Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
Great ♥️
കാവ്യ സൗന്ദര്യത്തിന് അനുഗുണമായ ആലാപനം. നല്ല ഉദ്യമത്തിന് അഭിനന്ദനങ്ങൾ.
Fantastic
Excellent singing , very good work god bless you Remmya
കാളിദാസഃ ഭവഭൂതിഃ ച - പുരോ നിസ്സരണേ രണഃകാളിദാസനും ഭവഭൂതിയും -- "ആരാദ്യം പുറത്തുപോകും എന്ന് സമരം-- സമസ്യാപൂരണം"(മൂലം -- അജ്ഞാതൻ -- പരിഭാഷ -- ഡികെഎം കർത്താ)Part 1ഏകദാ പാർവ്വതീ മഹേശ്വരം അപൃച്ഛത് --(ഒരിയ്ക്കൽ ശ്രീ പാർവ്വതി ശ്രീ മഹേശ്വരനോട് ചോദിച്ചു :--)“കവിത്വേ കോ ശ്രേഷ്ഠതരഃ - കാളിദാസഃ ഉത ഭവഭൂതിഃ?"(കവിത്വത്തിൽ ആരാണ് ഏറെ കേമൻ -- കാളിദാസനോ ഭവഭൂതിയോ ?)മഹേശ്വരഃ പ്രാഹ - “കവിത്വേ ഉഭാവപി തുല്യൗ ഏവ.(മഹേശ്വരൻ പറഞ്ഞു :-- കവിത്വത്തിൽ രണ്ടാളും തുല്യർ)പരന്തു കാളിദാസഃ നിശ്ചയജ്ഞാനമതിഃ, ഭവഭൂതേസ്തു താദൃശഃ നിശ്ചയജ്ഞാനം നാസ്തീതി ഭേദഃ.(എന്നാൽ, കാളിദാസനു തന്റെ അറിവിൽ ഉറപ്പുണ്ട്; പക്ഷേ ഭവഭൂതിയ്‌ക്ക് അതില്ല.)ഭവതീ ന വിശ്വസിതി ചേത് തയോഃ പരീക്ഷാം കൃത്വാ നിശ്ചിനോതു."(ഭവതിയ്ക്കു ഞാൻ പറഞ്ഞതിൽ വിശ്വാസമില്ലെങ്കിൽ, അവരെ പരീക്ഷിച്ചുനോക്കി തീർച്ചയാക്കിക്കോളൂ."ഗിരിജാ തു കവയോഃ പരീക്ഷാർത്ഥം വൃദ്ധബ്രാഹ്മണ്യാഃ, കാർത്തികേയഃ മൃതശിശോശ്ച രൂപേ ധൃതവന്തൗ.(ഗിരിജാദേവി കവികളെ പരീക്ഷിയ്ക്കാനായി വൃദ്ധബ്ര്ഹമണിയുടെ വേഷവും സുബ്രഹ്മണ്യൻ മൃതശിശുവിന്റെ വേഷവും ധരിച്ചു.)തതഃ പാർവ്വതീ ധാരാപുരീം ഗത്വാ ഭോജരാജസ്യ പ്രാസാദസ്യ ദ്വാരേ മൃതം ശിശും ഭൂമൗ നിധായ, കവീൻ പ്രതീക്ഷമാണാ തത്ര സ്ഥിതവതീ.(എന്നിട്ട്, പാർവ്വതി ധാരാപുരിയിൽപ്പോയി ഭോജരാജാവിന്റെ കൊട്ടാരവാതിലിൽ ചെന്ന്, മരിച്ച കുഞ്ഞിനെ താഴേക്കിടത്തികവികളെ കാത്ത് അവിടെ നിന്നു.)രാജസഭായാം സമാപ്തായാം രാജപ്രാസാദതഃ ബഹിഃ ആഗച്ഛന്തം പ്രത്യേകം കവിം സംബോധയന്തീ സാ വൃദ്ധബ്രാഹ്മണീ ഉച്ചൈഃ അവദത് --(രാജസഭാസമ്മേളനം കഴിഞ്ഞു കൊട്ടാരത്തിനു പുറത്തു വരുന്ന ഓരോ കവികളെ ഓരോരുത്തരായി വിളിച്ച്ആ വൃദ്ധബ്രാഹ്മണി ഉറക്കെ പറഞ്ഞു:--)“ശിശുർമ്മേ ശാപവശാദ് മൃത്യുംഗതഃ.