മലയാളം എന്ന ആത്മാഭിമാനം : M. N. Karassery

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 56

  • @joshjosh6373
    @joshjosh6373 2 года назад +13

    മലയാളം 'അറിയാത്തവരും വേണ്ടെന്ന് വെക്കുന്നവരും' ' മലയാളിയേയും മലയാളത്തേയും വെറുക്കുന്നവരാണ് എന്ന്‌ മാഷും കരുതരുത് 😰😍🙏🏼

  • @RadhakrishnanPR
    @RadhakrishnanPR 2 года назад +1

    വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു വച്ചു. ഇന്നത്തെ ഇവിടത്തെ രീതികളിൽ അതൃപ്തിയും തോന്നി. എന്റെ മക്കളെ ഞാൻ എന്റെ ഗ്രാമത്തിലെ മലയാളം മീഡിയം സ്കൂളിലാണ് പഠിപ്പിച്ചത്, ഒരാൾ എഞ്ചിനീയറും ഒരാൾ എംബിബിസ് ഡോക്ടറും ആയി. എന്റെ ബന്ധുക്കൾ ഇംഗ്ലീഷ് മീഡിയംത്തിൽ പഠിപ്പിക്കാത്തതിന് എന്നെ കുറ്റപ്പെടുത്തുമായിരുന്നു. ഇംഗ്ലീഷും ഹിന്ദിയും സ്കൂൾ തലം മുതൽ "ഭാഷ ഉപയോഗിക്കാൻ പ്രാപ്തമാവുന്ന തരത്തിൽ " പഠിപ്പിക്കണമെന്ന് 20 വർഷത്തെ പ്രവാസ ജീവിതത്തിൽ നിന്നും മനസ്സിലായിരുന്നു. ഇന്നും സാധാരണക്കാർ പോലും കുട്ടികൾക്ക് മലയാളം അറിയില്ല എന്നഭിമാനം കൊള്ളുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിക്കഴിഞ്ഞു. മാഷിനെ പോലുള്ളവർ വേണം മലയാളത്തെ രക്ഷിക്കാൻ.

  • @സിംപിഹണി
    @സിംപിഹണി 2 года назад +2

    മാഷ് പറഞ്ഞതിനോട് 100 ശതമാനം യോജിക്കുന്നു. നമ്മുടെ ഭാഷയും സംസ്കാരവും വളരണമെങ്കിൽ നമ്മൾ നമ്മുടെ വസ്തുക്കളെയും മറ്റും മലയാളത്തിൽ മനസ്സിലാക്കണം അല്ലെങ്കിൽ മുറി മലയാളം പറഞ്ഞു നമ്മുടെ ഭാഷയെയും സംസ്കാരത്തെയും വികലമാക്കി എന്നന്നേക്കുമായി നമ്മുടെ സത്തയെ വിസ്മ്രിധിയിലാക്കും.
    അഭിനന്ദനങ്ങൾ മാഷിന് 😘😘😘❤️👍

    • @aboobackerkk5827
      @aboobackerkk5827 2 года назад

      Mashe santhosham 👍
      Malayalam abhimanam thanne
      ♥️♥️♥️♥️

  • @rajendranvayala4201
    @rajendranvayala4201 2 года назад +3

    മാഷേ അങെയേപോലെ അപൂർവം ചിലരെ ഇങനെപറയാനും പ്രവർത്തിക്കാനുംഉള്ളൂ.മഹാനമസ്കാരം

  • @sukunediyirippil5544
    @sukunediyirippil5544 2 года назад +9

    ഏതൊരു ഭാഷയും പഠിക്കേണ്ടത് അത് പ്രയോഗികമായി എത്ര ഗുണം ചെയ്യും എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണം. അല്ലാതെ കുറെ സാഹിത്യവും കവിതകളും വായിച്ചാൽ ഒരു വ്യക്തിക്ക് സംസ്കാരം ഉണ്ടാകും എന്ന് പറയുന്നത് ചിന്തവകല്യമാണ്. വളരെ വിഷമത്തോടെ പറയട്ടെ. പൊതുവായി മലയാള സാഹിത്യകാരർക്കുള്ള അസുഖം മാഷിനെയും ബാധിച്ചോ എന്ന് സംശയം.

    • @jimmutten
      @jimmutten 2 года назад

      എന്റെ മാഷേ,
      കേരളത്തിൽ ഏതെങ്കിലും കടയുടെ ബോർഡ് ഇന്ന് മലയാളത്തിൽ കാണിച്ചു തരാമോ?
      ഇതിനെതിരെ ഒരു ചർച്ച പോലും നിയമ സഭയിൽ സംഘടിപ്പിക്കാത്ത കിഴങ്ങരാണ് നാം മലയാളികൾ.genecide ആണ് നമ്മുടെ ലക്ഷ്യം

    • @pandittroublejr
      @pandittroublejr 2 года назад

      Mathravumalla ee english kavikalonnum ammaye snehikkanonnum parayunnille... Malayalam kavitha vayichalle karayu annokkke parayunnathil enthu logic aanu ullathu...😁🤔

    • @UnniKrishnan-pb4nc
      @UnniKrishnan-pb4nc 2 года назад

      @@jimmutten ethra ennam kaanichu tharanam ?

  • @Sudhakaran.sEzhava
    @Sudhakaran.sEzhava 3 месяца назад

    ഒരു നാടിൻറെ സംസ്കാരത്തിന് ഭേഷയേക്കാൾ പ്രാധാന്യം ഇല്ല..അതിനാൽ മാതൃഭാഷ തീർച്ചയായും പഠിക്കണം.മതൃഭാഷ അമ്മക്ക് തുല്യമാണ്.പകഷേ പല എഴുത്ത് കാര് പോലും ഇന്നും അവർ സംസാരിക്കുമ്പോൾ ഇംഗ്ലീഷ് പദങ്ങൾ കൂടുതൽ ഉപയോഗിക്കുന്നതായി കാണാം.അതായത് ഗവൺമെൻറ് ഗുഡ് മോണിംഗ് ഗുഡ് ഈവനിംഗ് ഗുഡ് നൈറ്റ് താങ്ക്സ് അങ്ങനെ പലതും.
    വളരെ ഇഷ്ടപ്പെട്ടു.അഭിനന്ദനങ്ങൾ.

  • @balachandranreena6046
    @balachandranreena6046 2 года назад +2

    ഭാക്ഷ നമ്മുടെ ഐഡന്റിറ്റി ആണ്.. അത് മറക്കരുത് ഒരു മലയാളിയും....

