ആനന്ദം പകരുന്ന കെസ്റ്റർ ഗാനങ്ങൾ |

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 10

  • @sabeenaabraham8526
    @sabeenaabraham8526 10 дней назад +2

    God bless amen brother Kester എൻ്റെ ഈ ശോയെ ഇനി എങ്കിലും കരയിപ്പിക്കല്ലേ കുഞ്ഞിശോയുടെ പിറവിദിനത്തിലെ ങ്കിംഈ കണ്ണുനീരും വേദനയും കാണുന്നില്ലേ ദൈവമേ അങ്ങേയ്ക്കല്ലാതെ ഒരു വെദ്യനും ഈ കെസ്റ്റർ ബ്രദറിൻ്റെ രോഗം മാറ്റിക്കൊടുക്കുവാൻ സാധിക്കുന്ന ദൈവമല്ലേ ഈ സോത്രഗീതങ്ങൾ എല്ലാം കേൾക്കുന്ന മക്കൾക്ക് സഹിക്കാൻ പറ്റുന്നില്ല എൻ്റെ ഈശോയെ ഈ അവസരത്തിൽ ഒന്നു തൊട്ടു സൗഖ്യം കൊടുത്തു സുഖപ്പെടുത്തണമേ ഇനി കരയിപ്പിക്കല്ലെ ഇത്ര മനോഹരമായ സ്തുതിപ്പുകൾ അവിടുത്തെ സ്തുതിപ്പുകൾ അവിടുത്തെ ഹൃദയത്തിൽ നിന്നും കൊടുത്തതല്ലേ ദൈവമേ ഇതുപോലെ മറ്റു മാറാത്ത രോഗികളേയും സമർപ്പിക്കുന്നു അവരെയും സൗഖ്യം നൽകി കപചൊരിയണ മെ ദൈവമെ യാ ചനയോടു പ്രാർത്തിക്കുന്നു പ്രാർത്തനകൾ കേൾക്കണമെ യഹോവാം ദൈവമെ ആമ്മേൻ

  • @VictorSamuel-gb1yb
    @VictorSamuel-gb1yb 11 дней назад +2

    Praise the LORD Kester, Jino and team 🙏🙏🙏🙏🙏

  • @ushapradeep392
    @ushapradeep392 19 часов назад

    Super chechi

  • @rosammarajan4153
    @rosammarajan4153 3 дня назад

    Thank you Lord Jesus for another blessed morning to listen to the heart touching meaningful songs to start the day. Jesus I am at your feet please take away the sickness of kester son and please bless him with good health and long life to sing more praises to the almighty Lord. Love you Jesus and thank you for all the blessings

  • @sebastianjohnson1860
    @sebastianjohnson1860 9 дней назад

    Thanks big bro & my Saviour

  • @SmithaVinoy-b8g
    @SmithaVinoy-b8g 10 дней назад

  • @sreekumar-sy3px
    @sreekumar-sy3px 11 дней назад +1

    പുതുവൽസരാശംസകൾ പൂ വിതറും
    പുതിയ തുടക്കങ്ങളിൽ ആഘോഷങ്ങൾ
    പൂക്കാലമൊരുങ്ങും പുഞ്ചിരികളിൽ
    പൂത്തിറങ്ങീ പ്രിയങ്ങളിൽ സൗഹൃദങ്ങൾ
    പഴയതിലെല്ലാം പുതുമ നിറയും കാലം
    (പുതുവൽസരാശംസകൾ...)
    വേനലുരുകും വിജന വീഥികളിൽ
    വെൺമയിൽ വീണലിയും വില്ലൊളികൾ
    കൈവിരലുകൾ നിഴലുകളായപ്പോൾ
    കീർത്തനങ്ങളായി മൂളീ അർത്ഥനകൾ
    കവിത വിരിഞ്ഞൂ കരവിരുതുകളിൽ
    കാലത്തിൻ ചിത്രങ്ങളെഴുതീ നീളേ
    (പുതുവൽസരാശംസകൾ...)
    പുതുവർഷവും പുണ്യ ജൻമവും
    പൂമ്പാറ്റകൾ പോൽ പൂരമൊരുക്കുന്നൂ
    ഈടാർന്ന ഈണങ്ങളിൽ ഗീതങ്ങളുമായീ
    ഇവിടെല്ലാം ഗായക സംഘങ്ങൾ നാടാകേ
    രാവുണരും ഘോഷങ്ങളിൽ ഉദിക്കുന്നു
    രമണീയമാം പാരമ്പര്യത്തിൻ തുടർച്ചകൾ
    (പുതുവൽസരാശംസകൾ...)

