സ്കൂളിൽ പാട്ടിനൊത്ത് ഡെസ്ക്കിൽ കൊട്ടി വൈറലായ പത്താം വയസ്സുകാരന്റെ വീട് കാണാൻ പോയപ്പോൾ..🥲

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 1,1 тыс.

  • @MalluFilmss
    @MalluFilmss Год назад +768

    🔥🔥🔥 ഈ കുട്ടിയെ ഇഷ്ട്ടപെടുന്നവർ ഇവിടെ ഒരു ലൈക് അടിച്ചു പോ . 👏👏 ,
    ഈ മോന്റെ വീഡിയോ കണ്ടപ്പോ തന്നെ വിചാരിച്ചിരുന്നു ,അവനെ കുറിച്ച് കൂടുതൽ അറിയണമെന്ന് .ഹരീഷ് ബ്രോ ഒരുപാടു നന്ദി ഉണ്ട്.ആ മോന്റെ വീട് കണ്ടപ്പോ സങ്കടായി.മോന് വലിയ ഒരാളാവട്ടെ .ടീച്ചർക്കും അഭിനന്ദനങ്ങൾ .അവന്റെ നിഷ്കളങ്കമായ ചിരി കണ്ടോ ?

  • @kunjappanmk6168
    @kunjappanmk6168 Год назад +290

    ആ മിടുക്കനെ ലോകത്തിനു മുൻപിൽ കൊണ്ടുവന്ന ടീച്ചറിന് ആയിമായിരം അഭിനന്ദനങ്ങൾ

  • @prasannak8204
    @prasannak8204 Год назад +80

    ഇങ്ങനെയുള്ള കുട്ടികളെ കൊണ്ടുവരാൻ ഇതേ പോലെത്തെ മിടുക്കരായ ടീച്ചേഴ്സ് വേണം. 👍🏻👍🏻👍🏻👍🏻 മിടുക്കനും ടീച്ചറിനും അഭിനന്ദനം

  • @shijushanthakumaran3199
    @shijushanthakumaran3199 Год назад +98

    ടീച്ചർ നന്നായി പാടുന്നുണ്ട്, കുട്ടിയുടെ താളവും, ടീച്ചറുടെ പാട്ടും അതി മനോഹരം. സിനിമയിൽ പാടാൻ അവസരം കിട്ടാൻ ദൈവം സഹായിക്കട്ടെ. 👍👍👍👍

  • @sarafudheennizam624
    @sarafudheennizam624 Год назад +249

    ടീച്ചർ നല്ലൊരു പാട്ടുകാരിയാണ്. എന്തൊരു രസാണ് കേൾക്കാൻ

  • @lizypaul7423
    @lizypaul7423 Год назад +180

    ഈ മോനെ ദൈവം അനുഗ്രെഹിയ്ക്കട്ടെ മഴ നനയാതെ കിടക്കാൻ പറ്റിയ ഒരു വീട് ഈ മോനു കിട്ടട്ടെ 🥰🥰🥰

  • @natturuchi6928
    @natturuchi6928 Год назад +390

    ആ നിഷ്കളങ്കമായ ചിരിയിലുണ്ട് അവന്റെ സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശം.. സ്നേഹിക്കുന്നവർക്ക് പെട്ടെന്ന് തിരിച്ചറിയാൻകഴിയും

  • @kichupalakkad7137
    @kichupalakkad7137 Год назад +45

    കിടക്കാൻ ഒരു ഇടം പോലും ഇല്ല ആ പാവങ്ങൾക്ക്. എന്നിട്ടും ആ മോൻ എത്ര സന്തോഷം മായിട്ടാണ് ഓരോ പാട്ടിനും താളം ഇടുന്നത്. ഉയരങ്ങളിൽ എത്തട്ടെ ടീച്ചറും മോനും. ഇവരെ ലോകത്തെ കനിപ്പിച്ചതിന് ഒരുപാട് നന്ദി 🙏🏻

  • @alirejuvanawana4332
    @alirejuvanawana4332 Год назад +346

    നല്ലകഴിവുള്ള കുട്ടി. ഉയരങ്ങളിൽ എത്തിപ്പെടട്ടെ. അവന്റെ കഴിവ് സമൂഹത്തിന് മുന്നിൽ കൊണ്ട് വന്ന ടീച്ചർ ക്ക്‌ 👍മോൻക്ക്‌ ഒരു നല്ല വീട് പെട്ടന്ന് തന്നെ ഉണ്ടാവട്ടെ

  • @padmajapappagi9329
    @padmajapappagi9329 Год назад +30

    നല്ലൊരു ടീച്ചർ.... കുട്ടികളെ സ്നേഹിക്കുന്ന ടീച്ചർ.. നന്നായി പാടുന്നു.... അമ്മയും മക്കളും പോലെ..... Big saluit ടീച്ചർ 🙏🏼🙏🏼🙏🏼മോനു നല്ലൊരു വീടും.. നല്ലൊരു ഭാവിയും ഉണ്ടാകട്ടെ.. പ്രാർത്ഥന ❤❤🙏🏼🙏🏼🙏🏼

  • @sarafunneesakmuhammed9007
    @sarafunneesakmuhammed9007 Год назад +731

    നല്ല മഴയത്തും അവന്റെ വീട്ടിലേക്ക് പോയി അവന്റെ അച്ഛൻഅമ്മയോടുമൊത്ത് സന്തോഷം പങ്കിട്ടത്തിൽ ടീച്ചർക്കും ഹാരിഷ് ബ്രോ ക്കും ഒരായിരം നന്ദികൾ രേഖപ്പെടുത്തുന്നു... 💕💕

