O Priye... | Aniyathipravu | Kunchacko Boban | Shalini - Ouseppachan Hits

Поделиться
HTML-код
  • Опубликовано: 5 окт 2024
  • Song : O Priye...Priye Ninakkoru Gaanam..
    Movie : Aniyathipraavu [ 1997 ]
    Director : Faazil
    Lyrics : S Ramesan Nair
    Music : Ouseppachan
    Singer : KJ Yesudas
    ഓ.. പ്രിയേ..പ്രിയേ നിനക്കൊരു ഗാനം
    ഓ..പ്രിയേ പ്രാണനിലുണരും ഗാനം
    അറിയാതെ ആത്മാവില്‍ ചിറകു കുടഞ്ഞോരഴകെ
    നിറമിഴിയില്‍ ഹിമകണമായ് അലിയുകയാണീ വിരഹം
    ഓ.. പ്രിയേ..പ്രിയേ നിനക്കൊരു ഗാനം
    ഓ..പ്രിയേ.. എന്‍ പ്രാണനിലുണരും ഗാനം
    ജന്മങ്ങളായ് പുണ്യോദയങ്ങളായ് കൈവന്ന നാളുകള്‍
    കണ്ണീരുമായ്‌ കാണാക്കിനാക്കളായ് നീ തന്നൊരാശകള്‍
    തിരതല്ലുമേതു കടലായ്‌ ഞാന്‍ പിടയുന്നതേതു ചിറകായ് ഞാന്‍
    പ്രാണന്റെ നോവില്‍, വിടപറയും കിളിമകളായ് എങ്ങു പോയി നീ
    ഓ.. പ്രിയേ..പ്രിയേ നിനക്കൊരു ഗാനം
    ഓ..പ്രിയേ എന്‍ പ്രാണനിലുണരും ഗാനം
    വര്‍ണ്ണങ്ങളായ് പുഷ്പോല്‍സവങ്ങളായ് നീ എന്റെ വാടിയില്‍
    സംഗീതമായ്‌ സ്വപ്നാടനങ്ങളില്‍ നീ എന്റെ ജീവനില്‍
    അലയുന്നതേതു മുകിലായ്‌ ഞാന്‍ അണയുന്നതേതു തിരിയായ്‌ ഞാന്‍
    ഏകാന്ത രാവില്‍ കനലെരിയും കഥതുടരാന്‍ എങ്ങുപോയി നീ
    ഓ.. പ്രിയേ..പ്രിയേ നിനക്കൊരു ഗാനം
    ഓ..പ്രിയേ എന്‍ പ്രാണനിലുണരും ഗാനം
    അറിയാതെ ആത്മാവില്‍ ചിറകു കുടഞ്ഞോരഴകെ
    നിറമിഴിയില്‍ ഹിമകണമായ് അലിയുകയാണീ വിരഹം
    ഓ.. പ്രിയേ..പ്രിയേ നിനക്കൊരു ഗാനം
    ഓ..പ്രിയേ.. എന്‍ പ്രാണനിലുണരും ഗാനം
  • КиноКино

Комментарии • 1,2 тыс.

  • @ajithkumars6433
    @ajithkumars6433 3 года назад +1816

    ഇവർ തമ്മിൽ കല്യാണം കഴിക്കും എന്ന് വിശ്വസിച്ചിരുന്ന കാലം ഉണ്ടായിരുന്നു...ചാക്കോച്ചൻ ശാലിനി ഇഷ്ട്ടം😍😍😁😁

    • @rafiovingal4930
      @rafiovingal4930 3 года назад +67

      പക്ഷെ, അപ്പോഴേക്കും അജിത്തണ്ണൻ കൊത്തി കൊണ്ടുപോയില്ലേ..

    • @vishnuvellaayani291
      @vishnuvellaayani291 3 года назад +16

      അതെ...✌️✌️🤩

    • @ansadansad7102
      @ansadansad7102 3 года назад +9

      ഞാനും

    • @shinesanthosh.george
      @shinesanthosh.george 3 года назад +7

      Satyam

    • @vidyachandrak6450
      @vidyachandrak6450 3 года назад +20

      ഞാനും ശരിക്കും വിചാരിച്ചു, ചാക്കോച്ചൻ ശാലിനി ഇഷ്ടം, nice pairs

  • @abhilashk.b1592
    @abhilashk.b1592 3 года назад +1732

    റൊമാന്റിക് mood creat ചെയ്യാൻ ചുണ്ട് കടിച്ചു പറിക്കേണ്ടിവരുന്ന തലമുറയ്ക്ക് ചിന്തിക്കാൻ കഴിയുമോ, ഒരു നോട്ടം കൊണ്ട് 2.30 മണിക്കൂർ മുഴുവൻ റൊമാന്റിക് മൂടിലാകുന്ന 90 ന്റെ വസന്തം 🥰🥰🥰

    • @dreamworldstar
      @dreamworldstar 2 года назад +99

      Best comment ever❤

    • @neethuharidas8511
      @neethuharidas8511 2 года назад +55

      Bestt comnt. Ithu ellavarum kelkendavonnanu.pranayam manasil anu

    • @ambilipn46
      @ambilipn46 2 года назад

      🤍

    • @vijeeshmanad5778
      @vijeeshmanad5778 2 года назад +4

      😄😄😄

    • @kiranlal6746
      @kiranlal6746 2 года назад +88

      100% Correct...... മുഴു നീളപ്രണയകഥ ആയിരുന്നെങ്കിലും ഫാമിലി ഒന്നിച്ചല്ലേ നമ്മളൊക്കെ പോയി പടം കണ്ടത്

  • @sreenarayanank8992
    @sreenarayanank8992 3 года назад +838

    23 വർഷം കഴിഞ്ഞിട്ടും പഴമ തോന്നാത്ത സിനിമയും അതിലെ പാട്ടുകളും...
    നമ്മടെ ചാക്കോച്ചൻ ഒരു റൊമാന്റിക് ഹീറോ ആക്കിയ പടം.... അനിയത്തിപ്രാവ്....

    • @shinesanthosh.george
      @shinesanthosh.george 3 года назад +6

      Sathyam 20 vayasil nadan❤️❤️🥰🥰

    • @vidyachandrak6450
      @vidyachandrak6450 3 года назад +13

      Enikk ചാക്കോച്ചനെ അനിയത്തിപ്രാവ് മുതൽ തന്നെ ഇഷ്ടമാണ്. ശാലിനി യെയും. അവർ നല്ല ജോടികൾ. ഞാൻ രണ്ടു പ്രാവശ്യം അനിയത്തിപ്രാവ് തീയറ്ററിൽ നിന്ന് കണ്ടു

    • @vidyachandrak6450
      @vidyachandrak6450 3 года назад +6

      1976 ഇലാണ് ചാക്കോച്ചൻ ജനിച്ചത്, ഞാനും same വർഷം തന്നെ യാ ജനിച്ചത്

    • @vinayakan6405
      @vinayakan6405 3 года назад +3

      @@vidyachandrak6450 Appo chechikk 45 vayass aayalle 😂😂

    • @anupnair5652
      @anupnair5652 3 года назад +1

      Especially dasettan voice in songs.. woww beautiful..👍👍

  • @ajmalmpmuhammed1170
    @ajmalmpmuhammed1170 3 года назад +721

    എന്താണെന്ന് അറിയില്ല ഈ പാട്ടു കേൾക്കുമ്പോൾ നെഞ്ചു പൊട്ടുന്നു കരയാൻ തോനുന്നു . എവിടെയോ പോയ എന്റെ ബാല്യം ഓർക്കുന്നു ❤️❤️❤️

  • @sajjantn9728
    @sajjantn9728 3 года назад +393

    അന്ന് പെൺകുട്ടികളിൽ ചാക്കോച്ചൻ ഒരു വികാരം തന്നെ ആയിരുന്നു ...❤️❤️❤️❤️
    കള്ള ബഡുവ 😜

