സെൻ്റ്. ജോർജ്ജ് ഓർത്തഡോൿസ് സിറിയൻ ചർച്ച് അടുപ്പുട്ടി കുന്നംകുളം
HTML-код
- Опубликовано: 1 дек 2024
- സെന്റ്. ജോർജ്ജ് ഓർത്തഡോൿസ് സിറിയൻ ചർച്ച് അടുപ്പുട്ടി കുന്നംകുളം
'ഫഗ്റോ ദംശിഹോ'
അടുപ്പുട്ടി പള്ളിപെരുന്നാളിനോടനുബന്ധിച്ച് ഇടവകയിലെ ഭവനങ്ങളിൽ കഴിയുന്ന രോഗികളായിട്ടുള്ളവർക്കും, പ്രായമായിട്ടുള്ളവർക്കുമായി ബഹു. വികാരി ഗീവർഗ്ഗീസ് വർഗ്ഗീസ് അച്ചന്റെ കാർമികത്വത്തിൽ നടന്ന 'ഫഗ്റോ ദംശിഹോ' ദേവാലയത്തിലേക്ക് കടന്നുവരാൻ കഴിയാതെ മാസങ്ങളായി ഭവനങ്ങളിൽ കഴിഞ്ഞിരുന്ന രോഗികളായിട്ടുള്ളവരും പ്രായമായിട്ടുള്ളവരുമായ നിരവധി ആളുകൾക്ക് ആശ്വാസമായി.
രാവിലെ 6.30 ന് പ്രഭാതനമസ്കാരം തുടർന്ന് വി. കുർബാനയും നടന്നു.
പള്ളിയിലേക്ക് കടന്നുവരുന്നവർക്കായി പ്രത്യേക വാഹന സൗകര്യം ക്രമീകരിച്ചിരുന്നു,പൗലോസ് ദ്വിതിയൻ പെയിൻ ആൻഡ് പാലിയേറ്റീവ് ആംബുലൻസ് ,സ്റ്റാഫ് നഴ്സ് എന്നിവരുടെ സഹരണത്തോടെ രോഗികൾക്കായുള്ള പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
ട്രസ്റ്റി ബാബു ഇട്ടൂപ്പ് കെ,
സെക്രട്ടറി വി ബി മജീഷ്
മേനേജിങ് കമ്മറ്റി അംഗങ്ങൾ ക്രമീകരണങ്ങൾക് നേതൃത്വം നൽകി.
മഹത്തായ ഉദ്യമത്തിന് നേതൃത്വം നൽകിയ അച്ഛനോടും ഇടവക ഭരണസമിതിയോടും വളരെ നന്ദി അറിയിക്കുന്നു. ഇത്തരം ഒരു ചിന്ത ഉയർത്തി കൊണ്ടുവന്നതാരായാലും അവരെ ദൈവം കൈവിടില്ല.നമ്മുടെ ഇടവകക്കും എന്നും ഓർമിക്കുവാനുള്ള ഒരു ദിനം കൂടിയായിരിക്കും ഈ ദിവസം.
അനുഗ്രഹീത ദിനം