Bush pepper grafting tutorial in malayalam കുറ്റികുരുമുളക് ഗ്രാഫ്റ്റിംഗ്

Поделиться
HTML-код
  • Опубликовано: 1 фев 2025
  • Bush pepper grafting tutorial in malayalam കുറ്റികുരുമുളക് ഗ്രാഫ്റ്റിംഗ്
    #monsoondrops #ajimon #ajimonap
    കായ്ച്ചു കൊണ്ടിരിക്കുന്ന ഒരു കുരുമുളക് ചെടിയുടെ പാർശ്വശാഖ വേരു പിടിപ്പിച്ചാണ് കുറ്റികുരുമുളകിന്റെ നടീൽ വസ്തു തയ്യാറാക്കി എടുക്കുന്നത്. ബ്രസീലിയൻ തിപ്പിലിയിൽ ഗ്രാഫ്റ്റ് ചെയ്തു ഉണ്ടാക്കുന്ന തൈകൾ ദ്രുത വാട്ടം എന്ന രോഗം പ്രതിരോധിക്കാൻ കഴിവുള്ളുതാണ്.
    ഇത് ഒരു കുറ്റിചെടി ആയി വളരുന്നത് കൊണ്ട് താങ്ങു കാലിന്റെ ആവശ്യം ഇല്ല.
    മഴക്കാല സമയം തൈകൾ ഉണ്ടാക്കാൻ അനുയോജ്യമാണ്. വർഷം മുഴുവൻ കുരുമുളക് കിട്ടും എന്നത് ഒരു മെന്മയാണ്.
    കുരുമുളകിന്റെ പരാഗണം മഴ തുള്ളിയിലൂടെ ആണ് നടക്കുന്നത്. കുറ്റികുരുമുളക് വർഷം മുഴുവനും പൂവിടും. അതു കൊണ്ട് പരാഗണം നടക്കാൻ തിരി നനയുന്ന രീതിയിൽ നനച്ചു കൊടുക്കണം.
    ദ്രുതവാട്ടം തടയാൻ 1%ബോർഡൊ
    മിശിരിതം കാല വർഷത്തിനും മുൻപ് തുലാ വർഷത്തിനും തളിച്ച് കൊടുക്കണം.
    നന്ദി
    #pepper grafting #bushpeppergrafting #bushpeppergraftinginmalayalam #pepperpropogation #thippiligrafting #pepperbudding #besttimeforpeppergrafting #pepperpolonation #bushpeppperharvesting
    #colubrinumgrafting #bushpepper
    #കുറ്റികുരുമുളക്ചെടി #കുറ്റികുരുമുളക്ഗ്രാഫറ്റിംഗ് #ബുഷ്പെപ്പെർ
    solved Queries
    1.How to graft bush pepper?
    2. How to graft colubrinum?
    3.How to graft pepper in malayalam?
    4.How to graft thippili?
    5. How to propagate bush ppper?
    6.How to do pepper planting and grafting?

Комментарии • 157

  • @SureshBabu-zt6br
    @SureshBabu-zt6br 2 месяца назад +2

    സൂപ്പർ ❤❤❤കാര്യങ്ങൾ മാത്രം, അനാവശ്യ സംസാരം ഇല്ല ❤❤👍👍👍🙋‍♂️

  • @VYASAN_Mangattidam.
    @VYASAN_Mangattidam. Год назад +6

    വളച്ചുകെട്ടില്ലാതെ കാര്യം മാത്രം വ്യക്തതയോടെ അവതരിപ്പിച്ചു. നല്ല വീഡിയോ. അവതരണത്തിൽ എല്ലാവരും ഇത് മാതൃക ആക്കിയെങ്കിൽ എന്ന് ആശിച്ചു പോകുന്നു

  • @nizarrahim1294
    @nizarrahim1294 2 года назад +7

    നല്ല അറിവുകൾ. വളച്ചുകെട്ടില്ലാതെ കാതലായ വിവരങ്ങൾ മാത്രം നൽകിയത് പുതിയ കൃഷിക്കാർക്ക് ഉപകാരപ്രദം.

