ഗൗഡവീയ വൈഷ്ണവ ദർശനം ഹിന്ദു ധർമ്മത്തിൽ ഏറ്റവും ശ്രേഷ്ഠം

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 31

  • @maheshmanoharan7099
    @maheshmanoharan7099 4 месяца назад

    ഗൗഡിയ വൈഷ്ണവ് മതം ആണ് ഹിന്ദു ധർമ്മത്തിലെ ഏറ്റവും ശ്രേഷ്ഠമായ മതം എന്ന് ഒരിക്കലും പറയാൻ സാധിക്കില്ല. കാരണം ഹിന്ദു ധർമം എന്നു പറയുന്നത് ഏക ശില ആത്മകo അല്ല. ഗൗഡിയ വൈഷ്ണവ മതം എന്നു പറയുമ്പോൾ തന്നെ അത് മതത്തിൻറെ പരിധിയിൽ പെട്ടു കഴിഞ്ഞു. മതത്തിൻറെ സ്വഭാവം എന്തെന്ന് വെച്ചാൽ തൻറെ ദൈവം മാത്രം വലുത് ബാക്കിയുള്ളതെല്ലാം അതിന് താഴെ ഈ മനോഭാവമാണ് മതത്തിനുള്ളതു. ഗൗഡിയ വൈഷ്ണവ മതതിനു ഇതേ സ്വഭാവമാണ്. കൃഷ്ണനാണ് ഏറ്റവും വലുത് ശിവനും ദേവിയും ഒക്കെ കൃഷ്ണന് താഴെ ആയി. ഇത് ഒരുമാതിരി സെമറ്റിക് മതത്തിൻറെ സ്വഭാവമാണ്. അതുകൊണ്ടായിരിക്കാം വിദേശരാജ്യങ്ങളിൽ ഒക്കെ സ്വീകാര്യത കിട്ടിയത്. കലിയുഗത്തിൽ ഭക്തി മാത്രമേ മനുഷ്യന് ഗുണം ചെയ്യുകയുള്ളൂ. അത് ശിവ ഭക്തി ആണെങ്കിലും ഗുണം ചെയ്യും ദേവി ഭക്തി ആണെങ്കിലും ഗുണം ചെയ്യും കാളി ഭക്തി യാണെങ്കിലും ഗുണം ചെയ്യും. ശിവ ഭക്തി കൊണ്ട് കലിയുഗത്തിൽ മുക്തി പ്രാപിച്ച മഹാത്മാക്കളും ഉണ്ട്. കാളി ഭക്തി കൊണ്ട് കലിയുഗത്തിൽ മുക്തി പ്രാപിച്ച മഹാത്മാക്കൾ ഉണ്ട്. കൃഷ്ണ ഭക്തി കൊണ്ടും കലിയുഗത്തിൽ മുക്തി പ്രാപികാം. കൃഷ്ണനാണ് ഏറ്റവും വലിയ ദൈവം കൃഷ്ണനെ കൊണ്ട് മാത്രമേ മുക്തി കിട്ടുള്ളൂ എന്ന് പറയുന്നത് സനാതന ധർമ്മത്തിന് വിരുദ്ധമായി ഉള്ളതാണ്. ഗൗഡ വൈഷ്ണവ മതം അത് മതം ആയതു കൊണ്ട് മതത്തിൻറെ സ്വഭാവം കാണിക്കുന്നു എന്നുള്ളതെ ഉള്ളൂ. അതിനുള്ള അവകാശവും സനാതന ധർമ്മത്തിൽ ഉണ്ട്. ശങ്കരാചാര്യർ സനാതന ധർമ്മത്തിന് നൽകിയ സംഭാവന വളരെ വലുതാണ്. ശങ്കരാചാര്യർ ഇല്ലെങ്കിൽ സനാതനധർമ്മം അന്നുതന്നെ ഒതുങ്ങിപ്പോകുമായിരുന്നു. എല്ലാ ദർശനങ്ങളും അവസാനം പരബ്രഹ്മത്തിൽ അവസാനിക്കുന്നു. ഗൗഡി യെ വൈഷ്ണവ മതമാണ് സനാതന ധർമ്മത്തിലെ ഏറ്റവും ശ്രേഷ്ഠമായ ധർമ്മം എന്ന് പറയുന്നതിനോട് യോജിപ്പില്ല. താങ്കൾ ഗൗരിയെ വൈഷ്ണവ മതത്തിലെ ആളായതുകൊണ്ട് അങ്ങനെ പറയുന്നു അത്ര തന്നെ. 9:44

    • @harilalrajan7019
      @harilalrajan7019  4 месяца назад +2

      ഇവിടെ മതം എന്നത് ആശയം അഭിപ്രായം ദർശനം എന്ന അർത്ഥത്തിൽ എടുക്കുക, പിന്നെ നിങ്ങള്ക്ക് വൈഷ്ണവം ഒന്നും മനസ്സിലായിട്ടില്ല, അതുകൊണ്ട് തർക്കിച്ചു സമയം കളയുന്നില്ല 👍

