്കുമ്പോൾ രോമാഞ്ചം കൊള്ളും. എത്ര പ്രാവശ്യം. കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. I like this song❤

  • @ishackmuttumthala4665
    @ishackmuttumthala4665 Год назад +5

    വാരിയെല്ലുകൾ പൊടിയുന്ന ശബ്ദം.. നേരിട്ട് അനുഭവിക്കുന്നതുപോലെ... യാ അല്ലാഹ്... എന്തൊരു വരികൾ. നന്ദി പറയാൻ മലയാള നിഘണ്ടുവിൽ വാക്കുകളില്ല💚💚💚

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  Год назад

      വാരിയെല്ലുകൾ പൊടിയുന്ന അവസ്ഥ.. ഒരു ശുഭ സൂചനയല്ല.എന്നറിയാം
      ഒരിക്കൽ ദുനിയാവ് പാടെ ഉപേക്ഷിക്കാനൊരുങ്ങിയ ഈ പാപിയുടെ വൈകാരികതയുടെ വേലിയേറ്റത്തിൽ വന്ന, വെളിവില്ലായ്മയുടെയോ, പക്വതയില്ലായ്മയുടെയോ വരികൾ ആണത്. ക്ഷമിച്ചേക്കൂ... 🙏🏻

  • @MIDLAJPARAKKAL
    @MIDLAJPARAKKAL 2 года назад +5

    Status വീഡിയോ ഒരു പാട് തവണ കണ്ടിട്ടുണ്ട്.പക്ഷെ...ഫുൾ song കാണുന്നത് ഇന്നാണ്. പല തവണ കേട്ടു...കണ്ണു നിറഞ്ഞു കേട്ടു...എന്റെ മരണ ദിവസ്സം ഞാൻ ആ കുറഞ്ഞ നിമിഷങ്ങളിൽ ഞാൻ കണ്ടു.
    നമ്മുടെ ആഖിബത്ത് (അന്ത്യം) നന്നാക്കി തരട്ടെ...

  • @asnasaheed6527
    @asnasaheed6527 3 года назад +35

    പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീലിംഗ്🤩🤩😍😍😘😘 വീണ്ടും വീണ്ടും കേട്ടു കൊണ്ട് രിക്കുന്നു 🤩🤩😍😍കണ്ണ് അടച്ചു കേൾക്കണം hoo feeling

  • @user-fy8gu6ux6l
    @user-fy8gu6ux6l Год назад +17

    അള്ളാഹുവേ ഈമാനോട് കൂടിയുള്ള മരണം പ്രദാനം ചെയ്യണേ 😢🤲

  • @jafarsadiquek
    @jafarsadiquek Год назад +8

    "പ്രിയരേ അന്നാ മംഗള രാവിൽ ബാറക നേരേണം " ബല്ലാത്ത ഫീൽ ചെയ്തു 😓

  • @muneerpallikkal46
    @muneerpallikkal46 3 года назад +32

    കെട്ടുകൾ മൂന്നും കെട്ടി
    മൂസക്ക ഫീൽ 😍😍💚💚💚👌👌👌👌

  • @aneeaneesh1968
    @aneeaneesh1968 2 года назад +3

    അല്ലാഹ് ഇത്രയും അധികം മനസ്സിൽ തട്ടിയ വരികൾ ഇന്നേ വരെ കേട്ടിട്ടില്ല, എന്നിൽ നിന്ന് വന്നു പോയ പാപങ്ങൾ പൊറുക്കാൻ നിങ്ങളുടെ ദുആ യിൽ ഉൾപ്പെടുത്തണേ 🙏അല്ലാഹ് ഖൈർ ആക്കട്ടെ ആമീൻ