  • @unniunni6190
    @unniunni6190 Год назад +61

    കലാകാരൻ കുട്ടിക്കും പാട്ടുപാടിയ ടീച്ചർക്കും ഭാവിയിൽ നല്ല രീതിയിൽ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ ❤

  • @akhilaakhila9016
    @akhilaakhila9016 Год назад +455

    സഹോദര നിങ്ങൾ ശരിക്കും ദൈവതുല്യനായ ഒരു മനുഷ്യൻ... 👏👏🔥🔥🔥

  • @dEcoRgOld
    @dEcoRgOld Год назад +139

    അവന്റെ മുഖത്തെ സന്തോഷവും നിഷ്കളങ്കയും എന്റെ മനസ്സിൽ ഒരു പാട് സന്തോഷം പകർന്നു ടീച്ചർ always 😍🥰🙏

    • @abinaabina2563
      @abinaabina2563 Год назад

      ചേട്ടാ ഒരു വീട് വച്ചുകൊടുക്കണേ

  • @vipindas7127
    @vipindas7127 Год назад +145

    ടിച്ചറിന്റെയും, നിങ്ങളുടേയുമൊക്കെ സ്നേഹം കാണുമ്പോൾ മനസ്സുനിറഞ്ഞു ❤️അവൻ ഫുൾ പവർ അല്ലേ 🥰ടിച്ചറിന്റെ പാട്ടു നന്നായിട്ടുണ്ട് ✌️

  • @sujathamgmg1295
    @sujathamgmg1295 Год назад +63

    അഞ്ജനടീച്ചറിന് സിനിമയിൽ പാടാനും ഒരവസരം ലഭിക്കട്ടെ 🙏🥰

  • @nowraszamanjubi4687
    @nowraszamanjubi4687 Год назад +203

    ടീച്ചറുടെ ശബ്ദം വേറെ ലെവൽ ♥️♥️ അവന്റെ കൊട്ട് അതിനേക്കാളും ♥️♥️♥️

  • @manojmanu8092
    @manojmanu8092 Год назад +72

    ഞാനൊക്കെ സ്കൂളിൽ പഠിക്കുമ്പോൾ ഡെസ്കിൽ ഇങ്ങനെ കൊട്ടിക്കഴിഞ്ഞാൽ ടീച്ചർ ക്ലാസ്സിന്റെ പുറത്തു നിർത്തും 😜😜
    ഇപ്പോഴത്തെ കുട്ടികളുടെ ഒക്കെ ഒരു ഭാഗ്യം 👍👍👍👌👌👌

  • @sarafunneesakmuhammed9007
    @sarafunneesakmuhammed9007 Год назад +104

    ടീച്ചറും അടിപൊളിയായി പാടുന്നുണ്ട്.. 👍👍

  • @mullashabeer4575
    @mullashabeer4575 Год назад +22

    ഈ മോനെ പുറം ലോകത്തേക്ക് എത്തിച്ച.. രഞ്ജന ടീച്ചർ ക്ക്‌...
    ഒരായിരം അഭിനന്ദനങ്ങൾ....
    അതികം വൈകാതെ തന്നെ ഈ മോന് ഒരു വീട് കിട്ടട്ടെ....

  • @ALEX-kr8du
    @ALEX-kr8du Год назад +521

    ഹരീഷ് എന്തൊക്കെയോ ചെയ്തു ഇവർക്കും കൂടെ ധൈര്യമായി ഉറങ്ങാൻ ഒരു വീടു വെക്കാനുള്ള വഴി കാണണം....❤❤❤

    • @ALEX-kr8du
      @ALEX-kr8du Год назад +45

      @sadhanandhanpilla7809
      വീടു ശരിയായി, +2 വരെ പഠിക്കാനുള്ള സഹായം ചെയ്യാൻ സ്പോസർമാർ വന്നു കഴിഞ്ഞു എന്ന് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നി...
      റിപ്പോർട്ടർ ചാനലിൽ സംപ്രേഷണം ചെയ്യുന്നുണ്ട്.....

    • @siddhikm7362
      @siddhikm7362 Год назад +8

      Nature ponnakatte sahodara. Nalla manasinte udamayanu thangal
      God bless you.

    • @jaggusjourney7969
      @jaggusjourney7969 Год назад +6

      🙏🏼plz

    • @akshaysanju7306
      @akshaysanju7306 Год назад +5

      avre account number undo

    • @ar8152
      @ar8152 Год назад +2

      Hi

  • @sureshrajappen809
    @sureshrajappen809 Год назад +33

    മോനെയും ടീച്ചറേയും അഭിനന്ദിക്കുന്നു,, രണ്ടാളും ഒരുപാടുയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു, അതിലുപരി ഇതുപോലുള്ളവരെ കണ്ടു പിടിക്കുകയും അവരെ കൈ പിടിച്ചുയർത്തുകും ചെയ്യുന്ന അങ്ങയെ ഈശ്വരൻ ഭൂമിയിലേക്ക് അയച്ച ഒരു വിശിഷ്ട വ്യക്തിത്വമാണ്,,

