Brahmarakshass | ബ്രഹ്മരക്ഷസ് - ഉപദ്രവങ്ങളും പരിഹാരങ്ങളും | K.P.Sreevasthav Alathur 9447320192

Поделиться
HTML-код
  • Опубликовано: 4 окт 2024
  • #sreevasthav #keralaastrology #indianastrologer #malayalam #MalayalamAstrology #Astrology #Astrologer #haindavam #haindava #Jyothisham #Jyothishammalayalam
    ബ്രഹ്മരക്ഷസ്സ് എന്നാൽ ദുർവൃത്തനായ ബ്രാഹ്മണൻ മരിച്ചതിനു ശേഷമുള്ള അദ്ദേഹത്തിൻറെ പ്രേതാത്മാവാണ് എന്നാണ് സങ്കല്പം.
    എന്നാല്‍ ശാസ്ത്രീയമായി പറയുമ്പോള്‍ പുരാണങ്ങളില്‍ പറഞ്ഞിരിക്കുന്ന ഉപദേവതാഗണമാണ്‌ രക്ഷസ്സ്.
    അമരകോശം സ്വർഗ്ഗ വർഗ്ഗത്തിൽ പറഞ്ഞിരിക്കുന്നത്
    "വിദ്യാധരോപ്സരോയക്ഷ രക്ഷോ ഗന്ധര്‍വ കിന്നരാഃ;
    പിശാചോ ഗുഹ്യകസിദ്ധോ ഭൂതോമി ദേവയോനയഃ."
    എന്നാണ്
    ഇതിൻപ്രകാരം രക്ഷസ്സ് തുടങ്ങിയ ഈ 10 കൂട്ടരും ദേവയോനികൾ ആകുന്നു അഥവാ ദേവാംശസംഭൂതന്മാരാണ് എന്നാണർത്ഥം.
    കശ്യപ പ്രജാപതിക്ക് ദക്ഷപുത്രിയായ മുനിയിൽ ജനിച്ചവരാണ് രക്ഷസ്സുകൾ എന്നും മഹാഭാരതത്തിൽ കണ്ടിട്ടുണ്ട്, അഗ്നിപുരാണത്തിലും ഇപ്രകാരം തന്നെ കാണുന്നുണ്ട്.
    പരസ്യയോഷിതം ഹൃത്വാ ദേവസ്വം അപഹൃത്യ ച; ബ്രഹ്മസ്വം ഹരണേ ചൈവ ജായതേ ബ്രഹ്മരക്ഷസഃ.
    അന്യന്റെ ഭാര്യയെ അപഹരിക്കുന്നവനും, ദേവസ്വം അപഹരിക്കുന്നവനും, ബ്രഹ്മസ്വം അപഹരിക്കുന്നവനുമായ ബ്രാഹ്മണനാണ് തന്റെ മരണശേഷം ബ്രഹ്മരക്ഷസ്സിയിത്തീരുക.
    ഇവിടെ ബ്രാഹ്മണ്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വർണ്ണമാണ്, ജാതിയല്ല !!
    ബ്രഹ്മണർ സത്കർമം അനുഷ്ഠിക്കേണ്ടവരാണ്.. സത്കർമ്മമനുഷ്ഠിക്കേണ്ടവർ ദുഷ്‌കർമമനുഷ്ഠിച്ചാൽ ഗതികിട്ടാത്ത പ്രേതമായി ദുരിതങ്ങളനുഭവിച്ച് അനേകകാലം അലഞ്ഞു നടക്കേണ്ടി വരും. അതിലാനാവാം ദുഷ്ക്കർമ്മിയായ ബ്രാഹ്മണൻ മരണശേഷം ബ്രഹ്മരക്ഷസ്സാവും എന്നു പറയപ്പെട്ടത്.
    നല്ലൊരു പണ്ഡിതനായ ഒരു ബ്രാഹ്മണന്റെ ആത്മാവാണ് ബ്രഹ്മരക്ഷസ്സ് എന്ന് പറയാം. അതായത് ബ്രഹ്മത്തിനെ കുറിച്ചുള്ള അറിവ് ഉണ്ടായിട്ടും ലൗകിക മോഹം നിമിത്തമായി അതിൻറെ മായാവലയത്തിൽ അകപ്പെട്ട വഴിതെറ്റിയ അഥവാ അധാർമ്മികമായ കാര്യങ്ങൾ ചെയ്യേണ്ടി വന്ന ബ്രാഹ്മണന്റെ ആത്മാവ്.
