35 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കുഞ്ഞിക്കാല്‍ കാണാന്‍ അവസരം! അത് ഒന്നല്ല മൂന്ന് കുട്ടികളുടെ!

Поделиться
HTML-код
  • Опубликовано: 5 авг 2021
  • മൂവാറ്റുപുഴ-സ്ത്രീ ജന്മം പുണ്യ ജന്മമാകുന്നത് അവള്‍ മാതാവാകുന്നതോടെയെന്നാണ് നാട്ടുവിശ്വാസം. സ്ത്രീ പൂര്‍ണ്ണതയിലെത്തുന്നത് അമ്മയാകുന്നതോടെയെന്നും നാട്ടൂകാര്‍ പറയും.
    പക്ഷേ അമ്മയാകാന്‍ കഴിയാത്തവരുടെ വേദന അത് അനുഭവിച്ചവര്‍ക്ക് മാത്രമേ മനസ്സിലാകു സിസ്സി ജോര്‍ജ് പറയുന്നു....
    ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ നിമിഷങ്ങളിലൂടെയാണ് ഞാനും ഭര്‍ത്താവും ഇപ്പോള്‍ കടന്നു പോകുന്നത്.
    ചികിത്സിച്ച ഡോക്ടര്‍മാരോടും ആശുപത്രി ജീവനക്കാരോടും
    ദൈവത്തോടും അങ്ങേയറ്റം കടപ്പെട്ടിരുക്കുന്നു. 59 വയസുള്ള ഭര്‍ത്താവ് ജോര്‍ജ്ജ് ആന്റണിക്കും പറയാനുള്ളത് ഇത് തന്നെ...
    35 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവര്‍ക്ക് കുഞ്ഞിക്കാല്‍ കാണാന്‍ അവസരം കിട്ടിയത്. അത് ഒന്നല്ല മൂന്ന് കുട്ടികളുടെ.
    1987 മെയ് മാസത്തിലാണ് ഇരിങ്ങാലകുട കാട്ടൂര്‍ കുറ്റികാടന്‍ ജോര്‍ജ്ജ് ആന്റണിയും സിസ്സി ജോര്‍ജ്ജും ജീവിത പങ്കാളികളാവുന്നത്. ജോലി സംബന്ധമായി 18 വര്‍ഷത്തോളം ഗള്‍ഫില്‍. പിന്നീട് നാട്ടിലെത്തി ഇരിങ്ങാലകുടയില്‍ സ്വന്തം ബിസിനസ്സ് നടത്തുന്നു. വിവാഹം കഴിഞ്ഞ് രണ്ടാം വര്‍ഷം മുതല്‍ ആരംഭിച്ചതാണ് കുട്ടികള്‍ക്കായുള്ള ചികിത്സകള്‍ അത് ഗള്‍ഫിലും നാട്ടിലുമായി തുടര്‍ന്നു. ഇടയക്ക് ചികിത്സ നിര്‍ത്താനും ആലോചിച്ചു.
    അങ്ങനെയിരിക്കെയാണ് കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തില്‍ നിറുത്താതെയുള്ള രക്തസ്രാവം അലട്ടുന്നത്. ഒടുവില്‍ ഗര്‍ഭപാത്രം മാറ്റാനായാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. ചികിത്സ കഴിഞ്ഞപ്പോള്‍ അവിടത്തെ ഡോക്ടറാണ് കുട്ടികളുണ്ടാകുവാന്‍ താല്്പര്യമുണ്ടെങ്കില്‍ മൂവാറ്റുപുഴയിലെ സബൈന്‍ ഡോക്ടറെ കാണാന്‍ നിര്‍ദ്ദേശിച്ചത്. അങ്ങനെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ആദ്യവാരം ഡോക്ടറെ കണ്ടു ചികിത്സ ആരംഭിച്ചു. നിരവധി ആരോഗ്യ കേന്ദ്രങ്ങളില്‍ പോയെങ്കിലും
    ഡോക്ടര്‍ സബൈനിനെ കണ്ട ആദ്യ നിമിഷം തന്നെ എനിക്ക്
    ഒരു ആത്മവിശ്വാസം കിട്ടി. ഞാന്‍ മാതാവിനോട് ഉള്ളൂരികി പ്രാര്‍ത്ഥിച്ചു ഇക്കുറിയെങ്കിലും ചികിത്സ ഫലിക്കണേ...അതിന് ഫലം കണ്ടു നാലു മാസം കഴിഞ്ഞപ്പോള്‍ തന്നെ..