  • @benoykerala5366
    @benoykerala5366 5 месяцев назад +1

    നല്ല രീതിയിലുള്ള അവതരണം. മാതൃകാപരം

  • @shajisb5359
    @shajisb5359 3 года назад +4

    വളരെ നല്ല അറിവ് തന്ന വീഡിയോ ,
    നന്നായി പ്രയോജനപ്പെടും , തീർച്ച.
    പല അറിവുകളും പുതിയതാണ്. എനിക്ക് 30 ഓളം കുറ്റിക്കുരുമുളക് ചെടി ഉണ്ട് , പലതും പിടിപ്പിച്ച് എടുത്തത്. കറ്റാർവാഴ നീര്, ഹോർമോണായി പുരട്ടി പിടിപ്പിച്ചത്.
    തിപ്പല്ലി പലതും പിടിപ്പിച്ചിട്ടുണ്ട്. എങ്ങനെ പതിവെക്കണം എന്നറിയില്ലായിരുന്നു. ഏതായാലും പിടിപ്പിച്ചിട്ടു തന്നെ കാര്യം.
    നന്ദി

  • @PN_Neril
    @PN_Neril 2 года назад +2

    കണ്ടതിൽ വെച്ച് ഏറ്റവും നല്ല bush peper video. പുതിയ അറിവുകൾ കിട്ടി.

  • @julijacob5440
    @julijacob5440 3 года назад +7

    നല്ല അവതരണം. good job. നന്ദിസർ

  • @shalimanr4208
    @shalimanr4208 2 года назад +3

    നല്ല അവതരണം എല്ലാ വിധ ആശംസകളും നല്ല രീതിയിൽ മനസ്സിലാക്കി തന്നു .god bless you

  • @rathnap6167
    @rathnap6167 3 года назад +1

    വളരെ നല്ല വിവരണം. നന്ദി സുഹൃത്തേ

  • @ismailchooriyot4808
    @ismailchooriyot4808 3 года назад +1

    വളരേഉപകാരപ്രദമായ വീഡിയോ നന്ദിസാർ

  • @seena8623
    @seena8623 Год назад +1

    നല്ല അറിവിന്‌ നന്ദി എന്റെ കുട്ടികുരുമുളകിന് നിറയെ തിരി ഇടുന്നുണ്ട് കുറെ കഴിഞ്ഞു അതെല്ലാം നിലത്തു വീണു പോകുന്നു എന്തുകൊണ്ട് എന്താണ് പരിഹാരം??? ദയവായി പറഞ്ഞു തരുമോ

  • @ChandraSekhar-nc2wp
    @ChandraSekhar-nc2wp Год назад +1

    Thippili ennal kattil tharayil padarnnu kidakkunna oru kurumulak pole ulla chedi ano

  • @rajlaksmiswami4024
    @rajlaksmiswami4024 2 года назад +1

    Chedil koodi allathe kurumulaku vithu vechittuengane molappikkam ennarinjal kollam

  • @rajendranpillai6870
    @rajendranpillai6870 Год назад +1

    5 thaiye kittan yenthu cheyyanam

  • @rajalakshmigopalakrishnan5514
    @rajalakshmigopalakrishnan5514 3 года назад +5

    വളരെ നല്ല അവതരണം. എല്ലാ points um മനസ്സിലാക്കി തരുന്നു.

  • @geethanair4683
    @geethanair4683 2 года назад +2

    നല്ല വിവരണം

  • @truthseeker4813
    @truthseeker4813 3 года назад +1

    വളരെ നന്നായിട്ട് തന്നെ വിശദീകരിച്ചതിന് നന്ദി !!

  • @babupbvr2589
    @babupbvr2589 3 года назад +3

    Good valuable presentation keep it up

  • @philoalexander3774
    @philoalexander3774 3 года назад +1

    Excellent tutorial......is this Brazilian thippali available in the local nurseries

    • @monsoondrops9346
      @monsoondrops9346  3 года назад +1

      ചില നഴ്സറികളിൽ കിട്ടും. ഇല്ലെങ്കിൽ ഗ്രാഫ്റ്റ് ചെയ്ത കുട്ടികുരുമുളക് ചെടി വാങ്ങി അതിന്റെ root സ്റ്റോക്കിൽ നിന്നും വളർന്നു വരുന്ന ഭാഗം മുറിച്ചു കവറിൽ നട്ട് തൈകൾ ഉണ്ടാക്കി എടുക്കാം.🙏🙏🙏🙏

  • @Sindhupkc
    @Sindhupkc 3 года назад +1

    എത്ര നല്ല വിവരണം.വളരെ ഉപയോഗപ്രദമായ വീഡിയോ.