    • @harilalrajan7019
      @harilalrajan7019  4 месяца назад +2

      ആചാര്യ സ്വാമികളുടെ ഗ്രന്ഥങ്ങളിൽ റിസെർച് എടുത്തു നടക്കുന്ന ആളാ ഞാൻ അത് പേടിപ്പിക്കേണ്ട എന്നെ 👍 പിന്നെ നിങ്ങളുടെ concept പ്രകാരം സകല മലയ ദൈവങ്ങളും മാടാനും മറുധയും ചാത്തനും അല്ലാഹുവും യേശുമൊക്കെ ദൈവങ്ങളാ ആരെ നാമം ജപിച്ചാലും മതി എന്നത് യുക്തിക്കു നിരക്കാത്തതാണ്.... ആയിര കണക്കു വരുന്ന വൈഷ്ണ ഗ്രന്ഥങ്ങളിൽ ഒന്നെങ്കിലും പഠിക്കു പിന്നെ ഇത്തരം വിഡ്ഢിത്തങ്ങൾ പറയില്ല 👍

    • @maheshmanoharan7099
      @maheshmanoharan7099 4 месяца назад

      @@harilalrajan7019 മലയ ദൈവങ്ങളെക്കുറിച്ച് ഞാൻ പരാമർശിച്ചിട്ടില്ല. ശങ്കരാചാര്യർ മലയ ദൈവങ്ങളെക്കുറിച്ച് സ്തോത്രങ്ങൾ രചിച്ചിട്ടില്ല. വൈദിക ദേവതകളെ കുറിച്ച് സ്തോത്രങ്ങൾ രചിച്ചിട്ടുണ്ട്. കൃഷ്ണനെ മാത്രമല്ല ശിവൻ ദേവി തുടങ്ങിയ ദേവതകളെ ഉപാസിച്ചാലും മോക്ഷം കിട്ടും. ഗൗഡിയ വൈഷ്ണവ് സെമറ്റിക് മതം പോലെ ഒരു മതം അത്രേ ഉള്ളു

    • @maheshmanoharan7099
      @maheshmanoharan7099 4 месяца назад

      @@harilalrajan7019 ഞാൻ സകല മലയിൽ ദൈവങ്ങളെക്കുറിച്ച് മാടനെ കുറിച്ച് ചാത്തനെ കുറിച്ച് ഒന്നുമേ പറഞ്ഞിട്ടില്ലല്ലോ. കൃഷ്ണനാണ് ഏറ്റവും വലിയ ദൈവം ശിവൻ ശക്തി സുബ്രഹ്മണ്യം ഭദ്രകാളി കൃഷ്ണൻറെ താഴെ എന്ന് പറയുന്നിടത്താണ് പ്രശ്നം. പിന്നെ ശങ്കരാചാര്യർ മലയ ദൈവങ്ങളെക്കുറിച്ച് സ്തോത്രങ്ങൾ രചിച്ചിട്ടില്ല. വൈദിക ദേവതയായ ശിവൻ വിഷ്ണു സുബ്രഹ്മണ്യൻ ശക്തി ഗണപതി തുടങ്ങിയവരെ കുറിച്ച് സ്തോത്രം രചിച്ചിട്ടുണ്ട്. ക്രിസ്ത്യാനികൾ യേശുവാണ് ഏകദൈവം യേശു വഴിയെ രക്ഷയുള്ളൂ എന്ന് പറയുന്നത് പോലെ കൃഷ്ണനാണ് ഏകദൈവം കൃഷ്ണൻ വഴിയെ മോക്ഷം ഉള്ളൂ എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഗൗഡ വൈഷ്ണവർ ചെയ്യുന്നത് ഈ അസംബന്ധമാണ്. ഒരു സെമറ്റിക് മതത്തിൻറെ സ്വഭാവമാണ് ഗൗഡ വൈഷ്ണവ0 കാണിക്കുന്നത്.

    • @harilalrajan7019
      @harilalrajan7019  4 месяца назад +1

      @maheshmanoharan7099 ഈശ്വരൻ നിരാകാരൻ, നിർഗുണൻ.... ബ്രഹ്മം സത്യം ജഗത്ത്‌ മിഥ്യ..... രൂപ മില്ലാത്ത ഈശ്വരന് സഗുണ രൂപത്തിൽ ആരാധിക്കാൻ കുറെ ദേവന്മാരുടെ സ്തോത്രം ശങ്കരൻ എഴുതി, basic concept ഏതെങ്കിലും ഒരു രൂപം അത് ചാത്തനും, യേശുവും ആയാലും ആ തീയറിയിൽ തെറ്റില്ല 😂 പിന്നെ നേതി നേതി എന്ന് എല്ലാം തള്ളി അവസാനം ജീവത്മാവും ഇല്ല, പരമാത്മാവ് മാത്രം..... നിങ്ങൾ തന്നെ ദൈവം, നിങ്ങളിൽ നിന്നും അന്ന്യമായി വേറേ ദൈവമില്ല 😂 തൃപുടിയാണ് ഉപാസന ഉപാസകൻ ഉപാസനാ മൂർത്തി.... അജ്ഞാനം തീർന്നാൽ ഇവ ഒന്നും വേണ്ട, നീ തന്നെ ദൈവം 😂 പിന്നെ..... ഗൗഡവീയം വിഡ്ഢിത്തമെങ്കിൽ അദ്വൈതവും മണ്ടത്തരം എന്ന് പറയണ്ടേ.... ഒന്നുകിൽ നിങ്ങൾ നാസ്തികനാകുക അല്ലെങ്കിൽ ആസ്തികനാകുക 👍

