IMAM MAHDI simsarul haq hudawi

Поделиться
HTML-код
  • Опубликовано: 8 сен 2024
  • സർവ്വ സ്തുതിയും സര്‍വ്വ ശക്തനായ അള്ളാഹുവിലർപ്പിച്ചു കൊണ്ട് തുടങ്ങുന്നു ...☝
    بِسْم الله الرحمن الرحيم☝🏼
    ഇസ്ലാമിലെ വിശ്വാസപ്രമാണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് അന്ത്യനാൾ കൊണ്ട് വിശ്വസിക്കൽ....
    അന്ത്യനാളിന്റെ നിരവധി അടയാളങ്ങൾ അള്ളാഹുവിന്റെ റസൂൽ മുഹമ്മദ് നബി (ﷺ) നമുക്ക് പഠിപ്പിച്ചുതന്നിട്ടുണ്ട്...
    ചെറിയ അടയാളങ്ങൾ ഏതാണ്ട് പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. വലിയ അടയാളങ്ങൾ വരാനിരിക്കുന്നു. അവയിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് മഹ്ദി ഇമാമിന്റെ ആഗമനം ...
    അള്ളാഹുവിന്റെ പ്രതിനിധി എന്നാണ് ഇമാം മഹ്ദിയെ നബി(ﷺ) തങ്ങൾ പരിചയപ്പെടുത്തിയത് ...
    മഹ്ദി ഇമാമിനെ കുറിച്ച് കേൾക്കാത്ത മുസ്ലിങ്ങൾ വളരെ അപൂർവ്വമായിരിക്കും. പക്ഷെ അധികമാളുകൾക്കും ചില പ്രാഥമിക വിവരങ്ങൾക്കപ്പുറം മഹാനായ ആ നേതാവിനെ കുറിച്ച് വിശദമായി ഒന്നും അറിയില്ല ...
    ഇമാം മഹ്ദിയെ കുറിച്ചും ആഗമനത്തെ കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചുമെല്ലാം പ്രതിപാദിക്കുന്ന ആധികാരികം എന്നുറപ്പുള്ള ഗ്രന്ഥങ്ങളിൽ നിന്ന് ശേഖരിച്ച വിജ്ഞാന മുത്തുകളാണ് ഇതിൽ നിങ്ങൾക്കായി സമാഹരിച്ചിരിക്കുന്നത്. മഹ്ദി ഇമാമിനെ കുറിച്ച് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങളെല്ലാം മനസ്സിലാക്കാൻ ഒരു അന്വേഷണ ഗവേഷണപഠനമായത് കൊണ്ട് ഇത് ഉപകരിക്കും എന്നാണ് പ്രതീക്ഷ....!!!
    അന്ത്യകാലത്തിന്റെ അടയാളങ്ങളിൽ പ്രബലമായതാണ് ഇമാം മഹ്ദി (റ)യുടെ ആഗമനം. മഹ്ദി ഇമാം ഒരു മിഥ്യയല്ലെന്നും ഹദീസുകളിൽ അതിന് ശക്തമായ അടിസ്ഥാനമുണ്ടെന്നും പൂർവ്വസൂരികളായ പണ്ഡിതർ സമർത്ഥിച്ചിട്ടുണ്ട്...
    പ്രിയപ്പെട്ട വായനക്കാർക്ക് എന്റെ കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട് ഇമാം മഹ്ദി (റ)ന്റെ ആവേശകരവും ത്യാഗോജ്ജലമായ ജീവിതം അനാവരണം ചെയ്യുന്നതോടൊപ്പം വായനക്കാരന്റെ എല്ലാ സന്ദേഹങ്ങൾക്കും തൃപ്‌തികരമാകുന്ന ഈ കൃതി പ്രാർത്ഥനാ മനസ്സോടെ നിങ്ങൾക്കു മുമ്പിൽ സമർപ്പിക്കുന്നു ...
