ഒന്നുമായില്ല എവിടെയും എത്തിയില്ല നിരാശക്ക് കാരണം.
HTML-код
- Опубликовано: 7 фев 2025
- ഒന്നുമായില്ല എവിടെയും എത്തിയില്ല നിരാശക്ക് കാരണം.#saleemasajid #motivationalspeech #depression
counselling Capsules /saleemasajid
രഞ്ജിനി ഹരിദാസിന് ഒരു മുഖവുര ആവശ്യമില്ല.
നടിയും ടിവി അവതാരകയുമായിരുന്ന അവരെ കുറച്ചു കാലമായി വേദികളിൽ കാണാറില്ലായിരുന്നു. ഈയിടെ അവർ തുറന്നു പറഞ്ഞ ചില കാര്യങ്ങൾ അവരെ വീണ്ടും മാധ്യമങ്ങളിൽ ശ്രദ്ധേയയാക്കി. അവർ പറഞ്ഞത് :
"മിഡ് ലൈഫ് ക്രൈസിസിലൂടെയാണ് എന്റെ ജീവിതം ഇപ്പോൾ കടന്നുപോകുന്നത്...എനിക്ക് ഒന്നിനും കോൺസൻട്രേഷൻ കിട്ടുന്നില്ല. അത്രയും സ്‌ട്രെസ് നിറഞ്ഞ ഒരു അവസ്ഥയിലാണ് ഞാൻ ഇപ്പോൾ. എനിക്ക് എല്ലാ കാര്യത്തിലും ആകെ കൺഫ്യൂഷൻ ആണ്...
.MLC. എന്ന് ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മിഡിൽ ലൈഫ് ക്രൈസിസ്. മലയാളത്തിൽ മദ്ധ്യവയസ്സിലെ പ്രതിസന്ധി എന്ന് പറയാം.
കൗമാരം കഴിഞ്ഞാൽ മനുഷ്യ ജീവിതത്തിലെ ഏറ്റവും
പ്രധാനപ്പെട്ടതും പ്രതിസന്ധി നിറഞ്ഞതുമായ ഒരു കാലമാണ് മദ്ധ്യവയസ്സ്. വൈകാരികമായി മനുഷ്യർ ഏറ്റവും കൂടുതൽ പരീക്ഷിക്കപ്പെടുന്ന അവസ്ഥ.
ആയുസ്സിന്റെ പകുതി കഴിയുമ്പോൾ, അല്ലെങ്കിൽ പാതി ജീവിതം പിന്നിട്ടു എന്ന് നമുക്ക് തോന്നുമ്പോൾ അറിയാതെ നാം ഒന്ന് തിരിഞ്ഞു നോക്കി പോകുന്നു. ആ നോട്ടത്തിൽ. ലാഭനഷ്ടങ്ങളുടെ കണക്കു പുസ്തകം നാം കാണുന്നു. അപ്പോൾ കിട്ടാതെ പോയതിനെ ഓർത്ത് നാം കണ്ണീർ വാർക്കുന്നു. അതേസമയം കിട്ടിയതിന്റെ കേടുപാടുകൾ മാത്രം നാം കാണുന്നു.
അതോടെ നമുക്ക് ജീവിതത്തോട് മടുപ്പ് തോന്നുന്നു. ഒന്നുമായില്ല അല്ലെങ്കിൽ എവിടെയും എത്തിയില്ല എന്ന തോന്നൽ സദാസമയവും നമ്മെ വേട്ടയാടുന്നു. കിട്ടിയതിൽ തൃപ്തിപ്പെടാനോ കിട്ടാതെ പോയതിന് മറക്കാനോ നമുക്ക് കഴിയുന്നില്ല. അങ്ങനെ ഇല്ലത്തുനിന്ന് പുറപ്പെട്ടു അമ്മാത്ത് ഒട്ടു എത്തിയതുമില്ല എന്ന് പറഞ്ഞതുപോലെ ആയിത്തീരുന്നു നമ്മുടെ അവസ്ഥ.
ഈ ദുരവസ്ഥയാണ് എം എൽ സി.
35 നും 55 നും ഇടയിൽ പ്രായമുള്ളവർക്കിടയിലാണ് ഇത് കാണപ്പെടുന്നത്.ഒന്നിലും താല്പര്യമില്ലായ്മയാണ് ഇതിൻറെ പ്രധാന ലക്ഷണം. ഈ വെറുപ്പ് ഭക്ഷണശീലം, വസ്ത്രധാരണരീതി എന്നിവയിൽ തുടങ്ങി ഒടുവിൽ ഇണയിലുള്ള താല്പര്യമില്ലായ്മയിൽ വരെ എത്തിച്ചേരുന്നു.
