ഈ ആളെ പിടികൂടി│നിങ്ങള്‍ക്ക് വിട്ടു തരുന്നു│താര പരിചയം│Avisanna V/s Salam Kodiyathur

Поделиться
HTML-код
  • Опубликовано: 7 окт 2024
  • ഈ ആളെ പിടികൂടി│നിങ്ങള്‍ക്ക് വിട്ടു തരുന്നു│താര പരിചയം│Avisanna V/s Salam Kodiyathur

Комментарии • 376

  • @nissarvt5503
    @nissarvt5503 4 года назад +85

    അക്കരെ നിൽക്കുമ്പോൾ ഇക്കരെ പച്ച എന്ന പാട്ടിൻറെ രചയിതാവ് അദ്ദേഹത്തിൻറെ പിതാവ് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം അത്രമേൽ പ്രവാസികളെ സ്വാധീനിച്ച ഒരു പാട്ടാണത്

  • @sahalvaliyad5357
    @sahalvaliyad5357 4 года назад +15

    ചെയ്ത എല്ലാ വേഷവും ഒന്നിനൊന്നു മെച്ചം😍മലയാള സിനിമയിലെ സിദ്ദീഖിനെ പോലെ😉 പരേതൻ തിരിച്ചു വരുന്നു എന്നതിലെ ഇബ്രാഹിം എന്നകഥാപാത്രം ഒരു രക്ഷയുമില്ല അടിപൊളി😍

  • @muhammedraheesvk6270
    @muhammedraheesvk6270 4 года назад +7

    പ്രേക്ഷകരെ അഭിനയ മികവ് കൊണ്ട് വിസ്മയിപ്പിച്ച നടൻ.. ഇദ്ദേഹം ചെയ്ത എല്ലാ കഥാപാത്രവും പ്രശംസനീയമാണ്.. പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം. സലാംക്കയുടെ ആ മനസ്സ് തുറന്നുള്ള ചിരി വേറെ ലെവൽ 🤗

  • @ajrkt
    @ajrkt 4 года назад +23

    മികച്ച നടൻ -
    ഗായകൻ - ഗാന രചയിതാവു് പുതിയ അറിവാണ്. അത്ഭുതപ്പെടുത്തി. തുടരണം ... നന്മകൾ നേരുന്നു

  • @EKS-MEDIA-383
    @EKS-MEDIA-383 4 года назад +10

    സലാമിക്കാ പഴയ ഹോം സിനിമകൾ വളരെ മനോഹരമായിരുന്നു... ഇന്ഷാ അള്ളാഹ് തുടരാൻ ശ്രമിക്കണം... എല്ലാ വിധ സഹകരണങ്ങളും ഉണ്ടാവും 🤝🤝

  • @zagfaraan
    @zagfaraan 4 года назад +20

    കുടുംബ കലഹത്തിലെ ഇദ്ദേഹത്തിന്റെ ഗാന രചന വല്ലാതെ അത്ഭുതപ്പെടുത്തി👌👌

  • @mayasupreme
    @mayasupreme 4 года назад +8

    നിങ്ങൾ രണ്ടു പേരും സഹോദരന്മാരാണെന്നു തോന്നും.. ഒരു ചേർച്ച.

  • @റഹിംകെ.മുഹമ്മദ്

    ഒരുപാട് പേരെ ഇനിയും പരിചയപ്പെടുത്താനുണ്ട്.എല്ലാവരെയും കൊണ്ട് വരണം.പരേതൻ തിരിച്ചുവരുന്നു എന്ന ഫിലിം കണ്ടതിനു ശേഷം അഭിനന്ദനങ്ങൾ അറിയിക്കാനും ഒപ്പം അതിലെ താരങ്ങളുടെ പേരറിയാനുള്ള ആകാക്ഷ കൊണ്ടും ഞാൻ മാഷിന് വിളിച്ചിരുന്നു. ഉണ്ണിക്ക,നാരായണൻ നായർ,വണ്ടൂർ kc,റസാഖ് വഴിയോരം തുടങ്ങി കുറെ ആളുകളെ അന്നേ എനിക്ക് പറഞ്ഞു തന്നിരുന്നു.അത്രയും ആവേശത്തോടെ കണ്ട സിനിമയായത്കൊണ്ട്തന്നെ ഇന്നും ആ പേരുകളൊന്നും മനസ്സിൽനിന്ന് പോയിട്ടില്ല.അവിസെന്നയെ പരിചയപ്പെടുത്തിയതിൽ ഒരുപാട് സന്തോഷം ♥️

  • @habeebmampad2616
    @habeebmampad2616 4 года назад +16

    എൻ്റെ പ്രിയ സുഹൃത്ത് അവിസന്ന എൻ്റെ കോളേജ് മേറ്റ് .
    ഏറെ അഭിമാനവും , നിന്നിലെ കലാകാരനെ ഈ ചെറി സ്ക്രീനിൽ ഒതുക്കാതെ ബിഗ് സ്ക്രീനിൽ തീർച്ചയായും വരാനുള്ള മികവുറ്റ കഴിവുണ്ട് .
    എല്ലാവിധ ഭാവുകങ്ങളും നേരുന്നു .

