മത്തായി ഒന്ന് ഇരുപത്തിയഞ്ചിൽ കാണുന്ന “പുത്രനെ പ്രസവിക്കുന്നത് വരെ അവൻ അവളെ അറിഞ്ഞില്ല ” എന്ന വാക്യം ഉദ്ധരിച്ചുകൊണ്ട് ചിലർ അപ്രകാരം വ്യാഖ്യാനിക്കുവാൻ ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്. യഥാർത്ഥത്തിൽ വിശുദ്ധഗ്രന്ഥത്തിൽ ധാരാളമായി ഉപയോഗിച്ച് കാണുന്ന ഒരു ഭാഷാപ്രയോഗമാണത്. “അതുവരെ” എന്ന് വിശുദ്ധഗ്രന്ഥം പറയുമ്പോൾ അതിനുശേഷമുള്ള കാര്യത്തെക്കുറിച്ച് മറിച്ചൊരു അഭിപ്രായമുണ്ട് എന്ന് അർത്ഥമില്ല. ഉദാഹരണമായി, വിശുദ്ധ പൗലോസ് തിമോത്തിയോട് “ഞാൻ അവിടെ വരുന്നതു വരെ നീ വിശുദ്ധഗ്രന്ഥ വായനയിലും, ഉപദേശങ്ങൾ നൽകുന്നതിലും, അധ്യാപനത്തിലും ശ്രദ്ധാലുവായിരിക്കണം”, എന്നും രണ്ട് സാമുവേൽ ആറാം അധ്യായത്തിൽ, “സാവൂളിൻറെ പുത്രി മിഖാൽ മരണം വരെയും സന്താനരഹിതയായിരുന്നു” എന്ന് പറയുമ്പോഴും അതിനുശേഷം ആ അവസ്ഥകൾക്ക് മാറ്റമുണ്ടായി എന്നല്ലല്ലോ അർഥം? “എൻറെ പിതാവ് മരിക്കുന്നത് വരെ മദ്യപിച്ചിട്ടില്ല എന്ന് പറയുമ്പോൾ, മരണശേഷം അദ്ദേഹം മദ്യപിച്ചിരുന്നു” എന്നല്ലല്ലോ അർത്ഥമാക്കുന്നത്?
ഈശോയുടെ ജന്മശേഷം മാതാവും യൗസേപ്പ് പിതാവും തമ്മിൽ ശാരീരിക ബന്ധം ഉണ്ടായിരുന്നു എന്നും, ആ ബന്ധത്തിൽ മാതാവിന് മറ്റ് മക്കൾ ഉണ്ടായിരുന്നു എന്നും പറയുന്നതിന് ചിലർ ഉപയോഗിക്കുന്ന ഒരു വിശുദ്ധ ഗ്രന്ഥ ഭാഗമാണ് വിശുദ്ധ ലൂക്കയുടെ സുവിശേഷം രണ്ടാമത്തെ അദ്ധ്യായം ആറാം വാക്യത്തിൽ കാണുന്ന “അവർ അവിടെയായിരിക്കുമ്പോൾ അവൾക്ക് പ്രസവ സമയം അടുത്തു. അവൾ തന്റെ കടിഞ്ഞൂൽ പുത്രനെ പ്രസവിച്ചു” എന്ന ഭാഗം. കടിഞ്ഞൂൽ അഥവാ ‘ആദ്യജാതൻ’ എന്നത് ഇസ്രായേലിൽ ഒരു വലിയ സ്ഥാനമാണ്. ഒരു സ്ത്രീയ്ക്ക് വലിയ അഭിമാനത്തിൻറെ നിമിഷമാണ് അവളുടെ ആദ്യ ജാതൻ പിറക്കുന്ന നിമിഷം. കാരണം ഇനി മുതൽ അവൾ അറിയപ്പെടാൻ പോകുന്നത് അവളുടെ ആദ്യജാതൻറെ ‘അമ്മ എന്ന നിലയിലാണ്. ആ ശിശുവിൻറെ പിതാവ് അറിയപ്പെടാൻ പോകുന്നത് ആ ആദ്യജാതൻറെ പിതാവ് എന്നാണ്. ഉദാഹരണമായി സലോമി എന്ന് പേരുള്ള ഒരു സ്ത്രീയ്ക്ക് ജനിച്ച കടിഞ്ഞൂൽ സന്താനത്തിൻറെ പേര് യാക്കോബ് എന്നാണെന്നിരിക്കട്ടെ. ഇനിമേൽ അവൾ സലോമി എന്നറിയപ്പെടുകയില്ല. അവൾ “യാക്കോബിൻറെ അമ്മ” എന്നറിയപ്പെടും. അവളുടെ ഭർത്താവിൻറെ പേര് ശിമയോൻ എന്നാണെങ്കിൽ ഇനി മുതൽ ആരും അവനെ ശിമയോൻ എന്ന് വിളിക്കില്ല. അഥവാ ആരെങ്കിലും അങ്ങനെ വിളിച്ചാൽ അത് അവനെ അപമാനിക്കുന്നതിന് തുല്യമാണ്. ഇനി മുതൽ അവൻ അറിയപ്പെടുക “യാക്കോബിന്റെ പിതാവ്” എന്നായിരിക്കും. ഇനി അവർക്ക് ഒരു ഡസൻ കുഞ്ഞുങ്ങൾ കൂടി ജനിച്ചാലും അവർ തങ്ങളുടെ ആദ്യ ജാതൻറെ പേരിനോട് ചേർത്തായിരിക്കും