(എന്റെ കുട്ടി ശാപമേറ്റു മരണമടഞ്ഞു.)യദി കശ്ചിത് ’പുരോ നിഃസരണേ രണഃ’ ഇത്യേനാം സമസ്യാം പൂരയതി ചേത് മമ ശിശുഃ ശാപാത് മുക്തോ ഭവിഷ്യതി.(ആരെങ്കിലും "പുരോ നിസ്സരണേ രണ:" എന്ന സമസ്യ പൂരിപ്പിച്ചാൽഎന്റെ കുഞ്ഞു ശാപത്തിൽനിന്നു വിമുക്തനാകും.)അതഃ ഭവദ്ഭിഃ ഏഷാ സമസ്യാ കൃപയാ പൂരണീയാ” ഇതി.(അതിനാൽ ഭവാന്മാരിൽ ആരെങ്കിലും ഈ സമസ്യ കനിഞ്ഞു പൂർത്തിയാക്കിയാലും !")തേഷാം ഏകൈകോഽപി സമസ്യാം അപൂരയത്.(അവരിൽ ഓരോരോ ആളും സമസ്യ പൂരിപ്പിച്ചു.)തദാ സാ ബ്രാഹ്മണീ താൻ പൃഷ്ടവതീ -- “മമ ശിശുഃ കിമർത്ഥം ന പ്രത്യുജ്ജീവിതഃ?”(അപ്പോൾ ആ ബ്രാഹ്മണി അവരോടു ചോദിച്ചു :-- " എന്റെ കുഞ്ഞ് എന്തുകൊണ്ടാണ്, ഉയിർത്തെഴുന്നേൽക്കാത്തത്?)തേ നിരുത്തരാഃ സന്തഃ തതോ യാതാഃ. തദാ ഭവഭൂതിഃ തത്ര സമാഗതഃ.(അവർ ഉത്തരം മുട്ടി അവിടെനിന്നു പോയി. അപ്പോൾ ഭവഭൂതി അവിടെ വന്നു.)
Hoo wonderfull sir great knowledge
@@drnishanthem8688 Only the MalyALam translation is my contribution. The story is ancient, and the samskr^ta retelling is by someone whose name I do not know. I found it floating on the Internet some years ago.
@@DKMKartha108 I'm trying to study buhard the story and important slokas
Part 2ബ്രാഹ്മണ്യാ പ്രാർത്ഥിതഃ സഃ സമസ്യാഃ പൂരണം ഏവമകരോത് -(അദ്ദേഹം ബ്രാഹ്മണി ആവശ്യപ്പെട്ട ആ സമസ്യാപൂരണം ഇങ്ങനെ നടത്തി --)യാമീതി പ്രിയപൃഷ്ടായാഃ പ്രിയായാഃ കണ്ഠസക്തയോഃ /അശ്രുജീവിതയോരാസീത് പുരോ നിസ്സരണേ രണഃ //(തന്നെ ആലിംഗനം ചെയ്തുനിൽക്കുന്ന പ്രിയതമയോട് "ഞാൻ ഇതാ പോകുന്നു," എന്ന് പ്രിയതമൻ പറഞ്ഞപ്പോൾ ആ യുവതിയുടെ കണ്ഠ ത്തിൽ കണ്ണീരും ജീവനും തമ്മിൽ ആര് ആദ്യം ദേഹത്തിൽ നിന്നു പുറത്തുപോകണം എന്ന് സമരമായി.)