KanunnilloRaksharavum | Conducted by Ajan | Poykayil Appachan Song | PRDS Choral Music

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Prds Acharya Kalakshethram Presents.
    Thanks.
    2021 _24 High Council of PRDS
    General Secretary - CC Kuttapan
    Credits..
    MS Vijayan, Anil Varsha, Santhakumar Karukachal, Sasikumar Eraviperoor, Rekhu Eraviperoor, Raju Kulathilaan.
    Keyboard _Wilson KX Eranakulam
    Flute_ Vijayan Chottanikara
    Guitar _ Suresh Ponkunnam, Sunilkumar Kothala
    Cello _ Albin Eranakulam
    Violin_ Subin Kottayam, Francis Sebastian,
    Jain MP Eranakulam, Danny Eranakulam
    Drums _ Sajeevan Eranakulam
    Rytham Program _ Sandheep Venkitesh Eranakulam
    Dolak _ Rajesh Ranny
    Thabla _ Santhakumar Karukachal, Siva Das Kottayam.
    Sound Engineer _ Anil Anurag
    Camera _Vijo Gopy
    Editing _ Prem PC
    PRDS CHORAL MUSIC TEAM
    Lyrics
    കേരളത്തിൽ പണ്ടു പണ്ടേ
    പാർത്തിരുന്നൊരു ഒരു ജനം-ഈ
    പാരിടത്തിൽ ഹീനരായി
    ഭവിച്ചൊരു കഥ
    ഓർത്തിടുമ്പോൾ ഖേദമുള്ളിൽ
    ആരംഭിക്കുന്നേ അവ
    ചേർത്തിടട്ടെ സ്വന്ത രാഗത്തിൽ
    ചിലതെല്ലാം
    നാണമില്ലെനിക്ക് സ്വന്ത
    ജാതികൾക്കുള്ള ബല -
    ഹീനതകൾ ഓരോന്നും
    പറഞ്ഞീടുവാനായ്
    ഉർവിയിൽ ജനിച്ച നര-
    ജാതികളിലും കുല -
    ഹീനരെന്ന് ചൊല്ലിടുന്നു
    എൻ്റെ വർഗ്ഗത്തെ
    കേരളത്തിൽ ഉള്ള
    ചരിത്രങ്ങൾ ഓരോന്നും പരി-
    ശോധന ചെയ്യാൻ ഒരുങ്ങി
    എൻ്റെ വംശത്തെ
    കാണുന്നില്ലോരക്ഷരവും
    എൻ്റെ വംശത്തെ പറ്റി
    കാണുന്നുണ്ടനേക വംശത്തിൽ
    ചരിത്രങ്ങൾ
    എൻ്റെ വംശത്തിൻ കഥകൾ
    എഴുതിവെച്ചീടാൻ പണ്ട് - ഈ
    ഉർവിയിലൊരുവരും
    ഇല്ലാതെ പോയല്ലോ
    ഉർവിയിൽ ശപിക്കപ്പെട്ട
    സന്തതികളെന്നും നിത്യം
    സർവ്വരാലും പഴിച്ചിടുന്നു
    കൂസലില്ലാതെ
    ഉർവിയും ആകാശവും
    അവസാനിക്കുവോളം നമ്മെ
    സർവ്വരാലും ഈ വിധം
    പഴിച്ചീടുവാനായി
    സർവ്വത്തെയും ആകൃതിപ്പെടുത്തിയ
    ദൈവം ഇന്ന്
    ഉർവിയിൽ അനുവദിച്ചീടുവതെങ്ങിനെ
    കേരളത്തിൽ പണ്ട് പണ്ടേ
    പാർത്തിരുന്നോരു ജനം - ഈ
    പാരിടത്തിൽ ഹീനരായി
    ഭവിച്ചൊരു കഥ
    കാണുന്നില്ലോരക്ഷരവും
    എന്റെ വംശത്തെ പറ്റി
    കാണുന്നുണ്ടനേക
    വംശത്തിൻ ചരിത്രങ്ങൾ
    പൊയ്കയിൽ ശ്രീ കുമാര ഗുരുദേവൻ

Комментарии • 6

  • @adv.kvijayan7380
    @adv.kvijayan7380 5 дней назад +1

    പുതിയ അവതരണം നന്നായിട്ടുണ്ട്. Congrats

  • @jyothysajeev8541
    @jyothysajeev8541 5 дней назад +2

    🙏🙏🙏

  • @billygraham356
    @billygraham356 5 дней назад +2

    നന്നായിട്ടുണ്ട്

  • @keyarmusical9586
    @keyarmusical9586 5 дней назад +2

    വൃത്തിയായി ചെയ്തു 👍
    ആശംസകൾ 🌹

  • @Akhila915
    @Akhila915 5 дней назад +2

    കേരളത്തിന്റെ മുഖ്യധാരാ ചരിത്രത്തിലും സുദീർഘമായ ഒരു കാലഘട്ടം മറവിയിലേക്കും ഇരുട്ടിലേക്കും മാറ്റിനിർത്തപ്പെട്ട ഒന്നാണ് പൊയ്കയിൽ ശ്രീ കുമാര ഗുരുദേവന്റെ ജ്ഞാന ദർശനങ്ങളും പാട്ടുകളും.
    ഈ പാട്ടുകളിലെ മനുഷ്യ സങ്കല്പം
    നവോത്ഥാനത്താൽ പരിഷ്കരിക്കപ്പെടുന്ന കേവല മനുഷ്യനല്ല. അന്യവൽക്കരിക്കപ്പെട്ട ഒരു ജനതയാണ് ഇവിടെ ലക്ഷ്യ സമൂഹം. അതുകൊണ്ടുതന്നെ ജാതിക്കെതിരായ ഈ പാട്ടുകളിലെ സമരവാക്യങ്ങൾ അന്യവൽക്കരണത്തിന് എതിരായ കലാപമാണ്. ഇരുപതാം നൂറ്റാണ്ടിൻറെ പുതിയ ആധ്യാത്മികത കൂടിയാണ് ഈ പാട്ടുകൾ.

  • @sandraks3634
    @sandraks3634 2 дня назад

    😍😍😍