Neerpalunkukal | 1080p | Godfather | Mukesh | Thilakan | Siddique | Kanaka | Jagadish

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Song : Neerppalunkukal ...
    Movie : God Father
    Lyrics : Bichu Thirumala
    Music : S Balakrishnan
    Singers : MG Sreekumar & Sujatha Mohan
    നീര്‍പ്പളുങ്കുകള്‍ ചിതറിവീഴുമീ
    നിമിഷസാഗരം ശാന്തമാകുമോ
    അകലെ അകലെ എവിടെയോ
    നോവിന്‍ അലഞൊറിഞ്ഞുവോ [ നീര്‍പ്പളുങ്കുകള്‍ ]
    നീലമേഘമേ നിന്‍റെയുള്ളിലേ
    നൊമ്പരങ്ങളും പെയ്തൊഴിഞ്ഞുവോ
    കണ്ണുനീര്‍ കണം കന്മദങ്ങളായ്
    കല്ലിനുള്ളിലും ഈറനേകിയോ
    തേങ്ങുമ്പോഴും തേടുന്നു നീ
    വേഴാമ്പലിന്‍ കേഴും മനം
    ഏതേതോ കനവിന്‍റെ കനിവിന്‍റെ തീരങ്ങളില്‍
    നോവിന്‍ തിര ഞൊറിഞ്ഞുവോ [ നീര്‍പ്പളുങ്കുകള്‍ ]
    പിന്‍നിലാവുമായി മാഞ്ഞ പഞ്ചമി
    രാക്കിനാവില്‍ നീ യാത്രയാകുമോ
    നീന്തി നീന്തി നിന്‍ പാല്‍നയമ്പുകള്‍
    പാതി തേഞ്ഞതും നീ മറന്നുവോ
    ശശികാന്തമായി അലിയുന്നു നിന്‍
    ചിരിയൊന്നുമായി കിളിമാനസം
    ഓരോരോ കരിമേഘനിഴലായി മൂടുന്നുവോ
    രാവിന്‍ മിഴി നനഞ്ഞുവോ [ നീര്‍പ്പളുങ്കുകള്‍ ]

Комментарии • 497

  • @ahambrahmasmi1516
    @ahambrahmasmi1516 2 года назад +367

    എനിക്ക് തോന്നുന്നു ഭൂമിയിലെ ഏറ്റവും മനോഹരമായ കാലഘട്ടം 1980 മുതൽ 2000 വരെ ആകും
    ഇപ്പോഴത്തെ പിള്ളേർക്ക് ഒക്കെ ഈ പാട്ടിന്റെ ലഹരിയറിയുമോ ആ പഴയ കാലം മനോഹരമായിരുന്നു.... ❤️

  • @VimalRajpkd
    @VimalRajpkd Год назад +102

    മലയാളത്തിന്റെ ഗോഡ് ഫാദറിന് വിട..
    ഞങ്ങളുടെ ചെറുപ്പകാലത്തിലെ ചിരിയോർമ്മകൾക്കു നന്ദി... 🙏🙏🙏

  • @aswathyvk2418
    @aswathyvk2418 Год назад +39

    പഴയ മുകേഷ് സിനിമകൾ എത്ര കണ്ടാലും മടുക്കില്ല

  • @mrappu9652
    @mrappu9652 3 года назад +322

    സിദ്ധിക്ക് - ലാൽ കൂട്ടുകെട്ടിൽ പിറന്ന വിസ്മയം മലയാള സിനിമയ്ക്ക് ഇനി ഒരിക്കലും പൊട്ടിക്കാൻ പറ്റാത്ത റെക്കോഡ് #Godfather ❤️🔥

    • @shyamsb5711
      @shyamsb5711 3 года назад +4

      Athe annu 1 year odiya movie aanu athilum kuduthalum odiyittund അഞ്ഞൂറാൻ

    • @user-sc5oi7io4v
      @user-sc5oi7io4v 3 года назад +3

      Ivar Piranju allada?

    • @user-sc5oi7io4v
      @user-sc5oi7io4v 3 года назад +1

      @@shyamsb5711 Ee actress amma devika Tamil, Telugu actress

    • @praveenmp1400
      @praveenmp1400 Год назад +2

      One eyear no njan 1989 janichathu njanum kandu Tv yil pakshe entho avara koottukattu poli onnum parayan pattilla athepola sidip Lal poli ellaam poyi ini kittilla

    • @goodvibes6152
      @goodvibes6152 Год назад +2

      365ദിവസം ഓടിയ filim 👍🏻

  • @nandakumarpc9854
    @nandakumarpc9854 Год назад +111

    നീർ പളുങ്കുകൾ ചിതറി വീണിരിക്കുന്നു, സിദ്ധിഖ് സാർ ഇനി ഓർമ്മകളിൽ ❤😢

    • @nibinshadh
      @nibinshadh Год назад +6

      അനുപല്ലവി വർഷങ്ങൾക്കിപ്പുറം സിദ്ധിക്ക് ഇക്കായുടെ വേർപാട് സമയത്തിന് വേണ്ടി എഴുതിയത് പോലായി 🥲
      പിൻനിലാവുമായി മാഞ്ഞ പഞ്ചമി
      രാക്കിനാവിൽ നീ യാത്രയാകയായി 😢

    • @nandakumarpc9854
      @nandakumarpc9854 Год назад +1

      @@nibinshadh 😒

    • @jinithchakkara2197
      @jinithchakkara2197 2 месяца назад

      😢

  • @divyadinesan4262
    @divyadinesan4262 3 года назад +402

    ഞാൻ ജനിക്കും മുന്നേ ഇറങ്ങിയ film ആണ്.. എന്നാലും ഏറ്റവും കൂടുതൽ തവണ കണ്ട film ആണ്... ഇപ്പോഴും കാണാൻ ഒരുപാട് ഇഷ്ടം.. 😍😍😍😍😍😍😍

