Ennodothunarunna Pularikale Full Video Song | HD | Sukrutham Movie Song | REMASTERD AUDIO |

Поделиться
HTML-код
  • Опубликовано: 24 окт 2024
  • Song : Ennodothunarunna Pularikale
    Movie : Sukrutham
    Lyrics :ONV
    Music : Bombay Ravi
    Singer :K.J Yesudas
    Direction : Harikumar
    Lyrics :
    പോരൂ... പോരൂ...
    എന്നോടൊത്തുണരുന്ന പുലരികളേ
    എന്നൊടൊത്തു കിനാവു കണ്ടു ചിരിക്കുമിരവുകളേ
    എന്നോടൊത്തുണരുന്ന പുലരികളേ
    എന്നൊടൊത്തു കിനാവു കണ്ടു ചിരിക്കുമിരവുകളേ
    യാത്ര തുടരുന്നു ശുഭയാത്ര നേർന്നു വരൂ
    യാത്ര തുടരുന്നു ശുഭയാത്ര നേർന്നു വരൂ
    ഒരു കുടന്ന നിലാവു കൊണ്ടെൻ
    നിറുകയിൽ കുളിർ തീർഥമാടിയ നിശകളേ
    നിഴലുമായിണ ചേർന്നു നൃത്തം ചെയ്ത പകലുകളേ
    പോരൂ... പോരൂ... യാത്ര തുടരുന്നൂ ശുഭ യാത്ര നേർന്നു വരൂ
    തുളസിവെറ്റില തിന്നു ചുണ്ടു തുടുത്ത സന്ധ്യകളേ
    തുയിലുണർത്താൻ വന്നൊരോണക്കിളികളേ നന്ദി
    അമൃതവർഷിണിയായ വർഷാകാലമുകിലുകളേ
    ഹൃദയ വെരിയിൽ അലരി മലരായ്
    പൂത്തിറങ്ങിയ വേനലേ നന്ദി... നന്ദി...
    യാത്ര തുടരുന്നു ശുഭയാത്ര നേർന്നു വരൂ
    എൻ്റെ വഴികളിൽ മൂക സാന്ത്വനമായ പൂവുകളേ
    എൻ്റെ മിഴികളിൽ വീണുടഞ്ഞ കിനാക്കളേ നന്ദി
    മധുരമാം പാഥേയമായ് തേൻ കനികൾ തന്ന തരുക്കളേ
    തളരുമീയുടൽ താങ്ങി നിർത്തിയ പരമമാം കാരുണ്യമേ
    നന്ദി... നന്ദി...
    എന്നോടൊത്തുണരുന്ന പുലരികളേ
    എന്നൊടൊത്തു കിനാവു കണ്ടു ചിരിക്കുമിരവുകളേ
    യാത്ര തുടരുന്നു ശുഭയാത്ര നേർന്നു വരൂ
    യാത്ര തുടരുന്നു ശുഭയാത്ര നേർന്നു വരൂ

Комментарии • 901

  • @syamraj1083
    @syamraj1083 3 года назад +585

    വീട്ടിൽ റേഡിയോ ഇല്ലാത്തതു കൊണ്ട് പാട്ട് കേൾക്കാൻ അപ്പച്ചിയുടെ വീട്ടിൽ പോകുമായിരുന്നു.. ആ ഓല മേഞ്ഞ വീട്ടിൽ കൈവരിയിൽ ഇരിക്കുന്ന റേഡിയോ, അടുക്കളയിൽ പാചകം ചെയ്യുന്ന അപ്പച്ചി, ഇറയത്തു ഇരിക്കുന്ന കണ്ണുകാഴ്ച്ച ഇല്ലാത്ത അച്ചാമ്മ... ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ഇങ്ങനെ ഉള്ള ഒരുപാട് ഓർമ്മകൾ ഉണ്ട്.. ആ കാലത്തേക്ക് തിരിച്ചു പോകാൻ തോന്നുന്നു.. ❤❤❤😢😢😢

    • @sujeshsurabhi4071
      @sujeshsurabhi4071 3 года назад +31

      കണ്ണു നിറയുന്ന ഒരുപാട് ഓർമകൾ....... മനസ്സിനെ ആഴത്തിൽ സ്പർശിക്കാൻ ഉള്ള സംഗീതത്തിന്റെ കഴിവ് അപാരം തന്നെയാണ്...

    • @padmanair4853
      @padmanair4853 3 года назад +8

      @@sujeshsurabhi4071 athe inkanathe ganankal kelkumpol annathe kalamayirunenkil enne aashichu pokukayane

    • @maneeshmanu3685
      @maneeshmanu3685 3 года назад +29

      ഒരിക്കലും തിരിച്ചു കിട്ടാത്ത Life ആണ് നമ്മൾ ഓരോരുത്തരുടെയും പാസ്റ്റ്

    • @sidhikchathannoor5471
      @sidhikchathannoor5471 3 года назад +25

      മീൻ കൂട്ടാന് വേണ്ടി അമ്മിയിൽ അരക്കുന്ന ശബ്ദവും റേഡിയോയും ഹൊ വല്ലാത്ത മിസ്സിംഗ്

    • @nithinnitz1239
      @nithinnitz1239 3 года назад +14

      രവിശങ്കർ
      മമ്മൂട്ടി അരയന്നങ്ങളുടെ വീട് , വല്ല്യേട്ടൻ , കറുത്ത പക്ഷികൾ , സിദ്ധാർത്ഥ , ബെസ്റ്റ് ആക്ടർ , ഗാനഗന്ധർവ്വൻ , ട്വന്റി ട്വന്റി എന്നീ ചിത്രങ്ങളിൽ എല്ലാം മികച്ചPerformance . പറയേണ്ട ആവശ്യമില്ല .
      രാജേന്ദ്രൻ
      മനോജ്.കെ. ജയൻ ചെയ്ത ശക്തൻ തമ്പുരാൻ ----
      ShakthiMan

  • @bismaak1559
    @bismaak1559 2 года назад +272

    സുകൃതത്തിലെ യേശുദാസിന്റെ പാട്ടുകൾ കേൾക്കാൻ ഭാഗ്യമുണ്ടാവുകയെന്നത് ഒരു സുകൃതം തന്നെയാണ്.

    • @rameshca3594
      @rameshca3594 Год назад

      Suja

    • @shaheervm
      @shaheervm Год назад +3

      Correct

    • @annievarghese6
      @annievarghese6 Год назад +2

      സത്യം എന്താഫീൽ ദാസേട്ടൻ ബോംബെ രവിസാർ ഒ യൻ വി

    • @anandpraveen5672
      @anandpraveen5672 9 месяцев назад

      Ys

  • @manojkumaran9276
    @manojkumaran9276 2 года назад +122

    ഒറ്റപ്പാലത്ത് നിന്നു ശബരി express ഇൽ ഹൈദരാബാദ് പോവാൻ വേണ്ടി 1:30 നു വീട്ടിൽ നിന്ന് ഇറങ്ങുമ്പോ റേഡിയോയിൽ ഈ പാട്ടായിരുന്നു..കൂട്ടുകാരെയും വീട്ടുകാരെയും ഒക്കെ വിട്ടു ചെറുപ്പത്തിൽ അങ്ങനൊരു യാത്രക്ക് ഒരുങ്ങുമ്പോ 17 വയസ്സുള്ള എന്റെ മനസ്സിനെ ഈ പാട്ടു കരയിപ്പിച്ചത് ഇന്നും ഓർക്കുന്നു....😊

  • @anoopsherinzz4495
    @anoopsherinzz4495 3 года назад +663

    എത്ര സുന്ദരമായ വരികൾ ഒരുപാടു സഞ്ചരിച്ചു ജീവിതം മുന്നിലേക്കുപോയി എങ്കിലും ആ കാലത്തിലേക്കു പോകാൻ മനസ്സ് വല്ലാതെ കൊതിക്കുന്നു

  • @പ്രകാശംപരക്കട്ടെ

    ദാസേട്ടന്റെ ശബ്ദത്തിനു പകരം വെക്കാൻ എന്തുണ്ട് കേട്ടാലും മതി വരാത്ത അതിമനോഹര ഗാനം 😘😘😘

    • @balakbalak3616
      @balakbalak3616 3 года назад +19

      ദാസേട്ടന് ദൈവം കൊടുത്ത വരദാനം.

