Ep 03

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 86

  • @JISHNUJITH6127
    @JISHNUJITH6127 Год назад +46

    രാവണൻ പറയുന്നുണ്ട് മേഖനാഥൻ തോൽപ്പിച്ചതല്ലേ ഹനുമാനെയെന്നു.. അതിന്റെ കാരണംകുടി വ്യക്തമാക്കണമായിരുന്നു... 🧡🔥🔥🔥 എന്റെ ഹനുമാൻ സ്വാമിയേ കുറിച്ച്.നല്ലരീതിക്കു ഒരു കഥ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🔥ജയ് ശ്രീ റാം ജയ് ഹനുമാൻ ജി 🔥🔥🔥🙏

    • @NKSAudiobooks
      @NKSAudiobooks  Год назад +10

      Thank you very much...❤❤
      ഈ കഥയുടെ യുടെ പാർട്ട് 2 കൂടി കാണുക.. ruclips.net/video/-CjPlIuxB1U/видео.html ലങ്കയിലെത്തി സീതയെ കണ്ട ശേഷം ഹനുമാൻ കദളീവനത്തിൽ കടന്ന് രാക്ഷസപ്പടയുമായുള്ള പോരാട്ടം വളരെ വിശദമായി തന്നെ അതിൽ വിവരിച്ചിട്ടുണ്ട്. ബ്രഹ്മാസ്ത്രത്തോടുള്ള ബഹുമാനാർത്ഥം കീഴടങ്ങുന്നതാണ്. 👍❤

    • @vishakvijay6174
      @vishakvijay6174 Год назад +4

      പക്ഷേ രാവണന്റെ മുൻപിൽ അത് തകർത്തതിനെ കുറിച്ചു പറഞ്ഞിട്ടില്ല

    • @murugadasanvd5352
      @murugadasanvd5352 Год назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @anumol3324
      @anumol3324 Год назад +1

      14 yrs എന്തോ ഉറങ്ങാതെ ഇരുന്നിട്ടുണ്ട് മേഘ നാഥൻ ആ രീതിയിൽ ഉള്ള വെക്തിക്ക് മാത്രേ മേഘ നാഥനെ വധിക്കാൻ or പരാജയ പെടുത്താൻ കഴിയൂ

  • @primitivetraveler5802
    @primitivetraveler5802 Год назад +37

    ഈ ഓഡിയോ സീരീസിലെ ഗ്രാഫിക്കൽ പ്രസൻ്റേഷൻ ആദി പുരുഷ് സിനിമയേക്കാൾ എത്രയോ മനോഹരമാണെന്ന് തോന്നിയവർ ഉണ്ടെങ്കിൽ ലൈക്ക് ചെയ്യു ..