    • @monsoondrops9346
      @monsoondrops9346  3 года назад

      🙏

    • @ismailmadani6039
      @ismailmadani6039 3 года назад

      @@monsoondrops9346kitti kurumulag bere chediya?alla athe chedil undakunnada?

    • @monsoondrops9346
      @monsoondrops9346  3 года назад

      കേരള കാർഷിക സർവ്വകാലാശാല പ്രസ്ധികരിച്ച കുരുമുളക് എന്ന ഒരു പുസ്തകം വാങ്ങാൻ കിട്ടും. അത് ഏ ഴുതിയത് Prof: Dr. V. S. സുജാതയും Prof: Dr. E. V. നൈബിയുമാണ്. ( Horticulture College, Vellanikara).
      അതിന്റെ 13ത്തെ പേജിൽ കുറ്റികുരുമുളക് എന്താണ് എന്നു വിശദമായി പറഞ്ഞിട്ടുണ്ട്. ഞാൻ അധികാരികമായ കാര്യങ്ങൾ ആണ് എന്റെ വീഡിയോയിലൂടെ പറയുന്നത്. മറ്റുള്ളവർക് തെറ്റായ കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ ശ്രമിക്കാറില്ല.
      ഞാൻ ഒരു കൃഷിക്കാരൻ കൂടിയാണ്.

  • @AbdulGhani-it6mw
    @AbdulGhani-it6mw 11 месяцев назад +1

    മഴക്കാലത്ത് ഉണക്കാൻ എന്ത് ചെയ്യും

  • @peacegardenvlogs3917
    @peacegardenvlogs3917 3 года назад +1

    കൊള്ളാം നാതായി പറഞ്ഞു തന്നു

  • @kumatkumar388
    @kumatkumar388 2 года назад

    നല്ല അറിവുകൾ ചേട്ടാ

  • @SushisHealthyKitchen
    @SushisHealthyKitchen Год назад +2

    Thank you

  • @siyasunny9446
    @siyasunny9446 3 года назад +3

    കുരുമുളക് ചെടികളെ പറ്റി നന്നായി പഠിച്ചിട്ടുണ്ടല്ലോ, നല്ല അവതരണം.,. അജിക്ക് എന്റെ അഭിനന്ദനങ്ങൾ... കൂടുതൽ വീഡിയോ കൾ പ്രതീക്ഷിക്കുന്നു...

    • @monsoondrops9346
      @monsoondrops9346  3 года назад +1

      Thank you

    • @faisalcalicut5773
      @faisalcalicut5773 3 года назад

      @@safiyanizar4329 കുട്ടികൾ ഫോണിൽ കളിക്കുന്നതായിരിക്കും അല്ലേ

  • @K3Family.4137
    @K3Family.4137 Год назад +1

    Sale ഉണ്ടോ കൊറിയർ ചെയ്യുമോ

  • @steephenp.m4767
    @steephenp.m4767 2 года назад

    Super presentation,=and good video,thank you Sir

    • @monsoondrops9346
      @monsoondrops9346  2 года назад

      സപ്പോർട്ടിനു വളരെ നന്ദി Sir.

  • @Hamesvlogs
    @Hamesvlogs 3 года назад

    Nalla riethill ulla oru krishie riethi

  • @abubacker6134
    @abubacker6134 3 года назад

    Good presentation and informative.keep it up.waiting for new video

  • @babumadhavan4407
    @babumadhavan4407 Год назад

    graft ചെയ്ത കുറ്റി കരുമുളക് വലിയ ചെടിയായി കഴിയുമ്പോൾ graft ചെയ്ത ഭാഗത്ത് വെച്ച് ഒടിഞ്ഞു പോകുന്നതായി കണ്ടിട്ടുണ്ട് എന്താണ് ഇതിനു പ്രതിവിധി.

