വയനാട്ടിലെ തെയ്യം നടക്കുന്ന ക്ഷേത്ര നടത്തിപ്പുകാരും കോലധാരികളും ഇനി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഒരു തെയ്യം അണിയറയിൽ നിന്ന് ഇറങ്ങി പീഠം കയറി കഴിയുന്നതു വരെ കമ്മറ്റിക്കാർ മൈക്ക് തൊടരുത്. പ്രത്യേകിച്ച് തോറ്റം ചൊല്ലുന്ന സമയത്ത് ഇങ്ങനെയൊന്നും പാടില്ല. ഇത് കോലധാരിക്ക് വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കും. തോറ്റം ചൊല്ലുന്നതിലൂടെയാണ് ആ തെയ്യത്തിന്റെ ശക്തി കോലക്കാരനിലേക്ക് വരുന്നത്. 2. ചമയം കുറച്ചു കൂടി പാരമ്പര്യരീതിയിലാക്കാൻ രണ്ടു കൂട്ടരും ശ്രദ്ധിക്കുക. പ്രത്യേകിച്ച് ഓലക്കാതിലെയും തലപ്പാളിയിലെയും മറ്റും തണ്ടകൾ തെച്ചിപ്പൂവ് കൊണ്ട് തന്നെ ആക്കാൻ നോക്കുക. 3. ഇതിൽ കാണുംപോലെ ഇങ്ങനെ മാലകൾ കൊണ്ട് തെയ്യത്തെ മൂടിയാൽ തെയ്യത്തിന്റേതായ ഭംഗി നഷ്ടമാകുന്നുണ്ട്. അത് ശ്രദ്ധിക്കുക. 4. വയനാട്ടിലെ പ്രധാന തെയ്യങ്ങളായ മലക്കാരി, കരിമ്പിൽ ഭഗവതി, പുള്ളിയാളൻ, വേട്ടക്കാളൻ, അതിരാളൻ തുടങ്ങി ഒട്ടനവധി തെയ്യങ്ങളുടെയൊക്കെ ലഭ്യമാകുന്ന ഐതീഹ്യങ്ങൾ പരമാവധി ഭക്തരിലെത്തിക്കാൻ ശ്രമിക്കുക. 4. കോലധാരികൾ ഒരു സ്ഥലത്തെ തെയ്യം കഴിഞ്ഞാൽ മറ്റൊരു സ്ഥലത്തേക്ക് പോയി തെയ്യം കഴിക്കുന്നു. അവർക്ക് ഒരു വർഷത്തെ കരുതലാണ് ഓരോ സീസണും.അവർക്ക് തെയ്യത്തിന്റെ ചമയങ്ങൾ ഉണ്ടാക്കാനൊക്കെ പണച്ചെലവേറെയാണ്. അവർ പറയുന്ന കാര്യങ്ങൾ പൂർണമായും തള്ളിക്കളയാതെ ഒതുക്കാൻ നോക്കുന്ന പ്രവണത വയനാട്ടിലെ കമ്മറ്റിക്കാരിൽ കൂടി വരുന്നുണ്ട്. ഇത് അവസാനിപ്പിക്കേണ്ടതാണ്. അതേ സമയം ഒരു ഗാനമേള ഒന്നരലക്ഷം കൊടുത്തു കൊണ്ടുവന്ന് അവതരിപ്പിക്കാൻ ഒരു മടിയുമില്ല താനും.
ഇത് പോലെയുള്ള വീഡിയോ ഇനിയും വേണം
🙏🙏🙏
വയനാട്ടിലെ തെയ്യം നടക്കുന്ന ക്ഷേത്ര നടത്തിപ്പുകാരും കോലധാരികളും ഇനി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
ഒരു തെയ്യം അണിയറയിൽ നിന്ന് ഇറങ്ങി പീഠം കയറി കഴിയുന്നതു വരെ കമ്മറ്റിക്കാർ മൈക്ക് തൊടരുത്. പ്രത്യേകിച്ച് തോറ്റം ചൊല്ലുന്ന സമയത്ത് ഇങ്ങനെയൊന്നും പാടില്ല. ഇത് കോലധാരിക്ക് വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കും. തോറ്റം ചൊല്ലുന്നതിലൂടെയാണ് ആ തെയ്യത്തിന്റെ ശക്തി കോലക്കാരനിലേക്ക് വരുന്നത്.
2. ചമയം കുറച്ചു കൂടി പാരമ്പര്യരീതിയിലാക്കാൻ രണ്ടു കൂട്ടരും ശ്രദ്ധിക്കുക. പ്രത്യേകിച്ച് ഓലക്കാതിലെയും തലപ്പാളിയിലെയും മറ്റും തണ്ടകൾ തെച്ചിപ്പൂവ് കൊണ്ട് തന്നെ ആക്കാൻ നോക്കുക.
3. ഇതിൽ കാണുംപോലെ ഇങ്ങനെ മാലകൾ കൊണ്ട് തെയ്യത്തെ മൂടിയാൽ തെയ്യത്തിന്റേതായ ഭംഗി നഷ്ടമാകുന്നുണ്ട്. അത് ശ്രദ്ധിക്കുക.
4. വയനാട്ടിലെ പ്രധാന തെയ്യങ്ങളായ മലക്കാരി, കരിമ്പിൽ ഭഗവതി, പുള്ളിയാളൻ, വേട്ടക്കാളൻ, അതിരാളൻ തുടങ്ങി ഒട്ടനവധി തെയ്യങ്ങളുടെയൊക്കെ ലഭ്യമാകുന്ന ഐതീഹ്യങ്ങൾ പരമാവധി ഭക്തരിലെത്തിക്കാൻ ശ്രമിക്കുക.
4. കോലധാരികൾ ഒരു സ്ഥലത്തെ തെയ്യം കഴിഞ്ഞാൽ മറ്റൊരു സ്ഥലത്തേക്ക് പോയി തെയ്യം കഴിക്കുന്നു. അവർക്ക് ഒരു വർഷത്തെ കരുതലാണ് ഓരോ സീസണും.അവർക്ക് തെയ്യത്തിന്റെ ചമയങ്ങൾ ഉണ്ടാക്കാനൊക്കെ പണച്ചെലവേറെയാണ്. അവർ പറയുന്ന കാര്യങ്ങൾ പൂർണമായും തള്ളിക്കളയാതെ ഒതുക്കാൻ നോക്കുന്ന പ്രവണത വയനാട്ടിലെ കമ്മറ്റിക്കാരിൽ കൂടി വരുന്നുണ്ട്. ഇത് അവസാനിപ്പിക്കേണ്ടതാണ്. അതേ സമയം ഒരു ഗാനമേള ഒന്നരലക്ഷം കൊടുത്തു കൊണ്ടുവന്ന് അവതരിപ്പിക്കാൻ ഒരു മടിയുമില്ല താനും.
അമ്മാമൻ ❤️.. ധന്യമീ നിമിഷം ❤️