Ivar Kali | ഭദ്രകാളി ഐവർകളി | SanskritiXP

Поделиться
HTML-код
  • Опубликовано: 12 сен 2024
  • ഐവർകളി: പ്രധാനമായും കാളീചരിതം പ്രതിപാദിച്ച് പമ്പാനദിയുടെ തീരപ്രദേശങ്ങളിൽ മല അരയയരാലും വള്ളുവനാടൻ‍ പ്രദേശങ്ങളിൽ മറ്റ് പല സമുദായങ്ങളാലും അവതരിപ്പിയ്ക്കപ്പെടുന്ന അനുഷ്ഠാനകലയാണ് ഐവർ‌കളി. പാണ്ഡവർകളി, ഐവർനാടകം, തട്ടിന്മേൽകളി, കണ്ണിൽകുത്തിക്കളി എന്നും പേരുകളുണ്ട്. ഈ കലാരൂപം ആരാണ് രൂപ്പെടുത്തിയത് എന്നതിനെ ചൊല്ലി പ്രത്യക്ഷമായ തെളിവുകൾ ഒന്നും തന്നെയില്ല. ഇത്തരത്തിലുള്ള പഠനം ഒന്നും ഇവിടെ നടത്തപ്പെട്ടിട്ടില്ല. ബ്രാഹ്മണരുടെ സംഘ/ യാത്ര/ശാസ്ത്രക്കളിയിൽ മലമ ശാസ്ത്രത്തിൻ്റെ പരാമർശം ഉണ്ട്. മലമശാസ്ത്രം മലയരുടെ അഥവാ മലയരയരുടെ ശാസ്ത്രം ആണ് എന്ന് ഉള്ളൂർ കേരള സാഹിത്യ ചരിത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.. ഈ ശാസ്ത്രത്തിൻ്റെ പ്രത്യേകത ആയ വൈഷ്ണവ/അമ്മ ദൈവാരാധനകളുടെ സങ്കലനം ഐവർകളിയിൽ സുവ്യക്തമായി ദർശിക്കാൻ സാധിക്കും. മലയർ എന്ന സമുദായം സംഘ കാലത്ത് പോലും നിലവിലിരുന്ന സമുദായമാണ്. ഇത്രക്ക് പുരാതനമായ ഒരു സമുദായം അവരുടെ ശാസ്ത്രത്തിൽ ഊന്നി നിർമ്മിക്കപ്പെട്ട ഒരു കലാരൂപത്തിൻ്റെ ഉപജ്ഞാതാക്കൾ ആയിരിക്കാം എന്ന് ധരിക്കുന്നതിൽ ഒരു തെറ്റുമില്ല. ഗുരുക്കന്മാരിൽ നിന്നും പകർന്നുകിട്ടിയ ചുവടുകളും കൈമുദ്രകളും തലമുറകളായി കൈമാറിവന്ന താളിയോലഗ്രന്ഥങ്ങളിലെ കീർത്തനങ്ങളും അഭ്യസിച്ചതിനു ശേഷമാണ് കളിക്കാർ തട്ടിലേറുന്നത്‌. ഇവർക്ക് വ്രതം നിർബന്ധമാണ്. രാമായണത്തിലേയോ ഭാരതത്തിലേയോ കഥകൾ പ്രമേയമാക്കിയാണ് ഈ കളി. ഇതിലെ പാട്ടുകൾ ചമ്പൂഗദ്യം പോലെ നീട്ടിച്ചൊല്ലുന്നവയാണ്. ക്ഷേത്ര മതലിനു വെളിയിൽ മൂന്നോ നാലോ അടി ഉയരത്തിൽ കെട്ടിയുണ്ടാക്കിയ തറയിലാണ് കളി അരങ്ങേറുന്നത്. ഇതാണ് തട്ടിന്മേൽ കളി എന്ന പേരുവരാൻ കാരണം.
    ml.wikipedia.o...
    #SanskritiXP #Sanskriti #watchvisitexplore #ArtPerformance #Dance #DancePerformance #Arts #IvarKali #ClassicalDance #IndianArt
    🔗 Subscribe now: / @sanskritixp
    / sanskritixp
    / sanskritixp
    Click to WhatsApp: wa.me/91968684...

Комментарии •