ഔറത്ത് മറക്കൽ | Simsarul Haq hudavi

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഔറത്ത് മറക്കൽ
    നിർബന്ധമായും മറച്ചിരിക്കേണ്ട ശരീരഭാഗങ്ങളാണ് ഔറത്ത്. നിസ്കാരത്തിലും അല്ലാത്തപ്പോഴും ഔറത്ത് മറക്കൽ നിർബന്ധമാകുന്നു.
    പുരുഷന്റെയും സ്ത്രീയുടെയും ഔറത്തിന്റെ പരിധി വ്യത്യസ്ഥങ്ങളാണ്. മനുഷ്യന്റെ തൊലിയുടെ നിറം കാണാത്ത രൂപത്തിലുള്ള വസ്ത്രം കൊണ്ടായിരിക്കണം ഔറത്ത് മറക്കേണ്ടത്..
    ഹുജ്ജത്തുൽ ഇസ്ലാം ഇമാം ഗസാലി (റ) എഴുതുന്നു: നിസ്കാരത്തിന്റെ നിബന്ധനകളിൽ മൂന്നാമത്തേത് ഔറത്ത് മറക്കലാകുന്നു. നിസ്കാരത്തിലല്ലാത്തപ്പോഴും ഔറത്ത് മറക്കൽ നിർബന്ധമാണ്..
    (അൽ വജീസ്: 40)
    നിസ്കാരത്തിൽ മാത്രം മതി ഔറത്ത് മറക്കലിന്റെ കണിശത എന്ന ശാഠ്യക്കാർക്ക് ഇമാം ഗസാലി (റ) പറഞ്ഞത് തന്നെ മതി.
    നിസ്കാരത്തിലല്ലാതിരിക്കുമ്പോഴും ഔറത്ത് മറക്കാതിരിക്കൽ കുറ്റകരമാണെന്ന് മനസ്സിലാക്കാൻ പലപ്പോഴും അങ്ങാടികളിൽ വെച്ചും, കുളിക്കടവിൽ വെച്ചും, പലതരം ജോലികളിലും കളികളിലും ഏർപ്പെടുമ്പോഴും പുരുഷനും സ്ത്രീയും തങ്ങളുടെ ഔറത്ത് മറക്കുന്നതിൽ അത്ര ശ്രദ്ധ കാണിക്കാറില്ല.
    ഇത് കുറ്റകരമാണെന്ന് നാം ഓർക്കണം. അതിനാൽ പുരുഷന്റെയും സ്ത്രീയുടെയും ഔറത്തിന്റെ ഭാഗങ്ങൾ ഇസ്ലാം നിർദ്ദേശിച്ചത് എത്രയാണോ ആ ഭാഗങ്ങളെല്ലാം നിർബന്ധമായും മറക്കുന്നതിൽ നാം ശ്രദ്ധാലുക്കളായിരിക്കണം..
    ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: പുരുഷന്റെ ഔറത്ത് മുട്ട് പൊക്കിളിന്റെ ഇടയിലാകുന്നു.
    ഔറത്ത് മറഞ്ഞുവെന്ന് ദൃഢപ്പെടുവാൻ വേണ്ടി മുട്ടുപൊക്കിളിൽ നിന്ന് അല്പം മറക്കലും നിർബന്ധമാകുന്നു..
    (തുഹ്ഫ: 2/120)
    പുരുഷന്റെ ഔറത്ത് എല്ലാ സന്ദർഭത്തിലും പറഞ്ഞത് പ്രകാരമാകുന്നു. എന്നാൽ സ്ത്രീകളുടെ ഔറത്ത് നാല് വിധത്തിലാകുന്നു..
    അല്ലാമാ ബക് രി (റ) എഴുതുന്നു: അറിയുവിൻ, സ്വതന്ത്ര സ്ത്രീക്ക് നാല് ഔറത്തുണ്ട്..
    ഒന്ന്: അന്യപുരുഷന്മാരുടെ അടുക്കൽ, അവരുടെ മുന്നിൽ ശരീരം മുഴുവൻ മറക്കൽ നിർബന്ധമാകുന്നു..
    രണ്ട്: നിക്കാഹ് ബന്ധം ഹറാമായവരുടെ അടുക്കൽ, അത് മുട്ടു പൊക്കിളിന്റെ ഇടയിലുള്ള സ്ഥലമാണ്..
    മൂന്ന്: അവിശ്വാസികളായ സ്ത്രീകളുടെ അടുക്കൽ, അത് ജോലി ചെയ്യുമ്പോൾ വെളിവാകുന്ന സ്ഥലം..
    നാല്: നിസ്കാരത്തിൽ, അത് മുഖവും മുൻകയ്യും ഒഴികെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളാണ്..
    (ഇആനതുത്വാലിബീൻ: 1/113)
    ഔറത്ത് മറക്കുന്ന കാര്യത്തിൽ സ്ത്രീകൾ കണിശത പുലർത്തൽ വിരളമാണ്. പ്രത്യേകിച്ചും യുവതികൾ ശ്രദ്ധിക്കുക,
    ദുനിയാവ് ആഖിറത്തിലേക്കുള്ള കൃഷിസ്ഥലമാണ്. സൂക്ഷിച്ചില്ലെങ്കിൽ ഖേദിക്കേണ്ടിവരും..
    നിന്റെ സൗന്ദര്യം മുഴുവൻ പ്രകടിപ്പിക്കാനും അത് ആസ്വദിപ്പിക്കാനും നിന്റെ ഭർത്താവിനെ അവകാശമുള്ളുവെന്ന് ഖുർആൻ നമ്മെ പഠിപ്പിക്കുന്നു..
    എല്ലാം അറിഞ്ഞിട്ടും നിന്റെ ഹൃദയസ്പന്ദനം പോലും അറിയുന്ന അല്ലാഹുവിനെ ധിക്കരിച്ചാൽ നിനക്കുളള ശിക്ഷ അതിഭയങ്കരമായിരിക്കും...
    അല്ലാഹു നമുക്ക് എല്ലാവർക്കും ഹിദായത്തിനെ തരട്ടെ.. പഠിച്ചതും അറിഞ്ഞതും ജീവിതത്തിൽ പകർത്താനുളള തൗഫീഖ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ...
    പകർന്നു കൊടുക്കുന്ന വിജ്ഞാനം പരമ പുണ്യമത്രേ..!