    • @renjugeorgeparayil1872
      @renjugeorgeparayil1872 3 года назад +1

      YS

    • @noufalshaji3867
      @noufalshaji3867 3 года назад +2

      Athine

    • @unniyarcha5534
      @unniyarcha5534 3 года назад

      ഇപ്പോ എത്ര വയസായി 5 വയസ് പൂർത്തി ആയോ

    • @anugrahohmz512
      @anugrahohmz512 3 года назад +1

      ഞാനും ജനിക്കുന്നതിനു ഏകദേശം 12 വർഷം മുൻപ് റിലീസ് ചെയ്ത സിനിമ, ആണ്...☺

    • @user-be2zj7dn1j
      @user-be2zj7dn1j 3 года назад +2

      ഞാൻ ഒരു imaginery Questien ചോദിക്കട്ടെ Replay തരുമോ കേരളത്തിലുള്ള ഒരു യുടുബറുടെ വിഡിയോ കണ്ടിട്ട് അവരുടെ ഫാൻ ആയിട് ഒരാൾ ഉത്തരേന്ത്യയിൽ നിന്ന് കാണാൻ വന്നാൽ ആ യു ടുബറുടെ അപ്പോഴത്തെ Reaction എന്തായിരിക്കും ഇതറിഞ്ഞിട്ട് വേണം എനിക്ക് വെസ്റ്റ് ബംഗാൾ വരെ പോകാൻ ഒരു ആളെ കാണാൻ

  • @sidheeksidheek9453
    @sidheeksidheek9453 3 года назад +284

    ദൂരദർശനിൽ. ഇ സിനിമ. കണ്ടവർ. ലൈക്‌. ചെയൂ

    • @Ammuvlogs-j5b
      @Ammuvlogs-j5b 3 года назад +2

      Ngan.kadu

    • @walkwithsebin5142
      @walkwithsebin5142 3 года назад +4

      മറക്കാൻ പറ്റ്വോ...

    • @user-sc5oi7io4v
      @user-sc5oi7io4v 3 года назад +1

      Ee cinema Doordarshan Kandallo
      Nalla cinema aanu god father
      Chupke chupke remake aano?

    • @jithinkichu
      @jithinkichu 2 года назад

      theatril kanditundu randu thavana

  • @ഹാഷിംകൊല്ലം
    @ഹാഷിംകൊല്ലം Год назад +41

    ഒരുപാട് നല്ല പാട്ടുകൾ മലയാള സിനിമയ്ക്ക് നൽകിയ സംവിധായകനായ സിദ്ദിഖ് സാറിന് ആദരാഞ്ജലികൾ

  • @jithinm8048
    @jithinm8048 3 года назад +158

    ഗോഡ് ഫാദർ മലയത്തിൽ കൂടുതൽ ഓടിയ സിനിമ . എത്ര കണ്ടാലും മതിവരില്ല ഈ പാട്ടും

  • @jojofrancisgregory
    @jojofrancisgregory Год назад +93

    സിദ്ദിക്കിന്റെ മരണ വാർത്ത അറിഞ്ഞതിനു ശേഷം ഈ പാട്ടു കാണുന്നവർ ഉണ്ടോ 😪 RIP സിദ്ദിഖ്

  • @sanjanavinukuttan2673
    @sanjanavinukuttan2673 3 года назад +568

    മായൻ കുട്ടി, ആനപ്പാറ അച്ചാമ്മ, അഞ്ഞൂറാൻ, വർഷം എത്രയായാലും മലയാളികൾ ഇന്നും ഒരു മടുപ്പും കൂടാതെ കാണുന്ന മുഴുനീളം തമാശ ഉള്ള ഒരു മലയാള സിനിമ ഉണ്ടക്കണ്ണുള്ള മായൻ കുട്ടി fans ഉണ്ടോ 👍👍👍🤣🤣🤣🤣

    • @sashDLeh
      @sashDLeh Год назад +1

      Face Francisco fabrizio 🤔😘🖐️😇❤️❤️😇👩‍❤‍💋‍👨

    • @chandhru12345
      @chandhru12345 Год назад

      Illaaaa

    • @dileep-e9b
      @dileep-e9b Год назад +2

      Orale marannu poyo innocent ettane😢

    • @ChristapherChristapher
      @ChristapherChristapher Год назад

      👍👍👍👍👍👍

    • @akshay974
      @akshay974 8 месяцев назад

      എല്ലാവരും ഒന്നിനൊന്നു മെച്ചം ❤

  • @ksa7010
    @ksa7010 3 года назад +182

    ഈ പാട്ടുപോലെ ആ ഫിലിമും ഒരിക്കലും മറക്കാൻ കഴിയില്ല അത്രയ്ക്കും ❤️🥰🥰

  • @jibinjs1139
    @jibinjs1139 3 года назад +143

    *മുകേഷേട്ടൻറ ഏറ്റവും വലിയ ഹിറ്റ് ചിത്രം ദി ഗോഡ് ഫാദർ* ⭐

    • @ummeraa2198
      @ummeraa2198 Год назад +2

      മയയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് സിനിമ

  • @nikhithakk4999
    @nikhithakk4999 3 года назад +94

    ആനപ്പാറ അച്ചാമ്മ.. 👌👍❤... ഫിലോമിന അമ്മ കാലയവനികയിൽ മറഞ്ഞിട്ടു 15വർഷങ്ങൾ

  • @BeHaPPy-qw2lx
    @BeHaPPy-qw2lx Год назад +90

    ഒരു കാലത്തെ എന്റെ ഏറ്റവും പ്രിയപ്പെട്ട നടൻ മുകേഷേട്ടൻ☺️🥰

  • @krishnakamalam1236
    @krishnakamalam1236 3 года назад +63

    മുകേഷിന്റെ കരച്ചിൽ ഒരു രക്ഷയുമില്ല

  • @rakeshpm02
    @rakeshpm02 3 года назад +78

    ഈ പടം ഒക്കെ ഇന്നും എവർഗ്രീൻ ആയി നിൽക്കുന്നതിൽ ഇതിലെ പാട്ടുകൾക്കും വലിയ പങ്കുണ്ട് ♥️