  • @shaijiparameswar4199
    @shaijiparameswar4199 Год назад +162

    പാവം നല്ല മിടുക്കൻ.... ഒരു പോലീസ് ആയി നല്ല വീടൊക്കെ വയ്ക്കട്ടെ... ഹരീഷ് ബിഗ് സല്യൂട്ട് 🥰🥰 ടീച്ചർ സപ്പോർട്ട് സൂപ്പർ...❤

    • @mtvlog9543
      @mtvlog9543 Год назад +3

      Polisayittano veed veykande😂 ആ mone nalloru veed kittatte allarum sahayikuga

    • @rinusidhurinusidhu6327
      @rinusidhurinusidhu6327 Год назад

      അടിപൊളി മക്കളെ

  • @sindhu4332
    @sindhu4332 Год назад +15

    ടീച്ചർ എന്തു നല്ല സ്നേഹം ഉള്ള ടീച്ചർ, ഈ മക്കൾക്കു അമ്മയെ പോലെ തന്നെ. നല്ല പാട്ട് ആണ് ട്ടോ ടീച്ചർ 🙏👍🥰❤🌹

  • @girigireesh3227
    @girigireesh3227 Год назад +60

    റിപ്പോർട്ടർ ചാനലിന്റെ ഒരു സുഹൃത്ത്‌ അവർക്കു വീട് വച്ചു കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ട് അവരുടെ പഠിപ്പും, പിന്നെ ബ്രോ എവിടെയും എത്തുമല്ലോ നന്നായി ബ്രോ ടീച്ചർ മാർക്ക് ബിഗ് സല്യൂട് 🙏🏿🙏🏿🙏🏿

  • @bhasikvasudevan3704
    @bhasikvasudevan3704 Год назад +18

    ടീച്ചറും കുട്ടിയും ,പാട്ടും താളവും ഗംഭീരം! മാതൃകാ ടീച്ചര്..അഭിനന്ദനങ്ങൾ

  • @MohammadK-ys9hl
    @MohammadK-ys9hl Год назад +49

    മോൻ ഉഷാറാണ്❤❤ ഉയരങ്ങളിലെത്തട്ടെ. ടീച്ചർക്കും അഭിനന്ദനങ്ങൾ.

  • @Vishnusurya-mk5gy
    @Vishnusurya-mk5gy Год назад +27

    ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം.. ഇതുപോലെ പുറം ലേകം കാണാത്ത മിടുക്കന്മാരെ ജനങ്ങളിൽ എത്തിക്കുന്ന നിങ്ങൾക്ക് നന്മ ഉണ്ടാവട്ടെ 🥰🥰🥰🥰🥰🥰

  • @umamurali2192
    @umamurali2192 Год назад +56

    ടീച്ചർ സുന്ദരി ❤️❤️പാട്ടും 👍👍👍👍👍👍👍👍🙏🙏🙏

  • @babumottammal2584
    @babumottammal2584 Год назад +73

    ഉയരങ്ങളിൽ എത്താൻ ആ മോന്ന് സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ. ഒരു വീട് വച്ചു കൊടുക്കാനുള്ള ആരെയെങ്കിലും കിട്ടാതിരിക്കില്ല. 👍🙏 🤲

  • @jaifartharayil4427
    @jaifartharayil4427 Год назад +24

    ഹരീഷ് Bro - താങ്കളെ എത്ര അഭിനന്ദിച്ചാലും അധികമാകില്ല - ആരും എത്തിപ്പെടാത്ത ഇടങ്ങളിൽ താങ്കൾ എത്തി അവിടത്തെ സന്തോഷവും നൊമ്പരങ്ങളും ഞങ്ങൾക്കായി കാണിക്കന്നു - എന്ത് ലൈഫ്മീഷൻ - കുറച്ച് പേർക്ക് കീശ വീർപിക്കാൻ ഉള്ള പദ്ധതികൾ

  • @singarir6383
    @singarir6383 Год назад +45

    നിഷ്കളങ്കനായ മോൻ എല്ലാവരുടെയും സപ്പോർട്ട് ഒരു വീട് വെച്ച് കൊടുക്കാനുള്ള കൂട്ടായ്മ വേണം. ചെറിയ കാര്യത്തിന് പോലും മോന്റെ സന്തോഷം ❤

  • @bindhurajendranb08
    @bindhurajendranb08 Год назад +34

    പുതിയ ഡ്രസ്സ്‌ കിട്ടിയപ്പോൾ അവന്റെ സന്തോഷം . അവന്റെ നിഷ്കളങ്കമായ ചിരി. മോൻ നല്ലൊരു പാട്ടുകാരൻ ആയിട്ട് ലോകം മുഴുവൻ അറിയപ്പെടട്ടെ ❤ ഈ പെരുമഴയത്തും ഇങ്ങനെഒരു വീഡിയോ എടുത്ത ഹാരിഷിനു ബിഗ് സല്യൂട്ട് ❤❤. തിരുവല്ല മുഴുവൻ വെള്ളം കയറി കിടക്കുവാ..പ്രാർത്ഥിക്കുക .

    • @aysha8721
      @aysha8721 Год назад +2

      മോൻ.. പോളിയാണ്
      ടിച്ചർ. അതിലും. പൊളിച്ചു. നല്ലപ്പാട്ട്.

