ആകാശമേ കേൾക്ക എന്ന ഗാനം ആരാണെഴുതിയത്?? എന്തുകൊണ്ടാണ് രചയിതാവിനെ ആരും അറിയാതെ പോയത് ..

Поделиться
HTML-код
  • Опубликовано: 8 ноя 2019
  • "ആകാശമേ കേൾക്ക
    ഭൂമിയെ ചെവിതരിക
    ഞാൻ മക്കളെ പോറ്റി വളർത്തി
    അവരെന്നോട് മത്സരിക്കുന്നു."
    ക്രൈസ്തവ കൈരളി ഏറ്റു പാടിയ ഈ ഗാനം മുപ്പത്തിനാല് വർഷം പിന്നിടുകയാണ്.
    1985 ൽ കോട്ടയം കഞ്ഞിക്കുഴി കാച്ചുവേലികുന്നിൽനടന്ന ഒരു ഉപവാസ പ്രാർത്ഥയിൽ പാസ്റ്റർ ടി. എസ്. ജോസഫ് യെശയ്യ പ്രവാചകന്റെ പുസ്തകത്തെ ആധാരമാക്കി പ്രസംഗിച്ചനന്തരം ആത്മപ്രേരണയാൽ പി. എം. ആലീസിനു ലഭിച്ച വരികളും ഈണവുമാണിത്.
    ആ യോഗത്തിൽ ജനം ആത്മാവിൽ പാടി ആരാധിച്ചു.
    ഈ ഗാനം അതെ വർഷം നടന്ന ഒരു കൺവെൻഷൻ ഗീതാവലിയിൽ ചേർക്കപ്പെട്ടു , P M A എന്ന തൂലികാ നാമത്തിൽ.
    അന്ന് ആലീസ് എവരിഹോം ക്രൂസേഡിൽ ജോലിചെയ്തിരുന്ന കാലം.
    ഈ ഗാനത്തെക്കുറിച്ചറിഞ്ഞ എവരി ഹോം ക്രൂസേഡ് ഡയറക്ടർ സുവി.സാം സി.ശാമുവേൽ ഇവരുടെ അനുവാദത്തോടെ മറ്റുചില കൺവെൻഷൻ ഗീതാവലികളിൽ പ്രസാധനത്തിന് നൽകി, അങ്ങനെ ഈ ഗാനം ക്രൈസ്തവ കൈരളി ഏറ്റുപാടി.
    സാം സി. ശാമുവേൽ അമേരിക്ക സന്ദർശിക്കവെ ഒരു യോഗത്തിൽ ഈ ഗാനം പാടുന്നത് കേട്ടു.
    ഈ ഗാന ഉൽപ്പത്തിയെക്കുറിച്ചു താൻ വിവരിച്ചു.
    അവിടുത്തെ ദൈവജനം അദ്ദേഹത്തിന്റെ പക്കൽ ഒരു സ്നേഹസമ്മാനം കൊടുത്തയച്ചതും നന്ദിയോടെ ഇവർ ഓർക്കുന്നു.
    എതിനോടക്കം നിരവധി അവകാശികൾ ഈ ഗാനത്തിന് വന്നിട്ടുണ്ട് എങ്കിലും ഈ മാതാവും ഭർത്താവ് ഐസ്സക്കും
    ആധികാരികതയോ അവകാശമോ ഉന്നയിക്കാതെ കഴിയുകയാണ്.
    വാർധക്യത്തിലും പരിഭവമില്ലാതെ....
    ആലീസ് ഐസക്.
    പാറയിൽ വീട്.
    കാച്ചുവേലിക്കുന്നു.
    കഞ്ഞിക്കുഴി. പി.ഒ .കോട്ടയം
    ഫോൺ :9605788160

Комментарии • 477

  • @rajappanpkverypeasefulsong846
    @rajappanpkverypeasefulsong846 Год назад +3

    മാണിക്യം കുപ്പയിൽ കിടന്നാലും എക്കാലവും തിളങ്ങി നില്കും ഈ വിഡിയോ ചെയ്‌ത സഹോദരന് നന്ദി.

  • @stevedavison.6088
    @stevedavison.6088 Год назад +117

    ഈ ഗാനത്തിന്റെ യഥാർത്ഥ രചയിതാവിനെ പുറത്ത് കൊണ്ടുവന്നതിൽ അഭിനന്ദനങ്ങൾ, അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @revthomasjohn4112
    @revthomasjohn4112 Год назад +108

    ഈ പാട്ടിന്റെ രചയിതാവായ അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👌

    • @kkshajanoman
      @kkshajanoman Год назад +1

      പ്രാർത്ഥനയല്ല വേണ്ടത് അവർക്ക് വേണ്ട ന്യായമായ കൂലിയാവേണ്ടത്,,,,,,,

    • @kkshajanoman
      @kkshajanoman Год назад

      സഭയ്ക്ക് പ്രാർത്ഥനയും പണവും വേണം ഈ പാവങ്ങൾക്ക് പ്രാർത്ഥന മാത്രം

    • @alexsteve8507
      @alexsteve8507 Год назад

      Pppppppppppppppp

  • @sheebareji8941
    @sheebareji8941 Год назад +122

    സഹോദരാ ഈ വീഡിയോ എടുത്ത് താങ്കൾക്ക് നന്ദി അറിയിക്കുന്നു ഇതുപോലെ അറിയപ്പെടാത്ത ഈ അപ്പച്ചനെ അമ്മച്ചിയെയും സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയത് നന്ദി അറിയിക്കുന്നു മനോഹരമായ ക്രിസ്തീയ ഗാനം ലോക ജനതയ്ക്ക് സമർപ്പിച്ച അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @jishajenil2183
    @jishajenil2183 Год назад +157

    ഞാൻ എന്റെ കുട്ടിക്കാലത്തു ആദ്യമായി കേട്ട ക്രിസ്തീയ ഗാനമായിരുന്നു ഇത്. ഒരു ഹിന്ദു കുടുംബത്തിൽ ജനിച്ച ഞാൻ അന്നു മുതൽ യേശുവിനെ സ്നേഹിച്ചു. ഇന്ന് ഞാൻ യേശുവിന്റെ മകളാണ്.

