മഹാഭാരതകഥകൾ ( MAHABHARATHAM ) 3 വ്യാസോല്പത്തി

Поделиться
HTML-код
  • Опубликовано: 7 окт 2024
  • മഹാഭാരതം
    യുഗയുഗാന്തരങ്ങളായി മനുഷ്യൻ നിരീക്ഷണങ്ങളിലൂടെയും സ്വാനുഭവങ്ങളിലൂടെയും ആത്മചിന്തയിലൂടെയും നേടിയ അറിവിന്റെ അന്തസത്താണ് മഹാഭാരതം എന്ന ഇതിഹാസകാവ്യത്തിലൂടെ വേദവ്യാസൻ ലോകസമക്ഷം അവതരിപ്പിച്ചത്. മഹാസാഗരംപോലെ ആഴവും പരപ്പുമുള്ള ഈ കൃതിയിൽ ഇല്ലാത്തതായത് മറ്റൊരിടത്തും കാണാൻ കഴിയില്ല അതിൽ ചർച്ചചെയ്യപ്പെടാത്ത വിഷയങ്ങളും കഥാപാത്രങ്ങളും ജീവിതസന്ദർഭങ്ങളും മറ്റൊരു ലോകസാഹിത്യകൃതിയിലും ഇല്ല. ഭാരതീയസംസ്‌കൃതിയെയും സാഹിത്യത്തെയും പരിപോഷിപ്പിച്ച മഹാഭാരതത്തിൽ ഉൾപ്പെട്ടതാണ് വേദാന്തസാരമായ ഭഗവദ്ഗീത പോലും മനുഷ്യരാശിയുടെ ഭൂതവും വർത്തമാനവും മനസിലാക്കുവാൻ മഹാഭാരതംപോലെ മറ്റൊരു കൃതിയും നമ്മെ സഹായിക്കില്ല.
    "മഹാഭാരതത്തിന്റെ അതിബൃഹത്ത്വം കാരണം ഭാരത സംക്ഷേപ കൃതികൾ കുട്ടികളെ മാത്രമല്ല മുതിർന്ന വരെയും ആകർഷിച്ചു പോന്നിട്ടുണ്ട്. ഇവിടെ അവതരിപ്പിക്കപ്പെടുന്ന കൃതി സംക്ഷേപണ ശാഖയിൽ ഏറ്റവും നവമായി വിരിഞ്ഞ കമനീയമായൊരു പുഷ്പമാണ്.അവസ്ഥാഭേദം കൂടാതെ എല്ലാവർക്കും പ്രയോജനപ്പെടുന്ന ഒരു അന്വാഖ്യാനം ആണ് ഇത്.
    മുത്തശ്ശികഥ കേട്ടുറങ്ങിയ ബാല്യം എന്നും നൊസ്റ്റാൾജിയ ആണ്. ഇപ്പോൾ കഥ വായിക്കാൻ സമയമില്ലെന്നും കുട്ടികൾക്ക് കഥ പറഞ്ഞുകൊടുക്കാൻ സാഹചര്യമില്ലെന്നുമൊക്കെ സങ്കടപെടുന്നവർക്ക് ഒരു സന്തോഷ വാർത്ത. കഥയുടെ പുതിയ അനുഭവമായി ഇനി കേൾക്കാം
    കഥ കേട്ടിട്ടും വീഡിയോ കണ്ടിട്ടുമുള്ള അഭിപ്രായങ്ങൾ കമൻറു ചെയ്താൽ എനിക്ക് എൻ്റെ തെറ്റുകൾ തിരുത്തി പുതിയ വീഡിയോകൾ ഇടാൻ സഹായകമാകും.
    podcasters.spo...
    Please subscribe, like/dislike, share, and comment.

Комментарии •