  • @swarajkrishna8045
    @swarajkrishna8045 3 года назад +342

    ഔസേപ്പച്ചൻ സാറിന്റെ ബിജിഎം ആണ് ഈ പടത്തിന്റെ ഹൈലൈറ്

    • @santhoshr4143
      @santhoshr4143 3 года назад +4

      ആരാണ് എഴുതിയത്

    • @arjunp1434
      @arjunp1434 3 года назад +5

      @@santhoshr4143എസ്. രമേശൻ നായർ

    • @siljojacob
      @siljojacob 3 года назад +2

      With രമേശൻ നായർ ലിറിക്സ് 🔥🔥

    • @jithinkuttappan8256
      @jithinkuttappan8256 2 месяца назад

      Programmed by Harris Jayaraj 💥💥💥💥💥💥

  • @haneebeats8631
    @haneebeats8631 2 года назад +253

    ♥️♥️♥️ഈ ഗാനത്തിന് ജീവൻ നൽകിയ ഔസേപ്പച്ചൻ സാറിനെ ആരും കാണാതെ പോകരുത് ♥️♥️♥️

    • @ammayi25
      @ammayi25 Год назад +2

      Aaarum angine cheyithittilla

    • @Shaheeer1Shaee2222e
      @Shaheeer1Shaee2222e Год назад +5

      രമേശൻ സർ

    • @nonsense2132
      @nonsense2132 Год назад

      എവിടെ? ഞാൻ കണ്ടില്ല...😢

    • @AnoopSubi
      @AnoopSubi 11 месяцев назад +2

      💯💗

    • @haneebeats8631
      @haneebeats8631 11 месяцев назад

      ​@@Shaheeer1Shaee2222eMusic 😊

  • @iqubaliqu673
    @iqubaliqu673 3 года назад +123

    കുഞ്ചാക്കോ ബോബന് ശാലിനി യോളം ചേർച്ചയുള്ള നായിക വേറെ ഇല്ല. കുഞ്ചാക്കോ ബോബൻ ശാലിനി ജോഡി ഇഷ്ടം.

  • @jacobjerry7618
    @jacobjerry7618 3 года назад +241

    മലായാളത്തിലെ ഒരു തലമുറ മുഴുവൻ എറ്റെടുത്ത സിനിമയും ഗാനവും. ഗോൾഡൻ ഹിറ്റ് എന്ന് വിശേഷിപ്പിക്കാം

  • @anoops5078
    @anoops5078 3 года назад +459

    ദാസേട്ടന്റെ ആലാപനം വാക്കുകൾക്കുമതീതം...❤
    ശെരിക്കും ഗന്ധർവ്വൻ തന്നെ
    ഗാനശില്പികൾക്ക് നമസ്ക്കാരം ❤❤❤

    • @vishnugm2110
      @vishnugm2110 2 года назад +2

      ❤❤❤

    • @labelfive1730
      @labelfive1730 2 года назад

      Dasapano...real selfish...dasapan..

    • @anoops5078
      @anoops5078 2 года назад +16

      @@labelfive1730 podaaaa oooleeeeeeeeeee

    • @sivakmr483
      @sivakmr483 2 года назад +1

      @@labelfive1730 പൊട്ടൻ ചങ്കരാ പോടാ

    • @sivakmr483
      @sivakmr483 2 года назад +3

      💯💯💯🙏

  • @sujithv2521
    @sujithv2521 3 года назад +3255

    അനിയത്തിപ്രാവ് മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍👍

  • @bijeeshbalankl536
    @bijeeshbalankl536 3 года назад +2336

    സ്വന്തം ഭാര്യക്ക് ഇതിലും വലിയ ഡെഡിക്കേഷൻ ഉണ്ടോ മാസ്സ് ചാക്കോച്ചൻ 🔥🔥🔥🔥🔥

  • @jmncreations3843
    @jmncreations3843 3 года назад +265

    മലയത്തിലെ എക്കാലത്തെയും യൂത്ത് സ്റ്റാർ കുഞ്ചാക്കോ ബോബൻ 💖💖

  • @appu0008
    @appu0008 3 года назад +218

    സിനിമയുടെ അവസാനം സുധി മിനിയെ അവൾടെ വീട്ടുകാരെ തിരിച്ചേൽപ്പിക്കാൻ പറയുമ്പോൾ ഇന്നസെൻ്റിൻ്റെ കഥാപാത്രം ചെല്ലപ്പൻ ചേട്ടൻ പറയുന്നൊരു ഡയലോഗ് ഉണ്ട്..."പാഠമാണ് ഇത് .. ഒരു പാട് മക്കൾക്കുള്ള പാഠം... ആ കാലഘട്ടത്തെ ചെറുപ്പക്കാരെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് ഈ സിനിമയും ഇതിലെ സന്ദേശവും..
    ഇതിലെ പ്രണയത്തിന് വല്ലാത്ത ഒരു നിഷ്കളങ്കതയുണ്ട്.. ഒടുവിൽ ശ്രീവിദ്യ ചേച്ചിയും കെ.പി.എ.സി. ലളിത ചേച്ചിയും കൂടെയുള്ള ആ രംഗം മലയാള സിനിമയിലെ ഏറ്റവും മനോഹരമായ ഒരു ക്ലൈമാക്സും മലയാളിക്ക് സമ്മാനിച്ചു..
    പ്രണയം എന്ന വികാരം എന്താണെന്ന് ഇത്ര മനോഹരമായി കാണിച്ചു തന്ന ഫാസിൽ സാറിനു ഒരു ബിഗ് സല്യൂട്ട്.. ❤️❤️❤️

    • @abhijithmk698
      @abhijithmk698 3 года назад +1

      സത്യം. ശക്തമായ ഒരു message ഉള്ള ഒരു സിനിമ.

    • @muhammedharshad517
      @muhammedharshad517 3 года назад

      Well said

    • @nithinva6106
      @nithinva6106 3 года назад +2

      Karanju mathram kaanunna climaxx

    • @jayakrishnanr2173
      @jayakrishnanr2173 3 года назад +4

      ഇതുപോലെ ഒരു സിനിമ ഇനി ഉണ്ടാകുമോ ഫാസിൽ മാജിക്‌. കുഞ്ചാക്കോ തരംഗം ഇതുപോലെ ഇന്നുവരെ ഒരു നായകനും ഒരു ആദ്യ സിനിമയിൽ പോപ്പുലരിറ്റി കിട്ടി കാണില്ല.

  • @riyasfemila3727
    @riyasfemila3727 3 года назад +100

    96-2006 വരെയുള്ള കുട്ടിക്കാലം ഓഹ് അതൊരു സംഭവം തന്നെയായിരുന്നു.

    • @Sreejith5777
      @Sreejith5777 3 года назад +5

      ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് റിലീസ് സെന്ററായ തലശ്ശേരി ചിത്ര വാണിയിൽ നിന്ന് കണ്ടത് ....ഹൊ...

    • @NidhinSnidhizz
      @NidhinSnidhizz 3 месяца назад

      indeed bro..

  • @jithinjohnmundackalma3217
    @jithinjohnmundackalma3217 3 года назад +580

    1997ൽ.60വയസ് ഉള്ള യേശുദാസ് 21വയസുള്ള കുഞ്ചാക്കോ ബോബനു വേണ്ടി പാടിയ പാട്ട്.... 97കാലഘട്ടത്തിലെ യൂത്തൻ മാരും യൂത്തികളും നെഞ്ചിൽ ഏറ്റിയ പാട്ട്.... ചാക്കോച്ചൻ ശാലിനി ♥️😍😍😍😍😍😍.ഇതിനു 2021ൽ കമന്റാന് വന്ന ഞാനും 🤣🤣

    • @manulogin514
      @manulogin514 3 года назад +34

      യേശുദാസ് എന്ന നമ്മുടെ ദാസേട്ടൻ ഒരു അത്ഭുതമാണ് bro.. സത്യൻ മാഷ് മുതൽ നിവിൻ പൊളി ക്ക്‌ വരെ അദ്ദേഹം പാടി... ❤❤❤

    • @sahadevan2594
      @sahadevan2594 3 года назад +31

      ഒരു ചെറിയ തിരുത്ത്‌, അന്ന് യേശുദാസിനു 57 വയസ്സ് 🤩1940 Jan 10🤭ഇപ്പോൾ 81 കഴിഞ്ഞു 8 മാസവും ആയി, വേണമെങ്കിൽ ഇപ്പോഴും ഒരു പുതിയ ചാക്കോചന് വേണ്ടി പാടി നോക്കാം..