  • @Jimmyshome-b1d
    @Jimmyshome-b1d Год назад +16

    ഒരു വീട് വേണം ആ കുട്ടിക്ക്... സന്മനസ്സ് ഉള്ളവർ അവരെ സഹായിക്കുക

  • @viswanathank3684
    @viswanathank3684 Год назад +47

    നല്ല കഴിവുളള കുട്ടി അവന് ശാസ്ത്രീയമായി പഠിക്കാനുള്ള അവസരം ലഭിക്കുമെന്നു കരുതുന്നു. ടീച്ചർ സൂപ്പറായി പാടുന്നുണ്ട് ടീച്ചർക്കും വിദ്യാർത്ഥിക്കും അഭിനന്ദനങ്ങൾ.

  • @kasrodbisyam
    @kasrodbisyam Год назад +32

    ഒരുപാട് സന്തോഷം ഹാരിസ് ഹാരിസിനെ പകരം ഹാരിസ് മാത്രം ഈ കുഞ്ഞുമോൻക്ക് ഒരു വീട് വെക്കാനുള്ള എല്ലാ സഹായവും ചെയ്യണം 👍👍മോൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲ടീച്ചർ പാട്ട് wow 👍ടീച്ചരുടെ ഈ സ്നേഹം സപ്പോർട് ഇതാണ് മോന്ക്ക് ധൈര്യം പകരുന്നത് ഇങ്ങനെ യുള്ള ടീച്ചഴ്സിനെയാണ് നമ്മുക്ക് വേണ്ടത് 👍😭

  • @ambikachelampeta6236
    @ambikachelampeta6236 Год назад +6

    ആ കുട്ടിയുടെ ചിരിയിൽ തന്നെ നിഷ്കളങ്ക ത കാണുന്നുണ്ട് മോനെ നീ മിടുക്കനാട

  • @christkinghoneyvlogs1993
    @christkinghoneyvlogs1993 Год назад +35

    ഇതിൽ ആരെ വലുതായി കാണും, ആരെ ചെറുതായി കാണും
    ടീച്ചറും, കുട്ടിയും, പിന്നെ ഹാരിഷ് താളിയും 👍👍👍🙏🙏🙏എല്ലാ നന്മകളും ഉണ്ടാകട്ടെ,,,,,,,,,,

  • @miracleearth9225
    @miracleearth9225 Год назад +7

    മനസ്സിൽ ഒരു കളഗവും ഇല്ലാത്ത കൊച്ചു മനസുള്ള പാവം പയ്യൻ അവനു പുതിയ ഡ്രെസ്സു കൊടുത്തപ്പോലുള്ള ചിരി ❤❤❤❤

  • @sreekanthk1216
    @sreekanthk1216 Год назад +6

    എല്ലാ സുഖസൗകര്യങ്ങളിലും കഴിയുന്നവർക്കു ഇവരൊയൊക്കെ കാണിച്ചുകൊടുത്തതിന് ഒരായിരം നന്ദി ബ്രോ....

    • @prajithkarakkunnel5482
      @prajithkarakkunnel5482 Год назад

      അതേ, ലൈഫ് പദ്ധതി ഒക്കെ വയനാട്ടിൽ ഇല്ലേ ഈ പാവങ്ങൾക്ക് ഒക്കെ അല്ലേ യഥാർത്ഥത്തിൽ വീട് കൊടുക്കേണ്ടത്,

  • @basheerbasheer8720
    @basheerbasheer8720 Год назад +4

    സൂപ്പർകൊട്ടും നല്ല പാട്ടും,അഭിനന്ദനങ്ങൾ
    അവനേയും ട്ടീച്ചറേയും ജനങ്ങൾക്ക് പരിജയപ്പെടുത്തി അവന് വീടും ത്ത ബലയും പടിക്കാനുള്ള സഹജര്യവും ഒരുക്കിയ എല്ലാ വർക്കും നന്ദി

  • @anuzz243
    @anuzz243 Год назад +16

    പാവം കുട്ടി അവനു സന്തോഷത്തിൽ കഴിയാൻ ഒരു കൊച്ചു വീട് ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു 🙏🙏🙏

  • @BijuEA
    @BijuEA Год назад +28

    👍👍👍👍👍👌👌👌👌👌ഇതു കാണുന്ന സാമ്പത്തികം ഉള്ളവർ ആ കുഞ്ഞിന് ഒരു വിട് വെച്ച് കൊടുക്കുമോ

  • @ganesankandangoor3586
    @ganesankandangoor3586 Год назад +5

    ടീച്ചറും മോനും കലക്കി ഇങ്ങിനെയുള്ള ടീച്ചർമാർ സ്കൂ ളുകൾക്ക് ഒരു മുതൽ കൂട്ടാണ് ഈ കുട്ടിയെ നന്നായി പഠിപ്പിക്കണം

  • @shahanas0.1
    @shahanas0.1 Год назад +40

    ആ ഉച്ച ചോർ കൊടുക്കുന്ന വീഡിയോ കണ്ടപ്പോൾ 😢😢പഴയ ഓർമ്മകൾ വന്നു മനസ്സിൽ സന്തോഷം അങ്ങനെ ആ സന്ദർഭം വീഡിയോയിൽ കണ്ടപ്പോൾ സന്തോഷവും തോന്നി സങ്കടവും ഇനി തിരിച്ചു കിട്ടില്ലലോ ആ ബാല്യം 😢😢😢

  • @RavijiRome
    @RavijiRome Год назад +31

    🤔... മനസ്സിൽ താളബോധം
    ഉള്ള കുട്ടികൾ,
    ജീവിതത്തിൽ ഉയർച്ചയിൽ എത്തും! 👍😇🕊️🕊️

  • @harinarayanan8170
    @harinarayanan8170 Год назад +3

    ഈ മിടുക്കൻ എന്റെ നാട്ടിലെ സ്കൂൾ വിദ്യാർത്ഥിയാണ്.അഭിജിത്തിനും ടീച്ചർക്കും അഭിനന്ദനങ്ങൾ....