  • @ebinmathew4436
    @ebinmathew4436 Год назад +102

    ഇവർക്കുള്ള പ്രതിഫലം ഇവിടെ അല്ല, അങ്ങ് ആകാശത്തിനും മുകളിൽ....,👑👑👑

    • @georgejohn2855
      @georgejohn2855 Год назад +1

      മുകളിൽ ശൂന്യ ആകാശമാണ്, നിങ്ങൾ ക്ക് എന്തെങ്കിലും സഹായഎം ചെയ്യാൻ പറ്റുമെങ്കിൽ ചെയുക

    • @ebinmathew4436
      @ebinmathew4436 Год назад +1

      @@georgejohn2855 സഹായം ചെയ്യാൻ ഞാനാരാ, പിണ: വിജയനോ....,

    • @MyJohnson-oh1kr
      @MyJohnson-oh1kr Год назад

      @@georgejohn2855 നിങ്ങളെ ശൂന്യാകത്ത് കിടകയുള്ള അതിനുമുകളിൽ പിതാവ് ഉള്ളകാരൃം ഓർത്തു രിക്കണം ആമേൻ

    • @kkshajanoman
      @kkshajanoman Год назад

      ഉണ്ട

    • @sojan546
      @sojan546 Год назад

      അപ്പർ

  • @johnabraham2318
    @johnabraham2318 4 года назад +133

    ജന ലക്ഷങ്ങൾ ഏറ്റു പാടിയ ഗാനം
    പ്രിയ മാതാവിന് ആശംസകൾ പ്രാർത്ഥനകൾ. സത്യം ആർക്കും മൂടിവെക്കാൻ സാധിക്കില്ല

    • @paulsonouseph7613
      @paulsonouseph7613 Год назад +2

      വളെരെ നന്ദി, സ്തോത്രം

  • @babym.j8527
    @babym.j8527 Год назад +32

    ഈ പാട്ട് ഞാൻ ആദ്യമായി ശ്രദ്ദിക്കുന്നത് 1991 ൽ വെളുപ്പിനെ 5 മണിക്ക് കോഴഞ്ചേരി ബസ് സ്റ്റാൻഡിൽ ബസ് കാത്ത് നിൽക്കുമ്പോളാണ്.ഒരു ബസിൽ വെളുപ്പിനെ ജീവനക്കാർ വെച്ചതായിരുന്നു.ശ്രീ കെ.ജെ.യേശുദാസിന്റെ ശബ്ദത്തിൽ ഈ ഗാനം കേട്ടപ്പോൾ എന്റെ ഹൃദയം വല്ലാത്തൊരു അനുഭൂതിയാൽ നിറഞ്ഞു.അന്ന് ഞാൻ ഒരു യുക്തിവാദി ആയിരുന്നു.എങ്കിലും സംഗീതം ഇഷ്ടമുള്ളത് കൊണ്ട് ഈ ഗാനം ഞാൻ ശ്രദ്ദിച്ചു.പിന്നീട് എത്രയോ ക്രിസ്തീയ വേദികളിൽ ഈ ഗാനം ഞാൻ പാടി.ഇതിന്റെ രചയിതാവായ ഈ അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ.

  • @binuvarghesekottayam6761
    @binuvarghesekottayam6761 Год назад +61

    ദൈവം ഈ കുടുംബത്തെ സമർത്ഥമായി അനുഗ്രഹിക്കട്ടെ..... നല്ലൊരു ഭവനം അവർക്ക് ലഭിക്കുമാറാകട്ടെ ❤️❤️❤️❤️എന്നെ കൊണ്ട് കഴിയുന്ന സഹായം ആ കുടുബത്തിന് നൽകും ❤️❤️❤️

  • @mercyjose6249
    @mercyjose6249 Год назад +55

    ഇത് ബൈബിൾ വചനങ്ങൾ ഉപയോഗിച്ച് എഴുതീട്ടുള്ളതാണ്.... ദൈവം കൊടുത്ത കഴിവ് ഉപയോഗിച്ച് അമ്മക്ക് നന്ദി...

    • @leelammatk5344
      @leelammatk5344 Год назад

      Fffyy😮u6 h7 i8 m...ililmomo ni j8 p0 u7i i8😮😅lllmnhn I ki😅😅😮nu 7ùbh...mk 8j😊1 mmnmNJ
      J7 mkobuq1z1😊

  • @devaragamcreations3288
    @devaragamcreations3288 Год назад +5

    സത്യത്തെ എത്ര നാൾ മറച്ചു പിടിക്കാൻ കഴിയും ഒരു നാൾ പുറത്തു വരുക തന്നെ ചെയ്യും ദൈവം ഈ അമ്മയെ അനുഗ്രഹിക്കട്ടെ 📖❤️

