നൊമ്പരചിന്തുകൾ പാടാനെനിക്കൊരു സങ്കടവീണ നീ മീട്ടിയില്ലേ........പെയ്തു തോരാത്തൊരു പ്രണയം, എത്ര വാക്കുകൾ ചേർന്നാലിനി ഈ വേനലൊന്നു ശ്വാസം നേടും?❤❤🙏🏻🙏🏻🙏🏻🔥🔥🔥🔥 ആലാപനം........ എനിക്ക് ഏറെ ഇഷ്ടം 🥰🔥വരികൾ അതിലേറെ 🥰🥰🥰🔥🙏🏻
കാലത്തിൻ ചില്ലകൾ ....................................... നിന്നിൽ ഒരുചില്ലപൂക്കുന്നനാൾ വരെ ഈ വഴിയോരത്ത് കാത്ത് നിൽക്കാം ഞാനീ വഴിയോരത്ത് കാത്തുനിൽക്കാം ഒരു പുൽക്കൊടി മഞ്ഞുകൊണ്ടൊരു തൂവെളിച്ചം നെറുകയിൽ ചാലിച്ചെഴുതും വരെ ഞാനീ പുലരിയിൽ ഉണർന്നിരിക്കാം.... നട്ടുച്ച നേരത്ത് നമ്മളൊന്നായ് ഇലപൊഴിയുമാ തീ വഴികളിൽ നടന്നു തീർത്ത ഓർമ്മളിൽനിന്ന് നിൻകാലടി പാടുകൾ തണുത്തുറയും വരെ ഞാനീ ചൂടിൽ ഉരുകിയൊലിക്കാം ... സന്ധ്യകളിലവ്യക്ത കാഴ്ചതന്നെന്നിൽ സ്വയം മുങ്ങി പിന്നെ ചുവന്ന് പരന്നൊഴുകി... ഇരുളിൽ നീ മറയുന്ന നേരവും സ്വപ്നങ്ങളൂതി കെടുത്താത്ത ഒരു നാളം ഞാനെന്നിൽ തിരിയിട്ടു കൊളുത്തിവയ്ക്കാം രാത്രിയിൽ പൂക്കുന്ന പൂമര കൊമ്പിലൊരു ദേശാടന പക്ഷി കൂടുകൂട്ടും വരെ ഞാനീഇരുളിൻ വെളിച്ചമാവാം നിന്നിൽ പൂക്കുന്ന ചില്ലകളെല്ലാം കരിഞ്ഞുണങ്ങി എന്നാരോ എന്നോട് ചൊന്നെങ്കിലും... ഞാനീ ഓർമ്മകൾ ചാറുന്ന മഴ നോക്കി നില്ക്കും ഞാനീ ചാറുന്ന മഴത്തുള്ളികൾ നോക്കി നിൽക്കും ചന്ദനം മണക്കുന്ന നിഴൽ പാടുമായാത്ത നിൻ വിരൽതുമ്പിൽ കാലം തണുപ്പിച്ച എന്റ വിരൽതുമ്പു ഞാൻ ചേർത്തു വയ്ക്കും . നിന്നിൽ ഒരു ചില്ല പൂക്കുന്ന നാൾ വരെ ഞാൻ ഈ വഴിയോരത്ത് കാത്ത് നിൽക്കും. ... അനിൽ വടക്കാഞ്ചേരി
നന്നായിട്ടുണ്ട് 👍🤝
നന്ദി❤
നൊമ്പരചിന്തുകൾ പാടാനെനിക്കൊരു സങ്കടവീണ നീ മീട്ടിയില്ലേ........പെയ്തു തോരാത്തൊരു പ്രണയം, എത്ര വാക്കുകൾ ചേർന്നാലിനി ഈ വേനലൊന്നു ശ്വാസം നേടും?❤❤🙏🏻🙏🏻🙏🏻🔥🔥🔥🔥
ആലാപനം........ എനിക്ക് ഏറെ ഇഷ്ടം 🥰🔥വരികൾ അതിലേറെ 🥰🥰🥰🔥🙏🏻
അനൂ .. സന്തോഷം❤❤
മനോഹരം അനിൽ സർ 👌👌😍
❤
ഗംഭീരം ♥👏👏👍
Nashttapranayathinde ormakale orth orth givikkunnu orupinvilikkayi chettandekavitha super
സുമി 💞
ഒന്നുകൂടി കേൾക്കട്ടെ
ചില വേദനകൾ നെഞ്ചു പൊട്ടുന്ന വേദനയോടെ ഇന്നും മനസിനെ തളർത്തുന്നു.അത് പ്രണയമല്ല.വിരഹവും അല്ല. അതിലും അപ്പുറം എന്റെ ജീവിതം.