    • @susyjohnson9998
      @susyjohnson9998 2 года назад +1

      Leg ok ayo ente monekalum 8 years mathrame difference orkumbol chilappol nanamakum

    • @susyjohnson9998
      @susyjohnson9998 2 года назад

      Njanitta message please public ayi idelle delete it

    • @ielts_jam4437
      @ielts_jam4437 2 года назад +2

      2022il ithu vaayikkuna njn 😜

  • @akkientertainments3287
    @akkientertainments3287 3 года назад +97

    3:23 വർണങ്ങളായി..എന്നു തുടങ്ങുന്ന വരികൾ ഒക്കെ ചാക്കോച്ചൻ എത്ര മനോഹരമായി പാടി അഭിനയിച്ചിരിക്കുന്നു...ഒരു തുടക്കകാരന്റെ പേടി ഒന്നും ഇല്ല 😘😍😘😍😘

    • @kudos991
      @kudos991 8 месяцев назад

      💯 ❤

  • @syamaprasadm2533
    @syamaprasadm2533 3 года назад +150

    വരികൾ - S രമേശൻ നായർ സാർ ❤❤❤ഇന്ന് (18/6/2021)അദ്ദേഹം നമ്മളെ വിട്ട് പോയി😔😔😔....എന്നും മലയാളികൾക്ക് ഓർമ്മിക്കാൻ ഒരുപാട് നല്ല ഗാനങ്ങൾ നൽകികൊണ്ട്

    • @srulinej9449
      @srulinej9449 3 года назад +4

      Athe😥

    • @abinbaby487
      @abinbaby487 2 года назад

      NINTE ARELUM ANO KODAKAMBI

    • @thusharr9052
      @thusharr9052 Год назад

      Fasilinte vere padangal onnu Kandu Nokku ttoo

    • @syamaprasadm2533
      @syamaprasadm2533 Год назад +1

      @@thusharr9052 എന്താ സംഭവം ബ്രോ. ഫാസിലിന്റെ മിക്ക പടങ്ങളും കണ്ടിട്ടുണ്ട്.

  • @nisar-yakki9737
    @nisar-yakki9737 2 месяца назад +18

    കാലങ്ങൾക്കിപ്പുറം വീണ്ടും ഓടിവന്നു കെട്ടവരുണ്ടോ ❤️90 ❤️കിഡ്സ്‌ 😢വീണ്ടും കേട്ട ദിനം ധന്യം 9-7-24

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 года назад +393

    ഫാസിലിന്റെ സിനിമകൾ കാണുമ്പോൾ നല്ല ഫീല് ആണ്...മഞ്ഞിൽ വിരിഞ്ഞ പൂക്കൾ,പപ്പയുടെ സ്വന്തം അപ്പൂസ്,
    മണിച്ചിത്രതാഴ്, അനിയത്തിപ്രാവ്, ഹരികൃഷ്ണൻസ് ♥️♥️

  • @manulogin514
    @manulogin514 2 года назад +31

    എന്റെ പൊന്ന് ദാസേട്ടാ....❤❤❤❤
    പറയാൻ വാക്കുകളില്ല...
    ചുമ്മാതല്ല ഇദ്ദേഹത്തെ ഗാനഗന്ധർവ്വൻ എന്ന് വിളിക്കുന്നത്‌..

  • @amalsvlog4978
    @amalsvlog4978 3 года назад +176

    അനിയത്തിപ്രാവ് സിനിമ ഫാൻസ്‌ ഇവിടെ ലൈക് ചെയ്യുക

  • @Mystatusvb
    @Mystatusvb 3 года назад +302

    1997ലെ കാമുകി കാമുകന്മാർക്ക് ഇടയിൽ മിനിയും,സുധിയും ഒരു താരംഗമായിരുന്നു 🥰....

    • @shinesanthosh.george
      @shinesanthosh.george 3 года назад +10

      Sathyam... Nte kuttykalathe youth icon.. Romantic hero❣️

  • @antonychambakkadan8267
    @antonychambakkadan8267 3 года назад +1585

    അനത്തെ കാലത്തെ ക്രിസ്തുമസ് കാർഡ്: കുഞ്ചാക്കോയും, ശാലിനിയും ലൈബ്രറിയിൽ നിൽക്കുന്ന സിനിലിള്ള കാർഡ് ഓർമ്മയുള്ളവർ ലൈക്കടിക്കു.

    • @ansadansad7102
      @ansadansad7102 3 года назад +6

      അതെ അതെ

    • @amiizra3218
      @amiizra3218 3 года назад +6

      Ya bro crct

    • @vidyachandrak6450
      @vidyachandrak6450 3 года назад +3

      ലൈക്‌

    • @vidyachandrak6450
      @vidyachandrak6450 3 года назад +4

      Yes, ഓർമയുണ്ട്, ഞാൻ അന്ന് ഡിഗ്രി ക്ക് പഠിക്കുവാ

    • @antonychambakkadan8267
      @antonychambakkadan8267 3 года назад +6

      @@vidyachandrak6450 ഞാൻ ആറാം ക്ലാസിൽ 1997

  • @shibinashibi2463
    @shibinashibi2463 2 года назад +174

    ഈ പാട്ട് കേൾക്കുമ്പോൾ എന്തിനാന്നറിയാതെ ചങ്കിനുള്ളിൽ ഒരുപിടച്ചിൽ അത് കണ്ണുനീരായി പുറത്തോട്ട് വരുന്നു. ലൈഫിൽ നഷ്ടപെട്ട സുവർണ കാലങ്ങൾ, നിമിഷങ്ങൾ.... ഒന്നും ഒരിക്കലും ഇനി തിരിച്ചു വരില്ലലോ എന്നോർക്കുമ്പോ വല്ലാത്തൊരു feeling....ഇന്ന് ഇപ്പൊ പുറകോട്ട് ചിന്തിക്കുമ്പോൾ, ആ ദിവസങ്ങൾ ഓർമ്മയില്ലേക് കടന്നു വരുമ്പോൾ വേറൊരു ലോകം...അന്നത്തെ കാലത്തെ വെയിലിനു പോലും ഒരു നിഷ്കളങ്കത ഉണ്ടായിരുന്നു...

  • @anoopkhan1257
    @anoopkhan1257 3 года назад +47

    അന്ന് തീയേറ്റർ പ്രിന്റ് വിഡിയോ കാസറ്റ് കടകാരുടെ പവർ ചില്ലറ ഒന്നും അല്ലായിരുന്നു 🤦‍♂️🤦‍♂️തീയേറ്ററിൽ ഒരു രാജമല്ലി സോങ് ഉഫ് 🥳🥳🥳പൊളി ഫീൽ ആയിരുന്നു 💖

  • @sreezsree3837
    @sreezsree3837 3 года назад +20

    Oo എൻ്റെ ദൈവമെ എന്തൊരു ഫീലിംഗ് സോങ്ങാണ് ഇനിയുണ്ടകുമോ ഇതുപോലൊരു പാട്ട്😭😭😭

  • @justinambookan
    @justinambookan 3 года назад +58

    പ്രാണൻ കീറി വലിക്കുന്ന real പ്രേമം. ചാക്കോച്ചാ.....ശാലിനി .......pure lirics, music തന്നവർക്കുള്ളതാണ് real thanks. ഇവർ കല്യാണം കഴിച്ചിരിക്കും എന്നു തോന്നിക്കുന്ന ഒരുപാട് films. But purity നഷ്ടപെടാത്ത ചാക്കോച്ചൻ പ്രണയം. എനിക്കും ഒരു 20 വയസു കുറഞ്ഞ പോലെ

    • @manulogin514
      @manulogin514 3 года назад +7

      താങ്കൾ പറഞ്ഞത് ശെരിയാണ് ...
      ഈ film കണ്ടപ്പോൾ...film എന്ന് പറയാൻ പറ്റില്ല ജീവിതമാണ്..
      നെഞ്ചിൽ എവിടെയോ ഒരു വേദന പോലെ.... എന്ത് നിഷ്‌ക്കളങ്കമായ പ്രണയം..... കാലമേ.. ഇതുപോലൊരു പ്രണയം ഇനി ഉണ്ടാകുമോ??