  • @narikulamcherianvarkey1280
    @narikulamcherianvarkey1280 Год назад +18

    ആലിസ് ചേച്ചിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. 🙏 💐

  • @rejin5004
    @rejin5004 Год назад +9

    മനസ്സിൽ പതിഞ്ഞ വരികൾ 🙏🌹♥️👍 യഥാർത്ഥ അവകാശികളെ കൊണ്ടുവന്നതിൽ സന്തോഷവും 🙏

  • @JoyJoy-yg4mm
    @JoyJoy-yg4mm Год назад +90

    ഈ അമ്മയ്ക്ക് ഇത്രയും അർത്ഥവത്തായ ഒരു ഗാനം രചിക്കുവാൻ ദൈവകൃപ ലഭിച്ചതിന് ദൈവത്തിനു നന്ദി പറയുന്നു ഈ അമ്മ ഈശോയുടെ ഒരു സാക്ഷിയായി സ്വർഗത്തിൽ സമ്മാനത്തിന് അർഹയാകട്ടെ

    • @joyjeon1298
      @joyjeon1298 Год назад +1

      Ammmachi prathiphalam tharunnath karthava alle njgel ku cheriya kariyamgal cheyyanallae kazhiyu kazhinja thala murayila karthavu thiranju eruthavar God bless you

  • @jacobvarghese5993
    @jacobvarghese5993 Год назад +31

    ആത്മീയ നിറവിൽ പാടിയ പാട്ട് . ആലീസ് ആൻറിക്ക് അഭിനന്ദനങ്ങൾ

  • @sindhuvs1636
    @sindhuvs1636 3 года назад +90

    അർത്ഥവത്തായ വചനങ്ങൾ മനോഹരമായ ഗാനമായി മാറ്റിയ അമ്മയെ ലോകം അറിയണമെന്നുള്ളത് കർത്താവ് ആഗ്രഹിക്കുന്നു.
    അമ്മ ആഗ്രഹിക്കുന്നതെല്ലാം ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏾🙏🏾🙏🏾

  • @alphonsajose6589
    @alphonsajose6589 Год назад +52

    ഈ പാട്ട് മനസ്സിൽ വേദന വരുമ്പോൾ ഞാൻ വച്ച് കേൾക്കാറുണ്ടായിരുന്നു ആ അമ്മച്ചിയുടെ മനസ്സിലുള്ള വേദനയിൽ നിന്നും ജനിച്ചതാണ് ആ പാട്ടിന്റെ വരികൾ എത്ര സത്യമാണ് ആ വരികൾ എത്ര സമ്മാനം കൊടുത്താലും മതിവരില്ല.

  • @sajuvarghese9560
    @sajuvarghese9560 Год назад +83

    വളരെ നല്ല അനുഗ്രഹിക്കപ്പെട്ട പാട്ടു... ദൈവം അനുഗ്രഹിക്കട്ടെ അമ്മച്ചിയേയും അപ്പച്ചനെയും.

    • @georgejohn2855
      @georgejohn2855 Год назад +1

      ദൈവം അനുഗ്രഹിച്ചോട്ടെ, തങ്ങൾക്കു എന്തെങ്കിലും പറ്റുമെങ്കിൽ സഹായിക്കുക

  • @bindhuk5884
    @bindhuk5884 Год назад +4

    ഇത് പുറംലോകം അറിയിച്ചതിന് ഒരു ബിഗ് സല്യൂട്ട്

  • @johnantony7237
    @johnantony7237 Год назад +6

    ഈ പാട്ട് എഴുതിയ ആളുകളെ കണ്ടെത്തിയതിനു ഒരായിരം നന്ദി.... ഞങൾ കോട്ടയം കാരുടെ അഭിമാനം... ആർക്കെങ്കിലും ഈ ഫാമിലിയെ എന്തെങ്കിലും ഹെൽപ് വേണെങ്കിൽ ചെയ്യുക...

  • @abrahamjacob2346
    @abrahamjacob2346 Год назад +47

    ഇപ്പോഴെങ്കിലും ഗാന രചയിതാവായ മാതാവിനെ എല്ലാവർക്കും കാണാൻ കഴിഞ്ഞല്ലോ ദൈവം അനുഗ്രഹിക്കട്ടെ, ചാനലുകാർക്ക് നന്ദി....

  • @winsonthomas1379
    @winsonthomas1379 9 месяцев назад +1

    ഞാൻ ഇപ്പോഴും കേൾക്കുന്ന പാട്ട്... എന്റെ കുട്ടി കാലം മുതൽ ❤️❤️❤️ ഞാൻ help ചെയാം ❤️

  • @rensinghtsi4439
    @rensinghtsi4439 11 месяцев назад +1

    ഈ പാട്ട് എഴുതാനുള്ള സാഹചര്യവും ഈ പാട്ട് എഴുതിയ അമ്മയെയും പരിചയപ്പെടുത്തിയതിൽ ഒരുപാട് സന്തോഷം ലോകം അറിയപ്പെടുന്ന പാട്ടുകാർ മുഴുവനും ഏറ്റു പാടിയ ഈ ഗാനത്തെ പറ്റി പരിചയപ്പെടുത്തിയ സഹോദരങ്ങൾക്ക് പ്രത്യേക നന്ദി 👌👌👌👌👌

