A family living in distress in Nedumangad | Kerala

Поделиться
HTML-код
  • Опубликовано: 2 ноя 2024
  • ഇടിഞ്ഞു പൊളിഞ്ഞു അപകടാവസ്ഥയിലായ ടാർപ്പോളിൻ ഷീറ്റ് മേഞ്ഞ മൺ ചുവരുകളിൽ നിർമിച്ച കുഞ്ഞു വീട്. പകുതി ഇടിഞ്ഞു പൊളിഞ്ഞ കിണർ. മണ്ണ് വന്നടിഞ്ഞു ഉപയോഗശൂന്യമായ കക്കൂസ്. സ്വന്തം വീട്ടിൽ അഭയാർഥികളായി കഴിയേണ്ടി വന്ന വൃദ്ധ മാതാവിന്റെയും മകളുടെയും പേരക്കുട്ടികളുടെയും ദുരിത ജീവിതമാണിത്. ഇത് വാസന്തി. നെടുമങ്ങാട് കുഷർകോഡ് താമസം. വളരെ നേരത്തെ തന്നെ ഭർത്താവിന്റെ വിയോഗത്താൽ കുടുമ്പം ചുമലിലേറ്റേണ്ടി വന്നു. മകളുടെ കല്യാണാവശ്യത്തിനായി നെടുമങ്ങാട്ടെ ഒരു സഹകരണ സംഘത്തിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപ വായ്പ്പയെടുത്തിരുന്നു. ഇത് കുറച്ചു അടച്ചെങ്കിലും പിന്നീട് വീട്ടിലെ പ്രാരാബ്ധം കാരണം അടവ് മുടങ്ങി. ഇതോടെ സംഘം അധികാരികൾ വീട് ജപ്തി ചെയ്തു. എങ്കിലും ഇപ്പോഴും സ്വന്തം വീട്ടിൽ അഭയാർഥികളായി കഴിയുകയാണിവർ. പ്രാഥമിക കൃത്യം നിർ വഹിക്കാൻ പറമ്പുകളാണ് ഈ കാലത്തും ഈ സ്ത്രീകളുടെ ആശ്രയം. ജപ്തി കഴിഞ്ഞുള്ള ചെറിയ സ്ഥലത്തു നഗരസഭയുടെ സഹായത്തോടെ വീട് പണി ആരംഭിച്ചെങ്കിലും വാനം നിർമിക്കലിൽ അതവസാനിച്ചു.

Комментарии • 40

  • @latheefrose8893
    @latheefrose8893 4 года назад +32

    പ്രിയപ്പെട്ട ഫിറോസ് കുന്നംപറമ്പിൽ ഈ പാവങ്ങളെ ദയവുചെയ്ത് ഒരുകൈ എത്രയും പെട്ടന്ന് സഹായിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

  • @sf4565
    @sf4565 4 года назад +14

    ഇങ്ങനെയുളളവരുടെ ചെലവില്‍ കഴിയു ന്ന
    നേതാക്കളെ നിങ്ങള്‍ക്‌
    ഒരായിരം നന്ദി .

  • @ajmiponnus2773
    @ajmiponnus2773 4 года назад

    പാവം അമ്മ യും മക്കളും ദൈവം അനുഗ്രഹിക്കട്ടെ

  • @muhammedbasheer3321
    @muhammedbasheer3321 4 года назад +2

    ഫിറോസ്ക്ക അവിടെ എത്തും ഇന്ശാള്ള ഇത് അദ്ദേഹം കാണാതിരിക്കില്ല ഉടനെ ഇവർക്ക് രക്ഷ കിട്ടട്ടെ

