ഇലക്ട്രോണിക്സ് എളുപ്പമാണോ | Electronics learning easy?

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Did you learned Electronics from a any institution?
    After that 2 year or 3 year course, what was your ability in electronics.
    If you were not successful, then listen to me.
    Join this channel to get access to perks:
    / @electronicselectrical...
    Hi, Call me Alex.
    FOLLOW ME ON:
    Instagram:- / diy_malayalam
    Facebook:- / eemalayalam
    Website - electronend.te...
    _____________________________________________________________________
    TOOLS I USE
    -------------------------------------------------
    ------------------------------------------------------------------------
    Soldering Iron:
    SOLDRON 25 Watt Soldering Iron : amzn.to/3m09ZWY
    Soldering Lead: 30 g Tin Lead Rosin Core Soldering Iron Wire Reel :
    amzn.to/3oPwmQD
    Wire Cutter: 6-inch Wire Cutter or Stripper amzn.to/3DRRJVV
    Digital multimeter: amzn.to/3m2u3b7
    Analog multimeter: amzn.to/3IND55N
    Screw Driver : amzn.to/3yjAjQR
    #electronicsmalayalam #electronicselectricalmalayalam #alex #alienzaudios
    If you like this video hit the like button and subscribe to this channel [electronics electrical malayalam] for more videos like this.
    alienz audios.
    If you are interested in watching more new videos when I upload, then subscribe to this channel - / electronicselectricalm...
    For business inquires; eemofficialz@gmail.com.

Комментарии • 150

  • @ecshameer
    @ecshameer 2 года назад +74

    എന്നും പഠിച്ച് കൊണ്ടിരിക്കുന്നതും ഒരിക്കലും പഠിച്ച് തീരാത്ത ഒരു ഫീൽഡാണ് ഇലക്ട്രോണിക്സ്...✌️✌️✌️❤️

  • @ANANTHASANKAR_UA
    @ANANTHASANKAR_UA 2 года назад +16

    നല്ല ക്ഷമശീലം,നിരീക്ഷണ പാടവം, അനുഭവങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളാൻ ഉള്ള കഴിവ്,പഠിച്ച കാര്യങ്ങൾ പ്രായോഗിക തലത്തിൽ ചെയ്തു നോക്കാനുള്ള താൽപര്യം ഇവയെല്ലാം ഇലട്രോണിക് പഠിക്കാൻ അനിവാര്യമാണ്✌️

  • @CATips
    @CATips 2 года назад +13

    കഥ കേട്ട് എന്റെ ബാല്യം ഓർമവന്നു 🤝👌👌....
    Your all contant very informative 🤝👍

  • @Zigzagentertainment
    @Zigzagentertainment 2 года назад +21

    ഞാൻ ഒരു technician അല്ല.. പക്ഷേ ഇദ്ദേഹത്തെ പോലെ ഞാനും ചെറുപ്പത്തില്‍ ഇത് പോലെ എല്ലാം അഴിച്ച് അതിന്റെ ഉള്ളില്‍ എന്ത് നടക്കുന്നു എന്ന് നോക്കുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു.. ചിലത് ഒക്കെ ശെരിയാവും ചിലത് കേടു വരും.. അന്ന് ഇന്നത്തെ പോലെ google യൂട്യൂബ് ഒന്നും ഇല്ല. നമുക്ക് എന്ത് തോന്നുന്നു അത് ചെയത് നോക്കും... തീര്‍ച്ചയായും ഇത് പഠിക്കാൻ ഉള്ള താല്‍പര്യം ആണ് വേണ്ടത്...മുമ്പ്‌ ഞാനും ഒരു electronis course ന് പോയി... Basic കാര്യങ്ങൾ മാത്രമാണ് അവിടന്ന് കിട്ടുക.. പുതിയ ടെക്നോളജി നമ്മൾ തന്നെ സ്വയം മനസ്സിലാക്കി പഠിക്കണം... തീര്‍ച്ചയായും ഇതിന്റെ basic എന്നത് ഇതിനോട്‌ ഉള്ള താല്‍പര്യം ആണ്... ഈ വിഡിയോ യില്‍ പറഞ്ഞ വല്യ ഒരു പോയിന്റ്‌ ഉണ്ട്.. "എന്തെങ്കിലും പഠിക്കണം.. Welding ന് പോണം അല്ലെങ്കിൽ വേറെ എന്തെങ്കിലും അല്ലെങ്കിൽ electronis പഠിക്കണം" അങ്ങനെ ഉള്ള ഒരാൾക്ക് പറ്റിയ പണിയല്ല ഇത്..... ഇത് 100 ശതമാനം ശെരിയാണ്

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  2 года назад

      👍

    • @sreeleshpk3620
      @sreeleshpk3620 2 года назад +1

      ഞാനും ഇതുപോലെ ആയിരുന്നു ചേട്ടാ..
      ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ഇത് പഠിക്കാൻ
      വീട്ടിൽ അതിന് വിടാൻ ഉള്ള സാഹചര്യം അല്ലായിരുന്നു. ഒരുപാട് ബുക്ക്‌ വാങ്ങി പഠിച്ചു basic ആയ കാര്യങ്ങൾ.
      ഇപ്പൊ interior work ആയി പോകുന്നു. ആഗ്രഹിച്ചത് എല്ലാം നേടാൻ ചിലപ്പോൾ പറ്റിയെന്ന് വരില്ല 😔😔

