ഇടുക്കി ഡാം പൊട്ടുമോ 😲നോസ്ട്രഡാമസ്| BOUDHEYAN SPEAKS| IDUKKI DAM PREDICTIONS| NOSTRUDOMUS MALAYALAM

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 13

  • @haridaspr1299
    @haridaspr1299 4 года назад +2

    അടുത്തനാളുവരെ യൂട്യൂബിൽ ഏറ്റവും കൂടുതൽ കണ്ടത് 'ഭൂകമ്പത്തെതുടർന്ന് മുല്ലപ്പെരിയാർ ഇടുക്കിഡാമുകൾ തകരുമെന്ന് നോസ്ട്രഡാമസിന്റെ പ്രവചനമെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോകൾ' ആയിരുന്നു. ആ പ്രവചനത്തെക്കാൾ പ്രാധാന്യം നൽകേണ്ടത് മുല്ലപ്പെരിയാർഡാം ഉയർത്തുന്ന ദുരന്തഭീഷണിയെ സംബന്ധിച്ച് വിവിധ ഏജൻസികളും വിദഗ്ദ്ധരും പലപ്പോഴായി നൽകിയ മുന്നറിയിപ്പുകൾ (റിപ്പോർട്ടുകൾ)ക്കാണ്
    (ഭാഗം 1)
    മുല്ലപ്പെരിയാർഡാമിന് എന്തെങ്കിലും അപകടം സംഭവിച്ചാൽ വെള്ളം മാത്രമല്ല, കല്ലും മണ്ണും തടിയും ഡാമിന്റെ അവശിഷ്ടങ്ങളുമെല്ലാം 36 കിലോമീറ്റർ താഴെയുള്ള ഇടുക്കിഡാമിലേക്കു 45 മിനിറ്റിനകം കുതിച്ചെത്തുമെന്നാണ് സെസ് ജിയോ സയൻസ് ഡിവിഷൻ തലവനായിരുന്ന ഡോ.പി.കെ.തമ്പി, എം.ജി.സർവകലാശാല ഡിസാസ്റ്റർ മാനേജ്‌മെന്റ് വിഭാഗം മേധാവിയായിരുന്ന ഡോ.എ.വി.ജോർജ്ജ്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടറായിരുന്ന ഡോ.എം.എൻ.നായർ എന്നിവരടങ്ങുന്ന വിദഗ്ധസംഘം നൽകിയ കോംപ്രഹൻസിവ് ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്ലാൻ ഫോർ മുല്ലപ്പെരിയാർ ഡാം ഹസാർഡിലെ നിഗമനം.
    മുല്ലപ്പെരിയാർ, ഇടുക്കിഡാമുകൾക്ക് അപകടമുണ്ടായാൽ കേരളം രണ്ടായി വിഭജിക്കപ്പെടുമെന്ന് സെൻട്രൽ സോയിൽ ആൻഡ് മെറ്റീരിയൽ റിസേർച്ച് സ്റ്റേഷൻ ടീം നൽകിയ റിപ്പോർട്ട്.
    മുല്ലപ്പെരിയാർഡാം തകർന്നാൽ അവിടെ സ്റ്റിൽഎനർജിയായിരിക്കുന്ന ജലം കൈനറ്റിക്എനർജിയായി ഒഴുകിയെത്തുമ്പോൾ ഇടുക്കിഡാം തകരുമെന്നും, വൻ പ്രളയമുണ്ടാകുമെന്നും 5 ജില്ലകളിലെ ലക്ഷകണക്കിന് ജീവൻ കവർന്നെടുത്തുകൊണ്ട് വെള്ളപാച്ചിൽ അറബിക്കടലിലെത്തുമെന്നും, റിവേഴ്‌സ് സുനാമിക്ക് സാധ്യതയുണ്ടെന്നും ബെർനോലിസ് സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ ജലസഞ്ചാരവിദഗ്ധനും കൊച്ചിൻ ഷിപ്പ് ടെക്‌നോളജി ഡിപ്പാർട്ടുമെന്റ് മുൻ മേധാവിയുമായ ഡോ.പ്യാരിലാൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
    മുല്ലപ്പെരിയാർഡാം തകർന്നാൽ ഏറ്റവുമധികം ആഘാതം ഉണ്ടാകുക കൊച്ചി മേഖലയിലായിരിക്കുമെന്ന് റൂർക്കി ഐ.ഐ.ടി.യിലെ വാട്ടർ റിസോഴ്‌സ് മാനേജ്‌മെന്റ് വിദഗ്ധൻ ഡോ.എസ്.കെ.മിശ്ര പറഞ്ഞിട്ടുണ്ട്.
