എം കൃഷ്ണൻ നായരും സാഹിത്യവാരഫലവും മലയാളികളോട് ചെയ്തതെന്ത് ? : Dr. P. K. Rajasekharan

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 35

  • @Scientifimode
    @Scientifimode Год назад +10

    ബിജു മോഹൻ ചാനലിന് ഒരു ബിഗ് സല്യൂട്ട്. പ്രൊ. എം. കൃഷ്ണൻ നായരുടെ സാഹിത്യ വാരഫലം പംക്തിയുടെ അഭാവം അനുഭവിക്കുന്ന ഒരാൾ എന്ന നിലയിൽ അത് പ്രത്യേകം സന്തോഷിക്കുന്നു. ഡോ: പി കെ രാജ ശേഖരനും നന്ദി പറയുന്നു.

  • @eldhokv8656
    @eldhokv8656 Год назад +5

    ഇത്രയും പ്രൌഡഗംഭീരമായ പ്രഭാഷണം നൽകി കൃഷ്ണൻ നായർ സാറിനെ ആദരിച്ചതിന് ഒരായിരം നന്ദി 🙏

  • @sudhakarramakrishnan3244
    @sudhakarramakrishnan3244 Год назад +7

    🌹ഓർമ്മക്കുറിപ്പ്
    ന്റെ ചെറുപ്പകാലത്തും ങ്ങനെ ങ്ങേര്ടെ കോളം കലാകൗമുദിയിലൂടെ ഏറെക്കാലം വായിക്കണ്ടായി.
    പാഠ്യ പുസ്തകങ്ങൾക്കു പുറമേ പൂമ്പാറ്റയും ബാലരമയും യുറീക്കയും മാത്രം പശിയാററിയിരുന്ന അക്കാലത്ത് ആകസ്മികമായാണ് ആ വായന തുടങ്ങിയത് .
    രാജേട്ട തുടങ്ങി വെച്ചതാന്ന് തോന്നുന്നു,
    വീട്ടിൽ അന്ന് അത് മറ്റാരെങ്കിലും വായിക്കുമായിരുന്നോ എന്ന് ഇന്ന് തിട്ടമില്ല.
    ആദ്യം ഞാൻ കരുതിയത് എം.കെ
    ഒരു ജ്യോതിഷി ആണെന്നാണ്😍 !
    ഓരോരുത്തരുടേയും ഒരു വാരക്കാലത്തെ ജാതകഫലം / നക്ഷത്ര ഫലം സാഹിത്യത്തിന്റെ മേമ്പൊടി ചാലിച്ച് പകർന്നു തരുന്ന ഒരു വിദ്വാൻ !
    ഇതായിരുന്നു എന്റെ കാഴ്ച്ചപ്പാട്.
    ഭാഷ - അക്ഷരങ്ങൾ കൂട്ടി വായിയ്ക്കാൻ അറിയാവുന്നോണ്ട് ഒരു വായന അത്രേള്ളു.
    പിന്നെപ്പിന്നെ പോകപ്പോകെ അതിഷ്ടപ്പെടാൻ തുടങ്ങി.
    അന്നൊക്കെ പ്രസിദ്ധീകരിച്ചിരുന്ന ഖണ്ഡശ്ശ : നോവലിന്റെ വരും ഭാഗം വായിക്കാൻ കാത്തിരുന്ന തരുണരുടെ കൂട്ടത്തിൽ മറ്റൊരു രചനയ്ക്കായി ചെവിയോർത്ത കാലം.
    പുതുമക്കാരേയും പഴമക്കാരേയും ഒരു പോലെ വിമർശനത്തിന്റെ കാരമുള്ളുകൾ കൊണ്ട് കുത്തുന്ന എം.കെ.നായർ മലയാള സാഹിത്യത്തറവാട്ടിന്റെ പടിപ്പുരയിൽ ഒളിഞ്ഞും തെളിഞ്ഞും നിന്ന് അർഹരെ മാത്രം വീട്ടിലേക്ക് കയറ്റി വിട്ടു
    അല്ലാത്തോരെ "വഴി"യാധാരമാക്കി.
    എന്നിൽ എപ്പഴേങ്കിലും ഊറി വരുന്ന നാലു വരി പൊട്ടക്കവിത സ്വയം എഴുതി ആശ്വസിച്ചെങ്കിലും എവിടേക്കും അയക്കണ്ട എന്ന തീരുമാനത്തിനു കട്ടിക്കണ്ണടയുടെ പിന്നിലുള്ള ആ തീക്ഷ്ണ നയനങ്ങൾ തന്നെ വലിയൊരു കാരണം എന്നു പറയാം.
    അതുപോലെ എന്നെങ്കിലും എന്തെങ്കിലും എഴുതുകയാണെങ്കിൽ അത് മൌലികമായിരിക്കണമെന്നും , സാഹിത്യ ചോരണം സാദാ മോഷണത്തേക്കാൾ മഹാ പാതകമാണെന്നും ഞാൻ മനസ്സിൽ കരുതി.
    നല്ല നിലയിൽ വില വരുന്ന India Kings Premium filter cigarette ദിനേന പാക്കറ്റ് കണക്കിന് വലിച്ചൂതുന്ന പണ്ഡിതൻ മലയാളത്തിൽ മാത്രമല്ല ഇംഗ്ലീഷെന്ന വിശ്വ ഭാഷയിലും നല്ല പിടിപാടുള്ള പരന്ന വായനയുള്ള നിരൂപണ പടു ! ...
    പ്രൊഫസർ അദ്ദേഹത്തോട് പേടിയും ബഹുമാനവും കലർന്ന ഒരു സ്നേഹമായിരുന്നു.
    ആ വിമർശനത്തിന്റെ കട്ടിയും മട്ടും കണ്ട്
    ഞങ്ങൾ കൂട്ടുകാർ തമ്മിൽ ചിലരെ ചില പ്രത്യേക ഘട്ടങ്ങളിൽ ആക്ഷേപേപ്പരായി
    ടാ എം.കെ നായരേ എന്ന് വിളിച്ച് രസിക്കുമായിരുന്നു.
    അദ്ദേഹത്തിന്റെ നിര്യാണത്തോടെ വലിയ നഷ്ടബോധം തോന്നിയിരുന്നു, കാരണം അദ്ദേഹം നയിച്ച സാഹിത്യ നിരൂപണ സപര്യ തദ് രീതിയിൽ തുടരാൻ മറ്റൊരാൾ പിറക്കാതെ പോയതിലും , അതിലേറെ കള്ളവും കളവും പേറി സാഹിത്യ ലോകത്ത് അവിരാമം വിഹരിക്കാൻ പോകുന്ന കള്ള നാണയങ്ങളെയും ഓർത്ത് !
    മലയാള സാഹിത്യത്തിലെ ഒരു യുഗാന്ത്യത്തിന്റെ ഓർമ്മയിൽ ഉണർന്ന ചിന്താതരംഗങ്ങൾ ഇവിടെ സമർപ്പിക്കട്ടെ !
    *സുധാകർ*