  • @daneeshpe218
    @daneeshpe218 4 года назад

    ഈശ്വരൻ നിങ്ങൾക്കു തുണയാകട്ടെ

  • @shajahaninshan867
    @shajahaninshan867 4 года назад +7

    Firos ikka varum InshaAllah

  • @ksa7010
    @ksa7010 4 года назад

    എല്ലാ പാവപ്പെട്ടവരും നല്ല രീതിയിൽ
    ജീവിച്ചു മരിക്കണം ഇനിയുള്ള കാലം

  • @hafsalcphafsal9901
    @hafsalcphafsal9901 4 года назад

    Pavam😪😪😪😪😪

  • @madhavannairraghavanpilla1743
    @madhavannairraghavanpilla1743 4 года назад

    ശ്രീമതി. വാസന്തിയും മകളും അവരുടെ 3 മക്കളും സഹായം അർഹിക്കുന്നവർ തന്നെ. സഹായം ലഭിച്ചില്ലെങ്കിൽ മുന്നോട്ടുപോകാനുമാകില്ല. വസ്തുതയറിയാത്തവർ ചില വിമർശനങ്ങൾ കമൻറിലൂടെ ഉന്നയിച്ചു കണ്ടു. ഞാൻ ഈ വാർഡിലെ കൗൺസിലറാണ്. ഇവരുടെ ഭർത്താവ് ജീവിച്ചിരുന്നപ്പോൾ വിറ്റ 20 സെൻ്റിൽ താഴെയുള്ള ഭൂമിയിൽ ഇപ്പോൾ 4 കുടുംബങ്ങൾ.അത് 4 ഉം നഗരസഭ നല്കിയത്. മകനിൽ നിന്നും കാര്യമായ സഹായം കിട്ടുന്നില്ല. മരുമകൻ്റെ സഹായം 3 കുഞ്ഞുങ്ങളിൽ ഒതുങ്ങുന്നു. വല്ലപ്പോഴും മാത്രം വീട്ടിൽ വരുന്നയാൾ. ടി വി ഉണ്ടായിരുന്നതാണ്.അത് മരുമകൻ തകർത്തു കളഞ്ഞു എന്നാണറിഞ്ഞത്. ഇപ്പോൾ കണ്ട തകരാറായ വീട് 20 വർഷം മുൻപ് നഗരസഭ നല്കിയതാണ്. ഇപ്പോൾ PM AY - LIFEപ്രകാരം വീടിന് ഒരു ഗഡു കൈപ്പറ്റി ഏതോ കരാറുകാരനെ നിർമ്മാണം എല്പിച്ചു. അതിന് മുൻപ് ടോയ്ലറ്റ് നിർമ്മിക്കുന്നതിനും നഗരസഭ 8000 രൂപ അനുവദിച്ചു. അതും വേണ്ടവിധത്തിൽ പൂർത്തീകരിച്ചില്ല. വാർഡിൽ ഇതോടൊപ്പം നല്കിയ മറ്റ് വീടുകളൊക്കെ നിർമാണം പൂർത്തിയാക്കി. നെടു: അർബൻ ബാങ്കാണ് വായ്പാ കുടിശ്ശിഖ ഈടാക്കാൻ "സർഫാസി" പ്രയോഗിച്ച് ജപ്തി ചെയ്തത്.ജപ്തി പ്രതീക്ഷിച്ചരുന്നതിനാലാണ് വീട് നിർമ്മാണം മറ്റൊരു ഭാഗത്തേയ്ക്ക് മാറ്റിയത് എന്ന് തോന്നുന്നു. വീട് ജപ്തി ചെയ്ത ബാങ്കിന് പഴിയില്ല. കുട്ടികളെ അന്വേഷിക്കാത്ത മരുമകനും പഴിയില്ല. മേൽ സൂചിപ്പിച്ച സാദ്ധ്യമായ സഹായങ്ങൾ എത്തിച്ച നഗരസഭ എങ്ങനെയാണ് കുറ്റവാളിയാകുന്നത്?സുമനസ്സുകളാരെങ്കിലും ബാങ്കിൻ്റെ ജപ്തി നടപടിയിൽ നിന്നും രക്ഷ നല്കിയാൽ നഗരസഭ നല്കിയLIFEവീടിൻ്റെ നിർമ്മാണം പൂർത്തിയാക്കി നല്കുവാൻ ആ വാർഡിലെ ജനപ്രതിനിധിയെന്ന നിലയിൽ ഞാൻ ഒരുക്കമാണ്.കൂട്ടത്തിൽ പറയട്ടെ, അവരുടെ സഹായം വോട്ടിൻ്റെ രൂപത്തിൽ പോലും എനിക്ക് ലഭിച്ചിട്ടുള്ളതായി തോന്നുന്നില്ല. മകനും കൃത്യമായ രാഷ്ടീയ മുള്ളയാളാണ്.പക്ഷെ അതൊന്നും അവർക്ക് വീട് അനുവദിക്കുന്നതിനോ ഒന്നും തടസ്സമായിട്ടില്ല. സാധാരണക്കാർ മാത്രം വസിക്കുന്ന ഇവിടെ നിന്നും ബാങ്കിലെ ബാദ്ധ്യത പരിഹരിക്കുവാനുള്ള തുക കണ്ടെത്താൻ ആകില്ല.പക്ഷെ ഈ കുടുംബത്തിന് സഹായം ലഭിച്ചില്ലെങ്കിൽ പിടിച്ചു നില്കാനാകില്ല .സുമനസ്സുകൾ സഹായിച്ചാലും.