    മുല്ലപ്പെരിയാർഡാമിന്റെ അടിത്തറയിലെ പാറക്ക് ഉറപ്പില്ലെന്ന് തെളിഞ്ഞതായി, സെൻട്രൽ സോയിൽ ആൻഡ് മെറ്റിരിയൽ റിസർച് സ്റ്റേഷൻ ഡയറക്‌ടർ ഡോ.മുരാരിരത്നം, സെൻട്രൽ വാട്ടർ പവർ റിസർച് ഓഫീസർ V.T.ദേശായി തുടങ്ങിയവർക്കൊപ്പം പരിശോധനനടത്തിയ മുല്ലപ്പെരിയാർ സെൽ ചെയർമാൻ M.K.പരമേശ്വരൻ നായർ വ്യക്തമാക്കിയത്.
    ഇപ്പോൾ വീടുനിർമാണത്തിന് ഉപയിഗിക്കുന്ന കോൺക്രീറ്റിന്റെ മൂന്നിലൊന്നുബലം മാത്രമാണ് സുർക്കിമിശ്രിതത്തിന് ഉണ്ടായിരുന്നതെന്ന്, പെന്നിക്വിക്കിന്റെ എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന A.T.മെക്കൻസി തന്റെ പുസ്തകത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
    1979ൽ മുല്ലപ്പെരിയാർഡാം ബലക്ഷയമുള്ളതാണെന്നു കണ്ടെത്തിയതോടെ താൽക്കാലിക ബലപ്പെടുത്തൽ ജോലിയും പിന്നീട് പുതിയഡാമും എന്നതായിരുന്നു കേന്ദ്രജലകമ്മീഷൻ നൽകിയിരുന്ന നിർദേശം.
    ഡൽഹി, റൂർക്കി I.I.T.കളിലെ വിദഗ്ധസംഘങ്ങൾ നടത്തിയ ശാസ്ത്രീയപഠനങ്ങളിലും നാവികസേനയുടെ പരിശോധനയിലും വിദൂരസംവേദനക്ഷമതയുള്ള ഉപഗ്രഹങ്ങളുടെ കണ്ടെത്തലുകളിലും മുല്ലപ്പെരിയാർഡാം സുരക്ഷിതമല്ലന്ന് തെളിഞ്ഞിട്ടുണ്ട്. ഭൗമപാളികളിൽ 3 വിള്ളലുകൾ സംഗമിക്കുന്ന പ്രദേശത്തിനടുത്താണ് മുല്ലപ്പെരിയാർഡാം സ്ഥിതിചെയ്യുന്നതെന്നാണ് ഉപഗ്രഹപഠനങ്ങൾ തെളിയിക്കുന്നത്.
    മുല്ലപ്പെരിയാർ അണക്കെട്ട് പ്രദേശത്തിന് 330 കി.മി.ചുറ്റളവിൽ, ചെറുതും വലുതുമായ ഭൂചലനങ്ങൾക്ക്‌ എപ്പോഴും സാധ്യതയുള്ള 22 ഭ്രംശമേഖലകളുള്ളതായി ഡോ.ഡി.കെ.പോളിന്റെ നേതൃത്വത്തിലുള്ള റൂർക്കി ഐ.ഐ.ടി. ശാസ്ത്രജ്ഞരുടെ പഠനത്തിൽ കണ്ടെത്തിയിരുന്നു. റിക്ടർ സ്കെയിലിൽ 6.5 വരെ തീവ്രതയുള്ള ഭൂചലനത്തിന് സാധ്യതയുള്ള തേക്കടി-കൊടൈവന്നല്ലൂർ ഭ്രംശമേഖല മുല്ലപ്പെരിയാർ അണക്കെട്ട് പ്രദേശത്തുനിന്ന് വെറും 16 കിലോമീറ്റർ അകലെയാണ്. മറ്റിടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മധ്യകേരളത്തിൽ ഭൂകമ്പസാധ്യത കൂടുതലാണെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സയൻസിലെ ഡോ.സി.പി.രാജേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലും തെളിഞ്ഞിട്ടുണ്ട്.
    കമ്പം-തേനി ബെൽറ്റ് ഭൂകമ്പസാധ്യത കൂടുതലുള്ള മേഖലയാണെന്ന് സിസ്മോളോജിക്കൽ ഡിപ്പാർട്ട്മെന്റും വിലയിരുത്തിയിട്ടുണ്ട്.
    ഇടുക്കിജില്ലയിലെ തുടർചലനങ്ങൾ മുല്ലപ്പെരിയാർഡാമിന് വൻഭീഷണിയാണെന്നുകാണിച്ച് ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ സീനിയർ ശാസ്ത്രജ്ഞൻ ജോൺ മത്തായി റിപ്പോർട്ട് നൽകിയിരുന്നു.