    ഇതല്ലാതെ ശാപം നിമിത്തമായിട്ടും ബ്രഹ്മരക്ഷസ്സായി തീർന്ന കഥകളും നമുക്കു മുന്നിലുണ്ട്. പൊതുവേ നമ്മൾ ബ്രഹ്മരക്ഷസ്സ് എന്ന് ചിന്തിക്കുമ്പോൾ ശാപമോ പാപകർമ്മങ്ങളോ നിമിത്തമായി ബ്രാഹ്മണന്റെ ആത്മാവിന് ലഭിച്ച ഘോരമായ രൂപമാണ് എന്ന് അനുമാനിക്കാവുന്നതാണ്.
    എന്തെങ്കിലും കാരണങ്ങൾ നിമിത്തമായി അപമൃത്യു സംഭവിച്ച ബ്രാഹ്മണന് 41 നു ശേഷം ഒരു വർഷത്തിനകം നാരായണബലി ചെയ്യണം. അത് ചെയ്യാൻ സാധിച്ചില്ല എങ്കിൽ ആ ആത്മാവ് ബ്രഹ്മരക്ഷസ്സായി മാറും എന്നും പറഞ്ഞിട്ടുണ്ട്, അതിനെ വൈഷ്ണവമായി പത്മമിട്ട് പൂജിച്ച് ആ ആത്മാവിലെ രാക്ഷസഭാവം മാറ്റി വൈഷ്ണവഭാവമാക്കുകയോ മറ്റോ ആണ് പ്രതിവിധിയായി, ഉചിതം പോലെ നിർദ്ദേശിക്കാറുള്ളത്.
    ദൈവജ്ഞന്മാരുടെ അഭിപ്രായത്തിൽ ബ്രാഹ്മണ പ്രേതമാണ് എന്നുള്ള രീതിയിലാണല്ലോ ബ്രഹ്മരക്ഷസ്സിനെ പറയുന്നത്
    "ദേവാലയേഷു പ്രേതസ്യ
    പ്രതിഷ്ഠാം നൈവ കാരയേൽ "
    എന്ന നിയമപ്രകാരം ബ്രഹ്മരക്ഷസ്സിനെ ക്ഷേത്രങ്ങളിൽ കുടിയിരുത്തിയോ പ്രതിഷ്ഠിച്ചോ പൂജാദികൾ ചെയ്യാൻ പാടില്ല എന്നും പറയുന്നു.
    ഏതു വർണ്ണത്തിൽ പെട്ട ആൾ മരിച്ചാലും അവർ പ്രേതം തന്നെയാണല്ലോ ! അതിനാൽ ആ ആത്മാവിനെ സായൂജ്യത്തിൽ എത്തിക്കുന്ന കർമ്മങ്ങളാണ് ജീവിച്ചിരിക്കുന്നവർ ചെയ്യേണ്ടത് എന്നാണ് അവരുടെ അഭിപ്രായം.
    ക്ഷേത്രത്തിൽ പൂജയ്ക്ക് വിധേയമായ രക്ഷസ്സുകളെ സ്വർണ്ണചതുർബാഹു പ്രതിമയിലേക്കും, സാന്നിദ്ധ്യമായി കാണുന്ന രക്ഷസ്സുകളെ
    വെള്ളിചതുർബാഹു പ്രതിമയിലേക്കും ആവാഹിപ്പിച്ച് ബാധാവേർപാട് നടത്തി യഥാവിധി സായൂജ്യ പൂജകൾ ചെയ്യണമെന്നാണ് ഒരുപക്ഷം.
    ഇനി ബ്രഹ്മരക്ഷസ്സിന്‍റെ ഉപദ്രവം ഉണ്ടെങ്കിൽ എന്തൊക്കെയാണ് സംഭവിക്കുക എന്നത് നോക്കാം
    സ്ത്രീണാം ശുഷ്‌കസ്തനത്വം ത്വസൃഗപഗതയാ ദാരവൈരുദ്ധ്യമേവം, നൃണാം ബുദ്ധിഭ്രമത്വം ത്വശന ബഹുലതാ മംഗദൗർബല്യമേവം;
    ബാലക്ഷീരാദിനാശം ഗൃഹദഹനമപിഽശ്വഗജോ നാശമേവം, ബാലാപസ്മാരപീഡാമപഹൃതിമധികം ബ്രഹ്മരക്ഷഃ കരോതി.
    എന്നതിൽ പ്രകാരം
    1) സ്ത്രീകൾക്ക് സ്തനം ശുഷ്‌കമാവുക. (മുലപ്പാലില്ലാതെയാവുക)
    2) രക്തദുഷ്യരോഗങ്ങൾ (സ്‌തനാർബുദംപോലെയുള്ളവ) ഉണ്ടാവുക.
    3) ത്വഗ് രോഗാദികളുണ്ടാവുക.
    4) ആഹാരം വളരെ ഭക്ഷിച്ചാലും ശരീരം മെലിയുക, അവയവങ്ങൾക്കു ക്ഷീണം തോന്നുക.