  • @KS96737
    @KS96737 Год назад +25

    ഒടുക്കത്തെ ഫീൽ ആണ് ഈ പാട്ടിന്.. S ബാലകൃഷ്ണന്‍, ബിച്ചു തിരുമല , MG Sir and സുജാത oru valiya നമസ്കാരം 🙏🏻

  • @Aparna_Remesan
    @Aparna_Remesan 3 года назад +145

    ഏറ്റവും കൂടുതൽ ദിവസം ഓടിയ മലയാള സിനിമ 😆💞👌👍👍😘 GODFATHER.👍👌മായൻ കുട്ടി: ഇങ്ങനെ ഒണ്ടെ ഒരച്ഛൻ അതൊക്കെ നമ്മടെ ബാപ്പ ഞാൻ ജനിച്ച് മൂന്നിന്റെ അന്ന് ആള് ഡീം.ഇത് ഇങ്ങനെ കെടക്കുവല്ലേ എന്നിട്ട് ആഴച്ചേൽ ആഴച്ചേൽ ഒരോ ശപദോം💞😘

  • @Deliriouswayfarer
    @Deliriouswayfarer Год назад +27

    സിദ്ദിഖ് സാറിന്റെ ഭൗതികശരീരത്തിനടുത്തിരുന്ന് വിതുമ്പുന്ന ലാൽ സാറിനെ കണ്ടപ്പോൾ ഓർമ വന്നത് ഈ പാട്ടാണ്... 😢

  • @subwaysurfersgaming6074
    @subwaysurfersgaming6074 3 года назад +44

    മുകേഷ് ചേട്ടായി.. കനക ചേച്ചി... ഇഷ്ടം ♥️

  • @akhilgbenny8445
    @akhilgbenny8445 3 года назад +67

    ഇപ്പോൾ കേട്ടാലും മനസിൽ ഒരു വിങ്ങലാണ് ...! 🎧
    മുകേഷേട്ടൻ 👌

    • @nounoushifa9464
      @nounoushifa9464 3 года назад +1

      Yes👌👌👌👌😪

    • @user-sc5oi7io4v
      @user-sc5oi7io4v 2 года назад +1

      മുകേഷ് & ലക്ഷ്മിപ്രിയ

    • @user-sc5oi7io4v
      @user-sc5oi7io4v 2 года назад +2

      നീർ പളുങ്കുകൾ ചിതറി വീഴുമീ ..

    • @user-sc5oi7io4v
      @user-sc5oi7io4v 2 года назад

      നിമിഷ സാഗരഠ ശാന്താകുമോ?

  • @noushadm9941
    @noushadm9941 3 года назад +95

    മലയാള സിനിമയിൽ ഇന്നുവരെ തകർക്കപ്പെട്ടിട്ടില്ലാത്ത റെക്കോർഡ് സ്വന്തമാക്കിയ സിനിമ

    • @Angamalykkaran
      @Angamalykkaran 3 года назад +5

      സത്യം

    • @abhijith1055
      @abhijith1055 2 года назад +9

      Ini thakarkkapedaanum povunnilla 💯💯💯🔥🔥🔥

    • @blessonphilip001
      @blessonphilip001 3 месяца назад

      Yes it will be a record forever no one will break it

  • @jibinoffl
    @jibinoffl 3 года назад +120

    എന്തൊരു ഫീലാണ് ! ❤️
    രാത്രി കേൾക്കാൻ എജ്ജത്തി ഫീലാണ് ! 😍

  • @statuscreator3325
    @statuscreator3325 3 года назад +19

    എന്താ എന്ന് അറിയില്ല എനിക്ക് എന്നും ഇതുപോലുള്ള ഫീലിംഗ് ആയിട്ടുള്ള പാട്ടുകൾ കേൾക്കാൻ ആണ് കൂടുതൽ ഇഷ്ടം

  • @Aparna_Remesan
    @Aparna_Remesan 3 года назад +55

    തകർന്നുവീണ രണ്ടൂ കുടൂബങ്ങളൂടെ നൊമ്പേരങ്ങൾ ഒപ്പിയെടുത്ത ഗാനം.😢😢

  • @സിജുജോസഫ്കലവാണി

    ഇത് പാട്ട് അല്ല ,, ശരിക്കും ഹൃദയമാണ്

  • @anilanoop9326
    @anilanoop9326 3 года назад +105

    നീർപ്പളുങ്കുകൾ ചിതറി വീഴുമീ
    നിമിഷസാഗരം ശാന്തമാകുമോ
    അകലെയകലെ എവിടെയോ
    നോവിൻ അല ഞൊറിഞ്ഞുവോ (നീർപ്പളുങ്കുകൾ...)
    നീലമേഘമേ നിന്റെയുള്ളിലെ
    നൊമ്പരങ്ങളും പെയ്തൊഴിഞ്ഞുവോ
    കണ്ണുനീർക്കണം കന്മദങ്ങളായ്
    കല്ലിനുള്ളിലും ഈറനേകിയോ
    തേങ്ങുമ്പോഴും തേടുന്നു നീ
    വേഴാമ്പലിൻ കേഴും മനം
    ഏതേതോ കനവിന്റെ
    കനിവിന്റെ തീരങ്ങളിൽ
    നോവിൻ തിര മുറിഞ്ഞുവോ (നീർപ്പളുങ്കുകൾ...)
    പിൻ നിലാവുമായ് മാഞ്ഞ പഞ്ചമി
    രാക്കിനാവിൽ നീ യാത്രയാകയോ
    നീന്തി നീന്തി നിൻ പാൽ നയമ്പുകൾ
    പാതി തേഞ്ഞതും നീ മറന്നുവോ
    ശശികാന്തമായ് അലിയുന്നു നിൻ
    ചിരിയുണ്ണുവാൻ കിളിമാനസം
    ഓരോരോ കരിമേഘ നിഴലായ് മൂടുന്നുവോ
    രാവിൻ മിഴി നനഞ്ഞുവോ (നീർപ്പളുങ്കുകൾ...