    • @annievarghese6
      @annievarghese6 3 года назад +12

      ദാസേട്ടനമിക്കുന്നു. ഒഎൻവിസാറിനും.രവിസാറിനുംപ്രണാമം.

    • @jojacob621
      @jojacob621 3 года назад +5

      Yes

    • @suneenasandeep3765
      @suneenasandeep3765 Год назад +4

      Super dasettta

    • @perumalasokan9960
      @perumalasokan9960 Год назад +8

      ലോകത്തിലെ ഏറ്റവും മധുരവും മനോഹരവുമായ നാദം

  • @anishkumara9575
    @anishkumara9575 3 года назад +1020

    ഇവരൊക്കെ എവിടെ നിന്നാണ് ഈ സംഗീതം കൊണ്ടു വരുന്നത്... നേരിട്ട് സ്വർഗത്തിൽ നിന്നാണോ ❤❤❤❤🙏

    • @stylesofindia5859
      @stylesofindia5859 3 года назад +32

      ബോംബെ രവി ദി ലെജൻഡ് ഫോർഎവർ

    • @suneeshkarthanam6842
      @suneeshkarthanam6842 3 года назад +8

      👌👌👌

    • @kavitha133
      @kavitha133 3 года назад +12

      ശരിയാ 🙏🙏🙏🙏👍👍👍💯🥳🥳

    • @gafooredm
      @gafooredm 2 года назад +7

      👍🏻👍🏻

    • @sinipavi9835
      @sinipavi9835 2 года назад +11

      അതെ സ്വർഗത്തിൽ നിന്നു തന്നെ

  • @jobinjosephjoseph7194
    @jobinjosephjoseph7194 3 года назад +355

    ഇതൊക്കെയാണ് പാട്ടുകൾ❤️
    അതിന് പകരം ഇപ്പോൾ ചില ചവറുകൾ

    • @chandrabose2164
      @chandrabose2164 3 года назад +1

      ONV

    • @888------
      @888------ Год назад

      മട്ടാഞ്ചേരി കോളനി മണികണ്ഠൻ ആണ് സുന്ദരൻ ആയ നടൻ😂😂

  • @meezansa
    @meezansa 3 года назад +219

    മൂവി 📽:-സുകൃതം ......... (1994)
    ഗാനരചന ✍ :- ഒ എൻ വി കുറുപ്പ്
    ഈണം 🎹🎼 :- ബോംബെ രവി
    രാഗം🎼:- ശുദ്ധധന്യാസി
    ആലാപനം 🎤:- കെ ജെ യേശുദാസ്
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷
    പോരൂ ............പോരൂ..........
    എന്നോടൊത്തുണരുന്ന പുലരികളേ
    എന്നൊടൊത്തു കിനാവു കണ്ടു
    ചിരിക്കുമിരവുകളേ
    (എന്നൊടൊത്തു......)
    യാത്ര തുടരുന്നു...
    ശുഭയാത്ര നേർന്നു വരൂ...... (2)
    ഒരു കുടന്ന നിലാവു കൊണ്ടെൻ
    നിറുകയിൽ കുളിർ തീർഥമാടിയ നിശകളേ
    നിഴലുമായിണ ചേർന്നു നൃത്തം ചെയ്ത പകലുകളേ
    പോരൂ..പോരൂ..യാത്ര തുടരുന്നൂ ശുഭ യാത്ര നേർന്നു വരൂ
    തുളസിവെറ്റില തിന്നു ചുണ്ടു തുടുത്ത സന്ധ്യകളേ
    തുയിലുണർത്താൻ വന്നൊരോണക്കിളികളേ നന്ദി
    അമൃതവർഷിണിയായ വർഷാകാലമുകിലുകളേ
    ഹൃദയ വെരിയിൽ അലരി മലരായ്
    പൂത്തിറങ്ങിയ വേനലേ നന്ദി ..നന്ദി..
    യാത്ര തുടരുന്നു ശുഭയാത്ര നേർന്നു വരൂ
    എന്റെ വഴികളിൽ മൂക സാന്ത്വനമായ പൂവുകളേ
    എന്റെ മിഴികളിൽ വീണുടഞ്ഞ കിനാക്കളേ നന്ദി
    മധുരമാം പാഥേയമായ് തേൻ കനികൾ തന്ന തരുക്കളേ
    തളരുമീയുടൽ താങ്ങി നിർത്തിയ പരമമാം കാരുണ്യമേ
    നന്ദി..നന്ദി...
    എന്നോടൊത്തുണരുന്ന പുലരികളേ
    എന്നൊടൊത്തു കിനാവു കണ്ടു ചിരിക്കുമിരവുകളേ
    യാത്ര തുടരുന്നു ശുഭയാത്ര നേർന്നു വരൂ..... (2)

    • @Sk-pf1kr
      @Sk-pf1kr 3 года назад +1

      ഒയൻ വി യുടെ വരിക ൾ 👌👌👌👌🌷

    • @prasanthb7130
      @prasanthb7130 3 года назад +1

      ഫുള്ള് കാണിക്കുന്നില്ല 🤔

    • @unique_onehh
      @unique_onehh 2 года назад

      പാട്ട് കേട്ടാൽ, സംഗീതം ഏതെന്ന് പറയാൻ കഴിയുമോ,

    • @akashraveendran4280
      @akashraveendran4280 2 года назад

      Thanks❤️.

    • @MrShibu7
      @MrShibu7 2 года назад +1

      താളം 7/8

  • @haareenhaareen5605
    @haareenhaareen5605 3 года назад +353

    പ്രളയം വന്ന് സർവ്വതും നശിച്ചാലും ഈ പാട്ടൊന്നും മലയാളി മറക്കില്ല .....!!!!

    • @AllRoundInformation
      @AllRoundInformation 2 года назад +2

      Super comment 🙏

    • @kamalprem511
      @kamalprem511 2 года назад

      👌

    • @hamxtring
      @hamxtring Год назад +3

      "Pralayam vannu sarvathum nashichalum ninakariyam athu sambhavikillaann"- kulappulli appan

    • @healthiswealth46
      @healthiswealth46 Год назад +1

      @@hamxtring 🤣

    • @shamsuknd922
      @shamsuknd922 Год назад

      Apol nee anuranjanathinte bhashyumayi vannirikkunnu....Vakkinu nerum neriyum illatha kallaparisha..poda po ..kadakku purathu😂😂

  • @tnrnair1445
    @tnrnair1445 Год назад +35

    എല്ലാം നഷ്ടപെട്ട് നെഞ്ചിൻ കൂട്ടിൽ മനസ് കിടന്ന് എരിയുമ്പോൾ ഒരു കുളിർമഴയായി ജീവിക്കാൻ ഇനിയും പ്രതീക്ഷ നൽകുന്ന ഗാനം സൃഷ്‍ടകൾക്കു നമസ്ക്കാരം

  • @lijoydiv
    @lijoydiv Год назад +37

    സുന്ദരനായ നായകൻ, അതിലും സൗന്ദര്യം ഉള്ള പ്രകൃതി...