  • @kanjirakadan
    @kanjirakadan Год назад +3

    1096-2000 കാലത്തെ എന്റെ മുംബൈ ജീവിതം വിരസമല്ലാതാക്കിയത്തിനുള്ള കടപ്പാട് എം കൃഷ്ണൻനായരോടാണ്, കൂടെ നാരായണപിള്ളയും.
    നന്ദി DR RKJ, BIju mohan

  • @pushpalathao4883
    @pushpalathao4883 9 дней назад

    ❤ sincerity ❤ krishnan nair❤

  • @digitallife7638
    @digitallife7638 Год назад

    I purchased weeklies mainly for reading the column of M. Krishnan Nair. Till 2006. Thank you for this program.

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Год назад +3

    ശ്രേഷ്ഠനായ അദ്ധ്യാപകനെങ്കിലും സാഹിത്യവാരഫലത്തിലൂടെ ലബ്ധ പ്രതിഷ്ഠനായ ശ്രീ.കൃഷ്ണൻനായർ സാർ കേരളത്തിലെയും ഇൻഡ്യയിലെയും ആംഗലേയ സാഹിത്യത്തിലേയും കൃതികളുടെ മഹത്വവും ന്യൂനതയും നിഷ്പക്ഷമായ നിരീക്ഷണങ്ങളിലൂടെ ഭാഷാപരമായി കൃതികളുടെ ഹൃദ്യമായ പങ്ക് വെയ്പ് നമ്മെ എത്ര ഉത്കൃഷ്ട മാക്കുകയായിരുന്നു.മലയാളനാട് വാരികയിൽ തുടങ്ങി കലാകൗമുദി,മലയാളം എന്നീ വാരികകളിലൂടെ തന്റെ പംക്തി നിലനിർത്തുകയായിരുന്നു. അസാധാരണവും പകരക്കാരനും ഇല്ലാത്ത ഈ സാഹിത്യവാരഫലം മികച്ച ശ്രേഷ്ഠ പങ്കു വയ്പായിരുന്നു.ദീപ്തമായ ഓർമകൾക്ക് മുന്നിൽ ഓർമപ്പൂക്കൾ.....ആദരം....പോസ്റ്റിന് അഭിനന്ദനങ്ങൾ....!!!