  • @sulaimanmadathies1479
    @sulaimanmadathies1479 4 года назад +10

    അവിസന്ന നല്ലൊരു നടനാണെന്ന് താങ്കളുടെ ഹോം സിനിമകളിലൂടെ ഒരുപാട് തെളിയിച്ചിട്ടുള്ളതാണ് . പക്ഷേ നല്ലൊരു ഗാന രചയിതാവും , ഗായകനും ആണെന്ന് ഈ വീഡിയോയിലൂടെയാണ് അറിയുന്നത് .
    "*മേഘങ്ങളില്ലാതെ ആകാശമുണ്ടോ *"എന്ന ഗാനം
    വല്ലാത്ത ഒരു ഫീൽ തരുന്ന ഗാനമാണ് . അവിസന്നയെ പരിചയപ്പെടുത്തിയതിന് ഒരുപാട് നന്ദി . 😍

  • @Mujees23
    @Mujees23 4 года назад +8

    അഭിനയം കൊണ്ടും ശബ്ദ ഗാംഭീര്യം കൊണ്ടും പല കഥാപാത്രത്തങ്ങളെയും അന്വര്ഥമാക്കിയ മികച്ച നടൻ ....ഇനിയും കൂടുതൽ കഥാപാത്രങ്ങളെ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ....

  • @shafeequevk7447
    @shafeequevk7447 4 года назад +20

    സലാംക്ക ഇത്പോലെ എല്ലാ കഥാപാത്രങ്ങളെയും പരിജയപ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നു

  • @fkworld5195
    @fkworld5195 2 года назад +5

    നല്ലൊരു നടനാണ് ഇദ്ദേഹം, പോരാത്തതിന് നല്ല ശബ്ദവും

  • @shihabareekode
    @shihabareekode 4 года назад +1

    "കുഞ്ഞു" എന്ന ഓമനപ്പേരുള്ള അവിസന്ന സാർ..
    വിനയം മുഖമുദ്രയാക്കിയ എന്റെ ആത്മ സുഹൃത്ത്...
    ഓരോ കഥാപാത്രമവതരിപ്പിക്കുമ്പോഴും അതിലേക്ക് ചേർക്കേണ്ട ഡയലോഗുകൾ കാണാതെ പഠിച്ചു പറയുന്ന അൽപ്പം കലാകാരന്മാരിലൊരാളാണ് കുഞ്ഞു..
    ഷൂട്ടിങ്ങിൽ Location ൽ എന്നെ അമ്പരപ്പിച്ചൊരു കാര്യമാണത്...
    20 വർഷം മുമ്പെയുള്ള സ്നേഹ ബന്ധം ഇന്നും തുടരുന്നു... അഹങ്കാരമില്ലാത്ത , ജാഡയില്ലാത്ത സ്നേഹസുകൃതം....

  • @hafsalmuhammed8729
    @hafsalmuhammed8729 4 года назад +2

    ഒരുപാട് ഒരുപാട് നന്ദി.. സലാംക്ക.. ഇദ്ദേഹത്തെ കാണിച്ചു തന്നതിൽ .. കുടുംബ കലഹത്തിൽ പുള്ളി ജീവിക്കുകയായിരുന്നു.. പരേതനിലെ ഫസ്റ്റ് സോങ് മറക്കാൻ കഴിയില്ല ഇടക് ഇടക് കേൾക്കാറുണ്ട്..