    • @dhanyaknarayanan7192
      @dhanyaknarayanan7192 5 месяцев назад +1

      Enthu bhangii innula oru nadanum ithra sundaran alla. Nall height chuvana mugam nalla body❤

  • @antonypt2062
    @antonypt2062 3 года назад +64

    തകർന്ന ഹൃദയത്തിന് സംഗീതം ഔഷദമാണെന്ന് വെറുതെയല്ല പറഞ്ഞത്.🙏

  • @namasivayanpillai4956
    @namasivayanpillai4956 3 года назад +160

    ONV സാർ, ബോംബെ രവിസാബ്, ദാസ്സേട്ടൻ......ഹിറ്റുകൾ നിറഞ്ഞൊഴുകിയ കാലം 🙏👍🏻🙏

    • @sobhakk1866
      @sobhakk1866 2 года назад +2

      കൂടെ മമ്മുട്ടിയും 🙏

    • @kamalprem511
      @kamalprem511 2 года назад

      😍👌

    • @john7tech405
      @john7tech405 Год назад

      Director.harikumar.best.Avard.john.ps.perincheriyil

    • @dr.salinik5361
      @dr.salinik5361 9 месяцев назад

      രവീന്ദ്രൻ മാഷ് അല്ലെ സംഗീതം ബോംബെ രവി അല്ലല്ലോ

    • @BharathanValath
      @BharathanValath 7 месяцев назад

      Eepattusangeethamkoduthathubombayravi

  • @Fashionbeave
    @Fashionbeave Год назад +19

    ചെടികളോടും പുലരിയോടും, മലകളോടും സന്ധ്യകളോടും, കിളികളോടും ന.ന്ദി പാഞ്ഞു കൊണ്ട് യാത്ര ചെയ്യുന്നു. മ്യൂസിക്ക് അടിപൊളി 1 ഒ എൻ വി സംവിധായകൻ, എല്ലാവർക്കും അഭിനന്ദനങ്ങൾ😊

  • @parayilraj
    @parayilraj 2 года назад +163

    വല്ലാതെ വിഷമിച്ചു ഒറ്റക്ക് ആയത് പോലെ തോന്നുമ്പോൾ കേൾക്കുക... ഈ ഭൂമിയിൽ ഉള്ളത് എല്ലാം നമുക്കും കൂടി ഉള്ളത് ആണെന്ന് തോന്നൽ വരും... ഒരു ഇല അനങ്ങുന്നത് പോലും നമ്മുടെ നേർക്കുള്ള ഒരു പ്രതികരണം ആയി തോന്നും

    • @mambrarenjith25
      @mambrarenjith25 2 года назад +1

      Wow...

    • @piku6070
      @piku6070 Год назад

      Yes

    • @sreenathk6318
      @sreenathk6318 Год назад +5

      ശ്രീകൃഷ്ണഭഗവാൻപറഞ്ഞപ്പോലെ ഈ പ്രപഞ്ചത്തിൽനമ്മൾ ഒറ്റക്കല്ല ഈ പ്രപഞ്ചംതന്നെനമ്മുടെകുടുംബമാണ്💙💙🧡🧡💚💚💜💜💫🌈💞💞❤️❤️💙💙❤️❤️💕💕💖💖

    • @vsankar1786
      @vsankar1786 Год назад +4

      അഖിൽ.... അത് അങ്ങിനെതന്നെയാണ്. അത്ഭുതപ്പെടേണ്ടതില്ല. കാരണം , ഉപനിഷത്ത് സിദ്ധാന്തപ്രകാരം പരമാത്മാവിൻ്റെ (പ്രപഞ്ചശക്തി - Universal Energy) ഭാഗമായ ജീവാത്മാവ് ( Individual Energy) സർവ്വ ചരാചരങ്ങളിലും ഉണ്ട്. അതിനാൽ ഓരോ സ്പന്ദനവും പ്രകൃതിയൊട്ടാകെ അനുഭവിക്കുന്നു.

    • @roshankl1697
      @roshankl1697 Год назад

      ❤❤❤❤well motivation ❤❤

  • @pratheeshkumarpk1216
    @pratheeshkumarpk1216 3 года назад +811

    നമ്മൾ ഒറ്റപെടുമ്പോൾ ഈ പാട്ട് ഒന്ന് കേട്ടുനോക്കൂ.. നമ്മക്ക് നമ്മൾ മാത്രം മതി എന്ന് തോന്നും.... ഒരു എനർജി...

    • @rainbow517
      @rainbow517 2 года назад +36

      നമ്മൾ ഒറ്റപ്പെടുമ്പോൾ ഈ പാട്ട് ഒന്ന് കെട്ടുനോക്കൂ... ഒരു എനർജി കിട്ടും...☺️

    • @Suresh-oi1fs
      @Suresh-oi1fs 2 года назад

      👍👍

    • @sreejithsree3054
      @sreejithsree3054 2 года назад +1

      ❤️👍🏼

    • @anandpraveen5672
      @anandpraveen5672 2 года назад +10

      Ys. Njan ipol otakanu.

    • @sreejithsree3054
      @sreejithsree3054 2 года назад +2

      @@anandpraveen5672 😌

  • @surajcr370
    @surajcr370 10 месяцев назад +10

    എന്തൊരു മഹാത്ഭുതമാണ് ഈ ഗാനം .സ്വർണം കൊണ്ട് ഉള്ള വരികളുമായി ONV മാഷ്, സ്വർണ്ണത്തിന് സംഗീതം കൊണ്ട് അടിവരയിട്ട് ബോംബെ രവി സാർ ,സ്വർണത്തിന് സുഗന്ധം കൂടി ചാലിച്ച് ഗന്ധർവ്വൻ .സ്വർഗ്ഗത്തിൽ നിന്ന് ആണോ ഇവർ ഒക്കെ ഇത് സൃഷ്ടിച്ചെടുക്കുന്നത്. തനിച്ചാവുകയാണ് ലോകത്തിലെ ഏറ്റവും ശക്തി എന്ന് കാട്ടിത്തരുന്ന മനോഹരഗാനം ❤

  • @Subu369-95
    @Subu369-95 3 года назад +96

    ആത്മഹത്യ ചെയ്യാൻ തീരുമാനമെടുത്ത വ്യക്തി ഇതൊന്ന് കണ്ടാ മതി... ഒരു നൂറു വർഷം ജീവിക്കാൻ തോന്നും, മൂപ്പര് ചുമ്മാ അങ്ങ് നടന്നാൽ മതി ഇക്ക ❤

  • @surendrank1735
    @surendrank1735 3 года назад +39

    ഒഎൻവി കുറുപ്പ് സാറിന് ഒരായിരം നമസ്കാരം. ഇത്ര മനോഹരമായ വരികൾക്ക്. അതിന് മികവുറ്റ സംഗീതം മികച്ചതിൽ മികച്ച ആലാപനം. 94ൽ സിനിമ റിലീസ് ചെയ്തപ്പോൾ കേട്ട പാട്ട് 2021ൽ ഇന്നും മടുപ്പില്ലാതെ ആസ്വദിക്കാൻ കഴിയുന്നു. സിനിമ ആ വർഷത്തെ മികച്ചതിൽ മികച്ചത് തന്നെ. അഭിനേതാക്കൾ ഒന്നിനൊന്ന് മെച്ചം.

  • @Rons88
    @Rons88 4 года назад +240

    ജീവിതം ഒരു യാത്രയാണ്..അത് തുടർന്ന് കൊണ്ടേയിരിക്കും.. നമ്മുടെ ചുറ്റുമുള്ള പരിസ്ഥിതിയും സാഹചര്യവും സർവ്വവും അതിന്റെതായ വഴിക്ക് നീങ്ങുന്നു.. അതിനെ തങ്ങൾക്ക് അനുകൂലമാക്കാൻ കഴിവുള്ളവർ ജീവിതവിജയം കണ്ടെത്തുന്നു..അല്ലാത്തവർ പൊരുതി വീണു പോകുന്നു..