    മൂന്ന് കുട്ടികളാണെന്ന് അറിഞ്ഞതോടെ യാത്ര ഒഴിവാക്കാന്‍
    ഗൈനോക്കോളജി ഡോക്ടര്‍ രജ്ഞിത്തും നിര്‍ദേശിച്ചു.
    അതോടെ ഞങ്ങള്‍ ആശുപത്രിയോട് ചേര്‍ന്ന് വീട് എടുത്ത് താമസം അരംഭിച്ചു. ഓരോ നിമിഷവും ഇന്നലെ പോലെ ഞാന്‍ ഓര്‍ക്കുന്നു. പ്രാര്‍ത്ഥനമാത്രമായിരുന്നു ആശ്രയം.
    ഒടുവില്‍ ഞങ്ങളുടെ ജീവിതത്തെ സഫലമാക്കി അവര്‍ എത്തി ജൂലൈ 22 ന്. മൂന്ന് പേരും... രണ്ട് ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും..രണ്ട് ആഴ്ച കഴിയുമ്പോള്‍ മൂന്ന് പേരും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് സുഖമായിരിക്കുന്നു. മൂന്ന് പേര്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ല, തൂക്കം ഒന്നര കിലോയ്ക്ക് മുകളിലും... ഗര്‍ഭ പാത്രം മാറ്റാന്‍ എത്തിയ കൊച്ചിയിലെ സ്വകാര്യ ആശുപത്രി ഡോക്ടറുടെ നിര്‍ദേശമാണ് ഞങ്ങളുടെ ജീവിതത്തിലെ നാഴികകല്ല് .. ഇതില്‍ പരം എന്ത് സുഖമാണ് ജീവിതത്തില്‍ ലഭിക്കാനുള്ളത്. 55 വയസില്‍ അമ്മയാകാന്‍ കഴിഞ്ഞത് ദൈവാനുഗ്രഹം തന്നെയാണ്. അമ്മമാരാകാന്‍ കഴിയാത്ത എന്റെ സഹോദരിമാരോട് ചികിത്സ നിര്‍ത്തരുത് എന്ന് മാത്രമേ എനിക്ക് പറയാനൊള്ളൂ....സിസ്സിയുടെ വാക്കില്‍ ആത്മവിശ്വാസവും സന്തോഷവും മാത്രമല്ല ആശ്വാസ വിതുമ്പല്‍ കൂടി ഉണ്ട്.മൂവരെയും കൂട്ടി വീട്ടിലെത്തുന്ന നിമിഷങ്ങളാണ് ഇപ്പോള്‍ മനം നിറയെ.
    വന്ധ്യത ചികിത്സയില്‍ ഇന്ത്യയില്‍ തന്നെ പ്രശ്തമായ ആശുപത്രിയാണ് മൂവാറ്റുപുഴയിലെ സബൈന്‍ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍. 2005 ല്‍ സര്‍ക്കാര്‍ ഡോക്ടര്‍ ജോലി ഉപേക്ഷിച്ചാണ് ഡോക്ടര്‍ സബൈന്‍ ശിവദാസ് സ്വകാര്യ വന്ധത്യ ചികിത്സ ആരംഭിക്കുന്നത്. 2015 ല്‍ 51 വയസുള്ള തൃപ്പൂണിത്തുറ സ്വദേശിനി സുജാത ശശിധരന്‍ മൂന്ന് കുട്ടികള്‍ക്ക് ഈ ആശുപത്രിയില്‍ തന്നെ ജന്മം നല്‍കിയിട്ടുണ്ട്.ജോലി എന്നതിനുപരി കുട്ടികളുണ്ടാകുവാന്‍ കൊതിക്കുക്കുന്നവര്‍ക്ക് ചികിത്സ നല്‍കാന്‍ കഴിയുന്നതും അവര്‍ക്ക് ജീവിത സന്തോഷം നല്‍കുന്നതും ഒരു ഡോക്ടര്‍ എന്ന നിലയില്‍ വലിയ ആത്മസംതൃപ്തി നല്‍കുന്നതായി ഡോക്ടര്‍ സബൈന്‍ ശിവദാസും പറയുന്നു.
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 855

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 года назад +494

    കുഞ്ഞുങ്ങളേയും അമ്മയേയും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @aflahkt3836
    @aflahkt3836 2 года назад +794

