വളരെ നന്ദി കേട്ടോ ഒരു നല്ല വ്ലോഗ് ചെയ്തതിനു, അതും മറയൂര്‍ ശര്ക്കരയെ പറ്റി. മറയൂര്‍ എന്നാല്‍ നാടന്‍ മധുരത്തിന്‍റെ നാടുകൂടിയാണിത്. കരിമ്പിന്‍റെ വിത്തുമുതല്‍ ശര്‍ക്കരവരെയെല്ലാം ഉല്‍പാദിപ്പിക്കുന്ന നാടാണ് മറയൂര്‍. കേരളത്തിലെ ഏറ്റവും മികച്ചതെന്നു പണ്ടേ പേരുകേട്ടതാണ് മറയൂര്‍ ശര്‍ക്കര. ഇന്നു വിപണിയില്‍ കിട്ടുന്ന വെല്ലത്തിനും ശര്‍ക്കരയ്ക്കും പുളിരസവും ഉപ്പുരസവും മുന്നില്‍ നില്‍ക്കുന്നുവെങ്കില്‍ മറയൂര്‍ ശര്‍ക്കരയ്ക്കു മധുരം മാത്രമാണുള്ളത്. തിളച്ചു കുറുകിയ കരിമ്പിന്‍പാനി വെറും കൈകൊണ്ടുരുട്ടിയാണ് മറയൂരിന്‍റെ സ്വന്തം ശര്‍ക്കര തയ്യാറാക്കുന്നത്. കൈ കൊണ്ട് ഉരുട്ടിയുണ്ടാക്കുന്നതിന്‍റെ അടയാളമായി ഓരോ ശര്‍ക്കരയുണ്ടയിലും തൊഴിലാളിയുടെ വിരല്‍പ്പാടുകള്‍ പതിഞ്ഞിരിക്കും. സമുദ്രനിരപ്പില്‍ നിന്ന് അയ്യായിരത്തിലധികം അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കരിമ്പില്‍ നിന്നും ഉല്‍പാദിപ്പിക്കുന്നതിനാലാണ് മറയൂരിലെ ശര്‍ക്കരയ്ക്ക് ഇത്രയധികം മധുരം വരുന്നത്. പോരെങ്കില്‍ നാടന്‍ കരിമ്പിനങ്ങള്‍ തന്നെയാണ് ഇന്നും ഇവിടെ കൃഷിചെയ്തു പോരുന്നത്. അവയുടെ നടീല്‍ വസ്തുക്കളും കര്‍ഷകര്‍ തന്നെ തയ്യാറാക്കുന്നത്. ശര്‍ക്കരയുണ്ടാക്കുന്നതിനായി പുലര്‍ച്ചെ അഞ്ചിനു തന്നെ കരിമ്പാലയില്‍ സ്ത്രീകളുടെ ഒരു ദിവസം ആരംഭിക്കുന്നു. അതിനുമുമ്പുള്ള ഏതാനും ദിവസം വെട്ടിക്കൊണ്ടുവന്ന കരിമ്പാണ് നിശ്ചിത ദിവസം ആട്ടി ശര്‍ക്കരയാക്കുന്നത്. കരിമ്പാട്ടല്‍ തീരുന്നത് രാത്രി എട്ടിനോ ഒമ്പതിനോ ഒക്കെയാകും. അതായത് കരിമ്പാട്ടുന്ന ദിവസങ്ങളില്‍ ഏതു സമയത്തു ചെന്നാലും ശര്‍ക്കര നിര്‍മാണം കാണാനും മധുരമൂറുന്ന ശര്‍ക്കര വാങ്ങാനും സാധിക്കും. കരിമ്പ് യന്ത്രവല്‍ക്കൃത റോളറില്‍ കയറ്റി ചതച്ച് നീരൂറ്റിയെടുക്കുന്നതാണ് ശര്‍ക്കരയുണ്ടാക്കുന്നതിന്‍റെ ഒന്നാമത്തെ പടി. ഈ നീര് എത്തുന്നത് വലിയൊരു ഡ്രം പോലെയുള്ള പാത്രത്തിലാണ്. ഒരു തവണ കുറുക്കുന്നതിനുള്ള നീരായാല്‍ അത് വാര്‍പ്പ് പോലെയുള്ള വലിയൊരു പാത്രത്തിലേക്ക് പകരുന്നു. ഇതിലാണ് കരിമ്പിന്‍ നീര് കുറുക്കി പാനിയാക്കുന്നത്. കൊപ്രയെന്നാണ് ഈ വാര്‍പ്പിന് നാടന്‍ ഭാഷയില്‍ നല്കിയിരിക്കുന്ന പേര്. കൊപ്ര സ്ഥിരമായി അടുപ്പിനുമുകളിലാണ് വച്ചിരിക്കുന്നത്. ആവശ്യാനുസരണം അടുപ്പില്‍ തീ കൂട്ടുകയും കുറയ്ക്കുകയും ചെയ്തുകൊണ്ടിരിക്കും. നീരെടുത്ത ശേഷമുള്ള കരിമ്പിന്‍റെ ചണ്ടിയാണ് തീ കത്തിക്കാനായി ഉപയോഗിക്കുന്നത്. ഒരിക്കല്‍ കൊപ്രയില്‍ നീരുപകര്‍ന്നാല്‍ പിന്നെ നാലു മണിക്കൂറോളം സമയം തീയെരിച്ചു കൊണ്ടുതന്നെയിരിക്കണം. ഒരാള്‍ അടുപ്പില്‍ തീ ക്രമീകരിക്കുമ്പോള്‍ മറ്റു സ്ത്രീകള്‍ ക്രഷറിലേക്ക് കരിമ്പെത്തിക്കുകയോ ക്രഷറില്‍ അവ പിഴിയുകയോ ചെയ്യുകയാവും. കരിമ്പിന്‍ നീര് പാകത്തിനു വറ്റി പാനി കുറുകി വരുന്നതിന് ഇവര്‍ക്ക് കൃത്യമായ അളവുണ്ട്. കരിമ്പിന്‍ നീര് തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ പതഞ്ഞു പൊങ്ങിക്കൊണ്ടിരിക്കും. പിന്നീട് പതയടങ്ങി താഴും. അതിനു ശേഷം കുറുകുന്നതനുസരിച്ച് വീണ്ടും തിളച്ചു പൊങ്ങും. അതും താഴ്ന്നു കഴിയുമ്പോഴാണ് പാനി വേണ്ട കുറുക്കത്തിലെത്തുന്നത്. പാകമായിക്കഴിയുമ്പോള്‍ ചങ്ങലയുടെ സഹായത്തോടെ കൊപ്ര വലിച്ചുയര്‍ത്തി തടികൊണ്ടുള്ള വലിയൊരു മരവിയിലേക്ക് പാനി പകരും. പരന്ന ഈ മരവിയിലെത്തിയാല്‍ കുറേ സമയം പാനി ഇളക്കിയാറിക്കുന്നതിനുള്ളതാണ്. ഈ മരവിക്ക് നാടന്‍ ഭാഷയില്‍ പറയുന്ന പേര് പണ്ണയെന്ന്. തമിഴുമായി സാമ്യമേറെയുള്ള മറയൂരിലെ ഉപകരണങ്ങളുടെ പേരിനു പോലും ഒരു തമിഴ് ടച്ചുള്ളത് സ്വാഭാവികം. പാനിയുടെ ചൂട് പാകത്തിന് ആറിയാല്‍ പിന്നെ എല്ലാവരും ഒത്തുചേര്‍ന്ന് ശര്‍ക്കര ഉരുട്ടാന്‍ തുടങ്ങങ്ങും. ആവി പറക്കുന്ന പാനിയാണ്. വെറും കൈകൊണ്ടാണതു വാരിയെടുക്കുന്നത്. നിത്യത്തൊഴിലായതിനാല്‍ പാനി അവരുടെ കൈകകളെ പൊള്ളിക്കുന്നില്ല. അല്ലെങ്കില്‍ ജീവിതാവശ്യങ്ങള്‍ക്കു മുന്നില്‍ അവരാരും പൊള്ളല്‍ അറിയുന്നതേയില്ല. ഉരുളകാക്കിക്കഴിഞ്ഞാല്‍ അവസാനം അവയില്‍ ചെറുതായൊന്ന് അമര്‍ത്തും. അഞ്ചു വിരലുകളുടെയും പാട് പതിയുന്നതിനു വേണ്ടിയാണിത്. പരമ്പരാഗതമായി മറയൂര്‍ ശര്‍ക്കരയുടെ അടയാളമാണ് അഞ്ചുവിരലുകളുടെയും പാട്.