  • @haridaspr1299
    @haridaspr1299 4 года назад +2

    മുല്ലപ്പെരിയാർഡാം ഉയർത്തുന്ന ദുരന്തഭീഷണിയെകുറിച്ച് വിവിധ ഏജൻസികളും വിദഗ്‌ദ്ധരും പലപ്പോഴായി നൽകിയ റിപ്പോർട്ടുകളിൽ ചിലത്
    (ഭാഗം 2)
    ഭൂചലനം കൃത്യമായി മുൻകൂട്ടി പ്രവചിക്കാനാവില്ലെങ്കിലും മധ്യകേരളത്തിൽ 20വർഷത്തിലൊരിക്കൽ സാമാന്യം വലിയ ഭൂചലനമുണ്ടാകുമെന്നാണ് വിദഗ്ധപഠനത്തെകുറിച്ചുള്ള പത്രറിപ്പോർട്ട്.
    മുല്ലപ്പെരിയാറിൽ നിന്നും ഏറെവിദൂരത്തല്ലാത്ത ഈരാറ്റുപേട്ടയിൽ 12/12/2000ന് ഉണ്ടായ റിക്ടർസ്കെയിലിൽ 5 രേഖപ്പെടുത്തിയ ഭൂചലനം മുല്ലപ്പെരിയാർ ഡാമിനു പ്രശ്നമുണ്ടാക്കാതിരുന്നത് ജലനിരപ്പ് ഏറ്റവും താഴ്ന്ന 115 അടി മാത്രം ആയിരുന്നതുകൊണ്ടാണ്.
    ഇടുക്കിയിലെ സമീപകാല ഭൂചലനങ്ങളിൽ ഡാമുകളാണ് വില്ലൻ. ഇടുക്കിയിൽ പുതിയ ഭ്രംശമേഖലകൾ രൂപപ്പെടുന്നതായി ശാസ്ത്രകാരൻമാർ കണ്ടെത്തിയിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ ദിശയിലുള്ള ഇടമലയാർവിള്ളലും തെക്കുകിഴക്ക്-വടക്കുപടിഞ്ഞാറു ദിശയിലുള്ള പെരിയാർ ഭ്രംശമേഖലയും കൂടിചേരുന്ന നേര്യമംഗലവും വളരെ സജീവമായ പെരിയാർ ഭ്രംശമേഖലയും ഇടമലയാർ വിള്ളലും സന്ധിച്ചുപോകുന്നതിനു സമീപമാണ് ഡാം നിർമിച്ചിരിക്കുന്നത്. ഒരുകാരണവശാലും ഡാം നിർമ്മിക്കാൻ പാടില്ലാത്ത പ്രദേശമാണിതെന്നും പ്രശസ്ത പരിസ്ഥിതിപ്രവർത്തകൻ ജോൺ പെരുവന്താനം.
    മുല്ലപ്പെരിയാർഡാമിൽ ജലനിരപ്പ് ഉയർത്തുമ്പോൾ ജലസമ്മർദം കൂടുമെന്നതിനാൽ ചെറിയ ഭൂകമ്പംപോലും ഡാമിന്റെ തകർച്ചക്ക് കാരണമാകാമെന്ന് ഭൗമശാസ്ത്രജ്ഞനും എം.ജി.സർവകലാശാല വൈസ്ചാൻസലറുമായ ഡോ.എ.വി.ജോർജ്. റിക്ടർസ്കെയിലിൽ 6ന് മുകളിൽ രേഖപ്പെടുത്തുന്ന ഭൂകമ്പമുണ്ടായാൽ ഡാം തകരുമെന്നാണ് വിദഗ്ധരുടെ റിപ്പോർട്ടിലുള്ളത്. എന്നാൽ 136 അടിയിലായിരിക്കുന്നതുവരെ മാത്രമേ ഇത്രയും പ്രതിരോധശേഷി ഡാമിനുണ്ടാകൂ. കേരളത്തിലെ ഭൂകമ്പങ്ങൾ മിക്കതും 'മൺസൂൺ പ്രേരിത'മാണെന്നും തമിഴ്നാട് ജലവിനിയോഗം കുറക്കുന്ന കാലഘട്ടത്തിൽ ഇതിന് സാധ്യത കൂടുതലാണെന്നും ഡോ.എ.വി.ജോർജ് പറഞ്ഞിട്ടുണ്ട്.
    കേരളത്തിലെ 21 ഡാമുകളിലെ ഉയർന്ന ജലനിരപ്പ് ഭൂചലനസാധ്യത കൂട്ടിയെന്ന് തിരുച്ചിറപ്പള്ളി ഭാരതിദാസൻ സർവകലാശാലയിലെ പ്രൊ.രാമസ്വാമി സോമസുന്ദരത്തിന്റെ നേതൃത്വത്തിൽ അളഗപ്പ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ പങ്കാളിത്തത്തോടെ നടത്തിയ പഠനത്തിലും പറയുന്നു.