    എന്റെ cosin sister നു 21 വർഷായി കുട്ടികളില്ല
    Allahu എല്ലാ കുട്ടികളില്ലാതെ വിഷമിക്കുന്നവർ കും കുട്ടികളെ കൊടുക്കട്ടെ
    ആമീൻ..... 🤲

  • @nuzz2659
    @nuzz2659 2 года назад +636

    തീർച്ചയായും ഏതൊരു ദുഖത്തിനും സന്തോഷകരമായ അവസാനമുണ്ട് ❤

  • @kittukittoos5658
    @kittukittoos5658 2 года назад +455

    എനിക്കും മക്കളില്ല 11 വർഷമായി കല്യാണം കഴിഞ്ഞിട്ട് എല്ലാവരും ദുആ ചെയ്യണം മക്കളില്ലാതെ വിഷമിക്കുന്ന എന്നെപ്പോലെയുള്ളവർക്ക് നല്ല സ്വാലിഹായ സന്താനങ്ങൾ ഉണ്ടാവാൻ എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

    • @dabikutti2005
      @dabikutti2005 2 года назад +1

      Hi

    • @robsondoha8236
      @robsondoha8236 2 года назад +5

      Praartanayum koode ningal idupole ulaa Nalla treatmentum edukkanam

    • @user-yt7jc8gm5u
      @user-yt7jc8gm5u 2 года назад +1

      Enikum 11 varshayi kutikl illa

    • @anwarsadath7724
      @anwarsadath7724 2 года назад +3

      Allahu. Nalkatte.ameen🏃‍♂️🏃‍♀️

    • @kvrrahees692
      @kvrrahees692 2 года назад

      Nall oru doctor und kozhikode..
      Valasan infertility clinic pottammal..

  • @Sujinasvibes22081995
    @Sujinasvibes22081995 2 года назад +266

    ഞങ്ങളും ഇത്‌ പോലെ കാത്തിരിക്കുന്നു, 7 വർഷം ആവാൻ പോണു, ദൈവം അനുഗ്രഹിക്കും എന്ന ഉറച്ച വിശ്വാസത്തോടെ കാത്തിരിക്കുന്നു 🙏🙏🙏🙏

    • @devikadevu2101
      @devikadevu2101 2 года назад +8

      നല്ലൊരു കുഞ്ഞിനെ നൽക്കട്ടെ 😘😍

    • @saleenamajeed5495
      @saleenamajeed5495 2 года назад +7

      21varshamayi njan kathirikkunnu

    • @suhailashakir2776
      @suhailashakir2776 2 года назад +3

      Blessings undavatte

    • @AnilKumar-rw6yk
      @AnilKumar-rw6yk 2 года назад +2

      Nammalum 10yrs ya kasthirikunnu deivam tharum ennu visvasathodey pirarthikam.

    • @silu4479
      @silu4479 2 года назад +3

      njanum 3 yr aayi kathirikunnu

  • @filmmedia843
    @filmmedia843 2 года назад +234

    ദൈവം തരുമ്പോൾ ഒന്നിച്ചു തരും ഒരു ദുഃഖം ഉണ്ടങ്കിൽ ഒരു സന്തോഷം ഉണ്ടാവും അമ്മയെയും കുഞ്ഞുങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ ❤👍🏻👍🏻👍🏻👍🏻

  • @fasnamubarak9449
    @fasnamubarak9449 2 года назад +63

    എനിക്ക് 4 അര വർഷം കഴിഞ്ഞ് ഇപ്പോൾ 4 ഡേ ആയിട്ടുള്ളു pregnent ആണെന്ന് അറിഞ്ഞിട്ട്. വല്ലാത്ത സന്തോഷം ഉണ്ട്. എല്ലാവർക്കും നല്ല മക്കളെ tharatte🤲🤲

    • @shibilajibi9838
      @shibilajibi9838 2 года назад

      Me to😔4araa ayyyi ith vare ayyitt illa

    • @athirapranav3465
      @athirapranav3465 2 года назад

      Sooo happy for u take care sis

    • @shahanarafeeq227
      @shahanarafeeq227 2 года назад

      എന്തായിരുന്നു prblm?