  • @marcilykl8533
    @marcilykl8533 Год назад +5

    ആകാശമേ കേൾക്ക എന്ന പാട്ടിന്റെ രചയിതാവിനെ പരിചയപ്പെടുത്തി തന്നതിന് സഹോദരന് നന്ദി

  • @chithraanil5129
    @chithraanil5129 Год назад +3

    ഈ അമ്മച്ചി അയൂസോടെ ഇരിക്കുമ്പോൾ തന്നെ ഇങ്ങനെ ഒരു സിറ്റുവേഷൻ ജീവനുള്ള ദൈവം ഒരുക്കി കൊടുത്തതിനായി ദൈവത്തിന് സ്തോത്രം ഇത്രയും പോപ്പുലരായ ഈ ഗാനം ഈ അമ്മച്ചിയെകൊണ്ട്പാടിച്ചു ഹോളി സ്പിരിറ്റ്‌ ആമേൻ അത് എഴുതിപ്പിച്ചു ഇപ്പോഴെങ്കിൽ ഇതു രംഗത്തു വന്നതോർത്തു ദൈവത്തെ സ്തുതിക്കുന്നു അർഹമായ പ്രതിഫലം ദൈവം കൊടുക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു amen

  • @livingmusicindia8169
    @livingmusicindia8169 Год назад +4

    പിലാത്തോസ് മുദ്രവെച്ചു കാവൽക്കാരെ ഏൽപ്പിച്ചു എങ്കിലും യേശു മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റതുപോലെ ഏകദ്ദേശം മുപ്പത്തിനാലു വർഷത്തിനു ശേഷം ഈ ഗാനത്തിൻ്റ് അണിയറ ശില്പിയെ സമൂഹം തിരിച്ചറിഞ്ഞതിൽ അതീവ സന്തോഷം

  • @FrMathewThandiyekudy
    @FrMathewThandiyekudy Год назад +27

    അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @josephk.p4272
    @josephk.p4272 Год назад +4

    ഈ ഗാനം ആദ്യമായി കേൾക്കുന്നത്
    എറണാകുളത്തെ വിൽ‌സൺ
    ഓഡിയോസ് 1995ൽ ഇറക്കിയ
    കാസറ്റിൽ കെ. ജി. മാർക്കോസ്
    പാടിയതാണ്... അമ്മയെ ദൈവം
    അനുഗ്രഹിക്കട്ടെ....

  • @JSMediaMalayalam
    @JSMediaMalayalam Год назад +30

    ജന ലക്ഷങ്ങൾ ഏറ്റു പാടിയ ഗാനം... Great...

  • @georgevarghese8903
    @georgevarghese8903 Год назад +5

    ഈ പ്രീയ അമ്മച്ചിയേയും അപ്പച്ചനെയും ദൈവം അനുഗ്രഹിക്കും 🌹🌹🌹

  • @josephk.p4272
    @josephk.p4272 Год назад +30

    കോട്ടയംകാരൻ, വെളിച്ചമുള്ള
    നല്ലവഴി ഒപ്പിയെടുക്കുന്നവർ
    സധൈര്യം മുന്നോട്ടുപോകുക...

  • @ar2_fx122
    @ar2_fx122 Год назад +1

    ഒരു പാട് നന്നി നന്ദി നന്നി അമ്മച്ചിയെ ദൈവം അമ്മേ അനുഗ്രഹിക്കട്ടെ Rengith lal singh

  • @sebastianjacob874
    @sebastianjacob874 Год назад +14

    എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ഗാനമാണിത്.

  • @babupa7633
    @babupa7633 Год назад +28

    ഞാൻ എത്രയോ തവണ പാടിയ പട്ടാണിത്. അമ്മയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ കൂപ്പു കൈ 🙏🙏🙏

  • @marythomas8193
    @marythomas8193 Год назад +5

    ഈ ഗാനം 1991-ൽ ഞാൻ മുരിങ്ങൂർ ഡിവൈനിൽ ധ്യാനത്തിന് ചെന്നപ്പോൾ ആണ് ആദ്യമായി ഈ ഗാനം ആൻറണി ഫെർണാണ്ടസ് ആലപിച്ചു കേട്ടത്. ഹല്ലേലൂയ എന്ന സി.ഡി ആയിരുന്നു.25 രൂപ അന്ന് എൻ്റെ കയ്യിൽ ഉണ്ടായിരുന്നില്ല. സി ഡി വാങ്ങുവാൻ ഒത്തിരി ഇഷ്ടമുള്ള ഗാനമാണ്. ഗാനം എഴുതിയ അമ്മയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
    🕊🧚‍♀️🌹🌹🌹🌹🌹💒🕯

  • @anletjasmin590
    @anletjasmin590 Год назад +46

    അമ്മക്ക് ദീർഘായുസ് കൊടുക്കട്ടെ. ഇനിയും പാട്ടുകൾ എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ. ആമേൻ.

  • @leelababu6843
    @leelababu6843 2 месяца назад

    Ammachiyude കുടുംബത്തിൽ ദൈവം അൽപുതം പ്രവർത്തിക്കും എന്ന് വിശ്വസിച്ചു നന്ദി പറയുന്നു യേശുവേ നന്ദി 🙏🙏🔥🔥

  • @ancyej1107
    @ancyej1107 Год назад +1

    Daivathinte Rodanamanu ee pattu Daivam Anugrehikkatte💕💕🙏🙏🙏

  • @mariammavarghese7370
    @mariammavarghese7370 Год назад +9

    ലോകത്തിൽ കുറേപേർ പൂർമോടെയാണ്. നോക്കുന്നേ കർത്താവെ ഉള്ളം. നോക്കുന്നവൻ അമ്മക്ക് വലിയ ഗിഫ്റ്റ് ആണ് കൃപ അതുമതി ഇ കൃപ വേണ്ടി അനേകർ ദാഹിക്കുന്നു ഗോഡ്ബ്ലസിയൂ 🙏🙏🙏🙏😭😭💕💕💕🌹🌹🌹