  • @ssc8140
    @ssc8140 3 года назад +33

    Oro ഫ്രണ്ടും നമ്മുടെ സ്വന്തം എന്ന് കാണിക്കാൻ ഇതിലെ മായൻ ഉത്തമ ഉദാഹരണമാണ് മായനെ പോലെ ഒരാൽ കൂടെ ഉണ്ടെങ്കിൽ 😀😀😀😀

  • @anuranjkukku9734
    @anuranjkukku9734 3 года назад +44

    നാടകാചാര്യൻ എൻ എൻ പിള്ള legend ❤️ God Father 🎬

  • @anandhuuthaman917
    @anandhuuthaman917 2 года назад +13

    ഗോഡ് ഫാദർ ഒത്തിരി ഇഷ്ടം. നല്ല പാട്ട്. തെന്നിന്ത്യൻ താരം കനകയുടെ ആദ്യ മലയാള ചിത്രം.

  • @memorylane7877
    @memorylane7877 3 года назад +36

    ഒരുപിടി നല്ല പാട്ടുകൾ മാത്രം തന്ന സംഗീതസംവിധായകൻ എസ് ബാലകൃഷ്ണൻ ❤

  • @zulfikarfafag5626
    @zulfikarfafag5626 Год назад +9

    ആദരാഞ്ജലികൾ സിദ്ദീഖ് സാർ😢

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 года назад +20

    Ever green Movie മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമയും ഇതിലെ comedy യുംRomance ഉം സെൻ്റിമെൻ്റ്സും, പാട്ടുകളും മറക്കാൻ പറ്റുമോ.. ഇല്ല ! ഒരിക്കലും....! കൂടുതൽ collection നേടിയ സിനിമ

  • @shyamsb5711
    @shyamsb5711 3 года назад +24

    ഇതു വരെ ഇതിന്റെ റെക്കോർഡ് വെട്ടിക്കാൻ ഒരു moviekkum പറ്റിയിട്ടില്ല ഒരു കൊല്ലത്തിലധികം ഓടിയ പടം ആണ്

  • @musichealing369
    @musichealing369 3 года назад +35

    ബിച്ചുതിരുമലയുടെ ഭാവസാന്ദ്രമാർന്ന വരികളെ *ചാരുകേശി* രാഗത്തിലുൾക്കൊണ്ട് *S.ബാലകൃഷ്ണൻ* എന്ന പ്രതിഭ മനോഹരമാക്കിയ ഗാനം. പണ്ട് "കളികളം" സിനിമയിൽ ബാലകൃഷ്ണൻ ൻെ പാട്ടിന് കീബോർഡ് വായിച്ച AR Rahman ന്റെ ചെന്നൈയിലെ *K.M. collage* *of Music & Conservatory* യിൽ പ്രൊഫസർ ആയി ജോലിനോക്കുകയായിരുന്നു
    S Balakrishnan തന്റെ അവസാനകാലത്ത്

  • @RenjiniRenjinip-zq5wd
    @RenjiniRenjinip-zq5wd Год назад +8

    പഴയ കാലത്തിലൂടെയുള്ള ഒരു കടന്നുപോക്ക്.... എത്രമനോഹരമായ ഗാനം... ഇതൊക്കെ മലയാളികൾക്ക് സമ്മാനിച്ച സിദ്ദിഖ് സാറിന്പ്രണാമം🌹

  • @jithinsukumaran4191
    @jithinsukumaran4191 3 года назад +36

    മലയാളത്തിൽ ഏറ്റവും കൂടുതൽ ഓടിയ പടം... എവർഗ്രീൻ കോമഡി മൂവി

  • @sreehariem2333
    @sreehariem2333 3 года назад +29

    തിയേറ്ററിൽ ഏറ്റവും കൂടുതൽ ഓടിയ മലയാള സിനിമ ( Not Continuous)
    ഇപ്പോൾ കണ്ടാലും ഒട്ടും മടുപ്പു തോന്നാത്ത ചുരുക്കം ചില സിനിമകളിൽ ഒന്ന്...
    എനിക്കു എല്ലായ്പോഴും തോന്നാറുണ്ട് ഞാൻ ജനിച്ചത് തെറ്റായ കാലത്തിലാണെന്ന്, കാരണം ഞാൻ ജനിച്ചത് 21ാം നൂറ്റാണ്ടിലാണെങ്കിലും എന്റെ മനസ്സു 80's ലും 90's ലും ആണ്, ശ്ശൊ ശ്ശാഡ്😞😞😞
    പിന്നെ അഞ്ഞൂറാന് ഇപ്പോൾ ഉള്ള ഫാൻപവർ പ്രത്യേകിച്ച് പറയേണ്ട കാര്യം ഇല്ലല്ലോ 🔥🔥
    " കേറി വാടാ മക്കളേ...."