അറിയപ്പെടുക. കടിഞ്ഞൂൽ പുത്രൻ എന്നത് ഒരു സ്ഥാനപ്പേരാണ്; അതിന് പിന്നീടുള്ള കുഞ്ഞുങ്ങളുടെ ജനനനവുമായി ഒരു ബന്ധവുമില്ല. ഒരു സ്ത്രീ ആദ്യമായി പ്രസവിക്കുന്ന നിമിഷം അവൾ കടിഞ്ഞൂൽ പ്രസവിച്ചു എന്ന് പറയും. ഒന്നിലധികം സന്താനങ്ങൾ ഉണ്ടായിക്കഴിയുമ്പോൾ അവരിൽ ആദ്യജാതനെ വിളിക്കാനുപയോഗിക്കുന്നതല്ല ‘കടിഞ്ഞൂൽപുത്രൻ ഉണ്ടായി’ എന്ന ‘പ്രഖ്യാപനം,
പരി. അമ്മ തൻറെ കന്യകാത്വം ദൈവത്തിന് നിവേദ്യമായി സമർപ്പിച്ച ഒരു വ്രതവുമായിരുന്നു എന്ന് “ഏതൊരു സമർപ്പണവും ഒരു സത്യ സത്യപ്രതിജ്ഞയിലൂടെ കൂടുതൽ അർത്ഥവത്താകുന്നു” എന്ന പ്രമാണം അനുസ്മരിച്ചുകൊണ്ട് വിശുദ്ധ അഗസ്റ്റിൻ പ്രഖ്യാപിക്കുന്നു. മനുഷ്യാവതാരത്തെക്കുറിച്ചുള്ള സന്ദേശത്തിന് പ്രതികരണമായി മാലാഖായോടുള്ള മറിയത്തിൻറെ ചോദ്യമാണ് അതിന് തെളിവായി അദ്ദേഹം നൽകുന്നത്. തൻറെ ജീവിത കാലം മുഴുവൻ കന്യകയായി തുടരാൻ അവൾ തീരുമാനിച്ചിരുന്നു എന്നതിൻറെ സൂചനയാണ് ആ ചോദ്യം. അല്ലായിരുന്നുവെങ്കിൽ വിവാഹ വാഗ്ദാനം നൽകി നിൽക്കുന്ന യുവതിയോട് “നീ ഗർഭം ധരിച്ച് പുത്രനെ പ്രസവിക്കും” എന്ന് ദൂതൻ പറയുമ്പോൾ, “അതെങ്ങനെ സംഭവിക്കും” എന്ന് അവൾ ചോദിക്കേണ്ട കാര്യമില്ലല്ലോ? സാധാരണയായി വിവാഹാനന്തരം സംഭവിക്കുന്ന പതിവാണല്ലോ കുഞ്ഞുങ്ങളെ ഗർഭം ധരിച്ച് പ്രസവിക്കുക എന്നത്. വിവാഹശേഷം ജോസഫുമായുള്ള ബന്ധപ്പെടലിൻറെ ഫലമായി യേശു ജനിക്കും എന്ന് സ്വാഭാവികമായും കരുതാമായിരുന്നല്ലോ? എ.ഡി. നൂറ്റി ഇരുപതിനടുത്ത് രേഖപ്പെടുത്തപ്പെട്ട അപ്രമാദിത്ത ഗ്രന്ഥമായ യാക്കോബിൻറെ സുവിശേഷം എന്നറിയപ്പെടുന്ന Protoevangelium of James ഈശോയുടെ ചെറുപ്പകാലത്തെക്കുറിച്ച് മറ്റു സുവിശേഷങ്ങളിൽ ഇല്ലാത്ത വിവരങ്ങൾ നൽകുന്നു. യാക്കോബിൻറെ സുവിശേഷത്തിൽ ഈശോയുടെ മാത്രമല്ല, മാതാവിൻറെ ചെറുപ്പകാലത്തെക്കുറിച്ചും പറയുന്നുണ്ട്. ഇതനുസരിച്ച് മറിയം ചെറുപ്പത്തിൽ തന്നെ കന്യാവ്രതം നിത്യവ്രതമായി സ്വീകരിച്ചിരുന്നവളും തൻറെ ജീവിതം ദൈവത്തിന് സമർപ്പിച്ചു ദേവാലയത്തിൽ ജീവിച്ചിരുന്നവളാണ്. 649-ലെ ലാറ്ററൻ സൂനഹദോസിൽ മാർട്ടിൻ ഒന്നാമൻ മാർപാപ്പയാണ് മാതാവിൻറെ നിത്യ കന്യകാത്വം ഒരു വിശ്വാസ സത്യമായി പ്രഖ്യാപിച്ചത്. എന്നാൽ നാം കണ്ടതുപോലെ, അതൊരു വിശ്വാസ സത്യമായി പ്രഖ്യാപിക്കുന്നതിന് മുൻപും, എല്ലാ കാലത്തും, സഭ മറിയത്തിൻറെ നിത്യ കന്യകാത്വത്തിൽ അടിയുറച്ച് വിശ്വസിച്ചിരുന്നു. അപ്പസ്തോലപിതാക്കന്മാരുടെ ശിഷ്യന്മാരും ആദിമ സഭയിലെ മഹാരഥന്മാരുമായിരുന്ന ജസ്റ്റിൻ മാർട്ടർ, ഐറേനിയസ് തുടങ്ങിയവരും, ആഗസ്തീനോസിൻറെ ഗുരുവായിരുന്ന ആംബ്രോസ് പിതാവും, സഭാപിതാവായ വിശുദ്ധ ജെറോമും അവളെ “നിത്യകന്യക” എന്നാണ് വിളിച്ചിരുന്നത്. ചുരുക്കിപ്പറഞ്ഞാൽ, മറിയം ഈശോയുടെ ജനനവേളയിലും, അതിനു മുൻപും, അതിനു ശേഷവും കന്യകയായിരുന്നു എന്ന വിശ്വാസസത്യം സൈദ്ധാന്തീകമായി തെളിയിക്കാവുന്ന വസ്തുതയാണ്.