  • @NKSAudiobooks
    @NKSAudiobooks  Год назад +9

    അവലംബം :
    1. ഋശ്യമൂകാചലത്തിൽ ബാലിയ്ക്ക് കേറാൻ കഴിയാത്ത കഥ - വാൽമീകി രാമായണം കിഷ്കിന്ധാകാണ്ഡം സർഗ്ഗം 9, 11, 46
    2. രാമന്റെ മുന്നിൽ വരുണദേവൻ വരുന്നു - വാൽമീകിരാമായണം സേതുബന്ധനം 22 ആം സർഗ്ഗം
    3. ദുന്ദുഭി എന്ന അസുരൻ വരുന്നത് - മഹാഭാരതം അനുശാസനപർവ്വം 14 ആം അദ്ധ്യായം
    4. ബാലഖില്യരുടെ കഥ വിഷ്ണുപുരാണം ഒന്നാം അംശം പത്താമദ്ധ്യയം , അനുശാസനപർവ്വം 141 ആം അദ്ധ്യായം.
    5. വാല്മീകിരാമായണം ബാലകാണ്ഡം പതിനഞ്ചാം സർഗ്ഗം
    6. ഉത്തരരാമായണം
    7. കമ്പരാമായണം പൂര്വ്വകാണ്ഡം
    8. ശിവപുരാണം ശതരുദ്രസംഹിത അദ്ധ്യായം ഇരുപത്
    9. ഭവിഷ്യൽ പുരാണം - പ്രതിസർഗ്ഗപർവ്വം
    10. അത്ഭുതരാമായണം
    11. ആനന്ദരാമായണം
    12.. എപ്പിസോഡ് 1 നോക്കുക
    13 ജാംബവാൻ -
    മൂലകഥയായ വാല്മീകിരാമായണത്തിൽ ജാംബവാനെ വിശേഷിപ്പിക്കുമ്പോൾ ഋഷം എന്നും കപി എന്നുമുള്ള പദങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. രാമനായി അവതരിക്കുമ്പോൾ വിഷ്ണുവിനെ സഹായിക്കാൻ വേണ്ടി ദേവന്മാരെയും ദേവ സ്ത്രീ കളെയും കുരങ്ങുകളായി ജനിപ്പിക്കണം എന്നുള്ള ബ്രഹ്മാവിന്റെ ഉപദേശം വാൽമീകി രാമായണം ബാലകാണ്ഡം പതിനേഴാം സർഗ്ഗത്തിൽ പറയുന്നുണ്ട്. അതിൽ പെട്ടയാളാണ് ജാംബവാനും എങ്കിലും ജാംബവാൻ കുരങ്ങണെന്നും കരടി യാണെന്നും പാഠഭേദങ്ങളുണ്ട്.
    പല ഭാരതീയ ഭാഷാരാമായണങ്ങളിലും ജാമ്പവാനെ കുരങ്ങായിട്ടാണ്വർണ്ണിച്ചിരിക്കുന്നത് .
    ജാംബവാൻ കുരങ്ങനാണെന്ന് കമ്പരാമായണത്തിൽ പറയുന്നു.
    മലയാളത്തിൽ ജാമ്പവാൻ ഒരു കുരങ്ങായിരുന്നു എന്നാണ് പൗരാണിക കാലം മുതലേയുള്ള സങ്കൽപം.
    എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണത്തിൽ പല ഭാഗങ്ങളിലും ജാമ്പവാൻ കുരങ്ങാണെന്നു പറയുന്നുണ്ട്. ഒരു ഭാഗം ഇതാ...
    രാമലക്ഷ്മണന്മാർ മുറിവേറ്റുകിടക്കുമ്പോൾ വിഭീഷണനും ഹനുമാനും ജാമ്പവാനെ കാണുന്നു. വിഭീഷണൻ ജാംബവനോട് ഇങ്ങനെ ചോദിക്കുന്നു.
    "കണ്ണ് മിഴിപ്പാ നരുതാ ഞ്ഞിരി ക്കുമ്പോൾ
    ചെന്നു വിഭീഷണൻ ചോദിച്ചി ദാതാരാൾ
    നിന്നുടെ ജീവനുണ്ടോ കപി പുംഗവാ
    നന്നായി തെങ്കിൽ നീയെന്നെ യറിഞ്ഞി തോ " ഇവിടെ വിഭീഷണൻ ജാമ്പവാനെ സംബോധന ചെയ്യുന്നത് കപി പുംഗവാ എന്നാണ്. അപ്പോൾ എഴുത്തച്ഛൻ ജാമ്പാവനെ കുരങ്ങായിട്ടാണ് കണക്കാക്കിയിരിക്കുന്നത് എന്ന് മനസ്സിലാക്കാം.
    വാൽമീകി രാമായണത്തിലാവട്ടെ ജാമ്പവാൻ സുഷേണൻ കേസരി തുടങ്ങിയ വാനരത്തലവന്മാർ എന്ന പ്രയോഗമുണ്ട്. അവിടെയും ജാമ്പവാനെ കൂട്ടിയിരിക്കുന്നത് കുരങ്ങന്മാരുടെ കൂട്ടത്തിലാണ്.
    പുരാണസംജ്ഞാഗമകോശത്തിൽ സി പ്രസാദ് പറയുന്നത് ജാമ്പവാൻ സുഗ്രീവന്റെ മന്ത്രിയായിരുന്ന ഒരു വാനരൻ എന്നാണ്.
    ശ്രീമദ് മഹാഭാഗവതത്തിൽ സ്യമന്തകത്തെപ്പറ്റി പറയുന്ന ഭാഗത്തു കൃഷ്ണൻ ജാമ്പവാനെ കാണുന്ന ഭാഗമുണ്ട്. ഒരു കുഞ്ഞിന്റെ കയ്യിലാണ് സ്യമന്തക മണി കൃഷ്ണൻ കാണുന്നത്. അദ്ദേഹം ആ രത്നം പിടിച്ചെടുക്കുമ്പോൾ ഗുഹയിൽ നിന്നും ഒരു ഭീകരരൂപം പുറത്തേക്ക് വന്നു എന്ന് പറയുന്നുണ്ട്. പ്രപഞ്ചത്തോളം തന്നെ പ്രായം തോന്നിക്കുന്ന ഒരു പുരാണ രൂപൻ അതിന് മനുഷ്യക്കുരങ്ങിന്റെ മുഖമായിരുന്നു എന്നാണ് മഹാഭാഗവതവും പറയുന്നത്.
    പാഠഭേദങ്ങൾ ഒരുപാട് ഉള്ളതിനാൽ തീർച്ച പറയാൻ ആവില്ലെങ്കിലും ഇതിൽ നിന്നൊക്കെ നമുക്ക് ജാമ്പവാൻ ഒരു കുരങ്ങാണെന്ന് അനുമാനിക്കാം. ഇത്രയും റിസേർച്ചുകൾ ചെയ്ത ശേഷമാണ് ജാമ്പവാന് അങ്ങനെ ഒരു മുഖം കൊടുത്തത്.
    Episode 01 : ruclips.net/video/UxSU1vgLLjE/видео.html
    Episode 02 : ruclips.net/video/-CjPlIuxB1U/видео.html
    Episode 03 : ruclips.net/video/IV8MXia1NJc/видео.html
    Important Chapters -
    00:00 - Channel Logo, Disclaimer
    00:16 - Sneak peek 01 & 02
    01:45 - ആഞ്ജനേയന്റെ വിദ്യാഭ്യാസം ( Anjaneyan's Education )
    05:02 - ബാലി സുഗ്രീവന്മാർ ( Bali and Sugreeva )
    11:04 - ആഞ്ജനേയൻ ശ്രീരാമചന്ദ്രനെ ആദ്യമായി കാണുന്നു ( Anjaneyan meets Sri Raman for the first time )
    19:29 - വാനരപ്പട ലങ്കയിലേയ്ക്ക് ( Monkey Army towards lanka )
    25:36 - ജാംബവാനും ആഞ്ജനേയനും ( Jambavan and Anjaneya )
    27:04 - മൃത്യുഞ്ജയം ( Mruthyumjayam )
    29:45 - രാമ രാവണ യുദ്ധം ( War between Rama And Ravana )
    30:38 - Credits, - Script N K Sasidharan, Novelist. Voice Edits - Gopikrishnan VS Content Mgr. - Vishnu Sasidharan
    Credits :
    Script : N K Sasidharan
    Voice : Gopikrishnan VS
    Effects & Editing : Gopikrishnan VS
    Content Manager : Vishnu Sasidharan

