പണമുണ്ടാക്കാൻ GULF-ൽ പോയി, തിരിച്ചുവന്നപ്പോൾ... | P R Judson | Josh Talks Malayalam

Поделиться
HTML-код
  • Опубликовано: 19 окт 2024
  • #joshtalksmalayalam #nevergiveup #nri #gulfnews
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app...
    കൊച്ചി സ്വദേശിയായ പി. ആർ. ജൂഡ്‌സൺ ഒരു ലോകപ്രശസ്ത ആർക്കിടെക്ചർ ആർട്ടിസ്റ്റും സംരംഭകനുമാണ്. 3D ഡിസൈനുകൾ കീഴ്മേൽ വരയ്ക്കുന്നതിൽ 2 ലോക റെക്കോർഡുകൾ സ്വന്തമായി കരസ്ഥമാക്കിയ ജൂഡ്‌സണിന്റെ ജീവിതം ഒരു സിനിമ പോലെ വഴിത്തിരുവുകളാൽ നിറഞ്ഞതാണ്. നാട്ടിൽ നിന്ന് അപമാനവും പരിഹാസവും സഹിക്കവയ്യാതെ പണമുണ്ടാക്കുവാനായി കടൽകടന്ന് ഗൾഫിലെത്തിയ ജൂഡ്‌സൺ കടന്നുപോയത് വളരെ കടുത്ത സാഹചര്യങ്ങളിലൂടെയാണ്. ബെന്യാമീന്റെ ആടുജീവിതത്തെ അനുസ്മരിപ്പിക്കുന്ന ചില കണ്ണീരിൽ കുതിർന്ന അനുഭവങ്ങൾ ജൂഡ്‌സൺ എന്ന വ്യക്തിയെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഉണ്ടായത്. തന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലമായ വര എന്ന കഴിവിനെ തക്ക സമയത്ത് ഉപയോഗിച്ചത് ജൂഡ്സണിന്റെ ജീവിതത്തെ തന്നെ കീഴ്മേൽ മറിച്ചു. ആർക്കിടെക്ചർ എന്ന മേഖലയിലേക്ക് പിന്നീട് കാലെടുത്തുവച്ച ജൂഡ്‌സൺ അതിൽ മുന്നേറി എന്നു മാത്രമല്ല, സ്വന്തമായി രണ്ടു ലോക റെക്കോർഡുകൾ വരെ കരസ്ഥമാക്കി ചരിത്രം സൃഷ്ടിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. അപകർഷതാബോധമോ, തോൽക്കുന്നതിനുള്ള പേടിയോ നിങ്ങളെ ഇപ്പോഴും അലട്ടുന്നുണ്ടെങ്കിൽ ജോഷ് Talks-ന്റെ ഈ എപ്പിസോഡ് നിങ്ങൾക്കുവേണ്ടി ഉള്ളതാണ്.
    P. R. Judson, a native of Kochi, is a world-renowned architectural artist and entrepreneur. The life of Judson, who holds 2 World Records for drawing 3D designs upside down, is full of twists and turns like a movie. Unable to bear the humiliation and ridicule in his village, Judson sailed across the seas to the Gulf to make money. Judson was further strengthened by some tearful experiences reminiscent of Benyamin’s famous book Goat Days. Judson's life was turned upside down by his timely use of the ability to draw as a result of his hard work. Judson, who later ventured into the field of architecture, not only made progress in it, but also set two world records of his own and made history. This episode of Josh Talks is for you if you are still plagued by feelings of inferiority or fear of defeat.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    Thumbnail Background Image: Aadujeevitham Film Poster
    #aadujeevitham #gulf #goatlife

Комментарии • 157

  • @സിയാ-ഠ8ദ
    @സിയാ-ഠ8ദ 3 года назад +32

    ആരൊക്കെ കഷ്ടപാടിൽ പിടിച്ച് നിന്നിട്ടുണ്ടോ അവരൊക്കെ പിന്നീട് രക്ഷപെട്ടിട്ടുണ്ട്..ഞാനും 5 കൊല്ലം മുൻപ് ഗൾഫിൽ ആടുജീവീതം നയിച്ചതാ..പിന്നെ നാട്ടിൽ വന്ന് പി.എസ്..സി പഠിച്ച്..ഇന്ന് കേരളപോലീസിൽ വർക് ചെയ്യണം..അൽഹംദുലില്ലാഹ് ഞാൻ ഇതിൽ സന്തുഷ്ടനാണ്..