    ഇടുക്കിഡാം രൂപകല്പനചെയ്തപ്പോൾ മുല്ലപ്പെരിയാർഡാം തകർന്നാലുണ്ടാകാവുന്ന പ്രളയസാധ്യത കണക്കിലെടുത്തിട്ടില്ല.
    മുല്ലപ്പെരിയാർഡാം ഇപ്പോഴുള്ള (2014ൽ) വെള്ളമോ അതിന്റ മർദ്ദമോ താങ്ങാൻ കഴിവുള്ളതല്ലെന്ന് സൗത്ത് ഏഷ്യാ നെറ്റ് വർക്ക്‌ ഓൺ ഡാംസിന്റെ ചീഫ് കോ-ഓർഡിനേറ്റർ ഹിമാംസുതക്കർ പറഞ്ഞിട്ടുണ്ട്.
    മുല്ലപ്പെരിയാറിൽ അമിതമായി വെള്ളം സംഭരിക്കുകയും അതിവൃഷ്ടിയുണ്ടാകുകയും ചെയ്‌താൽ താഴെയുള്ള ജനങ്ങളുടെ ജീവൻ അപകടത്തിലാവുമെന്ന് 112 വർഷം മുമ്പ് ബ്രിട്ടീഷുകാരനായ ചീഫ് എൻജിനീയർ A H ബസ്റ്റോവ് മുന്നറിയിപ്പ് നൽകിയിരുന്നു.
    വെള്ളപ്പൊക്കസാധ്യത മുൻനിർത്തിനടത്തിയ പഠനത്തിൽ മുല്ലപ്പെരിയാർഡാം സുരക്ഷിതമല്ലന്നും, വെള്ളപ്പൊക്കസാധ്യത ഉണ്ടാകുമ്പോൾ മുൻകൂട്ടിത്തന്നെ ഡാമിലെ വെള്ളം ഒഴുക്കികളഞ്ഞാൽ ആഘാതം കുറക്കാനാകുമെന്നും ഡൽഹി I.I.T.യിലെ സിവിൽ എൻജിനീയറിങ് വിഭാഗം മേധാവി ഡോ.എൻ.കെ.ഗോസെയിൻ പറഞ്ഞിട്ടുണ്ട്.
    കനത്തമഴപെയ്താൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 160 അടി കവിയുമെന്ന്‌ ഡൽഹി I.I.T.യുടെ പഠനം മുന്നറിയിപ്പ് നൽകുന്നുണ്ട്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് 65.43 സെ.മീ.വരെ മഴപെയ്യാൻ സാധ്യതയുണ്ടെന്നാണ് നിഗമനം.
    6 വർഷംമുമ്പ് മേഘവിസ്ഫോടനത്തെ തുടർന്ന് തൃശ്ശൂരിൽ പെയ്തതുപോലുള്ള മഴ, മുല്ലപ്പെരിയാർഡാമിൽ കൂടുതൽ വെള്ളമുള്ളപ്പോൾ വൃഷ്ടിപ്രദേശത്ത് പെയ്താൽ അത് അപകടസാധ്യത വർദ്ധിപ്പിക്കും.
    ഈവർഷം കൂടുതൽ മഴക്കും പ്രളയത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചിരിക്കുന്ന സാഹചര്യത്തിൽ, സേവ് കേരളാ ബ്രിഗേഡ് ആവശ്യപെട്ടിട്ടുള്ളതുപോലെ മുല്ലപ്പെരിയാർഡാമിലെ ജലനിരപ്പ് 136 അടിയിലും താഴ്ത്തിനിർത്തുകയും മറ്റുഡാമുകളിലെ ജലനിരപ്പും കുറച്ചുനിർത്തുകയും, കേന്ദ്രജലകമ്മീഷന്റെ 1979ലെ നിർദേശം നടപ്പാക്കുകയും ചെയ്താൽ നോസ്ട്രഡാമസിന്റെ പ്രവചനത്തെ മാറ്റിമറിക്കാൻ/ ദുരന്തസാധ്യത കുറക്കാൻ ആയേക്കും.
    മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് അനുകൂലമായി ബഹുമാനപ്പെട്ട സുപ്രീംകോടതിയിൽ നിന്നും ഉത്തരവുകൾ നേടിതന്ന അഡ്വ.റസ്സൽ ജോയിസാറിന്റെ നേതൃത്വത്തിൽ സേവ് കേരളാ ബ്രിഗേഡ് എന്ന സംഘടന, മുല്ലപ്പെരിയാർഡാം ഉയർത്തുന്ന ഭീക്ഷണിയിൽ നിന്നും കേരളത്തെ രക്ഷിക്കാൻ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്.
    ruclips.net/channel/UCXOsceMcyYk1rzeXw-emoEQ