  • @ashrefkayamkulam1864
    @ashrefkayamkulam1864 Год назад +5

    My. Real. Hero. Hanumanji❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @pestutorialmobile6591
    @pestutorialmobile6591 10 месяцев назад +1

    Bro bakki vannam🥲

    • @NKSAudiobooks
      @NKSAudiobooks  10 месяцев назад

      Episode 04 : ruclips.net/video/zjzj2sUrJQI/видео.html
      Episode 05 : ruclips.net/video/4gYO8_-h0VE/видео.html
      ❤❤❤

  • @aiswaryagayathry2761
    @aiswaryagayathry2761 Год назад +1

    ആഞ്ജനേയൻ. കഥ വിസ്തരിച്ച് മനസ്സിലാക്കിയത് ഇപ്പൊൾ മാത്രമാണ് രാമായണം കഥ മുഴുവൻ അറിയാൻ കഴിഞ്ഞു aanjaneyanu കുണ്ടലങ്ങൾ എങ്ങിനെയാണ്. കിട്ടിയത് എന്നും ഇപ്പൊൾ ആണ് മനസ്സിലാക്കാൻ കഴിഞ്ഞത് നല്ല അവതരണം

  • @gouthamsgscreations7949
    @gouthamsgscreations7949 Год назад +5

    Super Voice ❤❤❤
    Jai Sree Ram Jai Sree Ram

  • @sreejas2695
    @sreejas2695 11 месяцев назад

    Super hero Hanuman❤❤❤❤❤❤❤❤❤❤.................

