തല്പം | സുഭാഷ് ചന്ദ്രൻ | ഗദ്യമാലിക | ബി.എ./ ബി.എസ് സി. ഉപപാഠപുസ്തകം

Поделиться
HTML-код
  • Опубликовано: 19 окт 2024
  • കേരള സർവ്വകലാശാല ബി. എ./ ബി. എസ് സി. മലയാളം ഉപപാഠപുസ്തകത്തിൽ (ഗദ്യമാലിക) പഠിയ്ക്കാനുള്ള സുഭാഷ് ചന്ദ്രൻ എഴുതിയ തല്പം എന്ന കഥ വായിച്ചത് ആഷിന എസ്. (രണ്ടാം സെമസ്റ്റർ, ബി.എ. മലയാളം)
    മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ പ്രമുഖനാണ് സുഭാഷ് ചന്ദ്രൻ. മാതൃഭൂമി ആഴ്ചപ്പതിപ്പു നടത്തിയ ചെറുകഥാമൽസരത്തിലൂടെ ചെറുകഥാരംഗത്തു പ്രവേശം ചെയ്തു. ഇപ്പോൾ കേരള സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗമായി പ്രവർത്തിക്കുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായും പ്രവർത്തിക്കുന്നു. ആദ്യ ചെറുകഥാസമാഹാരത്തിനും (ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം) ആദ്യ നോവലിനും (മനുഷ്യന് ഒരു ആമുഖം) കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഇദ്ദേഹത്തിനു ലഭിച്ചു[1]. ഈ നോവലിനു തന്നെ ഓടക്കുഴൽ പുരസ്കാരവും ലഭിച്ചു. മികച്ച നോവലിനുള്ള കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം മനുഷ്യന് ഒരു ആമുഖം എന്ന നോവലിനു ലഭിച്ചു[2] .നൂറു വർഷത്തെ കഥാഗതിയും നൂറിലേറെ കഥാപാത്രങ്ങളുടെ ജീവിതസന്ദർഭങ്ങളുമായി പ്രത്യക്ഷപ്പെട്ട നോവലാവട്ടെ ഏത് ക്ലാസ്സിക് കൃതിയോടും മൽസരിക്കാൻ കെൽപ്പുള്ളവയാണ്. എല്ലാ കഥകളും മനുഷ്യന്റെ ക്ഷണികതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അടിത്തറയില്ലാത്ത മനുഷ്യജീവിതത്തിലേക്കുള്ള എത്തിനോട്ടമാണ് ഈഡിപ്പസിന്റെ അമ്മയും അമേരിക്കയും. ഹേയ് മനുഷ്യാ പരമാണുവിനേക്കാൾ ചെറുതാണ് നീ എന്ന അറിവാണ് ഓരോ സുഭാഷ് ചന്ദ്രൻ കൃതികളും നമ്മോട് പറയുന്നത്.
    പുരസ്കാരങ്ങൾ
    കേരള സാഹിത്യ അക്കാദമി പുരസ്കാരം 2011 - നോവൽ - മനുഷ്യന് ഒരു ആമുഖം[3]
    കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം 2014 - നോവൽ - മനുഷ്യന് ഒരു ആമുഖം [4]
    മനുഷ്യന് ഒരു ആമുഖം എന്ന നോവലിനു വയലാർ പുരസ്കാരം - 2015[5]
    മറ്റു പുരസ്കാരങ്ങൾ
    കേരള സാഹിത്യ അക്കാദമി അവാർഡ് - ചെറുകഥ - ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം
    അങ്കണം-ഇ.പി. സുഷമ അവാർഡ്(1995)-'മരിച്ചവരുടെ ചെറിയ ഒപ്പീസ്' എന്ന കഥക്ക്.
    എസ്.ബി.ടി അവാർഡ്
    വി.പി. ശിവകുമാർ കേളി അവാർഡ്
    ഓടക്കുഴൽ പുരസ്കാരം - 2011 - മനുഷ്യന് ഒരു ആമുഖം(നോവൽ) [3]
    ദ വീക്ക് വാരിക വിവിധ രംഗങ്ങളിൽ കഴിവുതെളിയിച്ച ഇന്ത്യയിലെ അൻപത് യുവാക്കളിൽ ഒരാളായും ഇന്ത്യാ ടുഡേ കേരളത്തിലെ ഇരുപത് യുവപ്രതിഭകളിൽ ഒരാളായും തിരഞ്ഞെടുത്തു. ടൈംസ് ഓഫ് ഇന്ത്യ ദിനപത്രം ഇന്ത്യയിലെ വിവിധ ഭാഷകളിൽനിന്നുള്ള യുവകഥാകൃത്തുക്കളെ തിരഞ്ഞെടുത്തപ്പോൾ മലയാളത്തിൽനിന്ന് സ്ഥാനം ലഭിച്ച ഏക കഥാകൃത്തായി. വധക്രമം എന്ന കഥയെ ആധാരമാക്കി പൂന ഫിലിം ഇൻസ്റ്റിറ്റിയൂട്ട് നിർമിച്ച് കെ.എം. കമൽ സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിന് 2005-ൽ ബ്രസീലിലെ റിയോ ഡി ജനിറോ ഫിലിം ഫെസ്റ്റിവലിൽ ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. 'ഘടികാരങ്ങൾ നിലക്കുന്ന സമയം' എന്ന ചെറുകഥക്കു 1994-ൽ ‍മാതൃഭൂമി വിഷുപ്പതിപ്പു നടത്തിയ മൽസരത്തിൽ ഒന്നാം സമ്മാനം ലഭിച്ചു.
    ഫൊക്കാന പുരസ്ക്കാരം. സുഭാഷ് ചന്ദ്രൻ കഥകൾക്ക് കോവിലൻ പുരസ്ക്കാരം 2016
    പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ
    ഘടികാരങ്ങൾ നിലക്കുന്ന സമയം(ചെറുകഥസമാഹാരം)
    പറുദീസാനഷ്ടം(ചെറുകഥസമാഹാരം)
    തല്പം(ചെറുകഥസമാഹാരം)
    മനുഷ്യന് ഒരു ആമുഖം - നോവൽ
    ബ്ലഡി മേരി(നിണ്ട കഥകൾ)
    വിഹിതം(ചെറുകഥസമാഹാരം)
    മധ്യേയിങ്ങനെ(അനുഭവക്കുറിപ്പുകൾ)
    കാണുന്ന നേരത്ത്(അനുഭവക്കുറിപ്പുകൾ)
    ദാസ് ക്യാപിറ്റൽ(അനുഭവക്കുറിപ്പുകൾ)
    സമുദ്രശില (നോവൽ)
    കടപ്പാട് - വിക്കിപീഡിയ

Комментарии • 5