കടുത്ത മാനസിക സംഘർഷം രൂപപ്പെടുന്നു. ദിവസം തോറും മാനസിക നില മാറിക്കൊണ്ടിരിക്കുന്നതിനാൽ കാര്യങ്ങളൊക്കെ തികച്ചും കുഴഞ്ഞു മറിഞ്ഞു കിടക്കും. ഇക്കാരണത്താൽ തന്നെ ബന്ധങ്ങൾ വഷളാകും. ദുഃഖം, അലസത, ഉറക്കമില്ലായ്മ എന്നിവ പിടികൂടും.
പെട്ടെന്നുള്ള തീരുമാനമെടുക്കലാണ് മറ്റൊരു ലക്ഷണം. ജോലി രാജിവെക്കുക, വിവാഹമോചനം നേടുക, വീട് വിൽക്കുക എന്നിവയൊക്കെ ഈ അവസ്ഥയിൽ സംഭവിക്കാം.
തീവ്രമായ വിഷാദം, കടുത്ത പശ്ചാത്താപം, ഉയർന്ന ഉത്കണ്ഠ എന്നിവ മറ്റു ലക്ഷണങ്ങളാണ്. യുവത്വം കൈവരിക്കാൻ ആഗ്രഹിക്കും. കുട്ടിക്കാലത്തേക്ക് തിരിച്ചു പോകാൻ മോഹിക്കും. യുവത്വം കൈവരിക്കാൻ കൊതിക്കും. പൂർത്തീകരിക്കപ്പെടാത്ത ലക്ഷ്യങ്ങളിൽ ആഴത്തിലുള്ള പശ്ചാത്താപം തോന്നും എല്ലാ
മികച്ച കൗൺസിലിങ്ങിലൂടെ ഈ അവസ്ഥയെ നമുക്കു മറികടക്കാം. അതിൽ ഉപരിയായി സ്വയം മാറാൻ നാം തയ്യാറാകണം.
പ്രിയപ്പെട്ടവരുമായി കൂടുതൽ സമയം ചെലവഴിക്കണം. കുടുംബത്തോട് ഒന്നിച്ച് വിനോദയാത്രകൾക്ക് സമയം കണ്ടെത്തണം. വ്യായാമം പതിവായി ശീലിക്കണം.
പുതുതായി എന്തെങ്കിലും പഠിക്കാൻ ശ്രമിക്കണം. ദിവസവും അല്പനേരമെങ്കിലും മെഡിറ്റേഷൻ ചെയ്യണം. നിങ്ങൾക്കുള്ളിലെ ക്രിയേറ്റിവിറ്റിയെ പ്രോത്സാഹിപ്പിക്കുക.
/ @saleesdays
www.facebook.c...
www.instagram....
Sa...
www.threads.ne...
www.facebook.c...
#shorts #youtubeshorts #shortsvideo #shortsfeed
#counsellingcapsules
#saleemasajid
#Saleesdays
#counselling
#respectshorts
#respectshortsvideo
#reaction
#reactionshorts
#lukedavidsonshort
#lukedavidsonshortvideo
#counsellingcapsules
#mentalhealth
#mentalhealthawareness
#mentalwellness
#mentalillness
#motivation
#motivationalvideo
#motivationalquotes
#motivationalspeech
#positivevibes
#positivethinking
#positive
#positiveenergy
#positivemindset
#positiveattitude
#positivethoughts
#awerness
#selfmotivation
#selfimprovement
#selfcare
#selfconfidence
#overconfindence
#helpinghands
#Saleesdays
#saleemasajid
#സ്ത്രീകൾ
#motivashion
#motivationalspeech
#womenempowerment
#women
#teenage
I am saleema sajid. Counsellor and
Motivator.
I have no higher academic qualifications. Also I am not a subject expert.
But I am a Homemaker.
So I know well the pulse of families. Thus I can become one of you. Therefore I can understand you and your problems.
Look, I am not out of you but one of you.
So please hear me. And try to understand yourself.
I know that all questions have no answers As well as no solutions to all problems.
Even though I am sharing my little knowledge and humble experience with you.
Not for argue and win. To know and inform only.
I am very glad if this channel gives you little peace in your mind.
That is proud of my channel. Seeking your kind help and cooperation.
👍👍
🙏🙏🙏
@@sujathap24 🌹🌹🌹
നല്ലൊരു സന്ദേശം❤️
@@majeedmk8006 thank you 🙏🙏