  • @bappunellichodekavanoor6176
    @bappunellichodekavanoor6176 4 года назад +1

    ഇദേഹത്തെ പരിചയപ്പെടാൻ ഒരു പാട് നാളായി ആഗ്രഹിക്കുന്ന വൈകിയാണെങ്കിലും പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം. ഇദേഹത്തിൻ്റെ കൂരവും, ഗുരവവുമായ കഥാപാത്രങ്ങളെ കണ്ട് എനിക്കദേഹത്തോട് ഉള്ളിൽ ചെറിയ വെറുപ്പുണ്ടായിരുന്നു..
    അഭിനയത്തിൽ മാത്രമെ ഈ ഗൗരവമൊള്ളു ആള് പച്ച പാവമാണെന്ന് പരിചയപ്പെട്ടപ്പോൾ മനസ്സിലായി, ഇപ്പോ അദേഹത്തെ ഒത്തിരി ഇഷ്ടപ്പെടുന്നു....
    അവിസെന പേര് കേൾക്കുമ്പോൾ തന്നെ കൗതുകം തോനുന്നു ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പേര് കേൾക്കുന്നത് പേരിൻ്റെ പിന്നിലെ ചരിത്രം പുത്തനറിവായി.
    വൈവിധ്യമാർന്ന വേഷങ്ങളിലൂടെ, ശ്രദ്ധേയമായ കഥാപാത്രങ്ങളെ, തൻ്റെ ശബ്ദ ഗാംഭീര്യം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ അവിസെനയെ പരിചയപ്പെടുത്തുന്നതോടൊപ്പം തന്നെ അദേഹം അഭിനയിച്ച ഫില്ലിമുകളിലെ ചെറിയ ഭാഗം പരിപാടിയിൽ ഉൾപ്പെടുത്തിയപ്പോൾ അദേഹം അഭിനയിച്ച ഫില്ലിമുകൾ ഒരിക്കൽക്കൂടി കണ്ട അനുഭൂതി തോനി. അതു കാണ്ടു തന്നെ അദേഹവുമായുള്ള അഭിമുഖം വീണ്ടും വീണ്ടും കണ്ടു ഇനിയും കാണാൻ ആഗ്രഹിക്കുന്നു ഒപ്പം അദേഹത്തിൻ്റെ വിശേഷങ്ങൾ എത്ര കേട്ടാലും കൊതിതീരില്ല. നിങ്ങൾ ഇതിനു മുൻപും നിങ്ങളുടെ ഫില്ലീമുകളിൽ അഭിനയിച്ച വരെ പരിചയപ്പെടുത്തിയിരുന്നു എന്നാൽ അവരാരും തന്നെ അവിസ ന്നയെ പോലെ മനസ്സുതുറന്ന് സംസാരിച്ചിട്ടില്ല..
    മാത്രവുമല്ല അവിസന്നയോട് വിശേഷങ്ങൾ ചോദിക്കാതെ പ്രേക്ഷകരോട് നേരിട്ട് അവിസെന സംസാരിച്ചപ്പോൾ അതൊരു അഭിമുഖ പരിപാടിയായിട്ട് തോനിയില്ല. അവിസെനനല്ലൊരു ഗായകനും ഗാന രചയിതാവും കൂടി ആണെന്നറിഞ്ഞതിൽ സന്തോഷം.
    അവർ പാടുന്നത് നേരിട്ട് കാണാൻ ആശിച്ചു പോയയി.
    ഇദേഹത്തിൻ്റെ കുടുംബത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല, അറിയാൻ താൽപര്യമുണ്ടായിരുന്നു
    ( സ്ഥലം കമൻ്റിലൂടെ അറിഞ്ഞു).
    താരങ്ങളെ പരിചയപ്പെടുത്തുമ്പോൾ അവരുടെ മൊബൈൽ നമ്പർ പറഞ്ഞു തന്നാൽ പ്രേക്ഷകർക്ക് അവരെ കൂടുതൽ അടുത്തറിയാനും, പ്രേക്ഷകർക്ക് അവരെ നേരിട്ട് അഭിനന്ദനമറിയിക്കാനും അത് താരങ്ങൾക്ക് പ്രജോ തനവും പ്രോൽസാഹനവും അംഗീകാരവുമാകും..
    ആണായിട്ടൊരു അയൽവാസി ഫില്ലിമിൽ അവിസെന്നയുടെ അനിയനായി രോഗിയായിട്ട് അഭിനയക്കുന്ന കഥാപാത്രത്തേയും, പരേതൻ തിരിച്ചു വരുന്നു എന്ന ഫിലീമിലെ സുബൈറി നേയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തി തരണം...
    നിങ്ങളുടെ ഫില്ലീമുകളുടെ രസകരമായ പേരിനു പിന്നിലും രസകരമായ അനുഭവങ്ങൾ പറയാന്നില്ലെ, ആ കഥകൾക്കേൾക്കാൻ ആഗ്രഹമുണ്ട്. പ്രതീക്ഷയോടെ....
    ബാപ്പു നെല്ലിച്ചോട്
    കാവനൂർ - Po
    അരീക്കോട് - Vi
    മലപ്പുറം - Dt
    673639 PIN
    9809348769. PH

    • @bappunellichodekavanoor6176
      @bappunellichodekavanoor6176 4 года назад +1

      ആഗ്രഹിക്കുന്നു
      ക്രൂരവും,
      ഗൗരവവും
      അതുകൊണ്ടുതന്നെ
      (സോറി ഇങ്ങനെ വായിക്കുക)

    • @Homecinemadirector
      @Homecinemadirector  4 года назад

      Thank you

  • @thamburanthamburan1822
    @thamburanthamburan1822 4 года назад +10

    അവിസെന്ന ആദ്യായിട്ട കേള്ക്കുന്നെ ഇങ്ങനെ ഒരു പേര് good

  • @SHVajiVlog
    @SHVajiVlog 4 года назад +2

    നിങ്ങളുടെ രണ്ടു പേരുടെയും മുഖം ശരിക്കും നിസ്കളങ്കം തന്നെ ഇനിയും ഇതുപോലെ അറിയാതെ പോയ കലാകാരൻ മാരെ പരിചപ്പെടുത്തുക

  • @sulaikhasulu1250
    @sulaikhasulu1250 4 года назад +6

    അബി സന്നയെ പരിചയപ്പെടുത്തി തന്ന സലാംകാകു ഒരു പാട് nannni ഈ കലാകാരൻ ആരെണെന്ന് അറിയാൻ വലിയ മോഹമുണ്ടായിരുന്നു താങ്ക്സ്