  • @sreeraj5331
    @sreeraj5331 Год назад +6

    നല്ല പ്രസന്റേഷൻ. Keep going.

  • @rajrajubhai8001
    @rajrajubhai8001 5 месяцев назад

    രാമ രാമ രാമ 🙏🙏🙏

  • @sankarnarayanan8697
    @sankarnarayanan8697 Год назад +2

    Jai Shree Ram 🙏🌺🌺🌺
    Jai Shree Ram 🙏🌺🌺🌺
    Jai Shree Ram 🙏🌺🌺🌺

  • @ramdasunni661
    @ramdasunni661 Год назад +2

    Hii.. Bro... കാത്തിരുന്ന വീഡിയോ ആയിരുന്നു... 🥰🥰🥰❤️❤️❤️

    • @NKSAudiobooks
      @NKSAudiobooks  Год назад

      Thank you dear brother... Stay connected ❤❤❤👍

  • @AbhinandAAbhi-j9p
    @AbhinandAAbhi-j9p 8 месяцев назад

    എന്നാ ഫീൽ ആടോ ഇതിന് ❤❤❤

  • @kaladevivs7395
    @kaladevivs7395 Год назад +3

    Valare nannaayittund.iniyum kooduthal kadhakal vayichu kelkkan agrahikkunnu❤

  • @sidhartha0079
    @sidhartha0079 Год назад +2

    നന്നായിട്ടുണ്ട് 🔥

  • @GangadharanKp-j6s
    @GangadharanKp-j6s 3 месяца назад

    ശ്രീ രാമ ജയം
    ശ്രീരാമജയം
    ശ്രീരാമജയം

  • @balagopalpg1665
    @balagopalpg1665 2 месяца назад

    🙏🙏🙏🙏

  • @deva719
    @deva719 10 месяцев назад

    🙏 thanks for this creation.

  • @aravindalluz6187
    @aravindalluz6187 Год назад +1

    Bro....... ഒരു ഫിലിം ഫീലിംഗ് ❤❤

    • @NKSAudiobooks
      @NKSAudiobooks  Год назад

      Thank you very much... Episode 04, And 05 koodi kanumallo...
      Nnd Stay connected dear brother❤❤👍

  • @vipinbalakrishnanbalakrish5545
    @vipinbalakrishnanbalakrish5545 3 месяца назад

    വിപിൻ -പൂരാടം എനിക്ക് ചിരഞ്ജീവി ആവണം ജയ് ശ്രീ രാം ജയ് ഹനുമാൻ ഭായ് എനിക്ക് ഹനുമാൻ സ്വാമിക്ക് ഒരുമിച്ച് ജീവിച്ചാൽ മതി എനിക്ക് ഹനുമാൻ സ്വാമിക്ക് കിട്ടിയ എല്ലാ വരങ്ങൾഎനിക്ക് വേണം എൻ്റ ശരീരം ഹനുമാൻ സ്വാമിയുടെ ശരീരം ആരോഗ്യം വജ്രം പോലെ എൻ്റ ശരീരം ആവാൻ അനുഗ്രിക്കണം എൻ്റ മനസ്സിൽ ഒരിക്കലും അഹങ്കാരം തോന്നാൻ പാടില്ല എനിക്ക് മനസ്സിൽ ശ്രീ രാമ നാമം ജപിച്ചു ജീവിക്കണം ഹനുമാൻ സ്വാമിക്ക് ഒരുമിച്ച് ജീവിച്ചാൽ മതി എനിക്ക് വിപിൻ - പൂരാടം, എൻ്റ മോൻ ആരവ് - തിരുവാതിര ചിരഞ്ജീവി ആവണം മനസ്സിൽ ഒരിക്കലും അഹങ്കാരം തോന്നാൻ പാടില്ല ശ്രീ രാമ നാമം ജപിച്ചു ജീവിക്കണം ഹനുമാൻ സ്വാമിക്ക് ഒരുമിച്ച് ജീവിച്ചാൽ മതി.

