എന്നിലേക്കെത്തിയ സമ്മാനങ്ങൾ എന്നെ കാണാനെത്തും നീലമിഴികൾ മുടിയിഴകൾ മെല്ലെയൊതുക്കി പിൻകഴുത്തിൽ മുത്തം തന്നൊന്നു പുണർന്നപ്പോൾ പിൻ തിരിഞ്ഞു ചുണ്ടുകളിൽ നീയേകിയ മധുരസ്വപ്നം ചെവിയിൽ മന്ത്രിച്ച ഭാഷാ വിസ്മയങ്ങൾ ഒരു പൂക്കാലത്തിൻ പുഞ്ചിരികൾ ഓർമകളിലെന്നും നിറഞ്ഞു നിൽക്കും ഇന്നുമെന്നിലുണരും ഈറൻ സന്ധ്യകൾ സ്മരണകൾ ഈ സ്വപ്നത്തിൻ ശൂന്യതകളിൽ പ്രണയത്തിൻ പാഠങ്ങൾ പറഞ്ഞു തരുവാൻ പ്രണയ ദേവതയെന്നെ പുൽകി നിന്ന കാലം ഒരു വട്ടം കൂടി കാണുവാനെത്ര മോഹം ഒരിക്കൽ മറന്നത് ചൊല്ലിത്തരാൻ എന്റെ കൺ നിറയും വിഷുക്കണിയായി ഏകാന്ത സ്വപ്നങ്ങളിൽ നിറങ്ങൾ ചാർത്തീ നീ വരൂ ഇനി എന്നരികിൽ ഈ കുളിരിൻ സഖിയായി ഇന്നിൻ ഗീതമായി കാഴ്ചാവസന്തമായി നീയണയൂ ചന്ദനസുഗന്ധം നിറയുമ്പോൾ ചാരത്തണയൂ പൊൻവസന്തമായി ഒരു കാലത്തിൻ ഓർമയുമായി ഒരു നാളും പിരിയാത്ത കൂട്ടുകാരിയായി
പൂക്കൾ വിരിയും വസന്തം നിന്നെ നോക്കി നിന്നു പൂവനങ്ങൾ പാതയൊരുക്കാൻ പരിമളമേകാൻ ആയിരം ദലങ്ങളാൽ പരവതാനിയൊരുക്കി നിനക്കായി പൂ വിടരും കാലം നീലാംബരത്തിൻ നക്ഷത്രക്കാവലിൽ പൂങ്കാറ്റിൽ സുഗന്ധം പരന്നു പാല പൂക്കും യാമം നീ എന്നെ കാണാൻ വന്നു( പൂക്കൾ വിരിയും...) കാമുകന്റെ ഗാനം പാടീ കരിങ്കുയിൽ കാത്തിരിക്കും കാമുകിക്കൊരു പ്രണയഗീതം മറയുന്ന സൂര്യൻ വിഷാദമേകും സൂര്യകാന്തിയായി മാറും മുൻപൊരു പ്രണയകാലം നിനക്കായി ( പൂക്കൾ വിരിയും
പൂനിലാവ് വാനിലുദിച്ചത് പൂവിൻ പ്രഭ തെളിയാനോ പൊൻ താരകങ്ങൾ കൺചിമ്മും കാഴ്ചയേകാനോ പുതുപ്പെണ്ണിൽ നാണമുദിച്ചതു പുതുമാരനെ കണ്ടിട്ടോ പിരിയും മുൻപേ അവനേകിയ സ്വപ്നങ്ങളിൽ സ്വയം മറന്നിട്ടോ കിനാവിൻ നാട്ടിൽ പോയി വരുമ്പോൾ മുഖം ചുവക്കും കുങ്കുമം കവിളിൽ പൂശിയതാരാണ് കനവിൻ നോവാകും പ്രിയതമനോ പൂങ്കവിളിൽ പൂവായി വിരിയും പൊൻകിനാവിൻ പുന്നാരങ്ങൾ മിഴികളിലെഴുതി നീ ഒരുങ്ങി നിന്നതെന്തിനായീ മനസു പാടും പ്രണയ ഗീതം മധുരമേറും സ്വപ്നങ്ങൾ പുതിയ രാഗത്തിൽ പാടിയെന്തിനാണ് പാവമൊരു കാമുകനെ നിന്നരികിൽ വരുത്താനോ നീലാകാശം നിറയും മോഹിനിയായി നക്ഷത്രം പോൽ മിന്നാനോ ഒരിക്കലും പിരിയാനാകില്ലെന്നു പറഞ്ഞിട്ടും ഓരോരോ സംശയങ്ങളെന്തിനാണ് പിരിയുമോ ഈ ബന്ധം അതോ പൂവണിയുമോ പ്രണയകാലം
Super
എന്നിലേക്കെത്തിയ സമ്മാനങ്ങൾ