  • @lineeth6960
    @lineeth6960 4 года назад +1

    അധികാരികൾ കണ്ണ് തുറക്കില്ല. തുറക്കുവാണേൽ അത് പ്രവാസികൾ മാത്രം ആയിരിക്കും.

  • @XD123kkk
    @XD123kkk 4 года назад +1

    Makalte... Bbarthavu...??

  • @ranjiththalasery9833
    @ranjiththalasery9833 4 года назад

    I hope he will come
    Mr firose kunnumparambil
    Where is like this he will appeare

  • @vidhyashyjuvidhyashyju1568
    @vidhyashyjuvidhyashyju1568 4 года назад +1

    I have nothing to give them but I will pray for them

    • @kan-wn4uw
      @kan-wn4uw 4 года назад

      👏🌸☘️🙌🙌🙏

    • @afsalthayyil3867
      @afsalthayyil3867 4 года назад

      ഇ അമ്മയെ ഒന്ന് സഹായിക്കു പ്ലീസ്

  • @abhilashabhilash6780
    @abhilashabhilash6780 4 года назад

    Ekka firos kunnambarabil ekkade onnu chodiku endelum help cheyan patumonnu

  • @rethinairammu9314
    @rethinairammu9314 4 года назад

    Firosikane ariyikkoo....adheham varum....urappayum

  • @Realindian649
    @Realindian649 4 года назад

    പാവപ്പെട്ടവർക്ക് വേണ്ടിയുള്ള സഹകരണ സംഘം

  • @genuinehindustani6625
    @genuinehindustani6625 4 года назад

    Amma vishamikanda pravasikell ammayuda koodayund

  • @akshajiameer9155
    @akshajiameer9155 4 года назад +1

    Mr. Firos kunnum parampil. Ne onnu ariyikku pls.

  • @rifnanouri
    @rifnanouri 4 года назад +3

    Feroze nea ariyiku plz akil allam otta divsaom kondu nadkum

  • @ishaastailering9420
    @ishaastailering9420 4 года назад +1

    Edoke kanda enikokke sorgamann

  • @abdusamad8972
    @abdusamad8972 4 года назад +2

    ഫോൺ നമ്പർ (ഇവരുടെ) നാട്ടുകാർ ആരെങ്കിലും ഇതിൽ അയയ്ക്കൂ. Please

  • @jaliljohnchirakonam5109
    @jaliljohnchirakonam5109 4 года назад

    ഇതൊന്നും ഇവിടെയുള്ള നേതാക്കന്മാർ കാണുന്നില്ലേ.

  • @abdusamad8972
    @abdusamad8972 4 года назад

    ഒരു A/C നമ്പരെങ്കിലും കൊടുക്കേണ്ടേ.

  • @shaheershaheer8782
    @shaheershaheer8782 4 года назад +1

    Arengilum sahayikoo pls

  • @divinepower8389
    @divinepower8389 4 года назад +3

    മുഖ്യമന്ത്രി ഇതിലിടപെടണമെന്നു ഞാൻ വിശ്വസിക്കുന്നു.

  • @rajaniananya5818
    @rajaniananya5818 4 года назад

    Arenkilum onnu sahayikkumo

  • @shamsudheen9217
    @shamsudheen9217 4 года назад

    പാവo കുടുംബം

  • @jasminijad9946
    @jasminijad9946 4 года назад

    Oru video idumbol atleast account nmbr enkilum kodukande

  • @Rafeeq098
    @Rafeeq098 4 года назад +3

    firos kunnumparambil ne ariyikku.
    Enthenkilum cheyyum.sure

  • @kan-wn4uw
    @kan-wn4uw 4 года назад

    🙌🙏

  • @kunjuvava7380
    @kunjuvava7380 4 года назад +1

    😔😔😔

  • @sunilpaikkatt2977
    @sunilpaikkatt2977 4 года назад

    Accound numbar undo

  • @shafiqetouf399
    @shafiqetouf399 4 года назад +1

    Ethrayum pettanne firoskante munnilathikkanam ea news

  • @sunilpaikkatt2977
    @sunilpaikkatt2977 4 года назад

    Ethonnum kanan oru rashtriyakarum ellea.

  • @yehooda5840
    @yehooda5840 4 года назад

    OIOP സിന്ദാബാദ്‌ 💪💪💪

  • @jalajap2592
    @jalajap2592 4 года назад

    നാട് ഹോ