    • @Mary-ds4xc
      @Mary-ds4xc Год назад

      ഇവരെത്ര നല്ല മനസ്സുള്ളവർ.എന്നാലും അർഹിക്കുന്നത് നേടണം.അത് ഒരു വ്യക്തിയുടെ അവകാശമാണ്

  • @bindhubaiju9838
    @bindhubaiju9838 Год назад +16

    ദൈവം അമ്മച്ചിയെ അനുഗ്രഹിക്കട്ടെ 💕

  • @remanidenni6994
    @remanidenni6994 Год назад +22

    ഇത്രയും അനുഗ്രഹീതമായ ഈ പാട്ട് എഴുതുവാൻ "ദൈവം ഈ അമ്മച്ചിയെ ഉപയോഗിച്ചല്ലോ അതിന് ദൈവത്തിന് നന്ദി 'അമ്മച്ചിയെ ദൈവം ധാരളമായ് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @jeenab6107
    @jeenab6107 Год назад +25

    🙏🙏🙏 പറയാൻ വാക്കുകൾ ഇല്ല. താങ്ക്സ് അമ്മ. ഇ പാട്ട് നമ്മൾ ക്ക് തന്ന അമ്മ യെ ഗോഡ് അനുഗ്രഹിക്കട്ടെ 🙏🙏

  • @sajanisajani3501
    @sajanisajani3501 Год назад +2

    ആമേൻ സത്യം മറന്നേക്കു പുറത്തു വരും എന്നുള്ളത് ദൈവവചനം ഇനിയും പൂർത്തിയാകാത്ത എത്രയോ ദൈവവചനങ്ങൾ ഉണ്ട് ദൈവം അമ്മച്ചിയെയും അപ്പച്ചനെയും കുടുംബത്തെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ഇതിനായി മുൻപോട്ട് വന്ന സഹോദരങ്ങളെ

  • @vasanthivaluthundil2018
    @vasanthivaluthundil2018 Год назад +6

    ആൽമാസന്തോഷത്താൽ എന്നുള്ളം തുളുമ്പുന്നു ❤❤അമ്മച്ചിക്കും കുടുംബത്തിനും ദൈവം അനുഗ്രഹങ്ങളും നന്മകളും നൽകട്ടെ 🙏🙏🙏🙏

  • @cicily506
    @cicily506 Год назад +12

    ദൈവമേ ഈ കുടുബ ത്തെ കാത്തുകൊള്ളണമേ 🙏

  • @samgeorge9853
    @samgeorge9853 Год назад +8

    സത്യം എന്നായാലും മറനീക്കി പുറത്ത് വരും. അമ്മച്ചിയെ കുടുംബത്തെ കർത്താവ് അനുഗ്രഹിക്കട്ടെ

  • @vijayanasari5763
    @vijayanasari5763 Год назад +1

    സഹോദരാ താങ്കൾക്ക് ഒരുപാട് നന്ദി സന്തോഷം 🙏🏻🙏🙏🏻🙏

  • @jayachandrakumar6932
    @jayachandrakumar6932 Год назад +8

    ഇങ്ങനെ എത്രയോ ഗാനങ്ങൾ പ്രശസ്തരുടെയും പുലബന്ധം പോലുമില്ലാത്തവരുടെ പേരിലും അറിയപ്പെടുന്നുണ്ട്.ഉദാഹരണം ഒരുപാടുണ്ട്. താങ്കളുടെ ശ്രമം അഭിനന്ദനാർഹം തന്നെ. നന്ദി. 🙏

    • @stanlysam9762
      @stanlysam9762 Год назад

      ശരിയാ...
      ദേവസുത സന്തതികളേ...
      എന്ന ഗാനം എഴുതിയത് ആരാണെന്ന് ആർക്കും അറിയില്ല....

  • @sampaul7399
    @sampaul7399 Год назад +3

    എന്റെ അമ്മയ്ക്ക് ഈ പാട്ട് ഒത്തിരി ഇഷ്ടമാണ് ഏതു സമയത്തും ഒരു പാട്ട് പാടിക്കൊണ്ടിരിക്കും എന്റമ്മയും 80 വയസ്സായ ഒരു അമ്മയാണ്

  • @alanthomas1755
    @alanthomas1755 Год назад +2

    ഒരായിരം നന്നി അമ്മ ഈ പാട്ടു പാടിത് പുറത്തിറക്കിയ മോന്

  • @augustinethomas2149
    @augustinethomas2149 Год назад +8

    കർത്താവിൻറഹൃദയം നുറുങ്ങി യുള്ള വാക്കുകൾ കോർത്തിണക്കി നല്ല ഒരു ഗാനമാക്കിയ അമ്മച്ചിക്ക്ഹൃദയംനിറഞ്ഞ ആശംസകൾ അപ്പച്ചനുംനന്ദി!

  • @magdashine
    @magdashine 8 месяцев назад +1

    E ammachiy ente relative kodiyannu...nalla snehamulla oru kudumbam...alice ammachiyum deevam anugrahikkatte...avarkku deivam ella anugrahangalum nalkatte...❤

  • @UnniNbr-ky2yv
    @UnniNbr-ky2yv Год назад +1

    ഈഗാനം ഞാൻ ആദ്യമായി കേൾക്കുന്നത് ഡിവൈൻ ധ്യാന കേന്ദ്രത്തിൽ, ബ്രദർ ആന്റണി ഫെർണാണ്ടേസ് പാടിയപ്പോളാണ്

  • @celinesunny4361
    @celinesunny4361 Год назад +12

    നല്ല പാട്ട്, ദൈവം ആഗ്രഹിക്കട്ടെ

  • @annjohn4586
    @annjohn4586 Год назад +2

    Amazing ammachy. Ella asamsakal.prayers.