  • @junaisekwayanad1340
    @junaisekwayanad1340 Год назад +4

    മാഷാ അള്ളാ എല്ലാ ദിവസവും മരണത്തേ ഓർക്കാനുള്ള മനസ്സിനെ മരണമെന്തന്നു അറീക്കുന്ന ഒരു ഫീലിംഗ്ഗുള്ള സോങ്‌ അല്ലാഹു ഈ സോങ്‌ ആലഭിച്ച ആൾക്ക് ദീർഗ്ഗായുസും ആരോഗ്യം ആഫിയത്ത് നൽകി അനുഗ്രഹിക്കട്ടെ അമീൻ ഇനിയും നല്ലത് പോലെ നല്ല സോങ്‌ നല്ല വേദി അല്ലാഹു ൻനൽകി അനുഗ്രഹിക്കട്ടെ ആമീൻ സ്വൊന്തം മരണത്തേ ഓർക്കുന്നവർ ഒരു ലൈക്ക് കൊടുക്കോ

  • @storieskl-6547
    @storieskl-6547 2 года назад +18

    ചിന്തിപ്പിക്കുന്ന വരികൾ 👌👌 ഞങ്ങളുടെ എല്ലാവരുടെയും മരണം നന്നാക്കാനേ റബ്ബേ 🤲🤲

  • @masiya3452
    @masiya3452 3 года назад +3

    ഖബറെന്നോ മരണമെന്നോ പറയാതെ ഖബറിലേക്കുള്ള യാത്രയേയും ഖബറിലെ ജീവിതവും പുതുമാരന്റെ ആദ്യരാത്രിയും ആയി സങ്കൾപിച്ച്‌ മരണ ശേഷ ജീവിതം സ്വപ്നം കണ്ട മുഹബത്തിന്റെ നൂറേ സ്വർഗ്ഗമായിരിക്കട്ടേ പ്രതിഫലം
    മനസിനെ എങ്ങോ എത്തിച്ച കലാകാരാ തൂലിക ഇനിയും ചലിക്കട്ടേ കീബോർഡുകളിലൂടെ ഇനിയും ഗാനങ്ങൾ ജനിക്കട്ടേ മുക്താറുയരട്ടേ

  • @hmdcreativity1
    @hmdcreativity1 2 года назад +11

    ഇത് പോസ്റ്റ്‌ ചെയ്ത അന്ന് മുതൽ ഞാൻ ഇടയ്ക്കിടെ കേൾക്കാറുണ്ട്... അന്ന് കേട്ട അതേ ഫ്രഷ്‌നെസ്സോടെ ഇന്നും കേൾക്കുന്നു... Ever green song 🔥🔥🔥

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  2 года назад +1

      ഇന്ന് വൈകുന്നേരം നാല് മണിക്ക് new Song release ഉണ്ട്... മറക്കല്ലേ

    • @hmdcreativity1
      @hmdcreativity1 2 года назад

      @@muqtharmuhibbnoor5614 sure❤❤

  • @asiff_313
    @asiff_313 2 года назад +10

    അള്ളാഹു കാത്തു രക്ഷിക്കട്ടെ,, അറിഞ്ഞും അറിയാതെയും ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട്,, അള്ളാഹു പൊറുത്തു തരട്ടെ... 😓🤲🏽🤲🏽

  • @n0ufalkaradanmamburam20
    @n0ufalkaradanmamburam20 2 года назад +11

    ഇതും കൂടെ കൂട്ടി 8 പ്രാവിശ്യം കേട്ടു.... ഒരു രക്ഷയും ഇല്ല..... 👍👍

  • @abdulwiz9620
    @abdulwiz9620 3 года назад +4

    ഈ Song.. കേട്ടപ്പോൾ എന്ത് പറയണമെന്ന് അറിയില്ല...കരഞ്ഞു പോയി,... നല്ല അർത്ഥവത്തയ വരികൾ, ആ വരികൾ എത്ര മനോഹരമായിട്ടാണ് പാടിയിട്ടുള്ളത്ര്.......പാട്ടിന്റെ ഓരോ വരികളും ഉൾക്കൊണ്ട്‌ തന്നെ നല്ല feel.. കൊടുത്തു തന്നെ പാടിയിട്ടുണ്ട്... പറയാൻ വാക്കുകളില്ല..... അത്രക്കേറെ നന്നായിട്ടുണ്ട്.... ഈ പാട്ട് കേൾക്കുമ്പോൾ വീണ്ടും കേൾക്കണമെന്ന് തോന്നും...... എന്നാൽ കേൾക്കുമ്പഴോ........ അറിയാതെ കണ്ണുകൾ നിറഞ്ഞു പോകുന്നു..... അത്രക്കേറെ മനസ്സിൽ തട്ടുന്ന വരികൾ.... ഈ Song..ന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🥰🥰🌹🌹