  • @sruthyjs8200
    @sruthyjs8200 3 года назад +82

    തിരതല്ലുമേതു കടലായ് ഞാൻ പിടയുന്നതേതു ചിറകായ് ഞാൻ
    പ്രാണന്റെ നോവിൽ...വിടപറയും കിളിമകളായ് എങ്ങു പോയി നീ...❤️
    Entha feel💝💝💝fav song😍

  • @Swathyeditz133
    @Swathyeditz133 3 года назад +244

    *ഗാനഗന്ധർവ്വൻ ദാസേട്ടൻ ആലപിച്ച പ്രണയഗാനങ്ങൾ ഒന്ന്....ഒരു പക്ഷെ പ്രേണയിക്കാത്തവർ പോലും പ്രേണയിച്ചു പോകുന്ന അതിമനോഹരമായ വരികൾ ചേരുന്ന ഗാനം* 🤘❤️❤️🎵🎵

    • @sk36918
      @sk36918 3 года назад +6

      Yessss

    • @jagadishbabu82
      @jagadishbabu82 3 года назад +1

      Athimanoharamaaya Varikal ezhuthiyathu S. Rameshan Nair sir aanu.. Addehathinte ella gaanangalum kavitha thulumbunna athimanoharamaaya varikalodu koodiyethanu..
      Aa Mahanubhavanu nithyshaanthi nerunnu. 🙏 🙏

    • @ponnustreand2594
      @ponnustreand2594 3 года назад +2

      Ayal bhoomiyil avatharicha gandarvan aaanu................

    • @devidas671
      @devidas671 2 года назад

      പ്രണയിക്കാൻ തോന്നുന്നുണ്ടോ 🙄

    • @Swathyeditz133
      @Swathyeditz133 2 года назад

      @@devidas671 Ys🤘🏻❣️

  • @salihk4441
    @salihk4441 3 года назад +17

    അന്ന് youtube ഇല്ലാത്ത കാലത്ത് മെഗാ ഹിറ്റ്‌ ആയ പാട്ടുകളും സിനിമയും..... ദാറ്റ്‌ is അനിയത്തിപ്രാവ്
    90s കിഡ്സ്‌ know.......

  • @jithinm8048
    @jithinm8048 3 года назад +92

    മനസ്സിൽ പ്രണയം ഉണർത്തുന്ന വരികൾ ദാസേട്ടന്റെ മാന്ത്രിക ആലാപനം
    എത്ര കാലം കഴിഞാലും മറക്കില്ല
    ഇതിലെ ഓരോ ഗാനങ്ങളും
    അവിസ്മരനീയം
    ഔസേപ്പച്ചൻ 🙏
    ചാക്കോച്ചൻ ശാലിനി ജോഡി ♥️♥️♥️

  • @GAMERROBIN..
    @GAMERROBIN.. 2 года назад +22

    ഞാൻ ജനിച്ചത് 2003ൽ ആണ്. ടീവിൽ പല തവണ ഈ മൂവിയുടെ അറ്റവും മൂലയും കണ്ടിട്ടുണ്ടന്നല്ലാതെ ഈ ഇടക്കാണ് ഫോണിൽ ഫുൾ ആയി കാണുന്നത്. എന്റെ ഒരു അഭിപ്രായത്തിൽ ഇത്രയും ഒരു മനോഹരമായ സിനിമ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ഇപ്പോഴത്തെ ഒരുപാടു സിനുമാ കണ്ടു ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും. ഇത് കണ്ടപ്പോൾ ആണ് മനസ്സിലായത് അതൊന്നും ഇതിന്റെ മുന്നിൽ ഒന്നും അല്ലെന്ന കാര്യം. അനിയത്തിപ്രവും, നിറവും മനസ്സിൽ അങ്ങ് പതിഞ്ഞു പോയി. പിന്നെ ഞാൻ ഇപ്പോൾ ചാക്കോച്ഛന്റെയും, ശാലിനിയുടെയും കടുത്ത ഒരു ആരാതകൻ കൂടിയാണ്🥰 ❤️

  • @shaymashayma8218
    @shaymashayma8218 3 года назад +99

    സ്വന്തം ഭാര്യയുടെ പേര് തന്നെ പാട്ട് ഓpriye എൻ പ്രാണനിൽ ഉണരും ഗാനം ജൻമങ്ങളായ്

  • @jibinjohnson9403
    @jibinjohnson9403 3 года назад +53

    ഉത്തരം ഇല്ലാത്ത ചോദ്യം....... ദാസേട്ടൻ പാടിയതിൽ ഏറ്റവും മികച്ച ഗാനം ഏത് ഒരാൾക്കും ഉത്തരം ഉണ്ടാവില്ല 🙏🙏

    • @martinjoseph4075
      @martinjoseph4075 Год назад

      സത്യം

    • @farhanafaru6293
      @farhanafaru6293 7 месяцев назад

      എനിക്ക് ഈ സോങ് ആണ് ദാസേട്ടന്റെ best

  • @അർജുൻഒവി
    @അർജുൻഒവി 3 года назад +220

    ഇപ്പോൾ ഉളള ദുൽകർ ഫഹദ് നിവിൻ പോളി അന്ന് ഒരാളെ ഉണ്ടായിരുന്നുള്ളു ചാക്കോച്ചൻ

    • @Kannur_kkaran37
      @Kannur_kkaran37 3 года назад +21

      Stylil dulquer fahad ninvin okke chaakkochante 7 ayalath illa abhinayathilum

    • @harithak8948
      @harithak8948 3 года назад +6

      Chakochante athra varoolaaaa

    • @അർജുൻഒവി
      @അർജുൻഒവി 3 года назад +5

      @@harithak8948 എനിക്ക് 25 വയസ്സ് ഉള്ളു എന്നാൽ ചാക്കോച്ചൻ വേറെ ലെവൽ ആണ് പണ്ട് മുതൽ തുടങ്ങിയാ ഇഷ്ടം ആണ് ❤️❤️❤️

    • @sayusayu1237
      @sayusayu1237 2 года назад

      @@Kannur_kkaran37 abhinayam fahad aanu mishter pwoli🔥

  • @vvskuttanzzz
    @vvskuttanzzz 3 года назад +268

    ഈ പാട്ട് കേട്ടാൽ...... പിന്നെ പ്രേമിക്കാൻ പെണ്ണൊന്നും വേണ്ടെന്നേ......❤
    ചാക്കോച്ചൻ 😍 ശാലിനി ചേച്ചി
    ഔസേപ്പച്ചൻ🥰
    ദാസേട്ടൻ 👌🏻

  • @sabarinath3085
    @sabarinath3085 2 года назад +23

    എപ്പോ കേട്ടാലും ആദ്യ പ്രണയം ഓർമയിൽ വരും.. ഗോഡ്ലി ❤
    One year മാത്രം നിന്ന റിലേഷൻ, പക്ഷെ മറക്കാൻ പറ്റുന്നില്ല.. ❤
    അത്രക്ക് ഇഷ്ട്ടം ആയിരുന്നു ❤
    നന്നായി ജീവിച്ചാൽ മതി 🥺❤

    • @rinuar7414
      @rinuar7414 Год назад +1

      Pinneed ethu patti bro,, athrayum ishtam undayirunnitum

  • @chackochanfan7918
    @chackochanfan7918 3 года назад +109

    ഒരു കാലത്ത് മലയാളികളെ പ്രണയിക്കാൻ പഠിപ്പിച്ച ജോഡിയും സിനിമയും, ഈ പാട്ട് കേട്ടു കഴിയുമ്പോൾ പ്രണയം ഇല്ലാത്തവന്റെ ഉള്ളിൽ പോലും ചെറിയൊരു പ്രണയം തോന്നിപോകും💖ദാസേട്ടന്റെ മാന്ത്രിക ശബ്ദവും ഔസേപ്പച്ചന്റെ Bgmഉം എക്കാലത്തെയും പ്രണയജോടിയായ ചാക്കോച്ചനും ശാലിനിയും പിന്നെ മനസ്സിൽ തട്ടുന്ന വരികളും... 😍

    • @shafaft2517
      @shafaft2517 3 года назад +5

      S. രമേശൻ നായരുടെ വരികളും.

    • @ansadansad7102
      @ansadansad7102 3 года назад +2

      ശെരിയാണ് പ്രണയം തോന്നിപോകും.