  • @bennymukkath6420
    @bennymukkath6420 Год назад +11

    Jesus bless this couple abundantly to meet their requirements!

  • @leslykj1432
    @leslykj1432 Год назад +21

    ഈ പാട്ട പരിശുദ്ധാതമ നിറവേ ടെ എഴുതിയ അമ്മച്ചിക്കും അമ്മച്ചിയെ ക്രിസ്തീയ ലോകത്തിന് പരിചയപ്പെടുത്തിയ കോട്ടയത്തു ക്കാരൻ ചാനലിനും അഭിനന്ദനങ്ങൾ ഞങ്ങൾ കുന്നംകുളത്തുകാർക് ഇത് പോലെ ഒരു ചാനൽ തുടങ്ങാൻ സാധിച്ചില്ലല്ലോ എന്നേ ഖേദം ഉണ്ട് കാരണം ഈ അമ്മച്ചി എഴുതിയ പാട്ട് മുട്ടം ഗീവർഗ്ഗീസ് എന്നയാൾ തന്റ താണെന്ന് അവകാശപ്പെട്ടപ്പോൾ ഈ പാട്ട് രചിച്ച അമ്മച്ചിയെ അറിയാൻ സാധിച്ചതിന് റിപ്പോർട്ടർക്ക് നന്ദി മുട്ടം എഴുതിയ പല പാട്ടുകളം അടിച്ചു മാറ്റിയതാണ് പാസ്റ്റർ കെ.വി ജോസഫ് എന്ന ദൈവദാസൻ എഴുതിയ പല പാട്ടുകളും മുട്ടം പല അനുഭവ കഥകൾ മെനഞ്ഞ് വിശ്വാസികളുടെ ഇടയിൽ പരിശുദ്ധൻ ചമഞ്ഞ് വിശ്വാസ സമൂഹത്തെ കബളിപ്പിക്കുകയാണ് ഉദാ : അഴലറും ജീവിത മരുവിൽ എന്ന പാട്ട് പാസ്റ്റർ കെ.വി ജോസഫ് 1957 ൽ ഇറങ്ങിയ ഹിന്ദി സിനിമാ പാട്ടിന്റെ ട്യൂണിൽ മേ ഖാവോ ചുപ്പ് ഹോ ജാവോ എന്ന പാട്ടിന്റെ രീതിയിൽ എഴുതിയതാണ് ഈ പാട്ട് മുട്ടം മോഷ്ട്ടിച്ചതാണ് മുട്ടത്തിന്റെ പല ഇന്റർ വുകളിൽ ഉദ : ടിനു ജോർജ്ജ് ന്റെ അഭിമുഖത്തിൽ മുട്ടത്തിന്റെ കള്ള സാക്ഷ്യങ്ങൾ കേൾക്കാം 14 ദിവസം പട്ടിണി ക്കിടന്നപ്പോൾ ഭാര്യയുടെ മുറിയിലെ രോധനം കേട്ടപ്പോൾ അദ്ദേഹത്തിന് കർത്താവ് കൊടുത്ത ട്യൂൺ ആണ് ആരുടെയും കടമെടുത്ത തല്ല 16. മത്തെ ദിവസം സ്തോത്ര ഗീതം പാടുക നിമനമേ എന്ന പാട്ട് എഴുതി എന്ന് കള്ളം | 952 ൽ ഇറങ്ങിയ മീട്ടി മീട്ടി ബാധ ലുഹുവേ എന്ന പാട്ടിന്റെ ട്യൂണിൽ പാസ്റ്റർ കെ.വി ജോസഫ് പഴത്തി എഴുതിയ പാട്ടുകൾ ആണ് കള്ളം കാണിച്ച് എന്തിനാണ് ആ ളാകുന്നത് ദൈവ നാമ മഹത്വത്തിനോ

  • @shijujoseph9566
    @shijujoseph9566 Год назад +23

    ദൈവം അനുഗ്രഹിക്കട്ടെ🙏

  • @sreedevdev9195
    @sreedevdev9195 Год назад +1

    ചെറുപ്പത്തിൽ ഒരുപാട് കേൾക്കാറുള്ള പാട്ട് ❤️❤️❤️❤️

  • @emmanueltitus4920
    @emmanueltitus4920 Год назад +6

    മുൻനിര സംഗീത സംവിധായകരുടെയും പാട്ടുകാരും ടെയും പല അവകാശവാദങ്ങളും നവമാധ്യമങ്ങൾ വഴി പൊളിഞ്ഞു

    • @leslykj1432
      @leslykj1432 Год назад

      മുൻ നിര സംഗീത സംവിധയകരും പാട്ടുകാരും എന്നല്ല മോഷ്ടാക്കളുമ കള്ളസാക്ഷ്യം പറയുന്നവരം

  • @molymt2495
    @molymt2495 Год назад +7

    ഈ പാട്ടു ഞാൻ എന്നും, സന്ധ്യാസമയത്തു പ്രാർത്ഥിക്കുന്നനേരം, പാടാറുണ്ട്, ദൈവം എല്ലവിധഅനുഗ്രങ്ങളും, കൊടുത്തു, കാത്തുപരിപാലിക്കട്ടേ, ആ കൂടെ, ഇതു, മീഡിയ വഴി, പുറത്തു കൊണ്ടുവന്ന, നിങ്ങൾ ക്കും, ദൈവാനുഗ്രഹം, ഉണ്ടാകട്ടേ, 🙏🙏🙏🙏🙏

  • @renukavasunair4388
    @renukavasunair4388 Год назад +10

    അമ്മേ അർത്ഥ വത്തായ വരികൾ 🙏👍

  • @molymt2495
    @molymt2495 Год назад +5

    ഈ പാട്ടു, ഞാൻ, എന്നും, സന്ധ്യാസമയത്തു, പാടാറുണ്ട്, ദൈവം, എല്ലാനന്മകളും, കൊട

  • @lizyjohn9832
    @lizyjohn9832 Год назад +2

    Praise the lord

  • @santhakavumbayi
    @santhakavumbayi Год назад +4

    മനോഹരമായ ഗാനം രചിച്ച ആളിന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.