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  3 года назад

      Jazakallah khair.....❤😍❤😍❤ എല്ലാവരിലേക്കും Share ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..

    • @abdulwiz9620
      @abdulwiz9620 3 года назад

      @@muqtharmuhibbnoor5614 തീർച്ചയായും, Share. ചെയ്യാം 👍🥰

  • @nasrunk6443
    @nasrunk6443 2 года назад +28

    എത്രതവണ കേട്ടിട്ടും മടുക്കുന്നില്ല വല്ലാത്ത വരികൾ

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  2 года назад

      Ishq❤️

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  2 года назад

      My New Song "മരതകമണിമുത്ത്" എന്ന് തുടങ്ങുന്ന മദ്ഹ് ഗാനം റിലീസ് ആയിട്ടുണ്ട് കണ്ട് അഭിപ്രായം രേഖപ്പെടുത്തുമല്ലോ..

  • @haqq_muhammed4616
    @haqq_muhammed4616 2 года назад +3

    പറയാതിരിക്കാൻ കഴിയില്ല...
    രചന വാക്കുകൾക്കതീതം...
    ഏറെ ചിന്തിപ്പിച്ചു...അതിലേറെ കരയിപ്പിച്ചു💔🥺
    ഇനിയും ഇത് പോലുള്ള ഗാനങ്ങൾ പ്രതീക്ഷിക്കുന്നു...
    ഇതിന് പിറകിൽ പ്രവർത്തിച്ച ഓരോരുത്തരെയും പ്രത്യേകം അഭിനന്ദിക്കണം💝
    നാഥൻ ഖബൂൽ ചെയ്യട്ടെ... ആമീൻ ❤️

  • @reema553
    @reema553 2 года назад +3

    ഈ പാട്ട് കേൾക്കുന്നവർ ഒരിക്കലെങ്കിലും സ്വന്തം മരണത്തെ കുറിച്ച് ചിന്തിക്കാതിരിക്കില്ല...😥
    നല്ല വരികളും അതിനൊത്ത ആലാപനവും...
    ماشا ءالله ...
    ഇനിയും ഇതുപോലെയുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു😊

  • @habeeba2775
    @habeeba2775 2 года назад +11

    ما شاء الله
    കണ്ണ് നിറഞ്ഞു പോയി. നാഥൻ ഈമാനു൦ ഇഖ്ലാസു൦ ഉള്ള ജീവിതവും മരണവും നല്കി അനുഗ്രഹിക്കട്ടെ.... ആമീൻ

  • @faisalfaizi5880
    @faisalfaizi5880 2 года назад +3

    ഈ പാട്ട് കേൾക്കുമ്പോൾ മരണത്തെ സന്തോഷത്തോടെ സ്വീകരിക്കാനുള്ള മനസ്സ് വരുന്നു...
    കലിമ ചൊല്ലി സന്തോഷത്തോടെ മരിക്കാൻ അല്ലാഹു ഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ ആമീൻ...

