മലയാളത്തിന്റെ സ്വന്തം ദേവഗയകനെ കൊണ്ടുവന്ന flowers nu അഭിനന്ദനങ്ങൾ... . 🌷🌷🌷🌷 എന്റെ സീതക്കുട്ടി പറയാൻ വാക്കുകളില്ല.....അത്രേം മനോഹരം.......💖💖💖ഒരിക്കൽകൂടി കണ്ണു നിറഞ്ഞു...മനസ്സും നിറഞ്ഞു...lov u dr....stay blessed.....👍👍👍
എന്റെ സീതകുട്ടി... മോള് എന്ത് ഭാഗ്യം ചെയ്ത കുട്ടി ആണ്..❤️❤️❤️..ജയേട്ടന്റെ മുൻപിൽ ഭാവ ഗായകന്റെ മുൻപിൽ സംഗീത ഇതിഹാസത്തിന്റെ മുൻപിൽ ഇത്രയ്ക്കും മനോഹരമായി പാടാൻ കഴിഞ്ഞു എന്നത് മോളെ മോളുടെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം തന്നെ... 🙏🙏..ആ അനുഗ്രഹങ്ങൾ തുടർന്നും മോൾക്ക് വന്ന് ചേരും...പാടി അത് കേൾക്കുന്നവരെ കൂടി കരയിപ്പിച്ചു എന്നത് മോളെ ദൈവം അത്രത്തോളം അനുഗ്രഹിച്ചിട്ടുള്ളത് കൊണ്ട് ആണ്... ഇത് കേൾക്കുന്ന സംഗീത ആസ്വാദകർ ആയിട്ടുള്ള എല്ലാവരെയും രോമാഞ്ചം കൊള്ളിച്ചു എന്നത് നിസംശയം പറയാൻ കഴിയും... Extreme ഗ്രേഡ് ഒക്കെ ഇത് പോലെ ഉള്ള പെർഫോമൻസിന് ആണ് കൊടുക്കേണ്ടതും..അല്ലെങ്കിൽ ഇത് പോലെ ഉള്ള പാട്ടിന് പുതിയ ഗ്രേഡ് കണ്ടുപിടിക്കേണ്ടതായിട്ടുണ്ട്....ഇനിയും തുടർന്ന് അങ്ങോട്ടുള്ള മോളുടെ ഓരോ ലക്ഷ്യത്തിലേക്കും ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും മോൾക്ക് വന്ന് ചേരട്ടെ...🙏🙏🙏🙏🙏
മലയാളത്തിന്റെ ഭാവഗായകൻ ശ്രീ ജയചന്ദ്രന്റെ സാന്നിധ്യം കൊണ്ട് മനോഹരമായ ഒരു എപ്പിസോഡ്. കാലമെത്ര ചെന്നാലും മായാത്ത മധുര സ്വരം. ഒരിക്കലും നമ്മെ വിട്ടു പോകാത്ത സുന്ദര ഗാനങ്ങൾ നമുക്ക് സമ്മാനിച്ച ആ സ്വരമാധുര്യം നേരിട്ട് കേൾക്കാനും അനുഗ്രഹം വാങ്ങാനും അവസരം ലഭിച്ചത് ടോപ് സിംഗറിലെ നമ്മുടെ കുഞ്ഞുങ്ങളുടെ ഏറ്റവും വലിയ ഭാഗ്യം. ഈ എപ്പിസോഡിലെ audience പോലും lucky. അത് കാണാനെങ്കിലും ഞങ്ങൾക്ക് സാധിച്ചല്ലോ, Thanks to Flowers TV.
സീതക്കുട്ടീ😍😍😘😘 പറയാൻ വാക്കുകളില്ല .A Extreme👏👏👏👏.Best Perfomer of the day👑👏👏👏👏👏.അതിമനോഹരമായി പാടി ..പി ജയചന്ദ്രൻ സാറിനു മുന്നിൽ പാടാനും അദ്ദേഹത്തിന്റെ അനുഗ്രഹം ലഭിക്കാനുമായതിൽ ഏറെ സന്തോഷം ...എന്തായിരുന്നു ഫീൽ ...ടി വി യിലൂടെ കാണുകയും കേൾക്കുകയും ചെയ്ത ഞങ്ങൾക്കും സീതക്കുട്ടി പാടിയപ്പോൾ രോമാഞ്ചം വന്നു .സീതക്കുട്ടിയുടെ എല്ലാ പാട്ടുകളും മനോഹരം ..എങ്കിലും അതിഗംഭീരം എന്ന് പറയാവുന്ന മോളുടെ അഞ്ചു ഗാനങ്ങൾ പറയാൻ പറഞ്ഞാൽ അതിൽ ഓടക്കുഴൽ വിളി മേളം ഉണ്ടാകും ...ഇനിയുള്ള പാട്ടുകൾ ഇതുപോലെ നന്നായി പാടാനാകട്ടെ🎤🎵🎵 ...ആത്മവിശ്വാസത്തോടെ നന്നായി പാടുകGod bless you🙏
സീതാ, സീതയുടെ കണ്ണ് നിറഞ്ഞപ്പോൾ എന്റെയും ഹൃദയം പിടഞ്ഞു. സീത കുട്ടി അതിനോഹരമായ് പാടി. മലയാളത്തിന്റെ ഭാവഗായകന്റെ മുമ്പിൽ മനോഹരമായി ആലപിക്കാൻ കഴിഞ്ഞതു തന്നെ മഹാഭാഗ്യമായി കരുതണം. ഇത്തരം ലെജൻഡ്സിനെ ഇനിയും കൊണ്ടുവരണം: . Top Singer- നും Flowers നും അഭിനന്ദനങ്ങൾ.
സീതാലക്ഷ്മിയുടെ അതി ഗംഭീരമായൊരു പ്രകടനം.. 👏👏P ജയചന്ദ്രനെപ്പോലുള്ള ഒരു അസാധ്യ ഗായകന് കണ്ണു നിറയുന്ന വിധത്തിൽ ഇത്ര മനോഹരമായി പാടാൻ സീതക്കുട്ടിക്കേ കഴിയൂ.. ❤❤ ശ്രീകുമാരൻ തമ്പി സർ, ചിത്ര ചേച്ചി ഇപ്പോൾ ജയചന്ദ്രൻ സർ ഇവർ പറഞ്ഞ ഈ നല്ല വാക്കുകൾ മാത്രം മതി സീതക്കുട്ടിയുടെ സംഗീത ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ..👍👍 സീത top singer വിജയിയാകുമോ അതോ അതിൽ ചാനലിന്റെയും ജഡ്ജസിന്റെയും സ്വാർത്ഥ താല്പര്യങ്ങൾ കൊണ്ട് കിട്ടാതിരിക്കുമോ എന്ന് എനിക്കറിയില്ല.. പക്ഷെ top singer വിജയി ആകാൻ സീതയോളം അർഹയായ മറ്റൊരാളില്ല.. ശുദ്ധ സംഗീതം ഇഷ്ടപെടുന്ന ഒരുപാട് ആസ്വാദകരുടെ പ്രാർത്ഥന സീതയോടൊപ്പം ഉണ്ട്.. 🙏ജയേട്ടൻ പറഞ്ഞത് പോലെ ഗുരുവായൂരപ്പന്റെ അനുഗ്രഹം വേണ്ടുവോളം ഉള്ള കുട്ടിയാണ്.. സംഗീത ലോകത്ത് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ.. എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏🙏❤❤
എന്തിനാണ് മത്സരത്തേപ്പറ്റിയും, Result നേപ്പറ്റിയും worry ചെയ്യുന്നത്? സംഗീതവും ഈ അരങ്ങുമല്ലേ സന്തോഷം? നിങ്ങൾ ചിന്തിക്കുന്ന രീതിയിൽ പല കുട്ടി കളുടേയും supporters ചിന്തിക്കാൻ തുടങ്ങിയാൽ എന്തു ചെയ്യും? ഇതിലാർക്കു സമ്മാനം കിട്ടിയാലും എനിക്കു സന്തോഷം, കാരണം ഞാനെല്ലാവരേയും സ്നേഹിച്ചതൊരു പോലെയാണ്. അതു മാത്രവുമല്ല, സമ്മാനം കിട്ടാത്ത ഓരോ കുട്ടിയും സംഗീതത്തിൽ അവരുടെ സ്ഥാനം കണ്ടെത്തുകയും അതു സഹൃദയലോകത്തെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യും
ഒന്നാം സ്ഥാനവും ,Flatഉം ഒന്നും കിട്ടിയില്ലെങ്കിലും വേണ്ട. സീതക്കുട്ടി ലോകമറിയുന്ന ഒരു ഗായികയായി തീരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അത്രക്ക് Talented ആണ് ഈ കുട്ടി.
37:18 മുതൽ *ജയേട്ടൻ* എന്താണ് പാടി വെച്ചിരിക്കുന്നത് 🙏🙏🙏❤️❤️❤️എന്തൊരു *ഭാവം* , കരയിച്ചു കളഞ്ഞു 37:51 ലെ സംഗതി ഹയ്യോ, ഹൃദയത്തിൽ തറച്ചു: MJ 10000 പ്രാവശ്യം കേട്ടതിൽ കാര്യം... ഭാവഗായകൻ എന്ന വ്യാഖാനം 120% ഉചിതം, വളരെ ചുരുക്കം പാട്ടുകാർക്കു മാത്രം പറ്റുന്ന സംഭവമാണ്... നമസ്കാരം! Seethalakshmi പതിവ് പോലെ അസാധ്യം 👏🏻❤️
എന്റെ പൊന്നേ, മോൾ എല്ലാവരുടേയും കണ്ണു നിറച്ചു കളഞ്ഞു. മോൾക്ക് ഇതിൽ പരം എന്തു വേണം. ഭാവഗായകനായ ജയചന്ദ്രൻ സാറിന്റെ അനുഗ്രഹം ലഭിച്ചില്ലേ. (എല്ലാ കുട്ടികൾക്കും).എന്തായാലും മാസ്റ്ററും എഴുന്നേറ്റു വന്നു. അത് അദ്ദേഹത്തിന് അത്ര ഇഷ്ടമായതു കൊണ്ടല്ലേ. ഒന്നു മോളുടെ തലയിൽ കൈ വെച്ചിരുന്നെങ്കിൽ... അനു മാഡത്തിന്റെ കാലിൽ തൊട്ടു നമസ്കരിച്ചു പോകും ആരും. ആത്മാർത്ഥമായ വാക്കുകൾ, പ്രവർത്തികൾ. വിധുവും. MG sir മോൾക്ക് കട്ട support ആണെന്നറിയാം ഇപ്പോൾ മറ്റെല്ലാ judges ഉം. നമ്മൾ എല്ലാവരുടേയും പ്രാർത്ഥന എപ്പോഴും മോളോടൊപ്പം ഉണ്ടാകും.👍👍.മോളുടെ കഴിവിന്റെ പരമാവധിയിൽ തന്നെ മുന്നോട്ടു പോകണം. God bless molootty...