സാ ബ്രാഹ്മണീ ഭവഭൂതിം പൃഷ്ടവതീ-(ആ ബ്രാഹ്മണി ഭവഭൂതിയോടു ചോദിച്ചു -- )“ശിശുർമേ കിമർത്ഥം ന പ്രത്യുജ്ജീവിതഃ?”(എന്റെ കുഞ്ഞിനു ജീവൻ വീണ്ടുകിട്ടാത്തതെന്തേ ?)സോഽബ്രവീത് :-- “നാഹം ജാനാമി. അഹമേനാം സമസ്യാം ഇതോഽപി വരം ന പൂരയിതും ശക്നോമി.(കവി പറഞ്ഞു :-- എനിയ്ക്കറിഞ്ഞുകൂടാ ! ഇതിനേക്കാൾ നന്നായി ഈ സമസ്യ പൂരിപ്പിയ്ക്കാൻ എനിയ്ക്കു കഴിയില്ല.)കദാചിത് കാളിദാസഃ കർത്തും ശക്യതേ."(ഒരു പക്ഷേ, കാളിദാസനു കഴിഞ്ഞേക്കാം.)അചിരാത് കാളിദാസഃ അപി തത്ര സമാഗത്യ തയാ ബ്രാഹ്മണ്യാ പ്രാർത്ഥിതഃ സൻ ഏതാം സമസ്യാം അപൂരയത്.(വൈകാതെ കാളിദാസനും അവിടെ വന്നെത്തി. ബ്രാഹ്മണിയുടെ ആവശ്യപ്രകാരം സമസ്യ പൂരിപ്പിച്ചു.)കാളിദാസസ്യ ഭവഭൂതേശ്ച പൂരണയോഃ മദ്ധ്യേ ഈഷദപി അന്തരഃ നാസീത്.(കാളിദാസന്റെ പൂരണവും, ഭവഭൂതിയുടെ പൂരണവും തമ്മിൽ ഒരൽപ്പം പോലും വ്യത്യാസമുണ്ടായിരുന്നില്ല.)ബ്രാഹ്മണീ കാളിദാസമപി പൃഷ്ടവതീ -- “ശിശുർമ്മേ കിമർത്ഥം ന പ്രത്യുജ്ജീവിതഃ?”(എന്തേ എന്റെ കുഞ്ഞു പുനരുജ്ജീവനം നേടാത്തത്?)സോഽബ്രവീത് :-- “ഭവത്യാഃ ശിശുഃ ന കദാപി മൃതഃ.(കാളിദാസകവി പറഞ്ഞു:-- ഭവതിയുടെ കുഞ്ഞ് മരിച്ച കുഞ്ഞല്ല.)അതഃ ഏവ സ ന പ്രത്യുജ്ജീവതി.(അക്കാരണത്താലാണ്, അവനു വീണ്ടും ജീവൻ കിട്ടാത്തത്.)സമസ്യാം ഏനാം ഇതോഽപി വരം ന കോഽപി പൂരയിതും ശക്യതേ”--(ഞാൻ പൂരിപ്പിച്ചതിനേക്കാൾ നന്നായി ഈ സമസ്യ പൂരിപ്പിയ്ക്കാൻ ഒരാൾക്കും കഴിയില്ല.)ഇത്യുക്ത്വാ കാളിദാസഃ തതോ നിർഗ്ഗതഃ.(ഇങ്ങിനെ പറഞ്ഞിട്ട് കാളിദാസൻ അവിടെനിന്നു യാത്രയായി.)ഏതത് സർവ്വം ദൃഷ്ട്വാ കവിത്വേ കാളിദാസസ്യ ഭവഭൂതേശ്ച വിഷയേമഹേശ്വരേണ യദുക്തം തത്സത്യം ഇതി പാർവ്വതീ അവഗതവതീ.(ഇതെല്ലം കണ്ടും കേട്ടും കാളിദാസ-ഭവഭൂതിമാരുടെ കവിത്വത്തെക്കുറിച്ചു മഹേശ്വരൻ പറഞ്ഞതു നേരാണെന്നു ശ്രീ പാർവ്വതിയ്ക്കു തീർച്ചവന്നു.)
Sir ithinu oru introduction sanskrit IL paranju tharamo? Recitation nu vendiyanu
Great ♥️
കാവ്യ സൗന്ദര്യത്തിന് അനുഗുണമായ ആലാപനം.