    • @sreeragssu
      @sreeragssu 4 года назад +6

      സത്യം

    • @openganganmstar500
      @openganganmstar500 4 года назад +6

      Karmam ennonund..nanma cheythavark varum janmangalil nallath labhikum..allengil adiyum vyadiyalum dukhikum...sarvam namude pravarthi anu

    • @jpcpy4797
      @jpcpy4797 4 года назад +3

      Yes ഞാനും അതറിയുന്നു

    • @chithrakrishna5085
      @chithrakrishna5085 3 года назад

      @Vineeth Poyil sso ennit...

    • @chithrakrishna5085
      @chithrakrishna5085 3 года назад

      @@openganganmstar500 true bro

  • @rajeshkdge4191
    @rajeshkdge4191 11 месяцев назад +9

    ഈ ജീവിതത്തിൽ നാമേതി നോടൊക്കെ കടപ്പെട്ടിരിക്കുന്നു എന്നോർത്ത് പോയി ഈ പാട്ടു കേട്ടപ്പോൾ
    നന്ദി ഒ എൻ വി സാർ !

  • @Aadhie-r5r
    @Aadhie-r5r 10 месяцев назад +11

    ഒറ്റപെടുമ്പോഴും മനസ്സിൽ ഒരുപാട് സങ്കടം വരുമ്പോളും കേൾക്കാൻ വല്ലാത്ത feel ആണ്...

  • @vineethvk901
    @vineethvk901 3 года назад +91

    ഒ എൻ വി യുടെ അങ്ങേയറ്റത്തെ കവി ഭാവനയും രവി ബോംബെയുടെ മലയാളിത്തമുള്ള സംഗീതവും

    • @tomithomas2151
      @tomithomas2151 2 года назад

      Bombay Ravi Sir 🙏🙏🙏🙏🙏

  • @miss_nameless9165
    @miss_nameless9165 3 года назад +61

    പുലർക്കാലത്ത് ഈ ഗാനം കേൾക്കണം...ആ ദിവസം മുഴുവൻ പിന്നെ ഒരു പോസിറ്റീവ് എനർജിയായിരിക്കും😇😍💯💯

    • @shameelck2514
      @shameelck2514 Год назад +1

      സൂര്യാംശു ഓരോ വയൽപ്പൂവിലും ...

  • @nandanneerkunnam521
    @nandanneerkunnam521 2 года назад +29

    ജീവിക്കാൻ നിരന്തരം ഊർജ്ജം പകർന്നു തരുന്ന പാട്ടുകൾ

  • @R.garden788
    @R.garden788 3 года назад +422

    എത്ര തവണ കണ്ടു എന്ന് എനിക്ക് ഓർമയില്ല മമ്മുട്ടി ഡാൻസ് കളിക്കണ്ട ഇതുപോലെ നടന്നാൽ മതി

  • @harikumardivakaran8599
    @harikumardivakaran8599 3 года назад +80

    ഹൃദയമെരിയേ അലരിമലരായ് പൂത്തിറങ്ങിയ വേനലേ O N V സാർ നമിക്കുന്നു '

    • @nithinnitz1239
      @nithinnitz1239 3 года назад +1

      രവിശങ്കർ
      മമ്മൂട്ടി അരയന്നങ്ങളുടെ വീട് , വല്ല്യേട്ടൻ , കറുത്ത പക്ഷികൾ , സിദ്ധാർത്ഥ , ബെസ്റ്റ് ആക്ടർ , ഗാനഗന്ധർവ്വൻ , ട്വന്റി ട്വന്റി എന്നീ ചിത്രങ്ങളിൽ എല്ലാം മികച്ചPerformance . പറയേണ്ട ആവശ്യമില്ല .
      രാജേന്ദ്രൻ
      മനോജ്.കെ. ജയൻ ചെയ്ത ശക്തൻ തമ്പുരാൻ ----
      ShakthiMan

    • @Faazthetruthseeker
      @Faazthetruthseeker Год назад

      @@nithinnitz1239 so true.. You can't see Mammootty among none of those characters, you can only see the character alone.. That's Mammootty the great actor..

  • @prajithprajithedp6849
    @prajithprajithedp6849 4 года назад +165

    മമ്മുക്കയുടെ അത്യുഗ്രഹൻ പ്രകടനം , സുകൃതം

    • @sajudeens8899
      @sajudeens8899 3 года назад

      Yes

    • @pradeepr4743
      @pradeepr4743 3 года назад

      Oru thalparyavum illathe kandu ishtrapetta padam anu,ithile Narendra Prasad nodu parayunna dialogue athu manassil ninnu pokilla

    • @kidangayamwinod4935
      @kidangayamwinod4935 3 года назад

      Sentiments emperor

    • @kidangayamwinod4935
      @kidangayamwinod4935 3 года назад +1

      എന്റെ മിഴികളിൽ വീണുടഞ്ഞ കിനാക്കളെ നന്ദി

  • @sivaprakash-md6re
    @sivaprakash-md6re Год назад +6

    ഒത്തിരി സങ്കടം വരുമ്പോൾ ഞാൻ കേൾക്കുന്ന പാട്ട്.... ഈ ഭൂമിയിൽ നമ്മൾ ശ്രെദ്ധിക്കാതെ പോയ എത്രയോ നല്ല കാര്യങ്ങൾ ഉണ്ടായിരുന്നു... നമുക്കു ആരും ഇല്ലെങ്കിലും ഈ പ്രകൃതി ഉണ്ട്...

  • @muhammedanaspk2972
    @muhammedanaspk2972 3 года назад +48

    രാവിലെ കേൾക്കാൻ എന്താ സുഖം❤️

  • @frinilfrancis4939
    @frinilfrancis4939 10 месяцев назад +3

    എന്തോരൂ സോങ് ❤️
    പ്രകൃതി - യാത്ര - പോരൂ ❤️
    യേശുദാസ് വരികൾ... മമ്മൂക്കയുടെ നടത്തo ❤️ എന്നാ ഫീൽ ആണ്..... 😍

  • @sajusajup284
    @sajusajup284 3 года назад +41

    അതിമനോഹര ഗാനം ! ബോംബേ രവി സാറിൻ്റെ ഐഡൻ്റിറ്റി ആയ സമൃദ്ധമായ ഓർക്കേഷ്ട്രേഷൻ !! സിത്താർ തബല കൂട്ടാതെ വയലിൻ ആണ് ഇതിലെ sustain ചെയ്ത് പോകുന്ന തീം

    • @ashwindevasia6945
      @ashwindevasia6945 Год назад

      Ithinte orchestration Johnson master alle

    • @sajusajup284
      @sajusajup284 4 месяца назад +1

      ​@@ashwindevasia6945
      അത് സിനിമയിലെ ദേശീയ അവാർഡ് കിട്ടിയ ബാഗ്രൗണ്ട് സ്കോർ ആണ്,
      പാട്ടുകൾ ബോംബെ രവിയുടെ സ്വന്തം കോമ്പോസിഷൻ ആണ്

  • @PraseelaPN
    @PraseelaPN 9 месяцев назад +3

    മനസ്സിൽ ഒരായിരം ചിന്തകളും, ചോദ്യങ്ങളുമായി, ഉത്തരം കണ്ടെത്താൻ കഴിയാതെ വിഷമിക്കുന്ന സമയത്ത് ഒരു കുളിർ കാറ്റുപോലെ മനസ്സിനെ സാന്ത്വനപ്പെടുത്തുന്ന പാട്ട്. കേരളത്തിന്റെ പ്രകൃതിഭംഗിയും ആസ്വദിക്കാൻ കഴിയുന്നു....... Super❤️

  • @PRATHYUSHKP
    @PRATHYUSHKP 3 года назад +25

    ബോംബെ രവി സാബ്...ഒരൊന്നൊന്നര മൊതല് 😃🥰🎵

  • @dennisjoseph7577
    @dennisjoseph7577 4 года назад +145

    ഇത്തരത്തിലുള്ളഗാനങ്ങൾ ഇനി ഉണ്ടാകുമോ . ഉണ്ടാവാൻ ഒരു വഴിയും കാണുന്നില്ല

    • @openganganmstar500
      @openganganmstar500 4 года назад +4

      Evidekanavo nokith..vadakot noku nalla tar eta vazhiya.