    • @PrahladanAp-fl6mb
      @PrahladanAp-fl6mb 11 месяцев назад

      ഉയരം കുറച്ചു ഗ്രാഫ്റ്റ് ചെയ്യാം

  • @PN_Neril
    @PN_Neril 2 года назад

    തൂങ്ങുതലകളെപ്പറ്റി ആദ്യമായാണ് അറിയുന്നത്. മുറിച്ച് കളയേണ്ടതാണെന്നും അറിയില്ലായിരുന്നു, Thanks. ഇത് മുറിച്ച് നട്ടാൽ കുറ്റിക്കുരുമുളക് ചെടി ആകുമോ?.

    • @monsoondrops9346
      @monsoondrops9346  2 года назад +1

      ഇല്ല. അതു മുറിച്ചു ഒഴിവാക്കുകയാണ് പതിവ്.

  • @sadeesanmb9082
    @sadeesanmb9082 3 года назад +2

    Very good explanation. Thanks

  • @yatheendranathemathurakand596
    @yatheendranathemathurakand596 2 года назад

    usefui information. Thank you

  • @jkoothottil
    @jkoothottil 2 года назад +1

    Keep going,
    Good luck chetta 🙏🙏🙏

  • @mariammajoseph2306
    @mariammajoseph2306 2 года назад

    This is good we dont have to climb on the tree to pickup

  • @baijug2916
    @baijug2916 3 года назад +1

    സാധാരണ മരത്തിൽ പടരുന്ന കുരുമുളകിൽ നിന്നും കുറ്റി കുരുമുളക് തൈ ഉണ്ടാക്കാൻ പറ്റുമോ

    • @monsoondrops9346
      @monsoondrops9346  3 года назад +1

      തീർച്ചയായും. അതിന്റ പാർശ്വ ശാഖ(കുരുമുളക് ഉണ്ടാകുന്ന വള്ളി ) എടുക്കണം.
      If you want any help, please contact 8943037363 (വാട്സാപ്പ് message )

    • @shajisb5359
      @shajisb5359 3 года назад

      @@monsoondrops9346 എനിക്കും താങ്കളുടെ സഹായം വേണം.

    • @monsoondrops9346
      @monsoondrops9346  3 года назад

      You are always Welcome.

  • @jayachandran.s.r7818
    @jayachandran.s.r7818 2 года назад

    Nice explanation

  • @babykuttychacko8025
    @babykuttychacko8025 3 года назад +1

    നല്ല അവതരണം 👍🙏
    എനിക്ക് 2 തൈ തരുമോ? വാങ്ങുന്നതിന് വേണ്ടി എൻതാണ് ചെയ്യേണ്ടത്?🙏🙏🙏

    • @monsoondrops9346
      @monsoondrops9346  3 года назад

      സ്ഥലം എവിടെ എന്ന് പറയാമോ?
      🙏

    • @babykuttychacko8025
      @babykuttychacko8025 3 года назад

      @@monsoondrops9346 അടൂർ, പത്തനംതിട്ട ജില്ല

    • @monsoondrops9346
      @monsoondrops9346  3 года назад

      8943037363 ഈ no.ഇൽ വാട്സ്ആപ്പ് message cheyamo?

    • @jovanmariyam763
      @jovanmariyam763 3 года назад

      @@monsoondrops9346 graft chetha plantil cover ethra nal edanam?.daily watering venamo?graft cheyyan pattiya time ethanu? Reply pratheeshikkunnu! Viedo very very useful Wish to know more about topshoot!

    • @monsoondrops9346
      @monsoondrops9346  3 года назад

      3 ആഴ്ച കഴിയുബോൾ ഗ്രാഫ്റ്റ് ചെയ്ത കമ്പ് വിജയിച്ചാൽ പച്ച നിറത്തിൽ തന്നെ കാണും, പുതിയ തളിർപ്പുകൾ വരാൻ തുടങ്ങും. അപ്പോൾ cover അഴിച്ചു മാറ്റം. ജൂൺ മുതൽ നവംബർ വരേ (മഴക്കാലം ) ഏറ്റവും നല്ല സമയം.
      പറ്റുമെങ്കിൽ രാവിലെ ചെയ്യാൻ ശ്രെമിക്കണം. മറ്റു മാസങ്ങളിലും ചെയ്യാം. നല്ല ഷെയിഡിൽ സൂക്ഷിക്കണം. പക്ഷെ പിടിച്ചു കിട്ടുന്ന percentage കുറവായിരിക്കും. Daily watering is must.