  • @rashibinas2207
    @rashibinas2207 4 года назад +3

    മാഷാ അല്ലാഹ് നല്ലൊരു കലാകാരൻ ആണ് നല്ല ഉയരങ്ങളിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ 😄♥️👍

  • @Faisal_Hussain.
    @Faisal_Hussain. 4 года назад +8

    ♥️♥️👌👌 സലാം കൊടിയത്തൂർ സിനിമകളിലെ സ്വഭാവ നടൻ 👌👏🏼👏🏼

  • @DavidJohn-je9sq
    @DavidJohn-je9sq 4 года назад +3

    അവിസെന്ന... ഒരുപാട് ഇഷ്ടം... സലാം സിനിമകളും...
    സലാം ഭായ്... കൂടുതൽ ഇനിയും നിങ്ങളിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു...

  • @NK-cs6ub
    @NK-cs6ub 4 года назад +3

    മൂപ്പര് ആള് സൂപ്പറാണ് സൂപ്പർ ആക്റ്റിങ് വില്ലൻവേഷവും എല്ലാം വളരെ വളരെ സൂപ്പർ 🔥🔥🔥❤️❤️❤️💚💚💚🔥🔥🔥🔥🔥🔥👍👍👍👍👍എനിക്ക് നല്ല ഇഷ്ടമാണ് ഈ മുത്തിനെ 🔥🔥🔥

  • @suhailsuhailsuhail7568
    @suhailsuhailsuhail7568 4 года назад +2

    ഇനിയും ഇങ്ങനെ യുള്ള ഹോം സിനിമ തുടങ്ങിക്കൂടെ ഞങ്ങൾ ഇപ്പോഴും യൂട്യൂബിൽ അതൊക്കെ കാണാറുണ്ട് എല്ല വിധ ആശംസകൾ നേരുന്നു

  • @arshfasil2847
    @arshfasil2847 4 года назад +1

    ഞാൻ എന്നും ശ്രദ്ധിക്കുന്ന ഒരു കലാ കാരൻ, പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം, ഇനിയും നല്ല നല്ല കഥാപാത്രങ്ങളിലൂടെ ഉയരങ്ങളിലെത്തട്ടെ എന്നാശംസിക്കുന്നു

  • @ഫാത്തിമശൈഖ
    @ഫാത്തിമശൈഖ 4 года назад +8

    അവിസെന്ന നിങ്ങൾ പുലിയാണ്. നല്ല വേഷങ്ങളാണ് നിങ്ങൾ ചെയ്യ്തത്. സലാം കൊടിയത്തൂർ ഒരുപാട് താങ്ക്സ്. ഇനിയും പ്രതീക്ഷിക്കുന്നു. നിങ്ങൾ പുപ്പുലിയാണ്

  • @musicmasthan2493
    @musicmasthan2493 4 года назад +9

    Avisanna സീരിയലിൽ കാണുമ്പോൾ വേറെ level ആണ് 😓😓 ഒരു ഗൗരവക്കാരൻ

  • @sakkeerhussain5612
    @sakkeerhussain5612 4 года назад +7

    വളരെ നന്നായിട്ടുണ്ട്..
    ഇവരെ ഒക്കെ എല്ലാവർക്കും അറിയാൻ
    ആഗ്രഹം ഉണ്ടാവും എനിക്കും....❤️❤️❤️

  • @spacecraft9052
    @spacecraft9052 4 года назад +3

    സൂപ്പർ. മറ്റു നടന്മാരെ കൂടി പരിചയപ്പെടുത്തണം

  • @ashrafputhoorvalappil3546
    @ashrafputhoorvalappil3546 4 года назад +2

    2003ൽ ശാന്തപുരത്ത് വെച്ച് പരിചയപ്പെട്ടു പേര് ചോതിച്ചപ്പോൾ എന്തോ പറഞ്ഞു ഞാനും തല കുലുക്കി മനസ്സിലായ മട്ടിൽ കൈ കൊടുത്തു പിരിഞ്ഞു സത്യത്തിൽ ഇപ്പോഴാണ് അന്ന് പറഞ്ഞത് പേരാണ് എന്ന് മനസ്റ്റിലായത് വളരെ നന്ദി സലാം ക്ക പരിചയപെടുത്തിയതിൽ

  • @munmavaji7429
    @munmavaji7429 4 года назад +2

    എനിക് ഇഷ്ടം ഇയാളെ നല്ല അഭിനയം മാണ് സൂപ്പർ ഒന്നും പറയാൻ ഇല്ല സൂപ്പർ

  • @bappunellichodekavanoor6176
    @bappunellichodekavanoor6176 4 года назад +11

    സൂപ്പറായിട്ടുണ്ട് തിരക്കിലാണ് വിശദമായി പിന്നീട് എഴുതാം

  • @shihabnellikunnu7895
    @shihabnellikunnu7895 4 года назад +1

    സൂപ്പർ നടനാണ് അദ്ദേഹം മലയാള സിനിമക്കൊരു മുതൽക്കൂട്ടാണ് അവിസന്ന ഏതുറോളും ബ്യൂട്ടിഫുൾ ആയി ചെയ്യും തീർച്ചയായും