@@sreesvegmenu7780എനിക്ക് ഒത്തിരി ഇഷ്ടം ആണ് അവിടുത്തെ കാഴ്ചകള്‍ ഒറ്റ ഇരിപ്പിന് മൊത്തം കണ്ടൂട്ടോ. വളരെ informative അത് പോലെ തന്നെ കിടുക്കാച്ചി വീഡിയോ. ഇത് പോലെ ഉള്ള വീഡിയോകള്‍ ഇനിയും ഉണ്ടാവട്ടെ.
Hi Sree. Just happened to see Udupi sambar video of yours and felt glad that I finally found the choice of my favourite recipes. I subscribed to this channel just two days back. One by one am watching and trying your recipies, everyone at home are loving it. To talk about this video on Jaggery, the best part along with your effort is the BACK GROUND MUSIC that you chose is so HEAVENLY 🙏 amidst the beautiful NATURE. I just enjoyed it :) wishing you Good luck in every thing you do👍
Appo Sree... Njangal Thrissur il kadayil ninnum Marayoor Sharkkara vangarundu... Square type (whole packet as single pc) karuppu niram aanu, unda sharkkara yayum vangi slight brown niram aanu athinu.. ithonnum original aayirikkille... Sree..???😢😢
വളരെ നന്ദി കേട്ടോ ഒരു നല്ല വ്ലോഗ് ചെയ്തതിനു, അതും മറയൂര്‍ ശര്ക്കരയെ പറ്റി.
മറയൂര്‍ എന്നാല്‍ നാടന്‍ മധുരത്തിന്‍റെ നാടുകൂടിയാണിത്. കരിമ്പിന്‍റെ വിത്തുമുതല്‍ ശര്‍ക്കരവരെയെല്ലാം ഉല്‍പാദിപ്പിക്കുന്ന നാടാണ് മറയൂര്‍. കേരളത്തിലെ ഏറ്റവും മികച്ചതെന്നു പണ്ടേ പേരുകേട്ടതാണ് മറയൂര്‍ ശര്‍ക്കര. ഇന്നു വിപണിയില്‍ കിട്ടുന്ന വെല്ലത്തിനും ശര്‍ക്കരയ്ക്കും പുളിരസവും ഉപ്പുരസവും മുന്നില്‍ നില്‍ക്കുന്നുവെങ്കില്‍ മറയൂര്‍ ശര്‍ക്കരയ്ക്കു മധുരം മാത്രമാണുള്ളത്.
തിളച്ചു കുറുകിയ കരിമ്പിന്‍പാനി വെറും കൈകൊണ്ടുരുട്ടിയാണ് മറയൂരിന്‍റെ സ്വന്തം ശര്‍ക്കര തയ്യാറാക്കുന്നത്. കൈ കൊണ്ട് ഉരുട്ടിയുണ്ടാക്കുന്നതിന്‍റെ അടയാളമായി ഓരോ ശര്‍ക്കരയുണ്ടയിലും തൊഴിലാളിയുടെ വിരല്‍പ്പാടുകള്‍ പതിഞ്ഞിരിക്കും. സമുദ്രനിരപ്പില്‍ നിന്ന് അയ്യായിരത്തിലധികം അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കരിമ്പില്‍ നിന്നും ഉല്‍പാദിപ്പിക്കുന്നതിനാലാണ് മറയൂരിലെ ശര്‍ക്കരയ്ക്ക് ഇത്രയധികം മധുരം വരുന്നത്. പോരെങ്കില്‍ നാടന്‍ കരിമ്പിനങ്ങള്‍ തന്നെയാണ് ഇന്നും ഇവിടെ കൃഷിചെയ്തു പോരുന്നത്. അവയുടെ നടീല്‍ വസ്തുക്കളും കര്‍ഷകര്‍ തന്നെ തയ്യാറാക്കുന്നത്.