  • @bmaikkara5860
    @bmaikkara5860 2 года назад

    Super...

  • @VillageFruitsChannel
    @VillageFruitsChannel 3 года назад

    Good video exc....

  • @achanum.molum9107
    @achanum.molum9107 3 года назад +1

    കൃഷിക്കാർക് ഉബകാരമായ വീഡിയോ 👍👍❤

  • @pnr19media97
    @pnr19media97 Год назад

    എവിടെയാണ് വീട് 🥰

  • @RahthuKu
    @RahthuKu 5 месяцев назад

    hai good

  • @tyreworldiritty7859
    @tyreworldiritty7859 2 года назад

    തിപ്പല്ലിയിൽ ഗ്രാഫ്റ്റ് ചെയ്ത ചെടി നഴ്സറിയിൽ കിട്ടുമോ .

    • @monsoondrops9346
      @monsoondrops9346  2 года назад

      കിട്ടും.

    • @visanthvariyath7152
      @visanthvariyath7152 2 года назад

      Thippaliyil ഗ്രാഫ്ട് ചെയ്ത ചെടി കിട്ടുമോ

  • @PrakashPrakash-ms8ie
    @PrakashPrakash-ms8ie Год назад

    Adras please

  • @rejinize
    @rejinize 3 года назад

    Kilo enth vilayund sir

    • @monsoondrops9346
      @monsoondrops9346  3 года назад

      ഇന്നത്തെ മാർക്കറ്റ് വില Rs. 533/-

  • @josepious5766
    @josepious5766 3 года назад

    തിപ്പലിയിൽ ഗ്രാഫ്റ്റ് ചെയ്താൽ പിന്നെ ദ്രുതവാട്ടം ബാധിക്കുമോ?

    • @monsoondrops9346
      @monsoondrops9346  3 года назад

      ഇല്ല. ഇത് ചതുപ്പിലും വെള്ളകെട്ടിലും വളരുന്നതാണ്. നമ്മുടെ ആയുർവേദത്തിൽ ഉപോയോഗിക്കുന്ന തിപ്പിലി അല്ല ഇതു. ദ്രുത വാട്ടം കൂടുതലായും ഉണ്ടാകുന്നത് മഴക്കാലത്താണ്. പക്ഷേ വേനൽ കാലത്തു നനച്ചു കൊടുത്തില്ലെങ്കിൽ ഉണങ്ങി പോകാം.

  • @Lifeisgreen
    @Lifeisgreen 3 года назад

    Good

  • @ahammedkoori6673
    @ahammedkoori6673 6 месяцев назад

    തിപ്പല്ലി എവിടെ കിട്ടും.

    • @monsoondrops9346
      @monsoondrops9346  6 месяцев назад

      @@ahammedkoori6673
      ഞാൻ തരാം.

  • @sareenap6321
    @sareenap6321 3 года назад

    Vettilayil graft chayyamo

    • @monsoondrops9346
      @monsoondrops9346  3 года назад

      ഞാൻ ചെയ്തു നോക്കിയിട്ടില്ല. ഒന്ന് ട്രൈ ചെയ്തു നോക്കു.

  • @ronaldmichael6970
    @ronaldmichael6970 3 года назад +1

    Thanks for sharing this beautiful video, do you have grafted fruit plants for sale, if so give contact details, thanks.

    • @monsoondrops9346
      @monsoondrops9346  3 года назад

      Yes sir. We have different varieties of fruit plants. Mango, jack fruit, rambutan, mangostin, pulasan, santhol, abiu,guva, custard apple etc. (Grafting /budding )
      Contract no. 8943037363

  • @radhakrishnanvv9974
    @radhakrishnanvv9974 3 года назад

    kurumulaku mani uthirnnu pokathirikkan enthanu cheyyendath please reply

    • @monsoondrops9346
      @monsoondrops9346  3 года назад

      ഞാൻ കിസ്സാൻ കാൾ സെന്ററിന്റെ no. തരാം. മലയാളത്തിൽ സംസാരിക്കാം. അവർ താങ്കളുടെ പേര്, ജില്ല, ബ്ലോക്ക്‌ ചോദിക്കും.
      താങ്കളുടെ പ്രശനത്തിന് അവർ അപ്പോൾ തന്നെ പ്രതിവിധി പറഞ്ഞു തരും. They are experts.
      Kissan call centre no. 18001801551.
      നന്ദി.

