ഒരു പിഞ്ചു ബാലൻ്റെ നിസ്വാർത്ഥ സ്നേഹം കാണൂ.
HTML-код
- Опубликовано: 10 фев 2025
- എൻ്റെ പപ്പി
"ഉണ്ണിക്കുട്ടാ..... എടാ എഴുന്നേൽക്കെടാ .....നിനക്കിന്ന് സ്ക്കൂളിൽ പോകണ്ടേ...''
അമ്മ പുതപ്പ് വലിച്ചു മാറ്റിയപ്പോൾ ഒരു കള്ള ചിരിയുമായി ഉണ്ണികുട്ടൻ തിരിഞ്ഞു കിടന്നു.
"എടാ നേരം കുറേ ആയി എഴുന്നേൽക്ക് ..."
അമ്മ ദേഷ്യപ്പെട്ടു തുടങ്ങിയപ്പോൾ അവൻ കണ്ണുകൾ തിരുമി കൊണ്ട് കട്ടിലിൽ എഴുന്നേറ്റിരുന്നു.
"അമ്മേ.........."
അവൻ വളരെ വിഷമത്തോടെ അമ്മയുടെ മുഖത്തേക്ക് നോക്കി. ബാഗിനുള്ളിൽ ബുക്കുകൾ പെറുക്കി വെച്ചു കൊണ്ടിരുന്ന അമ്മ ചോദ്യഭാവത്തിൽ അവനെ നോക്കി.
"ഉം...."
" അമ്മേ...ഞാനിന്ന് സ്ക്കൂളിൽ പോകുന്നില്ല.."
"അതെന്താടാ... ഇന്ന് വല്ല പരീക്ഷയും ഉണ്ടോ..."
അമ്മയുടെ സ്വരം കടുത്തു.
ഉണ്ണിക്കുട്ടന്റെ തല കുനിഞ്ഞു.
"ദേ ചെക്കാ എന്നെ ദേഷ്യം പിടിപ്പിക്കരുത്. രാവിലെ മനുഷ്യര് അടുക്കളയിൽ കിടന്ന് നെട്ടോട്ടം ഓടി എല്ലാം ഉണ്ടാക്കി കൊണ്ട് വരുമ്പോൾ ഒരോ വിളച്ചില് ...... എഴുന്നേറ്റ് പല്ലു തേക്കടാ..എന്റെ കൈയ്യിൽ നിന്ന് വാങ്ങി കെട്ടണ്ടാ എങ്കിൽ വേഗം സ്കൂളിൽ പോകാൻ നോക്ക്...."
അമ്മയുടെ മുഖത്തേക്ക് ദയനീയമായി നോക്കി കൊണ്ട് അവൻ പതിയെ അച്ഛന്റെ മുറിയിലേക്ക് നടന്നു.
അച്ഛൻ അവിടെ ഇല്ല....
അവൻ പതിയെ അച്ഛന്റെ ഷർട്ടിന്റെ പോക്കറ്റിൽ കൈയ്യിട്ടു. ചുറ്റും ഒന്ന് നോക്കി.
പതിയെ പേഴ്സ് എടുത്ത് അതിൽ നിന്ന് ഒരു രൂപാ കൈക്കലാക്കി...
പെട്ടെന്നാണ് ഒരു കൈ അവന്റെ ചെവി ലക്ഷമാക്കി എത്തിയത്...
'എടാ....."
അച്ഛൻ ....
ഉണ്ണിക്കുട്ടൻ പതിയെ പേഴ്സ് പോക്കറ്റിൽ തന്നെ വെച്ചു.
" അച്ഛാ ........ വിട്..... ചെവിവേദന എടുക്കുന്നു ...."
"ആ..... വേദനിക്കണം .... അതിനാ കിഴുക്ക് തന്നത്... നിന്നെ എന്തിനാ അച്ഛൻ കിഴുക്കിയത് എന്നറിയാമോ...?"
"ഉം..... എണ്ണിക്കാൻ വൈകിയതിന്... "
ഉണ്ണിക്കുട്ടൻ ചെവി തിരുമി കൊണ്ട് പറഞ്ഞു.