    ഹിജ്‌റയുടെ പതിനൊന്നാം വർഷം. റബീഉൽഅവ്വൽ മാസം. തിരുനബി (സ) തങ്ങൾ രോഗശയ്യയിലാണ്.
    തങ്ങളുടെ എല്ലാമെല്ലാമായ നേതാവിനെ കാണാൻ സഹാബികൾ ആഇശാ ബീവി (റ) യുടെ വീട്ടിലേക്ക് ധൃതിയിൽ വന്നുകൊണ്ടിരിക്കുന്നു.
    ദുഃഖം തളംകെട്ടി നിൽക്കുന്ന അന്തരീക്ഷം.
    എല്ലാ മുഖങ്ങളിലും ദുഖത്തിന്റെ കാർമുകിൽ മാത്രം. ആരും ഒന്നും മിണ്ടുന്നില്ല. എങ്ങും കനത്ത നിശബ്ദത. പലരും കണ്ണുനീർ വാർക്കുന്നു. ചിലർ ദുഃഖം കടിച്ചിറക്കാൻ പാടു പെടുന്നു...
    അതിനിടയിലാണ് തീരു നബി (സ)തങ്ങളുടെ പ്രിയപുത്രി ഫാത്തിമ ബീവി (റ)കയറി വരുന്നത്. ഫാത്തിമ ബീവിയുടെ മുഖം വിവർണ്ണമാണ്. സഹിക്കാനാകത്ത സങ്കടം ആ മുഖത്ത് നിന്നും ആർക്കും വായിച്ചെടുക്കാം ...
    മഹതി നേരെ പിതാവിനടുത്തു വന്നിരുന്നു. കണ്ണുകളിൽ നിന്നും അശ്രുകണങ്ങൾ കവിളിലുടെ ചാലിട്ടൊഴുകി.
    നബി (സ്വ) തങ്ങൾ തലയുയർത്തി നോക്കുമ്പോൾ പ്രിയ പുത്രി ഫാത്തിമ ബീവി (റ)കരയുകയാണ്...
    അവിടുന്ന് ചോദിച്ചു "ഫാത്തിമാ ! എന്തിനാണ് കരയുന്നത് ?"
    "അങ്ങേക്ക് ശേഷം എനിക്കാരാണുള്ളത് ?"
    നബി (സ്വ) സമാധാനിപ്പിച്ചു :മോളെ, ഫാത്തിമാ ! നീ എന്തിന് കരയണം ? ഓർത്ത് നോക്കിയാൽ വലിയ ഭാഗ്യവതിയല്ലേ നീ ?നബിമാരുടെ നേതാവ് അന്ത്യപ്രവാചകൻ നിന്റെ ഉപ്പയാണ്. അള്ളാഹുവിന്റെ സ്നേഹം കരഗതമാക്കിയ വ്യക്തിയാണ് നിന്റെ ഭർത്താവ് അലി (റ). രക്ത സാക്ഷികളുടെ നേതാവ് അസദുൽ ഇലാഹി ഹംസ (റ)നിന്റെ പൃതിവ്യനാണ്. സ്വർഗീയ യുവാക്കളുടെ നേതാക്കളാണ് നിന്റെ രണ്ടു മക്കൾ ഹസൻ, ഹുസൈൻ (റ)എന്നിവർ. എല്ലാറ്റിനും പുറമേ മോളേ ! ഫാത്തിമാ ! ലോകം അവസാനിക്കാറാവുമ്പോൾ, ലോകത്ത് അനീതിയും അരാജകത്വവും കുഴപ്പങ്ങളും അരങ്ങു തകർക്കുമ്പോൾ എല്ലാ കുഴപ്പങ്ങളും അമർച്ച ചെയ്ത് ലോകത്തെ സമാധാന തീരത്തേക് നയിക്കാനും അധർമത്തിന്റെ ഗോപുരങ്ങൾ തകർത്തു തരിപ്പണമാക്കി ഭൂമിയിൽ നീതി പൂർവമായ ഭരണം നടത്താനും ഒരാൾ വരാനിരിക്കുന്നു. മോളേ ! ഫാത്തിമാ നിന്റെ സന്താന പരമ്പരയിലായിരിക്കും അദ്ദേഹം ജന്മമെടുക്കുക...
    അതാണ് ഇമാം മഹ്ദി (റ)...
    കാലം കൊതിക്കുന്ന യുഗ പുരുഷൻ ...
    തിരുനബി (സ്വ) തങ്ങൾ പ്രിയ പുത്രി ഫാത്തിമാ ബീവിയോട് സന്തോഷ വർത്തയറിയിച്ച, അവസാന കാലത്ത് വരാനിരിക്കുന്ന, സയ്യിദ് കുടുബാംഗമായ മഹാനാണ് ഇമാം മഹ്ദി (റ)...