    • @shanuvaliyakkath8482
      @shanuvaliyakkath8482 3 года назад

      Eppol ulla movie premam oru nariya nadan nivin

    • @iamyourfriend5207
      @iamyourfriend5207 Год назад

      @@shanuvaliyakkath8482 ഞമ്മന്റെ ദുൽക്കർ നാറാത്ത നടൻ

  • @UnniKrishnan-ub7hv
    @UnniKrishnan-ub7hv 3 года назад +22

    Mukesh kidu luk arunu.... 😍

  • @jusjo709
    @jusjo709 3 года назад +21

    മനസറിഞ്ഞു ഒത്തിരി ചിരിപ്പിച്ച സിനിമ, ഒരു ഒറ്റ പാട്ടിലൂടെ പ്രേഷകന്റെ കണ്ണ് നിറച്ചു കളഞ്ഞു😢💖Evrtym Fvrt

    • @sumeshsukumari1937
      @sumeshsukumari1937 2 года назад +1

      Correct. ഒരു silent ഉണ്ടാക്കിയിരുഞ്ചു.. തീയേറ്ററിൽ

  • @vjapachean8080
    @vjapachean8080 3 года назад +165

    എനിക്ക് കുറെ ഇഷ്ടമുള്ള ഒരു സെന്റിമെന്റൽ സോങ് ആണ് ഇത്.. ഒറ്റക്കിരിക്കുമ്പോ കേൾക്കും.. 😊..
    മുകേഷേട്ടൻ 😊

  • @shadulisaidarakath6838
    @shadulisaidarakath6838 Год назад +5

    തുടക്കംമുതൽ അവസാനംവരെ ഒന്നിനൊന്നു മെച്ചമായിട്ടുള്ളദും ഒരിക്കലുംമറക്കാൻ സാധിക്കാത്തതു മായഒരു സിനിമyanithu❤

  • @sajirawabi7216
    @sajirawabi7216 Год назад +5

    സിനിമാഗാനത്തിന് അപ്പുറം ഈ പാട്ടുകൾ ഇപ്പോഴാണ് മനസ്സിനെ എത്രത്തോളം വേദനിപ്പിക്കുന്നത് യന്ന് മന്‍സിലാകുന്നതു ..😌

  • @SarikaGnair-sf7rq
    @SarikaGnair-sf7rq 9 месяцев назад +5

    ഈ പാട്ടൊക്കെ കേൾക്കുക്കുമ്പോൾ എന്തിനാ ഇങ്ങനെ കണ്ണ് നിറയുന്നത് അറിയില്ല 😂😂😂😂

  • @sandhyar234
    @sandhyar234 3 года назад +10

    മുകേഷ് ഏട്ടനും ജഗദീഷ് ഏട്ടനും...... സൂപ്പർ 👌👌👌

  • @kasimtpkasim264
    @kasimtpkasim264 3 года назад +7

    MG അണ്ണൻ സുജാത സൂപ്പർ സോങ് ബിച്ചു തിരുമല S ബാല കൃഷ്ണൻ

  • @manojck4401
    @manojck4401 Год назад +3

    ഈ സിനിമ എത്ര പ്രാവിശ്യം കണ്ടാലും മടുപ്പ് വരത്തില്ല.....മലയാളത്തിലെ എക്കാലത്തെയും നല്ല സിനിമ.... സൂപ്പർ ഗാനങ്ങൾ...... എല്ലാവരും മത്സരിച്ചഭിനയിച്ച സിനിമ ഈ നൂറ്റാണ്ടിലെയും വരുന്ന നൂറ്റാണ്ടിലെയും ഏറ്റവും മികച്ച സിനിമ...... 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹👌👌👌👌👌👌👌❤️❤️❤️❤️❤️

  • @user-nu4et4yh7r
    @user-nu4et4yh7r 3 года назад +21

    പ്രപഞ്ചം നില നിൽക്കുന്നത് പോലും പ്രണയത്തിന്റെ ഗത്ഗതം കേട്ട് പ്രണയം മരിക്കുന്നില്ല മോഹങ്ങൾ കൊഴിയുന്നുമില്ല 🥰

  • @naufalkorachankandiyilkand3552
    @naufalkorachankandiyilkand3552 Год назад +6

    സിദ്ദിഖ് 😭😭😭 ഇനി ഒരു സംവിധായകൻ ഇത് പോലെ ഉണ്ടാവില്ല

  • @ladouleurexquise772
    @ladouleurexquise772 3 года назад +18

    നീർ പളുങ്കുകൾ ചിതറി വീഴുമീ..
    നിമിഷ സാഗരം ശാന്തമാകുമോ 🔥
    ഹൃദയത്തിൽ തൊടുന്ന വരികൾ
    ബിച്ചു സാർ 🔥❣️

  • @dalyjoseph6832
    @dalyjoseph6832 6 месяцев назад +1

    എൻ്റെ കൗമാരകാലഘട്ടത്തിൽ ഇറങ്ങിയ സിനിമ ഏറ്റവും ഇഷ്ടമുള്ള സിനിമ എൻ്റെ കൗമാര ജീവിതവുമായി സാമ്യം ഇന്നും ഒത്തിരി വേദനയോടെ ഓർക്കുന്നു. ഓർമ്മിയിലെ ആളെയും മറക്കില്ല

  • @jaleeltvr3294
    @jaleeltvr3294 Год назад +1

    വളരെ ചെറുപ്പത്തിൽ ഒരു ചായ പീടികയിൽ ഗോഡ് ഫാദറിന്റ ശബ്ദരേഖ കേട്ടിരുന്ന ആളുകളെ ഓർമ വരുന്നു..

  • @veenamnair8467
    @veenamnair8467 3 года назад +50

    എന്തിനാണോ എന്തോ എപ്പൊ കേട്ടാലും ചുമ്മാ ഇരുന്നു കരയും 😭😭

  • @arunkm3088
    @arunkm3088 Год назад +20

    Siddique sir ന് പ്രണാമം 🙏🙏🙏🙏

  • @sameerthalakuttiparambil1224
    @sameerthalakuttiparambil1224 3 года назад +15

    what...... a .... voice ... MG Sreekumar ..... The: ... master-- .. Singer. ----

  • @harisalankar
    @harisalankar Год назад +6

    ആദരാഞ്ജലികൾ സിദ്ദീഖ് 💔

  • @shamejmunderi6802
    @shamejmunderi6802 Год назад +4

    നീർ പളുങ്കുകൾ ചിതറി വീണു - സിദ്ദിഖ് സാർ ആദരാഞ്ജലികൾ

    • @adershunni8086
      @adershunni8086 Год назад +1

      ❤️❤️❤️❤️❤️❤️❤️❤️

  • @ssc8140
    @ssc8140 3 года назад +6

    Kuyappamayee ന്നാ thonu ന്നെ athane പ്രണയം കത്തുന്ന തീ പോലെ അടുക്കുന്തോറും നീറ്റൽ കൂടികൊണ്ടേ ഇരിക്കും ❤️❤️❤️ പടം ഒരു രക്ഷയുമില്ല 🙏🙏🙏