  • @aboobackertm6542
    @aboobackertm6542 4 года назад +2

    അവിസെന്ന ഫേസ്ബുക്കിലും വ്യത്യസ്തമായ കാര്യങ്ങൾ എഴുതാറുണ്ട്

  • @rahshancalicut5628
    @rahshancalicut5628 4 года назад +4

    അദ്ധേഹത്തെ കുറിച്ചറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം.... പടച്ചവൻ അനുഗ്രഹിക്കട്ടേ..ആമീൻ

  • @jubitk9625
    @jubitk9625 4 года назад +3

    മാ ശാ അല്ലാ അഭിനയ മൂർത്തിയുടെ ഗാന രചനാ വൈഭവം അൽഭുതപ്പെടുത്തി...

  • @najeebashihab8539
    @najeebashihab8539 4 года назад

    ഇദ്ദേഹം അഭിനയിച്ച എല്ലാകഥാ പാത്രങ്ങളും അടിപൊളിയാ.. നിങ്ങളുടെ ഹോം സിനിമയിലെ ഇസ്റ്റപ്പെട്ടൊരു നടനാണ്

  • @mohammedkuttymoyikkal6895
    @mohammedkuttymoyikkal6895 4 года назад +2

    കലക്കി(കലങ്ങി )അവതാരകനും, അവതരിക്കപ്പെട്ടവനും. ബിഗ് സ്‌ക്രീനിൽ പ്രവേശിക്കാനും soubhagyam ഉണ്ടാവട്ടെ

  • @shuhaibputhan3919
    @shuhaibputhan3919 4 года назад +1

    വലിയ കലാകാരനെ പരിചയപെടുത്തിയതിൽ നന്ദി സലാം സാർ

  • @noishadsuper3110
    @noishadsuper3110 4 года назад +1

    ഒരു പാട്ട് പാടണം എവിടെയും കേട്ടിട്ടിലല്ല ഇക്കയുടെ പാട്ട്.. സൂപ്പർ പരിപാടികൾ ആണ്

  • @ajmalchanthveettil
    @ajmalchanthveettil 4 года назад

    നിങ്ങളെ Okey നേരില്‍ കണ്ടു അഭിനന്ദിക്കണം, അത്രയും നല്ല കാര്യങ്ങളും മെസ്സേജസുകളും ആണ് കൈകാര്യം ചെയ്യുന്നത്, salamkka ഇനിയും ഒരുപാട് ഇത് പോലുള്ള ടെലിഫിലിമുകൾ വരണം 🌹 😍 😍 😍

  • @shinuzshinad6394
    @shinuzshinad6394 4 года назад +1

    വളരെ നല്ല നടൻ ആണ്. അതിനേക്കാൾ വലിയ നല്ല മനുഷ്യനും ആണ്

  • @Mujees23
    @Mujees23 4 года назад +5

    താങ്കളുടെ പല ഹോംസിനിമകളിലെയും വീരപുരുഷൻ

  • @nibasherin3013
    @nibasherin3013 4 года назад +1

    ഞാൻ വണ്ടൂർ ഓർഫനേജിൽ പഠിക്കുമ്പോൾ 5,6,7 എറിയാട് സ്കൂളിലാണ് പഠിച്ചത് നാസറിനെ നന്നായി അറിയാം, അബ്ബാസ് അലി സാറും ഉണ്ടായിരുന്നു അദ്ദേഹം ക്ളാസിലും മിമിക്രി യെല്ലാം കാണിച്ചിരുന്നു ,എൻറെ ദേശം കാരക്കുന്ന്, ആമയൂർ ഇപ്പോൾ ഇവിടെ സൗദിയിലെ യാംബുവിൽ ആണ് ഇക്കയുടെ എല്ലാ സിനിമകളും കാണും അടുത്ത ഒരു ഹോം സിനിമക്കായ് കാത്തിരിക്കുന്നു ഈ പ്രവാസി, സലാം ഇക്കയെ ഇഷ്ടം ♥️♥️♥️👍👍👍

  • @anwermambra8435
    @anwermambra8435 3 года назад +1

    അക്കരെയുള്ളൊരു മാരൻ താങ്കളാണ് പാടിയതല്ലേ, സർപ്രൈസ്...ബന്ന എന്നാ നടൻ പാടി അഭിനയിച്ചപ്പോൾ correct suit ആയിരുന്നു.