അവസാനമായി, പഴയ നിയമത്തിലെ വാഗ്ദാനപേടകമാണ് പുതിയനിയമത്തിൽ മറിയം. ദൈവകൽപ്പനകൾ ആലേഖനം ചെയ്യപ്പെട്ട കല്പലകകളായിരുന്നു വാഗ്‌ദാനപേടകത്തിൽ വഹിച്ചിരുന്നതെങ്കിൽ ദൈവത്തെ തന്നെയായിരുന്നു മറിയം വഹിച്ചിരുന്നത്. പഴയനിയമകാലത്ത് ദൈവ കല്പനകളെ വഹിച്ചിരുന്ന വാഗ്ദാനപേടകത്തെ സമീപിക്കുന്നതിന് ദൈവം ആരെയും അനുവദിച്ചിരുന്നില്ല എന്നത് പീഡാനുഭവത്തെയും കുരിശുമരണത്തെയും സംബന്ധിച്ച വീഡിയോയിൽ വിവരിച്ചത് ഓർമ്മയുണ്ടാകുമല്ലോ? കൽപ്പലകകൾ വഹിച്ച പേടകം ആർക്കും സ്പർശിക്കാൻ അവകാശമില്ലായിരുന്നു എങ്കിൽ, ദൈവത്തെത്തന്നെ വഹിച്ചിരുന്ന പേടകത്തെ എത്ര വിശുദ്ധിയോടെ ആയിരുന്നിരിക്കും അവിടുന്ന് പരിപാലിച്ചിരിക്കുക! അവളുടെ ദൈവമാതൃത്വം എന്ന അവസ്ഥയ്ക്ക് നിത്യകന്യകാത്വം അനിവാര്യമായ ഘടകമായിരുന്നു. അതാകട്ടെ അവളുടെ പരിപൂർണ്ണമായ സമ്മതത്തോടു കൂടിയായിരുന്നു താനും. നമ്മുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നവനാണല്ലോ നമ്മുടെ ദൈവം? മനുഷ്യൻറെ പതനത്തിന്റെ നിമിഷം മുതൽ മനുഷ്യരക്ഷയ്ക്കായി പിതാവായ ദൈവം ഒരുക്കൂട്ടിവച്ചിരുന്ന രക്ഷാകര പദ്ധതിയിൽ മറിയത്തിൻറെ അമലോത്ഭവം ഒരു അവിഭാജ്യ ഘടകമായിരുന്നു. കർത്താവിൻറെ മാലാഖ എങ്ങനെയാണ് മറിയത്തിന് സന്ദേശം കൊടുത്തത് . ആ രംഗത്തേക്കുറിച്ചു ധ്യാനിക്കുമ്പോഴെല്ലാം ആ മഹാ നിമിഷങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചോർത്ത് ഞാൻ വിറകൊള്ളാറുണ്ട്. ദൈവം അവളോട് അനുവാദം ചോദിക്കുമ്പോൾ നിരസിക്കുവാനുള്ള അനുവാദം തീർച്ചയായും അവൾക്കുണ്ടായിരുന്നു. അഗ്നിമയനും, തേജോരൂപിയും, ഉഗ്രപ്രതാപിയായ സെറാഫുമായ പ്രധാനമാലാഖ തൻറെ രാജ്ഞിയായിത്തീരേണ്ട ആ കൊച്ചുകന്യകയുടെ മുന്നിൽ അതീവ ബഹുമാനപൂർവ്വം നിന്ന് ദൈവസന്ദേശം കൈമാറിയപ്പോൾ സ്വർഗ്ഗലോകം ആ കന്യകയുടെ മറുപടി വരുന്നത് വരെ ഒരു നിമിഷം നിശ്ചലമായി, ഉദ്വേഗഭരിതമായി, കാതോർത്ത് നിന്നിട്ടുണ്ടാകണം. ആ കന്യകയുടെ മൃദുലമെങ്കിലും ഉറച്ച ശബ്ദത്തിലുള്ള മറുപടി എന്തൊരാശ്വാസമായിരിക്കും അവർക്ക് പകർന്ന് നല്കിയിട്ടുണ്ടാവുക! എന്നാലേറ്റവും രസകരമായ വസ്തുത, അവളെടുക്കുന്ന നിലപാട് ആരെയാണോ ഏറ്റവുമധികം ബാധിക്കുക, ആ മനുഷ്യ വർഗ്ഗമാകട്ടെ അപ്പോൾ അതിന്റെ പ്രാധാന്യമൊന്നും അറിഞ്ഞിരുന്നില്ല എന്നതാണ്.
