അംബാസിഡറിൽ വട്ടവടയും കടന്നു പഴത്തോട്ടം VIEW POINTലേക്ക്
HTML-код
- Опубликовано: 10 фев 2025
- കുളിരണിഞ്ഞ കാഴ്ചകള്‍ നിറഞ്ഞ പ്രകൃതിയുടെ മടിത്തട്ടിലേക്കുള്ള യാത്ര മിക്കവർക്കും പ്രിയമാണ്....
ഇത്തവണത്തെ യാത്ര വട്ടവടയിലേക്കാണ്. മൂന്നാറിൽ നിന്ന് കിഴക്ക്, 45 കിലോമീറ്റർ ദൂരെ തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന ഗ്രാമമാണ് വട്ടവട.തട്ടുകളായുള്ള പച്ചക്കറിത്തോട്ടങ്ങൾ തന്നെയാണ് ഇവിടുത്തെ പ്രധാന ആകർഷണം. വട്ടവടയിലെ മലഞ്ചരിവുകളില്‍ വ്യത്യസ്ത ഇനം പച്ചക്കറികള്‍ കൃഷിചെയ്യുന്നുണ്ട്. പലവർണത്തിലുളള കൃഷിയിടങ്ങൾ ദൂരക്കാഴ്ചയിൽ മനോഹരമായൊരു എണ്ണഛായാചിത്രം പോലെ തോന്നിക്കും...
സംസ്ഥാനത്തെ പച്ചക്കറിഗ്രാമമെന്നറിയപ്പെടുന്ന വട്ടവടയിൽ ക്യാരറ്റ്, ബീറ്റ്‌റൂട്ട്, ഉരുളക്കിഴങ്ങ്, ബീൻസ്, വെളുത്തുള്ളി, കാബേജ്, ബട്ടർബീൻസ്,അമരപ്പയർ എന്നിവയാണ് പ്രധാനമായും കൃഷിചെയ്യുന്നത്. ഇവിടെ വിളയുന്ന പച്ചക്കറികൾ കേരളത്തിലേയും തമിഴ്‌നാട്ടിലേയും ചന്തകളിൽ എത്തപ്പെടുന്നു. സ്ട്രോബെറി, പാഷൻ ഫ്രൂട്ട്, മരത്തക്കാളി, പീച്ച് തുടങ്ങിയ പഴവർഗ്ഗങ്ങളും ഇവിടെ കൃഷിചെയ്യപ്പെടുന്നു. കേരളത്തിൽ സൂചി ഗോതമ്പ് വിളയുന്ന ഏകസ്ഥലം വട്ടവടയാണ്.വാഹനമെത്താത്ത പ്രദേങ്ങളിൽ ചരക്കുനീക്കത്തിനായി ഇവിടെ കോവർ കഴുതകളെ ഉപയോഗിക്കാറുണ്ട്.
#munnar #vattavada #ambassador #ambassdors