    • @manulogin514
      @manulogin514 3 года назад +3

      പണ്ട് സത്യൻ മാഷ് നു വേണ്ടി പാടിയ ദാസേട്ടൻ തന്നെയാണോ ഈ പാടീക്കണേ... എന്ത് മധുരമുള്ള ശബ്ദം... ❤❤❤

  • @poojaashok6751
    @poojaashok6751 3 года назад +67

    യേശുദാസ് മികച്ച പാട്ടുകളിൽ ഒന്ന്...🥰.. Cute pair ever😍😍💕💕💕

    • @vinayakan6405
      @vinayakan6405 3 года назад +1

      Yesudas Ennu parayaruth Dasettan angine parayoo

    • @jomon3609
      @jomon3609 Год назад

      ​@@vinayakan6405ദാസപ്പൻ.. അവനു അത്രയും അലങ്കാരം മതി

    • @anoopkb3830
      @anoopkb3830 7 месяцев назад

      ​@@jomon3609 പുള്ളി നിങ്ങക് ക്യാഷ് വലതും തരാൻ ഉണ്ടോ

  • @lovelyheart3736
    @lovelyheart3736 2 года назад +21

    ഓ.. പ്രിയേ..പ്രിയേ നിനക്കൊരു ഗാനം
    ഓ..പ്രിയേ എന്‍ പ്രാണനിലുണരും ഗാനം
    അറിയാതെ ആത്മാവില്‍ ചിറകു കുടഞ്ഞോരഴകെ
    നിറമിഴിയില്‍ ഹിമകണമായ് അലിയുകയാണീ വിരഹം
    ഓ.. പ്രിയേ..പ്രിയേ നിനക്കൊരു ഗാനം
    ഓ..പ്രിയേ.. എന്‍ പ്രാണനിലുണരും ഗാനം
    ജന്മങ്ങളായ് പുണ്യോദയങ്ങളായ് കൈവന്ന നാളുകള്‍
    കണ്ണീരുമായ്‌ കാണാക്കിനാക്കളായ് നീ തന്നൊരാശകള്‍ തിരതല്ലുമേതു കടലായ്‌ ഞാന്‍ പിടയുന്നതേതു ചിറകായ് ഞാന്‍
    പ്രാണന്റെ നോവില്‍,
    വിടപറയും കിളിമകളായ് എങ്ങു പോയി നീ
    ഓ.. പ്രിയേ..പ്രിയേ നിനക്കൊരു ഗാനം
    ഓ..പ്രിയേ എന്‍ പ്രാണനിലുണരും ഗാനം
    വര്‍ണ്ണങ്ങളായ് പുഷ്പോല്‍സവങ്ങളായ് നീ എന്റെ വാടിയില്‍ സംഗീതമായ്‌ സ്വപ്നാടനങ്ങളില്‍ നീ എന്റെ ജീവനില്‍ അലയുന്നതേതു മുകിലായ്‌ ഞാന്‍ അണയുന്നതേതു തിരിയായ്‌ ഞാന്‍ ഏകാന്ത രാവില്‍
    കനലെരിയും കഥതുടരാന്‍ എങ്ങുപോയി നീ
    ഓ.. പ്രിയേ..പ്രിയേ നിനക്കൊരു ഗാനം
    ഓ..പ്രിയേ എന്‍ പ്രാണനിലുണരും ഗാനം
    അറിയാതെ ആത്മാവില്‍ ചിറകു കുടഞ്ഞോരഴകെ
    നിറമിഴിയില്‍ ഹിമകണമായ് അലിയുകയാണീ വിരഹം
    ഓ.. പ്രിയേ..പ്രിയേ നിനക്കൊരു ഗാനം
    ഓ..പ്രിയേ.. എന്‍ പ്രാണനിലുണരും ഗാനം

  • @prayermantras2015
    @prayermantras2015 10 месяцев назад +8

    ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം..
    ഓ..പ്രിയേ..എൻ പ്രാണനിലുണരും ഗാനം..
    അറിയാതെ ആത്മാവിൽ ചിറകു കുടഞ്ഞോരഴകെ..
    നിറമിഴിയിൽ ഹിമകണമായ് അലിയുകയാണീ വിരഹം..
    ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം..
    ഓ..പ്രിയേ..എൻ പ്രാണനിലുണരും ഗാനം..
    ജന്മങ്ങളായ്..പുണ്യോദയങ്ങളായ്..കൈവന്ന നാളുകൾ..
    കണ്ണീരുമായ്..കാണാക്കിനാക്കളായ്..നീ തന്നൊരാശകൾ..
    തിരതല്ലുമെതു കടലായ് ഞാൻ..തിരയുന്നതെതു ചിറകായ് ഞാൻ..
    പ്രാണന്റെ നോവിൽ..വിടപറയും കിളിമകളായ്..എങ്ങു പോയി നീ..
    ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം..
    ഓ..പ്രിയേ..എൻ പ്രാണനിലുണരും ഗാനം..
    വർണ്ണങ്ങളായ്...പുഷ്പ്പോത്സവങ്ങളായ്..നീ എന്റെ വാടിയിൽ..
    സംഗീതമായ്..സ്വപനാടനങ്ങളിൽ..നീ എന്റെ ജീവനിൽ..
    അലയുന്നതെതു മുകിലായ് ഞാൻ..അണയുന്നതെതു തിരിയായ് ഞാൻ...
    ഏകാന്ത രാവിൽ..കനലെരിയും കഥ തുടരാൻ..എങ്ങു പോയി നീ..
    ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം..
    ഓ..പ്രിയേ..എൻ പ്രാണനിലുണരും ഗാനം..
    അറിയാതെ ആത്മാവിൽ ചിറകു കുടഞ്ഞോരഴകെ..
    നിറമിഴിയിൽ ഹിമകണമായ് അലിയുകയാണീ വിരഹം..
    ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം..
    ഓ..പ്രിയേ..എൻ പ്രാണനിലുണരും ഗാനം..

  • @uvaispullara5014
    @uvaispullara5014 3 года назад +27

    ജന്മങ്ങളായ് പുണ്യോദയങ്ങളായ് കൈവന്ന നാളുകള്‍
    കണ്ണീരുമായ്‌ കാണാക്കിനാക്കളായ് നീ തന്നൊരാശകള്‍
    തിരതല്ലുമേതു കടലായ്‌ ഞാന്‍ പിടയുന്നതേതു ചിറകായ് ഞാന്‍
    പ്രാണന്റെ നോവില്‍, വിടപറയും കിളിമകളായ് എങ്ങു പോയി നീ....

  • @mr_wanderlust_7215
    @mr_wanderlust_7215 Год назад +16

    Ouseppachan _ God ❤️💯😘😘
    90's kids all tym fav.what ah nostalgic feel❤️💔
    2023 ൽ ഇവിടെ വന്നവർ ?

  • @Harittz
    @Harittz 2 года назад +12

    ഈ പാട്ടു കേൾക്കുമ്പോൾ ഒരിക്കലെങ്കിലും ആ പഴയ ബാല്യത്തിലേക്ക് ഒരു വെട്ടം പോയിരുന്നെങ്കിൽ നമ്മളൊക്കെ ഏറ്റവും കൂടുതൽ സന്തോഷിചിച്ചിരുന്ന ഒരുപിടി ഓർമ്മകൾ നമ്മുക് തന്ന ആ പഴയ ബാല്യത്തിലേക്ക് 😌

  • @devbose1311
    @devbose1311 2 года назад +42

    25 years❤️. Fantastic song and singer.