  • @vm_mufeedh
    @vm_mufeedh 3 года назад +2

    Panchayat Secretary ❤️

  • @hareendranc4795
    @hareendranc4795 4 года назад +1

    സൂപ്പർ ഗാനം

  • @നിങ്ങളിൽഒരാൾ-ത8പ

    ടെലിഫിലിമിലെ സ്ഥിരം നായക കഥാപാത്രം 👍👍

  • @rahoof2771
    @rahoof2771 4 года назад +8

    സലാംക്കയുടെ ഫിലിം ഒക്കെ എന്റെ ജീവിതത്തിൽ ഉണ്ടായ കാര്യങ്ങളാണ്. പ്രേതെകിച്ചു പ്രവാസി ഫിലിംകൾ

  • @thanseerkayalam9356
    @thanseerkayalam9356 4 года назад +1

    Aa manushyante shabdam thanne vere levalan😍

  • @haleemahamza172
    @haleemahamza172 4 года назад

    ഹോം സിനിമ എനിക്ക് ഒരുപാട്ഇഷ്ടമാണ് അത്പോലെ തന്നെ ഈ നടനേയും ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ

  • @SameerAli-cq9hv
    @SameerAli-cq9hv 4 года назад +2

    എല്ലാത്തിലും ഹാജിയാർ ഉള്ള ആ ആളെക്കൂടി പരിചയപ്പെടണം,....

  • @abdulmajeed-qd1hn
    @abdulmajeed-qd1hn 4 года назад +2

    നല്ലൊരു നടനാണ്. താങ്കളുടെ സിനിമകളില്‍ നല്ല പെര്‍ഫോമന്‍സ് കാഴ്ചവെക്കുന്ന നടന്‍.

  • @FazilTnfasu
    @FazilTnfasu 4 года назад +3

    Athikam vaikathe thanne malayala cinimayil eathatte.eniyum uyarangalil eathattea

  • @FazilTnfasu
    @FazilTnfasu 4 года назад +3

    Eniyum ningalellam orumichulla telifilim njangalum kudumbavum pratheekshikkunnu.avisannakkayum c.t yoosafkkayum siddiqkkayum salamkkayum ellam orumichulla filim njangal pratheekshikkunnu.ningalude filimil abinayikkan vallathe mohamund.oru song padanum aagrahamund.

  • @murshii___faizz7818
    @murshii___faizz7818 4 года назад +1

    Avisanna ikkane kooduthal ariyan pattti.. 😍😍😍gd blss u

  • @nazeervazhappilly7847
    @nazeervazhappilly7847 4 года назад +1

    രണ്ടു പേരും ചേട്ടൻ അനിയൻ പോലെ നല്ല അഭിനയം അഭിനന്ദനങ്ങൾ

  • @ABBASABDULKHADARARNON
    @ABBASABDULKHADARARNON 4 года назад

    Salaam Kodiyathoorinte Ellaa Home Moveesum Super Super Good. Aanu. Super Super Dialogue. Oru Thriller Mooveesinte Pratheethiyaanu ithu Kaanumboll Thonnunnath Parethan Thirichu Varunnu.. Kudumbakalaham Nooraamdhivasam.....anganeyangane Niravathi Home Moveesukall Ellaam Hittaanu. Salaam Kodiyathoorinu Oraayiram Thanks Paranjaalum Mathivarrillaa.... Super Super Good....No.1 Good. iniyum Nalla Home Movees Varatte Ennu Prartthikkunnu..... ikkaakku Ente Oraayiram Thanks. Assalamu Alaikkum.....

  • @murshii___faizz7818
    @murshii___faizz7818 4 года назад

    Nallla abinayamanu ikkayude. Jadayillatha ikkante samsaram njghakk valya ishttamayi. Home movies le oru nalla nadanmaranu salam ikkayum avisanna yum. 😍😍😍😍😍😍randuperudeyum sound nu oru prathekatha nd evdunnu kettalum. Pettannu thiricharaiyum🤗🤗🤗😍😍

  • @musannaarakkal4485
    @musannaarakkal4485 4 года назад +5

    എന്റെ പേര് musanna.
    avisanna എന്ന് കേട്ടപ്പോൾ ഒരു സമാധാനം.
    ഇത്‌ പോലുള്ള പേരുകളൊക്കെ ഉണ്ടല്ലൊ എന്നറിഞ്ഞതിൽ 😀

  • @mgaravindakshannair5862
    @mgaravindakshannair5862 3 года назад +1

    Thanks for introducing this talented Artist

  • @indianfromcalicut2351
    @indianfromcalicut2351 4 года назад +6

    എനിക്കിഷ്ടമുള്ള ആളാണ് ഇദ്ദേഹം

  • @Ishkinte_Jinn
    @Ishkinte_Jinn 4 года назад

    സലാം ഇക്ക പൊളിയാണ്!ഈ അവിസന്നാ ഇദ്ദേഹം നല്ല അടിപൊളി അഭിനയമാണ്.ഉടനെ സിനിമയിലേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നു😘😘😘😘😘😘😘

  • @shereefnattukal443
    @shereefnattukal443 4 года назад +1

    പാട്ട് സൂപ്പർ

  • @siraj7462
    @siraj7462 4 года назад

    നിങ്ങളുടെ നിങ്ങളുടെ പരിപാടി ഞങ്ങൾക്ക് ഏറെ ഇഷ്ടമാണ് അതിൽനിന്നും മനസ്സിലാക്കാൻ കഴിയും