  • @jaisonvj4514
    @jaisonvj4514 Год назад +13

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ നിങ്ങളുടെ കാര്യങ്ങൾ എല്ലാം ഭംഗിയായി നടക്കും

  • @clarapereira634
    @clarapereira634 Год назад +10

    This song is the heartbroken sorrow of our Heavenly Father..crying for His wayward children He created with so much love care. Its a subject one has to meditate the unexplainable pain of our Father in Heaven....

  • @alphonsajose6589
    @alphonsajose6589 Год назад +17

    ഈ പാട്ടിന്റെ വരികൾ എത്ര സത്യമാണ് എന്ന് ഇപ്പഴത്തെ ന്യൂജനറേഷനിലാണ് സത്യമായിരിക്കുന്നത് ഇപ്പോഴാണ് മൽസരം കൂടുതലായി നടക്കുന്ന്

    • @maryantony3893
      @maryantony3893 Год назад +1

      പരിശുദ്ധ ആത്മ നിറവിൽ ഈ പാട്ടെഴുതിയ അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ : സത്യം പുറത്തു കൊണ്ടുവന്ന ചാനലിനു നന്ദി

  • @rejikarimban3443
    @rejikarimban3443 Год назад +6

    സത്യം ... പുറത്തു വരുന്നതിൽ Praise the Lord..🙏 Ammachiye Daivam anugrahickatte...👍

  • @lidiya925
    @lidiya925 Год назад +2

    അർത്ഥവത്തായ ഗാനം.ഇപ്പോഴേ അറിഞ്ഞുള്ളൂ.ഇങ്ങനെയൊരു അപ്പച്ചനേയുംഅമ്മച്ചിയേയും.എത്ര നിഷ്കളങ്കമായ സംസാരം

  • @rejanit.r1838
    @rejanit.r1838 Год назад +4

    E spirital sog eniku valare hrudhyamannu thank you ammachi appcha. I will pray for you 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @alinaandrew2232
    @alinaandrew2232 Год назад +8

    Wow she is great and blessed she could write a very good religious song.people all over the world are enjoying this song. now her health is very bad for the correct treatment financially she is weak her family is also financially poor.all the fortunate and financially capable people should help her to live life gracefully.God bless.

  • @sayanamolsimon744
    @sayanamolsimon744 Год назад +2

    Amen.. Sotharam Ammachi.. Ammachineum Appacheneum Devam manikkum. God Bless u More&More. 😍😍😍🥰🥰🥰

  • @johnygv8681
    @johnygv8681 Год назад +1

    1994 ൽ എ ന്നെ വളരെ, വളരെ സ്വാധീനം ചെലുത്തി. ദൈവമേ നന്ദി. യഥാർത്ഥ അവകാശിയെ കണ്ടപ്പോൾ മനസ്സു നിറഞ്ഞു. ദൈവമേ ആരാധന 🙏🙏

  • @sunilm7111
    @sunilm7111 Год назад +1

    ഞാൻ വിഷമം വരുമ്പോൾ അധികവും കേൾകാറുണ്ട് നിങ്ങളുടെ പ്രോഗ്രം നന്നായി ആ അമ്മച്ചിയേയും കുടുമ്പത്തേയും എല്ലാ വക്കും മന്നിൽ എത്തിച്ചതിന് നന്ദി നിങ്ങൾക്കും ഒത്തിരി ഒത്തിരി നന്ദി ഇതു പോലെ നല്ല കാര്യം ചെയ്യുവാൻ ഇനിയും കഴിയട്ടെ ആശംസിക്കുന്നു

  • @beenastanly152
    @beenastanly152 Год назад

    ഈ pattu കെജ്‌ക്കുമ്പോൾ എന്റെ അച്ചായനെ ഞാൻ ഓർക്കുന്നു എന്റെ അപ്പ ennum ഈ പാട്ടു പാടുമായിരുന്നു ella സഹായങ്ങളും ഈ അമ്മയ്ക്ക് കിട്ടുവാൻ പ്രാർത്ഥിക്കുന്നു

  • @sojan546
    @sojan546 Год назад +15

    ഈ പാട്ട് കേൾക്കുമ്പോൾ ആത്മാവിൽ സങ്കടം ഉണരും

  • @mathewjose3333
    @mathewjose3333 Год назад +1

    ഈ കാലഘട്ടത്തിൽ വരുന്ന ന്യൂ ജനറേഷൻ പാട്ടുകൾ അനുഭവമില്ലാത്തതും, ആത്മീയ നിലവാരമില്ലാത്തതും വെറും വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം അങ്ങനെയുള്ള പാട്ടുകൾ പാടി തുള്ളിയും ചാടിയും ഒരു ഇളക്കപ്പെരുക്കം മാത്രം ഉണ്ടാക്കി കെട്ടടങ്ങുമ്പോൾ 85 ൽ ആത്മ നിറവിൽ നിന്നും അനുഭവ സമ്പത്തിൽ നിന്നും രചിക്കപ്പെട്ടതായ ഈ ഗാനം ഇപ്പോഴും നിലനിൽക്കുന്നു ആയിരങ്ങൾ പാടിദൈവത്തെ ആരാധിക്കുന്നു... ഇങ്ങനെയുള്ള പാട്ടുകൾ മാത്രമാണ് യഥാർത്ഥത്തിൽ ആത്മീയ ഗീതങ്ങൾ.... വർഷങ്ങൾ കഴിഞ്ഞാണെങ്കിലും ആത്മനിവുള്ള അമ്മച്ചിയെ ഈ ചാനലിലൂടെ കാണുവാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി തന്നെ കരുതുന്നു 👍👍👍👍

