Trash to Treasure, പ്ലാസ്റ്റിക്ക് മാലിന്യം സംരംഭമാക്കിയ സ്റ്റാർട്ടപ്പ് | Plastic Recycled To Cloth

Поделиться
HTML-код
  • Опубликовано: 14 окт 2024
  • പ്ലാസ്റ്റിക് ഒരു ആഗോള പ്രശ്നമാകുമ്പോൾ രാജസ്ഥാനിലെ ഈ സ്റ്റാർട്ടപ്പ് പ്ലാസ്റ്റിക്ക് കൊണ്ട് പുതിയ ബിസിനസ് മോഡൽ കണ്ടെത്തുകയാണ്. Trash to Treasure എന്ന സ്റ്റാർട്ടപ്പിനെ മുന്നോട്ട് നയിക്കുന്നത് തന്നെ പ്ലാസ്റ്റിക് ആണ്. ടെക്സ്റ്റൈൽ നിർമ്മാണ കുടുംബത്തിൽ നിന്നുള്ള 17കാരൻ Aditya Banger ആണ് Trash to Treasure എന്ന ഈ സ്റ്റാർട്ടപ്പിന്റെ സ്ഥാപകൻ. സ്റ്റാർട്ടപ്പിന്റെ പേര് പോലെ കുപ്പയിൽ നിന്നും സമ്പത്ത് നേടുകയാണ് Aditya Banger. പ്ലാസ്റ്റിക് കുപ്പികൾ, പൊതികൾ, കവറുകൾ എന്നിവ റീസൈക്കിൾ ചെയ്ത് തുണിയായി പരിവർത്തനം ചെയ്യുകയാണ് Trash to Treasure.
    HOLD BITE- 1
    രാജസ്ഥാനിലെ Mayo കോളേജിലെ 12 -ാം ക്ലാസ് വിദ്യാർത്ഥിയായ ആദിത്യ Trash to Treasure എന്ന കമ്പനിക്ക് തുടക്കമിട്ടത് 2021 ജനുവരിയിലാണ്. പ്രതിദിനം 10 ടൺ പ്ലാസ്റ്റിക് വരെ റീസൈക്കിൾ ചെയ്ത് തുണി ഉണ്ടാക്കുന്നു. തുണിയായി മാറ്റുന്ന പ്രോസസിന് ഒന്നോ രണ്ടോ ദിവസമെടുക്കും, പക്ഷേ നിർമ്മിച്ച തുണിത്തരങ്ങൾ സാധാരണ പരുത്തിയെക്കാൾ ശക്തവും കൂടുതൽ ഭംഗിയുളളതുമാണെന്ന് ആദിത്യ പറയുന്നു.
    രണ്ട് വർഷം മുമ്പ്, ആദിത്യ ചൈനയിലേക്ക് ഒരു ബിസിനസ് യാത്ര പോയി. Kanchan India Limited ഉടമയായ അമ്മാവനോടൊപ്പം ഫാബ്രിക് ഉത്പാദിപ്പിക്കാനുള്ള പുതിയ നിർമ്മാണ സാങ്കേതിക വിദ്യകൾ കാണാനായിരുന്നു യാത്ര. വലിയ അളവിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ഫാബ്രിക്കാക്കി മാറ്റുന്ന ഒരു യൂണിറ്റ് യാത്രയിൽ കണ്ടു. ഇത് മാലിന്യം ലാൻഡ്‌ഫില്ലുകളിലേക്ക് പോകുന്നത് കുറയ്ക്കുക മാത്രമല്ല, നല്ല നിലവാരമുള്ള വസ്തുക്കൾ ഉത്പാദിപ്പിക്കുകയും പ്രാദേശികമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് ആദിത്യ മനസിലാക്കി.
    ഇന്ത്യയിൽ തിരിച്ചെത്തിയ ആദിത്യ ഇത്തരമൊരു സംരംഭം തുടങ്ങണമെന്ന ആശയത്തിലേക്ക് എത്തി. കുടുംബവും പിന്തുണച്ചതോടെ ഒരു വിദേശ കമ്പനിയുമായി സഹകരിച്ച് ഭിൽവാരയിൽ ഒരു നിർമ്മാണ യൂണിറ്റ് സ്ഥാപിച്ചു. പദ്ധതിക്ക് ധനസഹായം നൽകിയത് മാതൃ കമ്പനിയായ Kanchan India Limited ആണ്.
    ജനുവരിയിലാണ് റീസൈക്കിൾ ചെയ്യാനായി രാജ്യത്തുടനീളമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ തുടങ്ങിയത്. ആദ്യം പ്രാദേശിക മാലിന്യ ശേഖരണ കേന്ദ്രങ്ങളുമായി ബന്ധപ്പെടുകയും 40 രൂപയ്ക്ക് PET ഗ്രേഡ് പ്ലാസ്റ്റിക് വാങ്ങുകയും ചെയ്തു.പ്ലാസ്റ്റിക് PET ഗ്രേഡ് ആയിരിക്കണം, അത് കഴുകുകയോ വൃത്തിയാക്കുകയോ ചെയ്യേണ്ടതില്ല. യൂണിറ്റിലേക്ക് അയച്ചാൽ‌ റീസൈക്കിൾ ചെയ്യുന്നതിന് മുമ്പ് വൃത്തിയാക്കും, ആദിത്യ പറയുന്നു.
    ട്രാഷ് ടു ട്രെഷറിനെ സഹായിക്കാൻ PET ഗ്രേഡ് പ്ലാസ്റ്റിക് മാലിന്യങ്ങൾ നൽകാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ കമ്പനിയുടെ ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കാം. നിങ്ങൾക്കും സംഭാവന ചെയ്യാം. ഐഡിയ വ്യത്യസ്തമെങ്കിൽ മാലിന്യവും പണം കൊണ്ടുവരുമെന്ന് Trash to Treasure നമുക്ക് കാട്ടിത്തരുന്നു
    Subscribe Channeliam RUclips Channels here:
    Malayalam ► / channelim
    English ► / channeliamenglish
    Hindi ► / channeliamhindi
    Stay connected with us on:
    ► / channeliampage
    ► / channeliam
    ► / channeliamdotcom
    ► / channeliam
    #plasticwaste #plastic #trashtotreasure #startupstory #innovation #businessideas #businessmodel #waste #wasterecycling #recycling #plasticwaste #recycle #reuse #businessnews #KanchanIndiaLimited