നല്ല ഉദ്യമത്തിന് അഭിനന്ദനങ്ങൾ.
Fantastic
Excellent singing , very good work god bless you Remmya
കാളിദാസഃ ഭവഭൂതിഃ ച - പുരോ നിസ്സരണേ രണഃ
കാളിദാസനും ഭവഭൂതിയും -- "ആരാദ്യം പുറത്തുപോകും എന്ന് സമരം-- സമസ്യാപൂരണം"
(മൂലം -- അജ്ഞാതൻ -- പരിഭാഷ -- ഡികെഎം കർത്താ)
Part 1
ഏകദാ പാർവ്വതീ മഹേശ്വരം അപൃച്ഛത് --
(ഒരിയ്ക്കൽ ശ്രീ പാർവ്വതി ശ്രീ മഹേശ്വരനോട് ചോദിച്ചു :--)
“കവിത്വേ കോ ശ്രേഷ്ഠതരഃ - കാളിദാസഃ ഉത ഭവഭൂതിഃ?"
(കവിത്വത്തിൽ ആരാണ് ഏറെ കേമൻ -- കാളിദാസനോ ഭവഭൂതിയോ ?)
മഹേശ്വരഃ പ്രാഹ - “കവിത്വേ ഉഭാവപി തുല്യൗ ഏവ.
(മഹേശ്വരൻ പറഞ്ഞു :-- കവിത്വത്തിൽ രണ്ടാളും തുല്യർ)
പരന്തു കാളിദാസഃ നിശ്ചയജ്ഞാനമതിഃ, ഭവഭൂതേസ്തു താദൃശഃ നിശ്ചയജ്ഞാനം നാസ്തീതി ഭേദഃ.
(എന്നാൽ, കാളിദാസനു തന്റെ അറിവിൽ ഉറപ്പുണ്ട്; പക്ഷേ ഭവഭൂതിയ്‌ക്ക് അതില്ല.)
ഭവതീ ന വിശ്വസിതി ചേത് തയോഃ പരീക്ഷാം കൃത്വാ നിശ്ചിനോതു."
(ഭവതിയ്ക്കു ഞാൻ പറഞ്ഞതിൽ വിശ്വാസമില്ലെങ്കിൽ, അവരെ പരീക്ഷിച്ചുനോക്കി തീർച്ചയാക്കിക്കോളൂ."
ഗിരിജാ തു കവയോഃ പരീക്ഷാർത്ഥം വൃദ്ധബ്രാഹ്മണ്യാഃ, കാർത്തികേയഃ മൃതശിശോശ്ച രൂപേ ധൃതവന്തൗ.
(ഗിരിജാദേവി കവികളെ പരീക്ഷിയ്ക്കാനായി വൃദ്ധബ്ര്ഹമണിയുടെ വേഷവും സുബ്രഹ്മണ്യൻ മൃതശിശുവിന്റെ വേഷവും ധരിച്ചു.)
തതഃ പാർവ്വതീ ധാരാപുരീം ഗത്വാ ഭോജരാജസ്യ പ്രാസാദസ്യ ദ്വാരേ മൃതം ശിശും ഭൂമൗ നിധായ, കവീൻ പ്രതീക്ഷമാണാ തത്ര സ്ഥിതവതീ.
(എന്നിട്ട്, പാർവ്വതി ധാരാപുരിയിൽപ്പോയി ഭോജരാജാവിന്റെ കൊട്ടാരവാതിലിൽ ചെന്ന്, മരിച്ച കുഞ്ഞിനെ താഴേക്കിടത്തി
കവികളെ കാത്ത് അവിടെ നിന്നു.)
രാജസഭായാം സമാപ്തായാം രാജപ്രാസാദതഃ ബഹിഃ ആഗച്ഛന്തം പ്രത്യേകം കവിം സംബോധയന്തീ സാ വൃദ്ധബ്രാഹ്മണീ ഉച്ചൈഃ അവദത് --
(രാജസഭാസമ്മേളനം കഴിഞ്ഞു കൊട്ടാരത്തിനു പുറത്തു വരുന്ന ഓരോ കവികളെ ഓരോരുത്തരായി വിളിച്ച്
ആ വൃദ്ധബ്രാഹ്മണി ഉറക്കെ പറഞ്ഞു:--)
“ശിശുർമ്മേ ശാപവശാദ് മൃത്യുംഗതഃ.
