മുസ്‌ലിം നിയമത്തെ വ്യാഖ്യാനിച്ച് മിശ്രവിവാഹത്തെ തടയുന്ന 'ആധുനിക' കോടതി | Madhya Pradesh High Court

Поделиться
HTML-код
  • Опубликовано: 13 июн 2024
  • മധ്യപ്രദേശ് ഹൈക്കോടതിയുടെ ജബല്‍പൂര്‍ ബെഞ്ചിന്റെ വിചിത്രമായൊരു വിധി, ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ മനുഷ്യന്റെ പ്രാഥമിക അവകാശങ്ങളെ നിഷേധിക്കുന്നതാണ്. വിവാഹം ചെയ്യുന്നതിന് വേണ്ടി സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച പ്രണയിതാക്കളുടെ ആവശ്യം നിരാകരിച്ചുകൊണ്ട്, ഇതര മതവിശ്വാസം പങ്കിടുന്നവരുമായുള്ള വിവാഹത്തിന് നിയമസാധുത ഇല്ലെന്ന അപകടകരമായ നിലപാട് എടുത്തിരിക്കുകയാണ് കോടതി.
    മുസ്‌ലിം യുവാവും ഹിന്ദു യുവതിയുമാണ് ഹര്‍ജിക്കാര്‍. തങ്ങള്‍ പ്രണയത്തിലാണെന്നും, ഇരു വീട്ടുകാരും വിവാഹത്തിന് തടസ്സം നില്‍ക്കുന്നുവെന്നും, സ്‌പെഷ്യല്‍ മാരേജ് ആക്ടിന് കീഴില്‍ വിവാഹിതരാകാന്‍ വേണ്ടി ആവശ്യമായ സംരക്ഷണം നല്‍കണം എന്നുമായിരുന്നു ആവശ്യം. എന്നാല്‍ കോടതി അതനുവദിച്ചില്ല.
    പകരം വളരെ വിശദമായൊരു വിധിയിലൂടെ മുസ്‌ലിം വ്യക്തി നിയമത്തെ വിശകലനം ചെയ്ത്, വിഗ്രഹാരാധകരുമായുള്ള വിവാഹം ഇസ്ലാമിക നിയമത്തില്‍ നിഷിദ്ധമായതിനാല്‍ ഇവര്‍ ഇരുവരും തമ്മിലുള്ള വിവാഹത്തിന് നിയമ സാധുത ഉണ്ടാവില്ല എന്ന നിഗമനത്തിലാണ് ജസ്റ്റിസ് ഗുര്‍ബല്‍ സിംഗ് അലുവാലിയ എത്തിച്ചേരുന്നത്!
    #madhypradesh #highcort #marriage
    കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
    Like us on Facebook: / doolnews
    Instagram: / thedoolnews
    Follow us on Twitter: / doolnews

Комментарии • 3

  • @shyam7535
    @shyam7535 14 дней назад

    കോടതികളല്ല , ജഡ്ജിമാർ. പലതിനേയും കൊണ്ട് ഷോക്കടിപ്പിക്കേണ്ട കാലം കടന്നിട്ടുണ്ട്.😅

  • @premanpp8868
    @premanpp8868 14 дней назад

    ആദ്യം അവർ രണ്ടു പേരും മതം ഒഴിവാക്കി എന്ന് എഴുതി കൊടുക്കുക.