    • @shamil1820
      @shamil1820 2 года назад +1

      @@sreeleshpk3620 ഇനിയും സമയം ഉണ്ടല്ലോ ഇപ്പൊ വേണെങ്കിൽ പഠിക്കാല്ലോ

    • @awanderingspirit5740
      @awanderingspirit5740 11 месяцев назад

      ​@@sreeleshpk3620same

  • @RajKumar-vr4cj
    @RajKumar-vr4cj 2 года назад +6

    ചേട്ടാ ഞാൻ ഒരു ഇലക്ട്രിക് പ്ലമ്പർ വർക്കർ ആണ്. ഓരോ ദിവസവും പുതിയ പുതിയ സിസ്റ്റം ആണ് വന്നുകൊണ്ടിരിക്കുന്നത്. ഈ വർക്ക്‌ തുടങ്ങിയിട്ട് 12 ഇയർ ആയി. ഇപ്പോൾ ഓരോ പുതിയ ഫിറ്റിങ് ഐറ്റംസ് കാണുമ്പോൾ കണ്ണ് തള്ളി പോകുന്നു. ഞാൻ you ട്യൂബ് നോക്കി ഒരു 2.1 ഹോം തിയേറ്റർ സെറ്റ് ചെയ്തു. എനിക്ക് ഇഷ്ട്ടം ഉള്ള വർക്ക്‌ ആണ് നിങ്ങളുടേത്. 👍🏻ദൈവം നല്ലത് വരുത്തട്ടെ

  • @rajeshkumarnr808
    @rajeshkumarnr808 2 года назад +7

    ഞാൻ 8ക്ലാസ്സ് ഗുസ്തി ആണ് പക്ഷെ ഇലക്ട്രോണിക് പഠിക്കാൻ വലിയ മോഹം കൊണ്ടു നടക്കുന്നവൻ 😔😔

  • @paveeshpavee7691
    @paveeshpavee7691 2 года назад +4

    ബ്രോ ഞാൻ ഒരു ഇലക്ട്രോണിക് പ്രാന്തൻ ആണ്. ഇന്നോ ഇന്നലയോ തുടെങ്ങിയതല്ലഈ പ്രാന്തു ചെറുപ്പം മുതൽ ഉണ്ട്, പുതിയതായി എന്തകിലും കണ്ടെത്തുക അതു സുഖമുള്ള ഒരു പരുവാടി തന്നെയാണ് അതിനുവേണ്ടി പണമോ, സമയമോ നോക്കാറില്ല.സൗണ്ട് ആണ് മെയിൻ, അതിൽ ഒരു പാട് പരീക്ഷണങ്ങൾ ഇന്നും നടത്തിക്കൊണ്ടിരിക്കുന്നു. പലരും ഈ ഇലക്ട്രോണിക് ഫീൽഡിൽ നിന്നും പൈസ ഉണ്ടാക്കണം എന്ന് മാത്രമേ ഒള്ളൂ എങ്കിലും ചിലർ അതിലും ക്രിയേറ്റീവ് ആയി ചെയ്യുന്നതായി കാണാറുണ്ട് പക്ഷെ അവർക്കു സാമ്പത്തികമായി ജീവിതത്തിൽ മുന്നേറാൻ കഴിയാറില്ല എന്നെപോലെ. പക്ഷെ അവരുടെ മനസിനെയും ആ ക്രിയേറ്റീവ് ആയ ചിന്തയെയും ആ പ്രാന്തിനെയും ആർക്കും തകർക്കാൻ കഴിയില്ല. ഇതു എന്റെ സ്വന്തം അനുഭവം ആണ്. ഇനിയും ഞാൻ ഒരു ഇലക്ട്രോണിക് പ്രാന്തൻ ആയിത്തന്നെ ജീവിക്കും 👍

  • @rajannarayanan2759
    @rajannarayanan2759 2 года назад +4

    എ നിക്ക് 67 വയസ്, എപ്പോഴും ഇലക്ടരോണിക് പഠിച്ചുകൊണ്ടരിക്കുന്നു. ഒരുപാട് പണം കളഞ്ഞു കുറെ സാദനം കടുവരുത്തി ഒന്നും repier കഴുയന്നില്ല. വളരെ ഇൻഡ്രസ്റ്റും ആണ് വീട്ടിൽ ചീത്തയും കേൾക്കാറുണ്ട് എന്നലും പഠിക്കാനും താല്പര്യം കൂടുതൽ.

    • @hameeali6244
      @hameeali6244 2 года назад

      കൂടെ ഞാനും

  • @binithpr
    @binithpr 2 года назад +3

    Happy christmas ചേട്ടായീ.
    എത് ഫീൽഡ് ആയാലും പഠിക്കാനുള്ള ആഗഹവും അതിനോടുള്ള താൽപര്യവും തന്നെയാണ് പഠനം എളുപ്പമാക്കുന്നത്. പിന്നെ ഇലക്ട്രോണിക്സ് പഠിക്കാൻ നല്ല ക്ഷമ കൂടി വേണമെന്നാണ് എൻ്റെ അഭിപ്രായം. Nice വീഡിയോ ചേട്ടായീ. 👍👍👍👍👍

  • @krishnavkd6193
    @krishnavkd6193 2 года назад +4

    നിങ്ങൾക് പറഞ്ഞത് ശരിയാ. സൗണ്ട് പ്രണ്ടായത് കൊണ്ട ഓഡിയോ റെസിനേഷൻ അവൻ എനിക്ക് സാധിച്ചത്. അതൊരു തവമാണ്