  • @sreecreatesreejesh
    @sreecreatesreejesh 3 года назад +15

    ഒരുപാട് ഓർമ്മകൾ സമ്മാനിച്ച മനോഹര ഗാനം
    Thank You ബിച്ചു സർ, S.Balakrishnan Sir & ശ്രീയേട്ടാ...

  • @trollmediasentertainment7521
    @trollmediasentertainment7521 3 года назад +12

    ഈ പാട്ടുകളെല്ലാം എത്രാ കേട്ടാലും മതി വരില്ലാ...👏👍👍
    Godfather 👍👏❤

  • @boolokamshortfilmcontest3688
    @boolokamshortfilmcontest3688 Год назад +3

    ഏതൊരു നല്ല പാട്ടിന്റെയും സംഗീത സംവിധായകനെ ആഘോഷിക്കുമ്പോൾ S Balakrishnan നെ മാത്രം എല്ലാരും തിരസ്കരിക്കുന്നു

  • @soumya4328
    @soumya4328 Год назад +6

    അകലെ അകലെ എവിടെയോ... നോവിൻ അലഞൊറിഞ്ഞുവോ.... 💚❤️

  • @akhilpm105
    @akhilpm105 3 года назад +21

    അഞ്ഞൂറാൻ
    ആനപ്പാറ അച്ചാമ്മ
    ബലരാമൻ
    പരശുരാമൻ
    സ്വാമിനാഥൻ
    ഭൂമിനാഥൻ
    പ്രേമചന്ദ്രൻ
    ഹേമചന്ദ്രൻ
    രാമഭദ്രൻ
    വീരഭദ്രൻ
    മാലു
    മായിൻകുട്ടി
    കൊച്ചമ്മണി
    💥💥💥💥💥

  • @shibusn6405
    @shibusn6405 Год назад +1

    മലയാള സിനിമയുടെ സുവർണ്ണ കാലം സിദ്ഗ് ലാൽ സിദ്ദിഖ് സാർ ഇനി നോവുള്ള ഒരോർമ്മ .സങ്കടമുണ്ട് ഒത്തിരി ഒത്തിരി നന്ദി സ്നേഹം എന്നുമെന്നും by chandrika mallika vkr.

  • @reneeshnellikkunnu2027
    @reneeshnellikkunnu2027 3 года назад +7

    സിനിമയും അതിലെ പാട്ടുകളും എല്ലാം ഒരുപാട് ഇഷ്ട്ടം..

  • @DRISYABKUMAR-mh6dh
    @DRISYABKUMAR-mh6dh 3 года назад +27

    ഒരുപാട് ഇഷ്ടമുള്ള പാട്ട് 😍❤️😍

  • @AneesAneespm
    @AneesAneespm 9 месяцев назад +1

    എനിക്ക് അപ്പോൾ 15yr അന്ന് bclass നമ്മുടെ നാട്ടിലെ തിയേറ്ററിൽ നിന്നും ഞായറാഴ്ച കണ്ടു ഫുൾ ആയിരുന്നു നന്നായി ചിരിച് ആസ്വദിച്ച സിനിമയ വല്ലപ്പോഴും ഓർക്കും ആ നല്ല കാലങ്ങൾ ഒരു ടെൻഷനുമില്ല ഇന്നിപ്പോൾ 😢😥😥😥 0:41

  • @Nayan557
    @Nayan557 Год назад +3

    ആദരാഞ്ജലികൾ 🌹 directer സിദ്ധിക്ക് sir

  • @paulabraham1923
    @paulabraham1923 3 года назад +11

    എന്റെ അപ്പന് ഏറ്റവും ഇഷ്ടമായിരുന്ന പടം ഇതു ഇപ്പൊ വന്നാലും ഇരുന്നു കാണും .. ഈ പടം എപ്പോ കണ്ടാലും അപ്പനെ ഓർക്കും ...

  • @sarathk1775
    @sarathk1775 3 года назад +18

    MG & Sujatha voice 👌👌👌

    • @shulamite358
      @shulamite358 Год назад

      തീരം തേടുമോളം പ്രേമഗീതങ്ങൾ തന്നു... (ചിത്രം: വന്ദനം). ആ അത്രയും പോസിറ്റീവ് എനർജിയുള്ള പാട്ടു പാടിയവരാണ് ഈ ചങ്കു തകർക്കുന്ന വിരഹ ഗാനം പാടി യതെന്ന് ഓർക്കുമ്പോൾ അതിശയമാകുന്നു. സൂപ്പർ സോങ്ങ്.One of my all time favorite sad song in Malayalam.

  • @kt-bz9fy
    @kt-bz9fy 3 года назад +10

    Jagadeesh and mukesh, superb acting 😍😍😍

  • @user-sg3qs3gq2q
    @user-sg3qs3gq2q Год назад +4

    പ്രണാമം സിദ്ദിഖ് sir

  • @Harshannandhu500
    @Harshannandhu500 Год назад +3

    Entte achayi enik ennum paadi tharunna paattan ammaye premicha samayath achan epozhum paadunna paattu anennum paranju inn ee paattu kelkumbo achayine oorkkunnu🥺njangale achay vitt poyit 2 varsham aayi🥺🙂

  • @kichukichu6781
    @kichukichu6781 3 года назад +21

    നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്ക്കൂളിൽ സിനിമാപ്രദർശനം നടത്തിയിട്ടുണ്ട് ഈ സിനിമ....