ശര്‍ക്കരയുണ്ടാക്കുന്നതിനായി പുലര്‍ച്ചെ അഞ്ചിനു തന്നെ കരിമ്പാലയില്‍ സ്ത്രീകളുടെ ഒരു ദിവസം ആരംഭിക്കുന്നു. അതിനുമുമ്പുള്ള ഏതാനും ദിവസം വെട്ടിക്കൊണ്ടുവന്ന കരിമ്പാണ് നിശ്ചിത ദിവസം ആട്ടി ശര്‍ക്കരയാക്കുന്നത്. കരിമ്പാട്ടല്‍ തീരുന്നത് രാത്രി എട്ടിനോ ഒമ്പതിനോ ഒക്കെയാകും. അതായത് കരിമ്പാട്ടുന്ന ദിവസങ്ങളില്‍ ഏതു സമയത്തു ചെന്നാലും ശര്‍ക്കര നിര്‍മാണം കാണാനും മധുരമൂറുന്ന ശര്‍ക്കര വാങ്ങാനും
സാധിക്കും.
കരിമ്പ് യന്ത്രവല്‍ക്കൃത റോളറില്‍ കയറ്റി ചതച്ച് നീരൂറ്റിയെടുക്കുന്നതാണ് ശര്‍ക്കരയുണ്ടാക്കുന്നതിന്‍റെ ഒന്നാമത്തെ പടി. ഈ നീര് എത്തുന്നത് വലിയൊരു ഡ്രം പോലെയുള്ള പാത്രത്തിലാണ്. ഒരു തവണ കുറുക്കുന്നതിനുള്ള നീരായാല്‍ അത് വാര്‍പ്പ് പോലെയുള്ള വലിയൊരു പാത്രത്തിലേക്ക് പകരുന്നു. ഇതിലാണ് കരിമ്പിന്‍ നീര് കുറുക്കി പാനിയാക്കുന്നത്. കൊപ്രയെന്നാണ് ഈ വാര്‍പ്പിന് നാടന്‍ ഭാഷയില്‍ നല്കിയിരിക്കുന്ന പേര്. കൊപ്ര സ്ഥിരമായി അടുപ്പിനുമുകളിലാണ് വച്ചിരിക്കുന്നത്. ആവശ്യാനുസരണം അടുപ്പില്‍ തീ കൂട്ടുകയും കുറയ്ക്കുകയും ചെയ്തുകൊണ്ടിരിക്കും. നീരെടുത്ത ശേഷമുള്ള കരിമ്പിന്‍റെ ചണ്ടിയാണ് തീ കത്തിക്കാനായി ഉപയോഗിക്കുന്നത്.
ഒരിക്കല്‍ കൊപ്രയില്‍ നീരുപകര്‍ന്നാല്‍ പിന്നെ നാലു മണിക്കൂറോളം സമയം തീയെരിച്ചു കൊണ്ടുതന്നെയിരിക്കണം. ഒരാള്‍ അടുപ്പില്‍ തീ ക്രമീകരിക്കുമ്പോള്‍ മറ്റു സ്ത്രീകള്‍ ക്രഷറിലേക്ക് കരിമ്പെത്തിക്കുകയോ ക്രഷറില്‍ അവ പിഴിയുകയോ ചെയ്യുകയാവും.