    • @jam1847
      @jam1847 2 года назад

      Njnum 3 yr nu seshm ippo pregnant aanu...6 month aayiii... ellarum prarthikknam

    • @mariasuman9188
      @mariasuman9188 2 года назад

      Congratulations ❤️ Take care
      3 month complete rest edukku

  • @pathusmuthus1152
    @pathusmuthus1152 2 года назад +438

    ആ മാതാപിതാക്കൾക് ആയുസ്സിനെ കൊടുക്കട്ടെ

  • @sujithas6607
    @sujithas6607 2 года назад +104

    എന്റെ മകൾ 7 വർഷമായി കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്നു. അങ്ങനെ വിഷമിക്കുന്ന എല്ലാവർക്കും ദൈവം കുഞ്ഞുങ്ങളെ നൽകട്ടെ. ദൈവകൃപയാൽ അമ്മയും മക്കളും സുഖമായിരിക്കട്ടെ 🙏🙏🙏

    • @kvrrahees692
      @kvrrahees692 2 года назад

      Nalla oru doctor und kozhikode..
      Valasan infertility clinic pottammal..

    • @fellascorner1308
      @fellascorner1308 2 года назад

      Ameen

    • @maimoonakaleel3849
      @maimoonakaleel3849 2 года назад

      Aameen.

    • @dinshaddinshad8270
      @dinshaddinshad8270 2 года назад +1

      എനിക്ക് 18 വർഷമായി കുട്ടികൾ ഇല്ല😭😭😭

    • @seenathp232
      @seenathp232 2 года назад

      Ee ഹോസ്പിറ്റലിൻടെ ഡീറ്റെയിൽസ് ഒന്ന് പറയാമോ

  • @irfanafasil268
    @irfanafasil268 2 года назад +117

    സന്തോഷം തരുന്ന കാര്യം 🥰
    ഇനി parentsinum 3kunjungalkum ആരോഗ്യവും ആയുസും കൊടുക്കട്ടെ

  • @husainmuthuvlog6141
    @husainmuthuvlog6141 2 года назад +123

    എന്നും ദുഃഖമാണ് എന്ന് കരുതി ആരും വിഷമിക്കണ്ട ഒരിക്കൽ സന്തോഷം നമ്മെ തേടിയെത്തും എന്നും സന്തോഷം ആണ് കരുതി ആരും അഹങ്കാരിക്കുക യും വേണ്ട

  • @rishalmishab9349
    @rishalmishab9349 2 года назад +20

    ❤masha allaah
    എനിക്കും കുട്ടികളില്ല 😓. Ente 2കുഞ്ഞുങ്ങൾ ഗർഭത്തിലെ മരിച്ചു. അതിനു ശേഷം 2അബോർഷൻ. ആകെ സങ്കടത്തിലാ ഞങ്ങൾ. എത്രയും വേഗം നല്ല ഒരുകുഞ്ഞിനെ തരണേ അല്ലാഹ് 🤲🏻. ഈ കമന്റ്‌ കാണുന്ന എല്ലാവരും ദുആ ചെയ്യണേ 😓😓. എന്റെ കുഞ്ഞുങ്ങളുടെ പ്രായമുള്ള കുട്ടികളെ കാണുമ്പോൾ സങ്കടാവാ 😪😪😪

  • @ramsheelak3856
    @ramsheelak3856 2 года назад +113

    മനസിന് സന്തോഷം തരുന്ന വാർത്ത 👍

  • @zainabazainaba7991
    @zainabazainaba7991 2 года назад +60

    കുഞ്ഞുങ്ങളും അമ്മയും സുഖമായിരിക്കെട്ടെ

  • @bincyscraft1195
    @bincyscraft1195 2 года назад +2

    കുഞ്ഞുങ്ങളെ കൊന്നുകളയുകയും ഇല്ലാതാക്കുകയും ചെയ്യുമ്പോ ഇങ്ങനെയും ഒരുപാട് ആൾകാർ ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ട് ഒരു കുഞ്ഞിന് വേണ്ടി കൊതിക്കുന്നവർ...ദെയ്‌വം അനുഗ്രഹിക്കട്ടെ.. നല്ലതേ വരൂ ❤❤😍

  • @usmans1335
    @usmans1335 2 года назад +34

    Doctor sir, GOD bless you 🙏🙏

  • @faseelanasar6960
    @faseelanasar6960 2 года назад +52

    എനിക്കും8വർഷം കഴിഞ്ഞിട്ടാ പടച്ചോൻ ഒരു കുഞ്ഞിനെ തന്നത് അൽഹംദു ലില്ലാഹ്

    • @raseenathasni9681
      @raseenathasni9681 2 года назад

      എവിടെയാ കാണിച്ചത്

    • @fathimafathi4283
      @fathimafathi4283 2 года назад

      enikum.

