കലിതുള്ളി പേമാരി, ജീവനെടുത്ത് ഭ്രാന്തന്‍ മഴ, 50ലേറെ വീടുകള്‍ കുത്തിയൊലിച്ചു | Kerala Rain

Поделиться
HTML-код
  • Опубликовано: 25 авг 2024
  • സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന മഴയില്‍ വ്യാപക നാശനഷ്ടം. മഴക്കെടുതിയില്‍ ഇന്ന് മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. പാലക്കാടും കണ്ണൂരുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു. കൊട്ടേക്കാട് കൊടക്കുന്ന് വീട്ടില്‍ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകന്‍ രഞ്ജിത്ത് എന്നിവരാണ് മരിച്ചത്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ആലത്തൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ഒറ്റമുറി വീട്ടിലായിരുന്നു കിടപ്പുരോഗിയായ സുലോചനയും മകന്‍ രഞ്ജിത്തും താമസച്ചിരുന്നത്. സ്വകാര്യ ബസ് ജീവനക്കാരനാണ് രഞ്ജിത്ത്.കഴിഞ്ഞ ദിവസം മുതല്‍ പ്രദേശത്ത് ശക്തമായ മഴയും കാറ്റുമായിരുന്നു. രാത്രിയില്‍ വീടിന്റെ പിന്‍ഭാഗത്ത് ചുവര്‍ ഇടിഞ്ഞുവീഴുകയായിരുന്നു. ഇവര്‍ കിടക്കുന്ന സ്ഥലത്തേക്കാണ് ചുവര്‍ ഇടിഞ്ഞുവീണത്. എന്നാല്‍ അപകടം സംഭവിച്ചത് ആരും അറിഞ്ഞിരുന്നില്ല. രാവിലെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയത്.
    #keralarain #rainnews #kerala

Комментарии •