    5) ആഹാരം അല്‌പം കഴിച്ചാൽത്തന്നെ തടിക്കുക.
    6) കുഞ്ഞുങ്ങൾക്കു വേണ്ടിയുള്ള മുലപ്പാലില്ലാതെ വരുക.
    7) കുഞ്ഞുങ്ങൾക്കു പാലിനുവേണ്ടി വളർത്തുന്ന ആടുമാടുകൾക്ക് പെട്ടെന്ന് മരണമുണ്ടാവുക.
    8) പൂച്ച , ശ്വാനൻ തുടങ്ങിയുള്ള വളർത്തു മൃഗങ്ങൾക്കു നാശം വരിക. വാഹനങ്ങൾക്ക് നാശം ഉണ്ടാവുക വാഹനങ്ങൾ നിമിത്തം അപകടങ്ങൾ ഉണ്ടാവുക
    9) പ്രായമായ കുട്ടികൾക്കു വിവാഹം നടക്കാതിരിക്കുക.
    10) ആളുകൾക്കു ബുദ്ധിഭ്രമമുണ്ടാകുക
    11) വീടു അഗ്നിക്കിരയായി നാശനഷ്ടമുണ്ടാവുക.
    12) ആളുകൾക്കു തീപ്പൊള്ളലേല്ക്കുക.
    13) കുട്ടികൾക്കു അപസ്‌മാരാദി രോഗങ്ങൾ ഉണ്ടാവുക.
    14) ധനനാശമുണ്ടാവുക തുടങ്ങിയ വളരെയധികം ദോഷങ്ങൾ ബ്രഹ്മരക്ഷസ്സിന്റെ ഉപദ്രവത്താൽ ഉണ്ടാകും എന്നു കാണുന്നു.
    ബ്രഹ്മരക്ഷസ്സിന്റെ ഉപദ്രവം ഉണ്ടോ എന്ന് കണ്ടെത്താൻ ഒരു ദൈവജ്ഞൻ മുഖാന്തിരം പ്രശ്നം വെച്ചു നോക്കിയാൽ മതിയാകും.
    പ്രശ്നവശാൽ
    വ്യാഴമോ ശുക്രനോ ഒരാൾ ബാധകാധിപനായോ ബാധാരാശിയിലോ നില്ക്കുക,
    ശനിയോ കുജനോ അഷ്‌ടമാധിപനായോ അഷ്ടമാധിപ സഹിതനായോ ബാധയിൽ നില്ക്കുക,
    അഞ്ച്, ഒമ്പത് എന്നീ ഭാവങ്ങളിലെവിടെയെങ്കിലും ബാധാരാശിയിൽ പാപഗ്രഹത്തിൻ്റെ ക്ഷേത്രത്തിൽ വ്യാഴം നില്ക്കുക.
    അല്ലെങ്കിൽ ഇതുപോലെ വ്യാഴക്ഷേത്രത്തിൽ പാപഗ്രഹം നില്ക്കുക,
    ഇവയിൽ ഏതെങ്കിലും ലക്ഷണം ഉണ്ടെങ്കിൽ ബ്രഹ്മരക്ഷസ്സിന്റെ ഉപദ്രവം ഉണ്ടെന്ന് പറയണം.
    അപസ്മാരാദിരോഗത്തിനു ഹേതുവായി ആയുർവ്വേദത്തിൽ വിധിക്കുന്ന ഈ ബ്രഹ്മരക്ഷസ്സ് സന്താനങ്ങൾക്കുകൂടി ബാധിക്കുകയും നിത്യസുഖത്തെ നശിപ്പിക്കുകയും ചെയ്യുന്നതാണ്.
    ഇങ്ങനെയുള്ള ഉപദ്രവദോഷം ഉണ്ട് എന്ന് കണ്ടു കഴിഞ്ഞാൽ അതിനുവേണ്ട പ്രതിക്രിയകൾ യഥാവിധി ചെയ്യേണ്ടതാണ്
    നിഗ്രഹാനുഗ്രഹ ശക്തിയുള്ള ബ്രഹ്മരക്ഷസ്സിനെ പൂർണമായും ഒഴിവാക്കുവാൻ സാധിക്കില്ല. ചിലർ അതിന് പ്രത്യേക പീഠമോ സ്ഥാനമോ എല്ലാം തന്നെ നൽകി ആചരിച്ചുവരാറുണ്ട്. അതിന് സാധിക്കാത്തവർ വർഷത്തിലൊരിക്കൽ പത്മമിട്ട് പാൽപായസം നിവേദിച്ച് പൂജിക്കാറുണ്ട്.
    അത് എപ്രകാരം വേണം എന്നത് ഒരു ദൈവജ്ഞന്റെ നിർദ്ദേശപ്രകാരം തീരുമാനിക്കുകയാകും ഉചിതം.