    • @saalu8016
      @saalu8016 2 года назад

      Ningalk chikilsa evide aayirunnu. Pls paranju tharo. enikum 8varsham aayi. Kure chikilsichu.

    • @airinfathim3353
      @airinfathim3353 2 года назад

      എനിക്കും

  • @ranakrifaranakrifa142
    @ranakrifaranakrifa142 2 года назад +26

    മാതാപിതാക്കൾക്ക് ദീർഘായുസ്സ് കൊടുക്കട്ടെ

    • @AbdullaAbdulla-th1lh
      @AbdullaAbdulla-th1lh Год назад

      ഇവരാണ് ഭാഗ്യവാൻമാർ ഈ ഫാമിലിയെ, അല്ലാഹു കാത്ത് രക്ഷിക്കട്ടെ 🌹🌹🌹🌹🌹🌹🌹,
      ആമീൻ, ആമീൻ, യാ റബ്ബൽ
      ആലമീൻ ❤️👍🌹👌🙏🌹👍👌

  • @KrishnaKumar-ji1fj
    @KrishnaKumar-ji1fj 2 года назад +35

    എനിക്കും ദൈവം ഇങ്ങനെ ഒരു അത്ഭുതം കാട്ടി ത്തരാതിരിക്കില്ല .. Ellavarum prarthikkane🙏🙏🙏

  • @athulyasudhi1040
    @athulyasudhi1040 2 года назад +9

    ദൈവം ഒരു കുഞ്ഞിനെ പോലും തരുന്നില്ലല്ലോ ദൈവമേ...... എന്തായാലും ആ അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇരിക്കട്ടെ 🙏

  • @rafinesi840
    @rafinesi840 2 года назад +3

    ഭാഗ്യവാൻമാർ ദൈവം അങ്ങനെയാ കൊടുക്കുമ്പോൾ അറിഞ്ഞു കൊടുക്കും ആ കുടുബത്തിന് ആരോഗ്യം ദീര്ഗായുസ്സും നൽകട്ടെ സർവശക്തൻ നൽകട്ടെ.... 🥰🥰😍😍🌹🌹🌹

  • @janajanajana9890
    @janajanajana9890 2 года назад +11

    എന്റെ allhaaa 🤲🤲🤲🤲allhahu ആയുസും ആരോഗ്യവും കൊടുക്കട്ടെ അമ്മയ്ക്കും മക്കൾക്കും 🥰🥰

  • @anusday1485
    @anusday1485 2 года назад +19

    ഒരുപാട് കാലത്തെ കാത്തിരിപ്പിനുശേഷം ദൈവം സന്തോഷം തന്നല്ലോ.

  • @user-lq5jn4ut6e
    @user-lq5jn4ut6e 7 месяцев назад

    എന്റെ കല്യാണം കഴിഞ്ഞിട്ട് മൂന്നുവർഷമായി ഞങ്ങൾക്കും ഒരു കുഞ്ഞില്ല എന്നും ദൈവത്തോട് പ്രാർത്ഥിക്കും തരണമെന്ന് എന്നെങ്കിലും ഒരിക്കൽ തരും എന്ന് വിചാരിക്കുന്നു മറ്റുള്ളവരുടെ കുത്ത് വാക്കുകൾ കേട്ട് മനം മടുത്തിരിക്കുന്നു എനിക്ക് വേണ്ടി എല്ലാവരും ഒന്ന് പ്രാർത്ഥിക്കണേ

  • @nesyshaji4863
    @nesyshaji4863 2 года назад +11

    ദീർഘായുസ് ആരോഗ്യം ആഫിയത്തും kodukkane റബ്ബേ

  • @balkeesabalkeesa8526
    @balkeesabalkeesa8526 2 года назад +41

    9 വർഷം ആയി കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു 😥🤲🤲

  • @shemismartshemismart2836
    @shemismartshemismart2836 2 года назад +27

    മാഷാ അല്ലാഹ് 🤲

  • @vinodkolot2385
    @vinodkolot2385 2 года назад +2

    എനിക്കും ദൈവം തമ്പുരാൻ ഇതേ പോലെ ഒരുമിച്ച് മൂന്ന് മക്കളെ തന്നിന് ഇപ്പോൾ 9 വയസായി രണ്ട് ആൺ കുട്ടിയും ഒരു പെൺകുട്ടിയുമാണ്