  • @suhairsuhair.k2230
    @suhairsuhair.k2230 2 года назад +17

    വല്ലാതെ മനസ്സിൽ തട്ടിയ വരികൾ😰😰
    ആഖിബത്ത് നന്നാക്കണേ അല്ലാഹ് 😥😣

  • @ameeraameera3966
    @ameeraameera3966 2 года назад +3

    ഈ സോങ് ഞാൻ കാണുന്ന അന്ന്തൊട്ട് ഈ ടൈം വരെ ദിവസത്തിൽ ഒരുതവണയെങ്കിലും എനിക്കു കേൾക്കണം,,, വല്ലാത്ത ഒരുഫീലും അതിലുപരി ചിന്തിപ്പിക്കലും... മാഷാ അള്ളാഹ്.. റബ്ബ് കാക്കട്ടെ നാമേവരേയും 😔😢

  • @saleempandikkad9173
    @saleempandikkad9173 Год назад +15

    പേടിയോടെ അല്ലാതെ ഇത് കേൾക്കാൻ സാധിക്കില്ല. നല്ല ഫീൽ.....സുബ്ഹാനല്ലാഹ്

  • @rasiyapanambulakal6586
    @rasiyapanambulakal6586 3 года назад +3

    മുഹിബ്ബ് നൂർ:........ എത്ര നല്ല വരികൾ.... ആലാപനവും അങ്ങിനെ എല്ലാമെല്ലാം മനോഹരം. ഇഹപര വിജയം നേടാൻ നാഥൻ നമ്മെയെല്ലാം തുണക്കട്ടെ. ആമീൻ.
    പ്രാർത്ഥനയോടെ .... എല്ലാവിധ അഭിനന്ദനങ്ങളും👌👌💐💐💐

  • @shabeersulthana4969
    @shabeersulthana4969 10 месяцев назад +2

    പ്രിയസഖി നീയെൻ മൂന്നാം കെട്ടിന് സമ്മതം മൂളേണം
    ഈ വരി കേട്ടപ്പോൾ എനിക്ക് എൻ്റെ ഉപ്പ മരിച്ചതിന് ശേഷം ഉള്ള ഉമ്മൻ്റെ അവസ്ഥ ഓർമ വന്നു.
    അല്ലാഹ് എൻ്റെ വപ്പക് കബർ സ്വർഗ്ഗ പൂങ്കാവനം ആകി നൽകണേ.... ആമീൻ

  • @AnuAnu-bj3ou
    @AnuAnu-bj3ou 2 года назад +5

    ഈ song എത്ര കേട്ടിട്ടും മതിയാവുന്നില്ല.....ഒരുപാട് തവണ കേട്ടു.....ഇപ്പോഴും കേൾക്കുന്നു...ന്താ അറിയില്ല കേട്ടതിൽ വെച് മനോഹരമായ മനസ്സിൽ തട്ടിയ ഗാനം...😢😔😍

  • @shinasbinyousaf
    @shinasbinyousaf Год назад +2

    ഈ പാട്ട് എന്റെ നസീക്ക വെക്കുമ്പോൾ ഞാൻ കേൾക്കാൻ ആഗ്രഹിക്കാറില്ല. വല്ലാത്തൊരു വേദനയാണ് പാട്ടിലെ വരികൾക്ക് 😢. ഇന്ന് കേട്ടു 🥹എല്ലാവർക്കും പൊരുത്തപ്പെട്ടു ആഫിയത്തോടുകൂടിയ ദീര്ഗായുസ്സ് റബ് നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @ranoosvlogmalappuram602
    @ranoosvlogmalappuram602 2 года назад +4

    സൂപ്പർ ഇനിയും ഒരു പാട് തവണ ഇങ്ങനെത്ത പാട്ട് യെഴുതാനും പാടാനും നാഥൻ തുണക്കട്ടെ നിന്റെ പ്രിയ ഉസ്താദ്

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  2 года назад +1

      ആമീൻ യാറബ്ബൽ ആലമീൻ...
      അൽഹംദുലില്ലാഹ്... Masha Allah Jazakallaah khair...
      ഉസ്താദേ...
      ഒരു പാട് സന്തോഷം മനസ്സ് നിറഞ്ഞു...
      എന്റെ കഴിവിന്റെ പരിമിതിയിൽ നിന്ന് കൊണ്ട് ഞാൻ എഴുതുന്ന എന്റെ വരികളിൽ അറബി പദങ്ങൾ പ്രാസം തെറ്റാതെ, കോർവ ഒപ്പിച്ചു കൊണ്ട് എഴുതാനുള്ള ഒരു ഊർജ്ജം എന്റെ ഉള്ളിൽ പ്രവർത്തിക്കാൻ തുടങ്ങിയത് മദ്രസ്സയിൽ 5,7,8 ക്ലാസ്സുകളിലെ "ലിസാനുൽ ഖുർആൻ" എന്ന വിഷയം നിങ്ങൾ പഠിപ്പിച്ചത് കൊണ്ട് തന്നെയാണ്..