  • @skchaliyam
    @skchaliyam Год назад +4

    മകൻ്റെ ജീവൻമരണപോരാട്ടമാണ് ഒരുനല്ലവീടുംപഠിച്ച്ഒരുജോലിയുംനേടട്ടെആ കുട്ടിഎല്ലാ ആശംസകളും നേരുന്നു....

  • @chitravlogs1515
    @chitravlogs1515 Год назад +27

    അഭിജിത് കഴിവുള്ള ഒരു കലാകാരൻ അവനെ വളർത്തി എടുത്താൽ വലിയൊരു കലാകാരനായിട്ട് വരും അഭിജിത്തിനെ കണ്ടതിലും അവന്റെ വീടും എല്ലാം videaoil കുറിച്ചതിലും ഹരീഷ്ജീക്കു big hats of you നല്ലൊരു കാര്യമാ ചെയ്തത് അതുപോലെ എല്ലാം videaosum qualitty ഉള്ളതാണ് ഇനിയും താങ്കളുടെ videaosinu വേണ്ടി waiting Harishjeeeeee

  • @k.s.sreekumarannair4388
    @k.s.sreekumarannair4388 Год назад +1

    ടീച്ചർമാർ ഇതുപോലെ അമ്മയുടെ ഒരു feeling കുട്ടികൾക്ക് കൊടുക്കണം. അഞ്ജന ടീച്ചർ...
    You are great..... Love your profession.....

  • @sindhuthomas2386
    @sindhuthomas2386 Год назад +4

    പാവം ആ കുഞ്ഞിന്റെ മനസ് എന്ത് സന്തോഷിച്ച് കാണുംദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @babyusha8534
    @babyusha8534 Год назад +13

    എന്റെ കുഞ്ഞു നിന്നെ ദൈവം അനുഗ്രഹിച്ചു ഒരു ചോരാത്ത വിട് കിട്ടട്ടെ ♥️♥️♥️👌👍

  • @aroundme3
    @aroundme3 Год назад +34

    കുട്ടികളുടെ അന്തസ്സ് കാത്തു സൂക്ഷിക്കുന്ന teachers👏👏👏, വിരലിൽ എണ്ണാവുന്ന variety അല്ലേ എന്ന് ഭയപ്പെടേണ്ട കാലത്ത്

  • @rajeshpochappan1264
    @rajeshpochappan1264 Год назад +33

    അവർക്ക് നല്ലൊരു വീട് വെച്ചു കൊടുക്കാൻ നല്ല മനുഷ്യ സ്‌നേഹി വരട്ടെ ആ കോളനി മൊത്തം നല്ലൊരു വീട് vedayi മാറട്ടെ 🌹👍🙏

    • @mariyammaliyakkal9719
      @mariyammaliyakkal9719 Год назад +2

      സർക്കാർ ജോലിക്കാർ കോടികൾ വെട്ടിച്ചു... ആദിവാസികൾക്കും സത്യം. ST കാർക്കും ഒരുപാടു ഭാവനപദ്ധതി ഉണ്ട്. ആനുകൂല്യങ്ങൾ ഉണ്ട്. Collectorde ശ്രദ്ധയിൽ പെടുത്തണം . അവനു veedaakum

    • @mohammednazar4049
      @mohammednazar4049 Год назад

      ​@@mariyammaliyakkal9719ഏക സിവിൽ കോഡ് വരികയല്ലേ എല്ലാം ശരിയാകും

    • @vavavava6057
      @vavavava6057 Год назад

      ​@@mariyammaliyakkal9719കള്ളന്മാർ കൊടുക്കില്ല. അവരൊക്കെ ലക്ഷ്വറി ലൈഫ് ജീവിക്കുവല്ലേ ഫാമിലി ആയി

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 Год назад +13

    ടീച്ചറുടെ പാട്ട് അടിപൊളി. 100ൽ 100.

  • @prurushothamankk991
    @prurushothamankk991 Год назад +5

    ആദ്യമായി Harish തളി എന്ന വ്യക്തിക്കു ഒരു വലിയ ഹായ് പിന്നെ പാട്ട് പാടിയ ടീച്ചർക്കും "വാദ്യ കലാകാരനും " അഭിനന്ദനങ്ങൾ കൂടാതെ ഇതിനൊക്കെ അനുവാദം നൽകിയ സ്കൂൾ HM നും സ്കൂളിലെ വിദ്യാർഥികൾക്കും മറ്റു ടീച്ചേർസ് എന്നിവർക്കും അഭിനന്ദനങ്ങൾ 🙏

  • @nisarkadavankadavan8971
    @nisarkadavankadavan8971 Год назад +6

    ടീച്ചറെ പാട്ടും മോന്റെ കൊട്ടും രണ്ടും പൊളിച്ചു ഒരു രക്ഷയും ഇല്ല ❤❤❤❤❤❤❤❤❤❤❤❤❤

  • @ajitharajan3468
    @ajitharajan3468 Год назад +31

    ഒരു വീട് കൂടെ കിട്ടണേ ദൈവം അനുവദിക്കട്ട

  • @sunisharamesh8446
    @sunisharamesh8446 Год назад

    അവന്റെ ചിരി പൊളിയാണ്. ടീച്ചർ സൂപ്പർ.