    • @lubnanasreen9991
      @lubnanasreen9991 2 года назад

      Evidunnu aanu ead dr kaanichittanu undaayad parayo

    • @shahanathca7194
      @shahanathca7194 2 года назад

      എവിടെ യാ കാണിച്ചത്

  • @a___isha4550
    @a___isha4550 2 года назад +8

    മാഷാ അല്ലാഹ്...പടച്ചവൻ ദീർഗായുസ്സും ആഫിയത്തും ആരോഗ്യവും നൽകട്ടെ.. ആമീൻ.. 😍😍🤲🤲

  • @anshidap1477
    @anshidap1477 2 года назад +6

    Ma sha allah.. കേൾക്കാൻ കൊതിക്കുന്ന സന്തോഷകരമായ വാർത്ത 👍

  • @user-ms9yo5oj9x
    @user-ms9yo5oj9x 2 года назад +64

    ദൈവം അങ്ങിനെ ആണ്.. ഒരിക്കലും കൈ വിടില്ല..

  • @peerumuhammed3370
    @peerumuhammed3370 2 года назад +8

    3 പേരെയും ഒന്നേ പോലെ കണ്ടു 👍🏻👍🏻👍🏻👍🏻👍🏻

  • @sunilkumarsupersongs6070
    @sunilkumarsupersongs6070 2 года назад +3

    എല്ലാം ദൈവത്തിന്റെ വികൃതികൾ 🌹🌹🌹👏👏👏

  • @vidyakuttan4826
    @vidyakuttan4826 2 года назад

    വളരെയേറെ സന്തോഷം... സർ.... 🙏
    ഞങ്ങൾക്കും തരും...

  • @sunwitness7270
    @sunwitness7270 2 года назад +9

    ഒടുവിൽ പ്രാർത്ഥന ഫലിച്ചു ❤️❤️

  • @adershkattachira4120
    @adershkattachira4120 2 года назад +5

    എന്റെ നാട്ടിലും ഉണ്ട് ഇങ്ങനെ ഒരു ചേട്ടൻ ചേച്ചി 😍

  • @rashirashi4540
    @rashirashi4540 2 года назад +13

    ‏ما شاء الله😍

  • @shailabeevi5568
    @shailabeevi5568 2 года назад +3

    Ma sha allah daivam anugrahikatte

  • @fathimafiroz7843
    @fathimafiroz7843 2 года назад +5

    Masha allah, ponnu makkale.god is great.

  • @shahidashajahan8288
    @shahidashajahan8288 2 года назад +6

    അച്ഛനും അമ്മക്കും കുഞ്ഞുങ്ങൾക്കും ദൈവം ആയുസും ആരോഗ്യവും കൊടുക്കട്ടെ🙏🙏

  • @timmy6408
    @timmy6408 2 года назад +4

    May the almighty God bless abundantly 🙏

  • @rejeevmohan8705
    @rejeevmohan8705 2 года назад +14

    Aa ammayude age oru risk factor aayitum, thante ullil roopam konda 3 jeevaneyum venam ennu theerumanicha aa ammayude snehathinu munpil daivam kadakshichu,🙏

  • @zidhamol1613
    @zidhamol1613 Год назад

    സന്തന ങ്ങളേറ്റ് സന്തോഷമായി ജീവിക്കുവാൻ മാതാപിതാകൾക് യൂസ്സ്ആരോഗ്യവും അള്ളാഹു പ്രധാനം ചെയ്യട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @shifununu4149
    @shifununu4149 2 года назад +8

    Mashaallah...🤲❤

  • @pathummantekitchenandvlog
    @pathummantekitchenandvlog 2 года назад +3

    സന്തോഷം 😍😍😍😍

  • @shemil1236
    @shemil1236 2 года назад +9

    മാഷാ അള്ളാ🌹🌹

  • @aswaniashokan4504
    @aswaniashokan4504 2 года назад +1

    Ponnumakkalleyum ammachiyeyum god anugrahikkatte god bless you❤️❤️💕💕

  • @sajithakaladath4299
    @sajithakaladath4299 2 года назад +30

    Masha Allah
    Allahu Mathapithakalkum Pinchomanakalkum Aarogyavum Aayusum Nalki Anugrahikate 🤲