  • @Sargam001
    @Sargam001 2 года назад +143

    സത്യൻ മാഷ് മുതൽ ഉണ്ണി മുകുന്ദൻ വരെ
    ഒരേ ഗായകൻ... 1000 വർഷത്തിൽ ഒരിക്കൽ വരാറുള്ള അവതാരം ഗാനഗന്ധർവൻ ❤️❤️❤️❤️❤️❤️

    • @OMKAR-dl9mv
      @OMKAR-dl9mv 2 года назад +4

      ദാസേട്ടൻ ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏

    • @shymappshyma4235
      @shymappshyma4235 Год назад

      Chemistry note book poya Aannan

    • @shymappshyma4235
      @shymappshyma4235 Год назад

      niram ,prem puchari

    • @ABINSIBY90
      @ABINSIBY90 Год назад

      Correct

    • @martinjoseph4075
      @martinjoseph4075 Год назад +2

      സന്തോഷം, സങ്കടം, പ്രണയം, വിരഹം ഈ സ്വരം എന്നും മുന്നിൽ തന്നെ..❤

  • @Aparna_Remesan
    @Aparna_Remesan 3 года назад +123

    "ചങ്ക് പറിചെടൂത്തോണ്ട് പോകുന്ന വേദനേം കടിച്ചമർത്തി അവള് നിന്നത് കണ്ടില്ലേ നിങ്ങൾ ഒക്കെ.അവളുടെ ഇഷ്ടം നടത്തി കൊടുക്കെടാ മക്കളേ"😢
    ലാസ്റ്റ് ഉള്ള ലളിത ചേച്ചിയുടെ ഡയലോഗ്.😢👌😍😍

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 года назад

      ഈ ഡിപിയിൽ ഉള്ള പൂച്ചയുടെ പേര് എന്തായിരുന്നു??🤔 പറയാമോ മറന്നുപോയി..

    • @Aparna_Remesan
      @Aparna_Remesan 3 года назад

      @@angrymanwithsillymoustasche മണിയൻ.😂😂

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 года назад

      @@Aparna_Remesan thank you😍 ഒരു ആവശ്യം ഉണ്ടായിരുന്നു 😍😍

    • @Aparna_Remesan
      @Aparna_Remesan 3 года назад

      @@angrymanwithsillymoustasche എന്താണ്🙄

    • @Aparna_Remesan
      @Aparna_Remesan 3 года назад

      @Anjana Anjuzzz നീ എന്നാടി ചിരിക്കണേ??

  • @Aparna_Remesan
    @Aparna_Remesan 3 года назад +58

    മലയാളിക്കളെ പ്രണയത്തിലേക്ക് തള്ളിവിടുന്ന സംഗീതവും,വരികളും അതിനൊത്ത ആലാപനവും.കൂടെ മലയാളിക്കളൂടെ എക്കാലത്തെയും മികച്ച ജോടിയുടെ .👌😍 എങ്ങനെ മറക്കും ഈ ഗാനം.💝

  • @bibliolust9070
    @bibliolust9070 3 года назад +74

    ആ humming കേട്ടാൽ പിന്നെ പാട്ടു മുഴുവൻ കേൾക്കാതെ പിന്നെ പറ്റില്ല, ദാസേട്ടൻ ശബ്ദം👌😘💙🎻

  • @Kunjambalkoottam
    @Kunjambalkoottam 2 года назад +8

    അനിയത്തിപ്രാവ് സോങ്ങ്സ് ഫാൻസ്‌കാർ ഉണ്ടോ..... സിനിമയെക്കാളും ഇതിലെ എല്ലാ പാട്ടുകളും എന്റെ 10 വയസ്സ്മുതൽ ഒരു ഹരമായിരുന്നു..... ഇന്നും തുടരുന്നു പുതുമയോടെ.... ഈ പാട്ടിന്റെ ഫസ്റ്റ് ബീജിയം കേൾക്കുമ്പോൾ വല്ലാത്തൊരു ഉണർവ്വാണ്. കാസ്ട്രോൾ 1to 10നിൽ ഒന്നാം സ്ഥാനം നിലനിർത്തിയ പാട്ട് 👌👌👌👌💝

  • @Zulusulu
    @Zulusulu 3 года назад +38

    പ്രണയം എന്താണെന്ന് അറിയാത്ത പ്രായത്തിൽ പ്രണയിച്ചു പോയ ഒരു പ്രണയ ഗാനം ❤❤
    ചാക്കോച്ചൻ splender ബൈക്ക് ആഹാ...അന്തസ്സ് 😍😍

    • @rafiovingal4930
      @rafiovingal4930 3 года назад +1

      Hero honda splender അന്ന് ഇറങ്ങിയ സമയം.. അന്ന് ഈ പടം തിയേറ്ററിൽ പോയി കണ്ടു.. പാലക്കാട് പ്രിയദർശിനി തിയേറ്റർ ആണെന്ന് തോന്നുന്നു..

    • @sreenarayanank8992
      @sreenarayanank8992 3 года назад +2

      @@rafiovingal4930 splender nammal cheruppakarkk idayil ithra trending aavan karanam ചാക്കോച്ചനാണ്

    • @abhijithmk698
      @abhijithmk698 3 года назад

      True

    • @rafiovingal4930
      @rafiovingal4930 3 года назад +1

      @@sreenarayanank8992 നിങ്ങൾ പറഞ്ഞത് കറക്റ്റാണ്..

  • @sujithkumar5492
    @sujithkumar5492 3 года назад +10

    1997ൽ പുറത്തിറങ്ങിയ movie ആണെങ്കിലും ഇതിലെ പാട്ട്കൾ കേൾക്കുമ്പോൾ ഇപ്പഴും ഒരു പ്രേതേക ഫീലാണ്

  • @shinukolenchery
    @shinukolenchery 3 года назад +174

    80 കളിൽ ജനിച്ച പിള്ളേരുടെ...
    അതായത് 90 ലെ പിള്ളേരുടെ... ( 90 ൽ ജനിച്ച പിള്ളേരുടെ അല്ല കേട്ടോ...) ഇനി ഈ പട്ട് 90 ലെ ജനിച്ച പിള്ളേരുടെ ഫേവറേറ്റ് ആണന്നും പറഞ്ഞ് പലരും വരും...
    അവരുടെ അല്ല... 80 ലെ പിള്ളേരുടെ
    പ്രിയഗാനങ്ങളിൽ ഒന്ന്.......

    • @vijeeshm7317
      @vijeeshm7317 3 года назад +28

      CORRECT BRO ............. 90 's എന്നു പറയുമ്പോൾ അവർക്ക് ആറോ ഏഴോ വയസ്സേ കാണൂ .... എന്നാലും ഒറ്റ തള്ളാ

    • @sk36918
      @sk36918 3 года назад +5

      Yesssss

    • @ashav.5173
      @ashav.5173 3 года назад +11

      1987

    • @asiim9743
      @asiim9743 3 года назад +12

      @@vijeeshm7317 ഞാൻ 86 മോഡൽ ആണ്, ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഈ ഫിലിം ഇറങ്ങുന്നത് ..

    • @vijeeshm7317
      @vijeeshm7317 3 года назад +2

      @@asiim9743 OK ........... That"s pretty enough to watch a romantic movie

  • @userAVJ
    @userAVJ 2 года назад +7

    7ആം ക്‌ളാസിൽ പഠിക്കുമ്പോൾ കൊല്ലം ഗ്രാൻഡ് തിയേറ്ററിൽ കണ്ട സിനിമ..... ഇന്ന് ആ തിയേറ്റർ ഇല്ല..... അതിന്റെ മുന്നിലൂടെ പോകുമ്പോ ഈ പാട്ടേങ്ങാനും കേട്ടാൽ ഒരു വേദന ആണ്....