    മഹ്ദി ഇമാമിന്റെ യഥാർത്ഥ പേര് മുഹമ്മദ്‌ എന്നും പിതാവിന്റെ പേര് അബ്ദുല്ല എന്നുമായിരിക്കും. നബി (സ്വ)തങ്ങൾ പറയുന്നു.
    ഇഹലോകത്ത് ഒരു ദിവസം മാത്രമേ ബാക്കിയുള്ളു എന്നു വരികിൽ അല്ലാഹു ആ ദിവസത്തെ നീട്ടിവയ്ക്കും. അങ്ങനെ എന്റെ അഹ്ലുബൈത്തിൽപെട്ട ഒരാളെ അല്ലാഹു നിയോഗിക്കും. അദേഹത്തിന്റെ പേര് എന്റെ പേരിനോടും പിതാവിന്റെ പേര് എന്റെ പിതാവിന്റെ പേരിനോടും യോജിക്കും. ഭൂമി മുഴുവൻ അദ്ദേഹം നീതിയാൽ നിറക്കും ... ''(അബൂദാവൂദ്, ബൈഹഖി )
    ഹുദൈഫ (റ) നിവേദനം ചെയുന്ന ഹദീസിൽ നബി (സ്വ) തങ്ങൾ മഹ്ദി ഇമാമിന്റെ ഓമനപ്പേര് അബു അബ്ദുള്ളാ എന്നായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്...
    യഥാർത്ഥ പേരുകൾ ഇങ്ങനെയൊക്കെയായിട്ടും ഇമാമിന് 'മഹ്ദി' എന്ന പേര് പറയപ്പടുന്നതിന് ഒന്നിലധികം വിശദീകരണങ്ങൾ പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. സന്മാർഗത്തിന് കരണക്കാരനായി വർത്തിക്കുന്നവൻ. മാർഗ നിർദേശം ലഭിക്കപ്പെട്ടയാൾ എന്നൊക്കെയാണ് " മഹ്ദി " എന്ന അറബി പദത്തിനർത്ഥം...
    മറഞ്ഞുകിടക്കുന്ന നിരവധി കാര്യങ്ങൾ പുറത്തു കൊണ്ടുവരാൻ നിയുക്തനായത് കൊണ്ടാണെന്നു ഒരു വിഭാഗവും. ശാം പർവതത്തിൽ നിന്നും തൗറാത്തിന്റെ കോപ്പികൾ കണ്ടെടുക്കുകയും ജൂതൻമാരെ തൗറാത്തിലേക്ക് ക്ഷണിക്കുകയും അതുവഴി അവർക്കെല്ലാം ഹിദായത്തിന്റെ കാരണകാരനാവുകയും ചെയുന്നത് കൊണ്ടാണെന്നാണ് മറ്റൊരു വിഭാഗവും പറയുന്നത്....
    നബി (സ്വ) തങ്ങളുടെ കുടുംബ പരമ്പരയിലാണ് ഇമാം മഹ്ദി ജനിക്കുക....!!
    നബി (സ്വ) തങ്ങളുടെ കുടുംബ പരമ്പരയിലാണ് ഇമാം മഹ്ദി ജനിക്കുക...
    ഖതാദ (റ) നിവേദനം :
    ഒരിക്കൽ ഞാൻ എന്റെ ഗുരുവര്യനും പ്രമുഖ പണ്ഡിതനുമായ ഹസ്‌റത്ത് സഈദിബ്നുൽ മുസയ്യബ് (റ)വിനോട് ചോദിച്ചു.
    "മഹ്ദി സത്യമാണോ ?"
    "അതെ സത്യമാണ്. "
    "ആരിൽ നിന്നായിരിക്കും അദ്ദേഹം പ്രത്യക്ഷപ്പെടുക ?"
    "ഖുറൈശിൽ നിന്ന് "
    "ഖുറൈശികളിലെ ഏത് വംശത്തിൽ നിന്നായിരിക്കും ?"
    "ബനി ഹാശിമിൽ നിന്ന് "
    "ബനി ഹാശിമിൽ ആരുടെ പരമ്പരയിൽ ?"
    "അബ്ദുൽ മുത്തലിബിന്റെ മക്കളിൽ നിന്ന് "
    "അബ്ദുൽ മുത്തലിബിന്റെ ഏത് മക്കളിൽ നിന്ന് ?"
    "അലി (റ) വിന്റെയും ഫാത്തിമാ ബീവി (റ) യുടെയും മക്കളിൽ നിന്