    • @ranoosvlogmalappuram602
      @ranoosvlogmalappuram602 2 года назад

      അൽഹംദുലില്ലാഹ് സന്തോഷം

    • @ummuhabeebaummuhabeeba3129
      @ummuhabeebaummuhabeeba3129 2 года назад

      👍👍👍

  • @ktgroup7453
    @ktgroup7453 2 года назад +2

    ഒരുപാട് തവണ കേട്ടു... പടച്ചോനെ കബറിടം വിശാലമാക്കണേ. അല്ലാഹ്

  • @noormuhammed142
    @noormuhammed142 2 года назад +5

    യാ റബ്ബേ..വല്ലാത്ത വരികൾ..💔

  • @mkbashee2566
    @mkbashee2566 3 года назад +7

    മരണത്തെ കുറിച്ച് നല്ല മനോഹരമായ രീതിയിൽ
    ആലപിച്ചതിൽ തങ്ങൾക് ഒരു salute
    👍🏻👍🏻👍🏻👍🏻👍🏻👌👌👌👌👌👌

  • @vazhayilvlog8799
    @vazhayilvlog8799 2 года назад +3

    വെള്ള ലിബാസിൻ പുടവയണിഞ്ഞ്.....
    സ്വന്തം മരണ ദിവസത്തെ മംഗല്ല്യദിനത്തോടുപമിച്ച അപാരമായ വരികൾ......
    ഹൃദയത്തിൽ തട്ടുന്ന ആലാപനം...... ഈ ഗാനം കേട്ട് തീരുമ്പോഴേക്ക് ഏതോരാളുടെയും മനസ്സ് ഒന്ന് പിടയാതിരിക്കില്ല...😥😥

  • @noushihaizamnoushi5794
    @noushihaizamnoushi5794 2 года назад +2

    ഞാൻ ഒരുപാട് തവണ കേട്ടു.. എന്താ പറയാ വല്ലാത്ത വരികൾ മരണത്തെ മംഗല്യ മാക്കിയ വരികൾ. ഈ വരികൾ എഴുതി ചേർത്ത അദ്ദേഹത്തിനു ഒരുപാട് നന്ദി അറിക്കട്ടെ. ഇതിലുള്ള വരികൾ കേട്ട് കണ്ണ് നിറഞ്ഞുപോയിട്ടുണ്ട്. മരണം എന്ന് പറയുന്നത് രംഗ ബോധമില്ലാത്ത കോമാളിയാണ്. അത് എല്ലാ ജീവനുള്ള ശരീരത്തെയും അത് രുചിക്കുക തെന്നെ ചെയ്യും 😢😢🙏🙏

  • @jijojohn4942
    @jijojohn4942 11 месяцев назад +1

    ഇത് ഇങ്ങനെ ചങ്കിൽ തുളച്ചു കയറുകയാണ് എന്ത് വരികൾ ആണിത്❤️
    മരണം എന്ന സത്യം ഓരോ നിമിഷവും നാം അടുത്ത് കൊണ്ടിരിക്കുന്ന സത്യം
    എല്ലാവരും ഒന്നു മനസിലാക്കിയെങ്കിൽ
    പിന്നെ ആരോട് പിണങ്ങുവാൻ
    പിന്നെ

  • @fathimasuhara5844
    @fathimasuhara5844 2 года назад +5

    നല്ല വഴിയിൽ ജീവിക്കാനും നല്ല വഴിയിൽ മരിക്കാനും ഉള്ള ഭാഗ്യം നൽകണേ നീ നാഥാ💔😔ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ😔