മത്തായി ഒന്ന് ഇരുപത്തിയഞ്ചിൽ കാണുന്ന “പുത്രനെ പ്രസവിക്കുന്നത് വരെ അവൻ അവളെ അറിഞ്ഞില്ല ” എന്ന വാക്യം ഉദ്ധരിച്ചുകൊണ്ട് ചിലർ അപ്രകാരം വ്യാഖ്യാനിക്കുവാൻ ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്. യഥാർത്ഥത്തിൽ വിശുദ്ധഗ്രന്ഥത്തിൽ ധാരാളമായി ഉപയോഗിച്ച് കാണുന്ന ഒരു ഭാഷാപ്രയോഗമാണത്. “അതുവരെ” എന്ന് വിശുദ്ധഗ്രന്ഥം പറയുമ്പോൾ അതിനുശേഷമുള്ള കാര്യത്തെക്കുറിച്ച് മറിച്ചൊരു അഭിപ്രായമുണ്ട് എന്ന് അർത്ഥമില്ല. ഉദാഹരണമായി, വിശുദ്ധ പൗലോസ് തിമോത്തിയോട് “ഞാൻ അവിടെ വരുന്നതു വരെ നീ വിശുദ്ധഗ്രന്ഥ വായനയിലും, ഉപദേശങ്ങൾ നൽകുന്നതിലും, അധ്യാപനത്തിലും ശ്രദ്ധാലുവായിരിക്കണം”, എന്നും രണ്ട് സാമുവേൽ ആറാം അധ്യായത്തിൽ, “സാവൂളിൻറെ പുത്രി മിഖാൽ മരണം വരെയും സന്താനരഹിതയായിരുന്നു” എന്ന് പറയുമ്പോഴും അതിനുശേഷം ആ അവസ്ഥകൾക്ക് മാറ്റമുണ്ടായി എന്നല്ലല്ലോ അർഥം? “എൻറെ പിതാവ് മരിക്കുന്നത് വരെ മദ്യപിച്ചിട്ടില്ല എന്ന് പറയുമ്പോൾ, മരണശേഷം അദ്ദേഹം മദ്യപിച്ചിരുന്നു” എന്നല്ലല്ലോ അർത്ഥമാക്കുന്നത്?
അമ്മേ, പരിശുദ്ധ കന്യാ മാതാവേ അമ്മയുടെ ഏക ജാതനായ ഈശോയോടും ഞങ്ങൾക്കുവേണ്ടി അപേക്ഷിച്ചുകൊള്ളേണമേ വാഴ്ത്തപെട്ട മാതാവേ! ആമേൻ 🙏🌹
അമ്മയെ തള്ളിപ്പറയുന്നവരുടെ കണ്ണ് ഇനിയെങ്കിലും തുറന്നെങ്കിൽ. ഇത്രയും നന്നായി വിശതീകരിച്ചു തന്നതിന് നന്ദി അച്ഛാ 🙏🙏✝️✝️🌹🌹💕💕
എന്തു നല്ല clear explanation ആണ് അച്ചൻ തരുന്നത്. God bless you dear Father
അച്ചാ വിശദീകരണം നൽകിയതിന് നന്ദി
ഈയൊരു വിശദീകരണം വളരെ അത്യാവശ്യം ആയിരുന്നു. Thanks 🌹🌹
Good talk,, വ്യക്തമായ വിശദീകരണം. ഇത് അനിവാര്യവുമായിരുന്നു.
Well said 🙏💖 thank you father
തമ്പുരാനെ അമ്മേ തന്നതിന് നന്ദി
Those who really love jesus will never doubt holy mary our amma
Amen Ave Maria.Amma mathavae njanghalkkuvendy puthranodu prarthikkanae.Ave Maria
Eth enteyum oru samsayam ayirunnu... Thank for a clear clarification
Thank you Fr. for the clarification.
12 വയസ്സിൽ ജറുസലേം ദേവാലയത്തിൽ പോയപ്പോൾ യേശു മാത്രമേ കൂടെ ഉണ്ടായിരുന്നുള്ളൂ.