  • @ajayakumarajayakumar7962
    @ajayakumarajayakumar7962 2 года назад +4

    സർ, ചില ഇൻസ്റ്റിറ്റ്യൂട്ടുകൾ ഇലക്ട്രോണിക്സിന്റെ ബുക്കുകൾ ഇറക്കുന്നു , എന്നാൽ അത് ഒരു വിദ്ധ്യാർഥിക്ക് പഠിക്കേണ്ട വിധത്തിൽഅല്ല , അതായത് ഒരു അടുക്കും ചിട്ടയും ഇല്ലാതെ പഠിക്കുന്ന ആളിന് ഒന്നും മനസിലാക്കാൻ സാധിക്കാത്ത അവസ്ഥയിൽ എത്തി ചേരുന്നു , പുസ്തകത്തിലായാലും അല്ലാതെയും പഠിപ്പിക്കാൻ പഠിക്കുക എന്നത് പഠിപ്പിക്കുന്ന ആളിനെ സംബന്ധിച്ച് ഒരു വലിയ ഘടകം തന്നെയാണ് , സാറിനേ പോലുളളവർ പഠിപ്പിക്കുകയാണെങ്കിൽ പഠിക്കാൻ താൽപര്യമുള്ളവർക്ക് അതൊരു അനുഗ്രഹമായിരിക്കും, എന്നാണ് എന്റെ ഒരു കണക്കുകൂട്ടൽ.

  • @customsoundlabs6585
    @customsoundlabs6585 2 года назад +2

    ഞാൻ ബേസിക്ക് പോലും പഠിച്ച ആൾ അല്ല പക്ഷേ ഇതിനോടുള്ള പ്രാന്ത് മൂത്ത് അഴിച്ചു പണിത് അറിയാത്ത കാര്യങ്ങൾ അടുത്തുള്ള ടെക്നിഷ്യന്റ പക്കൽ ചോദിച്ച് മനസിലാക്കി അങ്ങനെ ഒക്ക ആണ് അത്യാവശ്യം പഠിച്ചത് ഇതിനേപറ്റി മനസ്സിലാക്കും തോറും കാലു പോലെ നിഗൂഡത നിറഞ്ഞ് വരികയാണ് നല്ല ക്ലാസ്സ് കൂടുതൽ മനസ്സിലാക്കാൻ ഞാനും ശ്രമിച്ചു കൊണ്ടിരിയ്ക്കുന്നു

  • @kumarvr1695
    @kumarvr1695 2 года назад +2

    എനിയ്ക്ക് ഏറെ താൽപര്യമുള്ള വിഷയം. പണ്ട് കോയമ്പത്തു രുള്ള ജാനകീ രാമൻ എന്നൊരു വിദഗ്ദന്റെ ഇലക്ട്രോണിക് സംബന്ധമായ പുസ്തകങ്ങൾ പോസ്റ്റലായി വരുത്തി വായിച്ചിരുന്നു. തമിഴ് കലർന്ന മലയാള ശൈലിയിലുള്ള പുസ്തകങ്ങൾ ഒരു പാട്‌സംശയങ്ങൾ തീർത്തു തന്നിരുന്നു. കൊച്ചു കൊച്ചു പ്രൊജക്റ്റുകൾചെയ്യാനാവശ്യമായ സോൾഡറിംഗ് അയൺ, ലെഡ്, പേസ്റ്റ്, ട്രാൻസിസ്റ്റുകൾ, കപ്പാസിറ്ററുകൾ, ട്രാൻസ് ഫോമറുകൾ എന്നിവയും പോസ്റ്റലായി അദ്ദേഹത്തിന്റെ സ്ഥാപനം എത്തിച്ചു കൊടുത്തിരുന്നു . ഈ സ്ഥാപനം ഇപ്പോഴുണ്ടോ എന്നറിയില്ല. അവരുടെ പരസ്യങ്ങളൊന്നും ഇപ്പോൾ പത്രങ്ങളിൽ കാണാറില്ല.

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  2 года назад

      ഞാനും കണ്ടിട്ടുണ്ട്

    • @madhusudanan.nnavarikuth7697
      @madhusudanan.nnavarikuth7697 2 года назад

      ഞാനും വായിച്ചിട്ടുണ്ട്.
      ഇലക്ട്രോണിക്സ് - അടിസ്ഥാന തത്വങ്ങൾ

  • @sreenath7972
    @sreenath7972 2 года назад +3

    Audio electronics ennum ente oru weekness aanu... Ichiri basic okkeyund... Speakers.. defferent sount tracks Ellam... But ithile calculations okke ipazhanu manasilavunnath.... Othiri thanks...😍👍

  • @madhusudanan.nnavarikuth7697
    @madhusudanan.nnavarikuth7697 2 года назад +8

    അറിവും,അനുഭവവും പരിശീലനവും ഉണ്ടെങ്കിലേ
    ഒരു നല്ല മെക്കാനിക് ആകൂ.
    പിന്നെ പുതിയ സാങ്കേതിക വിദ്യകൾക്കനുസരിച്ച് അപ്ഡേറ്റ് ആകാനുള്ള ശ്രമവും. അല്ലാതെ മറ്റു വഴികളില്ല.