  • @ismailpsps430
    @ismailpsps430 Год назад +2

    ചിലയാളുകളുടെ രചനകളെ കുറിച്ച് അദ്ദേഹം പറയുമായിരുന്നു
    " ഒരു ഗുണവുമില്ല വായിൽ ഉമിക്കരിയിട്ട് ചവച്ചത് പോലെയുണ്ടെന്ന് "

  • @RajendranVayala-ig9se
    @RajendranVayala-ig9se Год назад

    ഉജ്ജ്വലമായ ആഴമുള്ള ആവിഷ്കരണം.കൃഷ്ണൻനായർ മലയാള സാഹിതൃ ചരിത്രത്തിലെ അതികായനായ നിരൂപകൻ.

  • @Perumanian
    @Perumanian Год назад +2

    സാധാരണകാരായ ഞങ്ങളെ ലോകസഹിത്യ്ത്തിന്റെ വെളിച്ചം കാണിച്ച എം കൃഷ്ണൻ നായര് സാർ. മലയാളി marquez നെ അറിയുന്നത് സാറില് കൂടി ആണ്.

  • @pappanc4u
    @pappanc4u 10 месяцев назад

    ❤️🌹

  • @josesebastian5120
    @josesebastian5120 Год назад

    സർ നമസ്കാരം

  • @neeloor2004able
    @neeloor2004able Год назад +3

    മോഡേൺ എജുക്കേഷൻ സിസ്റ്റം കൊടുക്കുന്ന പ്രൊഫസർ എന്നത് ചേർക്കാൻ ബുദ്ധിമുട്ടുള്ളയാൾക്ക്. നായർ എന്നുള്ള ജാതിവാലുവ ഒരു നാണക്കേടും ഉണ്ടായിട്ടില്ല 🥴 ഈ പുസ്തകങ്ങൾ എല്ലാം വായിച്ചിട്ടും ജാതിവാലൊരു മോശം കാര്യമാണെന്ന് ഇങ്ങേർക്ക് ഒരിക്കലും തോന്നിയിട്ടില്ല

  • @ismailka1727
    @ismailka1727 Год назад

    സോഷ്യൽ മീഡിയയുടെ ഇക്കാലത്തായിരുന്നെങ്കിൽ കൃഷ്ണൻനായർ സർ കേരളമെന്നല്ല മലയാളമെത്താത്ത നാടന്വഷിച്ചു പോകുമായിരുന്നു.

  • @pushpalathao4883
    @pushpalathao4883 11 месяцев назад

    Love love love......

  • @muralidharan1735
    @muralidharan1735 Год назад

    🙏

  • @Anil25175
    @Anil25175 Год назад

    🙏🏽🌹🙏🏽

  • @sasikumarnair6326
    @sasikumarnair6326 Год назад

    His observations and examples are classic. For example, Definition of mother-in-law: Sariudurha Idi Amin🤣🤣🤣🤣

  • @yousufvp7485
    @yousufvp7485 Год назад +1

    Rudyard Kipling -രുദ്രഡ കപിലിംഗൻ

  • @ejkuriakose1
    @ejkuriakose1 Год назад

    "sahithya vaaraphalam" KNs masterpiece

  • @rakhithc1885
    @rakhithc1885 Год назад +1

    സാഹിത്യ വാരഫലത്തിന്റെ പുതിയ പതിപ്പ് ഇറങ്ങിയിരുന്നെങ്കിൽ എന്ന് ആശിക്കുന്നു...

  • @SomanUsha-h7k
    @SomanUsha-h7k 8 месяцев назад

    ബാലചന്ദ്രമേനോന്‍ പത്ത് വര്‍ഷം വരെ മിണ്ടാതെ ഇരുന്നു..