  • @malayali9167
    @malayali9167 3 года назад

    സാർ ബഡിംഗ് ടേപ്പ് ബഡ് ചൈയ്തതിൻ്റെ ഉള്ളിൽ പെട്ടാൽ ദോഷമുണ്ടോ അത് ചെടിക്ക് ദോഷം വരുമോ

    • @monsoondrops9346
      @monsoondrops9346  3 года назад

      ഗ്രാഫ്റ്റ് നന്നായി പിടിച്ചു കഴിയുമ്പോൾ അഴിച്ചു മാറ്റണം. അല്ലെങ്കിൽ അതു തൊലിക്കു ഉള്ളിൽ ആയി പോകും. ഭാവിയിൽ വെറുകളിലൂടെ ശേഖരിക്കുന്ന ജലവും വളവും ഇലകളിൽ എത്താൻ തടസം നേരിടും. ചിലപ്പോൾ ചെടി ഉണങ്ങി പോയേക്കാം.
      🙏

    • @mariammasamuel1275
      @mariammasamuel1275 3 года назад +1

      @@monsoondrops9346 g

  • @abdulsaleem2816
    @abdulsaleem2816 2 года назад

    ബ്രോ, മണ്ണിൽ നടുന്ന മുളകിന്റെ ചുവട്
    കിളച്ചു കൊടുത്താൽ എന്തെങ്കിലും ദോഷമുണ്ടോ, ഇല്ലെങ്കിൽ എപ്പോൾ കിളക്കാം, അറിയിച്ചാലും.

  • @hajaranazar1724
    @hajaranazar1724 2 года назад

    എന്റെ കുറ്റിക്കുരുമുളകിന്ന് ഇലയും കായയും മഞ്ഞളിപ്പ് ഉണ്ട് എന്താ ചെയ്യേണ്ടത്
    ഇങ്ങനെ ഒരുവീഡിയോ ഇട്ടതിന്ന് നന്ദി എല്ലാർക്കും ഉപകാരപ്പെടും 👍

    • @monsoondrops9346
      @monsoondrops9346  2 года назад

      ഗ്രാഫ്റ്റ് ചെയ്ത കുറ്റികുരുമുളക് ആണോ?

  • @indiravarma841
    @indiravarma841 Год назад

    കുരുമുളകു ചെടിയി മേൽ Graft ചെയ്തു കൂടെ

  • @rjkottakkal
    @rjkottakkal 2 года назад

    Daily നനക്കണോ

  • @muhammedshameer466
    @muhammedshameer466 3 года назад

    1kg പച്ച കുരുമുളക് ഉണക്കിയാൽ എത്ര ഗ്രാം ഉണക്ക കിട്ടും

    • @monsoondrops9346
      @monsoondrops9346  3 года назад +1

      Average 1 kg. ഉണങ്ങ്ങിയാൽ 300 gm കിട്ടും. അത് ഇനം അനുസരിച്ചു വെത്യാസം വരും. കരിമുണ്ട ഇനത്തിന് കൂടുതൽ തൂക്കം കിട്ടും. പന്നിയൂർ ഇനത്തിന് കുറവായിരിക്കും.

  • @husainkhanm3250
    @husainkhanm3250 2 года назад

    Do you have kairali budded kurrikurumulagu

  • @kumarankutty2755
    @kumarankutty2755 3 года назад

    നിങ്ങൾ കൂടുതൽ കൃഷി വിഡിയോകൾ ചെയ്യുക. അസ്സലായി പറഞ്ഞുമനസ്സിലാക്കി, ചെയ്തു കാണിച്ചു തരാൻ കഴിയുന്നുണ്ട്. അതാണ് ഏറ്റവും വേണ്ടതും.

    • @monsoondrops9346
      @monsoondrops9346  3 года назад

      നന്ദി

    • @kumarankutty2755
      @kumarankutty2755 2 года назад

      @@monsoondrops9346 അഭ്യസ്ത വിദ്യനായ ഒരു കൃഷിപ്രേമി ആണെന്നറിയുന്നതും സന്തോഷം.