  • @KaKaroT.Gaming-7
    @KaKaroT.Gaming-7 Год назад +1

    set kaath irikkuvaayirunnu...kanaatt njn...😇😇😇

  • @syamstech
    @syamstech Год назад +1

    ❤🥰🙏

  • @athiram.m3498
    @athiram.m3498 Год назад +8

    Lakshmanan ❤urmila kadha parayumoo🌝

    • @NKSAudiobooks
      @NKSAudiobooks  Год назад

      ശ്രമിക്കാം.. ❤👍

  • @onlove.
    @onlove. Год назад +2

    Jai Hanuman ❤

  • @vishnupc7489
    @vishnupc7489 Год назад +2

    Episode 4 undakumo

    • @NKSAudiobooks
      @NKSAudiobooks  Год назад +1

      ഉണ്ടല്ലോ..
      Episode 04 : ruclips.net/video/zjzj2sUrJQI/видео.html
      Episode 05 : ruclips.net/video/4gYO8_-h0VE/видео.html

    • @vishnupc7489
      @vishnupc7489 Год назад

      Thanks 🙏

  • @jibinpvargheese651
    @jibinpvargheese651 Год назад +3

    രാവണ പുത്രൻ ഇന്ദ്രജിത്തിനെ കുറിച്ചും യുദ്ധ മികവുകളെ കുറിച്ചും ഒരു സ്റ്റോറി ചെയ്യുമോ ?

    • @NKSAudiobooks
      @NKSAudiobooks  Год назад

      ശ്രമിക്കാം... ഒരു കഥ എന്ന രീതിയിൽ ഇതിൽ എല്ലാം തൊട്ട് പോകുന്നുണ്ട്. വിശദമായി പിന്നീട് നോക്കാം ❤️❤️❤️👍🏻

  • @subinbro2097
    @subinbro2097 Год назад +1

    Sir balaramante video cheyyane oru request anu pinne karananteyum

    • @NKSAudiobooks
      @NKSAudiobooks  Год назад +1

      ശ്രമിക്കാം.. ❤👍

  • @amulyamurali7122
    @amulyamurali7122 11 месяцев назад

    👍

  • @vineeshsanju6779
    @vineeshsanju6779 Год назад +1

    ❤️❤️❤️

  • @kanikhilkarayil
    @kanikhilkarayil Год назад +1

    Poli❤

  • @ajindasunni0077
    @ajindasunni0077 Год назад +1

    🙏🙏🙏👍

  • @seetharamaseetharama7815
    @seetharamaseetharama7815 Месяц назад

    Ithinde thudarnnulla kadha undaville

    • @NKSAudiobooks
      @NKSAudiobooks  Месяц назад

      Episode 04 : ruclips.net/video/zjzj2sUrJQI/видео.html
      Episode 05 : ruclips.net/video/4gYO8_-h0VE/видео.html

  • @Lekshmi-vx8yr
    @Lekshmi-vx8yr Год назад +2

    Naranathu bhranthante kadha parayumo...

    • @NKSAudiobooks
      @NKSAudiobooks  Год назад +1

      നാറാണത്തുഭ്രാന്തൻ ചെയ്യുന്നുണ്ട്. ഭാവിയിൽ. പറയി പെറ്റ പന്തിരുകുലത്തിന്റെ ഒരു തുടക്കമെന്നോണം വരരുചി ചെയ്തിട്ടുണ്ട്. അതും കാണുമല്ലോ ❤️❤️❤️ thank you 👍🏻❤️

  • @sivadasanv5489
    @sivadasanv5489 Год назад +1

    Bali Sugreevane kurich parayuo

    • @NKSAudiobooks
      @NKSAudiobooks  Год назад +1

      ❤❤ In detail, Will try in future👍

  • @ajindasunni0077
    @ajindasunni0077 Год назад +1

    🙂

  • @anuparvathi7537
    @anuparvathi7537 Год назад

    റിഷ്യമൂകചലം ശബരിമല അല്ലേ

  • @rjvlogs9494
    @rjvlogs9494 Год назад

    Grafics ethu movie anu bro

    • @NKSAudiobooks
      @NKSAudiobooks  Год назад

      മൂവി അല്ല. ഇത് കഥയ്ക്ക് അനുയോജ്യമായ രീതിയിൽ ക്രിയേറ്റ് ചെയ്യുന്ന cgfx ഇമേജുകളാണ്.