കരിമ്പിന്‍ നീര് പാകത്തിനു വറ്റി പാനി കുറുകി വരുന്നതിന് ഇവര്‍ക്ക് കൃത്യമായ അളവുണ്ട്. കരിമ്പിന്‍ നീര് തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ പതഞ്ഞു പൊങ്ങിക്കൊണ്ടിരിക്കും. പിന്നീട് പതയടങ്ങി താഴും. അതിനു ശേഷം കുറുകുന്നതനുസരിച്ച് വീണ്ടും തിളച്ചു പൊങ്ങും. അതും താഴ്ന്നു കഴിയുമ്പോഴാണ് പാനി വേണ്ട കുറുക്കത്തിലെത്തുന്നത്. പാകമായിക്കഴിയുമ്പോള്‍ ചങ്ങലയുടെ സഹായത്തോടെ കൊപ്ര വലിച്ചുയര്‍ത്തി തടികൊണ്ടുള്ള വലിയൊരു മരവിയിലേക്ക് പാനി പകരും. പരന്ന ഈ മരവിയിലെത്തിയാല്‍ കുറേ സമയം പാനി ഇളക്കിയാറിക്കുന്നതിനുള്ളതാണ്. ഈ മരവിക്ക് നാടന്‍ ഭാഷയില്‍ പറയുന്ന പേര് പണ്ണയെന്ന്. തമിഴുമായി സാമ്യമേറെയുള്ള മറയൂരിലെ ഉപകരണങ്ങളുടെ പേരിനു പോലും ഒരു തമിഴ് ടച്ചുള്ളത് സ്വാഭാവികം.
പാനിയുടെ ചൂട് പാകത്തിന് ആറിയാല്‍ പിന്നെ എല്ലാവരും ഒത്തുചേര്‍ന്ന് ശര്‍ക്കര ഉരുട്ടാന്‍ തുടങ്ങങ്ങും. ആവി പറക്കുന്ന പാനിയാണ്. വെറും കൈകൊണ്ടാണതു വാരിയെടുക്കുന്നത്. നിത്യത്തൊഴിലായതിനാല്‍ പാനി അവരുടെ കൈകകളെ പൊള്ളിക്കുന്നില്ല. അല്ലെങ്കില്‍ ജീവിതാവശ്യങ്ങള്‍ക്കു മുന്നില്‍ അവരാരും പൊള്ളല്‍ അറിയുന്നതേയില്ല. ഉരുളകാക്കിക്കഴിഞ്ഞാല്‍ അവസാനം അവയില്‍ ചെറുതായൊന്ന് അമര്‍ത്തും. അഞ്ചു വിരലുകളുടെയും പാട് പതിയുന്നതിനു വേണ്ടിയാണിത്. പരമ്പരാഗതമായി മറയൂര്‍ ശര്‍ക്കരയുടെ അടയാളമാണ് അഞ്ചുവിരലുകളുടെയും പാട്.
ഒരുപാട് നല്ല അറിവുകൾ പറഞ്ഞു തന്നൂലോ.. thanksss...ഈ കമന്റ് വായിക്കുന്ന എല്ലാർക്കും ഉപകാരം ആവട്ടെ..😍😍😍
@@sreesvegmenu7780എനിക്ക് ഒത്തിരി ഇഷ്ടം ആണ് അവിടുത്തെ കാഴ്ചകള്‍ ഒറ്റ ഇരിപ്പിന് മൊത്തം കണ്ടൂട്ടോ. വളരെ informative അത് പോലെ തന്നെ കിടുക്കാച്ചി വീഡിയോ. ഇത് പോലെ ഉള്ള വീഡിയോകള്‍ ഇനിയും ഉണ്ടാവട്ടെ.
Super
Good vlog and very informative, ശർക്കര എന്നാൽ അത് മറയൂർ ശർക്കര തന്നെയാണ്.
Thank you for sharing this .nammudae payasamthinu okkae ithra taste athukondanu.🙏🏻
ആഹാ... സൂപ്പർ വീഡിയോ സുന്ദരമായ കാഴ്ച മനോഹര മായ അവതരണം. വളരുക വളർത്തുക ഭാവുകങ്ങൾ.....
♥
ശർക്കര ഉണ്ടാക്കുന്നത് കണ്ടതിൽ വളരെ സന്തോഷം ഒരുപാട് പച്ചക്കറികളും എല്ലാം കണ്ടതിൽ ഒരുപാട് സന്തോഷമുണ്ട് അവിടെ പോകുന്നെങ്കിൽ വന്നാലോ
മനോഹരമായ കാഴ്ചകൾ.. ഒരുപാട് ഇഷ്ടമായി. വിശദമായി പറഞ്ഞും തന്നു.😍
സന്തോഷം 😍😍😍😍
Nice vlog. Iniyum ith polulla vlogs venam
Sure da..., 😍😍😍
Thanks Sree.Nalla madhuramulla marayoor kazhchakal kanichuthannathinu
🤩
നല്ല അറിവ്
🙏
Hi Sree. Very very informative video. Marayoor sarkkara=marayoor sarkkara. This message should reach all. Thank you Dr sis. 🙏🙏🙏
Happy to hear.. thanks for watching.. keep watching our vedios..