  • @Shihad90
    @Shihad90 2 года назад +6

    ഞാനും അച്ഛട്ട് ഇതുപോലെ ആയിരുന്നു 😍.. പഠിക്കണം 🙂

  • @darklegendgaming6657
    @darklegendgaming6657 2 года назад +8

    പണിയുടെ effort ആ കണ്ണുകളിൽ കാണാം

  • @akshaysajesh2565
    @akshaysajesh2565 Год назад +1

    ചേട്ടൻ പറഞ്ഞത് സത്യമാണ്. എന്റെ അച്ഛന്റെ ജോലി alapuzha radio centre ലേ techനിഷൻ ആണ്. Electronics ന്റെ craze എനിക്ക് തുടങ്ങുന്നത് 6 വയസിലാണ്.
    9v ബാറ്ററിയും പണ്ടത്തെ ടോർച്ചില്ലേ light വെച്ച് കത്തിച്ചുകൊണ്ട നടക്കുവായിരുന്നു. അങ്ങനെ എനിക്ക് ഇപ്പോൾ 14 വയസ് ആകുന്നു ഇപ്പോൾ ഞാൻ ഒരു 5.1 ആംപ്ലിഫർ
    സ്വന്തമായി assemble ചെയ്ത് എന്റെ റൂമിൽ ഇരിപ്പുണ്ട്. ഭാവിയിൽ ഒരു ടെക്‌നിഷൻ അക്കണമെന്നാണ് ആഗ്രഹം.basic പറഞ്ഞു തന്നതിന്
    എന്റെ താങ്ക്സ്🙏😅.

  • @Sghh-q5j
    @Sghh-q5j 2 года назад +6

    ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു, ഓരോന്ന് ചെയ്യുമ്പോൾ ഓരോ അനുഭവം 🙄

  • @mithunjs2533
    @mithunjs2533 2 года назад +2

    കൊള്ളാം bro നല്ല video

  • @srihari_kazrod__KL14
    @srihari_kazrod__KL14 2 года назад

    ചെറുപ്പത്തിൽ പഴയ റേഡിയോയുടെ PCB നോക്കി തലക്ക് ഭ്രാന്ത് പിടിച്ചിട്ടുണ്ട് എനിക്ക് . എന്നാലും അതിലെ ഓരോ components ഞാൻ നോക്കി അത് എന്തൊക്കെയാണ് എന്ന് അറിയാൻ ആഗ്രഹിച്ചിരുന്നു.🥰 താങ്കൾ പറഞ്ഞത് പോലെ ചെറുപ്പത്തിലെ അതിനൊട് താൽപര്യം ഉള്ളവന് പഠിച്ചെടുക്കാൻ സാധിക്കുന്ന മേഖലയാണ്. Electronic അറിയുന്തോറും ആഴത്തിലെക്ക് എത്താൻ കഴിയും 🔥🎶

  • @hafsalafz137
    @hafsalafz137 2 года назад +3

    Yoooo video quality ❤🔥🙌🏻🙌🏻🙌🏻
    Background 😍

  • @AvInAsH__892
    @AvInAsH__892 2 года назад +3

    Ente kail enne ariyavunnavar audio sombhadhamaya oro sadhanagal nannakan kondu tharum athu enikku ariyavunnathane njan sheriyakki kodukkum avar cash tharum but njan vangarilla karanam:
    Enikku ishtam ithellam azhichu sheriyakkunnathanu njan athil ninnu enikku manas nirayum athu mathi allathe cash inu vendi njan aarkkum sheriyaaki kodukkarilla
    Enikku audio systems aanu orupadu ishtam 🥰🥰🥰

    • @nishadambalath89
      @nishadambalath89 2 года назад

      Njanum ithupole aayirunu paisa vangarilla kure okke sathanangal sheriyakarumundd pinne avar complaint paranju verarilla pinne thonni cash vangichalo, pinne cash vangichu thudangi athe pinne nashttangalum complaintum koodi pinne njan ellam nirthi ippol ente sathanangal mathram njan ripeir cheyyarollo

  • @elhub4100
    @elhub4100 2 года назад +1

    Pcba debugging is really though,njan pcba manufacturing company il test failure analysis cheyyunna job aanu,5 component use cheyyunna board muthal 25000 component oru pcba il ulla board vare und ithokke chilappol functional testing fail aakunath @ resistor o ic kondo aakam ith analysis cheyth kand pidikkuka ennullath serikkum menakkatta pani aanu,2015 design cheytha board vare design wise eathra advanced aan nammk schematic diagram nokkiya manasilkum athil kooduthalum, uC,FPGA ic aayirikum ithokke fail vannal designer polum Seri aakan pattilla

  • @prasooncprasoonchandran2591
    @prasooncprasoonchandran2591 11 месяцев назад +2

    E chettan paranja pole njanum kore cheyithittund njanum oru electronic pranthan aanu ippo poly technicalil electronics aanu padikkunnath

  • @biju.kathiyott297
    @biju.kathiyott297 2 года назад

    ഇതു കാണുമ്പോൾ, ചെറുപ്പത്തിൽ അച്ഛൻ സൂക്ഷിച്ചു ഉപയോഗിക്കുന്ന ഒരു ഹെഡ്‍ഫോൺ പൊളിച്ചു നോക്കിയത് ഓർമ വരുന്നു, ഒരു സ്പീക്കർ മാത്രമുള്ള, ചെറിയ ഒരു ലെദർ ബാഗിൽ പൊതിഞ്ഞു വെക്കുന്നത്, അന്ന് അച്ഛന് വിഷമം ആയെങ്കിലും, ഒന്ന് വഴക്ക് പറയുക പോലും ചെയ്തില്ല, സ്നേഹത്തോടെ അച്ഛനെ മനസ്സിൽ ചേർത്ത് വെക്കുന്നു, ഇപ്പോൾ കൂടെ ഇല്ലെങ്കിലും.