    • @Dhanya_1992
      @Dhanya_1992 4 года назад +7

      ഇല്ല ഉണ്ടാവില്ല

    • @dyniangel3840
      @dyniangel3840 3 года назад +4

      ഒരിക്കലും ഉണ്ടാവാൻ വഴിയില്ല

    • @gireeshsheeja2603
      @gireeshsheeja2603 3 года назад +4

      ശരിയാണ് ഇനി ഒരിക്കലും ഉണ്ടാവില്ല പിന്നെ നെറ്റിൽ ഉള്ളതുകൊണ്ട് ഇടയ്ക്കൊക്കെ കാണാൻ പറ്റുന്നത് ഭാഗ്യം.

    • @anandhu2072
      @anandhu2072 3 года назад +1

      Undakum

  • @shyamgovindh2541
    @shyamgovindh2541 6 месяцев назад +3

    ഇനി ഒരു കാലവും തിരിച്ചു കിട്ടാത്ത ഒരു ഫീലിംഗ് ആണ് പഴയ മെലഡി 💙😻.

  • @sinimg9802
    @sinimg9802 7 месяцев назад +3

    2023ലും ഈ പാട്ട് കേൾക്കാൻ എത്ര സുഖ മാണ് ഒത്തിരി അർത്ഥങ്ങൾ ഇതിലുണ്ട് ചിലരുടെ ജീവിതം പോലെ തന്നെ 👍👌

  • @sunnyloranz
    @sunnyloranz Год назад +9

    ഇനിയുണ്ടാവുമോ കവിതയൂറുന്ന ഇത്ര മനോഹരമായ ഗാനങ്ങൾ....

  • @somanpallot6405
    @somanpallot6405 2 года назад +11

    വരികൾ, സംഗീതം, ആലാപനം.. അത് കൂടാതെ മമ്മൂട്ടിയുടെ നടത്തം.. ഈ നടത്തം കണ്ടിരിക്കാൻ ഒരു സുഖം ഉണ്ട്..🙏

  • @soumeshk.s2095
    @soumeshk.s2095 3 года назад +15

    Onv സർ. ♥️ ബോംബെ രവി സർ. ♥️ ദാസേട്ടൻ 🥰🥰🥰

  • @binumayin6662
    @binumayin6662 3 года назад +10

    ONV സാറിന്റെ വളരെ മികച്ച വരികൾ....
    ബോംബെ രവി സാറിന്റെ മികച്ച സംഗീതം...
    ദാസേട്ടന്റെ ആലാപനം കൂടി ആയപ്പോൾ മലയാളത്തിലെ മികച്ചൊരു ഗാനം കൂടി പിറന്നു

  • @sulfikunju9433
    @sulfikunju9433 3 года назад +14

    M. T അയാൾ ഒരു കില്ലർ ആണ് ഒരു കഥാപാത്രത്തെയും കുറ്റം പറയാൻ കഴിയില്ല മനുഷ്യൻ അങ്ങനെ ആണ് തിരയ്ക്ക് മുകളിൽ മറ്റൊരു തിര ജീവിതവും അങ്ങനെതന്നെ

    • @sajusajup284
      @sajusajup284 4 месяца назад

      ഈ കഥ മറ്റൊരാളുടെ താണ് നരേന്ദ്രപ്രസാദ് ചതിയിൽ സ്വന്തമാക്കി അത് സംവിധായകനു കൊടുത്തു സ്ക്രീൻ പ്ലേ എംടിയെ കൊണ്ട് എഴുതിച്ചു

  • @abdussamedck
    @abdussamedck 9 месяцев назад +2

    യഥാർത്ഥ ശോക ഗാനം.എത്ര കേട്ടാലും മതിവരില്ല . ഇതുപോലുള്ള അർത്ഥവത്തായ ഗാനങ്ങൾ ഇനിയും പിറവിയെടുക്കില്ല . കഴിവുള്ള കലാകാരന്മാരുടെ സമ്മാനം.

  • @shuhaibshoy2734
    @shuhaibshoy2734 2 года назад +11

    ഗതകാല സ്മരണകളെ ഒരു ചെറു നൊമ്പരത്തോടെ ഓർമ്മപ്പെടുത്തുന്നത് ഇത് പോലുള്ള ഗാനങ്ങളും സംഗീതങ്ങളും കേൾക്കുമ്പോഴാണ്, അല്ലാതെ നമുക്ക് എവിടെയാണ് സമയം പഴയ ജീവിതം ആലോചിക്കാൻ .....
    നമ്മുടെ ജീവിതത്തിലെ പല ഏടുകളും സംഗീതവുമായ് കെട്ടു പിണഞ്ഞു കിടക്കുന്നുണ്ട് ഓരോരോ പഴയ ഗാനങ്ങൾ കേൾക്കുമ്പോഴാണ് ആ മനസ്സിലെ ഓർമ്മകളുടെ കെട്ടുകൾ അഴിഞ്ഞ് താനെ പുറത്ത് വരുന്നത്......
    🙏🙏🙏

    • @azberashs64664
      @azberashs64664 2 года назад

      ശരിയാണ്

    • @vsankar1786
      @vsankar1786 Год назад

      shuhaib... ശരിയായ നിരീക്ഷണം.

  • @Sakshis16-06
    @Sakshis16-06 3 года назад +33

    ഗതകാല സ്മരണകള്‍ .....,പോയ്മറഞ വർഷങ്ങൾ സാക്ഷി .....!!!!.....!!!! ശുഭ യാത്ര നേരുന്നു ഹൃദയത്തിൽ നിന്നും 😍

  • @maneeshmanu3685
    @maneeshmanu3685 3 года назад +7

    ചിന്തകൾ, മനസ്സ് കൊണ്ട് മാത്രം പോകാൻ സാധിക്കുന്ന പാസ്റ്റ് ജീവിതങ്ങൾ എല്ലാ മനുഷ്യർക്കും ഉണ്ട്, ആ യത്രകളിലെക്ക് ഉള്ള സഞ്ചാര പാതയാണ് ഇതേപോലെ ഉള്ള അനശ്വര ഗാനങ്ങൾ

  • @nithinnitz1239
    @nithinnitz1239 3 года назад +13

    മമ്മൂട്ടി
    തന്നെയാ ഈചിത്രത്തിലെ അസാധ്യ Performer . Awesome

  • @jinijithesh2323
    @jinijithesh2323 4 года назад +29

    Ente achante fvt song.....enteyum.....ith kelkkumpol achante ormakal ;....😥😥😥😥😥😥😥 lyrics 👌👌👌👍👍👍heart touching......

  • @ratheeshjayan5415
    @ratheeshjayan5415 3 года назад +27

    ഹൃദയസ്പർശമുള്ള ഗാനങ്ങൾ എത്രകേട്ടാലും മതിവരില്ല,,,?

  • @unnikrishnanthoppilramakri7866
    @unnikrishnanthoppilramakri7866 3 года назад +85

    എത്ര അർത്ഥവത്തായ ഗാനം, ഗന്ധർവ്വശബ്ദത്തിൽ അതിമനോഹരമായി.

  • @sreehariraj2020
    @sreehariraj2020 3 года назад +19

    വല്ലാത്ത ഒരു ഫീൽ ആണ് ഇൗ പാട്ട്‌ കേൾക്കുമ്പോൾ..