സംഗീതം തനിക്കു സ്വന്തം ജീവനേ പോലെയാണെന്നു പറഞ്ഞിട്ടുള്ള സീതകുട്ടി ഇന്നു ഭക്തി സാന്ദ്രമായ ഗാനത്തിൽ ലയിച്ചുപാടി... സ്വന്തം കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി ഒപ്പം ശ്രോതാക്കളുടേയും......
സീതക്കുട്ടി തകർത്തു.🎵😍ഒന്നും പറയാനില്ല💝.മലയാളത്തിന്റെ ഭാവഗായകൻ ജയച്ചന്ദ്രൻ സാറിന്റെ മഹനീയ സാന്നിധ്യം ഈ വേദിയെ ധന്യമാക്കി🎶🤗അപ്പോഴും,പകരംവെക്കാനില്ലാത്ത രണ്ട് ഇതിഹാസങ്ങളുടെ സാന്നിധ്യം ഈ വേദി ആഗ്രഹിക്കുന്നുണ്ട്.സാക്ഷാൽ ഗാന ഗന്ധർവ്വൻ ദാസേട്ടന്റേയും,വാനമ്പാടി ചിത്രച്ചേച്ചിയുടേയും.💕ഒരിക്കൽ ആ അസുലഭ നിമിഷവും സംഭവിക്കുമെന്ന് പ്രത്യാശിക്കുന്നു...💟🎼💟
വിണ്ണിലെ 'ഗാനഗന്ധർവ്വനെ'...നമ്മുടെ കുരുന്നു ..പ്രതിഭകൾ...പാടി..പാടി...മണ്ണിലേക്ക്..ഇറക്കിയത് പോലെ.... മലയാള ചലച്ചിത്ര ഗാന ശാഖയിലെ.. യഥാർത്ഥ...'മെലഡി ഗന്ധർവൻ'...ഇന്ന്..ഇതാ... ഈ വേദിയിൽ....പി. ജയചന്ദ്രൻ!!!!ഈ ഗാനഗന്ധർവന്റെ...പാദ സ്പർശമേറ്റ... ഈ വേദി...പുണ്യം...കണ്ണിന് ...പുണ്യം...കാതിനു...പുണ്യം!!! 'ഒന്നിനി..ശ്രുതി താഴ്ത്തി..പാടുക...പൂങ്കുയിലെ'🙏🙏🙏🙏🙏🙏
സീതക്കുട്ടീ😍😍😘😘 പറയാൻ വാക്കുകളില്ല .A Extreme👏👏👏👏.Best Perfomer of the day👑👏👏👏👏👏.അതിമനോഹരമായി പാടി ..പി ജയചന്ദ്രൻ സാറിനു മുന്നിൽ പാടാനും അദ്ദേഹത്തിന്റെ അനുഗ്രഹം ലഭിക്കാനുമായതിൽ ഏറെ സന്തോഷം
Seethskkutty യുടെ ഓടക്കുഴൽ വി ളിയിൽ സദസ്സും ഞങ്ങളും സന്തോഷപ്പൂക്കണ്ണീരണിഞ്ഞു. ഇത്രയും നല്ലൊരു ആത്മനിർവൃതി ഞങ്ങൾക്കും ഭാവഗായകനും മുമ്പിൽ വിതറിയതിന് Seethmol ക്കു ♥️♥️♥️♥️♥️♥️♥️♥️🌹🌹
സന്തോഷത്തോടെ ആണ് സീതമോളെ കരഞ്ഞതെങ്കിലും എന്റെ കണ്ണ് നിറഞ്ഞൊഴുകി, ചങ്കു പിടയുന്നു, ആരെന്നോ ഏതെന്നോ അറിയാത്ത ഈ കുട്ടി എന്തു മാത്രം മനുഷ്യരെ അവളിലേക് അടുപ്പിക്കുന്നു അത് മറ്റൊന്നു കൊണ്ടും അല്ല . ഈ kuttyudeശുദ്ധ സംഗീതം തന്നെ 😪😭❤️🙏🙏🙏പ്രാർത്ഥനകൾ മോളു.. നീ തന്നെ വിന്നർ.. മറ്റൊരാൾക്കും നിന്നോളം യോഗ്യത ഇല്ല എവിടെ വിജയി ആകാൻ.. ദൈവം ഇന്നും അനുഗ്രഹിക്കട്ടെ 😘😘😘
This was the song which gave an indication of the fact that seethakutty would be top singer Difficult song and seetha handled it brilliantly Even theerthakuttty could do it
ഈ പ്രപഞ്ചത്തിലെ ഏറ്റവും പാവനമായ പുരുഷശബ്ദമാണ് ദേവഗായകൻ ശ്രീ. പി. ജയചന്ദ്രന്റേത്. ദൈവം പാടുന്നത് ജയേട്ടന്റെ സ്വരത്തിലാണ്. സംഗീതത്തിൽ പ്രകൃതിയിലെ പ്രതിഭാസമായി നിലനിൽക്കുന്ന ഈ പുണ്യനാദം കാലത്തിനുമതീതമായ അദ്‌ഭുതമായി ഇന്നും നമ്മോടൊപ്പമുണ്ട്. ഈ ലോകം നിലനിൽക്കുന്നിടത്തോളം ദേവഗായകന്റെ സ്വരവീചികൾ ഇവിടെ അലയടിച്ചുകൊണ്ടിരിക്കും.
ജയേട്ടൻ ഗാനമേളയ്ക്കു kisorda യുടെ meri സപ്നോം കി റാണി ....യെ ക്യ hua തുടങ്ങിയ ഗാനങ്ങൾ ഗംഭീരമായി പാഡി തകർക്കുന്നതു കാണാൻ ഭാഗ്യം ഉണ്ടായി .....അപാര ഗായകൻ 🙏🙏🙏
സീത കുട്ടി മിടുക്കി മിടുമിടുക്കി . Congratulations . ഭാവ ഗായകൻ ജയൻ ചേട്ടന്റെ മുമ്പിൽ തകർത്തു പാടി ആനന്ദത്താൽ കണ്ണീരിലാഴ്ത്തി എല്ലാവരെയും . മോൾക്ക് ഗുരുവായൂരെ ആ ഉണ്ണിക്കണ്ണന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ . All the best , God bless you.
അനുരാധയെ ആരാണ് ജഡ്ജസായി വിളിച്ചത്? അവരുടെ മുഖ ലക്ഷണം ഒരു വാനരന്റെ ആണ്. S. ജാനകിയെ പോലെ ഒരാളെജഡ്ജസായി നിയോഗിക്കാൻ കഴിയാത്തതിൽ പ്രേക്ഷകർക്കുള്ള പ്രതിഷേധം അറിയിക്കുന്നു. Skmkylm
തന്നേക്കാളുപരിയായി ശിഷ്യൻ വളരട്ടെയെന്നാഗ്രഹിക്കുന്നവർ ഗുരുനാഥർ ദൈവീകരൂപങ്ങൾ സീതതന്നുള്ളിൽനിന്നുംതൂവെണ്ണപോൽതുളുമ്പീകണ്ണന്റെകൃപാകടാക്ഷം(ആദ്യത്തെ കൃഷ്ണാ സ്വരത്തിൽ തന്നെ ഞാൻ എന്നെ മറന്നുപോയി അറിയാതെ കരഞ്ഞുപോയി.ആദ്യമായി എന്റെ ജീവിതത്തിൽ ഒരു റയാലിറ്റി ഷോയിലെ പാട്ടിൽ ഈ അനുഭവം.കൃഷ്ണാമുകുന്ദാ മുരാരേ,,,,സീതാനിന്റെസംഗീതംദേവസ്പർശമായിതീർന്നനിമിഷം.)
ഇത്രയുമൊക്കെയായില്ലേ ഇനി ഞങ്ങടെ കൊച്ചിന് ഒന്നാം സമ്മാനം കൊടുത്തൂടെ. ജയചന്ദ്രൻ സാറിനു കൊടുക്കാൻ പറ്റിയതിൽ വച്ചേറ്റവും നല്ല സമ്മാനം. സീതക്കുട്ടി ഞങ്ങടെ മുത്ത്
ജയചന്ദ്രൻ സാറിന്റെ intro ഒഴിവാക്കിയത് മോശം സീതകുട്ടിയേ പോലുള്ള ഒരു പാവം കുട്ടി വേറെയുണ്ടാവില്ല മോള് കരയുന്ന കണ്ട് കണ്ണ് നിറഞ്ഞു പോയി All the best ചക്കരേ ഒരു പാട് ഉയരങ്ങളിലെത്തട്ടെ
ഭാവ ഗായകനാൽ ടോപ് സിങ്ങർ വേദി അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു...ഇനിയും ദാസ് സാർ ചിത്ര ചേച്ചി ജാനകി അമ്മ ....എന്നിവരും ഈ വേദിയെ ധന്യമാക്കണമെന്നു ആഗ്രഹിക്കുന്നു 🙏🙏
Show director put a huge responsibility on shoulders of Seetha by Putting her first( if editing is the same way it happened) to Sing in front of Jayachandran Sir and she did it Gracefully 👌😍! It's not fear of singing in front of him or mistakes that would have come but that Responsibility is huge man! I thought Nehal would be first but when I heard her name, I literally felt nervous 😯 ! Then that song, it felt like a river flow, she just gone with that flow as a Meera, so the emotional outburst is natural! Loved it 👌 and thanks to you for introducing this beautiful song to me😊🙃
@@vmaster94624get the lines in between the lines.. My reply was a direct reaction to "the show director put an huge responsibility on seetha by putting her 1st and the rspnblty of singing infrnt of jaychandran sir" which doesn't make sense hence y i said she sound silly!!!
Manasine touch cheyunna Oru performace seethamole.. Yamunayil paadumbol ento Oru valatha feel.. Love u 😍😍😍 Jayachandran sir my all-time favorite singer. Really wish to meet you one day.. 😍😍🤗🤗
ഈ പ്രകൃതിയിൽ ലയിച്ചിരിക്കുന്ന സപ്തസ്വരങ്ങൾ അതിശയകരവും വശ്യവുമായ ജയേട്ടന്റെ ദേവനാദത്തിലൂടെ ഒഴുകിവരുമ്പോൾ ആലാപനത്തിന്റെ ആ സമ്പൂർണ്ണത എന്താണെന്ന് ശ്രോതാക്കളായ നാം അനുഭവിക്കുകയാണ്. ഓരോ അക്ഷരത്തിന്റെയും ഉച്ചാരണസ്ഫുടത, ഭാഷാസൗന്ദര്യം, ഭാവനാസന്നിവേശം, ഭാവപ്രകാശനം എന്നിവയോടൊപ്പം തരളത, ചടുലത, നിത്യഹരിതസ്വരസാന്നിധ്യം, രാഗതേജസ്സ്, വൈകാരികത, കാവ്യചാരുത....ഈ ഘടകങ്ങളെല്ലാം ചേർന്നുനിൽക്കുമ്പോൾ ഓരോ ഗാനവും തഴുകി ഒഴുകി നമ്മുടെ ഹൃദയത്തിലേക്ക് ആവാഹിക്കപ്പെടുന്നു. വിശ്വസംഗീതത്തിന് നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ സംഭാവനകളിൽ ഒന്നായിരിക്കാം ജയചന്ദ്രന്റെ വിസ്മയകരമായ ആലാപനവിശേഷം !