Комментарии • 9

  • @anilkumar-lf7sg
    @anilkumar-lf7sg 7 месяцев назад +3

    Ethu correctanu ethil praunna pariharangal ellam cheythu ennittum avide thamasikan pattunnilla puthiya veedu vachathanu ethil paraunna Ella karyangalum njanum makalum husbantum anubavichu eppol 5 monthay vadakaku thamasikunnu eny enthucheyyanamennariyilla

  • @leenababu1058
    @leenababu1058 7 месяцев назад +2

    Namasthe Sir 🙏🙏🙏

  • @bijithb1
    @bijithb1 7 месяцев назад +2

    അറുകൊല, പുലിയാമ്പുള്ളി എന്നിവയെപ്പറ്റിയും ഇതുപോലെ ഉള്ള വീഡിയോ ചെയ്യാമോ

    • @jayatg-zc6vz
      @jayatg-zc6vz 7 месяцев назад +1

      Enemy. Ne. Matti nirthanulla margam. Enthanu

  • @ET-lr4zw
    @ET-lr4zw 12 дней назад

    അങ്ങനെ എങ്കിൽ പ്രതിഷ്ഠ വിധിയും ഉണ്ടാകുമല്ലോ? അതിനുള്ള പ്രമാണം കൂടെ പറയു. പൂജാവിധികൂടെ... ആയുർവേദത്തിൽ എവിടെ ആണ് പറയുന്നത്??

  • @jishnugjishnug1633
    @jishnugjishnug1633 3 месяца назад

    കുഞ്ഞു നാളിൽ എനിക്ക് ഇതിന്റ ബാധ എട്ടിരുന്നു ഇനിയും ഇതിനെ ഒഴിവാക്കാൻ പറ്റുന്നില്ല എന്താ പരിഹാരം സ്വാമി എന്നും രോഗങ്ങൾ ഈ മുർത്തി ശരീരത്തിൽ ഉപദ്രവം ഉണ്ടാക്കുന്നുണ്ട് നാരായണ ബലി നടത്തി ഇതിനെ അവഹിക്കാൻ പറ്റോ

    • @AryaAadi-vd9gm
      @AryaAadi-vd9gm 2 месяца назад

      നിങ്ങള്ക് എന്തെല്ലാം ബുദ്ധിമുട്ടുഗൽ വന്നിട്ടുണ്ട്

    • @JishnugJishnug
      @JishnugJishnug 2 месяца назад

      ജീവിതം തന്നെ വെറുത്തു എന്നും അതിന്റ ഉപദ്രവം ഉണ്ട് ജോലിക്ക് പോവണോ ജീവിക്കാനോ കഴിയുന്നില്ല ​@@AryaAadi-vd9gm

  • @anupa1090
    @anupa1090 3 месяца назад

    😢