  • @josematheu72
    @josematheu72 Год назад +7

    പലരും എഴുതിയ നല്ല ഗാനങ്ങൾ പല ഏഭ്യൻമാർ എടുത്തു കക്ഷത്തിൽ വെച്ചുകൊണ്ട് നടക്കുന്നുണ്ട്.

    • @leslykj1432
      @leslykj1432 Год назад

      പാട്ട് മോഷ്ടിക്കുന്ന ഏഭ്യൻമാരെ പുറത്തു കൊണ്ട് വരണം

  • @sabusabu2928
    @sabusabu2928 Год назад

    ഇത് കേൾക്കുവാനിടയായപ്പോൾ വളരെ സന്തോഷം,1 എന്റെ ജീവിതത്തിലും ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ട്,

  • @alexanderd1154
    @alexanderd1154 Год назад +12

    God bless you ammachi for giving this eternal song for the posterity thanks

  • @bennyj.m1328
    @bennyj.m1328 Год назад +3

    അഭിനന്ദനങ്ങൾ

  • @celinethomas20
    @celinethomas20 Год назад +1

    വളരെ നന്ദി സഹോദരാ 🙏

  • @josephp7386
    @josephp7386 Год назад +6

    Very good, God bless you and your family.

  • @AKGR936
    @AKGR936 Год назад +7

    വൈകി എങ്കിലും അമ്മയെ "എൻ ജനം അറിയുന്നതിന്" കഴിഞ്ഞതിൽ സന്തോഷം

  • @prakashmathew1695
    @prakashmathew1695 Год назад +12

    Beautiful song She will receive reward from Heaven

  • @sherlyjohnson9102
    @sherlyjohnson9102 Год назад +2

    So proud of Ammachi she is from my home town.Amen.
    .

  • @anilajohn9258
    @anilajohn9258 Год назад +2

    God Bless Dear Amma&Appacha

  • @celinethomas20
    @celinethomas20 Год назад +1

    നന്ദി പറയാൻ വാക്കുകൾ ഇല്ല 🙏

  • @rosammajohny5426
    @rosammajohny5426 11 месяцев назад +1

    Avasaanannalilemkilum avare thirichariyaan kazhinhallo deivathinu nanny etheayo nalla gaanam god bless u

  • @marykkuttyaugustine4154
    @marykkuttyaugustine4154 11 месяцев назад +1

    Aa ammachiye pole njanum pattu eshthunnu ee pattu njan orupadu pravasyam church qoiril padeettundu Alice ammachikku orupadu nanmakal undavatte

  • @mathewskurien883
    @mathewskurien883 Год назад +2

    Beautiful singing. Grateful to hear the song from the creator of the song.God bless this old lady.

  • @p.muruganp.murugan9219
    @p.muruganp.murugan9219 2 года назад +1

    O God Thanks, Manoharamaya Ganam

  • @mariammarajan1815
    @mariammarajan1815 Год назад +1

    ഇങ്ങനെയുള്ളവരെയൊക്കെ ഒരുപാട് പേര് ഈ നാടുകളിൽ ഉണ്ട് അത് ദൈവം ഭയത്തോടെ കൂടി ജീവിക്കുന്ന മക്കൾക്ക് പുറംലോകം അറിയണമെന്ന് ഒന്നും അവർക്ക് ആഗ്രഹമില്ല എങ്കിലും ഈ വീഡിയോയിലൂടെ പുറത്ത് കൊണ്ടുവന്ന് നിങ്ങൾക്ക് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഈ വീഡിയോ ഇനിയും ഒരുപാട് ഇങ്ങനെയുള്ള വ്യക്തികളെ കണ്ടെത്തുവാൻ ദൈവം അനുഗ്രഹിക്കട്ടെ ദൈവം കാണിച്ചു തരട്ടെ

  • @soothram1419
    @soothram1419 Год назад +2

    അഭിനന്ദനങ്ങൾ 💞

  • @johnksa3725
    @johnksa3725 Год назад +3

    Nallakariyananu. 👍🌹🌹❣️❣️❣️

  • @sudhisaji6946
    @sudhisaji6946 Год назад +4

    Amme mathave entte thirukumara ee kudumbthn kuttayirikkne aamen halleluya aamen 😭🤲🙏🏠👏👏👏

  • @paulvv461
    @paulvv461 Год назад +6

    ദൈവം അനുഗ്രഹിക്കട്ടെ

  • @perfume-zf6fh
    @perfume-zf6fh Год назад +1

    ദൈവത്തിന്റെ വിലാപം ആണ് ഒരു മനുഷ്യൻ ഗാനം ആക്കിയെന്നേയുള്ളു

  • @steephanthomas774
    @steephanthomas774 Год назад

    ഇതൊരു പുതിയ അറിവാണ് ദൈവം അനുഗ്രഹിക്കട്ടെ