ചെറുപ്പം മുതലേ ഇങ്ങേരുടെ ശബ്ദ സൗകുമാര്ര്യത്തെ പ്രണയിക്കുന്നതാ... ഇപ്പൊ എനിക്ക് 33 വയസ്സ് എന്റെ കാമുകന്ippozhum 16വയസ്സ്... ഈ ചെങ്ങായീടെ ഒരു കാര്ര്യം 🥰🥰🥰love u ജയേട്ടാ 🥰🥰🥰
Seetha you song was so excited and so emotionaly and devotional song and so sweet it is energetic and unimaginable amazing voice for you involved in it innocently childishly best performer of popular top singer
24:57 എന്തുകൊണ്ടാ കരഞ്ഞത് സീത :-അറിയില്ല ഹൃദയം നിറഞ്ഞു കവിഞ്ഞുമോളെ ഇങ്ങനെ ഒരു ഫീൽ അനുഭവിക്കുന്നതിനാണ് ഗാനങ്ങൾ കേൾക്കുന്നത് പക്ഷെ ഹൃദയം ഇങ്ങനെ തരളിതമാക്കാൻ ലഭിക്കുന്ന അവസരം വളരെ അപൂർവ്വം നന്ദി സീത മോളെ
സീതക്കുട്ടി... mg sir last u r awarded A extreme എന്ന് പറഞ്ഞതിന് ശേഷം മോൾ mg sir നെയും വിധുവിനെയും നോക്കുന്ന ആ scene മനോഹരമായിരുന്നു... ഞാൻ ഒത്തിരി തവണ repeat അടിച്ചു കണ്ടു...
ദേവഗായകൻ ശ്രീ. പി. ജയചന്ദ്രന്റെ സുവർണ്ണനാദം ഇന്ത്യൻ സംഗീതത്തിൽ എത്രയോ യുഗങ്ങളുടെ പുണ്യമാണ്! സൂര്യ-ചന്ദ്രന്മാരെപ്പോലെ കാലമെത്ര പിന്നിട്ടിട്ടും ഇന്നും അദ്‌ഭുതകരമായി പ്രകാശിച്ചുകൊണ്ടിരിക്കുന്ന ഈ പ്രതിഭാസം ഈ മലയാളമണ്ണിന്റെ വരദാനമല്ലേ? മലയാളസംഗീതത്തിലെ സുവർണ്ണകാലഘട്ടങ്ങളിൽ നിറഞ്ഞുനിൽക്കുന്നതോടൊപ്പം, സംഗീതത്തിന്റെ ഒരു സുവർണ്ണയുഗം ജയേട്ടനോടൊപ്പം സഞ്ചരിക്കുന്നു. ഫ്‌ളവേഴ്‌സ് നടത്തിയ ജീവകാരുണ്യ പരിപാടിയിൽ താല്പര്യപൂർവ്വം പങ്കെടുത്ത് ഇന്ത്യൻ ഗായകസമൂഹത്തിന് മാതൃകയായി ജയേട്ടൻ. സംഗീതത്തിലെ ലോകാദ്‌ഭുതമായ ജയേട്ടന്റെ അനുഗ്രഹം നേടുന്നതിൽ കവിഞ്ഞൊരു ജന്മപുണ്യം ഈ കുഞ്ഞുങ്ങൾ നേടാനില്ല. സംഗീതത്തിന്റെ ദേവാദിദേവൻ ജയേട്ടന് സാഷ്ടാംഗ നമസ്കാരം! ദേവഗായകൻ ശ്രീ. പി. ജയചന്ദ്രന്റെ നിത്യഹരിതശബ്ദം എട്ടാമത്തെ ലോകാദ്‌ഭുതമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇന്ത്യൻ സംഗീതത്തിൽ ഇതുപോലൊരു 'സമ്പൂർണ്ണഗായകൻ' ഇനി എത്ര യുഗങ്ങൾ കഴിഞ്ഞാൽ ഉണ്ടാവും? എത്രയോ ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തിയ വലിയൊരു മനുഷ്യസ്നേഹിയാണ് ജയേട്ടൻ, ഫ്ളവേഴ്സിന്റെ 'അനന്തരം' പരിപാടിയിൽ അദ്ദേഹം സജീവമായി പങ്കെടുത്ത് പാടി. അദ്ദേഹത്തെപ്പോലൊരു ശ്രേഷ്ഠവ്യക്തിത്വത്തിന്റെ അനുഗ്രഹം നേടുന്നത് ഈ കുഞ്ഞുഗായകരുടെ ജന്മസൗഭാഗ്യമാണ്.ഫ്ളവേഴ്സിന് ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ!
സീതക്കുട്ടി..... മോളെ.... സാക്ഷാൽ മീരയാണ് നീ.... what a singing.... മോൾടെ ഐശ്വര്യമുള്ള മുഖം കാണുമ്പോൾ തന്നെ എല്ലാ വിഷമങ്ങളും മാറും... പാട്ടു കൂടെ കേട്ടുകഴിഞ്ഞാൽ എന്തൊരു relief ആണ്... u r an amazing musician and a wonderful human being... എന്നും ഈ നിഷ്‌കളങ്കതയും വിനയവും മോൾടെ കൂടെയുണ്ടാവട്ടെ... God bless u dear molu
ദേവഗായകൻ ശ്രീ. പി. ജയചന്ദ്രൻ പാടിത്തുടങ്ങിയ 1965 മുതൽ ആ അദ്‌ഭുതപ്രതിഭാസം കോടിക്കണക്കിന് മലയാളികളുടെയുള്ളിൽ കുടികൊള്ളുന്ന ഏറ്റവും മനോഹരമായ നാദമാണ്. തലമുറകളായി ഈ അഭൗമനാദധാരയെ ആരാധിക്കുന്നവരിൽ ഏറിയ പങ്കും ശാസ്ത്രീയ സംഗീതജ്ഞാനമില്ലാത്തവരും എന്നാൽ അതിന്റെ സമ്പൂർണ്ണതയെ ആ നിത്യഹരിതനാദത്തിലൂടെ തിരിച്ചറിഞ്ഞവരുമാണ്. എന്നും മലയാളിയെ 'സുപ്രഭാതം' പാടിയുണർത്തുന്ന ദേവസ്വരം സൂര്യനോടൊപ്പം ഉദിച്ചുയരുന്നതു പോലെയാണ് ഒരു മലയാളിക്ക് അനുഭവപ്പെടുന്നത്. രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് മലയാളിയുടെ കാതിൽ ആ ശബ്ദം മന്ത്രിക്കുന്നു 'ഇനി മയങ്ങാം ഇനിയുറങ്ങാം ഇനി നമുക്കെല്ലാം മറക്കാം'. തുടർന്ന് 'ഒന്നിനി ശ്രുതി താഴ്ത്തി' എന്ന ഉറക്കുപാട്ട് കേട്ടിട്ടാണ് മലയാളി സുന്ദരസുഷുപ്തിയിലലിയുന്നത്. എത്രയോ വർഷങ്ങളായി നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണിത്. എത്രയെത്ര സുന്ദരഗാനങ്ങൾ!! ഓർമ്മയില്ലേ അറുപതുകളിൽ നമ്മുടെ ആത്മാവിന്റെ ഭാഗമായ ഗാനങ്ങൾ? 'വൈശാഖ പൗർണ്ണമി രാവിൽ', 'ഇനിയും പുഴയൊഴുകും', 'വാർതിങ്കൾ കണിവെക്കും രാവിൽ', 'മന്മഥനാം ചിത്രകാരൻ'.....ഈ സ്വരത്തോടൊപ്പം ഹൃദയവികാരങ്ങൾ പങ്കുവെച്ച് എഴുപതുകൾ പിന്നിട്ടത്....'തങ്കക്കിരീടം ചൂടിയ മംഗളസന്ധ്യ', 'നിശാസുന്ദരീ നിൽക്കൂ', 'പഞ്ചമി പാലാഴി', 'സ്വരങ്ങൾ നിൻ പ്രിയസഖികൾ', 'അറബിക്കടലിളകി വരുന്നു', 'ജീവിതമെന്നൊരു വഴിയാത്ര', 'അഞ്ജനശിലയിലെ വിഗ്രഹമേ'....ദേവഗായകൻ വിരിയിച്ച നൂറായിരം ഭാവവിസ്മയങ്ങൾ ! പിന്നീടുള്ള എൺപതുകളിലെ ഗാനാസ്വാദകരുടെ തലമുറ പുഞ്ചിരിച്ചതും കണ്ണുനീർ വാർത്തതും സ്വപ്നം കണ്ടതുമെല്ലാം ഈ ശബ്ദത്തോടൊപ്പമല്ലേ? 'താളിക്കുരുവീ തേൻകുരുവീ', 'വിഷാദസാഗരതിരകൾ', 'നീലമല പൂങ്കുയിലേ', 'മാന്മിഴിയാൽ മനം കവർന്നു', 'മനുഷ്യൻ എത്ര മനോഹരമാ പദം', 'താരകദീപാങ്കുരങ്ങൾക്കിടയിൽ', 'ശാരികേ എന്നോമൽ പൈങ്കിളീ','സോപാന നടയിലെ'....തലമുറകളിൽ നിന്ന് തലമുറകളിലേക്ക് മാറുന്ന സംഗീതാഭിരുചികൾക്കിടയിലും ഇന്നത്തെ യുവാക്കളും കുട്ടികളും നിത്യഹരിതദേവനാദത്തോടൊപ്പമാണ് സഞ്ചരിക്കുന്നത്,2019-ൽ 'പുഴ ചിതറി', 'എന്നാലും ജീവിതമാകെ', 'ആട്ടുതൊട്ടിൽ', 'കേൾക്കാം തകിലടികൾ' എന്നീ സൂപ്പർ ഹിറ്റുകൾക്കൊപ്പം 'ഒരു ദീപനാളമായ്' എന്ന വികാരസാന്ദ്രമായ ഗാനം ഈ മലയാളമണ്ണിൽ അലയടിക്കുന്നു..മലയാളിക്ക് നിലവാരമുള്ള ആസ്വാദനതലം സൃഷ്ടിച്ച ഈ പവിത്രനാദം ഇന്നും സുവർണ്ണകാന്തിയോടെ പ്രകാശിക്കുന്നതിന് സർവ്വശക്തനോട് കടപ്പെട്ടവരല്ലേ നാം?