  • @suhailishaque8079
    @suhailishaque8079 2 года назад +6

    പ്രതീക്ഷാനിർഭരമായ ജീവിതത്തെ കുറിച്ചുള്ള അതിമനോഹരമായ വരികൾ. എല്ലാ ദിവസവും രാവിലെ ഒരു തവണ ഈ ഗാനം കേൾക്കുന്നത് പതിവാണ്. അത്രത്തോളം ഉണർവാണ് ഓരോ വരികളും പ്രദാനം ചെയ്യുന്നത്.

  • @Vpn_84
    @Vpn_84 3 года назад +23

    What a creation MT sir vs Ravi sir with Dasettan...thak you legends....

  • @zakirevs585
    @zakirevs585 2 года назад +4

    ഇന്നത്തെ ന്യൂ ജനറേഷൻ പാട്ടുകൾക്കൊക്കെ ഈ പാട്ടുകളുടെ രോമത്തിൽ തൊടാനുള്ള യോഗ്യത ഉണ്ടോ.... ഒരു കാലഘട്ടത്തിന്റെ മാസ്മരിക സംഗീതം... എത്ര കാലം നടന്നു പോയാലും... മാറാത്ത ഫീലിംഗ്

    • @remyav7222
      @remyav7222 Год назад

      ഈ ഗാനം റേഡിയോയിൽ നിന്നും കേൾക്കുമ്പോൾ ഉള്ള ഫീൽ അതൊന്ന് വേറെ തന്നെ 🥰

  • @memorylane7877
    @memorylane7877 4 года назад +67

    എക്കാലത്തെയും പ്രിയപ്പെട്ട സിനിമ.
    മമ്മൂക്ക ❤ എം ടി ❤ ബോംബെ രവി ❤

  • @gk4l2e0x8
    @gk4l2e0x8 11 месяцев назад +3

    ചെയ്ത എല്ലാ പാട്ടും ഹിറ്റ് ആക്കിയ ബോംബെ രവി.

  • @azberashs64664
    @azberashs64664 2 года назад +8

    ഒറ്റയ്ക്കു മുന്നാർ മലനിരകൾ കാണാൻ പോകുമ്പോൾ ഹെഡ് ഫോണിൽ എപ്പോഴും കേൾക്കുന്ന ഗാനം... എന്താ സുഖം... ഹൃദയവും തലച്ചോറും ആനന്ദലഹരിയിലാക്കുന്ന വയലിൻ തബല പുല്ലാങ്കുഴൽ സമന്വയം.... ഒ എൻ വി യുടെ വരികൾ... തനിയെ കണ്ണ് നിറഞ്ഞൊഴുകിയിട്ടുണ്ട്...

  • @p.r.satheesan1423
    @p.r.satheesan1423 2 года назад +2

    ഈ സിനിമ എല്ലാവരും കൊണ്ടിരിക്കണം... ഗാനങ്ങൾ അപാരം. ഇത്രയും നല്ല ഒരു സിനിമ അപൂർവം

  • @krishnaprasad221
    @krishnaprasad221 3 года назад +6

    ബോംബെ രവിസാർ , കുളത്തുപ്പുഴ രവിഏട്ടൻ (രവീന്ദ്രൻ മാസ്റ്റർ )ഒരുരക്ഷയുമില്ല അപാരം.....

  • @vijayabose1269
    @vijayabose1269 8 месяцев назад

    ഈ മണ്ണിന് പ്രകൃതി കനിഞ്ഞു നൽകിയ സൗന്ദര്യവും സുഗന്ധവും മനസ്സകൊണ്ട് അടുത്തറിഞ്ഞ പ്രിയപ്പെട്ട ONV സാറിനെ നമിക്കുന്നു. മിഴികൾ പൂട്ടാതെ സ്വപ്നംകണ്ടപോൽ. നന്ദി നമസ്കാരം.

  • @chamalraj86
    @chamalraj86 2 года назад +7

    സ്വപ്നങ്ങൾ എന്നും സ്വപ്‌നങ്ങൾ മാത്രം.. ആഗ്രഹങ്ങൾ ആശകൾ ഉപക്ഷിക്കാൻ വേണ്ടി മാത്രം..

  • @shamnadhasharafali
    @shamnadhasharafali Год назад +1

    ഈ വരികള്‍ക്ക്.... ഈ ആലാപനത്തിനു .... ഒരു സംവിധായകനും... ഒരു നടനും.... പകരമാകില്ല.... ആരും...... ഈ പാട്ടിന്‌ .... കോടി നന്ദി

  • @subrukcsubru191
    @subrukcsubru191 3 года назад +4

    മനസ്സിൽ തൊമ്പരമായും അനുഭൂതിയായും നിറഞ്ഞു നിൽക്കുന്ന ഈ ഗീതം എത്രകേട്ടാലും കുളിരേകുന്നതാണ്

  • @pradeesank
    @pradeesank Месяц назад

    എല്ലാം നഷ്ടപ്പെട്ടു എന്ന് തോന്നുമ്പോഴും, സ്വന്തം എന്ന് കരുതിയതൊക്കെ അന്യംനിന്ന് തോന്നുമ്പോഴും വീണ്ടും ഒരു കുതിപ്പിന് ഊർജ്ജം തരുന്ന വരികളും സംഗീതവും. ജീവിതത്തിൽ ഏറ്റവും കൂടുതൽ ആസ്വദിച്ച വരികൾ. ഒറ്റക്കിരുന്ന് നനഞ്ഞ മിഴിയോടെ കേട്ടിരിക്കാം... ദുഃഖവും പ്രതീക്ഷയും ഒന്നിച്ച് തരുന്ന പ്രത്യോക സുഖം❤

  • @sandhyapk1929
    @sandhyapk1929 3 месяца назад +10

    2024 ൽ കേൾക്കുന്നവർ 👍🏻👍🏻👍🏻

  • @nimishasaju9301
    @nimishasaju9301 3 года назад +19

    Bombay Ravi and onv....realy legend....❤️❤️❤️❤️❤️

  • @sajikumarachui240
    @sajikumarachui240 2 года назад +16

    രാവിലെ പ്രത്യേകിച്ച് വൃശ്ചികമാസത്തിൽ രാവിലെ ചെറിയ തോട് വഴി പാല് മേടിക്കാൻ പോകുമ്പോൾ ചിലപ്പോൾ ഈ പാട്ട് വഴിയോരത്ത് ചില വീടുകളിലെ ടേപ്പ് റിക്കാഡറിൽ നിന്ന് കേൾക്കും എന്നാ ഫീലാണ്

    • @georgejoseph2259
      @georgejoseph2259 2 года назад +1

      O.N.V.used rural symbols to suit the situation. O.N.V.uses simple words with which every commoner can communicate.

  • @Nightrider238
    @Nightrider238 3 года назад +16

    What a meaningful song. This is what we call phoenix bird rising from ashes , the life of a cancer survivor is expressed here

  • @navasnavaskk8553
    @navasnavaskk8553 Год назад +4

    പ്രകൃതി സൗന്ദര്യം ഈ ഗാനത്തിലൂടെ മനോഹരമായി ആസ്വദിക്കാൻ കഴിയുന്നു.

  • @prasadp980
    @prasadp980 Месяц назад

    സ്വർണ്ണത്തിന് സുഗന്ധംചേർന്നാലെന്നപോലെ വരികൾ....സംഗീതം....ആലാപനം.