Комментарии • 40

  • @m2pro504
    @m2pro504 4 года назад +25

    ലോകത്തെ ഇന്ന് നടന്ന് കൊണ്ടിരിക്കുന്ന പല സംഭവങ്ങളും, പല മഹാന്മാരുടെയും രഹസ്യമായ നിഗമനങ്ങളും വെച്ച് നോക്കുമ്പോൾ 2030 നോടടുത്തോ അല്ലെങ്കിൽ അതിന് തൊട്ട് ശേഷമോ വന്നേക്കാം ഇമാം മഹ്ദി [അ] ഇൻ ഷാ അള്ളാ. ഇത് 100 ശതമാനം ഉറപ്പിക്കാവുന്ന കാര്യം ഒന്നും അല്ലാ സാധ്യതകൾ മാത്രം വന്നില്ലെങ്കിൽ സമയമായില്ല എന്ന് കരുതുക അത്ര മാത്രം.അള്ളാഹു ആ മഹാൻറെ കീഴിൽ അണിനിരക്കാൻ നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ.

    • @VSP-of5kb
      @VSP-of5kb  4 года назад +1

      ആമീൻ

    • @turntoallah3826
      @turntoallah3826 4 года назад

      *ഉസ് വത്തുൽ ഹസന*
      *മുഹമ്മദ്‌ നബിയുടെﷺ സമ്പൂർണ്ണ ചരിത്രങ്ങൾ*
      *ഭാഗം 9*
      ruclips.net/video/62AiChiYnVI/видео.html
      ഈ പരമ്പരയുടെ തുടക്കം മുതൽ കാണുവാൻ 👇
      ruclips.net/video/d7oorBjCaWs/видео.html

    • @ajmalk5638
      @ajmalk5638 4 года назад +2

      ഇമാം മഹ്ദി വരുന്നത് 2028.ൽ ആയിരിക്കും എന്റെ പ്രവാചണം ആണ്

    • @knowledgehub8239
      @knowledgehub8239 3 года назад

      @@ajmalk5638 2027 may be...

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 3 года назад +1

      ആമീൻ യാ റബ്ബൽ ആലമീൻ.