പി ജയചന്ദ്രൻ സാറിന്റെ മുൻപിൽ സീതകുട്ടി പാടുമ്പോൾ ഞാൻ പ്രാര്ഥിക്കുയായിരുന്നു മോളേ... ഭഗവാനെ കുറിച്ച് പാടി... മോളെ നീ ഞങ്ങൾക്കായി തീർത്ത ആ ധന്യ മുഹൂർത്തം.... ആ ഭക്തിയിൽ കുളിച്ചു നിന്ന നിമിഷങ്ങൾ...
Seetah kutty.thanks a lot for your extreme song. Ofcourse u should go to guruvayoor and thaks to God for god gifted voice and pray for good future thank you molee go bless you . Ummmaa.
ഭാവഗായകൻ അല്ല.. ദേവ ഗായകൻ എന്ന് വിളിച്ചാലും പോരാ.. അതാണ് പി ജയചന്ദ്രൻ.. മലയാളത്തിന്റെ തന്റെടി... ആണത്തമുള്ള ഒരേ ഒരു ഗായകൻ. ശബ്ദ ഗംഭീര്യവും അക്ഷര സ്പുടതയും.. എല്ലാം തികഞ്ഞ ഒരേ ഒരാൾ.... ദാസേട്ടനൊപ്പം നില്കാൻ കഴിവുള്ള ഒരാൾ ജയചന്ദ്രൻ മാത്രം
ജയചന്ദ്രൻ sir എന്തൊരു ഗായകനാണ്.. ഇപ്പൊ പാടുമ്പോഴും പാട്ടിലെ ഭാവം അതുപോലെ തന്നെ ഉണ്ട്..ഈ topsingeril കൊണ്ടുവന്നതിനു വളരെ നന്ദി..
❤❤❤
വല്ലാത്ത positivity.. ദൈവികത.. എല്ലാ കഴിവിനെയും അറിവിന്റെയും അറ്റം കാണാൻ പോയാൽ എത്തുന്നത് ഈ പരബ്രഹ്മ്മത്തിൽ തന്നെ... ഈശ്വരോ രക്ഷതു ❤❤❤stay blessed!!!
മലയാളത്തിന്റെ സ്വന്തം ദേവഗയകനെ കൊണ്ടുവന്ന flowers nu അഭിനന്ദനങ്ങൾ... . 🌷🌷🌷🌷 എന്റെ സീതക്കുട്ടി പറയാൻ വാക്കുകളില്ല.....അത്രേം മനോഹരം.......💖💖💖ഒരിക്കൽകൂടി കണ്ണു നിറഞ്ഞു...മനസ്സും നിറഞ്ഞു...lov u dr....stay blessed.....👍👍👍
Molu nee adimudi sangeetham aanu. Enthoru feel. Molde pattu. Ilam thennal pole thzhuki ozhuki varikayaayirunnu. Gud luck.
സത്യം പറയട്ടെ മലയാളികൾ അനുരാധയെ ജഡ്ജസായി വിളിക്കുന്നതിൽ താല്പര്യമില്ല. ഒരു വാനരന്റെ ലക്ഷണമാണ്
പാട്ടുപാടി എന്നതല്ല ഒരുപാടു നല്ല ഗായകരുണ്ട്. അനുരാധയെ മലയളികൾക്കു ഒരു അലർജി ആണ്. വാനര ലക്ഷനാണ് skm kylm
എന്റെ സീതകുട്ടി... മോള് എന്ത് ഭാഗ്യം ചെയ്ത കുട്ടി ആണ്..❤️❤️❤️..ജയേട്ടന്റെ മുൻപിൽ ഭാവ ഗായകന്റെ മുൻപിൽ സംഗീത ഇതിഹാസത്തിന്റെ മുൻപിൽ ഇത്രയ്ക്കും മനോഹരമായി പാടാൻ കഴിഞ്ഞു എന്നത് മോളെ മോളുടെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം തന്നെ... 🙏🙏..ആ അനുഗ്രഹങ്ങൾ തുടർന്നും മോൾക്ക് വന്ന് ചേരും...പാടി അത് കേൾക്കുന്നവരെ കൂടി കരയിപ്പിച്ചു എന്നത് മോളെ ദൈവം അത്രത്തോളം അനുഗ്രഹിച്ചിട്ടുള്ളത് കൊണ്ട് ആണ്... ഇത് കേൾക്കുന്ന സംഗീത ആസ്വാദകർ ആയിട്ടുള്ള എല്ലാവരെയും രോമാഞ്ചം കൊള്ളിച്ചു എന്നത് നിസംശയം പറയാൻ കഴിയും... Extreme ഗ്രേഡ് ഒക്കെ ഇത് പോലെ ഉള്ള പെർഫോമൻസിന് ആണ് കൊടുക്കേണ്ടതും..അല്ലെങ്കിൽ ഇത് പോലെ ഉള്ള പാട്ടിന് പുതിയ ഗ്രേഡ് കണ്ടുപിടിക്കേണ്ടതായിട്ടുണ്ട്....ഇനിയും തുടർന്ന് അങ്ങോട്ടുള്ള മോളുടെ ഓരോ ലക്ഷ്യത്തിലേക്കും ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും മോൾക്ക് വന്ന് ചേരട്ടെ...🙏🙏🙏🙏🙏
മലയാളത്തിന്റെ ഭാവഗായകൻ ശ്രീ ജയചന്ദ്രന്റെ സാന്നിധ്യം കൊണ്ട് മനോഹരമായ ഒരു എപ്പിസോഡ്. കാലമെത്ര ചെന്നാലും മായാത്ത മധുര സ്വരം. ഒരിക്കലും നമ്മെ വിട്ടു പോകാത്ത സുന്ദര ഗാനങ്ങൾ നമുക്ക് സമ്മാനിച്ച ആ സ്വരമാധുര്യം നേരിട്ട് കേൾക്കാനും അനുഗ്രഹം വാങ്ങാനും അവസരം ലഭിച്ചത് ടോപ് സിംഗറിലെ നമ്മുടെ കുഞ്ഞുങ്ങളുടെ ഏറ്റവും വലിയ ഭാഗ്യം. ഈ എപ്പിസോഡിലെ audience പോലും lucky. അത് കാണാനെങ്കിലും ഞങ്ങൾക്ക് സാധിച്ചല്ലോ, Thanks to Flowers TV.
എത്ര പ്രാവശ്യം കെട്ടുവെന്ന് അറിയില്ല. മോളുടെ മനോഹര ശബ്ദത്തിൽ എന്ത് സുഖം... ഒരുപാട് സന്തോഷം തോന്നി. എല്ലാ വിധ ആശംസകളും നരുന്നു സീത കുട്ടി...😘😘😘
P. ജയചന്ദ്രൻ സാറിനെ കൊണ്ട് വന്നതിൽ സന്തോഷം....
സീത top ആകും എന്ന് പറയുന്നവർ ഇവിടെ like 👍👍👍👍
No doubt vishnulal, she will be the title winner.
എന്റെ മോളു തന്നെ
Yes Seetha
Sita has a unique voice , which will be embraced by the Music industry shortly. Her talent is going to get recognised by Malayalam Music industry.
Thejus 1st
പഴയ കാല രാജാവ് ജയചന്ദ്രൻ സാറാണ് ഞാൻ സാറിൻ്റെ ആരാധകനാണ് ഒരപാട് ഇഷ്ടമാണ്
Super👍
ഇപ്പോഴും
രാജാവല്ല...ചക്രവര്‍ത്തി...ഗാനചക്രവര്‍ത്തി
Innum rajavanu
ഇപ്പോഴും രാജാവ് തന്നെയാണ്
സീതകുട്ടി Amazing ... She is a matured singer..💖💖😍😍 ഭാവഗായകൻ ജയചന്ദ്രൻ സാറിന്റെ മുൻപിൽ പാടാൻ കഴിഞ്ഞത് മഹാഭാഗ്യമാണ് മോളെ ...
എവിടെ കാണാറില്ലല്ലോ...
True
@@ameenaashkar6618 കുറച്ച് busy ആണ്. free ആകുമ്പോൾ മാത്രം ഇങ്ങോട്ട് വരും .
നമ്മുടെ കുഞ്ഞിന് അങ്ങനെ യൊരു ഭാഗ്യം കിട്ടി
Yes obviously, all top singers are very very lucky in mny ways 👍👍👍👍
സീതക്കുട്ടീ😍😍😘😘 പറയാൻ വാക്കുകളില്ല .A Extreme👏👏👏👏.Best Perfomer of the day👑👏👏👏👏👏.അതിമനോഹരമായി പാടി ..പി ജയചന്ദ്രൻ സാറിനു മുന്നിൽ പാടാനും അദ്ദേഹത്തിന്റെ അനുഗ്രഹം ലഭിക്കാനുമായതിൽ ഏറെ സന്തോഷം ...എന്തായിരുന്നു ഫീൽ ...ടി വി യിലൂടെ കാണുകയും കേൾക്കുകയും ചെയ്ത ഞങ്ങൾക്കും സീതക്കുട്ടി പാടിയപ്പോൾ രോമാഞ്ചം വന്നു .സീതക്കുട്ടിയുടെ എല്ലാ പാട്ടുകളും മനോഹരം ..എങ്കിലും അതിഗംഭീരം എന്ന് പറയാവുന്ന മോളുടെ അഞ്ചു ഗാനങ്ങൾ പറയാൻ പറഞ്ഞാൽ അതിൽ ഓടക്കുഴൽ വിളി മേളം ഉണ്ടാകും ...ഇനിയുള്ള പാട്ടുകൾ ഇതുപോലെ നന്നായി പാടാനാകട്ടെ🎤🎵🎵 ...ആത്മവിശ്വാസത്തോടെ നന്നായി പാടുകGod bless you🙏
സീതക്കുട്ടിയെ കരയിപ്പിച്ചല്ലോ മുത്തേ.. സീതയുടെ ഇത്തരം performance കാണുമ്പോളാണ് സിത്താര ചേച്ചിയുടെ അഭാവത്തിന്റെ ആഴം മനസിലാകുന്നത്.
DRUM & BASS Music സീത കുട്ടി ടി ടി കരയരുതേ
സിതാര ചേച്ചി ഇനി വരില്ലേ
@Mr delhi ☑️
@ ytpp
Super
സീതാ, സീതയുടെ കണ്ണ് നിറഞ്ഞപ്പോൾ എന്റെയും ഹൃദയം പിടഞ്ഞു. സീത കുട്ടി അതിനോഹരമായ് പാടി. മലയാളത്തിന്റെ ഭാവഗായകന്റെ മുമ്പിൽ മനോഹരമായി ആലപിക്കാൻ കഴിഞ്ഞതു തന്നെ മഹാഭാഗ്യമായി കരുതണം. ഇത്തരം ലെജൻഡ്സിനെ ഇനിയും കൊണ്ടുവരണം: . Top Singer- നും Flowers നും അഭിനന്ദനങ്ങൾ.