  • @jerryandjoa4865
    @jerryandjoa4865 Год назад +5

    മരണം വരെ മറക്കാൻ പറ്റാത്ത പാട്ട്... വർഷങ്ങൾക്കു മുൻപ് എനിക്ക് വേണ്ടി എന്റെ ക്രഷ് സ്റ്റേജിൽ പാടിയത്... 🥰🥰🥰❤️❤️❤️💖💖💖

  • @ladouleurexquise772
    @ladouleurexquise772 3 года назад +22

    അറിയാതെ ആത്മാവിൽ ചിറകുകുടഞ്ഞോരഴകേ..... 🔥❣️
    വരികൾ... അത്രമേൽ ഹൃദ്യം 😍🥰💙
    ശെരിക്കും ഹൃദയത്തിൽ അങ്ങ് ആഴ്ന്നിറങ്ങുവല്ലേ 💙🦋
    S രമേശൻ സാർ 💙🥰

  • @salmansallu5616
    @salmansallu5616 2 года назад +19

    ഇതാണ് പാട്ട് കാരൻ ഇങ്ങനെ ആകണം ഞങ്ങളുടെ സ്വന്തം ദാസേട്ടൻ 😍😍

  • @pathfinder289
    @pathfinder289 2 года назад +11

    ❤️ഔസേപ്പച്ചൻ❤️ - എല്ലാ മ്യൂസിക് ഡയറക്ടർസിനും ഇടയിൽ എല്ലാവരും ആഘോഷിക്കാൻ മറന്നു പോവുന്ന പേര്... Such an underrated gem😍😍😍

    • @AnoopSubi
      @AnoopSubi 11 месяцев назад +1

      Yes💗

  • @arunanirudhan988
    @arunanirudhan988 Год назад +4

    ആദ്യമായി കണ്ട പടം ദാസേട്ടൻ പാടിയ ഈ പാട്ട് ഞാൻ കേട്ടപ്പോൾ ഞാൻ അന്തിച്ചുപോയി.ഇത്രയും ശബ്ദശുദ്ധത ❤

  • @alanthomas261
    @alanthomas261 2 года назад +4

    Aadhyam cassettittu kettu..pinne cd ittu kettu..athu kazhnju pen drivil..ippol RUclips il kelkkunnu...The evergreen song....😍😍😍

  • @mohammedsanifsanif5318
    @mohammedsanifsanif5318 Год назад +6

    'പ്രിയ' എന്ന പേരിനോട് ഒരുപാട് വാത്സല്യവും,ബഹുമാനവും മനസ്സിൽ നിറച്ചൊരു ഗാനം...അലിഞ്ഞു ചേരുന്നു ഈ മനോഹര ഗാനത്തിൽ അറിയാതെ.... 💓💓💓

  • @sirajsi7158
    @sirajsi7158 3 года назад +38

    യേശുദാസ്... Legend ❤

  • @സിനിമപ്രാന്തൻ-ഡ4ഹ

    90 kids ന്റെ കുട്ടികാലത്ത് ഇവർ കല്യാണം കഴിച്ചവർ ആണെന്ന് വിചാരിച്ചവർ ആയിരിക്കും നമ്മളിൽ പലരും ....♥️

    • @vinayakan6405
      @vinayakan6405 3 года назад +1

      Correct

    • @sudhys7549
      @sudhys7549 2 года назад

      സത്യം 🙏🏻

    • @ReaderSha
      @ReaderSha 2 месяца назад

      90kids എന്നു വെച്ചാൽ എന്താണ്? 90 കളിൽ ജനിച്ചവരാണോ

  • @kutvlogs7865
    @kutvlogs7865 2 года назад +22

    ഈ സമയത്തായിരുന്നു ദാസേട്ടന്റെ ശബ്ദം ഏറ്റവും പീക്ക് സ്റ്റേജിൽ ആയിരുന്നത്. ഗന്ധർവ നാദം. ♥👍👌

  • @bobby9330
    @bobby9330 3 года назад +20

    Dasettante sound daivika pranayam😍😍😍

  • @universofmusic
    @universofmusic 3 года назад +31

    എന്റെ പൊന്നോ...sound quality👌👌👌🔥🔥🔥

  • @rajeshachuthan9734
    @rajeshachuthan9734 3 года назад +27

    ഞാൻ 7 ഴാം ക്ലാസിൽ പഠിക്കുബോഴാണ് അനിയത്തിപ്രാവ് സിനിമ റിലീസ് ആകുന്നത് . അന്ന് സിനിമ തീയറ്ററിൽ പോയി കണ്ടിരുന്നു . ശാലിനി നായികയിട്ട് അഭിനയിക്കുന്ന പുതിയ പടം. നായകൻ പുതുമുഖം ചാക്കോച്ചൻ. അന്ന് ഇഷ്ടപ്പെടാൻ തുടങ്ങിയതാണ് ചാക്കോച്ചനെ ഇപ്പോഴും . അന്നത്തെ ആ. കാലം മറക്കാൻ പറ്റില്ല അനിയത്തിപ്രാവ് സിനിമയും

  • @pothensumesh4195
    @pothensumesh4195 3 года назад +4

    നമ്മൾ ഇത് സ്ക്രീനിൽ കാണും മുൻപ്
    ഈ ത് മനസ്സിൽ കണ്ട ഫാസിൽ സാറാണ് യഥാർത്ഥ ഹീറോ

  • @afsalnk2652
    @afsalnk2652 3 года назад +8

    ദാസേട്ടൻ്റെ സ്വരഭംഗിയിൽ ഔസെപ്പച്ചൻ ഈണങ്ങളുടെ ഏറ്റവും പ്രണയാർദ്രമായ ഭാവം ചേർത്തുവച്ച മനോഹരഗാനം ...❤

    • @haripr3730
      @haripr3730 2 года назад +1

      എസ് രമേശൻ നായരുടെ വരികൾ . ഓ പ്രിയേ ... എന്ന വരികളില്ലെങ്കിൽ ?

  • @kasimtpkasim264
    @kasimtpkasim264 3 года назад +35

    S രമേശൻ നായർ ഔസേപ്പച്ചൻ യേശുദാസ് സൂപ്പർ

  • @rimshaaneesh9352
    @rimshaaneesh9352 2 года назад +5

    പഴയ കാലത്തിലേക് ഒന്ന് തിരിച്ചു പോയെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു.. ഒരുപാട് ഇഷ്ടപ്പെട്ട പാട്ട്..... ചാക്കോ ചൻ, ശാലിനി സൂപ്പർ ജോഡി. അവർ ഒന്നിച്ചെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. രണ്ടു പേർക്കും നല്ലത് മാത്രം varatte.

  • @ThePetVlogsByRahul
    @ThePetVlogsByRahul 3 года назад +20

    ഇനിയും ഒരു പത്തുകൊല്ലത്തേക്ക് ഈ പാട്ടിന്റെ ഫ്രഷ്‌നെസ് പോകില്ല.... 🥰🥰🥰... അന്നും ഞാൻ ഉണ്ടെങ്കിൽ ഇതേ കമന്റ്‌ തന്നെ ഇടും 😀😂

  • @ShainiMurali
    @ShainiMurali 11 месяцев назад +2

    ഞാൻ ആദ്യം ആയി tv യില്‍ കണ്ട സിനിമ .
    അന്ന് തന്നെ ഈ സിനിമയും ഇതിലെ ഗാനങ്ങളും എന്റെ മനസ്സിനെ കീഴടക്കി 🥰❤️

  • @ambilimamatty3093
    @ambilimamatty3093 2 года назад +5

    Priyachechiyude swantham chackochiiiii.. Love u❤❤🥰🥰

  • @anzaranchal2707
    @anzaranchal2707 7 месяцев назад +1

    ഒരു നോട്ടം മാത്രം ആഗ്രഹിച്ച പ്രണയം.... അന്നത്തെ നമ്മുടെ പ്രണയം.... അടുത്ത മഴയത്തു എനിക്കായി ആരോ ഉപേക്ഷിച്ചു പോയ കുടയിലുള്ള പ്രണയം....
    കണ്ണെടുക്കാതെ നിന്നെ ഓർത്തിരുന്ന വഴിയിൽ നീ വരുമ്പോൾ നാണത്തോടെ മാറിയിരുന്ന പ്രണയം
    സംഗീതം സ്നേഹം ആയിരുന്ന കാലം
    കണ്ണിലൂടെ മനസ്സിൽ ഉള്ളതെല്ലാം വായിച്ചിരുന്ന കാലം
    Miss all 1987/-********

  • @adhizzz6234
    @adhizzz6234 3 года назад +79

    ഈ ഗാനം പ്രിയക്ക് വേണ്ടി dedicate ചെയ്യുന്നു 💝

  • @santhosh-zw5mg
    @santhosh-zw5mg 3 года назад +8

    1980 to 1985 l idayil janichavarude youth naayakan...chackochan ishttam😍💜

  • @gireeshnair7436
    @gireeshnair7436 3 года назад +10

    ഔസപ്പച്ചൻ സാറിന്റെ എല്ലാ പാട്ടുകളും സൂപ്പർ ആണ്

  • @SureshGopiFansClubOffi
    @SureshGopiFansClubOffi 3 года назад +18

    എജ്ജാതി ഫീൽ ആണ്, ഔസേപ്പച്ചൻ 👌

  • @achuunnikrishnan646
    @achuunnikrishnan646 3 года назад +20

    Great composition lyrics and singing. Yesudas has bring this song to next level. 🙏🏻😍