  • @maheshmanoharan7099
    @maheshmanoharan7099 4 месяца назад

    സനാതന ധർമ്മത്തിലെ ശ്രേഷ്ഠമായ മതം ഗൗഡിയ വൈഷ്ണവo എന്ന് ഇസ്കോൺകാർ മാത്രമേ പറയൂ. ഇസ്കോൺ കാർ എന്താണ് പറയുന്നത് കൃഷ്ണനാണ് ഏറ്റവും വലിയ ദൈവം കൃഷ്ണൻ വഴിയെ മോക്ഷം ഉള്ളു ഇതാണ് അവർ പറയുന്നത്. ഇത് ഒരുമാതിരി പെന്തകോസ്റ്റ് ക്രിസ്ത്യാനികൾ പറയുംപോലെ യേശുവാണ് ഏറ്റവും വലിയ ദൈവം യേശു വഴിയെ രക്ഷയുള്ളൂ. ഇതുപോലെയാണ് ഇസ്കോൺ കാർ പറയുന്നത് കൃഷ്ണനാണ് ഏറ്റവും വലിയ ദൈവം കൃഷ്ണൻ വഴിയെ മോക്ഷം ഉള്ളൂ എന്ന്. അത് ശുദ്ധ അസംബന്ധമാണ്. സനാതന ധർമ്മത്തിന് വിരുദ്ധമായിട്ട് ഉള്ളതാണ്. ഇസ്കോൺ കാർക്ക് അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യവും സനാതന ധർമ്മത്തിൽ ഉണ്ട് അതുകൊണ്ട് ഈ അസംബന്ധം അവർ പറയട്ടെ.

    • @harilalrajan7019
      @harilalrajan7019  4 месяца назад +1

      @@maheshmanoharan7099 എന്ന് ഗീതയുടെ ഒരു ശ്ലോകത്തിന്റെ പോലും അർത്ഥം ഇതുവരെ മനസ്സിലാകാത്ത താങ്കൾ 😂😂😂

    • @harilalrajan7019
      @harilalrajan7019  4 месяца назад

      @@maheshmanoharan7099 വ്യാസൻ ക്രിസ്ത്യാനി ആകും അല്ലെ മാഷേ, കഷ്ടം, മാഷ് ഹിന്ദു പറയുന്ന books മൊത്തം എഴുതിയ വ്യാസനും കൃഷ്ണനാണ് മാഷേ 😂👍

    • @harilalrajan7019
      @harilalrajan7019  4 месяца назад

      @@maheshmanoharan7099 മാഷ് വിശ്വസിക്കുന്ന ദർശനം ഏതെന്നു പറയുക, ഹിന്ദു ധർമ്മത്തിൽ വിശ്വസിക്കുന്നില്ല എന്ന് മനസ്സിലായി അതുകൊണ്ടാണല്ലോ iskcon നെയും ശങ്കരാചാര്യരെയും കോമഡി എന്ന് പറഞ്ഞത്..... Iskcon ന്റെ എത്ര ഗ്രന്ഥങ്ങൾ വായിച്ചിട്ടുണ്ട് താങ്കൾ.... പോട്ടെ ശങ്കരന്റെ എത്ര എണ്ണം, പോട്ടെ വേദ ഇതിഹാസ പുരാണ താന്ത്രിക കൃതികൾ എത്ര എണ്ണം... സൂത്രകൃതികൾ, ഗീതകൾ എത്ര എണ്ണം...നിങ്ങൾ പറയണ്ട എനിക്ക് ഊഹിക്കാം 👍👍 ലഡ്ഡു മഞ്ഞയാണ് ഉരുണ്ടതാണ് etc... Etc.... പറഞ്ഞത് കൊണ്ട് കാര്യമുണ്ടോ കഴിച്ചു നോക്കണം മാഷേ 👍 അറിയാത്ത വിഷയം വെറുതെ സ്വന്തം ഭാവന ചേർത്തു തള്ളുമ്പോൾ അറിവില്ലാത്ത വരുടെ അടുത്തു പോകുക, എനിക്ക് അറിവില്ലാത്ത വിഷയങ്ങളിൽ വാദിക്കുന്നവരോടു തർക്കിക്കാൻ സമയമില്ല 👍