ആണ്ടുവട്ടം അഞ്ചാംഞായർ പ്രതിവചനസങ്കീർത്തനം ( 5th ordinary Sunday responsorial psalms)
HTML-код
- Опубликовано: 11 фев 2025
- Vocal and background music : Josukunju Arthunkal
സങ്കീ 138:1-2,2-3,4-5,7-8
മാലാഖമാരുടെ മുൻപിൽ ഞാന്‍ അങ്ങയെ പാടിപുകഴ്ത്തും
കത്താവേ, ഞാന്‍ പൂര്‍ണഹൃദയത്തോടെ
അങ്ങേക്കു നന്ദിപറയുന്നു;
ദേവന്മാരുടെ മുന്‍പില്‍
ഞാന്‍ അങ്ങയെ പാടിപ്പുകഴ്ത്തും.
ഞാന്‍ അങ്ങേ വിശുദ്ധമന്ദിരത്തിനു നേരേ
ശിരസ്സു നമിക്കുന്നു;
.മാലാഖമാരുടെ മുൻപിൽ ഞാന്‍ അങ്ങയെ പാടിപുകഴ്ത്തും
അങ്ങേ കാരുണ്യത്തെയും വിശ്വസ്തതയെയും
ഓര്‍ത്ത് അങ്ങേക്കു നന്ദിപറയുന്നു;
അങ്ങേ നാമവും വാഗ്ദാനവും അത്യുന്നതമാണ്.
ഞാന്‍ വിളിച്ചപേക്ഷിച്ച നാളില്‍
അവിടുന്ന് എനിക്ക് ഉത്തരമരുളി;
അവിടുന്ന് എന്റെ ആത്മാവില്‍
ധൈര്യം പകര്‍ന്ന് എന്നെ ശക്തിപ്പെടുത്തി.
മാലാഖമാരുടെ മുൻപിൽ ഞാന്‍ അങ്ങയെ പാടിപുകഴ്ത്തും
കര്‍ത്താവേ, ഭൂമിയിലെ സകല രാജാക്കന്മാരും
അങ്ങയെ പ്രകീര്‍ത്തിക്കും;
എന്തെന്നാല്‍, അവര്‍ അങ്ങേ വാക്കുകള്‍ കേട്ടിരിക്കുന്നു.
അവര്‍ കര്‍ത്താവിന്റെ മാര്‍ഗങ്ങളെക്കുറിച്ചു പാടും;
എന്തെന്നാല്‍, കര്‍ത്താവിന്റെ മഹത്വം വലുതാണ്.
മാലാഖമാരുടെ മുൻപിൽ ഞാന്‍ അങ്ങയെ പാടിപുകഴ്ത്തും
അവിടുത്തെ വലത്തുകൈ എന്നെ രക്ഷിക്കും.
എന്നെക്കുറിച്ചുള്ള തന്റെ നിശ്ചയം കര്‍ത്താവു നിറവേറ്റും;
കര്‍ത്താവേ, അവിടുത്തെ കാരുണ്യം അനന്തമാണ്;
അങ്ങേ സൃഷ്ടിയെ ഉപേക്ഷിക്കരുതേ!
മാലാഖമാരുടെ മുൻപിൽ ഞാന്‍ അങ്ങയെ പാടിപുകഴ്ത്തും