    • @monsoondrops9346
      @monsoondrops9346  2 года назад

      @@kumarankutty2755
      Thank you sir.

  • @underworld2770
    @underworld2770 Год назад

    👍👍👍👍🌹🌹🌹🌹

  • @saaaugustine991
    @saaaugustine991 3 года назад

    Kollam

  • @fayiznavas9292
    @fayiznavas9292 3 года назад

    Ente kurumulaku pazhukkunilla reason please

    • @monsoondrops9346
      @monsoondrops9346  3 года назад

      മഴ കൂടുതൽ ആയതുകൊണ്ടാണ്. നല്ല വെയിൽ കിട്ടുമ്പോൾ പഴുത്തു കിട്ടും. 7 /8 മാസം ആണ് കുരുമുളകിന്റെ പഴുക്കാനുള്ള മൂപ്പ്.

    • @fayiznavas9292
      @fayiznavas9292 3 года назад

      @@monsoondrops9346 Thanks

    • @monsoondrops9346
      @monsoondrops9346  3 года назад

      You are always Welcome Fayiz

  • @vijithuae
    @vijithuae 3 года назад

    👏👏👏

  • @malayali9167
    @malayali9167 3 года назад

    തിപ്പലിയിൽ ബഡ് ചൈയ്ത കുററിക്കുരുമുളക് തൈ ഭൂമിയിൽ വെച്ചുപിടിപ്പിച്ചാൽ വേനലിൽ നനക്കണ്ടെ സാർ

    • @malayali9167
      @malayali9167 3 года назад

      ബഡ് ചെയ്ത കുററിക്കുരുമുളക് തൈ ഭൂമിയിലാണോ ചട്ടിയിലാണോ നടാൻ നല്ലത്

    • @monsoondrops9346
      @monsoondrops9346  3 года назад

      മണ്ണിലും ചട്ടിയിലും നടാം. നമ്മൾ ഗ്രാഫ്റ്റ് ചെയ്യുന്നതിന്റെ പ്രധാന ലക്ഷ്യം ദ്രുത വാട്ടം എന്ന രോഗം ഒഴിവാക്കാനാണ്. ഇതു മഴ കാലത്തു മണ്ണിൽ കൂടി പകരുന്ന രോഗം ആണ്. തിപ്പിലി ചുതുപ്പിലും വളരാൻ കഴിവുള്ള സസ്യം ആണ്. അതുപോലെ വെള്ള കെട്ടുള്ള സ്ഥലത്തു സാധാരണ കുരുമുളക് ചെടികൾ വളർത്താൻ ബുദ്ധിമുട്ട് ആണ്. അങ്ങനെ ഉള്ള സഥലത്തു തിപ്പിലയിൽ ഗ്രാഫ്റ്റ് ചയ്ത തൈകൾ ആണ് ഉത്തമം. പക്ഷെ ഗ്രാഫ്റ്റ് ചെയ്ത തൈകൾ വേനൽ കാലത്തു നനച്ചു കൊടുക്കണം.
      🙏

    • @monsoondrops9346
      @monsoondrops9346  3 года назад

      വേണം. ദ്രുത വാട്ടം എന്ന രോഗം കുരുമുളകു കൃഷിയിൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ആണ്. ഈ രോഗം വന്നാൽ ചെടി പൂർണമായും നശിച്ചു പോകും. അതിനു ഒരു പരിഹാരം ആണ് ഗ്രാഫറ്റിംഗ്. വേനൽ കാലത്തു അതിന്റ ചുവട്ടിൽ നന്നായി പുത ഇടുക, ചുവട്ടിൽ ഉമ്മി ഇട്ടു കൊടുക്കുക. ഇതൊക്കെ ചുവട്ടിൽ ഈർപ്പം നില നിർത്താൻ സഹായിക്കും.

  • @ponnank5100
    @ponnank5100 Год назад

    "Fagam" ഉച്ചാരണം തീരെ മോശം 😢

  • @5minlifehack708
    @5minlifehack708 3 года назад

    🙏🙏🙏🙏🙏

  • @alphonsatharayil5526
    @alphonsatharayil5526 3 года назад

    Sale undo

    • @monsoondrops9346
      @monsoondrops9346  2 года назад

      ഉണ്ട്. കൊറിയർ ഇല്ല. Thank you.