  • @muhammedshowkath8976
    @muhammedshowkath8976 3 года назад +2

    Imam mahdi

  • @muhammedkutty3824
    @muhammedkutty3824 4 года назад +6

    അല്ലാഹുവേ നിന്റ ജന്നത്തുൽ ഫിർദൗസിൽ ഞങ്ങളെ എല്ലാവരെയും ഒരുമിപ്പിച്ചു കൂട്ടണേ
    ആമീൻ ആമീൻ ആമീൻ യാ റബൽ ആലമീൻ

  • @manafkalam536
    @manafkalam536 3 года назад +1

    Allahuakbar

  • @aliperingattmohamed3537
    @aliperingattmohamed3537 2 года назад

    بارك الله 💙

  • @sanvasidhi1358
    @sanvasidhi1358 4 года назад +2

    Good speech. Lokath. Nadakkunnath. Kannumbbol. Varrum. Yennu. thonnunnu imam Mahdi

  • @aliperingattmohamed3537
    @aliperingattmohamed3537 2 года назад

    💞💐💐

  • @fdiyafdiya3573
    @fdiyafdiya3573 Год назад

    Kk

  • @shamnadshamnad5316
    @shamnadshamnad5316 3 года назад +1

    Madha Allah

  • @nibrasrahman8304
    @nibrasrahman8304 4 года назад +1

    😍😘👍

  • @m2pro504
    @m2pro504 4 года назад +5

    VSp 1987 എന്താണ് ഉദ്ധേശിക്കുന്നത്?

    • @kunhaka
      @kunhaka 4 года назад +2

      ഇമാം മഹ്ദിയുടെ ജനനം ആയിരിക്കണം

    • @knowledgehub8239
      @knowledgehub8239 3 года назад +1

      @@kunhaka അങ്ങനെ പറയപ്പെടുന്നു....
      എൻറെ വാക്ക് അല്ല...
      മഹാൻമാർ സാധ്യത കൽപിച്ച വർഷം.....

    • @kabeerkabeer9275
      @kabeerkabeer9275 3 года назад +4

      ഇമാം മഹ്ദി 1987.ജനിച്ചു. 40വയസ് ആകുമ്പോൾ ആണ് വരിക 2027നാൽപതു വയസ് പൂർത്തി അകും

  • @ajmalk5638
    @ajmalk5638 4 года назад +4

    ഇമാം മഹ്ദി വരുന്നത് 2028.എന്റെ പ്രവചനം

    • @samvk2376
      @samvk2376 4 года назад +1

      തെളിവ് പറയൂ ഭൂലോക തള്ള് തള്ളല്ലേ

    • @ajmalk5638
      @ajmalk5638 4 года назад +5

      @@samvk2376 തള്ള് അല്ല മുത്തേ. 2022.ൽഒരു ഘോര യുദ്ധം നടക്കും. 2028.മഹ്ദി വരും. ഇനിയുള്ള കാലം അങ്ങോട്ട് വളരെ അധികം കഷ്ടം പാട് ആയിരിക്കും. അരാജകത്വം നിറഞ്ഞ ലോകം. പാവങ്ങൾ ക്ക് നീതി കിട്ടില്ല അദ്ദേഹം വരും. സമ്പൽ സമൃദ്ധി ആയി. ലോകം മൊത്തം ഭരിക്കും അദ്ദേഹം ത്തിന്റെ ഒരു ശിഷ്യൻ ആയി ഇന്ഷാ അല്ലാഹ് ഞാൻ ഉണ്ടാകും എനിക്ക് വേണ്ടി ദുആ ചെയ്യണം sam. Vk.

    • @ifazmohmedifaz7490
      @ifazmohmedifaz7490 4 года назад +2

      @@ajmalk5638 🥰🤲

    • @toptech272
      @toptech272 3 года назад +1

      ഇമാം മഹ്ദിയാണോ ? *ruclips.net/video/30m7HMI3Ajs/видео.html*

    • @fairoosmunvar4896
      @fairoosmunvar4896 3 года назад

      No