    • @rjvlogs9494
      @rjvlogs9494 Год назад

      Ella video super ayittund

  • @bineethk5501
    @bineethk5501 Год назад +2

    ഹനുമാൻ ശിവപുത്രനാണോ മഹാദേവന്റെ പതിനൊന്നാമത്തെ രുദ്ര അവതാരം അല്ലെ,,, വായുപുത്രനല്ലേ ഹനുമാൻ സ്വാമി. അങ്ങനെയാണ് കഥകൾ കേട്ടിരിക്കുന്നത്.

    • @NKSAudiobooks
      @NKSAudiobooks  Год назад

      Episode 01 Pinned comment അവലംബം 12 നോക്കൂ 12. പേരിനു പിന്നിൽ -
      വിശ്വാസികൾ ഏവരും ഏറെ ഭക്തിയോടെ പാരായണം ചെയ്യുന്ന മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛൻ എഴുതിയ മലയാളികളുടെ സ്വന്തം അദ്ധ്യാത്മരാമായണത്തിലെ വരികൾ ഞങ്ങൾ ഇതിന് താഴെ കുറിയ്ക്കട്ടെ...
      കിഷ്കിന്ധാകാണ്ഡം സമുദ്രലംഘനചിന്ത എന്ന ഭാഗത്തിൽ ഹനുമാനോട് ജാംബവാൻ ഇങ്ങനെ പറയുന്നു.
      എന്തുജഗല് പ്രാണനന്ദനനിങ്ങനെ
      ചിന്തിച്ചിരിക്കുന്നതേതും പറയാതെ?
      കുണ്ഠനായ്ത്തന്നെയിരുന്നു കളകയോ
      കണ്ടീല നിന്നെയൊഴിഞ്ഞു മറ്റാരെയും
      // ''"ദാക്ഷായണീ ഗർഭപാത്രസ്ഥനായൊരു
      സാക്ഷാൽ മഹാദേവബീജമല്ലോ ഭവാൻ"'''//
      പിന്നെ വാതാത്മജനാകയുമുണ്ടവൻ
      തന്നോടു തുല്യൻ ബലവേഗമോർക്കിലോ..
      കേസരിയെക്കൊന്നു താപം കളഞ്ഞൊരു
      കേസരിയാകിയ വാനരനാഥന്
      പുത്രനായ് അഞ്ജന പെറ്റളവായൊരു
      സത്വ ഗുണ പ്രധാനൻ ഭവാൻ കേവലം
      അഞ്ജനാ ഗർഭച്ചുതനായവനിയിൽ
      അഞ്ജസാജാതനായ് വീണനേരം ഭവാൻ
      അഞ്ഞൂറുയോജന മേല്പ്പോട്ടു ചാടിയ-
      തും ഞാനറി നഞ്ഞിരിക്കുന്നിതു മാനസേ..
      ശിവപുത്രൻ, വായുപുത്രൻ, കേസരിപുത്രൻ 'അമ്മ അഞ്ജന. സൂര്യനെ പിടിക്കാൻ ഹനുമാൻ ചാടിയത് അഞ്ഞൂറ് യോജന. ഇത്രയും കാര്യങ്ങൾ ഈ വരികളിലുണ്ട്. അദ്ധ്യാത്മരാമായണം പാരായണം ചെയ്യുന്നവർക്ക് ഇതിലൊന്നും വലിയ വിശദീകരണം വേണ്ടി വരില്ല. ഈ വരികൾ തന്നെയാണ് ഞങ്ങൾ ഇവിടെ ഗദ്യരൂപത്തിൽ പറഞ്ഞിരിക്കുന്നതും.
      ശിവപുരാണം - ശതരുദ്രസംഹിത 20 ആം അദ്ധ്യായത്തിൽ ഹനുമാന്റെ ജനനകഥ വളരെ വിശദമായി പറയുന്നുണ്ട്.
      ഭവിഷ്യൽ പുരാണം പ്രതിസർഗ്ഗപർവ്വത്തിൽ ഈ കഥ മറ്റൊരു രൂപത്തിലാണെങ്കിലും ''ശിവപുത്രൻ ആഞ്ജനേയൻ'' എന്ന് വ്യക്തമായി പറയുന്നുണ്ട്.
      ഈ കഥകൾ പ്രേക്ഷകരുടെ റഫറൻസ് നു വിടുന്നു. ഇതൊരു പഠനകളരിയാണ്. കൃത്യമായ റഫറൻസുകളോടെ വരുന്ന നിങ്ങളുടെ പാഠഭേദങ്ങൾ ഞങ്ങളുടെ പഠനത്തോട് ചേർത്ത് വെയ്ക്കാൻ സന്തോഷമേയുള്ളൂ എന്നുകൂടി അറിയിക്കട്ടെ..