  • @christy330
    @christy330 2 года назад +2

    ചേട്ടാ നിങ്ങൾ paid ആയിട്ട് തന്നെ പഠിപ്പിക്കാൻ ഉള്ള കാര്യങ്ങൾ നോക്കുവാണ് എങ്കിൽ നല്ലത് ആയിരിക്കും paid ആയിട്ട് ചെയുമ്പോൾ ഇതിനോട് താല്പര്യം ഉള്ളവർ മാത്രമേ വരൂ..

  • @kkdaudios6913
    @kkdaudios6913 2 года назад +3

    100k subscribers തികയുമ്പോൾ ഒരു Q&A ചെയ്യാമൊ?

  • @VISHNU-eb6kx
    @VISHNU-eb6kx 2 года назад

    Ningale eee lokam ariyum..
    Ningal puthiya kandupidutham nadathum...
    Ningale lokam ariyum.. ❤

  • @mranonymous7596
    @mranonymous7596 2 года назад +2

    Ingade same avastha. bsc electronics eduthu pandu muthale electronics thalparym ind angane poy edutheya paranjitu karyamilla... Avide kure theory pinne maths 🥴onnum nadanilla

  • @prv_sketche
    @prv_sketche 2 года назад +2

    Njanum inganeya enikk intrest full ithill mathrama🥰

  • @Nas-g8f
    @Nas-g8f 4 месяца назад +1

    Respect bro

  • @alphawolf1532
    @alphawolf1532 2 года назад +3

    എനിക്ക് electronics പഠിക്കാൻ ആഗ്രഹം ഉണ്ട് എനിക്ക് sounds basi JBL, Sony, Pinner ഇങ്ങനത്തെ ഒരു company തുടങ്ങണം New sounds system create ചെയ്യണം

    • @AloysiusPraveen
      @AloysiusPraveen 2 года назад +1

      Electronics ഭ്രാന്തൻ ആണെങ്കിലും ബേസിക് പഠിക്കണം കുറച്ചു നാൾ എവിടെയെങ്കിലും ശമ്പളം പ്രതീക്ഷിക്കാതെ കണ്ടും ചെയ്തും മനസ്സിലാക്കണം.
      പറ്റും എല്ലാം....

  • @azad801
    @azad801 2 года назад +2

    എന്നെങ്കിലും താടിയും മീശയും വച്ച് ഒരു വീഡിയോ ച്ചെയ്ത് കാണാൻ ഒരു ആഗ്രഹം☺️

  • @subinthriprayar4826
    @subinthriprayar4826 2 года назад +2

    💯 correct 👍

  • @sudheeshsajeev9546
    @sudheeshsajeev9546 2 года назад +2

    Cheta 200 watts sterio amplifieril oru channel box atra inch woofer kodukkam

  • @irfantk7802
    @irfantk7802 2 года назад +1

    Njanum ingane aayirunnu enthu electronics kittayal njan ath ayichu nokum😄😄

  • @anugrahkumar3060
    @anugrahkumar3060 2 года назад +1

    Iti I'll poyitt 1 year kaziju enikk onnum avidenn kittilla nigal parajathu sheriya chetta
    Basic thanna veendum veendum 😁

  • @jztrahul2004
    @jztrahul2004 2 года назад +2

    Well Explained ❤️👍🏻😍

  • @anirudhkv6820
    @anirudhkv6820 Год назад +2

    👍👍👍♥️

  • @anilraghu8687
    @anilraghu8687 2 года назад +1

    Do videos on Arduino. That's the best way to experiment in electronicsx now other than audio.

  • @afraa5522
    @afraa5522 6 месяцев назад +1

    AC inverter, fridge, washing machine course required kindly advise

  • @aruldas2436
    @aruldas2436 2 года назад +1

    Super 👍

  • @irfantk7802
    @irfantk7802 2 года назад +2

    Iete njanum itha padiche 😄😄😄

  • @akugamer1038
    @akugamer1038 Год назад +1

    Chettan enne patti parayunnathu poleundd njanum ithu pole ann njan perfect njan 8 anu padikkunnath njan little kites il athu anu njan padikkunath bro njan um sound system poleullathanu akkarr ippo oru ithupolulla amp akkan nokkukayann amp oru kedaya redioil ninnu kitti oru amp amp matharame athi varakkavu athu orikka repairinn kodutheram paragini njan ippo box ellam set akivachu pache ithuvere finish ayilla ettedukka bluetooth panel illa athu vaganam ennale finish akulu pashe paisa illa bluetooth panel vagan kitti yall njan oru sound system akkum

  • @Arg75
    @Arg75 2 года назад +1

    Chetta njn ith kure naal ayit chodikunu pinee ee 12 0 12 ulla amplifier board inte 2 capacitor ondalo athil 12 0 adopter inte out capacitor inte negetivum positivum koduthal ath work avuo transformer illatha pattuengil oru video cheyumo

  • @VishnuVlogger865
    @VishnuVlogger865 2 года назад +2

    Congratulations bro🙏🏻🙏🏻🙏🏻👍👍🥰🥰🥳🤝🤝🤝

  • @samklazar8995
    @samklazar8995 2 года назад +1

    താങ്കൾ പറയുന്നത് ശരി ആണ
    ഒരു വർഷം എടുത്തു ഒരു വാൾവ് റേഡിയോ പാടിക്കാൻ, ഇപ്പോൾ ഏതു വാൾവ് റേഡിയോ യും പാടിക്കും.