  • @shihabazhar3626
    @shihabazhar3626 3 года назад

    തിപ്പലിക്ക് വെയിൽ നല്ലവണ്ണം വേണോ ?

    • @monsoondrops9346
      @monsoondrops9346  2 года назад +1

      വെയിൽ നിർബന്ധം ഇല്ല. ഷെയിഡിലും നന്നായി വളരും

  • @abrahamkt2168
    @abrahamkt2168 3 года назад +1

    തിപ്പലി വാങ്ങിക്കാൻ കിട്ടുമോ

    • @monsoondrops9346
      @monsoondrops9346  3 года назад

      നഴ്സറികളിൽ കിട്ടും. അല്ലെങ്കിൽ graft ചെയ്ത കുറ്റി കുരുമുളക് ചെടി വാങ്ങി അതിന്റെ അടി ഭാഗത്തു നിന്നും വളർന്നു വരുന്ന (Root stock) തലപ്പുകൾ തിപ്പിലി ആയിരിക്കും.

  • @krishnakarthik2915
    @krishnakarthik2915 3 года назад +1

    ചേട്ടാ അതു തിപെലി അല്ല ചെറിയ സാമ്യം ഉണ്ടാനേ ഉള്ളു എന്ന് വെച്ച് അതു തിപെലി എന്ന് പറയരുത് ഒർജിനൽ തിപെലി കണ്ടിട്ടില്ലാത്തവർ ഇതു തിപെലി ആണു എന്ന് തെറ്റ് ധരിക്കും തിപെലി വർഗ്ഗത്തിനോട് സാമ്യം ഉള്ള ഒരു ചെടി ആണു എന്ന് പറയുക തിപെലി എന്ന് പറയേലേ 🙏🙏🙏🙏🙏🙏

    • @sasidharankavumkal1656
      @sasidharankavumkal1656 2 года назад

      it is real thippaly

    • @mariyageorge6627
      @mariyageorge6627 4 месяца назад

      ബ്രെസിലിയൻ പിപ്പല്ലി
      ബ്രെസിലിയൻ തിപ്പല്ലി എന്നും പറയും

  • @krishnakarthik2915
    @krishnakarthik2915 3 года назад

    തിപെലി ഒരു വള്ളിച്ചെടിയാണ് ഇതിനുപയോഗിക്കുന്ന ചെടി വള്ളി ചെടിയല്ല 🙏🙏🙏🙏🙏

    • @nechikkottildasan152
      @nechikkottildasan152 Год назад

      ഇത് യഥാർത്ഥത്തിൽ തിപ്പലിയല്ല, കോളിബ്രീനം എന്ന ഒരു കണ്ടൽചെടിയാണ്. തിപ്പലി താങ്ങൾ പറഞ്ഞപോലെ വള്ളി തന്നെ..

  • @jibingeorge2665
    @jibingeorge2665 3 года назад

    വിൽക്കാൻ ഉണ്ടോ

  • @shijumeloor
    @shijumeloor 3 года назад

    കുരുമുളക് വിത്തിൽ നിന്ന് മുളക്കുമോ

    • @monsoondrops9346
      @monsoondrops9346  3 года назад +1

      മുളയ്ക്കും.
      പക്ഷേ അത് ആരും നടീൽ വസ്തു ആയിട്ട് ഉപയോഗിക്കാറില്ല. വളരെ സാവധാനം വളരു. തണ്ടാണ് നല്ലത്.

  • @underworld2770
    @underworld2770 Год назад

    ഫാഗം അല്ലകുട്ടീ ഭാഗം...

  • @dineshanpkvp2389
    @dineshanpkvp2389 3 года назад

    ഫാഗം അല്ല ഭാഗം

  • @jacksont277
    @jacksont277 Год назад

    മോശം ഇനതിൽ നല്ല ഇനം വെച്ചു പിടിക്കുന്ന രീതി ആണോ ഗ്രാഫറ്റിംഗ്?

  • @Kerala-kerala
    @Kerala-kerala Год назад

    Good