ഹേ... രക്ഷയാം ദിവ്യ സ്നേഹകടലേ...| He Rakshyam divya snehakadale...

Поделиться
HTML-код
  • Опубликовано: 10 фев 2025
  • video Courtesy :-‪@BrionsMediaCompany‬

Комментарии • 2

  • @susanmathew7143
    @susanmathew7143 10 месяцев назад

    ഹേ രക്ഷയാം ദിവ്യസ്നേഹക്കടലേ!
    ക്രിസ്തേശു നൽകും കരുണാപൂരമേ
    സൗജന്യമായ് ലോകത്തെ വീണ്ടെടുക്കും
    പ്രവാഹമെന്മേൽ (നിൻ) ഒഴുക്കീടണമേ
    1.എൻ പാപം അനേകം കറ അധികം
    ഞാൻ വീഴ്ത്തിടും കണ്ണീർ കയ്പേറിയതാം
    വ്യർത്ഥം എൻ കണ്ണീർ രക്തസാഗരമേ
    പ്രവാഹമെന്മേൽ (നിൻ) ഒഴുകീടണമേ
    2.എൻ പാപവികാരങ്ങൾ കോപവുമേ
    എൻ ദേഹിയെ ബന്ധനം ചെയ്തിടുന്നെ
    നിൻ ഓളത്തിൽ ഞാൻ
    വിടുതൽ കാണുന്നേ
    പ്രവാഹമെന്മേൽ (നിൻ) ഒഴുകീടുകെന്മേൽ
    3.പരീക്ഷകളും ഭയവും ഹേതുവാൽ
    എൻ ജീവിതം ഖേദവും ശൂന്യവുമായ്
    പ്രത്യാശ എനിക്കുണ്ട് നല്ലതിന്നായ്
    പ്രവാഹമെന്മേൽ (നിൻ) ഒഴുകീടുമെങ്കിൽ
    4.കൃപാക്കടലേ നിന്റെ തീരത്തു ഞാൻ
    അനേകനാൾ ആകാംക്ഷയോടെ നിന്നേൻ
    മടങ്ങുകില്ലിന്നിവിടുന്നിനി ഞാൻ
    പ്രവാഹമെന്മേൽ (നിൻ) ഒഴുകാതിരുന്നാൽ
    5.അടിച്ചിടുന്നോളം ഇതെ തൊടുന്നേൻ
    രക്ഷാകരവല്ലഭ ശബ്ദമതാ !
    ഞാൻ മുങ്ങുന്നു നിൻ ജലത്തിൽ രക്ഷയ്ക്കായ്
    പ്രവാഹമെന്മേൽ (നിൻ) ഒഴുകീടുന്നിതാ
    6.ഹല്ലെലുയ്യാ എന്റെ ശിഷ്ടായുസ്സെല്ലാം
    സന്തോഷമായ് സ്തോത്രമുയർത്തീടും ഞാൻ
    തൻ ചങ്കു തുറന്നൊഴുക്കി രുധിരം
    നിസ്സീമമായ് രക്ഷ നമുക്കു നൽകാൻ.
    ഇതാണ് വരികൾ.

  • @susanmathew7143
    @susanmathew7143 10 месяцев назад

    സൗജന്യമായി ലോകത്തെ വീണ്ടെടുക്കും എന്നാണ്