    • @haridaspr1299
      @haridaspr1299 4 года назад

      വിവരസമ്പാദനം കടപ്പാട്: അഡ്വ.റസ്സൽ ജോയ്, സേവ് കേരളാ ബ്രിഗേഡ്,
      മംഗളം 29/11/2011,
      മലയാള മനോരമ
      29/11/2011, 21/12/2011, 25/12/2011, 31/12/2011, 13/01/2012, 18/01/2012, 23/01/2012, 01/02/2012, 23/02/2012,
      മാതൃഭൂമി
      13/03/2012, 08/08/2012, 10/08/2012, 30/06/2013, 19/10/2013, 08/05/2014, 09/05/2014, 10/05/2014, 07/09/2019,
      ജന്മഭൂമി 11/03/2020

  • @MohammedIrfan-sy5st
    @MohammedIrfan-sy5st 4 года назад +1

    ഡാം പൊട്ടാതിരിക്കാനും ആർക്കും ഒന്നും സംഭവിക്കാതിരിക്കാനും നമുക്ക് പ്രാർതിക്കാം

  • @almightyfox_1
    @almightyfox_1 4 года назад

    👍

  • @sanjugovind1309
    @sanjugovind1309 4 года назад

    ✌️

  • @Deepak-pe6qk
    @Deepak-pe6qk 4 года назад

    പൊളിയെ

  • @sruthikm6195
    @sruthikm6195 4 года назад

    👍👍👍

  • @LadyEditor2244
    @LadyEditor2244 4 года назад

    😊👍

  • @jerinphilip3033
    @jerinphilip3033 4 года назад

    💥

  • @harikrishnashenil9614
    @harikrishnashenil9614 4 года назад

    👍

  • @b1r3adhi22
    @b1r3adhi22 4 года назад

    👍👍

  • @janakimalu6829
    @janakimalu6829 4 года назад

    👍👍