  • @SAN-dk6bj
    @SAN-dk6bj 3 года назад +16

    Uff.. ഒരു രക്ഷയില്ലാ..👌 ദൈവത്തിന്റെ കയ്യൊപ്പും സ്വന്ത്യം പ്രയത്നവും താങ്കളുടെ ജീവിതത്തിൽ വ്യക്‌യമായി കാണാം.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..🙏

  • @premacyril5125
    @premacyril5125 3 года назад +24

    Josh talks... ഇന്ന് വരെ ഉള്ളതിൽ ഏറ്റവും നല്ല വീഡിയോ... Superb

  • @mareenareji4600
    @mareenareji4600 3 года назад +26

    Salute sir.....കഷ്ടപ്പാടുകൾ ഒത്തിരി അനുഭവിച്ചെങ്കിലും അവസാനം ദൈവം അങ്ങയെ കൈപിടിച്ചല്ലോ.. great.....very inspiring.....

  • @santhoshnair7748
    @santhoshnair7748 3 года назад +5

    എന്തോ അങ്ങയുടെ അനുഭവം കേട്ടപ്പോൾ കണ്ണിൽ ഈറനണിഞ്ഞു പക്ഷെ പ്രതിസന്ധി ഉണ്ടാകുമ്പോഴെ വരാനിരിക്കുന്ന വിജയത്തിന് കടുതൽ സന്തോഷമുണ്ടാവുക അത് ഒന്നിനേയും കസാത്ത ശക്തി നമ്മൾക്കുണ്ടാവു എന്ന സത്യം പന്നീട് മനസ്സിലാകും നന്ദി നന്ദി ദൈവത്തിന് നന്ദി

  • @premacyril5125
    @premacyril5125 3 года назад +11

    ഇതു edit ചെയ്തപ്പോൾ കുറെ ഭാഗം നഷ്ടപ്പെട്ടിട്ടുണ്ട്. ഒന്നും കളയാതെ മുഴുവൻ കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു. Very interesting...

  • @shafeenavn5420
    @shafeenavn5420 3 года назад +12

    സഹനത്തിന്റെ പല തലങ്ങളിലുള്ള അനുഭവങ്ങൾ കേട്ടിട്ടുണ്ടെങ്കിലും ഇത്രേം successful ആയൊരു സ്റ്റോറി... Its really really inspiring...ജോലിയുടെ തുടക്കനാളുകളിൽ കഷ്ടതകൾ അനുഭവിക്കുന്ന ഒരുപാട് പേർക്ക് ഈ സ്റ്റോറി ഒരു inspiration ആണ്... കുഞ്ഞുനാളിലെ തുടങ്ങുന്ന വരയോടുള്ള അടങ്ങാത്ത സ്നേഹം 2 world recordsil എത്തിയതിൽ അതിശയിക്കാനില്ല... കാരണം നമ്മൾ അതിയായി ആഗ്രഹിക്കുന്നത് നമ്മളിൽ വന്നു ചേരും എന്നാണല്ലോ... ജീവിതത്തിൽ ഇനിയും ഒരുപാട് achivements ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു...🙏

  • @dewdrops9253
    @dewdrops9253 3 года назад +7

    കണ്ടു കരഞ്ഞു പോയി.. സത്യസന്ധത നിറഞ്ഞ talk... ഞാനും 3d max പഠിച്ച ചെറിയ കലാകാരൻ. അതൊന്നു മിനുക്കി എടുക്കാൻ വിചാരിച്ചിരുന്നപ്പോ അവിജാരിതമായി ഈ video കാണാൻ ഇടയായി.. നിമിത്തമായിരിക്കും. Loved your talk sir. It has motivated me so much.. 😍

  • @hashimkarupadannahashim3464
    @hashimkarupadannahashim3464 3 года назад +10

    Skip അടിക്കാതെ കണ്ടു.... താങ്കളെ ദൈവം കൈവിടില്ല.... കഠിനാധ്വാനം കൊണ്ട് വരകളുടെ ലോകം കീഴടക്കിയ അത്ഭുതം തന്നെയാണ്.... സല്യൂട്ട് sir...