  • @sumeshcheloor5965
    @sumeshcheloor5965 2 года назад +1

    Go mechanic bass tube enganeyund onnu parayumo

  • @jayakrishnan68
    @jayakrishnan68 2 года назад +1

    പഴയ കാല ഡിവിഡി യിൽ ഉള്ള smps ഇൽ 12 v എത്ര amp ഉണ്ടാകും? ഒന്നു പറയാമോ

  • @vipinu.s3441
    @vipinu.s3441 Год назад

    കണക്ക് അറിഞ്ഞുകൂടാത്തത് കൊണ്ട് ഈ ഒരു ആഗ്രഹം വേണ്ടെന്ന്‌ വച്ചു 😞.

  • @prasanth3177
    @prasanth3177 2 года назад +1

    👍

  • @AvInAsH__892
    @AvInAsH__892 2 года назад

    Enikku cheruppathile electronics aanu ishtam
    Ippa padichondirikkunathu electronics mechanic

  • @muhammedsharafudheenaramku6487
    @muhammedsharafudheenaramku6487 2 года назад +2

    Basic class vannum

  • @prasanna___kingini7993
    @prasanna___kingini7993 2 года назад

    Chetta ente പേര് പ്രസാദ് ഞാൻ പുനലൂർ എന്റേ പ്ലെയ്സ് എനിക്ക് ബിന്റെജ് ആബ്ലിഫയർ 4 എണ്ണം ഉണ്ട് 3 pioneer ഒരു നാഷണൽ പാനാസോണിക് 1 അതിനു i

  • @RtrThrottler
    @RtrThrottler 14 дней назад

    Sir ethengilum pisthakam kittumo enick padickanam ennundu pakshe books kittunnilla course nadathunna stapanam undo online course undengil details urgently apke pass books undengil tharuka please

  • @sumesh.h5700
    @sumesh.h5700 2 года назад +1

    2nt 🥰😍😘

  • @hameeali6244
    @hameeali6244 2 года назад +2

    Basic പഠിക്കണം ഹോബി ആയി

  • @vijinsuma6787
    @vijinsuma6787 2 года назад +2

    ബേസിക് അറിയാൻ താല്പര്യം ud

  • @abeeshabi3442
    @abeeshabi3442 2 года назад +1

    ഞാൻ എന്റെ താല്പര്യം കൊണ്ട് ചെറുപ്പം മുതൽ ഇലക്ട്രോണിക് സ്വന്തം മായി പഠിക്കുന്നു യൂട്ടൂബിൽ നിന്ന് ഒക്കെയാണ് പുറത്തിൽനിന്ന് പണിയെടുക്കാറുണ്ട് എന്നാലും ചില സംശയം ഉണ്ട് ചിലകാര്യങ്ങൾ പറയാമോ

  • @godspiritgamingyt9075
    @godspiritgamingyt9075 2 года назад +1

    Last paranja allathintem explanation class chettan paranju taramo

  • @prasoonprasoon4531
    @prasoonprasoon4531 Год назад +1

    ഹലോ ചേട്ടാ njanum അങ്ങനെയാ njan ഇപ്പൊ +2 padikka enikkum electronic padikkana dreame njan eppozhum enthe ngilum ingane kuthikondirikkum🥰

  • @yelyemtec1403
    @yelyemtec1403 2 года назад +1

    Njanum same ayirunnu radio ninnan thudagiyath

  • @rambotech8655
    @rambotech8655 2 года назад +1

    Resistor value Google il kittum

  • @alexjohn5157
    @alexjohn5157 2 года назад +1

    E fieldil Updation venam appolum..

  • @hydrosepareed9009
    @hydrosepareed9009 2 года назад

    DC 80 volt duwal sapply. Cheyyan. Trans former. Out ac ethra volt. venam.

  • @wanderlust8334
    @wanderlust8334 2 года назад +1

    Course details

  • @ansilnaseem4056
    @ansilnaseem4056 2 года назад +1

    Bro yenta box enlla aux cable connate chydaa work akunella adnt munaa divsam okk work chydenuuu enlla adee chydella njn adee nokanne vande ade ok aichee nokeee but onumella anne ratre box work akundee but soundee kalkunella 🥺 bro yenda prshannm onee pariyuooo

  • @rambotech8655
    @rambotech8655 2 года назад

    You are right

  • @joyalvarghese4809
    @joyalvarghese4809 2 года назад

    Background adipoliyaayi

  • @HUNTER-td9fx
    @HUNTER-td9fx 2 года назад

    Ethra valiya technician aanennu paranjittu karyam illa chila complaint vannal nammaleyum konde poku. Angane ulla complaint vannal adhyam 2 kg ari vanguka kanji vekkuka

  • @akhilm6545
    @akhilm6545 Год назад

    Electronic device I'll birthday wish chaiyan kazhiumo. Sound tone chaith

  • @mikaeelgaming8619
    @mikaeelgaming8619 Год назад

    ഇലക്ട്രോണിക്സിൽ value ഉള്ള ഒരു short-term certified course ഏതാണെന്ന് പറയാമോ...