Комментарии • 6

  • @mubu71
    @mubu71 Год назад +1

    ഇപ്പോൾ ഒരു പുതിയ സമ്പ്രദായം വന്നിട്ടുണ്ട് വീട്ടിൽ ആൺ കുട്ടികൾ മുട്ട് മറയാത്ത ബർമുഡ ധരിക്കൽ.... അല്ലാഹു കാക്കട്ടെ.

    • @imhere5225
      @imhere5225 Год назад

      Swakarya bhagam vare kanunna mund madakkikkuathlinekkal better thanne alle koya😅

    • @islamicspeech1m724
      @islamicspeech1m724 5 месяцев назад +1

      @@imhere5225 ourath marakkaathath thet thanne aan

    • @muhammedfavas.a4462
      @muhammedfavas.a4462 11 дней назад

      ​@@imhere5225 randum thettan

  • @fathima120
    @fathima120 2 года назад

    Alhamdulilla

  • @insing5123
    @insing5123 2 года назад

    Assalamualaikum..usdhade..shahadhath.kalima.cholli.marichal.swargalabikku.mo.kalima..jolli.aadh.madhya.cheydhal.swargathilanann.nigal.baraju.ann.barajadinn.anikkmabb.dharanam.boruth.dharanam.usdhadhe.a nnod.borukkanam
    Riple.