  • @wellhai
    @wellhai 2 года назад +11

    സോറി മാഷേ മലയാളം സിലബസ് അവശ്യം ഇല്ല മലയാളം ഭാഷാ ഒരു സബ്ജക്റ്റ് ആയി പഠിച്ചാൽ മതി അല്ലാതെ ലസഗു ഉസാഗ മർദം എന്നോനും ഇൻ്റർനാഷണൽ ആയിട്ട് ഉപയോഗിക്കാൻ പറ്റില്ല
    ലോകം വലുതാണ് അതിനു ഇംഗ്ലീഷ് മതി എന്നാണ് എൻ്റെ ഒരിത്

    • @കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ
      @കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ 2 года назад

      30 % ആളുകൾക്ക് (കുട്ടികൾക്ക്) മലയാളം അറിയില്ല, 50 % ആളുകൾക്ക് മലയാളം മാത്രം അറിയാം, 10 % ആൾക്കാർക്ക് മലയാളവും, ഇംഗ്ലീഷ്, ഹിന്ദി അറിയാം 25% ആളുകൾക്ക് മലയാളം, ഹിന്ദി അറിയാം. ഇവിടെ 10 % ആൾക്കാർക്ക് മലയാളം മാത്രം അറിയാവുള്ളൂ എന്ന ഒരു അവസ്ഥ വന്നാലോ. അവർ എങ്ങനെ ജീവിക്കും
      ഭായിമാർ ബസ് സ്റ്റോപ്പിൽ നിന്ന് ഒരു സ്ഥലത്തേക്ക് പോകാൻ നമ്മോട് സഹായം ചോദിക്കുന്ന കാര്യം ഇപ്പോൾ ഓർമിക്കുന്നു

    • @pandittroublejr
      @pandittroublejr 2 года назад +1

      Njan yojikkunnu...

  • @joshjosh6373
    @joshjosh6373 2 года назад +1

    ഭാഷ, വേഷം, ഭക്ഷണം, പാർപ്പിടം(വാസ്തു കല ), മറ്റ് കലകൾ, സ്വഭാവരീതികൾ, മൂല്യങ്ങൾ എല്ലാം സംസ്കാരങ്ങളുടെ ഭാഗമാണ്. എന്നാൽ സംസ്കാരങ്ങളുടെ കൊടുക്കൽ വാങ്ങലുകളും സങ്കലനവും സ്വാഭാവികവും തിരഞ്ഞെടുപ്പും ആകാമെന്നത് വ്യക്തി സ്വാതന്ത്ര്യം കൂടിയാണ് എന്ന് അറിയാത്ത ജനാധിപത്യ ബോധം ഇല്ലാത്ത ആളോ അറിവോ ഇല്ലാത്ത ആളോ അല്ല മാഷ് എന്ന്‌ എനിക്കറിയാം 😍🙏🏼 പ്രോത്സാഹനം നല്ലത് തന്നെ 😎🙏🏼 പക്ഷെ അതിൽ പരിഹാസവും അധിക്ഷേപവും നിർബന്ധവും കലരാതിരിക്കാൻ കൂടി മാഷ് ശ്രമിക്കണം എന്ന്‌ വിനീതമായ അഭ്യർത്ഥനയുണ്ട് 🙏🏼🙏🏼🙏🏼

  • @TruthWillSF
    @TruthWillSF 2 года назад +3

    "എന്റെ നാടേ, നിന്മുലപ്പാ-
    ലുണ്ടെനിക്കെൻ കൺവിടർന്നു
    ഇന്നു ധന്യേ, നീയെവിടെ
    മന്ദഭാഗ്യ ഞാനെവിടെ"
    - ചങ്ങമ്പുഴ
    കാലഘട്ടത്തിന്റെ തേങ്ങൽ!

  • @aboobackerkk5827
    @aboobackerkk5827 2 года назад

    Mashe santhosham 👍♥️
    Malayalam abhimanam. Thanne

  • @jimmutten
    @jimmutten 2 года назад +5

    എന്റെ മാഷേ,
    കേരളത്തിൽ ഏതെങ്കിലും കടയുടെ ബോർഡ് ഇന്ന് മലയാളത്തിൽ കാണിച്ചു തരാമോ?
    ഇതിനെതിരെ ഒരു ചർച്ച പോലും നിയമ സഭയിൽ സംഘടിപ്പിക്കാത്ത കിഴങ്ങരാണ് നാം മലയാളികൾ.

  • @teepee431
    @teepee431 2 года назад

    How wonderful.

  • @vimsageer7537
    @vimsageer7537 2 года назад +2

    മലയാള സാഹിത്യത്തിൽ മാത്രമാണ് മനുഷ്യബന്ധങ്ങളെ മൂല്യബോധമായി വിലമതിക്കുന്നത് എന്നുള്ളത് വലിയ തെറ്റിദ്ധാരണയാണ്.....
    എല്ലാ സംസ്കാരങ്ങളിലും ഭാഷകളിലും അമ്മയെയും അച്ഛനെയും സ്നേഹിക്കാനും മനുഷ്യരെ പരസ്പരം സ്നേഹിക്കാനുള്ള മൂല്യങ്ങൾ അടങ്ങിയിരിക്കുന്നു....
    അവർക്കും കവിതകളും, കഥയും സാഹിത്യവും ഉണ്ട്താനും...
    ഏതുഭാഷയിൽ പഠിക്കുന്നു എന്നുള്ളതല്ല.. എന്ത് പഠിക്കുന്നു എന്നുള്ളതാണ് പ്രധാനം
    പലപ്പോഴും എനിക്ക് വ്യക്തിപരമായി അനുഭവപ്പെട്ടിട്ടുള്ളത് വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന കുറെയെങ്കിലും മലയാളികൾ തങ്ങളുടെ ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള കഴിവില്ലായ്‌മയെ കുറിച്ച് പരിതപിക്കുന്നതായിട്ടാണ്...
    കണക്കും, ഭൗതിക ശാസ്ത്രവും രസതന്ത്രവും ഭൂമിശാസ്ത്രവും ഒക്കെ ഇംഗ്ലീഷിൽ പഠിച്ചെങ്കിൽ മാത്രമേ അവയിൽ ഉപയോഗിക്കപ്പെടുന്ന സാങ്കേതിക പദാവലികൾ പിന്നീട് അനായാസമായി തൊഴിൽ മേഖലയിൽ, പ്രത്യേകിച്ചും കേരളത്തിന്‌ പുറത്തുള്ള പ്രദേശങ്ങളിൽ ജോലി ചെയ്യന്നവർക്കു പ്രയോഗിക്കാൻ സാധിക്കൂ..
    ആഗോളവൽകരണം ഇംഗ്ലീഷ് ഭാഷയെ മറ്റ് ഭാഷകൾ സംസാരിക്കുന്നവരെ പരസ്പരം കൂട്ടിയിണക്കുന്ന വിധത്തിലേക്കു ആശയം കൈമാറുന്ന തലത്തിലേക്കു ഉയർത്തിയിരിക്കുന്നു..
    ഇന്ത്യചരിത്രത്തെ കുറിച്ച് ആധികാരികമായി രചനകൾ നിർവഹിച്ചിട്ടുള്ളവരിൽ പലരും വിദേശീയരാണ് എന്നുകൂടി ഓർക്കുക...
    ഭാരതീയ ചരിത്രത്തെ കുറിച്ച് നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുള്ള William Darlimple ഇംഗിളിഷ് പശ്ചാത്തലമുള്ള വ്യക്തിയിആണെന്ന് കൂടി ഓർക്കുക...
    അതുകൊണ്ട് കലയും സാഹിത്യവും ചരിത്രവുമൊക്കെ പഠിക്കുവാൻ ഉദ്ദേശിക്കുന്നകുട്ടികൾക്ക് മാതൃഭാഷയിൽ വേണമെങ്കിൽ അധ്യാപനം സാധ്യമാക്കുക....
    ഇന്നത്തെ തലമുറയിലെ കുട്ടികളിൽ നല്ലൊരു ശതമാനവും ഇന്ന്‌ ചൈന, ഉക്രൈൻ, പോളണ്ട്, ബ്രിട്ടൻ, അമേരിക്ക, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഉപരിപഠനത്തിന് പോകുന്ന ഒരു സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു...
    ഒരു മുപ്പത്തുവർഷങ്ങൾക്കു മുൻപ് ഇത്തരം അവസരങ്ങൾ തീരെ കുറവായിരുന്നു എന്നുള്ളതും വസ്തുതയാണ്
    കാര്യങ്ങളെ യഥാർത്ഥത്തിൽ കാണുക....

