320 സെ.മീറ്ററുള്ള ഇന്ത്യയിലെ ഉയരക്കേമൻ...? സ്ഥാനമാനങ്ങളെ ചൊല്ലിയുള്ള തർക്കങ്ങൾ പതിവാകുമ്പോൾ ...!

Поделиться
HTML-код
  • Опубликовано: 11 фев 2025
  • മലയാളികളുടെ മനസ്സിലെ എക്കാലത്തേയും ഏറ്റവും വലിയ ഗജരാജാവ് ഗുരുവായൂർ കേശവൻ എന്ന യുഗപുരുഷൻ ആവും. പക്ഷേ മലയാളിക്ക് കാണാൻ കഴിഞ്ഞിട്ടുള്ളതിൽ ഏറ്റവും വലിയ ഉയരക്കേമൻ ചെങ്ങല്ലൂർ രംഗനാഥൻ എന്ന തമിഴനായിരിക്കും. അതു കഴിഞ്ഞാൽ ഉയരക്കേമത്തം കൊണ്ട് അത്ഭുതം സൃഷ്ടിച്ചവരിൽ പ്രധാനി കണ്ടമ്പുള്ളി ബാലനാരായണൻ ആയിരുന്നു.
    ഉയരവും തലയെടുപ്പും ആനലോകത്ത് എന്നും മാറ്റ് കുറയാത്ത സമ്പാദ്യങ്ങളും തിളക്കങ്ങളും ആയിരുന്നു.
    സ്ഥാനമാനങ്ങളെ ചൊല്ലിയുള്ള തർക്കങ്ങളും പിണക്കങ്ങളും പിൻവാങ്ങലുകളും ഉത്സവകേരളത്തിൽ മുമ്പും പല കുറി അരങ്ങേറിയിട്ടുണ്ട്.
    പക്ഷേ ....ഇപ്പോൾ അത് എല്ലാ പരിധികളും ലംഘിക്കുകയാണോ എന്ന സംശയത്തിലാണ് ആനപ്രേമികൾ . ആനകളുടെ ഉയരമെന്ന അളവിൽ നമുക്ക് ഇനിയും കൃത്യവും ആധികാരികവുമായ രേഖകൾ ഇല്ല എന്നതാണ് വാസ്തവം. അത് ഉണ്ടായാൽ തന്നെ ഉത്സവ നഗരികളിലെ അനഭിലഷണീയമായ മത്സരങ്ങൾക്കും പിടിവാശികൾക്കും ഒരു പരിധിവരെ പരിഹാരമാകും.
    പുതിയ കാലത്തെ തർക്കങ്ങളുടെ പശ്ചാത്തലത്തിൽ.... ഉയരക്കേമൻമാരിലെ മുന്നണി പോരാളിയായ ചിറയ്ക്കൽ കാളിദാസൻ്റെ ചിന്തകളിലൂടെയും ജീവിതത്തിലൂടെയും ഒരു സഞ്ചാരം . ആ സഞ്ചാരത്തിന് നിറപ്പകിട്ടേകാൻ ഇൻഡ്യയിലെ തന്നെ ഏറ്റവും സുന്ദരമായ ഗ്രാമങ്ങളിൽ ഒന്നായ കൊല്ലങ്കോടിൻ്റെ ഗ്രാമീണ ചാരുതയും..!
    #sree4elephants #keralaelephants #chirakkalkalidasan #aanakeralam #aanapremi

Комментарии • 448