(എന്റെ കുട്ടി ശാപമേറ്റു മരണമടഞ്ഞു.)
യദി കശ്ചിത് ’പുരോ നിഃസരണേ രണഃ’ ഇത്യേനാം സമസ്യാം പൂരയതി ചേത് മമ ശിശുഃ ശാപാത് മുക്തോ ഭവിഷ്യതി.
(ആരെങ്കിലും "പുരോ നിസ്സരണേ രണ:" എന്ന സമസ്യ പൂരിപ്പിച്ചാൽ
എന്റെ കുഞ്ഞു ശാപത്തിൽനിന്നു വിമുക്തനാകും.)
അതഃ ഭവദ്ഭിഃ ഏഷാ സമസ്യാ കൃപയാ പൂരണീയാ” ഇതി.
(അതിനാൽ ഭവാന്മാരിൽ ആരെങ്കിലും ഈ സമസ്യ കനിഞ്ഞു പൂർത്തിയാക്കിയാലും !")
തേഷാം ഏകൈകോഽപി സമസ്യാം അപൂരയത്.
(അവരിൽ ഓരോരോ ആളും സമസ്യ പൂരിപ്പിച്ചു.)
തദാ സാ ബ്രാഹ്മണീ താൻ പൃഷ്ടവതീ -- “മമ ശിശുഃ കിമർത്ഥം ന പ്രത്യുജ്ജീവിതഃ?”
(അപ്പോൾ ആ ബ്രാഹ്മണി അവരോടു ചോദിച്ചു :-- " എന്റെ കുഞ്ഞ് എന്തുകൊണ്ടാണ്, ഉയിർത്തെഴുന്നേൽക്കാത്തത്?)
തേ നിരുത്തരാഃ സന്തഃ തതോ യാതാഃ. തദാ ഭവഭൂതിഃ തത്ര സമാഗതഃ.
(അവർ ഉത്തരം മുട്ടി അവിടെനിന്നു പോയി. അപ്പോൾ ഭവഭൂതി അവിടെ വന്നു.)
Hoo wonderfull sir great knowledge
@@drnishanthem8688 Only the MalyALam translation is my contribution. The story is ancient, and the samskr^ta retelling is by someone whose name I do not know. I found it floating on the Internet some years ago.
@@DKMKartha108 I'm trying to study buhard the story and important slokas
Part 2
ബ്രാഹ്മണ്യാ പ്രാർത്ഥിതഃ സഃ സമസ്യാഃ പൂരണം ഏവമകരോത് -
(അദ്ദേഹം ബ്രാഹ്മണി ആവശ്യപ്പെട്ട ആ സമസ്യാപൂരണം ഇങ്ങനെ നടത്തി --)
യാമീതി പ്രിയപൃഷ്ടായാഃ പ്രിയായാഃ കണ്ഠസക്തയോഃ /
അശ്രുജീവിതയോരാസീത് പുരോ നിസ്സരണേ രണഃ //
(തന്നെ ആലിംഗനം ചെയ്തുനിൽക്കുന്ന പ്രിയതമയോട് "ഞാൻ ഇതാ പോകുന്നു," എന്ന് പ്രിയതമൻ പറഞ്ഞപ്പോൾ ആ യുവതിയുടെ കണ്ഠ ത്തിൽ കണ്ണീരും ജീവനും തമ്മിൽ ആര് ആദ്യം ദേഹത്തിൽ നിന്നു പുറത്തുപോകണം എന്ന് സമരമായി.)
സാ ബ്രാഹ്മണീ ഭവഭൂതിം പൃഷ്ടവതീ-
(ആ ബ്രാഹ്മണി ഭവഭൂതിയോടു ചോദിച്ചു -- )
“ശിശുർമേ കിമർത്ഥം ന പ്രത്യുജ്ജീവിതഃ?”