  • @muhammedsafvanpk6308
    @muhammedsafvanpk6308 3 года назад +10

    ഇനിയും ഒരു പാട് ഉയരങ്ങൾ എത്തട്ടെ

  • @muhamedfaizal1
    @muhamedfaizal1 2 года назад +1

    ശക്തമായ വാക്കുകൾ.. "പ്രാണന്റെ ഭാഷ", "അതിരുകളും മത ദേശ ഭേദമന്യേ സഹായിക്കുന്ന വ്യക്തികൾ", "ലക്ഷ്യമില്ലാതെ ലക്ഷ്യത്തേക്കുള്ള യാത്ര",...... ഇതൊക്കെ മതി താങ്കളുടെ യാതനകൾ മനസ്സിലാക്കാൻ... Stay blessed bro

  • @sunilchandran3216
    @sunilchandran3216 3 года назад +1

    Judson സാർ ന്റെ വീഡിയോ കണ്ടു വലിയൊരു കഷ്ട്ടപ്പാടും അതിൽ നിന്നും ഉയർത്തെഴുന്നേറ്റ് വന്ന ജീവിതവും കണ്ടു, സാർ അന്ന് അനുഭവിച്ച മാനസിക സംഘർഷം പറയുമ്പോൾ സങ്കടം വന്നു ഉയർച്ചയിൽ സന്തോഷവും, സാർ പറഞ്ഞത് പോലെ ഓരോരുത്തരുടെ ഉള്ളിൽ ഓരോ കഴിവുകൾ ഉണ്ടാകും പുറമേയുള്ളവർ കളിയാക്കിയാലും രക്ഷിതാക്കൾ കൊടുക്കുന്ന പ്രോത്സാഹനം അത് നാളെകളിൽ പുറമേ ഉള്ളവർ തിരുത്തി പറയും ബഹുമാനിക്കുകയും ചെയ്യും
    സാർ ന്റെ വാക്കുകൾ പ്രതിക്ഷകൾ ആണ് തരുന്നത്,
    Thank you very much sir 🙏🌹❤

  • @Ami7166
    @Ami7166 3 года назад +4

    Masha Allah... BGM കൊടുക്കേണ്ട മുതലാണ്.... ലോകത്തിൽ കുറച്ചേ കാണൂ ഇതുപോലുള്ളവർ...

  • @JITHINsirBIOLOGY
    @JITHINsirBIOLOGY 3 года назад +2

    ജോഷ് ടോക്കിലെ ഏറ്റവും മനോഹരമായ viedeo...
    എട്ടാനാണ് ദി റീയൽ സ്റ്റാർ...
    Hats of u....
    അവസാനം വരെ സ്വന്തം കഴിവിൽ വിശ്വാസം അർപ്പിച്ചുള്ള ആ പരിശ്രമം അഭിനന്തിക്കാതെ വയ്യ

  • @PRAKASHMULLAPILLY
    @PRAKASHMULLAPILLY 3 года назад +13

    One of the Most Touching Life. Also feeling extremly proud that Judson designed my home too.

  • @Perillathavan2
    @Perillathavan2 3 года назад +13

    💓 ഞാൻ കണ്ട വീഡിയോസിൽ എനിക്ക് ഏറ്റവും ഇൻസ്പ്രേഷൻ ആയ വീഡിയോ ഇതാണ് 💓

  • @shaki070
    @shaki070 3 года назад +3

    ഈ കഥ കേട്ടതിനു ശേഷം, ഈ വീഡിയോ കാണുന്നതിന് തൊട്ട് മുമ്പ് ഞാൻ എന്താണ് ചെയ്തുകൊണ്ടിരുന്നത് എന്ന് പോലും എനിക്കു മറന്നുപോയി.

  • @kkbenazir3854
    @kkbenazir3854 3 года назад +3

    ദൈവം ഉണ്ട്.
    കണ്ണുനിറഞ്ഞുപോയി

  • @paul03alen42
    @paul03alen42 3 года назад +3

    Eniku kittyattu ulla kuree good thoughts athu #judsonuncle te kayil ninu thane aanu. Orupadu respect und judson uncle. Big salute Judson uncle

  • @elizabethk2525
    @elizabethk2525 3 года назад +5

    Wow a real heart touching narrative. So proud of your achievements and hard work. Wish you and your family all the blessings.

  • @muhamedfaizal1
    @muhamedfaizal1 2 года назад

    Judson, Salute sir...🌹🌹..
    A very touching and heartfelt story..

  • @austindcruz9545
    @austindcruz9545 2 года назад

    Judeson you have wonderful days ahead god bless you.

  • @hafeesmuhammed3968
    @hafeesmuhammed3968 3 года назад +40

    32 മിനിട്ട്28 സെക്കന്റ് കടന്നുപോയത് അറിഞ്ഞില്ല. ഇത്ര intrested ആയ ഒരു വീഡിയോ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല.