  • @thalashanu1353
    @thalashanu1353 3 месяца назад

    എനിക് സിദ്ദീഖ് കൊടിയത്തൂർ കഴിഞ്ഞാൽ ഏറ്റവും ഇഷ്ടം ഉള്ള നടൻ ❣️ അക്കരെ നിൽകുമ്പോൾ ഇക്കരെ പച്ച Aaaa സോങ് ദിവസം കേൾക്കുന്നു 💗

  • @najmanisar1483
    @najmanisar1483 3 месяца назад

    നല്ലൊരു ശബ്ദവും നല്ലൊരു ഗെറ്റപ്പും

  • @shabeefathi6898
    @shabeefathi6898 4 года назад +2

    പരേതൻ തിരിച്ചു വരുന്നു സുബൈർ ന്റെ ഉപ്പാനെ

  • @muhammedrafeeq60
    @muhammedrafeeq60 4 года назад +1

    Hi ikka full kandu nannayitund
    Iniyum idupole yulla kadha paathrangale ariyaan aagrahikkunnu

  • @jabirv8902
    @jabirv8902 4 года назад +13

    എന്നാ നിങ്ങക് ബാക്കി പാത്രം കൂടി കഴുകി അവിടെ ഒരു കടയും കൂടി ഇട്ടൂടെ എന്ന് പറഞ്ഞ അളിയനെ പരിചയപെടുത്തുമോ

    • @deen4490
      @deen4490 3 года назад +1

      യെസ്

  • @koyapacha1360
    @koyapacha1360 4 года назад +2

    സലാം കൊടിയത്തൂരിന്റെ ഒട്ടു മിക്ക സിനിമയും കാണാറുണ്ട് നല്ല കഴിവുള്ള ആളാണ് അവിനാസ് എനിക്ക് തോന്നിയത് ഒരു ഗൗരവക്കാരനെക്കാൾ കൂടുതൽ നന്നായി ചേരുക നിഷ്കളങ്കനായ കഥാപാത്രം ആണ് എന്നാണ് എന്റെ അഭിപ്രായം

  • @mohammedfujairah4075
    @mohammedfujairah4075 4 года назад +1

    ഒരുപാട് വേഷങ്ങൾ ഇനിയും ചെയ്യാൻ സാധിക്കട്ടെ ♥️

  • @Health-d4m
    @Health-d4m 4 года назад

    അവസരങ്ങൾ തേടി പോയാൽ ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയും 👍👍👍

  • @fayazahmadparamban3855
    @fayazahmadparamban3855 3 года назад

    ഇദ്ദേഹത്തെ ഞാൻ ഒരുപാട്‌ തവണ കണ്ടിട്ടുണ്ട് എന്റെ നാട്ടിൽ വെച്ച്

  • @nasarullaabduljaleel9741
    @nasarullaabduljaleel9741 4 года назад +1

    Sthree kadhapathrangla parijayapeduthanam

  • @rashidayyaya5656
    @rashidayyaya5656 4 года назад +8

    സക്കീറിനെ പരിചയ പെടുത്തണം

  • @rassakvazhiyoram
    @rassakvazhiyoram 4 года назад +9

    Great... All Success..

    • @zagfaraan
      @zagfaraan 4 года назад +1

      സുബൈർക്കാ🤓

  • @ansaranas1212
    @ansaranas1212 4 года назад +2

    നികളുടെ ഏകദേശം എല്ല ഫിലിംമും ഞാൻ കാണാറുണ്ട് പേരെ എടുത്ത് പറയാൻ വയ്യ അതിലെ എല്ലാടയാലോക്കും എനിക്ക് ബൈഹതാണ് enike വളരെ ഇഷ്ടമാണ് നിഗളുടെ ടെലിഫിലിം എന്ന് പറഞ്ഞാൽ എനിക്ക് oru ഹരമാണ് wallhahi

  • @ajayakumarkolasseril3308
    @ajayakumarkolasseril3308 4 года назад

    Othiri eshttamane Ella filimum kudubha kalaham 💯 divasam othiri eshttamane athile meghal ellathe valare nallapattane aara aalapanam? Ezhuthum aalapanam um ellam aa umma yeyum bappayeyum ellavareyum kannan kothiyayi aa filim nirmmicha Salam kodiyathorine great thanks

  • @deen4490
    @deen4490 3 года назад

    ഒരുപാട് ഇഷ്ടമുള്ള കലാകാരൻ

  • @hafsalmuhammed8729
    @hafsalmuhammed8729 4 года назад +15

    ഇനി കൊണ്ട് വരേണ്ടത് പരേതനിലെ കുട്ടിയാലി.. പിന്നെ ആ ഹാജിയർ.. കുടുബ കലഹത്തിലെ സക്കീർ

    • @fasaluspokenfasalu7315
      @fasaluspokenfasalu7315 3 года назад +1

      Addeham vannituundu...nn puthalath.....his full name narayana namboothiri puthalath