സീതാലക്ഷ്മിയുടെ അതി ഗംഭീരമായൊരു പ്രകടനം.. 👏👏P ജയചന്ദ്രനെപ്പോലുള്ള ഒരു അസാധ്യ ഗായകന് കണ്ണു നിറയുന്ന വിധത്തിൽ ഇത്ര മനോഹരമായി പാടാൻ സീതക്കുട്ടിക്കേ കഴിയൂ.. ❤❤
ശ്രീകുമാരൻ തമ്പി സർ, ചിത്ര ചേച്ചി ഇപ്പോൾ ജയചന്ദ്രൻ സർ ഇവർ പറഞ്ഞ ഈ നല്ല വാക്കുകൾ മാത്രം മതി സീതക്കുട്ടിയുടെ സംഗീത ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ..👍👍
സീത top singer വിജയിയാകുമോ അതോ അതിൽ ചാനലിന്റെയും ജഡ്ജസിന്റെയും സ്വാർത്ഥ താല്പര്യങ്ങൾ കൊണ്ട് കിട്ടാതിരിക്കുമോ എന്ന് എനിക്കറിയില്ല.. പക്ഷെ top singer വിജയി ആകാൻ സീതയോളം അർഹയായ മറ്റൊരാളില്ല.. ശുദ്ധ സംഗീതം ഇഷ്ടപെടുന്ന ഒരുപാട് ആസ്വാദകരുടെ പ്രാർത്ഥന സീതയോടൊപ്പം ഉണ്ട്.. 🙏ജയേട്ടൻ പറഞ്ഞത് പോലെ ഗുരുവായൂരപ്പന്റെ അനുഗ്രഹം വേണ്ടുവോളം ഉള്ള കുട്ടിയാണ്.. സംഗീത ലോകത്ത് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ.. എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏🙏❤❤
തീർച്ചയായും സീത കുട്ടി കഴിഞ്ഞിട്ടേ വേറെ ആൾ ഒള്ളു..
Exactly
എന്തിനാണ് മത്സരത്തേപ്പറ്റിയും, Result നേപ്പറ്റിയും worry ചെയ്യുന്നത്? സംഗീതവും ഈ അരങ്ങുമല്ലേ സന്തോഷം? നിങ്ങൾ ചിന്തിക്കുന്ന രീതിയിൽ പല കുട്ടി കളുടേയും supporters ചിന്തിക്കാൻ തുടങ്ങിയാൽ എന്തു ചെയ്യും? ഇതിലാർക്കു സമ്മാനം കിട്ടിയാലും എനിക്കു സന്തോഷം, കാരണം ഞാനെല്ലാവരേയും സ്നേഹിച്ചതൊരു പോലെയാണ്. അതു മാത്രവുമല്ല, സമ്മാനം കിട്ടാത്ത ഓരോ കുട്ടിയും സംഗീതത്തിൽ അവരുടെ സ്ഥാനം കണ്ടെത്തുകയും അതു സഹൃദയലോകത്തെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യും
ഒന്നാം സ്ഥാനവും ,Flatഉം ഒന്നും കിട്ടിയില്ലെങ്കിലും വേണ്ട. സീതക്കുട്ടി ലോകമറിയുന്ന ഒരു ഗായികയായി തീരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അത്രക്ക് Talented ആണ് ഈ കുട്ടി.
അങ്ങനെയൊരു ദിവസത്തിനായി കാത്തിരിക്കുന്നു
സീതക്കുട്ടിക്ക് ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.
രാപ്പാടി സീത കുട്ടി, എല്ലാവരുടെയും കണ്ണ് നനയിച്ചല്ലോ മോളെ, ഗംഭീരം പെര്ഫോമെൻസ് മോളെ, പറയാൻ വാക്കുകളില്ല, ഉയരങ്ങൾ കീഴടക്കുന്ന പാട്ടുകാരിയാകും ഉറപ്പു, ജയചന്ദ്രൻ സറിന്റെ സാനിധ്യം top singare അവിസ്മരണീയമാക്കി,
ജയചന്ദ്രൻ ചേട്ടന്റെ പുതിയ ബാന്റിന് (Kal Kandam ) എല്ലാ വിധ ആശംസകൾ നേരുന്നു.
Seetha mole adipoli...pazhamayude maaduryam chorathe kelkanel seetha thane paadanam😘
37:18 മുതൽ *ജയേട്ടൻ* എന്താണ് പാടി വെച്ചിരിക്കുന്നത് 🙏🙏🙏❤️❤️❤️എന്തൊരു *ഭാവം* , കരയിച്ചു കളഞ്ഞു 37:51 ലെ സംഗതി ഹയ്യോ, ഹൃദയത്തിൽ തറച്ചു: MJ 10000 പ്രാവശ്യം കേട്ടതിൽ കാര്യം... ഭാവഗായകൻ എന്ന വ്യാഖാനം 120% ഉചിതം, വളരെ ചുരുക്കം പാട്ടുകാർക്കു മാത്രം പറ്റുന്ന സംഭവമാണ്... നമസ്കാരം! Seethalakshmi പതിവ് പോലെ അസാധ്യം 👏🏻❤️
സീതാലക്ഷ്മീ, എന്റെ പ്രിയപ്പെട്ട ഗോപികേ.. ഭക്തിരസം ആവോളം തന്നുമോളേ വിതിമ്പിപ്പോയീ.
😃
എന്റെ പൊന്നേ, മോൾ എല്ലാവരുടേയും കണ്ണു നിറച്ചു കളഞ്ഞു. മോൾക്ക് ഇതിൽ പരം എന്തു വേണം. ഭാവഗായകനായ ജയചന്ദ്രൻ സാറിന്റെ അനുഗ്രഹം ലഭിച്ചില്ലേ. (എല്ലാ കുട്ടികൾക്കും).എന്തായാലും മാസ്റ്ററും എഴുന്നേറ്റു വന്നു. അത് അദ്ദേഹത്തിന് അത്ര ഇഷ്ടമായതു കൊണ്ടല്ലേ. ഒന്നു മോളുടെ തലയിൽ കൈ വെച്ചിരുന്നെങ്കിൽ...
അനു മാഡത്തിന്റെ കാലിൽ തൊട്ടു നമസ്കരിച്ചു പോകും ആരും. ആത്മാർത്ഥമായ വാക്കുകൾ, പ്രവർത്തികൾ. വിധുവും. MG sir മോൾക്ക് കട്ട support ആണെന്നറിയാം ഇപ്പോൾ മറ്റെല്ലാ judges ഉം. നമ്മൾ എല്ലാവരുടേയും പ്രാർത്ഥന എപ്പോഴും മോളോടൊപ്പം ഉണ്ടാകും.👍👍.മോളുടെ കഴിവിന്റെ പരമാവധിയിൽ തന്നെ മുന്നോട്ടു പോകണം. God bless molootty...
സീതയുടെ ഈ പാട്ട് കാലം കാത്തുസൂക്ഷിക്കുന്ന നിധി ആയിരിക്കും. ഇടയ്ക്കിടയ്ക്ക് കേൾക്കാമല്ലോ? അഭിനന്ദനങ്ങൾ പൊന്നു മോളെ.👍
Thanks so much for making all the malayalies to realize the sweetness of oldies.hope and pray for a top place in Top singers
Sathyam aanu
സീതമോളെ നീ തകർത്ത് പാടി സത്യം പറഞാൽ രോമാഞ്ചം വന്നു .
സംഗീതം തനിക്കു സ്വന്തം ജീവനേ പോലെയാണെന്നു പറഞ്ഞിട്ടുള്ള സീതകുട്ടി ഇന്നു ഭക്തി സാന്ദ്രമായ ഗാനത്തിൽ ലയിച്ചുപാടി... സ്വന്തം കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി ഒപ്പം ശ്രോതാക്കളുടേയും......
സീത കുട്ടി..... ഈ എപ്പിസോഡ് ആർക്കും ഒരിക്കലും മറക്കാൻ കഴിയില്ല അത്രയ്ക്ക് ചൈതന്യം നിറഞ്ഞതായിരുന്നു...... എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ....
സീതക്കുട്ടി തകർത്തു.🎵😍ഒന്നും പറയാനില്ല💝.മലയാളത്തിന്റെ ഭാവഗായകൻ ജയച്ചന്ദ്രൻ സാറിന്റെ മഹനീയ സാന്നിധ്യം ഈ വേദിയെ ധന്യമാക്കി🎶🤗അപ്പോഴും,പകരംവെക്കാനില്ലാത്ത രണ്ട് ഇതിഹാസങ്ങളുടെ സാന്നിധ്യം ഈ വേദി ആഗ്രഹിക്കുന്നുണ്ട്.സാക്ഷാൽ ഗാന ഗന്ധർവ്വൻ ദാസേട്ടന്റേയും,വാനമ്പാടി ചിത്രച്ചേച്ചിയുടേയും.💕ഒരിക്കൽ ആ അസുലഭ നിമിഷവും സംഭവിക്കുമെന്ന് പ്രത്യാശിക്കുന്നു...💟🎼💟
Seetuti അപരമായി പാടി ഇനിയും ഇത് പോലെ പാടി A ex terme vanganam. ദാസേട്ടന്റെയും ചിത്രയുടെയും സാനിധ്യം പ്രതീക്ഷിക്കുന്നു Indiraprthap
വിണ്ണിലെ 'ഗാനഗന്ധർവ്വനെ'...നമ്മുടെ കുരുന്നു ..പ്രതിഭകൾ...പാടി..പാടി...മണ്ണിലേക്ക്..ഇറക്കിയത് പോലെ....
മലയാള ചലച്ചിത്ര ഗാന ശാഖയിലെ.. യഥാർത്ഥ...'മെലഡി ഗന്ധർവൻ'...ഇന്ന്..ഇതാ... ഈ വേദിയിൽ....പി. ജയചന്ദ്രൻ!!!!ഈ ഗാനഗന്ധർവന്റെ...പാദ സ്പർശമേറ്റ... ഈ വേദി...പുണ്യം...കണ്ണിന് ...പുണ്യം...കാതിനു...പുണ്യം!!! 'ഒന്നിനി..ശ്രുതി താഴ്ത്തി..പാടുക...പൂങ്കുയിലെ'🙏🙏🙏🙏🙏🙏
😊😊😊
Jayettan
പ്രൗഡ ഗാംഭീര്യമുള്ള ഭാവ ഗായകൻ ശ്രീ ജയചന്ദ്രൻ സാറിന് നമസ്കാരം
സീതക്കുട്ടീ😍😍😘😘 പറയാൻ വാക്കുകളില്ല .A Extreme👏👏👏👏.Best Perfomer of the day👑👏👏👏👏👏.അതിമനോഹരമായി പാടി ..പി ജയചന്ദ്രൻ സാറിനു മുന്നിൽ പാടാനും അദ്ദേഹത്തിന്റെ അനുഗ്രഹം ലഭിക്കാനുമായതിൽ ഏറെ സന്തോഷം
Anmàmmaçhdt
സത്യം പറയട്ടെ സീതാലക്ഷ്മി പാടിയപ്പോൾ കണ്ണ് നിറഞ്ഞു...