  • @krishnaal8768
    @krishnaal8768 3 года назад +3

    Vakkukal varunilla..ee anubhavangal motivation ayi varachukattiyathinu...💝

  • @ashikpashok2042
    @ashikpashok2042 3 года назад +4

    Great achievements! Hats off to you for significant inspiration and motivation for people out there.

  • @ajmalbinabu
    @ajmalbinabu 3 года назад +3

    നിങ്ങളെപ്പോലെ ഇച്ചിരി കഴിവുകൾ എനിക്കും ഉണ്ടെന്നു തോനുന്നു. പക്ഷെ പലപ്പോഴും ജീവിത അനുഭവങ്ങൾ ആണ് നമ്മെ ലക്ഷ്യത്തിൽ എത്താൻ സഹായിക്കുന്നതു, കൂടെ ദൈവാനുഗ്രഹവും. ഹാർഡ് വർക്ക് ചെയ്യാൻ തീരെ താല്പര്യവും അതിനാൽ കാണിച്ചില്ല.
    തീർച്ചയായും നിങ്ങളുടെ സംസാരം എന്നോട് പലതും പറയുന്നുണ്ട്.

  • @yahiyaph6101
    @yahiyaph6101 3 года назад

    വ്യക്തിപരമായി എന്നെ ഏറ്റവും സ്വാധീനിച്ച അനുഭവ വിവരണം.

  • @MagicRecipesByShahida
    @MagicRecipesByShahida 3 года назад +7

    സമയം കടന്നു പോയത് അറിഞ്ഞില്ല കൂടെ ഇരുന്നു അനുഭവം പങ്കുവെക്കുമ്പോൾ എവിടെ സമയത്തെ കുറിച്ച് ചിന്തിക്കുന്നു. മണ്ടൻ എന്ന് സമൂഹം വിളിക്കുന്നവരെ ആണ് യഥാർത്തിൽ ദൈവം കൈപിടിക്കുക.... ഗ്രേറ്റ് 👌👌

  • @rajifpk5829
    @rajifpk5829 3 года назад +3

    🤗👍👍👍 You are really Great Sir. No other words.....

  • @ihsankp1204
    @ihsankp1204 3 года назад +5

    Miraculous and fabulous.....

  • @ann77
    @ann77 Год назад +1

    Most Painful Lyf🥺Now it's paintful 🎨 🖌️ Lyf😊Touching. Stry 👍👍👍

  • @sspsctipsandtricks8731
    @sspsctipsandtricks8731 3 года назад +2

    Judson sir
    U are just like
    Super hero........

  • @jollykjohn7854
    @jollykjohn7854 2 года назад

    Heart touching....god bless....stay blessed always.

  • @dixyjudson7364
    @dixyjudson7364 3 года назад +4

    Hatts off..You are the best 👍🙏

  • @manojpp5170
    @manojpp5170 3 года назад +4

    Really inspiring talk 🥰🥰 proud of u sirr🙏

  • @farsanacv2172
    @farsanacv2172 3 года назад +3

    Soo much inspiring.. Hats off uh sir🙏

  • @reshmarajan1682
    @reshmarajan1682 3 года назад +2

    Most beautiful video i have ever seen in josh talk

  • @sijo528
    @sijo528 Год назад

    What a life story, big salute sir👏

  • @catfan5042
    @catfan5042 2 года назад

    On of the best video in Josh talk

  • @babykingsly4650
    @babykingsly4650 3 года назад +4

    Brother God bless Uuuuùuuu❤🌹❤🙏🙏🙏🤚🤚🤚

  • @vinojmm1266
    @vinojmm1266 Год назад

    അപാരം നമിക്കുന്നു 🙏🙏❤️❤️❤️🌹🌹🌹

  • @r4uvlog43
    @r4uvlog43 3 года назад +1

    Great Sir exelent God bless u🌹

  • @noufaljamal5357
    @noufaljamal5357 2 года назад

    After my graduation, I started my career as an interior designer with Judson associates(2015)... Thank you sir..