  • @ajimondas6981
    @ajimondas6981 Год назад +6

    നല്ലസ്കൂൾ നല്ല ടീച്ചേർസ് നല്ല കുട്ടികൾ 🥰❤🥰 ടീച്ചർ പാടിയതും അവന്റെ താളവും 🔥🔥🔥 അവന്റെ chiri🥰👏🏼👏🏼👏🏼👏🏼👏🏼.

  • @PSYCHO-jk1xy
    @PSYCHO-jk1xy Год назад +1

    കൊച്ചു മിടുക്കൻ ഉയരങ്ങളിലെത്തെ ട്ടെ... .... സ്നേഹം തുളുമ്പുന്ന മുഖത്തോട് കൂടിയ ടിച്ചർമാരെ കിട്ടിയതും അവന്റെ ഭാഗ്യം.... ടിച്ചറുടെ പാട്ടും പുഞ്ചിരിയും എല്ലാം മനോഹരം ... എല്ലാവർക്കും നന്മകൾ ആശംസിക്കുന്നു....❤

  • @anithakrishnan2948
    @anithakrishnan2948 Год назад +3

    ഇങ്ങനെ ഒരു video ചെയ്തു ആ കുട്ടിയെ ഞങ്ങൾക്ക് കൂടുതൽ കാണിച്ചു തന്നതിന് ഒരുപാട് നന്ദി 🙏

  • @ponnachanbaby615
    @ponnachanbaby615 Год назад +1

    മോന്റെ നിഷ്ക്കളക്കമായ ചിരി എത്ര ഭംഗിയാണ് ഇത്രയും നല്ലTeachers മനസ്സിന് നല്ല സന്തേഷഠ നല്ക്കിയ ഒരു വിഡിയോ
    God bless you

  • @rifaibadagara5576
    @rifaibadagara5576 Год назад +8

    ടീച്ചറെ പാട്ടും കുട്ടിയുടെ കൊട്ടും പോളിയാണ് 😀👍

  • @best-fl2nl
    @best-fl2nl Год назад +19

    ചെക്കൻ കൊട്ടി വൈറൽ ആയി....
    നമ്മൾ ഒക്കെ കൊട്ടി ക്ലാസിനു വെളിയിലും ആയി 😂😂😂

  • @umamurali2192
    @umamurali2192 Год назад +8

    ടീച്ചർ .......ശബ്‌ദം അപാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️🌹🌹🌹

  • @yunus3855
    @yunus3855 Год назад +26

    അഹങ്കാരംഇല്ലാത്ത ടീച്ചർ സൗമ്യത ഉള്ള പെരുമാറ്റം❤

  • @abdulrahmana1863
    @abdulrahmana1863 Год назад +39

    ഇത്തരം വീടുകൾ ഇപ്പോഴും കേരളത്തിലുണ്ട്... എന്നിട്ടും നമ്മുടെ ഭരണാധികാരികൾ പറയുന്നു.... കേരളം ദൈവത്തിന്റെ സ്വന്തം നാട്.. .. കഷ്ടം...

  • @muhammedbasheer3221
    @muhammedbasheer3221 Год назад +9

    നാഢ്യങ്ങൾ ഇല്ലാത്ത പച്ച മനുഷ്യർ 🙏

  • @shoukathalishoukath7437
    @shoukathalishoukath7437 Год назад +22

    ചേട്ടാ അവരെ വീട്ടിലേക്കുള്ള ഭക്ഷണസാധനം കൂടി വാങ്ങിച്ചു കൊടുക്കാമായിരുന്നു

  • @benisonthomas6939
    @benisonthomas6939 Год назад +1

    ആ ടീച്ചേഴ്സിന് ഒരായിരം അഭിനന്ദനങ്ങൾ🎉

  • @unnimon-cp8qq
    @unnimon-cp8qq Год назад +15

    നല്ല മനസിന്റെ ഉടമയായ ഹരീഷ് നെ ഇരിക്കട്ടെ ഇന്നത്തെ ബിഗ് സല്യൂട്ട്

  • @subaidhaibrahim4504
    @subaidhaibrahim4504 Год назад +25

    മോന്റെ ആഗ്രഹങ്ങൾ പടച്ചവൻ സാധിപ്പിച്ചു കൊടുക്കട്ടെ 😍🥰

  • @okok-fn7xe
    @okok-fn7xe Год назад +5

    മോൻ വളരെ നന്നായി! പക്ഷേ ടീച്ചർ, so sincere to job d very good singing ❤❤❤

  • @maniammamaniamma7566
    @maniammamaniamma7566 Год назад

    നമ്മൾ വളരെ നിസാരമായി കാണുന്ന വലിയ കഴിവുകൾ ആയിരിക്കും ചിലപ്പോൾ ചിലരിൽ ഒളിഞ്ഞിരിക്കുന്നത്... അതിനെ കണ്ടെത്തി പുറത്തു കൊണ്ട് വരിക എന്നുള്ളതും വളരെ വലിയ കഴിവ് തന്നെ ആണ്.... ശരിക്കും ആ കുഞ്ഞിന് സംഗീതത്തിൽ നല്ല കഴിവുണ്ട്.... അത് കണ്ടെത്തി പുറംലോകത്തെ അറിയിച്ച ടീച്ചറിന് അഭിനന്ദനങ്ങൾ... ടീച്ചർ ന്റെ പാട്ടും വളരെ നന്നായിട്ടുണ്ട്..... ❤️