  • @BlueTaurianBull
    @BlueTaurianBull 2 года назад +8

    praise the lord .. JESUS is merciful ... he sees tears and hears prayer ... GOD BLESS these kids and family ... AMEN

  • @hassanjabir1953
    @hassanjabir1953 2 года назад +62

    ദൈവം എത്ര വലിയവൻ

  • @preethap1408
    @preethap1408 2 года назад +7

    Kuttikal ellatha allavarkum daivam kujukale kodukatte eswara🙏🙏

  • @shamseerck9875
    @shamseerck9875 2 года назад +3

    അൽഹംദുലില്ലാഹ്.
    മാഷാ അല്ലാഹ്.

  • @bt4540
    @bt4540 2 года назад +9

    ماشاءاللہ..... നല്ല സന്തോഷമുള്ള വാർത്ത

  • @sharafumattam1704
    @sharafumattam1704 Год назад

    ഡോക്ടർ ബിഗ് സല്യൂട്ട്

  • @ashimpm7065
    @ashimpm7065 2 года назад +4

    Masha allah

  • @SamsungSamsung-jb6mj
    @SamsungSamsung-jb6mj 2 года назад

    Nannayirikkate aa chechiyum kunjugalum avarude mel eppozhum anugraham praarthanayumundaavum😍😍😍😍🤲🤲🤲🤲

  • @suhanaashik6070
    @suhanaashik6070 2 года назад +3

    Njanum Sabine hospitalilaanu treatment cheyyunnath.makkalillathe vishamikkunna ellarkkum swalihaya makkale tharatte aameen

  • @dhilshachelat940
    @dhilshachelat940 2 года назад +1

    Masha allah.....

  • @melvinmoncy835
    @melvinmoncy835 2 года назад +1

    May God Bless Them

  • @saidalavisaidalu6726
    @saidalavisaidalu6726 Год назад +2

    സാറിന്റെ ഹോസ്പിറ്റൽ എവിടെ യാണ് പ്രവർത്തിക്കുന്നത് എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു

  • @SS-vj2fx
    @SS-vj2fx 2 года назад +1

    അൽഹംദുലില്ലാഹ്.. .. 🤲🏻🤲🏻

  • @ashilynjacob1680
    @ashilynjacob1680 2 года назад +1

    ഈശോയെ, ഈ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ

    • @shifinshahma6323
      @shifinshahma6323 2 года назад

      ഇത്‌ എവിടെ വർക്കിചെയുന്ന ഡോക്ടർ r

  • @sabiranaseef3059
    @sabiranaseef3059 2 года назад +5

    Alhemdulilllah

  • @nishabinu8463
    @nishabinu8463 2 года назад

    God bless you Anty U and your Kunjuvavas

  • @josepht.c4508
    @josepht.c4508 2 года назад

    God bless you and your family

  • @shabas8016
    @shabas8016 2 года назад +1

    Masha Allah ❤️

  • @rashmi27100
    @rashmi27100 2 года назад

    So much positivity ❤️❤️❤️

  • @hina2089
    @hina2089 2 года назад

    Very happy to hear this good news😚

  • @davismuhamed4586
    @davismuhamed4586 2 года назад +50

    ക്ഷമിക്കുന്നവർക്കാണ് വിജയം..

  • @basheerpalakkal9453
    @basheerpalakkal9453 2 года назад +2

    മാഷാഅല്ലാഹ്‌

  • @luckypa9968
    @luckypa9968 15 дней назад

    Njangalkkum kuttikal illa 7 years marriage ayitt.ellarum prayer cheyyanam.😢 ee kunjungalkku nallathu varatte.ella dhambathikalkkum ithupole makkale kittatte.

  • @haseenashukkoor7213
    @haseenashukkoor7213 2 года назад

    Aarogyamulla dheerghayusinayi prarthikkunnu

  • @sanabasheersana8042
    @sanabasheersana8042 2 года назад +1

    Masha allah😍😍

  • @hananfahad7412
    @hananfahad7412 2 года назад +1

    Maasha Allah 😍👍

  • @paathupaathu9497
    @paathupaathu9497 2 года назад +1

    ഇ ഡോക്ടറുടെ പേരും details ഒക്കെ ഒന്ന് കിട്ടിയിരുന്നേൽ എന്നെ പോലുള്ള ഒരുപാട് പേർക്ക് ഉപകാരം ആയേനെ.. Anyway congrtss💕

    • @ramlaramla2349
      @ramlaramla2349 2 года назад

      സൈബൻ ശിവദാസ് ഡോക്ടർ മുവാറ്റുപുഴ

    • @paathupaathu9497
      @paathupaathu9497 2 года назад

      @@ramlaramla2349 Thankyou so much
      Contact cheyyanulla valla number um kituo?