  • @spsuresh4685
    @spsuresh4685 3 года назад +3

    പോരൂ ............പോരൂ..........
    എന്നോടൊത്തുണരുന്ന പുലരികളേ
    എന്നൊടൊത്തു കിനാവു കണ്ടു
    ചിരിക്കുമിരവുകളേ
    (എന്നൊടൊത്തു......)
    യാത്ര തുടരുന്നു...
    ശുഭയാത്ര നേർന്നു വരൂ...... (2)
    ഒരു കുടന്ന നിലാവു കൊണ്ടെൻ
    നിറുകയിൽ കുളിർ തീർഥമാടിയ നിശകളേ
    നിഴലുമായിണ ചേർന്നു നൃത്തം ചെയ്ത പകലുകളേ
    പോരൂ..പോരൂ..യാത്ര തുടരുന്നൂ ശുഭ യാത്ര നേർന്നു വരൂ
    തുളസിവെറ്റില തിന്നു ചുണ്ടു തുടുത്ത സന്ധ്യകളേ
    തുയിലുണർത്താൻ വന്നൊരോണക്കിളികളേ നന്ദി
    അമൃതവർഷിണിയായ വർഷാകാലമുകിലുകളേ
    ഹൃദയ വെരിയിൽ അലരി മലരായ്
    പൂത്തിറങ്ങിയ വേനലേ നന്ദി ..നന്ദി..
    യാത്ര തുടരുന്നു ശുഭയാത്ര നേർന്നു വരൂ
    എന്റെ വഴികളിൽ മൂക സാന്ത്വനമായ പൂവുകളേ
    എന്റെ മിഴികളിൽ വീണുടഞ്ഞ കിനാക്കളേ നന്ദി
    മധുരമാം പാഥേയമായ് തേൻ കനികൾ തന്ന തരുക്കളേ
    തളരുമീയുടൽ താങ്ങി നിർത്തിയ പരമമാം കാരുണ്യമേ
    നന്ദി..നന്ദി...
    എന്നോടൊത്തുണരുന്ന പുലരികളേ
    എന്നൊടൊത്തു കിനാവു കണ്ടു ചിരിക്കുമിരവുകളേ
    യാത്ര തുടരുന്നു ശുഭയാത്ര നേർന്നു വരൂ..... (2)

  • @manojkumar-kl1zs
    @manojkumar-kl1zs 3 года назад +12

    Mt.. ബോംബെ രവി ടീം 👍👍👍🙏

  • @dileediloo8877
    @dileediloo8877 3 года назад +23

    മലയാളികൾക്കു "മറക്കാൻ പറ്റുമോ ബോംബെ രവി സർ നേ

    • @vinod_757
      @vinod_757 3 года назад +1

      രവി ബോംബെ സാറിന്റെ ഒരു പാട്ടെങ്കിലും കേട്ടിട്ടുള്ളവർ ഒരിക്കലും അദ്ദേഹത്തെ മറക്കില്ല

  • @DineshDinesh-xp3vu
    @DineshDinesh-xp3vu Год назад +5

    ഒരു രക്ഷയുമില്ല സൂപ്പർ സോങ്.. 🌹🌹💕💕💕

  • @abhinaabhinav9884
    @abhinaabhinav9884 3 года назад +36

    One of the Greatest song Dasettan Mammookka Compo
    Great performance Mammookka
    Ravi Bombay sir, M.T.sir, Harikumar sir
    Legends

    • @annievarghese6
      @annievarghese6 3 года назад +3

      ഒ.എൻ.വി.ദാസേട്ടൻ.

    • @HarishKumar-zx2dw
      @HarishKumar-zx2dw 3 года назад +4

      But ee pattile pradhana aal ethonnum alla athu onv sir aanu

  • @sabarinathchandran9896
    @sabarinathchandran9896 7 месяцев назад +9

    ജീവിത യാത്രയിൽ ഒറ്റ പെട്ട് പോയവർക്ക് ഒരു ആശ്വാസം ആണ് ഈ പാട്ട്.എനിക്ക് ആരും ഇല്ല

  • @mollywoodpalace8794
    @mollywoodpalace8794 4 года назад +39

    മമ്മുക്ക ഇന്ത്യൻ സിനിമക്ക് സുകൃതം...

  • @rare161
    @rare161 2 года назад +1

    അർദ്ധങ്ങളിൽ അർഥം കൊണ്ട് വരാൻ പഴയ എഴുത്തുകാർക്കും അതിൽ സംഗീതം പകർന്ന മഹാർക്കും പാടി പതിപ്പിച്ച മഹാകയന്മാർക്കും നന്ദി

  • @muhammednoufal1269
    @muhammednoufal1269 3 года назад +29

    ഒ എൻ വി സാർ 🙏🙏

    • @nithinnitz1239
      @nithinnitz1239 3 года назад

      രവിശങ്കർ
      മമ്മൂട്ടി അരയന്നങ്ങളുടെ വീട് , വല്ല്യേട്ടൻ , കറുത്ത പക്ഷികൾ , സിദ്ധാർത്ഥ , ബെസ്റ്റ് ആക്ടർ , ഗാനഗന്ധർവ്വൻ , ട്വന്റി ട്വന്റി എന്നീ ചിത്രങ്ങളിൽ എല്ലാം മികച്ചPerformance . പറയേണ്ട ആവശ്യമില്ല .
      രാജേന്ദ്രൻ
      മനോജ്.കെ. ജയൻ ചെയ്ത ശക്തൻ തമ്പുരാൻ ----
      ShakthiMan
      ഞങ്ങൾക്ക് പ്രേക്ഷകർക്ക് ഉർവ്വശി യുടെ കഥാപാത്രങ്ങളും അഭിനയവും ആസ്വദിച്ചു കാണാനാണ് , പ്രത്യേകിച്ച് എടുത്തുപറയേണ്ടതുണ്ടോ

  • @mujeebrahman8976
    @mujeebrahman8976 Год назад +1

    എന്തൊരു മനോഹരമായ ഗാനമാണിത്.....ആരാണ് ഇതിൽ മികച്ചു നിൽക്കുന്നത്....onv യോ...ബോംബെ രവിയോ....അതോ ദാസേട്ടനോ.....🤔🤔🤔👌👌👌👌

  • @rahul_mk
    @rahul_mk 4 года назад +51

    What a lyrics....💓

  • @sunilkumarg9470
    @sunilkumarg9470 11 месяцев назад +1

    സിനിമ വേണ്ടത്ര വിജയിച്ചില്ല എങ്കിലും അതിലെ പാട്ട് കൾ സൂപ്പർ ഹിറ്റുകളായി മാറി 🙏🥰🥰

  • @keyyessubhash8020
    @keyyessubhash8020 2 года назад +3

    ഓരോ മലയാളിയുടെയും ഓരോ ആയുസ്സ് ദാസേട്ടന് സമർപ്പിച്ചാൽ നമ്മുടെ വരും തലമുറകൾക്കും മസ്സിൽ കുളിർ മഴയായ് കാതുകളിൽ തേൻ മൊഴിയായി.......

  • @JP00010
    @JP00010 Год назад +2

    പോരൂ ............പോരൂ..........
    എന്നോടൊത്തുണരുന്ന പുലരികളേ
    എന്നൊടൊത്തു കിനാവു കണ്ടു ചിരിക്കുമിരവുകളേ (എന്നൊടൊത്തു..)
    യാത്ര തുടരുന്നു ശുഭയാത്ര നേർന്നു വരൂ (2)
    ഒരു കുടന്ന നിലാവു കൊണ്ടെൻ
    നിറുകയിൽ കുളിർ തീർഥമാടിയ നിശകളേ
    നിഴലുമായിണ ചേർന്നു നൃത്തം ചെയ്ത പകലുകളേ
    പോരൂ..പോരൂ..യാത്ര തുടരുന്നൂ ശുഭ യാത്ര നേർന്നു വരൂ
    തുളസിവെറ്റില തിന്നു ചുണ്ടു തുടുത്ത സന്ധ്യകളേ
    തുയിലുണർത്താൻ വന്നൊരോണക്കിളികളേ നന്ദി
    അമൃതവർഷിണിയായ വർഷാകാലമുകിലുകളേ
    ഹൃദയ വെരിയിൽ അലരി മലരായ്
    പൂത്തിറങ്ങിയ വേനലേ നന്ദി ..നന്ദി..
    യാത്ര തുടരുന്നു ശുഭയാത്ര നേർന്നു വരൂ
    എന്റെ വഴികളിൽ മൂക സാന്ത്വനമായ പൂവുകളേ
    എന്റെ മിഴികളിൽ വീണുടഞ്ഞ കിനാക്കളേ നന്ദി
    മധുരമാം പാഥേയമായ് തേൻ കനികൾ തന്ന തരുക്കളേ
    തളരുമീയുടൽ താങ്ങി നിർത്തിയ പരമമാം കാരുണ്യമേ
    നന്ദി..നന്ദി...
    എന്നോടൊത്തുണരുന്ന പുലരികളേ
    എന്നൊടൊത്തു കിനാവു കണ്ടു ചിരിക്കുമിരവുകളേ
    യാത്ര തുടരുന്നു ശുഭയാത്ര നേർന്നു വരൂ (2)