  • @abdulrazakirshadi1712
    @abdulrazakirshadi1712 Год назад +10

    മോനെ അഭിജിത് 👍👍👍ടീച്ചർ 👍👍യുട്യൂബർ 👍👍👍👍

  • @jayakumarg6417
    @jayakumarg6417 Год назад +1

    Teacher നിങ്ങളാണ് താരം 👌അഭിനന്ദനങ്ങൾ 🙏

  • @kjmathaisholy1499
    @kjmathaisholy1499 Год назад +16

    ടീച്ചറിന്റെ സപ്പോർട്ട് അഭിനന്ദനാർഹം

  • @bees8107
    @bees8107 Год назад +1

    സുന്ദരി ടീച്ചറും ഓമനത്തമുള്ള കുട്ടികളും. നല്ല പാട്ടും നല്ല താളവും soooooppper

  • @shaanabdulazeez6132
    @shaanabdulazeez6132 Год назад +4

    ടീച്ചറിന്റെ voice 👌👌👌. നല്ല കഴിവുള്ള മോൻ 🌹. ദൈവം അനുഗ്രഹിക്കട്ടെ 🤲🤲

  • @georgekutty76
    @georgekutty76 Год назад

    നിഷ്കളങ്കമായ ആ മോന്റെ ചിരി. ആ മോന്റെ കഴിവും. ടീച്ചറിന്റെ പാട്ടും. മറ്റുള്ളവർക്കും പ്രചോദനമാകട്ടെ.

  • @nurjhannurjhan7012
    @nurjhannurjhan7012 Год назад +27

    അവരുടെ വിട് കാണുപ്പോൾ സങ്കടം തോന്നുന്നു

  • @anusreer2375
    @anusreer2375 Год назад

    നല്ല സ്നേഹം ഉണ്ട് ടീച്ചർക്ക് ഈ മോന്റെ കഴിവ് മുന്നിൽ കൊണ്ടു വന്നല്ലോ മോനെ നല്ല പ്രോത്സാഹനം കൊടുക്കുന്നുണ്ടല്ലോ ഇങ്ങനെ വേണം teachers

  • @sheejasubran2990
    @sheejasubran2990 Год назад +11

    മോൻ ഉയരങ്ങളിൽ എത്തട്ടെ. ടീച്ചേഴ്സ് ❤️❤️❤️❤️❤️❤️

  • @omananilaparayil3010
    @omananilaparayil3010 Год назад +1

    ഹരീഷ് മനസ്സിലെ നന്മയ്ക്ക് ഒത്തിരി നന്ദി. ഇതൊക്കെ ഞങ്ങൾക്കു കാണിച്ചു തന്നതിന് വളരെ നന്ദി .ആ മോന്റെ നിഷ്ക്കളങ്കമായ ചിരി. മോനെ ദൈവം അനുഗ്ര ഹ7ക്കട്ടെ.

  • @sheelarajeev8444
    @sheelarajeev8444 Год назад +4

    അടി പോളി . അവർക്ക് തലചായ്ക്കാൻ ഒരു കൊച്ച് വീട് വെക്കാൻ സന്മനസ്സുള്ള ആരെങ്കിലുo സഹായിച്ചിരുന്നെങ്കിൽ നല്ലതായിരുന്നു.😢

  • @p.c.thankappan6973
    @p.c.thankappan6973 Год назад

    ഇതുപോലെ ആയിരിക്കണം ഒരു ഗുരു.പാവപ്പെട്ട കുട്ടികളെ വിദ്യാഭ്യാസത്തിനൊപ്പം കലാകായിക രംഗങ്ങളിലും മുന്നേറാൻ പ്രചോദനം കൊടുക്കണം. ബിഗ് സല്യൂട്ട്......ജയ് ഹിന്ദ്.......ജയ് ഭാരത്

  • @prabeshpt8427
    @prabeshpt8427 Год назад +6

    Harish ഏട്ടാ..❤️ നമസ്ക്കാരം
    എല്ലാം ഉൾക്കൊള്ളിച്ച് കൊണ്ടുള്ള വീഡിയോ..അഭിനന്ദനങ്ങൾ👌👏👏

  • @anzilshihab3139
    @anzilshihab3139 Год назад

    ടീച്ചർ ഒരു പാട് നന്ദി ആ മോൻ ഒരു പാട് ഉയരങ്ങിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
    ഈ വീഡിയോ നമ്മുടെ ഗണേഷ് കുമാർ sir MLA കണ്ടാൽ ആ മോനെ ഉറപ്പായും സഹായം കിട്ടും 100%

  • @AjayKumar-it2rt
    @AjayKumar-it2rt Год назад +18

    ടീച്ചറും നന്നായി പാടി ....

  • @sarammapeter9402
    @sarammapeter9402 Год назад +1

    ഹരിഷിന്റെ മിക്ക വീഡിയോയും കാണാറുണ്ട് എല്ലാം ഒരു വ്യത്യസ്ഥത ഉള്ള വീഡിയോ ആണ്. ഈ കുട്ടി ചിരിച്ചോണ്ട് കോട്ടുന്നത് കണ്ടപ്പോൾ ഇത്രയും ഒരു ദയനീയ അവസ്ഥ ആണെന്ന് ആരും കരുതില്ല. വീട് കണ്ടതും കരഞ്ഞു പോയി. ഒരു ആ കുട്ടിക്ക് കിട്ടട്ടേ. ആ മഴയിലും വീട് കാണിക്കാൻ വന്ന teachers എത്രയോ കാരുണ്യും ഉള്ളവരാണ് അവർ. എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ.