  • @thoppilkurian
    @thoppilkurian Год назад +1

    1977 ലെ എറണാകുളം മഹാരാജാസ് മലയാളം ഡിപ്പാർട്ട്മെന്റ്
    ധനൃരായ ഗുരു സ്രേഷ്ടർ,
    സാനു മാഷ്
    അച്യുതൻ മാഷ്
    ക്രിഷ്ണൻ നായർ സർ
    ലീലാവതി ടീച്ചർ
    തോമസ് മാത്യു സർ
    ധനൃരായ ഒരു കാലഘട്ടം
    ഗുരു വര്യർക്കു വന്ദനം
    സ്രീഗുരവേ നമഃ

  • @ksunilkumar-ktechglobal8449
    @ksunilkumar-ktechglobal8449 Год назад +1

    സർ ന്റെ സാഹിത്യ വാരഫലം 36 വർഷത്തെ പുസ്തകമായി പ്രസിദ്ധികരിച്ചിട്ടുണ്ടോ അങ്ങനെ ഒന്ന് ലഭിക്കുവാൻ സാധ്യത ഉണ്ടോ ആരെങ്കിലും ഒരു മറുപടി തരുമെന്ന് പ്രതീഷിക്കുന്നു !!!

    • @ebin123456
      @ebin123456 Год назад

      Mathrubhumi November il publish cheyyum

  • @Perumanian
    @Perumanian Год назад

    🙏🏾

  • @jayarajsathyan9532
    @jayarajsathyan9532 Год назад

    എന്താണ് എല്ലാപേരും ഭാഷ അധ്യാപകർ മാത്രമായിരിക്കുന്നു. വിമര്ശനബുദ്ധിയില്ലാതെ കാണാതെ പഠിച്ചു ആവർത്തിക്കുന്നതാണോ സാംസ്കാരികനായകനാവുന്നതിനുള്ള യോഗ്യത.

  • @radhakrishnantp3876
    @radhakrishnantp3876 Год назад +1

    ഇന്നത്തെ മുക്കി മാപ്രകളുടെ മുൻഗാമി ആയി അദ്ദേഹത്തെ വിലയിരുത്തുന്നതിൽ തെറ്റില്ലെന്നു തോന്നാറുണ്ട് .... അങ്ങേരുടെ 'ഇഷ്ടം സമ്പാദിച്ചു ' പ്രസിദ്ധപ്പെടുത്തിയാൽ ആ കൃതി
    ലോക നിലവാരം ഉള്ളതായിരിക്കും !! മറിച്ചാണെങ്കിൽ അതിന്റെ കാര്യം ഹാ ! കഷ്ടം !! 'വിമർശനം ' കഠിനം ... അതായിരുന്നു വാരഫലം വായന എനിക്കു തന്നിരുന്ന അനുഭവം .... വിദേശ കൃതികളുമായാണ് താരതമ്യം ... വിശ്വവിജ്ഞാനം ആളുകളെ ബോധ്യപ്പെടുത്തണമല്ലോ ....

  • @majeedpallimanjayalilmelet900
    @majeedpallimanjayalilmelet900 Год назад +1

    കടുത്ത ചുമയും പനിയും മൂലം ഞാൻ ആശുപത്രിയിൽ കിടക്കുന്ന കാലം. പഴങ്ങളുടെ ഒരു കുട്ടയുമായി എന്നെ കാണാൻ വരികയും സാന്ത്വന വാക്കുകൾ പറഞ്ഞു എന്നെ ആശ്വസിപ്പിക്കുയും ചെയ്ത സ്നേഹനിധിയായ വ്യക്തിയാണ് ശ്രീ രാജാശേഖരൻ.
    കഴിഞ്ഞ ആഴ്ചയിലെ ഭദ്രദീപം വാരികയിൽ അദ്ദേഹത്തിന്റെതായി ഒരു കഥ അച്ചടിച്ചു വന്നിട്ടുണ്ട്. ഇത് കഥയാണോ, കഥാഭാസമാണോ, ഇത്തരം പരട്ട കഥകളിൽ നിന്നും വമിക്കുന്ന ദുർഗന്ധം ഏറ്റ് വാരികയുടെ ഏടുകൾ മലീമസമായിരിക്കുന്നു.
    ഒരു കഥ തരേണ്ട അനുഭൂതിയോ, മാനസിക ഉന്നമനമോ നൽകാത്ത ഇത്തരം ചവറുകൾ വായിച്ച് സമയം കളഞ്ഞതിന്റെ ജാള്യത എന്നെ പിന്തുടർന്ന് കൊണ്ടേയിരിക്കുന്നു

  • @insight1541
    @insight1541 Год назад

    HE WAS A THIRD RATE MALAYALAM TEACHER. M KRISHNAN NAIR DOESN'T KNOW ANYTHING ABOUT ENGLISH LANGUAGE. HE KNOWS INTERNATIONAL LITERATURE