Комментарии • 41

  • @lintojohn2595
    @lintojohn2595 3 года назад +5

    Midukkan

  • @connective135
    @connective135 2 года назад +2

    Great, great, great.

  • @ShameerShemi-m4s
    @ShameerShemi-m4s 7 месяцев назад +1

    Kalekupeevano nabar tharumoo

  • @mytravel3260
    @mytravel3260 3 года назад +2

    Kidu 🤩🥳

  • @ramachandranph8462
    @ramachandranph8462 Год назад

    Super Ideas

  • @johnyjackw
    @johnyjackw 3 года назад +2

    👌🏻👌🏼👌

  • @Mohammed-ww8mp
    @Mohammed-ww8mp Год назад +7

    ഇതിന്റെ അഡ്രസ്സ് തരുമോ പ്ലാസ്റ്റിക് ബോട്ടൽ തരാം ഞാൻ ലക്ഷദ്വീപ്പിൽ നിന്നാണ് kalpeni Island dwadesham

  • @nusrathnazzra8569
    @nusrathnazzra8569 2 года назад +1

    👌👌👌

  • @inaphotog8261
    @inaphotog8261 8 месяцев назад

    Evarude addraso websito contact details onu messgil pin cheyyamo

  • @gracycp4228
    @gracycp4228 5 месяцев назад

    നമ്മളെ പെറ്റ് ബോട്ടിൽ എടുത്ത് അതിന് പിന്നെ ക്രഷർ ചെയ്ത് തന്നാൽ ഏത് കമ്പനിയാണ് എടുക്കുക എന്ന് ഒന്നു പറഞ്ഞുതരാമോ അല്ലെങ്കിൽ ആ കമ്പനികളുടെ പേരുകൾ ഒന്ന് നമുക്ക് തരാമോ

  • @കരിയഴക്ആന
    @കരിയഴക്ആന Год назад

    ❤👏👌

  • @SrinivasanM-ij6fw
    @SrinivasanM-ij6fw 10 месяцев назад

    നമ്പറൊന്നു തരാമോ

  • @athul818
    @athul818 Год назад +1

    Please save kochi from this plastic

  • @rajeshsethumathavan8085
    @rajeshsethumathavan8085 10 месяцев назад +2

    ഇവരുടെ നമ്പർ കിട്ടുമോ?

  • @jyothishperumpulickal780
    @jyothishperumpulickal780 2 года назад +2

    അവരുടെAdress

    • @binumdply
      @binumdply Год назад

      Trash to treasure website

  • @rmpcreationz
    @rmpcreationz Год назад +3

    Eth scene ann fabric akkan pattila

    • @mubu8641
      @mubu8641 Год назад

      ഇതാ ആക്കുന്നുണ്ടല്ലോ വീഡിയോ കണ്ടില്ലേ

    • @rmpcreationz
      @rmpcreationz Год назад +1

      @@mubu8641 nee ethre varsham ayii monusee ee fieldil

    • @fasilelettil9280
      @fasilelettil9280 Год назад

      Why

    • @mubu8641
      @mubu8641 Год назад +1

      ഒരു പക്ഷെ ഈ ഒരു ഫാബ്രിക് മൂലം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ട്. അത് കൊണ്ട് ആവും പുള്ളി അങ്ങനെ പറഞ്ഞത്

    • @ajmalroshan5003
      @ajmalroshan5003 Год назад

      @@rmpcreationz can i get contact number

  • @SivanKutty-s5x
    @SivanKutty-s5x 4 месяца назад

    Plastics edukkunna phone number

  • @ShameerShemi-m4s
    @ShameerShemi-m4s 7 месяцев назад

    ⁹ number thermo Mambalam

  • @razakwnd2991
    @razakwnd2991 Месяц назад

    Please Instagram page

  • @universeboss7358
    @universeboss7358 Год назад

    ഇവരുടെ insta id കിട്ടുമോ