  • @rajanpanayarkunnu9125
    @rajanpanayarkunnu9125 Год назад +2

    ഒത്തിരി സന്തോഷം 🙏.... Full support... അഭിജിത്തിന് എല്ലാവിധ ആശംസകൾ.... ഒപ്പം ഹാരീഷ് ഭായ്ക്കും, അവനെ സപ്പോർട്ട് ചെയ്യുന്ന ടീച്ചേഴ്സിനും. "ഇവിടെ നിന്റെയും എന്റെയും എന്നുള്ള വീടില്ല,... എല്ലാവരും ഒരുകുടുംബം പോലെയാണ് ". "ടീച്ചറുടെവാക്കുകൾ 👍♥️♥️♥️.

  • @bijuk.k7496
    @bijuk.k7496 Год назад +2

    ആ കുട്ടനും, കുടുംബവും രക്ഷപെട്ടു....👨‍🎨🤗🤗🤗 താളബോധം ....🙏

  • @praveenkattilancheri2507
    @praveenkattilancheri2507 Год назад +12

    അവൻ പഠിച്ചു മിടുക്കൻ ആവട്ടെ 🧡🧡

  • @senastianat5922
    @senastianat5922 Год назад +1

    നല്ല താളബോധമുള്ള മിടുക്കൻ അവനിലെ കഴിവ് കണ്ടെത്തിയ ടീച്ചർക്കും ഹരിഷിനും അഭിനന്ദനങ്ങൾ

  • @thresyabenny1996
    @thresyabenny1996 Год назад +3

    ഇതുപോലെ കഴിവുകളുള്ള ഒരു പാട് കുഞ്ഞുങ്ങൾ നമുക്കു ചുറ്റിലുമുണ്ട്. അവരെ തിരിച്ചറിയാൻ നമ്മൾ വൈകുന്നു. ഏതായാലും അ കുഞ്ഞിന്റെ സമയം തെളിഞ്ഞു.❤❤❤❤❤ വളരെ സന്തോഷം.

    • @ushacg8285
      @ushacg8285 Год назад

      ഒരുപാടു കഴിവുള്ള കുട്ടികൾ നമുക്ക് ഇടയിൽ ഉണ്ട്‌ അവരെ കണ്ടെത്തി മുന്നിലേക്ക്‌ കൊണ്ടു വരാൻ ശ്രെമിച്ച ടീച്ചർ മാർക്കു അഭിനന്ദനങ്ങൾ, ഹാരിഷ് തളി നിങ്ങൾ മറ്റു പലരെയും സഹായിച്ചത് പോലെ ഇകുട്ടിക്കും കിടന്ന് ഉറങ്ങാൻ ചെറിയൊരു വീട് എല്ലാവരുടെയും സഹായത്തിൽ സാധിക്കില്ലേ? പ്രാർത്ഥിക്കാം!

  • @rejithar4178
    @rejithar4178 Год назад

    Teacher ❤super ആണ് പ്രിയ സഹോദര ഇത്ര ഏറെ കഴിവുള്ള ആ മോനെ ലോകരെ കാണിച്ചതിൽ അഭിമാനം തോനുന്നു പിന്നെ ആ മോനു നൽകിയ ഡ്രസ്സ്‌ ആ പിഞ്ചു മനസ്സിൽ എന്നും മായാത്ത ഓർമ്മകൾ ആയിരിക്കും ee വിഡിയോ കണ്ടിട്ട് സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോകും സഹോദര bigg സല്യൂട് ❤❤❤❤❤

  • @kuttanadvillagefishing1587
    @kuttanadvillagefishing1587 Год назад +8

    ഒരുപാട് സന്തോഷം തോന്നുന്നു ഇതുപോലെ ഉള്ള വീഡിയോസ് ഞങ്ങളിൽ എത്തിച്ചതിൽ

  • @thaniparambilkochukuttansu3158
    @thaniparambilkochukuttansu3158 Год назад +6

    ❤നിങ്ങൾ എന്നും സാധാരണകാരുടെയാണ് സന്തോഷം 🙏

  • @kutty5387
    @kutty5387 Год назад +19

    വയനാട്ടിലെ ഭൂരിഭാഗം ആദിവാസി കുടുംബങ്ങളുടെയും വീടിന്റെ അവസ്ഥയുടെ നേർകാഴ്ചയാണിത് സർക്കാർ വീട് ലഭ്യമാക്കുന്നണ്ടെങ്കിലും പരിപാലന o ഇല്ലാത്തതിനാൽ 10 വർഷത്തിനുള്ളിൽ തന്നെ അത് ഇടിഞ്ഞു വീഴുന്നു. താമസക്കാരോ സർക്കാരോ പരിപാലനത്തിന് ശ്രമിക്ക ന്നില്ല. ആയതിനാൽ തന്നെ ഇവർ വീണ്ടും പ്ലാസ്റ്റിക്ക് കൂരയിലേക്ക് മാറുന്നു. സർക്കാരിന്റെ കണക്കിൽ ഇവർ വാസയോഗ്യമായ വീടുള്ളവരായി തുടരുകയ്യ. ചെയ്യുന്നു