Thanks🙏 a lot for clearing this doubt about my Mother Mary.. I also had little bit doubt about this..
Thanks for explanation ❤
Thankyou 😇🥰🥰🥰
Thanks for the clarification, ♥️💐 thanks to team,🙏 Jesu's is our Xavier amen ♥️.
Hallelujah 🕊🙏🏻
Thank you fr.very good explanation
Thank you Jesus. GOD BLESS YOU FATHER
Very good clarification
Ave Maria, Holy Virgin Mary.....I love you❤❤❤
Amen Amen Amen Amen Amen
ആമേൻ.
അച്ഛാ ഗുഡ് മെസ്സേജ്🙏
Thank You Acha
Amen 🙏
Amen very true.
Praise the lord
🙏🏻🙏🏻🙏🏻🙏🏻 Apppaaaaaaa
Amen.Hallelueh thank you Jesus AVE.MARIA
Thank you father.
🙏🏿🙏🏿🙏🏿🙏🏿
🌹🙏
Hallelluia
Engane aarum paranju thannitilla...thank's achaa
Ave Mariya
Amen
അച്ഛാ... മത്തായി 1: 25 ൽ പുത്രനെ പ്രസവിക്കുന്നത് വരെ അവളെ അവൻ അറിഞ്ഞില്ല എന്ന് എഴുതിയിരിക്കുന്നതിന്റെ അർത്ഥം എന്താണ്?? എന്റെ ഒരു സംശയം ആണ്
മത്തായി ഒന്ന് ഇരുപത്തിയഞ്ചിൽ കാണുന്ന “പുത്രനെ പ്രസവിക്കുന്നത് വരെ അവൻ അവളെ അറിഞ്ഞില്ല ” എന്ന വാക്യം ഉദ്ധരിച്ചുകൊണ്ട് ചിലർ അപ്രകാരം വ്യാഖ്യാനിക്കുവാൻ ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്. യഥാർത്ഥത്തിൽ വിശുദ്ധഗ്രന്ഥത്തിൽ ധാരാളമായി ഉപയോഗിച്ച് കാണുന്ന ഒരു ഭാഷാപ്രയോഗമാണത്. “അതുവരെ” എന്ന് വിശുദ്ധഗ്രന്ഥം പറയുമ്പോൾ അതിനുശേഷമുള്ള കാര്യത്തെക്കുറിച്ച് മറിച്ചൊരു അഭിപ്രായമുണ്ട് എന്ന് അർത്ഥമില്ല.
ഉദാഹരണമായി, വിശുദ്ധ പൗലോസ് തിമോത്തിയോട് “ഞാൻ അവിടെ വരുന്നതു വരെ നീ വിശുദ്ധഗ്രന്ഥ വായനയിലും, ഉപദേശങ്ങൾ നൽകുന്നതിലും, അധ്യാപനത്തിലും ശ്രദ്ധാലുവായിരിക്കണം”, എന്നും രണ്ട് സാമുവേൽ ആറാം അധ്യായത്തിൽ, “സാവൂളിൻറെ പുത്രി മിഖാൽ മരണം വരെയും സന്താനരഹിതയായിരുന്നു” എന്ന് പറയുമ്പോഴും അതിനുശേഷം ആ അവസ്ഥകൾക്ക് മാറ്റമുണ്ടായി എന്നല്ലല്ലോ അർഥം? “എൻറെ പിതാവ് മരിക്കുന്നത് വരെ മദ്യപിച്ചിട്ടില്ല എന്ന് പറയുമ്പോൾ, മരണശേഷം അദ്ദേഹം മദ്യപിച്ചിരുന്നു” എന്നല്ലല്ലോ അർത്ഥമാക്കുന്നത്?
ഈശോയുടെ ജന്മശേഷം മാതാവും യൗസേപ്പ് പിതാവും തമ്മിൽ ശാരീരിക ബന്ധം ഉണ്ടായിരുന്നു എന്നും, ആ ബന്ധത്തിൽ മാതാവിന് മറ്റ് മക്കൾ ഉണ്ടായിരുന്നു എന്നും പറയുന്നതിന് ചിലർ ഉപയോഗിക്കുന്ന ഒരു വിശുദ്ധ ഗ്രന്ഥ ഭാഗമാണ് വിശുദ്ധ ലൂക്കയുടെ സുവിശേഷം രണ്ടാമത്തെ അദ്ധ്യായം ആറാം വാക്യത്തിൽ കാണുന്ന “അവർ അവിടെയായിരിക്കുമ്പോൾ അവൾക്ക് പ്രസവ സമയം അടുത്തു. അവൾ തന്റെ കടിഞ്ഞൂൽ പുത്രനെ പ്രസവിച്ചു” എന്ന ഭാഗം.