(എന്റെ കുഞ്ഞിനു ജീവൻ വീണ്ടുകിട്ടാത്തതെന്തേ ?)
സോഽബ്രവീത് :-- “നാഹം ജാനാമി. അഹമേനാം സമസ്യാം ഇതോഽപി വരം ന പൂരയിതും ശക്നോമി.
(കവി പറഞ്ഞു :-- എനിയ്ക്കറിഞ്ഞുകൂടാ ! ഇതിനേക്കാൾ നന്നായി ഈ സമസ്യ പൂരിപ്പിയ്ക്കാൻ എനിയ്ക്കു കഴിയില്ല.)
കദാചിത് കാളിദാസഃ കർത്തും ശക്യതേ."
(ഒരു പക്ഷേ, കാളിദാസനു കഴിഞ്ഞേക്കാം.)
അചിരാത് കാളിദാസഃ അപി തത്ര സമാഗത്യ തയാ ബ്രാഹ്മണ്യാ പ്രാർത്ഥിതഃ സൻ ഏതാം സമസ്യാം അപൂരയത്.
(വൈകാതെ കാളിദാസനും അവിടെ വന്നെത്തി. ബ്രാഹ്മണിയുടെ ആവശ്യപ്രകാരം സമസ്യ പൂരിപ്പിച്ചു.)
കാളിദാസസ്യ ഭവഭൂതേശ്ച പൂരണയോഃ മദ്ധ്യേ ഈഷദപി അന്തരഃ നാസീത്.
(കാളിദാസന്റെ പൂരണവും, ഭവഭൂതിയുടെ പൂരണവും തമ്മിൽ ഒരൽപ്പം പോലും വ്യത്യാസമുണ്ടായിരുന്നില്ല.)
ബ്രാഹ്മണീ കാളിദാസമപി പൃഷ്ടവതീ -- “ശിശുർമ്മേ കിമർത്ഥം ന പ്രത്യുജ്ജീവിതഃ?”
(എന്തേ എന്റെ കുഞ്ഞു പുനരുജ്ജീവനം നേടാത്തത്?)
സോഽബ്രവീത് :-- “ഭവത്യാഃ ശിശുഃ ന കദാപി മൃതഃ.
(കാളിദാസകവി പറഞ്ഞു:-- ഭവതിയുടെ കുഞ്ഞ് മരിച്ച കുഞ്ഞല്ല.)
അതഃ ഏവ സ ന പ്രത്യുജ്ജീവതി.
(അക്കാരണത്താലാണ്, അവനു വീണ്ടും ജീവൻ കിട്ടാത്തത്.)
സമസ്യാം ഏനാം ഇതോഽപി വരം ന കോഽപി പൂരയിതും ശക്യതേ”--
(ഞാൻ പൂരിപ്പിച്ചതിനേക്കാൾ നന്നായി ഈ സമസ്യ പൂരിപ്പിയ്ക്കാൻ ഒരാൾക്കും കഴിയില്ല.)
ഇത്യുക്ത്വാ കാളിദാസഃ തതോ നിർഗ്ഗതഃ.
(ഇങ്ങിനെ പറഞ്ഞിട്ട് കാളിദാസൻ അവിടെനിന്നു യാത്രയായി.)
ഏതത് സർവ്വം ദൃഷ്ട്വാ കവിത്വേ കാളിദാസസ്യ ഭവഭൂതേശ്ച വിഷയേ
മഹേശ്വരേണ യദുക്തം തത്സത്യം ഇതി പാർവ്വതീ അവഗതവതീ.
(ഇതെല്ലം കണ്ടും കേട്ടും കാളിദാസ-ഭവഭൂതിമാരുടെ കവിത്വത്തെക്കുറിച്ചു മഹേശ്വരൻ പറഞ്ഞതു നേരാണെന്നു ശ്രീ പാർവ്വതിയ്ക്കു തീർച്ചവന്നു.)
Sir ithinu oru introduction sanskrit IL paranju tharamo? Recitation nu vendiyanu