  • @amruthasnair8808
    @amruthasnair8808 Год назад +1

    ജലത്തിൽ മുങ്ങിപോകാത്ത കല്ലുകൾ കൊണ്ടല്ലേ പാലം നിർമിച്ചത്.
    ഒരു സംശയം ആണ്.
    ഒരു clarity തരാമോ?

    • @NKSAudiobooks
      @NKSAudiobooks  Год назад +3

      Ok .. ❤❤👍
      എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിലും വാൽമീകി രാമായണത്തിലും അങ്ങനെ പറയുന്നില്ല. എന്നാൽ കമ്പരാമായണത്തിൽ മുഹൂർത്ത സമയത്ത് ആദ്യമായി ഇട്ട കല്ലുകളും പർവ്വതങ്ങളും പൊങ്ങിക്കിടന്നതായി പറയുന്നുണ്ട്. ഭാരതത്തിൽ നമുക്ക് അതുപോലെ മുപ്പതോളം രാമായണങ്ങളുണ്ട്. അവയിൽ ഏതിലെങ്കിലും ഇതുപോലെയുള്ള വ്യത്യസ്ഥമായ പരാമർശങ്ങളും പാഠഭേദങ്ങളും ഉണ്ടാവാം. വാമൊഴിയായി കേട്ടിട്ടുള്ള പല കഥകളിലും ഇത് കൂടാതെ മറ്റ് ചില വിശദാംശങ്ങളുമുണ്ട്. വ്യക്തമായ റഫറൻസ് ഇല്ലാത്തതിനാലാണ് അവയൊന്നും ഈ കഥയിൽ ഉൾപ്പെടുത്താത്തത്.
      അദ്ധ്യാത്മരാമായണം യുദ്ധകാണ്ഡം സേതുബന്ധനം എന്ന ഭാഗത്ത് ഇങ്ങനെയാണ് പറയുന്നത്
      // ക്രോധേണ രക്താ ന്ത നേത്രനാം നാഥനും
      കൊണ്ടുവാ ചാപബാണങ്ങൾ നീ ലക്ഷ്മണാ..
      കണ്ടു കൊണ്ടാലും മമ ശരവിക്രമം
      ഇന്ന് പെരുവഴി നീളുന്ന തല്ലെങ്കി -
      ലർണ്ണവം ഭസ്മ മാക്കി ച്ച മ ച്ചീ ടുവൻ
      ...................................
      എന്ന് മുതൽ
      സേതു ബന്ധിക്ക നള നാം കപിവര നേ തും അവനൊരു ദണ്ഡ മുണ്ടായ് വരാ
      വിശ്വ കർമ്മാവിൻ മക നവനാകയാൽ
      വിശ്വ ശില്പ ക്രിയാ തൽ പ്പര ന ത്രയും
      വിശ്വ ദുരിതാപഹാരിണിയായ് തവ
      വിശ്വ മെല്ലാം നിറഞ്ഞീടുന്ന കീർത്തിയും
      വർദ്ധിക്കുമെന്നു പറഞ്ഞു തൊഴുതുട-
      നബ്‌ധിയും മെല്ലെ മറഞ്ഞീടിനാൻ "
      എന്ന് വരെയുള്ള ഭാഗം....
      അതുപോലെ
      "തൽക്ഷണേ മർക്കട മുഖ്യാനാകും നളൻ
      പുഷ്കര നേത്രനെ വന്ദിച്ചു സത്വരം
      പർവ്വതതുല്യ ശാരീരികളാകിയ
      ദുർവാര വീര്യവിയന്ന കപികളും
      സർവ്വ ദിക്കിങ്കലും നിന്ന് സരഭസം
      പർവ്വത പാഷാണ പാതപജാലങ്ങൾ
      കൊണ്ട് വരുന്നവ വാങ്ങി തെരുതെരെ
      കുണ്ഠവിഹീനം പടുത്തു തുടങ്ങിനാൻ
      നേരെ ശത യോജനായതമായുട -
      നീരഞ്ചുയോജന വിസ്താരമാം വണ്ണം
      ഇത്ഥം പടുത്തുതുടങ്ങും വിധൌ രാമ -
      ഭദ്രനാം ദാശരഥി ജഗദീശ്വരൻ
      വ്യോമകേശം പരമേശ്വരം ശങ്കരം
      രാമേശ്വരമെന്ന നാമമരുൾ ചെയ്തു "
      വരെയുള്ള ഭാഗം നോക്കുക...
      ഇവിടെയൊന്നും ജലത്തിൽ പൊങ്ങിക്കിടക്കുന്ന കല്ലുകൾ എന്ന പ്രയോഗമില്ല. ❤👍