  • @vishaloc8092
    @vishaloc8092 2 года назад +1

    ❤️ മലയാളം

  • @SoumyaBalakrishnan-mia
    @SoumyaBalakrishnan-mia Год назад

    Ende mashe, athinu Malayalam textbook revise cheytha poore? Bashir ne ariyan physics Malayalathil Padikano?

    • @maheshj1880
      @maheshj1880 7 месяцев назад

      this is the reason still indians doesnot achieve so many Nobel Price.Think about Germans,spanish etc

  • @scariapulikunnel8167
    @scariapulikunnel8167 2 года назад +1

    Because of mother tongue influence lot of students are not able to pass job interviews, in my opinion we should Stop studying Malayalam and shift completely to English, it will help young generation to compite in world job market. Young generations mindset is totally different than this old man's patriarchal mindset. Nobody is concerned about Kerala's culture, literature, and socio-politics

  • @JLogin-gy1eg
    @JLogin-gy1eg 2 года назад

    വീഡിയോയിൽ ഉടനീളം പഠനം മലയാളത്തിലൂടെ ആക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി വൈകാരികതയോടെ മാത്രമാണ് അങ്ങ് സംസാരിക്കുന്നത്. യുക്തിഭദ്രമായി ഒരു പോയിന്റ് പോലും മുന്നോട്ടു വയ്ക്കുവാൻ സാധിച്ചിട്ടില്ല എന്നു പറയേണ്ടി വരുന്നതിൽ സങ്കടമുണ്ട്. വൈകാരികതയുടെ പ്രശ്നം അത് സബ്ജക്റ്റീവ് ആണ് എന്നതാണ്. അങ്ങയുടെ വൈകാരികത മറ്റുള്ളവർക്ക് അങ്ങനെ ആകണമെന്നില്ല. യാഥാസ്ഥിതിക മതവാദികളും 'രാജ്യസ്നേഹികളും' പ്രാദേശികവാദികളും എല്ലാം അവരുടെ സ്വാർത്ഥ ലാഭത്തിനായി പറഞ്ഞു പഴകിയ വാദങ്ങൾ ഒട്ടുമിക്കതും തന്നെ മാതൃഭാഷയുടെ പേരിലേക്ക് റീപ്ലേസ് ചെയ്യുന്നതായി മാത്രമാണ് അനുഭവപ്പെട്ടത്.
    ഭാഷ എന്നു പറയുന്നത് ഒരു ടൂൾ മാത്രമാണ്. കമ്മ്യൂണിക്കേഷൻ ആണ് അതിന്റെ ധർമ്മം. ഭാഷ എത്ര മഹത്തരം ആയിരുന്നാലും ഞാൻ എത്ര ഭാഷാ പണ്ഡിതനായിരുന്നാലും ഈ അടിസ്ഥാന കാര്യം നിറവേറ്റുന്നില്ലെങ്കിൽ ഭാഷ എന്നത് ഉണ്ടയില്ലാത്ത തോക്ക് പോലെയാണ്. തൂക്കിയിട്ടു കൊണ്ട് നടക്കാം. അതായത് എന്റെ മുന്നിൽ വന്നു നിൽക്കുന്ന ആൾക്ക് ഞാൻ പറയുന്ന ഭാഷ മനസ്സിലാകുന്നില്ല എങ്കിൽ ആ നിമിഷം ഈ എ കെ 47 ഭാഷയുടെ ഉണ്ട തീരും. പിന്നെ കാഞ്ചി വലിച്ചിട്ട് കാര്യമില്ല. അതിപ്പോ ദേവഭാഷയായ സംസ്കൃതമായാലും, അറബി ആയാലും, ലത്തീൻ ആയാലും ആഗോള ഭാഷയായ ഇംഗ്ലീഷ് ആയാലും നമ്മുടെ മാതൃഭാഷയായ മലയാളം ആയാലും എല്ലാം ഒന്നു തന്നെ. പല ടൈപ്പ് ഉണ്ട ഇല്ലാത്ത തോക്കുകൾ മാത്രം.
    ഏതൊരു വസ്തുവും മഹത്തരം ആകുന്നത് അതിന്റെ ധർമ്മം ഏറ്റവും ഭംഗിയായി നിറവേറ്റപ്പെടുമ്പോഴാണ്. അങ്ങനെയെങ്കിൽ ഭാഷ മഹത്തരം ആകുന്നത് അതിന് ഏറ്റവും കൂടുതൽ ആളുകളുമായി സംവദിക്കുവാൻ സാധിക്കുമ്പോഴാണ്. അല്ലാതെ ഭാഷയുടെ സൗന്ദര്യമോ ആ ഭാഷയിൽ ഉണ്ടായിട്ടുള്ള സാഹിത്യ സൃഷ്ടികളോ ഒന്നുമല്ല അതിന്റെ മഹത്വം തീരുമാനിക്കുന്നത്. കാരണം ഭാഷ അറിയില്ലെങ്കിൽ സൗന്ദര്യം ആസ്വദിക്കുവാൻ സാധിക്കില്ല, സാഹിത്യസൃഷ്ടികളുടെ കാര്യമാണെങ്കിൽ ഭാഷയ്ക്കതീതമാണ്. ഈ ഭാഷ ഇല്ലായിരുന്നു എങ്കിൽ ഉള്ള ഭാഷയിൽ രചിക്കപ്പെടുമായിരുന്നു.

