തിരുവില്വാമല നിറമാല മഹോത്സവം 2024

Поделиться
HTML-код
  • Опубликовано: 3 окт 2024
  • മദ്ധ്യകേരളത്തിൽ തൃശൂർ ജില്ലയിൽ തലപിള്ളി താലൂക്കിൽ തിരുവില്വാമല യിൽ സ്ഥിതിചെയ്യുന്ന ചിരപുരാതനമായ ഒരു ഹൈന്ദവക്ഷേത്രമാണ് ശ്രീവില്വാദ്രിനാഥക്ഷേത്രം. പരമാത്മാവായ മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമചന്ദ്രനും അനന്ത ശേഷനാഗത്തിന്റെ അവതാരമായ അനുജൻ ലക്ഷ്മണനുമാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകൾ. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്രീരാമക്ഷേത്രങ്ങളിലൊന്നും ഭാരതത്തിലെ അപൂർവ്വം ലക്ഷ്മണ ക്ഷേത്രങ്ങളിലൊന്നുമാണിത്
    കന്നിമാസത്തിലെ മുപ്പെട്ട് (ആദ്യത്തെ) വ്യാഴാഴ്ചയാണ് ക്ഷേത്രത്തിലെ രണ്ടാമത്തെ പ്രധാനപ്പെട്ട ഉത്സവമായ നിറമാല നടത്തുന്നത്. മദ്ധ്യകേരളത്തിൽ ഉത്സവക്കാലത്തിന് തുടക്കം കുറിയ്ക്കുന്നത് തിരുവില്വാമല നിറമാലയോടെയാണ്. അന്ന് ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിനുവരുന്ന ആനകളെ ഏക്കമില്ലാതെയാണ് ഉടമസ്ഥർ പറഞ്ഞുവിടുന്നത്. രാവിലത്തെ ശീവേലിയ്ക്ക് ചെണ്ടമേളവും ഉച്ചശീവേലിയ്ക്ക് പഞ്ചാവാദ്യവും വിശേഷമാണ്. മദ്ദളക്കേളി, കൊമ്പുപറ്റ്, കുഴൽപ്പറ്റ്, തായമ്പക, നാദസ്വരം തുടങ്ങിയവയും ഇതോടുഅനുബന്ധിച്ചുണ്ടാകും
    ഗജരാജലക്ഷണപെരുമാൾ പാമ്പാടി രാജൻ ചിറയ്ക്കൽ കാളിദാസൻ, പാറന്നൂർ നന്ദൻ, തിരുവാണിക്കാവ് രാജഗോപാൽ,പാമ്പാടി സുന്ദരൻ,ചെത്തല്ലൂർ മുരളികൃഷ്ണൻ,മച്ചാട് ശ്രീ അയ്യപ്പൻ,കോളക്കാടൻ ഗണപതി, വലിയപുരക്കൽ ആര്യനന്ദൻ, മനിശ്ശേരി രാജേന്ദ്രൻ, മനിശ്ശേരി കൊച്ചയ്യപ്പൻ,മഹാലക്ഷ്മി കുട്ടികൃഷ്ണൻ, ചെമ്പൂക്കാവ് കൈലാസനാഥൻ, ബ്രാഹമണിവീട്ടിൽ ഗോവിന്ദൻകുട്ടി,മരുതൂർ കുളങ്ങര മഹാദേവൻ, ചിറ്റിലപ്പിള്ളി ശ്രീ പത്മനാഭൻ,അയ്യപ്പത് ബാലകൃഷ്ണൻ, തുടങ്ങിയ ഗജവീരന്മാർ ഇത്തവണതേ നിറമാലക്ക് നിറമേകി........#elephant #aanapremam #hindutemple #aanapremii #keralatemple #pooram#festival

Комментарии •