@@sreesvegmenu7780 Definitely. Thank you for quick reply Dr sis. God bless you 🙏
Tku Sree.... Nalla vedio.... 👌👌👌👌
Happy to hear... 😍😍
Polichu ... super video 😍😍😍
Thanks daaa
നല്ലൊരു വ്ലോഗ്... പോകണം എന്ന് വിചാരിച്ചിരിക്കുന്ന ഒരു സ്ഥലം... ഇനി എന്നാണാവോ ഒരു യാത്ര... 🤔😔
Gust role il sreerag ettan polichu
😍😍😍
Wonderful place
Really appreciate u r great efforts and u r presentation was also excellent.👍
🙏😊😍
നല്ല അവതരണം
Thankkkuuuuu... എല്ലാ വീഡിയോസും കാണണേ...
കലക്കി.
Thannnkkuuuii
Where to get genuine marayoor sarkara. Any outlet in kochi. Is it good for diabatic patients
Polichutttoiii
Thankss dear
Hi Sree.
Just happened to see Udupi sambar video of yours and felt glad that I finally found the choice of my favourite recipes.
I subscribed to this channel just two days back. One by one am watching and trying your recipies, everyone at home are loving it.
To talk about this video on Jaggery, the best part along with your effort is the BACK GROUND MUSIC that you chose is so HEAVENLY 🙏 amidst the beautiful NATURE. I just enjoyed it :) wishing you Good luck in every thing you do👍
🙏🙏🙏🙏🙏🙏so happy for your love and care
Kadakalil Marayoor sarkkara anna covarod koodi varunnath original anoo...original angane manassilakkam..paranju tharumoo sis.
Karutha niram aayirikkum... uppu undavilla..
Superb one....
Very informative
😍😍🙏
THANKS 🙏
Welcome🙏
Sharkkara, ethra perude Adhwanathinte phalamanu alle... Thank u Sree, itharam arivukal pakarnnu thannathinu. 😍😍
അതേ... keep watching our channel..
informative
Thankkyouu
എങ്ങനെയാണ് വാങ്ങിക്കേണ്ടത് മലപ്പുറം
ഡിസംബറിലാ ഞങ്ങളും പോയത്. ഇതെല്ലാം കണ്ടു .ഫാഷൻ ഫ്രൂട്ട്, ഓറഞ്ച് എല്ലാം വാങ്ങി.
Hi Sree, very nice info, very well presented by you. How do we reach this place From Trichur?
Go to munnar, then munnar to marayoor
@@sreesvegmenu7780 Thankyou Sree 👍☺️
Eethu district aanu
👌🏼😍😍😍
🙏😍
കുറച്ചു അയച്ചുതരുമോ, നല്ല presentation, അവിടെ എത്തുന്ന വഴി കൂടെ ഉള്പെടുത്താമായിരുന്നു
😊😊
Hai Sree, Marayur Sharkkara information is Very Good, Online aayitt Vagikkan partum?
Amazone iil okke available aanallo.. . online aayi vangaam..എത്രത്തോളം pure ആയിരിക്കും എന്ന് sure അല്ല എന്ന് മാത്രം..
Ok,Thank you.
Pls call 9562933785
Appo Sree... Njangal Thrissur il kadayil ninnum Marayoor Sharkkara vangarundu... Square type (whole packet as single pc) karuppu niram aanu, unda sharkkara yayum vangi slight brown niram aanu athinu.. ithonnum original aayirikkille... Sree..???😢😢
👍👍👍👍👍👍
എന്തായാലും പോകാൻ തീരുമാനിച്ചു!!! പോയി കണ്ടിട്ടു തന്നെ ബാക്കി കാര്യം!!!
Athe 😊😊😊
ഞങ്ങളും മറയൂർ പോയി. ശർക്കര വാങ്ങി.
അതെയോ 💘