  • @mathewsbaby8306
    @mathewsbaby8306 2 года назад +1

    മാഷ് പറഞ്ഞത് വാസ്തവം പക്ഷെ ഡിഗ്രി തൊട്ട് IIT വരെ എൻട്രൻസ് കടമ്പ കടക്കേണ്ട കുട്ടികൾ എങ്ങനെ മലയാളത്തിൽ പഠിക്കും

  • @pandittroublejr
    @pandittroublejr 2 года назад

    15:07 Pants... Pants... 😳😁

  • @JLogin-gy1eg
    @JLogin-gy1eg 2 года назад

    പറഞ്ഞുവരുന്നത് പ്രാദേശിക ഭാഷകളെ എല്ലാം തച്ചുതകർത്തു ഒരു ഏക ഭാഷയിലേക്കു ലോകം ചുരുങ്ങണം എന്നല്ല. ആരെങ്കിലും വിചാരിച്ചാൽ അങ്ങനെ നടപ്പിലാക്കാൻ കഴിയുന്ന കാര്യവുമല്ല. ആധുനിക ലോകം വളരുന്നത് അനുസരിച്ച് അത് ചുരുങ്ങുക കൂടി ചെയ്യുന്നുണ്ട്. വിവിധ മനുഷ്യ സമൂഹങ്ങൾ തമ്മിലുള്ള ദൂരം കുറയുകയും അവർ കൂടിക്കലരുകയും ഒക്കെ അതിവേഗത്തിൽ നടക്കുന്നുണ്ട്. അപ്പോൾ സ്വാഭാവികമായി സംഭവിക്കുന്ന പ്രാദേശിക ഭാഷയുടെ ശിഥിലീകരണവും അനുപാതിക വേഗത്തിൽ നടക്കുന്നു. ഇതൊക്കെ ആരെങ്കിലും വിചാരിച്ചാൽ തടഞ്ഞുനിർത്താൻ കഴിയുന്ന കാര്യങ്ങളല്ല. ഏതാനും തലമുറകൾക്ക് അപ്പുറം മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകൾ അതിജീവിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഭാഷയെ തകർക്കുവാൻ സാധിക്കാത്തതു പോലെ സംരക്ഷിക്കുവാനും ആരെക്കൊണ്ടും സാധിക്കുന്ന ഒന്നല്ല. ലോകത്ത് മതങ്ങൾ പോലെ തന്നെ അനേകായിരം ഭാഷകൾ ഉണ്ടായിട്ടുണ്ട്. അതുപോലെ നശിച്ചും പോയിട്ടുണ്ട്. എന്നിട്ടും ലോകം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു.
    ഞാനിപ്പോൾ താമസിക്കുന്നത് യുണൈറ്റഡ് കിംഗ്ഡത്തിന്റെ കീഴിൽ വരുന്ന വെയിൽസ് എന്ന രാജ്യത്താണ്. ഇവിടുത്തെ മാതൃഭാഷ വെൽഷാണ്. പക്ഷേ 20 ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമേ വെൽഷ് സംസാരിക്കുവാൻ അറിയൂ. നാലിൽ മൂന്നു ഭാഗം ആളുകൾക്ക് യാതൊരു വെൽഷ് ഭാഷാ പരിജ്ഞാനവുമില്ല. ഇവിടെ ഗവൺമെന്റ് അങ്ങയുടെ അഭിപ്രായം പോലെ ഭാഷയെ സംരക്ഷിക്കുവാൻ പല പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്. സ്കൂളുകളിലൊക്കെ പഠിപ്പിക്കുന്നുമുണ്ട്. പക്ഷേ മനുഷ്യർക്ക് ആവശ്യമുണ്ടെങ്കിലല്ലേ അവർ അത് ഉപയോഗിക്കൂ. ആയിരം വർഷത്തിലധികം പഴക്കമുള്ള ഒരു ഭാഷയുടെ അവസ്ഥയാണ് ഇത്. തൊട്ടയൽ രാജ്യമായ ഇംഗ്ലണ്ടിലെ ഇംഗ്ലീഷ് ഭാഷ ഇവർക്ക് മുന്നിൽ തുറക്കുന്നത് അനന്തമായ സാധ്യതകളും അതിവിശാലമായ ഒരു ലോകവും ആണ്. അതു ഉപേക്ഷിച്ച് ഒരു പൊട്ടക്കിണറ്റിലേക്ക് ഒതുങ്ങുവാൻ അവർ തയ്യാറല്ല.
    ഇനി ഭാഷകളുടെ അധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ലാത്ത ഒരു ന്യൂനത കൂടി നോക്കാം. ഭാഷകൾ മനുഷ്യരെ വിഭജിക്കും. വർഗ്ഗം, വർണ്ണം, ദേശം, ലിംഗം മുതലായ വിഭജനങ്ങൾ പ്രകൃത്യാ ഉള്ളതാണ്. എന്നാൽ ജാതി, മതം, രാജ്യം, രാഷ്ട്രീയം എന്നിവ പോലെ പോലെ മനുഷ്യനിർമ്മിതമായ മറ്റൊരു വിഭജനം കൂടിയാണ് ഭാഷ. ഇത്തരം വിഭജനങ്ങൾ എല്ലാം തന്നെ മനുഷ്യരിൽ അന്തർലീനമായ ഗോത്രീയതയെ ഉദ്ദീപിപ്പിക്കാൻ പോന്നതാണ്. ഇത് ആധുനിക മനുഷ്യ സമൂഹത്തിന് കടുത്ത വെല്ലുവിളി തന്നെയാണ് ഉയർത്തുന്നത്. ഉദാഹരണത്തിന് മുല്ലപ്പെരിയാർ വിഷയം. ഒരേ രാജ്യം ഒരേ വർഗ്ഗം എല്ലാമായിരുന്നിട്ടും ആ പ്രശ്നം വഷളാക്കിയത് ഭാഷ മാത്രമാണ്. തമിഴൻ മലയാളിയെ വിശ്വാസത്തിൽ എടുക്കാത്തതിനുള്ള ഒരേയൊരു കാരണം ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നുമല്ല ഭാഷ മാത്രമാണ്. അതുപോലെതന്നെ കാവേരി പ്രശ്നവും. ഇവിടെ ഭാഷ ഒന്നായിരുന്നു എങ്കിൽ ഈ വിഷയം ഒരിക്കലും പരിഹരിക്കാൻ ആവാത്ത ഇസ്രായേൽ പാലസ്തീൻ പ്രശ്നം പോലെ സങ്കീർണ്ണം ആവുകയില്ലായിരുന്നു. അപ്പോൾ ഭാഷ എന്നത് അത്രയും നിഷ്കളങ്കമായ ഒന്നുമാത്രമല്ല.
    മലയാളം പഠിച്ചു എങ്കിൽ മാത്രമേ മൂല്യബോധം ഉണ്ടാവുക എന്നത് എന്തുമാത്രം വികലമായ ഒരു അഭിപ്രായമാണ് എന്ന് അങ്ങ് പുന പരിശോധിക്കണം. 750 കോടി ജനങ്ങളിൽ മൂന്നര കോടി മലയാളികൾക്ക് മാത്രമായി എന്തു മൂല്യബോധമാണ് അങ്ങ് കണ്ടിട്ടുള്ളത്? അതിൽ തന്നെ മലയാളത്തിനു പങ്ക് എന്തുമാത്രമുണ്ട്? മാമ്പഴം ഉൾപ്പെടെയുള്ള കൃതികൾ സൃഷ്ടിക്കപ്പെടുന്നതിനു മുന്നേ ജീവിച്ചിരുന്ന ജനതയ്ക്ക് മൂല്യബോധങ്ങൾ കുറവായിരുന്നു എന്ന് അങ്ങേയ്ക്ക് ഒരു അഭിപ്രായം ഉണ്ടോ? ഓരോ തലമുറയിലും മൂല്യബോധങ്ങൾ കുറഞ്ഞു വരുന്നു എന്ന ആരോപണം ചരിത്രാതീതകാലം മുതൽ ഉള്ളതാണ്. ഇന്നത്തെ തലമുറ അതിന് അമ്മാവൻ സിൻഡ്രോം എന്നാണ് വിളിക്കുന്നത്.
    സാഹിത്യസൃഷ്ടികൾ വായിച്ചിട്ടാണ് അങ്ങ് സ്വന്തം ഉമ്മയെ മനസ്സിലാക്കിയത് എന്ന് കേട്ടപ്പോൾ മുഹമ്മദ് നബിയാണ് അനാഥരെ സംരക്ഷിക്കണമെന്ന മൂല്യ ബോധം മനുഷ്യ സമൂഹത്തിന് പകർന്നുകൊടുത്തത് എന്ന മറ്റൊരു അവകാശവാദമാണ് ഓർമ്മ വന്നത്. 😄😄 continued...

