സംസ്മൃതി 2024 ഖത്തർ ( Highlights )

Поделиться
HTML-код
  • Опубликовано: 10 сен 2024
  • കേരളത്തിൻ്റെ പൂർവ്വ സ്മൃതികളെ സമഗ്രമായും സമ്പുഷ്ടമായും കോർത്തിണക്കി 150 ൽ പരം സംസ്കൃതി കലാകാരന്മാരെയും, കലാകാരികളെയും പങ്കെടുപ്പിച്ച് കൊണ്ട് അരങ്ങേറിയ സംസ്മൃതി എന്ന കലാവിഷ്കാരം ഖത്തറിലെ കലാസ്വാദകർക്ക് പുത്തൻ അനുഭവമായി മാറി.
    12.04.2024, വെള്ളിയാഴ്ച, ICC അശോകാ ഹാളിൻ്റെ അരങ്ങിൽ കുഞ്ഞാലി മരക്കാർ, പഴശ്ശിരാജ , കരിന്തണ്ടൻ തുടങ്ങിയ പുകൾപെറ്റ ധീരദേശാഭിമാനികളെയും, പുന്നപ്ര വയലാർ, KPAC നാടകചരിത്രം തുടങ്ങിയ പ്രതിരോധങ്ങളെയും, പ്രതിഷേധങ്ങളെയും, പൂതപ്പാട്ടിനെയും, മോയിൻ കുട്ടി വൈദ്യർ അടക്കമുള്ള സാംസ്കാരിക അടയാളപ്പെടലുകളെയും, പ്രവാസത്തിൻ്റെ വേദനകളെയും, കേരളത്തിൻ്റെ നന്മകളെയും കരുത്തിനെയും ഒക്കെ ദൃശ്യ സമ്പന്നതയോടെ പുനരാവിഷ്കരിച്ചപ്പോൾ കേരളത്തിൻ്റെ ഭൂതവും, വർത്തമാനവും, ഭാവിയും എങ്ങനെ കോറിയിടണമെന്നതിന്ന് കൃത്യമായ മാതൃകയായി സംസ്മൃതി മാറി.
    രതീഷ് മാത്രാടൻ സംവിധാനവും, ബിജു പി.മംഗലം രചനയും, ആതിര അരുൺ ലാൽ നൃത്തസംവിധാനവും നിർവ്വഹിച്ച സംസ്മൃതിയുടെ പ്രോഗ്രാം കൺവീനർ ശ്രീ. പ്രതീഷും, അസ്സോസിയേറ്റ് ഡയറക്ടർ തേജസും ആയിരുന്നു. രഞ്ജിത് ഗോപാലിന്റെ നേതൃത്വത്തിലുള്ള ആർട്ട്‌ ടീം കലാസംവിധാനാവും മേക്കപ്പും നിർവഹിച്ചു. ചൂരകൂടി കളരി സംഘം കളരി കൊറിയോഗ്രഫി നിർവഹിച്ചു.
    സംസ്‌കൃതി മൻസൂറ യൂണിറ്റ് പ്രസിഡന്റ് സബീന അസീസ് അധ്യക്ഷയായ പൊതുചടങ്ങ് ഐസിസി പ്രസിഡന്റ് ശ്രീ മണികണ്ഠൻ ഉൽഘാടനം ചെയ്തു. മൻസൂറ യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഫഹദ് സ്വാഗതം പറഞ്ഞു, സംസ്‌കൃതി പ്രസിഡന്റ് അഹമ്മദ്‌കുട്ടി, ജനറൽ സെക്രട്ടറി ജലീൽ എ കെ, പ്രവാസിക്ഷേമബോർഡ് ഡയറക്ടർ ഇ എം സുധീർ, വനിതാവേദി സെക്രട്ടറി ജസിത ചിന്തുരാജ്, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സംസ്‌കൃതി കേന്ദ്രകമ്മിറ്റി അംഗം ബിജു പി മംഗലം കൃതജ്ഞത രേഖപ്പെടുത്തി.

Комментарии •