നായ്ക്കളെ നോക്കാൻ 9 ഡോക്ടർമാരും 30 ജീവനക്കാരും റെഡി, 24 മണിക്കൂറും | Private Veterinary Hospitals

Поделиться
HTML-код
  • Опубликовано: 7 апр 2022
  • മനുഷ്യൻ പക്ഷിമൃഗാദികളെ ഇണക്കി വളർത്താൻ തുടങ്ങിയിട്ട് ആയിരക്കണക്കിന് വർഷങ്ങളായി. നായയും മനുഷ്യരുമായുള്ള സഹവാസത്തിന് ഏതാണ്ട് 15,000 വർഷത്തെയും മനുഷ്യനും പൂച്ചയുമായുള്ള ബന്ധത്തിന് 5000 ൽ അധികം വർഷത്തെയും പാരമ്പര്യമുണ്ട്. ജീവനോപാധി, വിനോദം, കൗതുകം, വിജ്ഞാനം, കാവൽ തുടങ്ങി വ്യത്യസ്ത ആവശ്യങ്ങൾക്കാണ് മൃഗപരിപാലനം മനുഷ്യജീവിതത്തിന്റെ ഭാഗമായിത്. പാൽ, മുട്ട, മാംസം, ഗതാഗത ആവശ്യങ്ങൾക്കുവേണ്ടി വള‌ർത്തുന്നത് ഉത്പാദന ( Production) വിഭാഗത്തിലും കൗതുകം, സ്നേഹം, കാവൽ, വിനോദം വിഭാഗത്തിലുള്ള നായ, പൂച്ച, ഗിനിപ്പന്നി, ആമ, വിവിധയിനം പക്ഷികൾ എന്നിവ ഓമനമൃഗങ്ങളുടെ (Pet) ഗണത്തിലുമാണ്. വർത്തമാനകാലത്ത് ഓമനമൃഗങ്ങളുടെ പരിപാലനമെന്നത് കേവലം വിനോദത്തിനും കൗതുകത്തിനുമപ്പുറം സ്നേഹത്തിന്റെയും സ്വാന്തനത്തിന്റെയും പ്രതീകങ്ങൾ കൂടിയാണ്. അണുകുടുംബങ്ങളിലെ അവഗണിക്കാനാവാത്ത ആത്മമിത്രമാണ് പട്ടിയും പൂച്ചയുമൊക്കെ. അതുകൊണ്ടുതന്നെ അവയുടെ ആഹാര- ആരോഗ്യ പ്രശ്നങ്ങൾക്കും മുന്തിയ പരിഗണനയുണ്ട്. അത്തരമൊരു സന്ദർഭത്തിലാണ് സ്വകാര്യമേഖലയിലെ വെറ്റിറനറി ആശുപത്രികൾ പ്രസക്തമാകുന്നത്.
    #Pets #VeterinaryHospitals #PetGrooming

Комментарии • 7