VLOG 3// നാടൻ നെത്തോലി (കൊഴുവ) കറി
HTML-код
- Опубликовано: 25 дек 2024
- വേണ്ട ചേരുവകൾ
നത്തോലി അഥവ കൊഴുവ
പച്ച മാങ്ങ കഷ്ണങ്ങൾ 10 എണ്ണം
സവാള കഷ്ണങ്ങളാക്കിയത് 2 എണ്ണം
സാമ്പാർ മുളക് 2 എണ്ണം
പച്ചമുളക് 2 എണ്ണം
പുളി ചെറിയ കഷ്ണം
തേങ്ങ
വെളിച്ചെണ്ണ ആവശ്യത്തിന്
മഞ്ഞൾപ്പൊടി 1 മുതൽ ഒന്നര സ്പൂൺ
മുളകുപൊടി 2 മുതൽ 3 സ്പൂൺ വരെ
ഉപ്പ് ആവശ്യത്തിന്
ആദ്യം തേങ്ങ, സവാള, മഞ്ഞൾപ്പൊടി, മുളകുപൊടി അൽപ്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ഒരു മൺചട്ടിയിൽ ഈ കൂട്ട് ചേർത്ത് ചൂടാക്കുക. ചെറുതായി ചൂടായ ശേഷം അതിലേക്ക് മാങ്ങ , പച്ചമുളക് സാമ്പാർ മുളക് ചേർത്ത് തിളപ്പിക്കണം
നന്നായി തിളച്ച ശേഷം അതിലേക്ക് മീൻ ചേർക്കണം മീൻ വെന്ത ശേഷം വെളിച്ചെണ്ണയും കറിവേപ്പിലയും കൂടി ചേർത്ത് ചെറുതീയിൽ ഒരു രണ്ടു മിനിട്ട് ചൂടാക്കിയ ശേഷം തീ ഓഫാക്കുക.