കടിഞ്ഞൂൽ അഥവാ ‘ആദ്യജാതൻ’ എന്നത് ഇസ്രായേലിൽ ഒരു വലിയ സ്ഥാനമാണ്. ഒരു സ്ത്രീയ്ക്ക് വലിയ അഭിമാനത്തിൻറെ നിമിഷമാണ് അവളുടെ ആദ്യ ജാതൻ പിറക്കുന്ന നിമിഷം. കാരണം ഇനി മുതൽ അവൾ അറിയപ്പെടാൻ പോകുന്നത് അവളുടെ ആദ്യജാതൻറെ ‘അമ്മ എന്ന നിലയിലാണ്. ആ ശിശുവിൻറെ പിതാവ് അറിയപ്പെടാൻ പോകുന്നത് ആ ആദ്യജാതൻറെ പിതാവ് എന്നാണ്. ഉദാഹരണമായി സലോമി എന്ന് പേരുള്ള ഒരു സ്ത്രീയ്ക്ക് ജനിച്ച കടിഞ്ഞൂൽ സന്താനത്തിൻറെ പേര് യാക്കോബ് എന്നാണെന്നിരിക്കട്ടെ. ഇനിമേൽ അവൾ സലോമി എന്നറിയപ്പെടുകയില്ല. അവൾ “യാക്കോബിൻറെ അമ്മ” എന്നറിയപ്പെടും. അവളുടെ ഭർത്താവിൻറെ പേര് ശിമയോൻ എന്നാണെങ്കിൽ ഇനി മുതൽ ആരും അവനെ ശിമയോൻ എന്ന് വിളിക്കില്ല. അഥവാ ആരെങ്കിലും അങ്ങനെ വിളിച്ചാൽ അത് അവനെ അപമാനിക്കുന്നതിന് തുല്യമാണ്. ഇനി മുതൽ അവൻ അറിയപ്പെടുക “യാക്കോബിന്റെ പിതാവ്” എന്നായിരിക്കും. ഇനി അവർക്ക് ഒരു ഡസൻ കുഞ്ഞുങ്ങൾ കൂടി ജനിച്ചാലും അവർ തങ്ങളുടെ ആദ്യ ജാതൻറെ പേരിനോട് ചേർത്തായിരിക്കും അറിയപ്പെടുക.
കടിഞ്ഞൂൽ പുത്രൻ എന്നത് ഒരു സ്ഥാനപ്പേരാണ്; അതിന് പിന്നീടുള്ള കുഞ്ഞുങ്ങളുടെ ജനനനവുമായി ഒരു ബന്ധവുമില്ല. ഒരു സ്ത്രീ ആദ്യമായി പ്രസവിക്കുന്ന നിമിഷം അവൾ കടിഞ്ഞൂൽ പ്രസവിച്ചു എന്ന് പറയും. ഒന്നിലധികം സന്താനങ്ങൾ ഉണ്ടായിക്കഴിയുമ്പോൾ അവരിൽ ആദ്യജാതനെ വിളിക്കാനുപയോഗിക്കുന്നതല്ല ‘കടിഞ്ഞൂൽപുത്രൻ ഉണ്ടായി’ എന്ന ‘പ്രഖ്യാപനം,
പരി. അമ്മ തൻറെ കന്യകാത്വം ദൈവത്തിന് നിവേദ്യമായി സമർപ്പിച്ച ഒരു വ്രതവുമായിരുന്നു എന്ന് “ഏതൊരു സമർപ്പണവും ഒരു സത്യ സത്യപ്രതിജ്ഞയിലൂടെ കൂടുതൽ അർത്ഥവത്താകുന്നു” എന്ന പ്രമാണം അനുസ്മരിച്ചുകൊണ്ട് വിശുദ്ധ അഗസ്റ്റിൻ പ്രഖ്യാപിക്കുന്നു. മനുഷ്യാവതാരത്തെക്കുറിച്ചുള്ള സന്ദേശത്തിന് പ്രതികരണമായി മാലാഖായോടുള്ള മറിയത്തിൻറെ ചോദ്യമാണ് അതിന് തെളിവായി അദ്ദേഹം നൽകുന്നത്. തൻറെ ജീവിത കാലം മുഴുവൻ കന്യകയായി തുടരാൻ അവൾ തീരുമാനിച്ചിരുന്നു എന്നതിൻറെ സൂചനയാണ് ആ ചോദ്യം. അല്ലായിരുന്നുവെങ്കിൽ വിവാഹ വാഗ്ദാനം നൽകി നിൽക്കുന്ന യുവതിയോട് “നീ ഗർഭം ധരിച്ച് പുത്രനെ പ്രസവിക്കും” എന്ന് ദൂതൻ പറയുമ്പോൾ, “അതെങ്ങനെ സംഭവിക്കും” എന്ന് അവൾ ചോദിക്കേണ്ട കാര്യമില്ലല്ലോ? സാധാരണയായി വിവാഹാനന്തരം സംഭവിക്കുന്ന പതിവാണല്ലോ കുഞ്ഞുങ്ങളെ ഗർഭം ധരിച്ച് പ്രസവിക്കുക എന്നത്. വിവാഹശേഷം ജോസഫുമായുള്ള ബന്ധപ്പെടലിൻറെ ഫലമായി യേശു ജനിക്കും എന്ന് സ്വാഭാവികമായും കരുതാമായിരുന്നല്ലോ?