  • @mumthasriyas4721
    @mumthasriyas4721 3 года назад +2

    Heart touching ....inspiring 👌

  • @abuthanha
    @abuthanha 3 года назад

    🌟🌟🌟🌟
    Great great story......
    Appreciate your sincerity, hard work, optimistic attitud🌻🌻🌻🌻🌻

  • @jobikgjobikg9058
    @jobikgjobikg9058 2 года назад

    Sir.. great effort.👍sir .gud motivation.ethanu motivation.🙏

  • @simithabasheer7345
    @simithabasheer7345 3 года назад +3

    Sirr ur great inspiration for youngsters 👍

  • @fathimaab3167
    @fathimaab3167 3 года назад +5

    10 th classila benyaminte adujeevitham vayichin.heart touching

    • @സിയാ-ഠ8ദ
      @സിയാ-ഠ8ദ 3 года назад +1

      ഞാൻ ഗൾഫീന്ന് വന്നപോൾ വായിചൂ

    • @aneeshkumar2623
      @aneeshkumar2623 3 года назад

      😭😭😭😭😭😭

  • @protean-peregrination
    @protean-peregrination 2 года назад

    Great and inspiring story

  • @thomaschacko5810
    @thomaschacko5810 3 года назад

    You are Great. My salute to you friend.

  • @pranabraj6775
    @pranabraj6775 3 года назад +1

    Highly motivating life story.All the best👏🏻👍🏻

  • @shijil5109
    @shijil5109 3 года назад

    Very good and motivating spech 🙏🙏🙏

  • @vishnudast1934
    @vishnudast1934 3 года назад +4

    Saluting you sir
    beneath from heart.

  • @SKJ6414
    @SKJ6414 3 года назад

    All the best sir for your grate effort.

  • @arunvishnu2001
    @arunvishnu2001 2 года назад

    Very inspirational

  • @avintony2240
    @avintony2240 3 года назад +2

    Great. So Inspiring

  • @antonyplannersgroup2075
    @antonyplannersgroup2075 3 года назад +2

    God bless you...♥️

  • @SR-yr1jn
    @SR-yr1jn 3 года назад +2

    Really inspired 👍

  • @alisuhra5035
    @alisuhra5035 3 года назад +1

    Really inspiring

  • @sreeveena3181
    @sreeveena3181 3 года назад +4

    Namichu poyi, kannu nananju anu full video kandathu ,,

  • @sojajohn3169
    @sojajohn3169 2 года назад

    god done His work very well

  • @gincylijo734
    @gincylijo734 3 года назад

    Big salute sir...

  • @neethuvinod8695
    @neethuvinod8695 3 года назад

    Big Salute👍

  • @mubeena_abuthahir8704
    @mubeena_abuthahir8704 3 года назад

    Great salute sir

  • @SalmaSalma-cb3fb
    @SalmaSalma-cb3fb 3 года назад

    Great great great👏👏👏

  • @greenhouse9791
    @greenhouse9791 3 года назад +1

    Sir hatsoff to you....

  • @rafimuhammed9719
    @rafimuhammed9719 3 года назад +1

    Really inspiring sir.....😯😟😰😰😥

  • @muhammadhisham9881
    @muhammadhisham9881 3 года назад +1

    Great sir❤️💖

  • @rashidap5713
    @rashidap5713 3 года назад

    Big salute

  • @muhammedsameeh
    @muhammedsameeh 2 года назад

    What a wonderful journey in life ❤️❤️

  • @mujeebrahman2774
    @mujeebrahman2774 3 года назад +1

    Inspiring

  • @akhilesharunachalam6172
    @akhilesharunachalam6172 3 года назад

    Man no words 👏🏻👏🏻👏🏻👏🏻❤️

  • @anjananair8268
    @anjananair8268 3 года назад

    God bless you🙏

  • @freefirebrosgath3266
    @freefirebrosgath3266 3 года назад +1

    God bless you

  • @minatosensie2644
    @minatosensie2644 3 года назад +1

    Paranjutharanulla samanassinu nanni

  • @asmasalim9957
    @asmasalim9957 2 года назад

    Super🌹

  • @AmjadKhan-hx9ig
    @AmjadKhan-hx9ig 2 года назад

    Great☺

  • @achuanu2225
    @achuanu2225 3 года назад

    A big salute

  • @joycemoljacob4182
    @joycemoljacob4182 3 года назад

    Can't believe sir.... seems like fiction
    Can't stop tears

  • @nayanavariyath
    @nayanavariyath 2 года назад

    👏👏👏

  • @muhsufiyan519
    @muhsufiyan519 3 года назад

    Good job

  • @classicshopfitting
    @classicshopfitting 3 года назад

    cinema style life.
    masha allah. mabrook.
    aa Egyptian ne kayyil kittiyaal

  • @cmhousekottakkal4535
    @cmhousekottakkal4535 3 года назад

    Great sir

  • @ismylife9365
    @ismylife9365 2 года назад +1

    My story ...but still struggling

  • @najiniyaspt9592
    @najiniyaspt9592 3 года назад

    ഒരു സിനിമക്കുള്ള കഥ ഉണ്ട് 😍

  • @rhythmofnature2076
    @rhythmofnature2076 3 года назад

    you are god's son 🙏🙏🙏

  • @vijikottackal1775
    @vijikottackal1775 3 года назад

    Great...