ജിവിതം അങ്ങനെയുമാണ് ശ്യാമിലി
@@anilsivaram 😔
കാത്തിരിക്കാനൊന്നുമില്ലാതെ ഇരുളിലൊരു നോട്ടം മറന്നു വയ്ക്കും❤️❤️❤️❤️
❤
ഇഷ്ടം ഒരുപാട്....ഓർമ്മകൾ ഒരു നൊമ്പരമായ് ഒത്തിരി പുറകിലേക്ക്.......
സന്തോഷം
Nice...
ഇന്ന്....വാക്കിന്റെ ചില്ലയിൽ ചോർ ന്നൊലിക്കുന്നോരോർമ്മയിൽ ഞാൻ ചേർത്തുവച്ചത് നിന്നെ അല്ലാതെ മറ്റാരെ....അനിലേട്ടാ ❤️❤️❤️🥰🥰🥰❤️❤️❤️
സന്തോഷം ❤️
🌹🌹🌹
❤️
മനോഹരം really beautiful
❤
Nthanu sir....ithu ezhuthan thankale preripichath.....really beautiful sir...
ഒരു വിരഹ കവിത അത്ര മാത്രം അരുൺ . പ്രേരണ യാതൊന്നുമില്ല
@@anilsivaram i.like it sir.....
👌👌👌👌❤️❤️❤️
🙏
💔💔
❤️
Super...sir.....
❤
Can you please give lyrics
കാലത്തിൻ ചില്ലകൾ
.......................................
നിന്നിൽ ഒരുചില്ലപൂക്കുന്നനാൾ വരെ
ഈ വഴിയോരത്ത്
കാത്ത് നിൽക്കാം
ഞാനീ
വഴിയോരത്ത് കാത്തുനിൽക്കാം
ഒരു പുൽക്കൊടി
മഞ്ഞുകൊണ്ടൊരു തൂവെളിച്ചം
നെറുകയിൽ ചാലിച്ചെഴുതും വരെ
ഞാനീ പുലരിയിൽ ഉണർന്നിരിക്കാം....
നട്ടുച്ച നേരത്ത് നമ്മളൊന്നായ്
ഇലപൊഴിയുമാ തീ വഴികളിൽ നടന്നു തീർത്ത
ഓർമ്മളിൽനിന്ന് നിൻകാലടി പാടുകൾ
തണുത്തുറയും വരെ
ഞാനീ ചൂടിൽ ഉരുകിയൊലിക്കാം ...
സന്ധ്യകളിലവ്യക്ത കാഴ്ചതന്നെന്നിൽ
സ്വയം മുങ്ങി
പിന്നെ
ചുവന്ന് പരന്നൊഴുകി...
ഇരുളിൽ നീ മറയുന്ന നേരവും
സ്വപ്നങ്ങളൂതി കെടുത്താത്ത
ഒരു നാളം ഞാനെന്നിൽ
തിരിയിട്ടു
കൊളുത്തിവയ്ക്കാം
രാത്രിയിൽ പൂക്കുന്ന
പൂമര കൊമ്പിലൊരു
ദേശാടന പക്ഷി കൂടുകൂട്ടും വരെ
ഞാനീഇരുളിൻ വെളിച്ചമാവാം
നിന്നിൽ പൂക്കുന്ന
ചില്ലകളെല്ലാം കരിഞ്ഞുണങ്ങി
എന്നാരോ എന്നോട് ചൊന്നെങ്കിലും...
ഞാനീ ഓർമ്മകൾ
ചാറുന്ന മഴ നോക്കി നില്ക്കും
ഞാനീ ചാറുന്ന മഴത്തുള്ളികൾ
നോക്കി നിൽക്കും
ചന്ദനം മണക്കുന്ന
നിഴൽ പാടുമായാത്ത
നിൻ വിരൽതുമ്പിൽ
കാലം തണുപ്പിച്ച
എന്റ വിരൽതുമ്പു
ഞാൻ ചേർത്തു വയ്ക്കും .
നിന്നിൽ ഒരു ചില്ല
പൂക്കുന്ന നാൾ വരെ
ഞാൻ
ഈ വഴിയോരത്ത്
കാത്ത് നിൽക്കും. ...
അനിൽ വടക്കാഞ്ചേരി