  • @basheervbasheer6784
    @basheervbasheer6784 2 года назад

    Same To You

  • @gopalanv1265
    @gopalanv1265 10 месяцев назад

    ❤❤super

  • @linelall
    @linelall 2 года назад +1

    joli vera anenkilum cherupom tottu elactronics vidada pidichadu kodu ipol paladum sontamayi udakam annulla natam und idoka itratolam viksikumannu ararinju.😀😀

  • @highlights4972
    @highlights4972 2 года назад +1

    ❤️❤️❤️

  • @saraththekkumuri491
    @saraththekkumuri491 2 года назад

    ഹെലോ ഓസ്ഡ് ബോക്സ് സബ് കണെക്ന്റെ ചെയ്യുമ്പോൾ പുറത്തു വാക്കുന്നതാണോ നല്ലത് . ഉള്ളിലാണോ

  • @Sankar407
    @Sankar407 Год назад

    Njanum iti il electronic mechanic padichathanu 2010-2012 batch certificate illa parttime aayi padiche certificate kittan vazhiyundo

  • @anasbava3259
    @anasbava3259 2 года назад

    very well speech

  • @muhammedarshad9f802
    @muhammedarshad9f802 2 года назад

    Poli ചേട്ടാ

  • @abdusalamkaraparambil1096
    @abdusalamkaraparambil1096 2 года назад +1

    ഞാൻ ഉണ്ടേ

  • @harikrishnap.s525
    @harikrishnap.s525 2 года назад

    സത്യം ആണ്

  • @pvvineeth
    @pvvineeth 2 года назад

    Eluppamayalum buthimuttayalum jeevanane enikke

  • @akku4417
    @akku4417 Год назад +1

    എവിടെ ഉണ്ട് bro എനിക്ക് പഠിക്കണം ഞൻ bro speaker baint ചെയ്യുന്നേ കണ്ട് ഞൻ അത് പഠിച്ചു

  • @anasbava3259
    @anasbava3259 2 года назад +1

    👍👍👍👍🙏

  • @sumilcoolwhas369
    @sumilcoolwhas369 2 года назад +1

    👌👌👌

  • @basheervbasheer6784
    @basheervbasheer6784 2 года назад

    VeryVery curect

  • @anuvindtksrk6138
    @anuvindtksrk6138 2 года назад +1

    iTi electronics പഠിച്ചാൽ amplifier assembly ചെയ്യാൻ പറ്റുമോ

  • @aromal.a.p7647
    @aromal.a.p7647 2 года назад

  • @muralimohan2512
    @muralimohan2512 Год назад

    Electronic fan regulator repair ചെയ്യാൻ പറ്റുമോ

  • @anilraghu8687
    @anilraghu8687 2 года назад

    What you said in the end is not clear. You mean you have stopped giving details of repair? That's your decision. Those who say that knowledge should not be given as open source should be ignored. Open source has almost won in the technology field. Only way to stop open source is legal restrictions. Malayali technician community is regressive. It's unethical to coerce those who distribute knowledge. Will they stop engineering courses also to maintain monopoly? Will they burn all books?What all information you give can be got from search if you know basic English. To stop availability of knowledge in malayalam is just ineffective. That may be why open source community has to be aggressive in holding up principles.

  • @anandhu1232
    @anandhu1232 Год назад +1

    എനിക്ക് വയസ് 18എനിഇലക്ടൃക്പാടികാതിൻപാരൃഉട്

    • @anandhu1232
      @anandhu1232 Год назад

      എനിക്ക് ഇലക്ട്രോണിക് പാടിണം

    • @anandhu1232
      @anandhu1232 Год назад

      ❤❤❤എനിക്ചെടെനെപയകര ഇഷ്ടമാണ്

  • @sajansajan9657
    @sajansajan9657 2 года назад

    Electronics basic padilkaan praayavum vidhya bhyasavum
    Maanadhanda maavumo??