  • @pandittroublejr
    @pandittroublejr 2 года назад

    Sadhikkunna ellavarum english padikkuka... Malayalikal ellam english samsarichennu vicharichu ee lokathinu onnum sambhavikkunnilla... Ethu course padikkanamengillum details aayi padichanamengil english aringe pattu...
    Malayathil mathramalla nalla kavithakallum prabhanthangallum english ilum undu... From any language english has better translation because of more readership...

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 года назад +1

    മലയാളി അനുദിനം മലയാളഭാഷയെ കഴുത്ത് ഞെരിക്കുന്നു. ഇങ്ങനെ പോയാൽ 'മലയാലി പൊലിയല്ലേ' എന്ന് പറയാൻ മാത്രം ബാക്കിയാവും.
    ഇതിനൊപ്പം മാറേണ്ട ഒരു ചിന്താഗതി ആണ് "മലയാളം പഠിക്കണ്ട, വല്ല വിദേശ ഭാഷ പഠിച്ച് ഇവിടുന്ന് രക്ഷപെടാൻ നോക്ക്' എന്ന മലയാളി മാതാപിതാക്കളുടെത്. ഇങ്ങനെ എല്ലാവരും രക്ഷപെടാൻ തീരുമാനിച്ചാൽ, പിന്നെ ഈ നാട്ടിൽ ആരുണ്ട്. ആര് നാടിന്റെ ഭാവി മാറ്റും?? ആര് നാട് നന്നാക്കും!??

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 2 года назад

      തമിഴരുടെ 10ൽ ഒന്ന് പോലും സ്വന്തം ഭാഷയോട് / ഐഡന്റിറ്റിയോ മൈലാളിക്കില്ല

    • @jimmutten
      @jimmutten 2 года назад

      എന്റെ മാഷേ,
      കേരളത്തിൽ ഏതെങ്കിലും കടയുടെ ബോർഡ് ഇന്ന് മലയാളത്തിൽ കാണിച്ചു തരാമോ?
      ഇതിനെതിരെ ഒരു ചർച്ച പോലും നിയമ സഭയിൽ സംഘടിപ്പിക്കാത്ത കിഴങ്ങരാണ് നാം മലയാളികൾ.

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 2 года назад

      @@jimmutten അതാണ്

  • @momentz8088
    @momentz8088 2 года назад +1

    ഒര് ഭാഷയെ കഷ്ടപ്പെട്ട് സംരക്ഷിക്കേണ്ടേ ആവശ്യം ഉണ്ടോ.... കാലത്തിനൊത്തു മാറുന്ന ഒന്നലേ ഭാഷ
    താങ്കൾക് ആ ഭാഷയോടുള്ള സ്നേഹം ഞാൻ മനസിലാകുന്നു ബഹുമാനിക്കുന്നു പക്ഷേ ഒര് ഭാഷ ഒര് പുഴ പോലെയാണ് അതിനു തടക്കെട്ടണോ.

    • @balachandranreena6046
      @balachandranreena6046 2 года назад

      Bhaksha നമ്മുടെ ഐഡന്റിറ്റി ആണ്...... അത് മറക്കരുത്..

    • @pandittroublejr
      @pandittroublejr 2 года назад

      Athe... Njan yojikkunnu... Ippol nammal o chanthu menonte novelluum Benyamin nte novelluum vayichal thanne bhashaykku vanna mattam manasillavum... Nammal enthu cheythalllum bhashayille mattam thadayan kazhiyiilla...
      Ippol thanne manglish aanu nammude bhasha...

  • @catholicorthodoxfaith2689
    @catholicorthodoxfaith2689 2 года назад +3

    അതിനു മലയാളം ഇപ്പോൾ എവടെ ആണ്. ഒരു വാക്യം എടുത്താൽ അതിൽ 60% സംസ്കൃതം ആണ് മലയാളം എന്നും പറഞ്ഞു പറയുന്നത്. ആദ്യം മലയാളം ഭാഷ അല്ല മലയാള മൊഴി എന്ന് പറയൂ. ഭാഷ എന്നത് സംസ്‌കൃതം ആണ്, മലയാളം അല്ല.

    • @peterv.p2318
      @peterv.p2318 2 года назад

      നിങ്ങളുടെ അഭിപ്രായം ശരിയാണെന്ന് സമ്മതിച്ചാൽ ഇംഗ്ലീഷ് ഇംഗ്ളീഷ് ആവില്ലല്ലോ ....!?🤔
      ഇംഗ്ലീഷ് ഭാഷയിലെ പദങ്ങളിൽ പകുതിയിലധികവും മറ്റു ഭാഷകളിൽ നിന്നാണ് .... പ്രത്യേകിച്ച് ലാറ്റിനിൽ നിന്നും, ഗ്രീക്കിൽ നിന്നും ....

  • @peterv.p2318
    @peterv.p2318 2 года назад

    മാഷെ, മാഷുടെ അഭിപ്രായത്തോട് യോജിക്കുന്നു..... 💖💞❤️
    പക്ഷെ, മൈത്രേയന്റെ അഭിപ്രായത്തോട് മാഷ്ക്ക് എന്തു പറയാനുണ്ട് ?...