എ.ഡി. നൂറ്റി ഇരുപതിനടുത്ത് രേഖപ്പെടുത്തപ്പെട്ട അപ്രമാദിത്ത ഗ്രന്ഥമായ യാക്കോബിൻറെ സുവിശേഷം എന്നറിയപ്പെടുന്ന Protoevangelium of James ഈശോയുടെ ചെറുപ്പകാലത്തെക്കുറിച്ച് മറ്റു സുവിശേഷങ്ങളിൽ ഇല്ലാത്ത വിവരങ്ങൾ നൽകുന്നു. യാക്കോബിൻറെ സുവിശേഷത്തിൽ ഈശോയുടെ മാത്രമല്ല, മാതാവിൻറെ ചെറുപ്പകാലത്തെക്കുറിച്ചും പറയുന്നുണ്ട്. ഇതനുസരിച്ച് മറിയം ചെറുപ്പത്തിൽ തന്നെ കന്യാവ്രതം നിത്യവ്രതമായി സ്വീകരിച്ചിരുന്നവളും തൻറെ ജീവിതം ദൈവത്തിന് സമർപ്പിച്ചു ദേവാലയത്തിൽ ജീവിച്ചിരുന്നവളാണ്.
649-ലെ ലാറ്ററൻ സൂനഹദോസിൽ മാർട്ടിൻ ഒന്നാമൻ മാർപാപ്പയാണ് മാതാവിൻറെ നിത്യ കന്യകാത്വം ഒരു വിശ്വാസ സത്യമായി പ്രഖ്യാപിച്ചത്. എന്നാൽ നാം കണ്ടതുപോലെ, അതൊരു വിശ്വാസ സത്യമായി പ്രഖ്യാപിക്കുന്നതിന് മുൻപും, എല്ലാ കാലത്തും, സഭ മറിയത്തിൻറെ നിത്യ കന്യകാത്വത്തിൽ അടിയുറച്ച് വിശ്വസിച്ചിരുന്നു. അപ്പസ്തോലപിതാക്കന്മാരുടെ ശിഷ്യന്മാരും ആദിമ സഭയിലെ മഹാരഥന്മാരുമായിരുന്ന ജസ്റ്റിൻ മാർട്ടർ, ഐറേനിയസ് തുടങ്ങിയവരും, ആഗസ്തീനോസിൻറെ ഗുരുവായിരുന്ന ആംബ്രോസ് പിതാവും, സഭാപിതാവായ വിശുദ്ധ ജെറോമും അവളെ “നിത്യകന്യക” എന്നാണ് വിളിച്ചിരുന്നത്.
ചുരുക്കിപ്പറഞ്ഞാൽ, മറിയം ഈശോയുടെ ജനനവേളയിലും, അതിനു മുൻപും, അതിനു ശേഷവും കന്യകയായിരുന്നു എന്ന വിശ്വാസസത്യം സൈദ്ധാന്തീകമായി തെളിയിക്കാവുന്ന വസ്തുതയാണ്.
അവസാനമായി, പഴയ നിയമത്തിലെ വാഗ്ദാനപേടകമാണ് പുതിയനിയമത്തിൽ മറിയം. ദൈവകൽപ്പനകൾ ആലേഖനം ചെയ്യപ്പെട്ട കല്പലകകളായിരുന്നു വാഗ്‌ദാനപേടകത്തിൽ വഹിച്ചിരുന്നതെങ്കിൽ ദൈവത്തെ തന്നെയായിരുന്നു മറിയം വഹിച്ചിരുന്നത്. പഴയനിയമകാലത്ത് ദൈവ കല്പനകളെ വഹിച്ചിരുന്ന വാഗ്ദാനപേടകത്തെ സമീപിക്കുന്നതിന് ദൈവം ആരെയും അനുവദിച്ചിരുന്നില്ല എന്നത് പീഡാനുഭവത്തെയും കുരിശുമരണത്തെയും സംബന്ധിച്ച വീഡിയോയിൽ വിവരിച്ചത് ഓർമ്മയുണ്ടാകുമല്ലോ? കൽപ്പലകകൾ വഹിച്ച പേടകം ആർക്കും സ്പർശിക്കാൻ അവകാശമില്ലായിരുന്നു എങ്കിൽ, ദൈവത്തെത്തന്നെ വഹിച്ചിരുന്ന പേടകത്തെ എത്ര വിശുദ്ധിയോടെ ആയിരുന്നിരിക്കും അവിടുന്ന് പരിപാലിച്ചിരിക്കുക! അവളുടെ ദൈവമാതൃത്വം എന്ന അവസ്ഥയ്ക്ക് നിത്യകന്യകാത്വം അനിവാര്യമായ ഘടകമായിരുന്നു.