  • @muhammadessa5501
    @muhammadessa5501 3 года назад

    വ്യത്തിസ്ഥ കഥാപാത്രം അടിപൊളി ആക്കിയ, അവിശന്ന,,

  • @anwermambra8435
    @anwermambra8435 3 года назад

    വളരെ ഇഷ്ട്ടപ്പെട്ട നടൻ, എന്നെങ്കിലും നേരിൽ കാണുമെന്ന് പ്രതീക്ഷിക്കുന്നു

  • @vmuhsina155
    @vmuhsina155 4 года назад +6

    അവിസെന്ന അന്നും ഇന്നും ഒരു പോലെ ഒരു വയസ്സ് പോലും കൂടിയിട്ടില്ല

  • @shareefqatarqatar2729
    @shareefqatarqatar2729 4 года назад +1

    അടിപൊളി സാർ അടിപൊളി 👍👍👍👍👍👍👍

  • @bavab8746
    @bavab8746 3 года назад

    ഇദ്ദേഹത്തെ.കുറിച്ച്.അറിഞ്ഞതിൽ.സന്തോഷം.

  • @hameedk.m2407
    @hameedk.m2407 3 года назад +1

    anugraheeda kalaakaran ..god bless you avisanna brother..❤

  • @ansaranas1212
    @ansaranas1212 4 года назад +1

    സലാംകാ എന്നെ oru കാലത്ത് ലീക്ബീരാൻ എന്നാണ് വിളിച്ചേർന്നത്
    അത്രക് ഇഷ്ട്ടമാണ് ഇക്കയുടെ ടെലിഫിലിം പരേദേൻ തിരുച്ചുവാരുന്നു എന്നാ കുറെ ഭാഗങ്ങൾ ലീക്ബിരന്റെ voice ഞാൻ ചെയ്യാറുണ്ട്

  • @shukkoor7264
    @shukkoor7264 7 месяцев назад

    2008ൽ ദമാമിലായിരുന്ന സലാമുക്കയെയും അവിസനെയും കണ്ടിരുന്നു. അന്ന് ടെലിഫിലിമുമായി ബന്ധപ്പെട്ട് ഒരു ക്ളാസ് സംഘടിപ്പിച്ചിരുന്നു

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 4 года назад

    താങ്കളുടെ അറിവിലേക്ക്,... ഒരു ചെറിയ അഭ്യർത്ഥന, കൂടി, "പരേതൻ തിരിച്ചു വരുന്നു" എന്ന ചിത്രത്തിൽ, ഒരു ബ്രോക്കറുടെ വേഷത്തിൽ വന്ന ആളെ, ( ഷൗക്കത്ത്, തുവ്വൂർ)പലയിടത്തും വെച്ച് കണാറുണ്ട്, അദ്ധേഹം, കലാരംഗം ഉപേക്ഷിച്ചോ എന്ന് സംശയമുണ്ട്, ഇതു പോലെ അദ്ധേഹത്തേയും ഒന്ന് പരിചയപ്പെടുത്താമോ?

  • @haneefakthaneefa2339
    @haneefakthaneefa2339 3 года назад

    കൂടാതെ... ഇദ്ദേഹം അങ്ങാടിപ്പുറം പഞ്ചായത്ത് സെക്രട്ടറി കൂടി ആണ് നല്ല അനുഷ്യൻ..

  • @mujeebpk5702
    @mujeebpk5702 4 года назад

    സൂപ്പർ അഭിനയം ഇനിയും വളരട്ടെ
    പുതിയ സീരിയൽ ഉണ്ടൊ ',,,,,,,

  • @raseenashameer9958
    @raseenashameer9958 3 года назад

    നല്ല പേര് നല്ല അഭിനയം സലാം മ്ക്കാനെറ്റ എല്ലാം ഫിലീമും വീണ്ടും വീണ്ടും കാണാറുണ്ട്

  • @fouzianuaun4043
    @fouzianuaun4043 4 года назад +3

    എനിക്കിപ്പോഴും തോന്നിയത് പോലീസ് വേഷം മാറി വന്നതു പോലെയാ......

  • @rafeekmokeri9876
    @rafeekmokeri9876 4 года назад

    Thanks

  • @mohammehashir8532
    @mohammehashir8532 4 года назад +19

    ഇതു പോലെ pennorumbettal,പടച്ചോൻ porukkatha തെറ്റ്
    എന്നിവയിൽ അഭിനയിച്ച സക്കീർ എന്ന ആളെ പരിജയപ്പെടുത്തു..... plz...

  • @muhammadmansoor5519
    @muhammadmansoor5519 3 года назад

    ഷെറീനാനിം മുംതാസിനിം, റസിയാനിം എല്ലാരിം പരിചയപ്പെടുത്തണേ

  • @arifasaeed6617
    @arifasaeed6617 4 года назад +1

    ഇനിയും അഭിനയിക്കണം എല്ലാ ഭാവുഗങ്ങളും

  • @abldvallyil3126
    @abldvallyil3126 3 года назад

    ഹാസ്യ സിനിമകൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @yadilyarabbhi3998
    @yadilyarabbhi3998 4 года назад +1

    GIFT OF ALLHA ALHAMDULILLAH DHIVATINTE PRAGHASHAM AENNUM THELINU TANNE NILKHUM