    • @jimmutten
      @jimmutten 2 года назад

      ?

    • @vimsageer7537
      @vimsageer7537 2 года назад +1

      മലയാള സാഹിത്യത്തിൽ മാത്രമാണ് മനുഷ്യബന്ധങ്ങളെ മൂല്യബോധമായി വിലമതിക്കുന്നത് എന്നുള്ളത് വലിയ തെറ്റിദ്ധാരണയാണ്.....
      എല്ലാ സംസ്കാരങ്ങളിലും ഭാഷകളിലും അമ്മയെയും അച്ഛനെയും സ്നേഹിക്കാനും മനുഷ്യരെ പരസ്പരം സ്നേഹിക്കാനുള്ള മൂല്യങ്ങൾ അടങ്ങിയിരിക്കുന്നു....
      അവർക്കും കവിതകളും, കഥയും സാഹിത്യവും ഉണ്ട്താനും...
      ഏതുഭാഷയിൽ പഠിക്കുന്നു എന്നുള്ളതല്ല.. എന്ത് പഠിക്കുന്നു എന്നുള്ളതാണ് പ്രധാനം
      പലപ്പോഴും എനിക്ക് വ്യക്തിപരമായി അനുഭവപ്പെട്ടിട്ടുള്ളത് വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന കുറെയെങ്കിലും മലയാളികൾ തങ്ങളുടെ ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള കഴിവില്ലായ്‌മയെ കുറിച്ച് പരിതപിക്കുന്നതായിട്ടാണ്...
      കണക്കും, ഭൗതിക ശാസ്ത്രവും രസതന്ത്രവും ഭൂമിശാസ്ത്രവും ഒക്കെ ഇംഗ്ലീഷിൽ പഠിച്ചെങ്കിൽ മാത്രമേ അവയിൽ ഉപയോഗിക്കപ്പെടുന്ന സാങ്കേതിക പദാവലികൾ പിന്നീട് അനായാസമായി തൊഴിൽ മേഖലയിൽ, പ്രത്യേകിച്ചും കേരളത്തിന്‌ പുറത്തുള്ള പ്രദേശങ്ങളിൽ ജോലി ചെയ്യന്നവർക്കു സാധിക്കൂ..
      ആഗോളവൽകരണം ഇംഗ്ലീഷ് ഭാഷയെ മറ്റ് ഭാഷകൾ സംസാരിക്കുന്നവരെ പരസ്പരം കൂട്ടിയിണക്കുന്ന വിധത്തിലേക്കു ആശയം കൈമാറുന്ന തലത്തിലേക്കു ഉയർത്തിയിരിക്കുന്നു..
      ഇന്ത്യചരിത്രത്തെ കുറിച്ച് ആധികാരികമായി രചനകൾ നിർവഹിച്ചിട്ടുള്ളവരിൽ പലരും വിദേശീയരാണ് എന്നുകൂടി ഓർക്കുക...
      ഭാരതീയ ചരിത്രത്തെ കുറിച്ച് നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുള്ള William Darlimple ഇംഗിളിഷ് പശ്ചാത്തലമുള്ള വ്യക്തിയിആണെന്ന് കൂടി ഓർക്കുക...
      അതുകൊണ്ട് കലയും സാഹിത്യവും ചരിത്രവുമൊക്കെ പഠിക്കുവാൻ ഉദ്ദേശിക്കുന്നകുട്ടികൾക്ക് മാതൃഭാഷയിൽ വേണമെങ്കിൽ അധ്യാപനം സാധ്യമാക്കുക....
      ഇന്നത്തെ തലമുറയിലെ കുട്ടികളിൽ നല്ലൊരു ശതമാനവും ഇന്ന്‌ ചൈന, ഉക്രൈൻ, പോളണ്ട്, ബ്രിട്ടൻ, അമേരിക്ക, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഉപരിപഠനത്തിന് പോകുന്ന ഒരു സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു...
      ഒരു മുപ്പത്തുവർഷങ്ങൾക്കു മുൻപ് ഇത്തരം അവസരങ്ങൾ തീരെ കുറവായിരുന്നു എന്നുള്ളതും വസ്തുതയാണ്
      കാര്യങ്ങളെ യഥാർത്ഥത്തിൽ കാണുക....

  • @anoopchalil9539
    @anoopchalil9539 2 года назад

    No use much...we work abroad...need english also

  • @AnilKumar-dz1lh
    @AnilKumar-dz1lh 2 года назад

    Malayaalam valiya keemam aano?

  • @peterv.p2318
    @peterv.p2318 2 года назад

    എത്രകാലമായി മലയാളത്തിൽ ഫയൽ എഴുതാൻ പറയുന്നതെന്ന് അറിയാമോ?!
    മടുത്തു .....
    പറയുമ്പോൾ കുട്ടികൾ വളരെ വിഷമം !
    വിഷമിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലല്ലോ .....!!
    പിന്നെ ഭാഷാഭ്രാന്തൻ എന്ന് അറിയപ്പെടാൻ ഇഷ്ടപ്പെടുന്നില്ല....
    എങ്കിലും ഒരു വിഷമം , മാഷെ .... 😭😭😭
    മൈത്രേയന്റെ അഭിപ്രായത്തോട് ഭാഗികമായി മാത്രമേ യോജിക്കുന്നുള്ളൂ.....

    • @jimmutten
      @jimmutten 2 года назад +1

      എന്റെ മാഷേ,
      കേരളത്തിൽ ഏതെങ്കിലും കടയുടെ ബോർഡ് ഇന്ന് മലയാളത്തിൽ കാണിച്ചു തരാമോ?
      ഇതിനെതിരെ ഒരു ചർച്ച പോലും നിയമ സഭയിൽ സംഘടിപ്പിക്കാത്ത കിഴങ്ങരാണ് നാം മലയാളികൾ.