  • @JyothiV-p1j
    @JyothiV-p1j 8 месяцев назад +1

    എന്നും കാത്തുസൂഷിക്കാൻ എന്റെ സിദ്ദിഖ്‌ സഹോദരൻ പോയല്ലോ

  • @sparrowed46
    @sparrowed46 Год назад +7

    Siddique sir🥺❣️

  • @snehakmohanan_k___...
    @snehakmohanan_k___... 3 года назад +30

    ന്റെ കൃഷ്ണാ ഞാൻ 2 ദിവസം മുന്നേ സൈനയോട് റിക്വസ്റ്റ് ചെയ്തോള്ളൂ ഈ സോങ് 😘😘😘... എന്റെ fav fav fav സോങ് 🥰🥰❣️❣️... thank u so muchhh music zone 💜💜💜.. സർപ്രൈസ് ആയി നോട്ടിഫിക്കേഷൻ വന്നപ്പോ 🥰🥰🥳🥳. എന്നാ ഒരു പാട്ടാന്നോ ഈ പാട്ടിന്റെ ആത്മാവാണ് ശ്രീകുമാർ ചേട്ടനും സുജാത ചേച്ചിയും 🤗🔥🔥.... മടുക്കാത്ത മൂവിയാണ്.. സിദ്ദിഖ് ലാൽ സർ 👌🔥.. പിള്ള സർ 🙏 ഈ മൂവിയിലെ എല്ലാവരും തകർത്താടിയ മൂവി.. മായിൻകുട്ടി ആണ് powlii 🤭.. ക്ലൈമാക്സിൽ ഒക്കെയുള്ള തിലകൻ സാറിന്റെ ആക്ടിങ് 🤩🤩.. ഫിലോമിനാമ്മ 😍😘😘

    • @Aparna_Remesan
      @Aparna_Remesan 3 года назад +2

      ഞാൻ പാട്ട് കണ്ടപ്പോഴേ നിന്നെ ഓർത്തു 😘🔥

    • @snehakmohanan_k___...
      @snehakmohanan_k___... 3 года назад +1

      @@Aparna_Remesan 😍😘😘 fav സോങ്🥰🥰

    • @Aparna_Remesan
      @Aparna_Remesan 3 года назад +1

      @@snehakmohanan_k___... 👌

    • @ഇനിയൊരുജനമ്മംനിനക്കായി
      @ഇനിയൊരുജനമ്മംനിനക്കായി 3 года назад +2

      @@snehakmohanan_k___... മോഹനൻ sir സൈനയോde request ചെയ്താൽ അവർ asept ചെയ്യില്ല പിന്നെയാണോ അയാളുടെ മകൾ നെത്തോലി സ്നേഹ k 😒😒😔😔🤭🤭

    • @snehakmohanan_k___...
      @snehakmohanan_k___... 3 года назад +2

      @@ഇനിയൊരുജനമ്മംനിനക്കായി അച്ഛനെ പറയരുത് മരിച്ചു മണ്ണായി പോയവരെ പറഞ്ഞാൽ അത് തിരിച്ചു കിട്ടും 😊👍.. എത്രയോ പേര് ഓരോ പാട്ട് റിക്വസ്റ്റ് ചെയ്യുന്നു.. അവർ അപ്‌ലോഡ് ചെയ്ത് തരും എന്നാ പ്രതീക്ഷയിൽ പറയുന്നു അവർക്ക് സമയം ഉണ്ടെങ്കിൽ ചെയ്ത് തരും..ഇല്ലെങ്കിൽ ഇല്ലാ അത്രേ ഒള്ളു

  • @shinebhaskar8509
    @shinebhaskar8509 Год назад +1

    മനസ്സ് തകർന്നു ഹൃദയം നുറുങ്ങി ഒരു 100 കുപ്പിച്ചില്ലുകൾ കരളിനുള്ളിൽ തറച്ച് നമ്മുടെ ജീവിതം നമ്മളെ തന്നെ നോക്കി കൊഞ്ഞനം കുത്തുമ്പോൾ ഒരു പുഞ്ചിരിയോടെ കേൾക്കാൻ പറ്റുന്ന ഒരു പാട്ടാണ് ഇത്

  • @mohammadbasheer3348
    @mohammadbasheer3348 Год назад +2

    നന്മ നിറഞ്ഞ, ആ കാല ഘട്ടം, ഇനി യുണ്ടാ വില്ല. ഈ കെട്ടകാലത്ത്, ഇതൊക്കെ കേ ൾക്കുമ്പോൾ, വല്ലാത്ത ഒരു, നഷ്ട്ട ബോധം.

    • @user-tjk8td7hw9b
      @user-tjk8td7hw9b Год назад

      Yes

    • @vinayakan6405
      @vinayakan6405 Год назад

      Old is gold, Pazhaya Kalam Thirichu kittilla 😢, IPPO ullavarkkonnum snehikkan ariyilla vanchikkan mathre ariyullu kashtam thanne nammude okke naad

    • @user-tjk8td7hw9b
      @user-tjk8td7hw9b Год назад

      @@vinayakan6405 haha... Evidem kumbidi😂

    • @vinayakan6405
      @vinayakan6405 Год назад

      @@user-tjk8td7hw9b Ayyo ippozhanu njan sredhichath, Pinne kanam Ennu Paranju Vegam kandallo 😂😂,

