'റാപ്പ് സ്വഭാവമുള്ള പുതിയ പാട്ടുകൾ മടുപ്പിക്കുന്നത്' | Rafeeq Ahamed | Interview | Right Now
HTML-код
- Опубликовано: 10 фев 2025
- ഏറ്റവും കുറഞ്ഞ പ്രതിഫലവും അവഗണനയും പാട്ടെഴുത്തുകാർക്കാണ്. മറ്റു സ്ഥലങ്ങളിൽ നിന്ന് നമ്മൾ സ്വീകരിച്ച റാപ്പ് പോലുള്ള ശൈലികൾ അനുകരിക്കാതെ അത് നമ്മുടേതാക്കി മാറ്റാൻ സാധിക്കണം. ഇന്നത്ത രാഷ്ട്രീയ സാഹചര്യം നമ്മളെ വല്ലാതെ അസ്വസ്ഥരാക്കുന്നുണ്ട്. അഴുക്കില്ലം പോലൊരു നോവൽ ഇന്ന് എഴുതേണ്ടതില്ല. അത് ഇന്നത്തെ യാഥാർഥ്യം. ദ ഫോർത്ത് റൈറ്റ് നൗവിൽ ഗാനരചയിതാവും കവിയുമായ റഫീഖ് അഹമ്മദ്
#rafeeqahammed #interview #rightnow #thefourthnews #thefourth
The official RUclips channel for The Fourth News.
Subscribe to Fourth News RUclips Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/...
Telegram ► t.me/thefourth...
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews
ചില പാട്ടുകൾ അങ്ങിനെയാണ്. മനസ്സിനെ ഒന്ന് തൊടും. ചുണ്ടുകളെ വന്ന് ഉമ്മ വെക്കും. പിന്നെ ആ പാട്ടിൻ്റെ താളത്തിലേക്കും ഭാവത്തിലേക്കും നമ്മളെ കൊണ്ടു പോകും. നമ്മൾ ഒഴുകി ഒഴുകി അതിലലിഞ്ഞ് ചേരും.
ആടു ജീവിതത്തിലെ പെരിയോനേ.......എൻ റഹ്മാനേ ... അത് പോലൊരു പാട്ടാണ്.
ജീവിതത്തിൻ്റെ കൂരിരുട്ടിൽ നിന്ന് അകലെ, അങ്ങകലെ പ്രകാശത്തിൻ്റെ ഒരു നാളത്തിനായ് പ്രതീക്ഷയോടെ ഒരു കാത്തിരിപ്പ്. അതാണ് ഈ എന്ന പാട്ട്'.അതിൽ കനിവിനായുള്ള ആശയുണ്ട്, പ്രതീക്ഷയുണ്ട്, നിരാശയുണ്ട്, ആ നിരാശയുടെ തുമ്പിലും ഒരു പ്രതീക്ഷയുണ്ട്.
ചുട്ടുപഴുത്ത ആ ഏകാന്തതയിൽ ദൈവത്തിൻ്റെ കനിവിൻ്റെ നനവ് തന്നെ തൊടുമെന്ന ഉറപ്പാണ് , ആത്മാവിൻ്റെ പ്രാർത്ഥനയാണ് ആ മൂന്ന് വാക്കുകൾ -
പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
( പ്രിയപ്പെട്ട എ ആർ റഹ്മാൻ , ഉള്ളുരുക്കത്തിൻ്റെ താളം നിങ്ങൾക്കെങ്ങിനെ സംഗീതമാക്കാൻ കഴിഞ്ഞു?)
അവൻ്റെ പ്രതീക്ഷ മുഴുവൻ അങ്ങകലെ കാത്തിരിക്കുന്ന തൻ്റെ മണ്ണാണ്, തൻ്റെ പ്രിയപ്പെട്ടവളാണ്.
(ഭാസ്കരൻ മാഷും പണ്ട് എഴുതിയിട്ടുണ്ട്,
നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട് ..
നോമ്പും നോറ്റെന്നെ കാത്തിരിക്കും വാഴ-
ക്കൂമ്പു പോലുള്ളൊരു പെണ്ണുണ്ട്
(തുറക്കാത്ത വാതിൽ)
റഫീക്ക് അഹമ്മദ് തന്നെ പത്തെമാരിയിലെ പാട്ടിൽ എഴുതിയിട്ടുണ്ട്
ഒരു കാതം ദൂരെയെനിക്കൊരു കുടിലുണ്ടേ കൂട്ടരുമുണ്ടേ
അതിലെ തന്നെ മറ്റൊരു പാട്ടിലെ വരികൾ -
പടിയിറങ്ങുന്നു വീണ്ടും പടിയിറങ്ങുന്നു
മഴയൊതുക്കുകൾ പിന്നിടുന്നു
വെയിൽ വരമ്പുകൾ പിന്നിടുന്നു
നേരിയൊരോർമ്മകൾ പിന്നിടുന്നു...
പടിയിറങ്ങുന്നു...