Sherikum
Athe
Correct
*21:47** ആ ഭഗവാനെ വിളിച്ച് നിർത്തുന്ന അവിടെ ഒരു രക്ഷയുമില്ല... Seetha is amazing singer.....*
സത്യം
ഞാനും കരഞ്ഞു പോയി
സീതലക്ഷ്മി 🥰.....mj sir അന്ന് പറഞ്ഞപോലെ ടോപ്. സിംഗറിന്റെ ഒരു നെടും തൂണ് ആണ് ...asst ആണ് എന്ന് ഒരിക്കൽ കൂടി തെളിയിച്ചു ...🥰,👌👌👌സൂപ്പർ ..
::..'' ''r!
എന്നും സീത ലക്ഷ്മിയായി വന്ന് സരസ്വതിയായി പാടി
നിറഞ്ഞ ചിരിയിലൂടെ ലക്ഷ്മിയിലേക്കെത്തട്ടെ
എന്റെ സീതക്കുട്ടി കരയല്ലേ സീതക്കുട്ടീടെ കണ്ണ് നിറഞ്ഞാൽ അറിയാതെ ഞാനും കരഞ്ഞു പോകും കേട്ടോ
കരഞ്ഞുപോകുമെന്നല്ല, കരഞ്ഞുപോയി
സീതക്ക് നാട്ട്യങ്ങളില്ല. ആ കരച്ചിൽ എല്ലാവരെയും കരയിപ്പിച്ചു.
Yes heart touching 😔 love seethakutty
I love you സീതക്കുട്ടി... God bless you. Daaa..
Nice episode
Dear Seethalakshmi heart touching performance 🤗 👍🏻 God Bless You 🙌🌹
Seethskkutty യുടെ ഓടക്കുഴൽ വി ളിയിൽ സദസ്സും ഞങ്ങളും സന്തോഷപ്പൂക്കണ്ണീരണിഞ്ഞു. ഇത്രയും നല്ലൊരു ആത്മനിർവൃതി ഞങ്ങൾക്കും ഭാവഗായകനും മുമ്പിൽ വിതറിയതിന് Seethmol ക്കു ♥️♥️♥️♥️♥️♥️♥️♥️🌹🌹
സന്തോഷത്തോടെ ആണ് സീതമോളെ കരഞ്ഞതെങ്കിലും എന്റെ കണ്ണ് നിറഞ്ഞൊഴുകി, ചങ്കു പിടയുന്നു, ആരെന്നോ ഏതെന്നോ അറിയാത്ത ഈ കുട്ടി എന്തു മാത്രം മനുഷ്യരെ അവളിലേക് അടുപ്പിക്കുന്നു അത് മറ്റൊന്നു കൊണ്ടും അല്ല . ഈ kuttyudeശുദ്ധ സംഗീതം തന്നെ 😪😭❤️🙏🙏🙏പ്രാർത്ഥനകൾ മോളു.. നീ തന്നെ വിന്നർ.. മറ്റൊരാൾക്കും നിന്നോളം യോഗ്യത ഇല്ല എവിടെ വിജയി ആകാൻ.. ദൈവം ഇന്നും അനുഗ്രഹിക്കട്ടെ 😘😘😘
അതെ, TV യിൽ കണ്ടു മാത്രം പരിചയമുള്ള Seethakutty യോട് എനിക്കിപ്പോൾമകളോടെന്നപോലുള്ള വാത്സല്യമാണുള്ളത്
എനിക്ക് സങ്കടം വരുമ്പോൾ സീതകുഞ്ഞിന്റെ പാട്ട് കേൾക്കും... എന്ത് സന്തോഷം ആണ് മോൾ തരുന്നതെന്നോ 😘😘😘😘
This was the song which gave an indication of the fact that seethakutty would be top singer
Difficult song and seetha handled it brilliantly
Even theerthakuttty could do it
@@beenasebastian274 f
സീതക്കുട്ടി.. പഴമയുടെ മാധുര്യമുള്ള ഗാനം.. കസറി. അവസാനം കരയിപ്പിച്ചല്ലോ
Jayachandran sirnte മുന്നിൽ പാടാൻ കഴിയുന്നതുതന്നെ ഭാഗ്യം ആണ്..
നന്നായി പാടി ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകും
പാട്ടിന്റെ സെലക്ഷൻ കൊണ്ട് വേറിട്ടു നിൽക്കുന്നു TOP സിംഗർ ഒന്നും പറയാൻ വാക്കുകളില്ല സീത'''''സൂപ്പർ മോളേ
ഈ പ്രപഞ്ചത്തിലെ ഏറ്റവും പാവനമായ പുരുഷശബ്ദമാണ് ദേവഗായകൻ ശ്രീ. പി. ജയചന്ദ്രന്റേത്. ദൈവം പാടുന്നത് ജയേട്ടന്റെ സ്വരത്തിലാണ്. സംഗീതത്തിൽ പ്രകൃതിയിലെ പ്രതിഭാസമായി നിലനിൽക്കുന്ന ഈ പുണ്യനാദം കാലത്തിനുമതീതമായ അദ്‌ഭുതമായി ഇന്നും നമ്മോടൊപ്പമുണ്ട്. ഈ ലോകം നിലനിൽക്കുന്നിടത്തോളം ദേവഗായകന്റെ സ്വരവീചികൾ ഇവിടെ അലയടിച്ചുകൊണ്ടിരിക്കും.
പൂവും പ്രസാദവും ആണ് ജയചന്ദ്രൻ തമ്പുരാൻ
ജയേട്ടൻ ഗാനമേളയ്ക്കു kisorda യുടെ meri സപ്നോം കി റാണി ....യെ ക്യ hua തുടങ്ങിയ ഗാനങ്ങൾ ഗംഭീരമായി പാഡി തകർക്കുന്നതു കാണാൻ ഭാഗ്യം ഉണ്ടായി .....അപാര ഗായകൻ 🙏🙏🙏
ജാനകിഅമ്മകും സുശീലാമ്മകും മലയാളത്തിന്റെ വാനംവാടീ ചിത്രാഅമ്മകും ശേഷം മലയാളത്തിന് ഒരു വാനംവാടീ കൂടി സീത കുട്ടി
Excellent
V
@@latharajan4798 my mix
God bless you molea..
വാനമ്പാടി തോന്നിയത് എഴുതി വിടല്ലേ
സീത കുട്ടി മിടുക്കി മിടുമിടുക്കി . Congratulations . ഭാവ ഗായകൻ ജയൻ ചേട്ടന്റെ മുമ്പിൽ തകർത്തു പാടി ആനന്ദത്താൽ കണ്ണീരിലാഴ്ത്തി എല്ലാവരെയും . മോൾക്ക് ഗുരുവായൂരെ ആ ഉണ്ണിക്കണ്ണന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ . All the best , God bless you.
ടോപ് സിങ്ങറിന്റെ അഭിമാനം സീത ക്കുട്ടി മലയാള ഗാനശാഖയുടെ അഭിമാനമായി മാറട്ടെ
അനുരാധയെ ആരാണ് ജഡ്ജസായി വിളിച്ചത്? അവരുടെ മുഖ ലക്ഷണം ഒരു വാനരന്റെ ആണ്. S. ജാനകിയെ പോലെ ഒരാളെജഡ്ജസായി നിയോഗിക്കാൻ കഴിയാത്തതിൽ പ്രേക്ഷകർക്കുള്ള പ്രതിഷേധം അറിയിക്കുന്നു. Skmkylm
സീത അതി ശക്തിയായി തിരിച്ചു വരുന്നു'' '' വന്നു... ഇനി പുറകോട്ട് ഒരു യാത്ര അത് സ്വപ്നത്തിൽ മാത്രം ഞങ്ങൾ ഉറപ്പിച്ചു കഴിഞ്ഞു. ടേപ്പ് സിംഗർ സീത തന്നെ'' ''
തന്നേക്കാളുപരിയായി ശിഷ്യൻ വളരട്ടെയെന്നാഗ്രഹിക്കുന്നവർ ഗുരുനാഥർ ദൈവീകരൂപങ്ങൾ
സീതതന്നുള്ളിൽനിന്നുംതൂവെണ്ണപോൽതുളുമ്പീകണ്ണന്റെകൃപാകടാക്ഷം(ആദ്യത്തെ കൃഷ്ണാ സ്വരത്തിൽ തന്നെ ഞാൻ എന്നെ മറന്നുപോയി അറിയാതെ കരഞ്ഞുപോയി.ആദ്യമായി എന്റെ ജീവിതത്തിൽ ഒരു റയാലിറ്റി ഷോയിലെ പാട്ടിൽ ഈ അനുഭവം.കൃഷ്ണാമുകുന്ദാ മുരാരേ,,,,സീതാനിന്റെസംഗീതംദേവസ്പർശമായിതീർന്നനിമിഷം.)
സീത യുടെ പാട്ടുകൾ എല്ലാം തന്നെ ഞാൻ സന്തോഷം കൊണ്ട് കരഞ്ഞു പോകും....
നന്ദസുതാവര പാടിയത് കേട്ടു ഞാൻ ഇപ്പോഴും കരയാറുണ്ട്..... എത്ര നന്നായ പാടിയെ... വരി മറന്നൊതൊന്നും ഒന്നുമല്ല....കുഞ്ഞു പാടിയത് അയ്യോ... 😘😘😘😘
എന്റെ സീതചക്കരെകരയിപ്പിച്ചു..... സൂപ്പർ കണ്ണാ.....ഉമ്മ
സീത കുട്ടി അസാധ്യ പാട്ടുകാരി ഉയരങ്ങളിൽ എത്തട്ടെ മനസ് നിറഞ്ഞു ഒരു പാട് ഇഷ്ടം
ഇത്രയുമൊക്കെയായില്ലേ ഇനി ഞങ്ങടെ കൊച്ചിന് ഒന്നാം സമ്മാനം കൊടുത്തൂടെ.
ജയചന്ദ്രൻ സാറിനു കൊടുക്കാൻ പറ്റിയതിൽ വച്ചേറ്റവും നല്ല സമ്മാനം. സീതക്കുട്ടി ഞങ്ങടെ മുത്ത്
Seetha മോളുടെ പാട്ടു കേട്ടാൽ മനസ്സ് നിറയും.
yuvathwan thulumbunna aa voice kelkkaan enth sugam...iniyum dhaaralam paatukal paadi nammal malayalikalude kaathinu Kulir mazha peyyikku...aayur aarogyangal nerunnu sontham p .jayachandran sir nu...love from depth of heart♥️♥️♥️🎶🎶🎵
സീതക്കുട്ടിയുടെ ഈ പാട്ട് സത്യമായിട്ടും കുളിര് കോരി..ഐ ലൗവ് യു സീതക്കുട്ടി❤❤❤
21 വയസുളള ശബ്ദം ഇപ്പളും
നമിച്ചു ജയേട്ടാ
Beautiful സീതക്കുട്ടി ഞങ്ങളുടെയൊക്കെ മനംകുളിർപ്പിക്കുന്നതിന് വളരെയധികം നന്ദി
Enikkum sirnte kaalil sparshikkaan bhaagyam undaayi rand dhivasam munp. Athil njan ere abhimaanikkunnu❤️❤️❤️.