  • @irshadthamararassery4953
    @irshadthamararassery4953 Год назад +3

    മനസ്സിൽ കയറിക്കൂടിയ വരികൾ..... ഈ പാട്ട് കേട്ടാൽ ഞാൻ മറ്റെല്ലാ മനസിലെ ടെൻഷൻ കളും മറക്കും.... മരണം എങ്ങനെ ആവും എന്ന അശങ്കയെക്കൾ വലിയ വേവലാതി വേറെ എന്താ ഉള്ളത്.... അല്ലാഹുവേ ഞങ്ങളുടെയും ഞങ്ങളുടെ പ്രിയരുടെയുമെല്ലം മരണം ഈമാനോടെ ഉള്ളതക്കണെ.....🤲🏻🤲🏻🤲🏻😭😭😭😭😭

  • @manojkannan9908
    @manojkannan9908 2 года назад +2

    ആ ഈണമാണ് ഇതിന്റെ വരികള്‍ക്ക് ജീവന്‍ നല്‍കിയത് നന്നായി പാടി...കേള്‍ക്കുമ്പോള്‍ നല്ല ഫീല്‍ ....

  • @muhsinaramzan3218
    @muhsinaramzan3218 Год назад +9

    സൽകർമ്മങ്ങൾ ചെയിത് നമ്മൾ മരണത്തെ കാത്തുനിൽക്കുക. എന്നാൽ നമുക്ക് സന്തോഷത്തോടെ കൂടി ഇവിടെ നിന്ന് യാത്ര പോകാം... അല്ലാഹു നമ്മുക്ക് നല്ല മരണം തന്ന് അനുഗ്രഹിക്കട്ടെ🤲

  • @yoonuseenthanpanthippoyil9789
    @yoonuseenthanpanthippoyil9789 2 года назад +4

    കേട്ട തവണകൾക്ക് ക്കണക്കില്ല
    മനസിന്റെ ഫീലിംഗ് പറയാൻ കഴിയില്ല.
    വരികൾ മനോഹരം
    ഉപമകൾ അതിശയം
    വരട്ടെ ഇനിയും
    വരികൾ ....
    ഇഷ്ടം ....

  • @muhammedilyas2693
    @muhammedilyas2693 2 года назад +12

    ഈ പാട്ട് കേട്ട് ഒരു നിമിഷം നമ്മൾ ഖബറിൽ കിടക്കുമ്പോലെ കരുതിയവർ ഇവിടെ കമോൺ ❤❤

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  2 года назад

      ഇന്ന് വൈകുന്നേരം നാല് മണിക്ക് new Song release ഉണ്ട്... മറക്കല്ലേ

  • @rameezabdullrazzak9366
    @rameezabdullrazzak9366 2 года назад +9

    വല്ലാത്തൊരു ഫീല്‍.... ♥️♥️♥️
    അഹദേ എന്നുടെ കല്ലറ നീ സന്തോഷമാക്കേണം.......

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  2 года назад

      ❤❤❤

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  2 года назад

      My New Song "മരതകമണിമുത്ത്" എന്ന് തുടങ്ങുന്ന മദ്ഹ് ഗാനം റിലീസ് ആയിട്ടുണ്ട് കണ്ട് അഭിപ്രായം രേഖപ്പെടുത്തുമല്ലോ..

  • @mujeerthazhathethil8505
    @mujeerthazhathethil8505 2 года назад +2

    വരികൾ ഉള്ളിലാണ് കൊത്തി വെക്കുന്നത്..... മാഷാ അല്ലാഹ്......
    കൃത്യമായ ചിട്ടയിൽ അടക്കിവച്ച വരികൾക്ക് 💝ഹൃദയ സമ്മാനം

  • @vajidibnkabeer9153
    @vajidibnkabeer9153 3 года назад +17

    മാഷാ അള്ളാ...
    നല്ല വരികൾ.... ചിന്തനീയമായ സന്ദേശം... അള്ളാഹു നമുക്ക് ഒക്കെ ഈമാൻ നിറഞ്ഞ മരണം സമ്മാനിക്കട്ടെ🤲

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  3 года назад +1

      Aaameen yaa rabbal aalameen❤️❤️❤️❤️

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  2 года назад +1

      നബി ദിനം പ്രമാണിച്ച് പുതിയ രണ്ട് ഗാനങ്ങൾ കൂടി Release ആക്കാൻ ഉദ്ദേശിക്കുന്നു... കാത്തിരിക്കുക...