  • @abuthanha
    @abuthanha 3 года назад +3

    👆👆👆👆
    *ഒത്തിരി ജീവിത പാദങ്ങളുടെ കഥ*
    🎯ദൈവം ഓരോ മനുഷ്യനെയും അവന്റെ ലക്ഷ്യ സ്ഥാനത്തേക്ക് എത്തിക്കുന്ന ഒരിക്കലും ആദ്യ ഘട്ടത്തിൽ നെഗറ്റീവ് അനുഭവം എന്ന് തോന്നിയ കാര്യങ്ങള് പിന്നീട് അനുഗ്രഹമായി മാറുന്ന സിംപിൾ ലോജിക്കിന് അപ്പുറമാണ് ദൈവത്തിന്റെ വിധി , അതിൽ വിശ്വസിക്കുന്നവർ ക്ഷമിക്കുകയും ഒരുനാൾ രക്ഷപ്പെടുകയും ചെയ്യും, അക്ഷമ കാണിക്കുന്നവർ ( ഒരു കഷ്ണം കയറിലോ, റയിൽ പാളത്തി ലോ ....) ആ നന്മ ലഭിക്കാതെ നഷ്ട ക്കാർ ആയി മാറുന്നു......
    🎯രാജൻ നായർ എന്ന മലയാളി ഫോട്ടോഗ്രാഫർ ആ ചെറുപ്പക്കാരനെ ഫോട്ടോഗ്രഫി പഠിക്കുക എന്ന വിദ്യക്കായി കൈനീടിയിട്ടും സഹായിച്ചില്ല.
    🎯പക്ഷെ അന്ന് ആദ്യമായി റോഡിൽ കണ്ട പാകിസ്ഥാനി ലിഫ്റ്റ് കൊടുത്തു 100 റിയാലും കൊടുത്തു സഹായിച്ചു.
    🎯അന്ന് വരെ പേര് പോലും കേട്ടിട്ടില്ലാത്ത രാജ്യമായ ഫിലിപ്പീൻസ് കാരൻ perspective വരയുടെ ബാല പാഠങ്ങൾ ജൂഡ് സനെ പഠിപ്പിച്ചു.......
    🌟🌟🌟എല്ലാ നാട്ടിലും മതത്തിലും നല്ലവരും ചീത്തവരും ഉണ്ട്, നമുക്ക് നന്മ കാണാം അത് പ്രചരിപ്പിക്കാം.....
    🌹🌹🌹🌹🌹🌹

  • @minatosensie2644
    @minatosensie2644 3 года назад +2

    Survival ennalenth? Joodson

  • @Kiran-if2md
    @Kiran-if2md 3 года назад +2

    💥💥💥👍

  • @ronyabrahammathew445
    @ronyabrahammathew445 3 года назад +3

    Kannu niranju...karanam...tankalude ...patayil anu...ngnum..prarthanayode

  • @madhukumar4015
    @madhukumar4015 2 года назад

    Romancham
    Great man

  • @mebam11d28
    @mebam11d28 3 года назад

    Great 👌👌👌

  • @Jbnusman
    @Jbnusman 3 года назад

    Best words about life💪👆👆👆👆

  • @sreeharshan2014
    @sreeharshan2014 3 года назад

    nice

  • @resinvarghese6291
    @resinvarghese6291 2 года назад

    🔥

  • @solanjacobsolanjacob7215
    @solanjacobsolanjacob7215 Год назад

    👍🏻

  • @SaniyaMB
    @SaniyaMB 3 года назад +2

    👍

  • @shejeekshejeek8956
    @shejeekshejeek8956 3 года назад

    Inganathe josh talks aan viewrs aagrahihikkunnath.alllathe kure nilavaram illatha yutubersine alla.ella yutubers angane aaan ennn udheshichillaatto.

  • @ronyabrahammathew445
    @ronyabrahammathew445 3 года назад +1

    Hi sir...