  • @omanamohanan6481
    @omanamohanan6481 Год назад

    Kunjumakaleyum Ella kudubhangagaleyum Dhaivum anugrahikette 🌹🎉

  • @honor0194
    @honor0194 2 года назад +1

    Blessing everyone🙌

  • @favasjazz9298
    @favasjazz9298 2 года назад +18

    ഇവിടെ ഒരു അമ്മ വര്ഷങ്ങളോളം കാത്തിരിക്കുന്നു ഒരു കുഞ്ഞിക്കാൽ കാണാൻ.
    അതെ സമയം വേറെ ഒരു സ്ഥലത്ത് മക്കളെ നോക്കാൻ കഴിയുന്നില്ല എന്ന് കാരണം പറഞ്ഞു ബസ്നടിയിലേക്ക് തള്ളി വിടുന്നു 🤐🤐🤐

  • @FaisalFaisal-zj1ev
    @FaisalFaisal-zj1ev 2 года назад +1

    Alhamdulillah

  • @lyonputhenkadappuram2627
    @lyonputhenkadappuram2627 2 года назад

    Aameen

  • @hananfahad7412
    @hananfahad7412 2 года назад

    Dr , hospital details kodukkuu...will help someone

  • @luciferlucifer3033
    @luciferlucifer3033 2 года назад +1

    MaashaAllah 💯🥰😘

  • @noushadkakkd9071
    @noushadkakkd9071 2 года назад +1

    Masha allah😊

  • @sheheerabanurinshadbabu2747
    @sheheerabanurinshadbabu2747 2 года назад

    Masha Allah🤗....

  • @ar8152
    @ar8152 2 года назад

    Yesuve nanniyapppa....

  • @mussaffermn9068
    @mussaffermn9068 2 года назад +26

    Dhaivathinta Oro vikrithikalae.......
    35 varsham kuttikal illa.....
    Ippo 3 kurunnukal.........
    Jananavum maranavum ellathinum udayon Allah........
    Masha Allah

  • @charleesangels9930
    @charleesangels9930 2 года назад

    Ee hsptl evidanu....8 yr ayi mrg kazhinjittu ithuvareyayilka.....duayil ulpedthane

  • @ratheeshasha736
    @ratheeshasha736 2 года назад

    God bless... U .... Chechiii🥰🥰🥰🥰

  • @padma7232
    @padma7232 2 года назад +3

    Mashallah ❤️❤️❤️

  • @jumailathay3125
    @jumailathay3125 2 года назад

    It is biggest motivation for all those any baby yet..I also waiting for a baby for 6 years...great hope...insha Allah..

  • @vichuvlogs7363
    @vichuvlogs7363 2 года назад

    Daivam ivar randu perkum... Moonnu kunjungalkum deergayusum arogyavum nalkatte🥰🥰😍🥰🥰

  • @ayshuworld280
    @ayshuworld280 2 года назад

    മാഷാഅല്ലാഹ്‌ 💞

  • @farzzgosh7354
    @farzzgosh7354 2 года назад +2

    Masha Allah.. 🤩😍😍

  • @hafsarkaleel9570
    @hafsarkaleel9570 4 месяца назад

    Mashaallah Alhamdhulillah

  • @sajithahafeezkhan7267
    @sajithahafeezkhan7267 2 года назад

    Masha Allah 😍❤️❤️❤️

  • @santhusajusaju433
    @santhusajusaju433 2 года назад

    Sir hospittal adress തരുമോ

  • @ashanair7897
    @ashanair7897 2 года назад

    Treatment cost howmuch sir?

  • @afifaet4824
    @afifaet4824 2 года назад +1

    Gifts of God ❤️

  • @jaseelarahoof6152
    @jaseelarahoof6152 2 года назад +6

    Enik 4varsham kazhinjan kuttikal undayath sabin doctorude treatment aayirunnu..alhamdulillah iratta kuttikale kitti 😍😊

  • @preethap1408
    @preethap1408 2 года назад

    Avareyum kuttikaleyum daivam anugrahikatte