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  2 года назад

      ഇന്ന് വൈകുന്നേരം നാല് മണിക്ക് new Song release ഉണ്ട്... മറക്കല്ലേ

    • @minsharinsha9997
      @minsharinsha9997 2 года назад

      ആമീൻ 🤲🏻

  • @haseeblal2685
    @haseeblal2685 3 года назад +6

    പ്രിയ muktar..... വര്ണനകൾക്കതീതമായ വരികൾ..., ആലാപനം......Uff. വല്ലാത്ത feel. അതും ഈ റമളാനിൽ.... God bless u dear

  • @suhailkm3070
    @suhailkm3070 2 года назад +10

    ഇ സോങ്. ഡെയിലി കേൾക്കുന്നവർ ഉണ്ടോ

  • @siru7368
    @siru7368 2 года назад +4

    പ്രിയ സഗി നീ എൻ മൂന്നാം കെട്ടിന് സമതം മുളെ ണം 😔😔😔 മനസ്സിൽ തട്ടിയ വരികൾ അറിയാതെ കണ്ണ് പോലും നിറഞ്ഞു പോയി 😔

  • @sajinassaji2842
    @sajinassaji2842 3 года назад +13

    ലിറിക് അടിപൊളി ഫീൽ 🥰🥰🥰മൊത്തത്തിൽ പൗളി സോങ് 🥰🥰ആശംസകൾ

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  3 года назад

      Thanksss🌷🌷🌷

    • @haneefahani8663
      @haneefahani8663 2 года назад

      @@muqtharmuhibbnoor5614 യാ മോനെ പൊളി ഡൈലി കേൾക്കും ഒന്നും പറയാനില്ല

  • @S.and.S_Creations
    @S.and.S_Creations 3 года назад +18

    Title kand vann surprised aayavar like adikku..😄😄...👌👌👌

  • @sajnamayfield4652
    @sajnamayfield4652 2 года назад +1

    മരണത്തെ വല്ലാതെ ഓർമിപ്പിക്കുന്ന പാട്ട്......
    യാ allah ഞങ്ങളുടെ ആഖിബത് നന്നാക്കി തരണേ റബ്ബേ.... 😭😭😭
    ഖബർ വിശാലമാക്കി തരണേ allah.... 🤲🏻🤲🏻🤲🏻😭😭😭
    آمين يا رب العالمين.......🤲🏻🤲🏻

  • @junaidpmkattippara2719
    @junaidpmkattippara2719 2 года назад +9

    മരണത്തെ മംഗല്യത്തോട് ഉപമിച്ച,ഭാവന നിറഞ്ഞ മനോഹരമായ രചനയും ഭക്തിസാന്ദ്രമായ ആലാപനവും👍👍👍❤️❤️❤️

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  2 года назад

      Ishq❤️❤️❤️

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  2 года назад

      ഇന്ന് വൈകുന്നേരം നാല് മണിക്ക് new Song release ഉണ്ട്... മറക്കല്ലേ

  • @lakiymon5326
    @lakiymon5326 2 года назад +3

    Namme ellavareyum imanod koodi maranapedan nadan thaufeeq nalgette(ameen👐)