  • @sreekumar-sy3px
    @sreekumar-sy3px 11 дней назад +1

    എവിടേ എവിടേ ശാന്തിയെവിടേ
    ഏറും ദുരിതങ്ങൾക്കന്ത്യമെവിടേ
    ഒരിക്കലെങ്കിലും സമാധാനമണിഞ്ഞവർ
    ഓരോ നിമിഷവുമതിനായി കൊതിക്കും
    ഒഴുക്കിനെതിരേ നീന്തും കൂടണയും
    (എവിടേ എവിടേ...)
    ധനമേകുമോ സമാധാനം
    ധാരാളിത്തങ്ങളിൽ ഗ്രഹണകാലം
    ദാരിദ്ര്യത്തിൽ ദുഃഖം മാത്രമാണോ
    ദന്തഗോപുരങ്ങളേകുമോ തൃപ്തികൾ
    വൈപരീത്യങ്ങളിൽ വിധിയെ പഴിക്കുന്നൂ
    വിധാതാവിനും പരാതികളനവധി
    (എവിടേ എവിടേ...)
    കർമഫലം കാവ്യനീതിയരുളും കാലം
    കാമനകളിൽ ജയപരാജയങ്ങൾ
    എന്നും പോകും പാതകളിൽ പോലും
    ഏറിയും കുറഞ്ഞും ആവശ്യങ്ങൾ
    സാന്ത്വനങ്ങൾക്കു വിലയിടുന്നൂ ചിലർ
    സഹതാപം തേടും പ്രഹസനങ്ങൾ
    (എവിടേ എവിടേ...)

  • @sreekumar-sy3px
    @sreekumar-sy3px 11 дней назад +1

    മണിനാദം മുഴങ്ങീ മനസിനുള്ളിൽ
    മാനത്തെ നിലാവും നക്ഷത്രങ്ങളും
    മഞ്ഞിൻ മടിയിൽ മുത്തുകളായി
    മാനവർക്കായീ മനസുണരും മംഗളഗാനം
    മനുഷ്യരിൽ ശ്രേഷ്ഠനെ വരവേൽക്കാൻ
    (മണിനാദം...)
    മോദം നിറയുന്നൂ ആഘോങ്ങളായീ
    മൊഴിമുത്തുകളായി ആശംസകളായി
    മൂകതകളിൽ നിന്നുയരുന്നൂ ഗീതങ്ങൾ
    മുല്ലപ്പൂക്കളായീ രാത്രി വിളക്കുകൾ
    മെല്ലെ മെല്ലെ മിന്നിത്തെളിയും രാവിതാ
    മേഘപാളികളിൽ മിന്നാമിന്നികളായീ
    (മണിനാദം...)
    മീറയും പൊന്നും രാജ പ്രതീകങ്ങൾ
    മിന്നാടങ്ങളിൽ പൂത്തിറങ്ങീ ഘോഷങ്ങൾ
    മന്നിലും മനസിലും പൂത്തിരികൾ
    മാളികയിലും കുടിലിലും പുഞ്ചിരികൾ
    മൃതികൾ നിറയും മുറിപ്പാടുകളിൽ
    മാരിവില്ലു തെളിയും ഉൽസവകാലം
    (മണിനാദം...)

  • @sreekumar-sy3px
    @sreekumar-sy3px 11 дней назад

    പാതിരാവിലുദിച്ചൂ പൊലിമയിൽ നക്ഷത്രം
    പറന്നിറങ്ങീ മാലാഖമാർ വാനിൽ
    പുതിയൊരു പാട്ടും സന്ദേശവുമായീ
    പൂനിലാവിൽ പുൽക്കുടിലിൽ
    പിറന്നൊരു സ്നേഹത്തിൻ ഗാഥയുമായി
    (പാതിരാവിലുദിച്ചൂ...)
    മനസിൻ വാതിൽ തുറന്നു വന്നാൽ
    മാനം നിറയും സാഹോദര്യത്തിൻ ദീപങ്ങൾ
    മോദം നുകരും മനസുകളിലെല്ലാം
    മെഴുകുതിരികൾ ദീപസ്തംഭങ്ങൾ
    മേഘമാലകൾ പോൽ അലങ്കാരങ്ങൾ
    മിന്നിത്തെളിയുന്നൂ പ്രകാശ പൂരങ്ങൾ
    (പാതിരാവിലുദിച്ചൂ...)
    അലയടിച്ചുയരുന്നൂ ആഹ്ളാദപൂരങ്ങൾ
    ആയിരമായിരം സ്തുതി ഗീതങ്ങൾ
    അർപ്പിക്കാം മനസുകളൊന്നായി
    ആരാധന നിറയും അർത്ഥനകളായീ
    അടുത്തു വരുന്നൂ ആ പുണ്യ ദിനങ്ങൾ
    ആനന്ദം നിറയും ആഘോഷങ്ങൾ
    (പാതിരാവിലുദിച്ചൂ...)