Seethakutty, Love you. Very emotional. Thanks Anumam for hugging her for us viewers. God bless you all.
ആ കുഞ്ഞിനെ ഒന്ന് ചേർത്തുപിടിക്കമായിരുന്നു എം ജെ amazing amazing singing seethuse
Yes,correct.
Enikkum thonni...
Cherth pidichallo
അതേ, ഞാനും എഴുതണമെന്ന് കരുതിയതാണ്. പിന്നെ വേണ്ടാന്നു വച്ചു. MG sir നെ അതിന് കഴിയൂ.
@24:23 kunjinae cherthupidichhallo. Pavam, such a sweet child!
ജയചന്ദ്രൻ സാറിന്റെ intro ഒഴിവാക്കിയത് മോശം
സീതകുട്ടിയേ പോലുള്ള ഒരു പാവം കുട്ടി വേറെയുണ്ടാവില്ല മോള് കരയുന്ന കണ്ട് കണ്ണ് നിറഞ്ഞു പോയി All the best ചക്കരേ ഒരു പാട് ഉയരങ്ങളിലെത്തട്ടെ
Seethamol ടെ Audition ലും ഞാൻ വല്ലാതെ ഇമോഷണൽ ആയി , ഈയൊരു പാട്ടിലും അങ്ങനെയായിപ്പോയി
സീതാലക്ഷ്മിയുടെ പാട്ടു കണ്ടത് തന്നെ വീണ്ടും വീണ്ടും കാണും.... എത്ര കണ്ടാലും ഇഷ്ടം കൂടി കൂടി വരുകയാ... അനിയത്തികുട്ടി seethamolu 😘😘😘😘😘
What a blessed moment Seethakutty....
You are So blessed..
Congrats moluti
സീതക്കുട്ടി 'പി.ജയചന്ദ്ര സാറിന്റെ ഗുരുവായൂരപ്പൻ അനുഗ്രഹിയ്ക്കും എന്ന വാക്കു മാത്രം മതി. മോള് ടോപ്പ് തന്നെയാകും
ഭാവ ഗായകനാൽ ടോപ് സിങ്ങർ വേദി അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു...ഇനിയും ദാസ് സാർ ചിത്ര ചേച്ചി ജാനകി അമ്മ ....എന്നിവരും ഈ വേദിയെ ധന്യമാക്കണമെന്നു ആഗ്രഹിക്കുന്നു 🙏🙏
എന്റെ പ്രിയപ്പെട്ട ഭാവ ഗായകൻ... ഒരുപാട് ഇഷ്ടം . . 👌👌🌻🌻.സർവേശ്വരൻ ആയുരാരോഗ്യം നൽകട്ടെ. 🌼🌼..സീതകുട്ടി. കേരളത്തിന്റെ അഭിമാനം. 👌🌼🌼
Show director put a huge responsibility on shoulders of Seetha by Putting her first( if editing is the same way it happened) to Sing in front of Jayachandran Sir and she did it Gracefully 👌😍! It's not fear of singing in front of him or mistakes that would have come but that Responsibility is huge man! I thought Nehal would be first but when I heard her name, I literally felt nervous 😯 ! Then that song, it felt like a river flow, she just gone with that flow as a Meera, so the emotional outburst is natural! Loved it 👌 and thanks to you for introducing this beautiful song to me😊🙃
Well said
U sound so silly dear!!!
@@am-xn8dp There are lines in between lines.
@@vmaster94624get the lines in between the lines.. My reply was a direct reaction to "the show director put an huge responsibility on seetha by putting her 1st and the rspnblty of singing infrnt of jaychandran sir" which doesn't make sense hence y i said she sound silly!!!
Seethakutty you are an excellent singer God giving gift God bless you
എന്തൊരു ഐശ്വര്യം ആണിന്നു ഇപ്പോളാ ഇതൊരു സംഗീത സദസ്സ് ആയതു, ഇതൊരു റിയാലിറ്റി ഷോ ആണെന്ന കാര്യമേ മറന്നു
Seetha ente ponnu mole karayipichu kallanjallo....What a performance.. FANTASTIC...KEEP UP THE MOMENTUM...
സീതക്കുട്ടിയെയും റിച്ചു വാവയെയും ആണ് എനിക്ക് ഏറ്റവും ഭംഗി
കണ്ണിന് വല്ല കുഴപ്പവും ഉണ്ടോ........
Ys
@@asmanannatt8001 😯😯😯
Enikkum
Enikkum🥰
എന്റെ ഗുരുവായൂരപ്പാ ജയേട്ടനെ ഒന്ന് നേരിൽ കാണുവാൻ ആഗ്രഹിക്കുന്നു
midukki Seethakutti ❤️😍. Bhava gayakan thanne molude bhavathe patti paranjathu daivanugram🙏
സീത മോളേ നീന്റെ പാട്ട് കേട്ട് സാക്ഷാൽ നാരായണൻ അടുത്ത് വന്നു. ആക്കൃഷ്ണസ്വാമീപ്യമാണ് നിനെ കരയിച്ചത്. സന്തോഷാശ്രു
Manasine touch cheyunna Oru performace seethamole.. Yamunayil paadumbol ento Oru valatha feel.. Love u 😍😍😍
Jayachandran sir my all-time favorite singer. Really wish to meet you one day.. 😍😍🤗🤗
ഈ പ്രകൃതിയിൽ ലയിച്ചിരിക്കുന്ന സപ്തസ്വരങ്ങൾ അതിശയകരവും വശ്യവുമായ ജയേട്ടന്റെ ദേവനാദത്തിലൂടെ ഒഴുകിവരുമ്പോൾ ആലാപനത്തിന്റെ ആ സമ്പൂർണ്ണത എന്താണെന്ന് ശ്രോതാക്കളായ നാം അനുഭവിക്കുകയാണ്. ഓരോ അക്ഷരത്തിന്റെയും ഉച്ചാരണസ്ഫുടത, ഭാഷാസൗന്ദര്യം, ഭാവനാസന്നിവേശം, ഭാവപ്രകാശനം എന്നിവയോടൊപ്പം തരളത, ചടുലത, നിത്യഹരിതസ്വരസാന്നിധ്യം, രാഗതേജസ്സ്, വൈകാരികത, കാവ്യചാരുത....ഈ ഘടകങ്ങളെല്ലാം ചേർന്നുനിൽക്കുമ്പോൾ ഓരോ ഗാനവും തഴുകി ഒഴുകി നമ്മുടെ ഹൃദയത്തിലേക്ക് ആവാഹിക്കപ്പെടുന്നു. വിശ്വസംഗീതത്തിന് നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ സംഭാവനകളിൽ ഒന്നായിരിക്കാം ജയചന്ദ്രന്റെ വിസ്മയകരമായ ആലാപനവിശേഷം !
ചെറുപ്പം മുതലേ ഇങ്ങേരുടെ ശബ്ദ സൗകുമാര്ര്യത്തെ പ്രണയിക്കുന്നതാ... ഇപ്പൊ എനിക്ക് 33 വയസ്സ് എന്റെ കാമുകന്ippozhum 16വയസ്സ്... ഈ ചെങ്ങായീടെ ഒരു കാര്ര്യം 🥰🥰🥰love u ജയേട്ടാ 🥰🥰🥰
Seetha you song was so excited and so emotionaly and devotional song and so sweet it is energetic and unimaginable amazing voice for you involved in it innocently childishly best performer of popular top singer
Super seethakutty
Very good seetha
സീതാ............
എനിക്കു० കരച്ചിലുവന്നു.
All the best.മോളുുുു
24:57
എന്തുകൊണ്ടാ കരഞ്ഞത്
സീത :-അറിയില്ല
ഹൃദയം നിറഞ്ഞു കവിഞ്ഞുമോളെ
ഇങ്ങനെ ഒരു ഫീൽ അനുഭവിക്കുന്നതിനാണ് ഗാനങ്ങൾ കേൾക്കുന്നത്
പക്ഷെ
ഹൃദയം ഇങ്ങനെ തരളിതമാക്കാൻ ലഭിക്കുന്ന അവസരം വളരെ അപൂർവ്വം
നന്ദി സീത മോളെ
വാക്കുകൾക്കും പ്രവചനങ്ങൾക്കും അതീതം. വളരെ നല്ലതുപോലെ ലായിച്ചുപാടി മോളൂസ്.അഭിനന്ദനങ്ങൾ.ഭവഗായകന്റെ സാന്നിധ്യത്തിൽ മറക്കാനാവാത്ത ഒരു എപ്പിസോഡ് ആയിരുന്നു
സീതക്കുട്ടി... mg sir last u r awarded A extreme എന്ന് പറഞ്ഞതിന് ശേഷം മോൾ mg sir നെയും വിധുവിനെയും നോക്കുന്ന ആ scene മനോഹരമായിരുന്നു... ഞാൻ ഒത്തിരി തവണ repeat അടിച്ചു കണ്ടു...
ദേവഗായകൻ ശ്രീ. പി. ജയചന്ദ്രന്റെ സുവർണ്ണനാദം ഇന്ത്യൻ സംഗീതത്തിൽ എത്രയോ യുഗങ്ങളുടെ പുണ്യമാണ്! സൂര്യ-ചന്ദ്രന്മാരെപ്പോലെ കാലമെത്ര പിന്നിട്ടിട്ടും ഇന്നും അദ്‌ഭുതകരമായി പ്രകാശിച്ചുകൊണ്ടിരിക്കുന്ന ഈ പ്രതിഭാസം ഈ മലയാളമണ്ണിന്റെ വരദാനമല്ലേ? മലയാളസംഗീതത്തിലെ സുവർണ്ണകാലഘട്ടങ്ങളിൽ നിറഞ്ഞുനിൽക്കുന്നതോടൊപ്പം, സംഗീതത്തിന്റെ ഒരു സുവർണ്ണയുഗം ജയേട്ടനോടൊപ്പം സഞ്ചരിക്കുന്നു.
ഫ്‌ളവേഴ്‌സ് നടത്തിയ ജീവകാരുണ്യ പരിപാടിയിൽ താല്പര്യപൂർവ്വം പങ്കെടുത്ത് ഇന്ത്യൻ ഗായകസമൂഹത്തിന് മാതൃകയായി ജയേട്ടൻ.
സംഗീതത്തിലെ ലോകാദ്‌ഭുതമായ ജയേട്ടന്റെ അനുഗ്രഹം നേടുന്നതിൽ കവിഞ്ഞൊരു ജന്മപുണ്യം ഈ കുഞ്ഞുങ്ങൾ നേടാനില്ല. സംഗീതത്തിന്റെ ദേവാദിദേവൻ ജയേട്ടന് സാഷ്ടാംഗ നമസ്കാരം!