  • @YAAZMEDIAnavasalathur
    @YAAZMEDIAnavasalathur 10 месяцев назад +3

    ചെരപ്പിൻ്റെ വാറിനേക്കാൾ മരണം അടുത്തുണ്ട്... എപ്പോഴും മരണം നമ്മെ രുചിക്കും😢

  • @sihabudeent
    @sihabudeent 2 года назад +2

    വെള്ളലിബാസിന്‍ പുടവയണിഞ്ഞ് മണവാളൻ ചമയേണം.....
    വെള്ളം ചേര്‍ത്തതില്‍ കര്‍പ്പൂരത്തിന്‍ അത്തറ് പൂശിത്തന്നിടണം
    ആറുകാല്‍ തേരിലേറി തോഴരോടൊത്തെഴുന്നള്ളേണം...
    ആരവമായ് കലിമത്തിന്‍ മാധുരി അന്ന് മുഴങ്ങേണം
    💚💚💚💚💚💚💚💚
    മലകുൽ മൗത്തിനെ ദല്ലാളാക്കി
    മാലികുൽ മുൽകിൻ സമ്മാനം
    മനസ്സറിഞ്ഞിരു കയ്യും നീട്ടി സ്വീകരിക്കേണം....
    പ്രിയരേ അന്നാ മംഗല രാവിന് ബാറക നേരേണം...
    പ്രിയ സഖി നീയെൻ മൂന്നാം കെട്ടിന് സമ്മതം മൂളേണം...
    💚💚💚💚💚💚💚
    ആറടിമണ്ണ് കുഴിച്ചൊരാ മണിയറ മെത്തയില്‍ പൂകേണം......
    ആദ്യരാവിന്‍ ശീലായ് തഹ്'ലീല്‍ തസ്ബീത്തുയരേണം....
    ആയിരമായിരം മണ്‍തരി വിതറി മംഗളം നേരേണം -
    ആഴിയിരുട്ട് നിറഞ്ഞൊരു അറയിൽ കുടിയിരിക്കേണം
    💚💚💚💚💚💚💚💚
    മൂട് കല്ല് വെച്ചാ മണിയറ വാതിൽ പതുക്കെ ചാരേണം..
    മീസാൻ കല്ലിനാൻ വാതിൽ പൂട്ടി നിങ്ങൾ മടങ്ങേണം..
    മുത്തമിടാനായ് ചുമരുകളെന്നെ കെട്ടി പുണരേണം
    വാരിയെല്ലുകൾ പൊടിയണ ശബ്ദം മണ്ണിലമരേണം
    💚💚💚💚💚💚💚💚
    അഥിതികളായൊരു
    മുൻകർ നകീറിനെ അദബിൽ സൽക്കരിക്കേണം
    അദ്'രീ അദ്'രീഎന്ന് പറഞ്ഞു ജവാബ് കൊടുക്കേണം....
    അതിനായ് എന്നുടെ സൽക്കർമ്മങ്ങൾ കൂട്ട് കിടക്കേണം....
    അഹദേ എന്നുടെ മണ്ണറ നീ പൂവറയാക്കേണം...
    അഹദേ എന്നുടെ കല്ലറ നീ വിശാലമാക്കേണം....
    അഹദേ ആ പുതു ജീവിതം സന്തോഷമാക്കേണം

    • @shabeervalannur3114
      @shabeervalannur3114 2 года назад

      ഒരുപാട് വൈകിയാണ് ഒരു ഇൻസ്റ്റാ റീൽസിലൂടെ ഈ പാട്ട് കേൾക്കുന്നത് , വല്ലാത്തൊരു ഫീലും , വരികളും .....
      എത്ര കേട്ടാലും മതിയാവുന്നില്ല .
      കേട്ടാലോ സ്വയം മൗനിയായി പോകുന്നു .
      നമ്മുടെയെല്ലാം പരലോകം ഖൈറാകട്ടെ ...😥😥😥
      @muhibbu Noor♥️♥️♥️

  • @ubaidullafaizy9649
    @ubaidullafaizy9649 2 года назад +2

    ഈമാനോടെ മരിപ്പിക്കണേ അല്ലാഹ്

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614  2 года назад

      ആമീൻ.. ഈ ചാനലിൽ ജുമുഅ ദിവസത്തെ കുറിച്ചുള്ള New song release ചെയ്തിട്ടുണ്ട് Suport ചെയ്യണേ...