  • @JLogin-gy1eg
    @JLogin-gy1eg 2 года назад

    ബർണാഡ് ഷായുടെ ഉദാഹരണം അങ്ങ് ചൂണ്ടിക്കാണിച്ചതിൽ ഒരു വൈരുദ്ധ്യം അങ്ങ് ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു? മലയാളികൾ ഇന്ന് സഞ്ചരിക്കുന്നത് കേരളത്തിൽ മാത്രമല്ല. കേരളത്തിൽ ഒഴിച്ച് ലോകത്ത് എവിടെ സഞ്ചരിച്ചാലും അയാൾ കയറുന്ന ഹോട്ടലിലെ ബില്ലൊ മെനുവോ അവിടത്തെ പ്രാദേശിക ഭാഷയിൽ ആണെങ്കിൽ അങ്ങ് പറഞ്ഞപോലെ ഈ മലയാളി ഇല്ലിട്രേറ്റ് ആണ് എന്ന് തെറ്റിദ്ധരിക്കുവാനുള്ള സാധ്യത എന്തുമാത്രം ഉണ്ട്? 😄
    ശാസ്ത്ര സാങ്കേതിക ഗ്രന്ഥങ്ങൾ മലയാളഭാഷയിലേക്ക് പരിഭാഷപ്പെടുത്തണം അതിനായി ഗവൺമെന്റ് കോടികൾ നീക്കിവെക്കണം എന്ന് അങ്ങ് ആവശ്യപ്പെടുന്നത് കണ്ടിട്ട് അത്ഭുതം തോന്നുന്നു. നമ്മുടേതു പോലുള്ള ഒരു ദരിദ്ര രാജ്യത്ത് ജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് പോലും തുക തികയാതെ ഇരിക്കുമ്പോൾ ഇതിനായി വൻതുക വകയിരുത്തണമെന്ന് എങ്ങനെയാണ് അങ്ങേയ്ക്ക് ആവശ്യപ്പെടുവാൻ സാധിക്കുന്നത്? ഒരു സമൂഹം മുന്നോട്ടു ചലിക്കുന്നത് റിസർച്ച് ആൻഡ് ഡെവലപ്മെന്റിന് കൂടുതൽ പ്രാമുഖ്യം നൽകുമ്പോഴാണ്. അല്ലാതെ വല്ലവരും കണ്ടുപിടിച്ച കാര്യങ്ങൾ സ്വന്തം ഭാഷയിലേക്ക് മൊഴിമാറ്റം നടത്തുമ്പോൾ അല്ല. ആ കണ്ടുപിടിച്ച കാര്യങ്ങൾ ഇൻഫർമേഷൻ ആയി നമുക്ക് മുന്നിൽ തന്നെയുണ്ട്. അതു മനസ്സിലാക്കാൻ ഭാഷ ഒരു തടസ്സമല്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കേവലം ഭാഷാ സംരക്ഷണത്തിനും മാത്രമായി ഊർജ്ജവും അധ്വാനവും പണവും ഇങ്ങനെ ചെലവഴിക്കേണ്ടതുണ്ടോ?
    അങ്ങയെ പഠിപ്പിക്കുവാൻ ഞാൻ ആളല്ല. അങ്ങ് പറഞ്ഞ കാര്യങ്ങളിലെ ചില വിയോജിപ്പുകൾ പങ്കുവെച്ചു എന്നുമാത്രം. എന്റെ പോയിന്റുകളെ ഖണ്ഡിച്ചുകൊണ്ട് അങ്ങ് ഒരു മറുപടി തരും എന്നും അതിൽ നിന്ന് എനിക്ക് സ്വയം തിരുത്തുവാനും കൂടുതൽ മെച്ചപ്പെടുവാനും സാധിക്കുവാനും പ്രതീക്ഷിച്ചുകൊണ്ട് നിർത്തുന്നു.

  • @സ്വാമിശ്രീതവളപൂറ്റിൽതൃക്കുണ്ണാ

    വളരെ വലിയ പിന്തിരിപ്പൻ വാദങ്ങൾ ആണിതോക്കെ. മാതൃഭാഷ മലയാളം ആയതുകൊണ്ട് ഒരു ഗുണവും കിട്ടാനില്ല.... അമേരിക്കയിലും ബാംഗ്ളൂരിലും മുംബൈലും ഒക്കെ ജീവിക്കുന്നവർ ഹിന്ദിയും ഇംഗ്ലീഷും ഉറുദുവും ഒക്കെ തങ്ങളുടെ മക്കളുടെ മാതൃഭാഷ ആക്കാൻ ശ്രമിക്കുക... അല്ലാതെ വെറും 3 കോടി ആളുകൾ മാത്രം സംസാരിക്കുന്ന മലയാള ഭാഷയോ 10 കോടി ആളുകൾ സംസാരിക്കുന്ന tamil ഓ ഒന്നും പഠിച്ചത് കൊണ്ട് പ്രതേകിച്ചു ഇന്നത്തെ കാലത്ത് ഒരു കാര്യവുമില്ല...പഠിച്ചാൽ നല്ലത്. 10 വയസ്സിനു മുൻപ് കുട്ടികളെ കഴിയുന്നത്ര ലോക നിലവാരം ഉള്ള ഭാഷകൾ പഠിപ്പിക്കുക...ചെറുപ്പത്തിൽ ശ്രമിച്ചാൽ 4ഓ 5ഓ ഭാഷകൾ ഒക്കെ ഒരാൾക് മാതൃഭാഷയാക്കാൻ പറ്റും... നമ്മുടെ വൈലോ പിള്ളിയും വള്ളത്തോളും പോലുള്ളവരൊക്കെ എല്ലാ ഭാഷയിലും ഉണ്ടെന്നേ... മാഷ് പറയുന്നത് ഒരുതരം പാരമ്പര്യവാദം ആണ്.
    മലയാളിയുടെ മക്കൾ മലയാളം പഠിച്ചിരിക്കണം എന്ന് പറയുന്നത്, കുശവന്റെ മകന് കൊശവപ്പണി അറിഞ്ഞിരിക്കണം തിയ്യന്റെ മകൻ തെങ്ങുകയറ്റം പഠിച്ചിരിക്കണം ഷുരകന്റെ മകൻ ഷൗരം അറിയണം എന്നൊക്കെ പറയുന്നത് പോലെ പരിഹാസ്യമാണ്.
    മലയാളം പഠിച്ചില്ലെങ്കിലും ഒന്നും സംഭവിക്കാൻ പോകുന്നില്ല... നമ്മൾ 3 കോടി മലയാളികളിലധികവും മലയാളമല്ലാതെ വേറൊരു ഭാഷയറിയാതെയല്ലേ ഇവിടെ ജീവിക്കുന്നത്. ഇന്ത്യയിൽ 98 ശതമാനം ജനങ്ങളും മലയാളമാറിയാത്തവരല്ലേ...
    ഒരു ഭാഷയും സംരക്ഷിക്കുകയോ നിർബന്ധപൂർവ്വം പഠിപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്യേണ്ടതില്ല

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 2 года назад

      അങ്ങയുടെ പേര് പൊലെ ഊ#യ കമെന്റ് തന്നെ സ്വാമി 🙏🏻

    • @pandittroublejr
      @pandittroublejr 2 года назад

      🔥🔥🔥👍🏾

  • @yehsanahamedms1103
    @yehsanahamedms1103 2 года назад

    പണ്ട് ബ്രിട്ടീഷ്ക്കാരി ഒരു മെയോ മദാമ്മ നമ്മുടെ സ്ത്രീകളെ അപമാനിച്ചത് ഓർമ വന്നു.അതിനുള്ള മറുപടി ഒരു കവിതയായി ഇറങ്ങി.അതിലെ ഒരുവരി കേൾക്കുക.
    "അൽപ്പവും ധരിച്ചോളല്ല,അമ്മതൻ
    പരമാർത്ഥം,ഈ പച്ചപരിഷ്ക്കാരിയാം ചട്ടക്കാരി."
    ഇപ്പോഴത്തെ നമ്മുടെ മക്കൾ കൂടുതലും ഈ ഗണത്തിൽ പെട്ടവരാണ്.🤭

  • @noushadmathetharan7515
    @noushadmathetharan7515 2 года назад

    മലയാളം നിക്കുന്ന കാലത്തോളം നിക്കട്ടെ,
    എത്രയോ ഭാഷകൾ മണ്ണടിഞ്ഞു.
    ഈ ഭാഷാ മാഹാത്മ്യം സമൂഹത്തോട് ചെയ്യുന്നത് വലിയ ക്രൂരതയാണ്.
    . കപട പരിസ്ഥിതി സ്നേഹം പോലെ തന്നെയാണ് ഈ കപട ഭാഷാ സ്നേഹവും.
    എന്തിനീക്കാലത്തു പുസ്തകങ്ങൾ?