" അല്ല.... നീ എന്നോടോ അമ്മയോടോ ചോദിക്കാതെ ഈ പൈസാ എടുത്തതിന്. ചെറിയ ചെറിയ സാധനങ്ങൾ ആരുമറിയാതെ എടുത്ത് എടുത്ത് ഒടുവിൽ എന്തും ആരും അറിയാതെ എടുക്കാനുള്ള ധൈര്യം ആകും. ഇവിടുന്ന് എടുക്കുന്നത് കളവല്ല. പക്ഷേ മറ്റൊരാളുടെ സാധനം എന്താണേലും അവര് അറിയാതെ എടുക്കുന്നത് കളവാണ്... നീ ഇപ്പോൾ ചെയ്തത് തെറ്റാണ്. ഇനി ഇങ്ങനെ ചെയ്യാതിരിക്കാനാ അച്ഛൻ ചെവിക്ക് പിടിച്ചത്. ഉണ്ണികുട്ടന് മനസിലായോ..."
അച്ഛൻ വാത്സല്യത്തോടെ ഉണ്ണിക്കുട്ടനെ പറഞ്ഞു മനസിലാക്കി. അവന്റെ കുഞ്ഞി കണ്ണുകൾ നിറഞ്ഞൊഴുകി...
"എന്റെ കുടുക്കയിൽ ഇട്ടു വെക്കാനാ ഞാൻ എടുത്തത് ......"
അവൻ കരഞ്ഞു കൊണ്ട് ഒരു രൂപാ നാണയം അച്ഛന്റെ കൈയ്യിൽ കൊടുത്തു.
" നീ എന്തിനാ കരയുന്നത്. മോന് അറിയാത്തതു കൊണ്ടല്ലേ അങ്ങനെ ചെയ്തത്. സാരമില്ല. തെറ്റ് അച്ഛൻ പറഞ്ഞു തന്നു. ഇനി അച്ഛന്റെ ഉണ്ണിക്കുട്ടൻ ഇങ്ങനെ ചെയ്യില്ല എന്ന് അച്ഛനറിയാം...ദാ..... കുടുക്കയിൽ ഇടാൻ അച്ഛൻ കുട്ടന് 5 രൂപ തരാം......"
അഞ്ചു രൂപ തുട്ട് ഉണ്ണിയുടെ കുഞ്ഞി കൈയ്യാൽ വച്ചു കൊണ്ട് അച്ഛൻ അവന്റെ നെറുകയിൽ തഴുകി...
കണക്ക് മാഷിന്റെ മുഖം ഓർത്തു കൊണ്ട് മനസ്സില്ലാമനസ്സോടെ ഉണ്ണിക്കുട്ടൻ സ്കൂളിൽ പോകാൻ ഒരുങ്ങി
"ഉണ്ണിക്കുട്ടാ....വാ....വേഗം വാ.... സമയം പോയി...."
അയലത്തെ മാളു കുട്ടിയുടെ കൂടെയാണ് സ്കൂളിലേക്ക് പോകേണ്ടത്.
നടന്നു പോകുവാനുള്ള ദൂരമേ ഉള്ളു എങ്കിലും വഴി നീളെ ഉള്ള കാഴ്ച്ചകൾ കണ്ട് പോകേണതു കൊണ്ട് കുറച്ചു നേരത്തേ വീട്ടിൽ നിന്ന് ഇറങ്ങി. അതിൽ പ്രധാനപ്പെട്ട കാഴ്ച്ചയാണ് റോഡരികിലെ ഒരു പെറ്റ് ഷോപ്പ് ....
പലയിനം പക്ഷികളും .... മുയലും ... മീനുകളും എല്ലാം അവന്റെ മിഴികൾക്കുള്ള വർണ്ണ കാഴ്ച്ചകളായിരുന്നു.
പതിവു പോലെ കടക്ക് മുന്നിൽ എത്തിയപ്പോൾ അവന്റെ മിഴികൾ കടക്കുള്ളിലേക്ക് പാഞ്ഞു...
പക്ഷേ അവന്റെ കണ്ണുകൾ ആദ്യം ഉടക്കിയത് ഒരു പുതിയ അതിഥിയിൽ ആരുന്നു. ഉണ്ണികുട്ടന്റെ മിഴികൾ വിടർന്നു. ചുണ്ടത്ത് പുഞ്ചിരി വിടർന്നു. അവൻ തന്റെ ബാഗ് നിലത്ത് വെച്ച് ആ കൂടിനരികിൽ കുത്തിയിരുന്നു.
(തുടരും)
സവിത ശ്രീനി