'ജയ് പലസ്തീന്‍'മാസ്സ് എന്‍ട്രിയില്‍ ഒവൈസിയുടെ സത്യപ്രതിജ്ഞ| AIMIM | Asaduddin Owaisi | Jai Palestine

Поделиться
HTML-код
  • Опубликовано: 13 сен 2024
  • എ.ഐ.എം.ഐ.എം എം.പി അസദുദ്ദീന്‍ ഒവൈസിയുടെയും ബിജെപി എംപി ഛത്രപാല്‍ സിങ് ഗംഗ്വാറിന്റെയും ലോക്സഭയിലെ സത്യപ്രതിജ്ഞകള്‍ വിവാദത്തില്‍. 'ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് പലസ്തീന്‍' എന്ന് പറഞ്ഞായിരുന്നു ഒവൈസി സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്. 'തക്ബീര്‍ അല്ലാഹു അക്ബര്‍' എന്നും അദ്ദേഹം പറഞ്ഞു. ഇതോടെ, ഭരണപക്ഷ എംപിമാര്‍ ബഹളം വെച്ചു. സത്യപ്രതിജ്ഞയ്ക്ക് ശേഷം പറഞ്ഞതൊന്നും സഭാരേഖകളില്‍ ഉള്‍പ്പെടുത്തില്ലെന്ന് സ്പീക്കര്‍ ചെയറിലുണ്ടായിരുന്ന രാധാ മോഹന്‍ സിങ് വ്യക്തമാക്കി. ഒവൈസിയുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സത്യപ്രതിജ്ഞ ചെയ്ത ബിജെപി എംപി ഛത്രപാല്‍ സിങ് ഗംഗ്വാറിന്റെ നപടിയും വിവാദമായി. ഹിന്ദു രാഷ്ട്രത്തിന് ആഹ്വാനം ചെയ്താണ് ഛത്രപാല്‍ സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്. 'ജയ് ഭാരത്, ജയ് ഹിന്ദുരാഷ്ട്ര' എന്നായിരുന്നു ഛത്രപാല്‍ മുദ്രാവാക്യം മുഴക്കി. ഇതേത്തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധമുയര്‍ത്തി. ശേഷം, ഈ മുദ്രാവാക്യവും സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്തു. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്നുള്ള എംപിയാണ് ഛത്രപാല്‍. ഛത്രപാലിന്റെ മുദ്രാവാക്യത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി സമാജ്വാദി പാര്‍ട്ടി എംപി അഖിലേഷ് യാദവ് രംഗത്തെത്തി. ബിജെപി എംപിയുടെ പരാമര്‍ശനം ഭരണഘടാന വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം, തന്റെ നടപടിയെ ന്യായീകരിച്ച് ഒവൈസി രംഗത്തെത്തി.
    #owaisi #asaduddinowaisi #palestine

Комментарии • 3