    • @pandittroublejr
      @pandittroublejr 2 года назад

      Avasanathe chodhyathodu mathram yojikkunnilla...😁😁🙏🏾

  • @JLogin-gy1eg
    @JLogin-gy1eg 2 года назад

    ഇനി ഫോൺ നമ്പർ ചോദിക്കുമ്പോൾ മലയാളത്തിൽ പറയുന്നതിനെ പറ്റി. എന്റെ ജീവിതകാലത്ത് എന്നോട് ഫോൺ നമ്പർ ചോദിച്ചിട്ടുള്ള ഏതാണ്ട് 50 ശതമാനം ആളുകൾക്കും മലയാളത്തിൽ നമ്പർ പറഞ്ഞാൽ മനസ്സിലാവുകയില്ല. എന്നാൽ ഇംഗ്ലീഷിലാണ് പറയുന്നതെങ്കിൽ 99% ആളുകൾക്കും മനസ്സിലാകും. അതാണ് ഇംഗ്ലീഷിൽ പറയുന്നതിന്റെ കൺവീനിയൻസ്. ഇതിപ്പോ മാഷിന്റെ കാര്യത്തിലാണെങ്കിലും ഇതിൽ വലിയ ഏറ്റക്കുറച്ചിലൊന്നും ഉണ്ടാകുവാൻ പോകുന്നില്ല.
    ഇതിനോട് കൂട്ടിച്ചേർത്തുകൊണ്ട് മറ്റൊന്നു കൂടി പറയാം. ഇംഗ്ലീഷിലോ അല്ലെങ്കിൽ മറ്റേതെങ്കിലും ആഗോള ഭാഷയിലോ ആണ് രണ്ടാമൂഴവും ഖസാക്കിന്റെ ഇതിഹാസവും ഒക്കെ രചിക്കപ്പെട്ടിരുന്നതെങ്കിൽ അതിന്റെ ആസ്വാദനം വെറും മൂന്നര കോടി ജനങ്ങളിൽ മാത്രം ഒതുങ്ങില്ലായിരുന്നു. മലയാളം ഒരു പ്രാദേശിക ഭാഷ ആയതുകൊണ്ട് മാത്രം ആണ് Gabriel García Márquez ന്റെ രചനകളുടെ നിലവാരത്തിലുള്ള ഖസാക്കിന് ആ റീച്ച് കിട്ടാതെ പോയത്. ഇങ്ങനെ എത്രയെത്ര ലോകോത്തര സാഹിത്യകാരന്മാരെ ഭാഷയുടെ പരിമിതി അവരുടെ ഇട്ടാവട്ടത്ത് തളച്ചിട്ടു എന്ന് നമ്മൾ ചിന്തിക്കേണ്ടതുണ്ട്. ഇനി സാഹിത്യ സൃഷ്ടികൾ ലോകത്തെ എല്ലാ ജനങ്ങളിലേക്കും എത്തേണ്ട ആവശ്യമില്ല, ചില വിഭാഗം ജനങ്ങൾക്ക് മാത്രം മതി എന്നതാണ് വാദമെങ്കിൽ ഒന്നും പറയാനില്ല. പണ്ട്, ചില വിദ്വാന്മാർ മാത്രം സംസ്കൃതം പഠിച്ചാൽ മതി എന്ന് ചിലർ കരുതിയിരുന്നു എന്ന് മാത്രം ഓർമിപ്പിക്കുന്നു.
    മലയാളിയെ രൂപം കൊണ്ട് തിരിച്ചറിയാം എന്നു പറയുന്നത് അങ്ങയുടെ വ്യാമോഹം മാത്രമാണ്. ഒരു സൗത്ത് ഇന്ത്യക്കാരനിൽ നിന്നും ശ്രീലങ്കക്കാരിൽ നിന്നും മലയാളിയെ ഫിസിക്കലി വ്യത്യസ്തനാക്കുന്ന യാതൊന്നും തന്നെ ഇല്ലെന്ന് എന്റെ ജീവിത അനുഭവങ്ങളിൽ നിന്നും ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. മലയാളി എന്നു കരുതി കർണാടകക്കാരോടും ആന്ധ്രക്കാരോടും ശ്രീലങ്കക്കാരോടും എന്തിന് ബംഗാളിയോട് വരെ മലയാളം പറഞ്ഞു ചമ്മിയിട്ടുണ്ട്. മാമ്പഴക്കാലം എന്തെന്ന് അറിയാത്തതുകൊണ്ട് ഈ മനുഷ്യർക്കെല്ലാം എന്തെങ്കിലും നഷ്ടമുണ്ടായിട്ടുണ്ട് എന്ന് കരുതുക വയ്യ.
    മലയാളഭാഷ എന്നത് പണ്ടേ വളർച്ച മുരടിച്ച ഒരു ഭാഷയാണ്. അതിൽ പുതിയ പദങ്ങൾ ഒന്നും തന്നെ ഉണ്ടാകുന്നില്ല. പ്രത്യേകിച്ചും ശാസ്ത്രസാങ്കേതിക പദങ്ങൾ. അപ്പോൾ അത്തരം വിഷയങ്ങൾ മലയാളത്തിൽ പഠിക്കുമ്പോൾ ഇംഗ്ലീഷ് നാമങ്ങൾ ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. അപ്പോ പിന്നെ ഇംഗ്ലീഷ് നാമങ്ങൾ ഉപയോഗിച്ച് മലയാളത്തിൽ പഠിക്കേണ്ട കാര്യം എന്താണ്? ഇംഗ്ലീഷിൽ തന്നെ അങ്ങ് പഠിച്ചു കൂടെ? അറ്റ്ലീസ്റ്റ് മുൻപ് പറഞ്ഞപോലെ മാതൃഭാഷയോട് അങ്ങയുടെ പോലെ വൈകാരിക അടുപ്പം തോന്നാത്ത ആളുകളെങ്കിലും? അവരിലും മാതൃഭാഷ എന്നുപറഞ്ഞ് അടിച്ചേൽപ്പിക്കുന്നത് ഫാസിസം അല്ലേ? continued...