  • @Anonymous-31
    @Anonymous-31 Год назад +1

    Bali ennano actual name atho Vali ennano?
    Actual name VALI ennalle?

    • @NKSAudiobooks
      @NKSAudiobooks  Год назад +1

      അദ്ധ്യാത്മരാമായണത്തിലും, പുരാണ സംജ്ഞാമകോശത്തിലും പുരാണനിഘണ്ടുവിലും 'ബാലി' എന്നാണ് കാണുന്നത്. തുള്ളൽക്കഥകളിലും കുഞ്ചൻ നമ്പ്യാർ 'ബാലി' (ബാല്യുൽഭവം) എന്നാണ് ഉപയോഗിച്ചിട്ടുള്ളത്. അന്യഭാഷകളിൽ പ്രത്യേകിച്ച് ഹിന്ദിയിൽ 'വാലി' എന്ന് കണ്ടിട്ടുണ്ട്. സോ തെറ്റും ശരിയും പറയാനാവില്ല. സംസ്കൃതത്തിൽ നിന്നും മൊഴിമാറ്റം ചെയ്യപ്പെടുമ്പോൾ വരുന്ന ഭാഷാപരമായ വ്യതിയാനങ്ങളാവാം. It purely depends on source. ❤👍

    • @Anonymous-31
      @Anonymous-31 Год назад

      @@NKSAudiobooks athe. Njn englishil anu vayichath, athil vali ennanu kandekkunne.
      Ith kettappo orama vannath kond oru comment ittath.

    • @NKSAudiobooks
      @NKSAudiobooks  Год назад

      Ok ❤👍

  • @maheshmahi1605
    @maheshmahi1605 Год назад +1

    ശിവ ഭഗവാന്റെ കഥ ഒന്ന് പറയുമോ 🙏

    • @NKSAudiobooks
      @NKSAudiobooks  Год назад +1

      മാർക്കണ്ഡേയന്റെ കഥ ഉടനെ ചെയ്യുന്നുണ്ട്. ❤❤👍
      ശിവപുരാണം, ദുർവ്വാസാവ്, കാമദേവൻ, പരശുരാമൻ, ഉഷയും അനിരുദ്ധനും, തുടങ്ങിയ വീഡിയോകൾ നോക്കുമല്ലോ.. എല്ലാം മഹാദേവൻ കഥാപാത്രമായി വരുന്ന കഥകളാണ്.

  • @user-vc7uf3qk7d
    @user-vc7uf3qk7d Год назад +1

    ബാലിയുടെ പ്രത്യേകതകൾ പറഞ്ഞില്ലല്ലോ

    • @NKSAudiobooks
      @NKSAudiobooks  Год назад +2

      ബാലിയുടെ കഥ പ്രത്യേകം പറയുന്നുണ്ട്. അപ്പോൾ എല്ലാം വിശദമായി പറയാമെന്ന് കരുതുന്നു. ആഞ്ജനേയൻ എന്ന കഥാപാത്രത്തെ മുൻനിർത്തിയാണ് ഇവിടെ രാമായണകഥ പറയാൻ ശ്രമിച്ചത്. മറ്റുള്ളവരെപ്പറ്റി ഒഴിവാക്കാനാവാത്ത ഭാഗങ്ങൾ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ. എപ്പിസോഡ് length വലിയ വിഷയമാണ്. എവിടെയെങ്കിലും വിരസമായാൽ അത് മുഴുവൻ കഥാഗതിയെ ബാധിക്കുമെന്നു കരുതി. ❤👍👍❤

  • @knapz19
    @knapz19 Год назад

    Indranum angerude makkalum.. ellam chettakala 😅

  • @binishbabu8299
    @binishbabu8299 Год назад