  • @ajeeshk2044
    @ajeeshk2044 3 года назад +8

    Pazhaya songs ingane thappipidichu kekanum nostu adikanum oru vere feelu thanneya....👐

  • @argamer4109
    @argamer4109 3 года назад +3

    ഈ പടം കണ്ട് മടങ്ങിയവർ മുഴുവനും അന്ന് കരുതി ശാലിനിയെ കുഞ്ചാക്കോ ബോബൻ കല്ല്യാണം കഴിക്കും എന്ന്.97 കാലഘട്ടം പ്രേമം എങ്ങിനെയെന്ന് പഠിപിച്ച് തന്ന സിനിമ - ഈ പടത്തിലൂടെയാണ് Splender ബൈക്ക് ഇറങ്ങിയത്.അതൊരു Trend ആയിരുന്നു. അന്ന് 'ഏതായാലും 18 വയസ് കൗമാരകാലം അന്ന്ഈ2021-ൽ 40 വയസ് പൂർത്തിയാകുന്നു '23 വർഷം കഴിഞ്ഞ് പോയി💛💜💚

  • @ABINSIBY90
    @ABINSIBY90 2 года назад +4

    കെ ജെ യേശുദാസിന്റെ അതിമനോഹരമായ ആലാപനം. പ്രണയവും വിരഹവും അങ്ങ് ഒഴുകുകയാണ് പാട്ടിലുടന്നീളം..എല്ലാവരുടെ ജീവിതത്തിലും കാണും ഒരു നഷ്ടപ്രണയം.. അനിയത്തിപ്രാവ് കേരളത്തിലുണ്ടാക്കിയ ഓളം മറക്കാൻ പറ്റുമോ.. കേരളത്തിലെ യുവത്വം ആഘോഷമാക്കി മാറ്റിയ ചിത്രം.

  • @jishnus1548
    @jishnus1548 2 года назад +10

    "ജന്മങ്ങളയി....പുണ്യദയങ്ങളയി. കൈവന്ന നാളുകൾ... കണ്ണീരുമായി ...കാണകിനക്കളയി.. .....നീ തന്നൊരശകൾ😪😪😪😪😪😪😪😪

  • @pherasna9933
    @pherasna9933 2 года назад +3

    എന്റെ... പേര്. പ്രിയ എന്നാണ്... ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത്.... ഒരുപാടു ചെക്കൻമാർ.... ഈ പാട്ടുപാടികൊണ്ട്. എന്റെ പിന്നാലെ നടന്നിട്ടുട്

    • @syammh9778
      @syammh9778 7 месяцев назад

      അമ്പടി വീരാ 😂😂😂👌

  • @DrMuhammedShan
    @DrMuhammedShan 8 месяцев назад +1

    ശാലിനി എന്ത് സുന്ദരി ആണ്... ചാക്കോച്ചനു ശാലിനിയേക്കാൾ നല്ലൊരു മികച്ച നായിക വേറെയും ഇല്ല... രണ്ട് പേരും എന്ത് ചേർച്ച ആയിരുന്നു 👍👍👍അതൊക്കെ ഒരു കാലം

  • @girishmltr9851
    @girishmltr9851 3 года назад +691

    Comments വായിച്ച് song ആസ്വദിക്കുന്നവർ ഉണ്ടോ????

  • @syamsyam4830
    @syamsyam4830 2 месяца назад +1

    ഞാൻ ആറാം ക്ലാസ് പഠിക്കുന്ന കാലം അന്ന് വല്ലപ്പോഴും കേട്ട് പാട്ട് വേറെ ഏതു പട്ടും ഇതിന് അപ്പുറം വരില്ല 👍👍👍👍👍👍

  • @renjithchettiyarath4178
    @renjithchettiyarath4178 Год назад +3

    ഈ പാട്ട് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് നഷ്ടപ്പെട്ട എൻറെ സുന്ദരമായ കുട്ടിക്കാലമാണ്....💔 അതുകൊണ്ടുതന്നെ ഒരിറ്റ് കണ്ണ് നനയാതെ ഈ പാട്ട് മുഴുവനായി കേൾക്കാൻ സാധിക്കില്ല...❤️

  • @neethumolsinu6384
    @neethumolsinu6384 Год назад +5

    Super song❤ Dasettan💕 chakochan🥰 Shalini chechi❤️❣️super jodi👌👌👌

  • @deepub6222
    @deepub6222 3 года назад +11

    ഈ ജന്മത്തു ഇതേപോലെ ഒരു വരികൾ കേൾക്കാൻ ഭാഗ്യം ചെയ്തവർ ആണ് നാം

  • @jowharjalal4311
    @jowharjalal4311 8 месяцев назад +1

    ഈ സിനിമ എത്രയോ😊 തവണ തിയറ്ററിൽ കണ്ടു. ❤ശാലിനിക്ക് കത്തയച്ച് മറുപടി വരുന്നതും കാത്തിരുന്നതും🎉 മറക്കാനാവില്ല.

  • @sumanchalissery
    @sumanchalissery 3 года назад +82

    #𝐎𝐮𝐬𝐞𝐩𝐩𝐚𝐜𝐡𝐚𝐧 𝐅𝐚𝐧𝐬 😍🧡 മലയാളികളുടെ മനസ്സറിഞ്ഞ സംഗീത സംവിധായകൻ..! 🙏💯

  • @shuhaib3235
    @shuhaib3235 10 месяцев назад +1

    ഓ പ്രിയേ പ്രിയേ നീ എവിടെയാണ്
    നിന്റെ ഓർമ്മകൾ ഇങ്ങെനെ നെഞ്ചിൽ തട്ടി നടക്കുന്നു
    നീ എവിടെയാണ്
    എന്റെ നെഞ്ചിനകത്തു എവിടെയോ നീ ഉണ്ട്
    എന്തെ മറഞ്ഞിരിക്കുന്നത്
    എന്റെ കണ്ണിൻ മുന്നിൽ ഒന്നു വരുമോ ദേവതേ

  • @unnikrishnan3494
    @unnikrishnan3494 3 года назад +7

    Wow cute bro kunjaaacko and wife well well very well I like it ❤️❤️😀👍❤️❤️

  • @monstervinoy5724
    @monstervinoy5724 2 года назад +4

    ന്റെ പൊന്നു ഔസേപ്പച്ച ഇപ്പൊ എന്റെ അടുക്കൽ ഉണ്ടായിരുന്നെങ്കിൽ ഒന്ന് വാരി പുണർന്നേനെ.... 🌹🥰😍🎻🎶🎶🎶🎶🥰🌹😍

  • @bineshk.t1867
    @bineshk.t1867 3 года назад +7

    മലയാളത്തിലെ പ്രണയ ഗാനങ്ങളിൽ അന്നും ഇന്നും നമ്പർ 1 ഓ പ്രിയേ തന്നെ...❤️❤️❤️❤️

  • @sreeragssu
    @sreeragssu 3 года назад +107

    അറിയാതെ ആത്മാവില്‍ ചിറക് കുടഞ്ഞോരഴകെ... നിറമിഴിയില്‍ ഹിമകണമായ് അലിയുകയാണീ വിരഹം ... 💔
    എസ്. രമേശന്‍ നായര്‍♥

    • @sonamathew6248
      @sonamathew6248 3 года назад +2

      Spr

    • @jasnamahroof4531
      @jasnamahroof4531 3 года назад +3

      ellaa nalla paattinte thaazheyum ningalude comment kaanaarund

    • @sreeragssu
      @sreeragssu 3 года назад +1

      @@jasnamahroof4531 😊

    • @jagadishbabu82
      @jagadishbabu82 3 года назад +1

      Athulya Prathibha.. Rameshan Nair Sir nu.. Hridayam niranja ആദരാഞ്ജലികള്‍.. 🙏 🙏 🙏

  • @sarathbraj8980
    @sarathbraj8980 2 года назад +3

    ചാക്കോച്ച ഇപ്പഴത്തെ കാലത്ത് എല്ലാം തേപ്പാ പക്ഷെ ഇതു കാണുമ്പോൾ നല്ല ഓർമകൾ verum🙂❤️