ദേവഗായകൻ ശ്രീ. പി. ജയചന്ദ്രന്റെ നിത്യഹരിതശബ്ദം എട്ടാമത്തെ ലോകാദ്‌ഭുതമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇന്ത്യൻ സംഗീതത്തിൽ ഇതുപോലൊരു 'സമ്പൂർണ്ണഗായകൻ' ഇനി എത്ര യുഗങ്ങൾ കഴിഞ്ഞാൽ ഉണ്ടാവും? എത്രയോ ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തിയ വലിയൊരു മനുഷ്യസ്നേഹിയാണ് ജയേട്ടൻ, ഫ്ളവേഴ്സിന്റെ 'അനന്തരം' പരിപാടിയിൽ അദ്ദേഹം സജീവമായി പങ്കെടുത്ത് പാടി. അദ്ദേഹത്തെപ്പോലൊരു ശ്രേഷ്ഠവ്യക്തിത്വത്തിന്റെ അനുഗ്രഹം നേടുന്നത് ഈ കുഞ്ഞുഗായകരുടെ ജന്മസൗഭാഗ്യമാണ്.ഫ്ളവേഴ്സിന് ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ!
ഞാനും കരഞ്ഞുപോയി 😭😭
Excellent.....no words to explain....may God bless you.....
We are all world wide so proud of our Seethakutty the embodiment of innocence, simplicity and divine music. Jnagalku daivam thanna nidhi anu Seetha
ഗുരുവായൂരപ്പൻ അനുഗ്രഹിച്ചു കൊടുത്ത സ്വരമാണ് ജയചന്ദ്രൻ ച്ചേട്ടൻ ക് ആ സ്വരം കേൾക്കും ബോൾ കണ്ണന്റെ പ്രസാദം കഴിച്ചതു പോലെയാണ് മനസ് നിറഞ്ഞു
Seetha ...no words dear👏😍 too good😘🤗 again you came with a magical performance 💟😘😍 Keep going ...our prayers are there with you ..!! 💟😍😘🤗
സീതക്കുട്ടി..... മോളെ.... സാക്ഷാൽ മീരയാണ് നീ.... what a singing.... മോൾടെ ഐശ്വര്യമുള്ള മുഖം കാണുമ്പോൾ തന്നെ എല്ലാ വിഷമങ്ങളും മാറും... പാട്ടു കൂടെ കേട്ടുകഴിഞ്ഞാൽ എന്തൊരു relief ആണ്... u r an amazing musician and a wonderful human being...
എന്നും ഈ നിഷ്‌കളങ്കതയും വിനയവും മോൾടെ കൂടെയുണ്ടാവട്ടെ... God bless u dear molu
ദേവഗായകൻ ശ്രീ. പി. ജയചന്ദ്രൻ പാടിത്തുടങ്ങിയ 1965 മുതൽ ആ അദ്‌ഭുതപ്രതിഭാസം കോടിക്കണക്കിന് മലയാളികളുടെയുള്ളിൽ കുടികൊള്ളുന്ന ഏറ്റവും മനോഹരമായ നാദമാണ്. തലമുറകളായി ഈ അഭൗമനാദധാരയെ ആരാധിക്കുന്നവരിൽ ഏറിയ പങ്കും ശാസ്ത്രീയ സംഗീതജ്ഞാനമില്ലാത്തവരും എന്നാൽ അതിന്റെ സമ്പൂർണ്ണതയെ ആ നിത്യഹരിതനാദത്തിലൂടെ തിരിച്ചറിഞ്ഞവരുമാണ്. എന്നും മലയാളിയെ 'സുപ്രഭാതം' പാടിയുണർത്തുന്ന ദേവസ്വരം സൂര്യനോടൊപ്പം ഉദിച്ചുയരുന്നതു പോലെയാണ് ഒരു മലയാളിക്ക് അനുഭവപ്പെടുന്നത്. രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് മലയാളിയുടെ കാതിൽ ആ ശബ്ദം മന്ത്രിക്കുന്നു 'ഇനി മയങ്ങാം ഇനിയുറങ്ങാം ഇനി നമുക്കെല്ലാം മറക്കാം'. തുടർന്ന് 'ഒന്നിനി ശ്രുതി താഴ്ത്തി' എന്ന ഉറക്കുപാട്ട് കേട്ടിട്ടാണ് മലയാളി സുന്ദരസുഷുപ്തിയിലലിയുന്നത്. എത്രയോ വർഷങ്ങളായി നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണിത്. എത്രയെത്ര സുന്ദരഗാനങ്ങൾ!! ഓർമ്മയില്ലേ അറുപതുകളിൽ നമ്മുടെ ആത്മാവിന്റെ ഭാഗമായ ഗാനങ്ങൾ? 'വൈശാഖ പൗർണ്ണമി രാവിൽ', 'ഇനിയും പുഴയൊഴുകും', 'വാർതിങ്കൾ കണിവെക്കും രാവിൽ', 'മന്മഥനാം ചിത്രകാരൻ'.....ഈ സ്വരത്തോടൊപ്പം ഹൃദയവികാരങ്ങൾ പങ്കുവെച്ച് എഴുപതുകൾ പിന്നിട്ടത്....'തങ്കക്കിരീടം ചൂടിയ മംഗളസന്ധ്യ', 'നിശാസുന്ദരീ നിൽക്കൂ', 'പഞ്ചമി പാലാഴി', 'സ്വരങ്ങൾ നിൻ പ്രിയസഖികൾ', 'അറബിക്കടലിളകി വരുന്നു', 'ജീവിതമെന്നൊരു വഴിയാത്ര', 'അഞ്ജനശിലയിലെ വിഗ്രഹമേ'....ദേവഗായകൻ വിരിയിച്ച നൂറായിരം ഭാവവിസ്മയങ്ങൾ ! പിന്നീടുള്ള എൺപതുകളിലെ ഗാനാസ്വാദകരുടെ തലമുറ പുഞ്ചിരിച്ചതും കണ്ണുനീർ വാർത്തതും സ്വപ്നം കണ്ടതുമെല്ലാം ഈ ശബ്ദത്തോടൊപ്പമല്ലേ? 'താളിക്കുരുവീ തേൻകുരുവീ', 'വിഷാദസാഗരതിരകൾ', 'നീലമല പൂങ്കുയിലേ', 'മാന്മിഴിയാൽ മനം കവർന്നു', 'മനുഷ്യൻ എത്ര മനോഹരമാ പദം', 'താരകദീപാങ്കുരങ്ങൾക്കിടയിൽ', 'ശാരികേ എന്നോമൽ പൈങ്കിളീ','സോപാന നടയിലെ'....തലമുറകളിൽ നിന്ന് തലമുറകളിലേക്ക് മാറുന്ന സംഗീതാഭിരുചികൾക്കിടയിലും ഇന്നത്തെ യുവാക്കളും കുട്ടികളും നിത്യഹരിതദേവനാദത്തോടൊപ്പമാണ് സഞ്ചരിക്കുന്നത്,2019-ൽ 'പുഴ ചിതറി', 'എന്നാലും ജീവിതമാകെ', 'ആട്ടുതൊട്ടിൽ', 'കേൾക്കാം തകിലടികൾ' എന്നീ സൂപ്പർ ഹിറ്റുകൾക്കൊപ്പം 'ഒരു ദീപനാളമായ്' എന്ന വികാരസാന്ദ്രമായ ഗാനം ഈ മലയാളമണ്ണിൽ അലയടിക്കുന്നു..മലയാളിക്ക് നിലവാരമുള്ള ആസ്വാദനതലം സൃഷ്ടിച്ച ഈ പവിത്രനാദം ഇന്നും സുവർണ്ണകാന്തിയോടെ പ്രകാശിക്കുന്നതിന് സർവ്വശക്തനോട് കടപ്പെട്ടവരല്ലേ നാം?
ജയചന്ദ്രൻ സർ 😘😘😘😍😍
Sitharayude abhavam vallende feel cheyyunnu seethu molu namikkunnu god bless you
എന്റെ സീതക്കുട്ടീ നിന്റെ ഗാനം പോലെ തന്നെ ഭാവതീവ്രമാണ് മോളൂ ട്ടിയുടെ ശോകവും . ഹൃദയം വല്ലാതെ തരളിതമാകുന്നു.......
ഞാൻ ഇദ്ദേഹത്തെ നേരിൽ കണ്ടു ഗാനമേള കേൾക്കാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്
മലയാളികളുടെ സ്വകാര്യ അഹങ്കാരം
നമസ്കാരം സർ !!!
Super
പി ജയചന്ദ്രൻ സാറിന്റെ മുൻപിൽ സീതകുട്ടി പാടുമ്പോൾ ഞാൻ പ്രാര്ഥിക്കുയായിരുന്നു മോളേ... ഭഗവാനെ കുറിച്ച് പാടി... മോളെ നീ ഞങ്ങൾക്കായി തീർത്ത ആ ധന്യ മുഹൂർത്തം.... ആ ഭക്തിയിൽ കുളിച്ചു നിന്ന നിമിഷങ്ങൾ...
Seetah kutty.thanks a lot for your extreme song. Ofcourse u should go to guruvayoor and thaks to God for god gifted voice and pray for good future thank you molee go bless you . Ummmaa.
സീതക്കുട്ടി കരയിച്ചുകളഞ്ഞല്ലോ മുത്തേ.. എന്നാലും എന്റെ കുട്ടി പൊളിച്ചു. ധൈര്യമായിട്ട് മുന്നോട്ട് പോകുക ഞങ്ങളുടെ പ്രാർത്ഥന മോളുടെ കൂടെ എപ്പോഴും ഉണ്ട്...
എന്തൊരു ശാലീനത.. പേരോ സീത... പാട്ടും...
പി ജയചന്ദ്രൻ എത്ര ഹൃദയോതോടെ ആണ് സംസാരിക്കുന്നത്.. ഒരു നാടകീയതയുമില്ല
സീതക്കുട്ടി...god bless you chakkare.....
Seetha.. i dont no how much my love to you dear.. stay blessed always.. come back with outstanding performances again..
ഭാവഗായകൻ അല്ല.. ദേവ ഗായകൻ എന്ന് വിളിച്ചാലും പോരാ.. അതാണ് പി ജയചന്ദ്രൻ.. മലയാളത്തിന്റെ തന്റെടി... ആണത്തമുള്ള ഒരേ ഒരു ഗായകൻ. ശബ്ദ ഗംഭീര്യവും അക്ഷര സ്പുടതയും.. എല്ലാം തികഞ്ഞ ഒരേ ഒരാൾ.... ദാസേട്ടനൊപ്പം നില്കാൻ കഴിവുള്ള ഒരാൾ ജയചന്ദ്രൻ മാത്രം
സീതക്കുട്ടീ പൊളിച്ചടുക്കി മുത്തേ. വാക്കുകളില്ല പറയാൻ... waw 🌹
സീത മോളെ No words to comment. വല്ലാത്ത ഒരു feel ആയിരുന്നു തുടക്കം മുതലേ....
എന്താഫീൽ മോളേസീതകുട്ടി നമിച്ചു 👏👏👏🌹🌹🌹