Friends of Abhaya Bhavan |അഭയ ഭവൻ സഹയാത്രികർ| Fr shiju Kartil p

Поделиться
HTML-код
  • Опубликовано: 5 фев 2025
  • Friends of Abhaya Bhavan |അഭയ ഭവൻ സഹയാത്രികർ|
    അഭയ ഭവൻ എന്ന സ്നേഹകൂടാരത്തിലേക്ക് സ്വാഗതം ...
    സ്നേഹിതരെ,
    മലങ്കര ഓർത്തോഡോക്സ് സഭ , കുന്നംകുളം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ കുന്നംകുളത്തിനു അടുത്ത് കോട്ടപ്പാടിയിൽ "അഭയ ഭവൻ " എന്ന വയോജന കേന്ദ്രം പ്രവർത്തിച്ചു വരുന്നു.
    സ്ത്രീ - പുരുഷ വ്യത്യാസമില്ലാതെ , ജാതി - മത വേർതിരിവില്ലാതെ ആലംബഹീനർക്ക് , ജീവിതയാത്രയിൽ ഒറ്റപെട്ടവർക്ക് സൗജന്യമായി ഭക്ഷണവും , താമസവും , പരിചരണവും നൽകി പോരുന്നു.
    ഇത്തരത്തിൽ നിങ്ങൾ ഏവരുടെയും സഹായ സഹകരണത്തിൽ 10-15 അന്തേവാസികൾ പരിചരണം ഏറ്റുവാങ്ങി കഴിഞ്ഞു വരുന്നു എന്ന സന്തോഷവും പങ്കുവയ്ക്കുന്നു...
    നമ്മുടെ മുൻഗണന മക്കളിലാത്ത ദമ്പതികൾ , അവിവാഹിതരായർ എന്നിവർക്കാണ് എന്ന് കൂടെ ചേർക്കുന്നു.
    കുറെ കൂടി അപേക്ഷകൾ വരുന്ന ഇ സാഹചര്യത്തിൽ ഏവർകും ഇടം നല്കാൻ സാമ്പത്തികമായി കൂടി ഒരുങ്ങാൻ ഒരു പദ്ധതി ആരംഭിക്കുകയാണ്. ഇതു വരെയും നിങ്ങൾ നൽകിയ പിന്തുണ , പ്രാർത്ഥനകൾ നന്ദിയോടെ ഓർക്കുകയാണ് , ഇനിയും കൂടെ ഉണ്ടാവും എന്ന പ്രതീക്ഷയിൽ ആണ്
    "Friends of Abhaya Bhavan"
    "അഭയ ഭവൻ സഹയാത്രികർ "
    എന്ന പേരിൽ പുതിയ പദ്ധതി ആരംഭിക്കുന്നത്.
    നമ്മുടെ വരുമാനത്തിന്റെ ചെറിയൊരു ദശാംശം മാസം തോറും ഒരു വർഷത്തേക്ക് സമാഹരിക്കുന്ന ഇ പദ്ധതിയിലേക്ക് ഏവരെയും സ്വാഗതം ചെയുകയും ഇതിന്റെ വിജയത്തിനായി കൂടെ കൈകോർത്തു പ്രവർത്തിക്കാൻ , ഇടം നഷ്ടപ്പെട്ടവർക്ക് ഇടം നൽകി ഇ സ്നേഹകൂടാരത്തിന്റെ സഹയാത്രികർ ആവാൻ നമുക്ക് ഒരുമിക്കാം.
    ഏവരുടെയും പ്രാർത്ഥനയും , സഹകരണവും പ്രതീക്ഷിച്ചുകൊള്ളുന്നു.
    അഭയ ഭവന് വേണ്ടി,
    ഡയറക്ടർ
    ഷിജു കാട്ടിൽ അച്ചൻ.
    📹വീഡിയോ & എഡിറ്റിംഗ്
    ഷെജിൻ ജോൺസൻ
    #Abhaya_Bhavan
    #malankara_orthodox_syrian_church
    #charity
    #jeevakarunyam
    #elders_foram
    #st_joseph_foram

Комментарии • 2