അതാകട്ടെ അവളുടെ പരിപൂർണ്ണമായ സമ്മതത്തോടു കൂടിയായിരുന്നു താനും. നമ്മുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നവനാണല്ലോ നമ്മുടെ ദൈവം? മനുഷ്യൻറെ പതനത്തിന്റെ നിമിഷം മുതൽ മനുഷ്യരക്ഷയ്ക്കായി പിതാവായ ദൈവം ഒരുക്കൂട്ടിവച്ചിരുന്ന രക്ഷാകര പദ്ധതിയിൽ മറിയത്തിൻറെ അമലോത്ഭവം ഒരു അവിഭാജ്യ ഘടകമായിരുന്നു.
കർത്താവിൻറെ മാലാഖ എങ്ങനെയാണ് മറിയത്തിന് സന്ദേശം കൊടുത്തത് . ആ രംഗത്തേക്കുറിച്ചു ധ്യാനിക്കുമ്പോഴെല്ലാം ആ മഹാ നിമിഷങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചോർത്ത് ഞാൻ വിറകൊള്ളാറുണ്ട്. ദൈവം അവളോട് അനുവാദം ചോദിക്കുമ്പോൾ നിരസിക്കുവാനുള്ള അനുവാദം തീർച്ചയായും അവൾക്കുണ്ടായിരുന്നു. അഗ്നിമയനും, തേജോരൂപിയും, ഉഗ്രപ്രതാപിയായ സെറാഫുമായ പ്രധാനമാലാഖ തൻറെ രാജ്ഞിയായിത്തീരേണ്ട ആ കൊച്ചുകന്യകയുടെ മുന്നിൽ അതീവ ബഹുമാനപൂർവ്വം നിന്ന് ദൈവസന്ദേശം കൈമാറിയപ്പോൾ സ്വർഗ്ഗലോകം ആ കന്യകയുടെ മറുപടി വരുന്നത് വരെ ഒരു നിമിഷം നിശ്ചലമായി, ഉദ്വേഗഭരിതമായി, കാതോർത്ത് നിന്നിട്ടുണ്ടാകണം. ആ കന്യകയുടെ മൃദുലമെങ്കിലും ഉറച്ച ശബ്ദത്തിലുള്ള മറുപടി എന്തൊരാശ്വാസമായിരിക്കും അവർക്ക് പകർന്ന് നല്കിയിട്ടുണ്ടാവുക! എന്നാലേറ്റവും രസകരമായ വസ്തുത, അവളെടുക്കുന്ന നിലപാട് ആരെയാണോ ഏറ്റവുമധികം ബാധിക്കുക, ആ മനുഷ്യ വർഗ്ഗമാകട്ടെ അപ്പോൾ അതിന്റെ പ്രാധാന്യമൊന്നും അറിഞ്ഞിരുന്നില്ല എന്നതാണ്.
മത്തായി ഒന്ന് ഇരുപത്തിയഞ്ചിൽ കാണുന്ന “പുത്രനെ പ്രസവിക്കുന്നത് വരെ അവൻ അവളെ അറിഞ്ഞില്ല ” എന്ന വാക്യം ഉദ്ധരിച്ചുകൊണ്ട് ചിലർ അപ്രകാരം വ്യാഖ്യാനിക്കുവാൻ ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്. യഥാർത്ഥത്തിൽ വിശുദ്ധഗ്രന്ഥത്തിൽ ധാരാളമായി ഉപയോഗിച്ച് കാണുന്ന ഒരു ഭാഷാപ്രയോഗമാണത്. “അതുവരെ” എന്ന് വിശുദ്ധഗ്രന്ഥം പറയുമ്പോൾ അതിനുശേഷമുള്ള കാര്യത്തെക്കുറിച്ച് മറിച്ചൊരു അഭിപ്രായമുണ്ട് എന്ന് അർത്ഥമില്ല.
ഉദാഹരണമായി, വിശുദ്ധ പൗലോസ് തിമോത്തിയോട് “ഞാൻ അവിടെ വരുന്നതു വരെ നീ വിശുദ്ധഗ്രന്ഥ വായനയിലും, ഉപദേശങ്ങൾ നൽകുന്നതിലും, അധ്യാപനത്തിലും ശ്രദ്ധാലുവായിരിക്കണം”, എന്നും രണ്ട് സാമുവേൽ ആറാം അധ്യായത്തിൽ, “സാവൂളിൻറെ പുത്രി മിഖാൽ മരണം വരെയും സന്താനരഹിതയായിരുന്നു” എന്ന് പറയുമ്പോഴും അതിനുശേഷം ആ അവസ്ഥകൾക്ക് മാറ്റമുണ്ടായി എന്നല്ലല്ലോ അർഥം? “എൻറെ പിതാവ് മരിക്കുന്നത് വരെ മദ്യപിച്ചിട്ടില്ല എന്ന് പറയുമ്പോൾ, മരണശേഷം അദ്ദേഹം മദ്യപിച്ചിരുന്നു” എന്നല്ലല്ലോ അർത്ഥമാക്കുന്നത്?
🙏
Ave ave ave Maria.
ഇതു സത്യമാണ്......
Amen🙏🙏
🙏🏻🙏🏻🙏🏻
Amen
🙏🙏🙏
Amen🙏
Amen
🙏🙏🙏
Amen
Amen