എന്നെ കാണാനെത്തും നീലമിഴികൾ
മുടിയിഴകൾ മെല്ലെയൊതുക്കി പിൻകഴുത്തിൽ
മുത്തം തന്നൊന്നു പുണർന്നപ്പോൾ പിൻ തിരിഞ്ഞു
ചുണ്ടുകളിൽ നീയേകിയ മധുരസ്വപ്നം
ചെവിയിൽ മന്ത്രിച്ച ഭാഷാ വിസ്മയങ്ങൾ
ഒരു പൂക്കാലത്തിൻ പുഞ്ചിരികൾ
ഓർമകളിലെന്നും നിറഞ്ഞു നിൽക്കും
ഇന്നുമെന്നിലുണരും ഈറൻ സന്ധ്യകൾ സ്മരണകൾ
ഈ സ്വപ്നത്തിൻ ശൂന്യതകളിൽ
പ്രണയത്തിൻ പാഠങ്ങൾ പറഞ്ഞു തരുവാൻ
പ്രണയ ദേവതയെന്നെ പുൽകി നിന്ന കാലം
ഒരു വട്ടം കൂടി കാണുവാനെത്ര മോഹം
ഒരിക്കൽ മറന്നത് ചൊല്ലിത്തരാൻ
എന്റെ കൺ നിറയും വിഷുക്കണിയായി
ഏകാന്ത സ്വപ്നങ്ങളിൽ നിറങ്ങൾ ചാർത്തീ നീ വരൂ
ഇനി എന്നരികിൽ ഈ കുളിരിൻ സഖിയായി
ഇന്നിൻ ഗീതമായി കാഴ്ചാവസന്തമായി നീയണയൂ
ചന്ദനസുഗന്ധം നിറയുമ്പോൾ
ചാരത്തണയൂ പൊൻവസന്തമായി
ഒരു കാലത്തിൻ ഓർമയുമായി
ഒരു നാളും പിരിയാത്ത കൂട്ടുകാരിയായി
😊😊😊
പൂക്കൾ വിരിയും വസന്തം നിന്നെ നോക്കി നിന്നു
പൂവനങ്ങൾ പാതയൊരുക്കാൻ പരിമളമേകാൻ
ആയിരം ദലങ്ങളാൽ പരവതാനിയൊരുക്കി
നിനക്കായി പൂ വിടരും കാലം
നീലാംബരത്തിൻ നക്ഷത്രക്കാവലിൽ
പൂങ്കാറ്റിൽ സുഗന്ധം പരന്നു
പാല പൂക്കും യാമം നീ
എന്നെ കാണാൻ വന്നു( പൂക്കൾ വിരിയും...)
കാമുകന്റെ ഗാനം പാടീ കരിങ്കുയിൽ
കാത്തിരിക്കും കാമുകിക്കൊരു പ്രണയഗീതം
മറയുന്ന സൂര്യൻ വിഷാദമേകും സൂര്യകാന്തിയായി
മാറും മുൻപൊരു പ്രണയകാലം നിനക്കായി ( പൂക്കൾ വിരിയും
പൂനിലാവ് വാനിലുദിച്ചത് പൂവിൻ പ്രഭ തെളിയാനോ
പൊൻ താരകങ്ങൾ കൺചിമ്മും കാഴ്ചയേകാനോ
പുതുപ്പെണ്ണിൽ നാണമുദിച്ചതു പുതുമാരനെ കണ്ടിട്ടോ
പിരിയും മുൻപേ അവനേകിയ സ്വപ്നങ്ങളിൽ സ്വയം മറന്നിട്ടോ
കിനാവിൻ നാട്ടിൽ പോയി വരുമ്പോൾ മുഖം ചുവക്കും കുങ്കുമം
കവിളിൽ പൂശിയതാരാണ്
കനവിൻ നോവാകും പ്രിയതമനോ
പൂങ്കവിളിൽ പൂവായി വിരിയും
പൊൻകിനാവിൻ പുന്നാരങ്ങൾ
മിഴികളിലെഴുതി നീ ഒരുങ്ങി നിന്നതെന്തിനായീ
മനസു പാടും പ്രണയ ഗീതം
മധുരമേറും സ്വപ്നങ്ങൾ
പുതിയ രാഗത്തിൽ പാടിയെന്തിനാണ്
പാവമൊരു കാമുകനെ നിന്നരികിൽ വരുത്താനോ
നീലാകാശം നിറയും മോഹിനിയായി
നക്ഷത്രം പോൽ മിന്നാനോ
ഒരിക്കലും പിരിയാനാകില്ലെന്നു പറഞ്ഞിട്ടും
ഓരോരോ സംശയങ്ങളെന്തിനാണ്
പിരിയുമോ ഈ ബന്ധം അതോ
പൂവണിയുമോ പ്രണയകാലം
Best songs forever ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🌹💐🥀🪷💫🌹😺🌹😻