വിസ എന്ന സിനിമയിലെ ബിച്ചുതിരുമലയുടെ വരികളും ഓർത്തു പോയി
പടിക്കല് കണ്ണും നട്ട് കുടുംബത്ത് സാബീറാ ഇരിക്കുന്നതോർക്കുമ്പം
ഇത് കൂടാതെ, പഴയ കത്ത് പാട്ടുകളും ഗൾഫ് മാപ്പിള പാട്ടുകളും ഗൾഫ് ജീവിതത്തിൻ്റെ സ്വപ്നങ്ങളും കഷ്ടപ്പാടുകളും വിരഹവേദനകളും നിറഞ്ഞതായിരുന്നു. കേരളത്തിൻ്റെ ഒരു കാലഘട്ടത്തിൻ്റെ പരിഛേദമായിരുന്നു ആ പാട്ടുകൾ.)
മരുഭൂമിയുടെ കൊടുംചൂടിൽ അവൻ തേടുന്നത് നനവിനെയാണ്. അത് അങ്ങകലെ തൻ്റെ മണ്ണിൽ ചെയ്യുന്ന മഴയാവാം. പ്രിയപ്പെട്ടവളുടെ സ്നേഹത്തിൻ്റെ നനവാവാം, അവളുടെ കണ്ണീരിൻ്റെ നനവ് പോലുമാവാം.
കേരളം വിട്ടു പോകുന്ന ഓരോ മലയാളിയുടെയും ഗൃഹാതുരത്വം ആണ് നാട്ടിൽ പെയ്യുന്ന മഴ . അതിൽ അവൻ എവിടെയിരുന്നാലും നനയും. പുതുമഴയുടെ മണം അവൻ അകലെ എവിടെയോ ഇരുന്ന് ആസ്വദിക്കും.
അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ....
മണ്ണിൽ പുതുമഴ വീഴണൊണ്ടേ....
പ്രിയപ്പെട്ടവളുടെ സ്വപ്നങ്ങളും കണ്ണീരും അതെവിടെയിരുന്നാലും അവൻ അറിയുന്നുമുണ്ട്. ആഴത്തിലുള്ള ഹൃദയബന്ധത്തിൻ്റെ ഏറ്റവും സുന്ദരമായ ഭാവമാണത്...
നെഞ്ചിലൊരാളുടെ കണ്ണീർ വീണപോ-
ലിങ്ങിരുന്നാലും അറിയണൊണ്ടേ ...
മരുഭൂമി അവനെ സംബന്ധിച്ചിടത്തോളം മൃത്യുവാണ്, . അവിടെ അവന് ജീവൻ്റെ നനവ് കണ്ടെത്താനേ കഴിയുന്നില്ല. ചൈതന്യം നഷ്ടപ്പെട്ട മിണ്ടാമൺതരിയിൽ പോലും അവൻ അവളുടെ നനവ് തേടുന്നു.
മിണ്ടാ മൺതരി വാരിയെടുത്തതിൽ
കണ്ടില്ല കണ്ടില്ല നിൻ നനവ്
കൊച്ചോളങ്ങളിൽ നീന്തിത്തുടിച്ചെന്നെ
തൊട്ടില്ല തൊട്ടില്ല നിൻ നനവ്
എത്ര ദൂരത്തിലാണെന്നറിയില്ല, എന്നാലും അവൻ്റെ പ്രതീക്ഷ അത് മാത്രമാണ് - അവളുടെ ഇഷ്കിൻ്റെ വെളിച്ചം, അവളുടെ കണ്ണുനീർ തുള്ളിയുടെ ചൂടുള്ള നനവ്...
എത്തറ ദൂരത്തിലാണോ ...
ആറ്റക്കിളിയുടെ നോക്കും* *പറച്ചിലും പുഞ്ചിരിയും
കൊച്ചു നുണക്കുഴിയും ആ ഇഷ്കിന്റെ ഞെക്കുവിളക്കിൻ
വെളിച്ചമാണുൾ, ഇന്നിരുട്ടറയിൽ ...
ആ കണ്ണിന്റെ തുമ്പത്തെ തുള്ളിയാ
ണെന്നുടെ ഖൽബിൻ മരുപ്പറമ്പിൽ ...
ഓ ...
ഹൃദയത്തിൻ്റെ മരുപ്പറമ്പിൽ വീഴുന്ന കണ്ണിൻ്റെ തുമ്പത്തെ തുള്ളിയുടെ ചൂടുള്ള നനവ് പകർന്ന് തന്ന് റഫീക്ക് അഹമ്മദ് നിർത്തുമ്പോൾ, പ്രതീക്ഷയോടെ
എന്തിനേയോ ആരേയോ ഓർത്ത് നമ്മൾ പിന്നെയും മൂളുന്നു.....
പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
ഷബ്‌നം എം. മാനംകണ്ടത്ത്
റഫീഖ് സാറിന്റെ വീട് കരിക്കാട് ഏത് പാകത്താണ് ഒന്ന് പറയാമോ പ്ലീസ്
Rafeeq sir 👍
നനവ്... 🍃
ഒരു 10 വർഷം മുന്നെയുള്ള കൂലിയല്ല ഇന്ന് ഏതൊരു തൊഴിലിനും .പക്ഷെ 25 വർഷം പിന്നിട്ടിട്ടും അന്നു വാങ്ങുന്ന അതേ വരുമാനം തന്നെ ഇന്നും പാട്ടെഴുത്തുകാർക്ക്.. വേറൊന്നും
പറയാൻ തോനുന്നില്ല
🙏🙏😊❤️
❤
❤