  • @sujeshsurabhi4071
    @sujeshsurabhi4071 3 года назад +6

    മമ്മുക്ക, ലാലേട്ടൻ, ദാസേട്ടൻ,etc... ഇവരുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞത് തന്നെ മഹാ ഭാഗ്യം

    • @aneeskknd4828
      @aneeskknd4828 2 года назад

      സത്യം

    • @sreesanths4718
      @sreesanths4718 Год назад

      ഈ ആദ്യം പറഞ്ഞ രണ്ടു പേരും പറയുന്നത് ഈ മൂന്നമത് പറഞ്ഞ ആളിന്റെ കാലത് ജീവിക്കാൻ പറ്റിയതാണ് അവരുടെ ഭാഗ്യം എന്നാണ്

  • @chandnimuralidharan5695
    @chandnimuralidharan5695 7 месяцев назад +2

    എന്തു സുഖം കോൾക്കാൻ❤❤❤❤ പഴയ കാലം സുന്ദരം

  • @meeracherian5170
    @meeracherian5170 4 года назад +32

    എന്നോടൊത്തുണരുന്ന പുലരികൾ
    എന്നോടൊത്തു കിനാവ് കണ്ടു
    ചിരിക്കുമിരവുകളെ
    എന്നോടൊത്തുണരുന്ന പുലരികൾ
    എന്നോടൊത്തു കിനാവ് കണ്ടു
    ചിരിക്കുമിരവുകളെ
    യാത്ര തുടരുന്നു
    ശുഭയാത്ര നേർന്നു വരുന്നു
    യാത്ര തുടരുന്നു
    ശുഭയാത്ര നേർന്നു വരുന്നു

    • @PabloEscobar-bc9os
      @PabloEscobar-bc9os 4 года назад +1

      🌸

    • @shaymashayma8218
      @shaymashayma8218 3 года назад +1

      എന്നോടത്ത് ഉണർന്ന പകലുകളെ എന്നോടത്ത് സ്വപ്നം കണ്ടു ചിരിക്കുന്ന പകലുകളെ

    • @meeracherian5170
      @meeracherian5170 3 года назад

      അമൃതവർഷിണിയായ വർഷാകാലമുകിലുകളേ
      ഹൃദയ വെരിയിൽ അലരി മലരായ്
      പൂത്തിറങ്ങിയ വേനലേ നന്ദി ..നന്ദി..
      യാത്ര തുടരുന്നു ശുഭയാത്ര നേർന്നു

  • @abhilashtr1557
    @abhilashtr1557 3 года назад +5

    ഒരു നിമിഷത്തേക്ക് മനസിനെ എവിടേക്കോ കൊണ്ടുപോകുന്ന വരികൾ.....

  • @ashmediaentertainments3183
    @ashmediaentertainments3183 3 года назад +541

    2030 ൽ ഈ ഗാനം കേൾക്കുവാൻ ആഗ്രഹമുള്ളവർ ഇവിടെ വരൂ

    • @rajeshkkraj1080
      @rajeshkkraj1080 2 года назад +4

      2030? Ne Aaru Kaalabairavano?😂

    • @Home_skills1033
      @Home_skills1033 2 года назад +4

      ആയുസ്സും ഇതേ ബുദ്ദിയും ഉള്ള കാലത്തോളം കേൾക്കും

    • @kamalprem511
      @kamalprem511 2 года назад +2

      മരണം കഴിഞ്ഞാലും... ഞാൻ ഉണ്ടാവും 🙏

    • @rajeevanraj0
      @rajeevanraj0 Год назад

      Vanuuu

    • @mohamedriyasudeen1310
      @mohamedriyasudeen1310 Год назад +2

      ആഗ്രഹമുണ്ട് ഉണ്ടാവുമോ എന്നറിയില്ല.!

  • @anandhujaimon1797
    @anandhujaimon1797 2 года назад +4

    വേറെ എതോ ലോകത്തു എത്തിയ പോലെ 🤗😍🌸

  • @user-jt6og8yi
    @user-jt6og8yi 3 года назад +54

    Ee Pattu 2022 kanunnavarundooo....💕💕

    • @mambrarenjith25
      @mambrarenjith25 2 года назад

      ഇപ്പോൾ പോലും കാണുന്നവർ ഉണ്ട്‌

  • @atozlearnersforum4926
    @atozlearnersforum4926 4 года назад +36

    Comment credit goes to Memory Lane
    എക്കാലത്തെയും പ്രിയപ്പെട്ട സിനിമ.
    മമ്മൂക്ക ❤ എം ടി ❤ ബോംബെ രവി ❤

    • @dileediloo8877
      @dileediloo8877 3 года назад +1

      പകരക്കാരൻ ല്ലാത്ത ലെജൻഡ് ബോംബെ രവി

    • @ajayakumar6754
      @ajayakumar6754 3 года назад +1

      Onv sir

    • @annievarghese6
      @annievarghese6 2 года назад

      ദാസേട്ട ൻ.

  • @rejiaryan
    @rejiaryan 4 года назад +19

    Happy birthday 🎂 Legend!

  • @zakariyaafseera333
    @zakariyaafseera333 Год назад +2

    രാവിലെ എഴുന്നേറ്റ് കിളികളുടെ ഈണത്തിനൊപ്പം ഈ പാട്ടും കേൾക്കണം 😚😚😍😍

  • @latheeshml644
    @latheeshml644 3 года назад +15

    The unsung legend Bombay Ravi Sir 😍😍

    • @tomithomas2151
      @tomithomas2151 2 года назад

      അദ്ദേഹത്തെ ഒരിക്കലും മറക്കാൻ പറ്റുന്നില്ല....

  • @SanthoshKumar-wb2kh
    @SanthoshKumar-wb2kh Месяц назад +1

    മനോഹരം

  • @rijilt5657
    @rijilt5657 3 года назад +3

    Lyics:ONV kururp
    music. Bombay ravi
    Singee:Yesudas
    😍😍😍😍😍😍😍😍😍

  • @lekshmiraj7538
    @lekshmiraj7538 Месяц назад

    Manushyar ee prapanchathe sradhikka polum cheyyathe jeevikkunnu.. Pachayaya manushyan ee prapancham namukku orukki tharunna oro saubhagyathinum nanni parayanam... Ee song kelkkumbo pakalinodum..rathriyodum..sandhyayodum..pookkalodum..kilikalodum...aakashathodum..mazhakalodum..okke njan nandhi parayunnu.... Thank you for all these gifts ❤❤❤

  • @sheethuu
    @sheethuu 3 года назад +25

    എത്ര അർത്ഥവത്തായ വരികൾ ❤️❤️

  • @baladasbalubalu1669
    @baladasbalubalu1669 7 месяцев назад

    ഞാനും നിങ്ങളുടെ കൂടെ. എവിടേയോ പോയി മറഞ്ഞ ഓർമ്മകൾ മസ്സിൽ ഇ പാട്ട് കേട്ടപ്പോൾ