    • @user-tjk8td7hw9b
      @user-tjk8td7hw9b Год назад

      @@vinayakan6405 haha... Atha 😂😂

  • @manumohandas4284
    @manumohandas4284 Год назад +5

    🌹🌹🌹🙏🙏Siddique🙏🙏🌹🌹

  • @thanzil.deutschland
    @thanzil.deutschland Год назад +4

    സിദ്ധിക്ക്.. ആദരാഞ്ജലികൾ 😞🙏

  • @Narasimham347
    @Narasimham347 Год назад +1

    എൻ എൻ പിള്ള - അഞ്ഞൂറാൻ
    തിലകൻ - ബാലരാമൻ
    ഇന്നസെന്റ് - സ്വാമിനാഥൻ
    ഭീമൻ രഘു - പ്രേമചന്ദ്രൻ
    മുകേഷ് - രാമഭദ്രൻ
    ഫിലോമിന - ആനപ്പാറ അച്ചമ്മ
    പറവൂർ ഭരതൻ - പരശുരാമൻ
    ജനാർദ്ദനൻ - ഭൂമിനാഥൻ
    കുണ്ടറ ജോണി - ഹേമചന്ദ്രൻ
    സിദ്ദിഖ് - വീരഭദ്രൻ
    പിന്നെ മായൻ കുട്ടിയും കൊച്ചമ്മിണിയും മാലുവും
    Gem Of Malayalam Cinema ❤❤

  • @ajeshpp585
    @ajeshpp585 3 года назад +3

    കേറി വാടാ മക്കളെ കേറി വാഎന്നിട്ടൊരു ലൈക് അടിച്ചിട്ട് പോ

  • @sabithavimal8460
    @sabithavimal8460 3 года назад +2

    ഒരുപാട് വിഷമം ഉള്ളപ്പോൾ കേൾക്കാൻ ❣️❣️❣️❣️ എന്തൊരു ഫീൽ ആണ്

  • @stephenfernandez8201
    @stephenfernandez8201 3 года назад +4

    Ethra kettalum mathivaratha pattu.....all time favourite movieyum......

  • @RINHA-u8r
    @RINHA-u8r Год назад +2

    ഇപ്പോൾ ഏഷ്യാനെറ്റ് മൂവീസ് ൽ കണ്ട് കൊണ്ട് ഇരിക്കുന്നു.നീർപളുങ്കുകൾ എന്ന ഗാനം കഴിഞ്ഞ് പരസ്യ ഇടവേള

  • @RemyaPushpan
    @RemyaPushpan Год назад +4

    Siddhiqikka😢😢😢🌹🌹🌹🌹

  • @shulamite358
    @shulamite358 Год назад +1

    എസ്.ബാലകൃഷ്ണൻ മാസ്റ്ററിന്റെ മാസ്മരിക സംഗീതം മലയാള സിനിമയിലെ എക്കാലത്തേയും വിരഹ ഗാനങ്ങളിൽ ഒന്ന്

  • @memorylane7877
    @memorylane7877 3 года назад +7

    എപ്പോ കേട്ടാലും അതേ ഫീൽ ആണ് ❤

  • @jibinkunnath1492
    @jibinkunnath1492 Год назад +2

    100 കോടി 1000 കോടി ഒക്കെ കലക്‌ഷൻ നേടിയ സിനിമ ആയാൽ പോലും ഈ സിനിമയെ വെല്ലാൻ കുറച്ചു പാടുപെടും ഈ സിനിമയിൽ super stars ഒന്നും അഭിനയിച്ചിട്ടില്ല പക്ഷെ ഇതിൽ അഭിനയിച്ചിരിക്കുന്നവരെ ആക്ടിങ്കിൽ വെല്ലാൻ ഒരു സൂപ്പർ സ്റ്റാറിനും കഴിയുകയുമില്ല അത്രയ്ക്കും muttu സിനിമ

  • @TheMmajit
    @TheMmajit 3 года назад +9

    0:10 ബാലരമേട്ടനും പ്രേമേട്ടനും സങ്കടം കൊണ്ടും നാണകെടുകൊണ്ടും ചങ്ക് തകരുന്നു പോകുന്ന ആ പോക്..... uff.....,,,😢😢😢😢

  • @irfanpp7866
    @irfanpp7866 Год назад +7

    Hearty condolence siddiq😢

  • @AdhiSNair-h7p
    @AdhiSNair-h7p 8 месяцев назад +1

    Emotional heart touching song + mukesh pure emotional acting = 🥺 Ariyathe kannuneer vannupokum.

  • @ratheeshraman3863
    @ratheeshraman3863 4 месяца назад

    മിന്മിനി പാടുമ്പോൾ "ചിതറി" എന്ന വാക്ക് ഉച്ഛരിക്കുന്നത് കേൾക്കുമ്പോൾ ശെരിക്കും ഒരു ചില്ല് പൊട്ടിചിതറുന്ന പോലെ 🌹🌹

  • @JointviewsDeepakMohan
    @JointviewsDeepakMohan 3 года назад +8

    S. Balakrishnan Sir Music.. 👌

  • @drrojascreationsyoutube2836
    @drrojascreationsyoutube2836 Год назад +1

    One of the best movie in Malayalam..my favourite song ethra kandaalum mathi aavila this song and this movie....
    Rip Siddique sir...sir marikyunathinde kurachu divas am munae ee song mooli nadanirunu njan 😢😢

  • @shabindominic6462
    @shabindominic6462 3 года назад +13

    ഒരുപാട് നാളായി ആഗ്രഹിക്കുന്നു ക്ലിയർ ആയിട്ടുള്ള ഓഡിയോ ക്ക് വേണ്ടിട്ട്...

  • @mishalbabu9067
    @mishalbabu9067 4 месяца назад

    ഏറ്റവും കൂടുതൽ ദിവസം ഓടിയ ഫിലിം മലയാളത്തിൽ.
    (സിദ്ധീക്ക് sir 😔ഓർമ്മകൾക്ക് മുന്നിൽ )

  • @vishnurajn.r3798
    @vishnurajn.r3798 3 года назад +1

    എപ്പോൾ കേട്ടാലും ഒരു വിങ്ങലണ്
    ശ്രീയേട്ടാ നിങ്ങൾ ശരിക്കും കരയുകയാണോ