    • @Wingedmechanic
      @Wingedmechanic 2 года назад

      ഒരു ദണ്ഡവും ഇല്ല ചേട്ടാ.
      ബേസിക് ഇത്രയേ ഉള്ളൂ.
      1. ചാർജ് എന്ന് പറയുന്നത് കമ്പികളിൽ കൂടി സുഗമമായി ഒഴുകി നടക്കുന്ന കാണാൻ കഴിയാത്ത അത്ര നേർത്ത ഒരു തരം പൊടി അല്ലെങ്കിൽ ദ്രാവകം ആണെന്ന് സങ്കൽപ്പിക്കുക.
      2. ഈ ചാർജ് എല്ലായിടത്തും എല്ലാത്തിലും ഉണ്ട്. വേണ്ടത്ര അളവിൽ ഉണ്ടാവുമ്പോൾ പൂജ്യം വോൾട്ടേജ് ആണ്. കുറവാണെങ്കിൽ നെഗറ്റീവ്, കൂടുതൽ ആണെങ്കിൽ പോസിറ്റീവ് അത്ര തന്നെ. 3.രണ്ടു സ്ഥലങ്ങളിൽ ഉള്ള ചർജിൻെറ അളവിൽ ഉള്ള വ്യത്യാസം ആണ് potential difference എന്നു പറയുന്നത്. അതിൻ്റെ അളവ് ആണ് വോൾട്ട് അല്ലെങ്കിൽ വോൾട്ടേജ് (Volt) ഒരു ടാങ്കിലെ വെള്ളത്തിൻ്റെ ഉയരം പോലെ.
      4. വോൾട്ടേജ് കൂടിയ സ്ഥലത്ത് നിന്നും കുറഞ്ഞ സ്ഥലത്തേക്ക് ചാർജുകളെ കടത്തി വിടുന്ന വസ്തുക്കളെ ( ചാലകങ്ങൾ എന്ന് പറയും. ഈ കമ്പി ഒക്കെ) കൊണ്ട് ഒരു വഴി ഉണ്ടാക്കിയാൽ അത് വഴി ചാർജുകൾ ഒഴുകും. ടാങ്കിൻ്റെ അടിയിൽ ഒരു തുളയിട്ടാൽ വെള്ളം ഒഴുകുന്ന പോലെ. ഈ ഒഴുക്കാണ് കറൻറ്. ഇതിൻ്റെ അളവ് ആണ് ആമ്പിയർ. (Ampere)
      5. ഈ ഒഴുക്കിന് കമ്പിയിൽ ഉള്ള തടസ്സം ആണ് റസിസ്റ്റൻസ്. നമ്മുടെ ടാങ്കിലെ തുളയുടെ വലുപ്പം പോലെ. അതിൻ്റെ അളവ് ആണ് ഓം. (Ohms)
      6. ഒരു ടാങ്കിലെ വെള്ളം തുളയിലൂടെ ഒഴുകിപ്പോവുമ്പോൾ ടാങ്കിലെ വെള്ളത്തിൻ്റെ ഉയരം കുറയും. അതുപോലെ കറൻറ് ഒഴുകുമ്പോൾ വോൾട്ടേജ് കുറയും.
      7. തിരിച്ചു അതെ തുളയിൽ ഒരു പൈപ്പ് ഇട്ടു അതിനേക്കാൾ ഉയരത്തിൽ നിന്നും മറ്റൊരു ടാങ്കിലേക്ക് ഘടിപ്പിച്ചാൽ രണ്ടാമത്തെ ടാങ്കിലെ വെള്ളം ആദ്യത്തെ ടാങ്കിലേക്ക് ഒഴുകുമല്ലോ. അങ്ങനെ അതിലെ വെള്ളത്തിൻ്റെ ഉയരം കൂടും. ചാർജ് ശേഖരിച്ച് വെക്കുന്ന ബാറ്ററി, കപ്പാസിറ്റർ ഒക്കെ ചാർജ് ആവുന്നത് ഇങ്ങനെയാണ്.
      8. ചാർജ് കൂടുമ്പോൾ വോൾട്ടേജ് കൂടും.
      9. ഒഴുകുന്ന വെള്ളം കൊണ്ട് ചക്രം തിരിക്കാം. അതുപോലെ ഒഴുകുന്ന ചാർജ് (കറൻറ്) കൊണ്ട് പല ജോലികളും ചെയ്യാം.
      10.ഉയർന്ന റസിസ്റ്റൻസ് ഉള്ള കമ്പിയിൽ കറൻറ് ഒഴുകുമ്പോൾ കമ്പി ചൂടാവും. അങ്ങനെ ചൂടും വെളിച്ചവും ഉണ്ടാക്കാം.
      11. കറൻറ് ഒഴുകുമ്പോൾ അതിനു ചുറ്റും കാന്തിക ബലം ഉണ്ടാവും. മറ്റൊരു കാന്തം അടുത്ത് വെച്ചാൽ രണ്ടും തമ്മിലുള്ള ബലം കൊണ്ട് അതിൽ ഒന്ന് നീക്കാം. ഇത് വെച്ച് മോടോർ കറക്കാം, സ്പീക്കർ വഴി ശബ്ദം ഉണ്ടാക്കാം.
      12. കറൻറ് വെച്ച് മേലെ പറഞ്ഞ ജോലികൾ ചെയ്യുമ്പോൾ ജോലിഭാരത്തിന് തുല്യമായ അളവിൽ ഊർജ്ജം ചിലവാകും. അതാണ് അതിൻ്റെ വാട്ടേജ്. (Watts).
      13. വോൾട്ട് x കറൻറ് = വാട്ട്സ്
      14. ഒരു വോൾട്ട് ഉള്ള സ്ഥലത്ത് നിന്നും കുറഞ്ഞ വോൾട്ട് ഉള്ള മറ്റൊരു സ്ഥലത്തേക്ക് ഒന്നിൽ കൂടുതൽ കമ്പികൾ സമാന്തരമായി ഘടിപ്പിച്ചാൽ രണ്ടിലും കൂടി കറൻറ് ഒഴുകും. നമ്മുടെ ടാങ്കിൽ രണ്ടു തുളയിട്ടാൽ രണ്ടിലും വെള്ളം ഒഴുകുന്നത് പോലെ.
      15. രണ്ട് കമ്പനികളിലും കൂടി ഒഴുകുന്ന ആകെ ആംപിയർ എന്നത് കമ്പികളുടെ റസിസ്റ്റൻസ് പോലെ ഇരിക്കും.
      16. റസിസ്റ്റൻസ് കൂടിയാൽ ആമ്പിയർ കുറയും. അതുപോലെ തിരിച്ചും.
      17. കറൻറ് ഒരു വശത്തേക്ക് മാത്രം കടത്തി വിടുന്ന ഒരുതരം വൺ വേ വാൽവ് ആണ് ഡയോഡ്.
      18. ഒരു കറൻറ് അല്ലെങ്കിൽ വോൾട്ടേജ് വെച്ച് തൻ്റെ റസിസ്റ്റൻസ് കൂട്ടാനും കുറയ്ക്കാനും കഴിയുന്ന ഒരു തരം സ്വിച്ച് ആണ് ട്രാൻസിസ്റ്റർ.
      19. ട്രാൻസിസ്റ്ററിൽ ഒരു ചെറിയ സിഗ്നൽ കൊടുത്ത് അതിൻ്റെ റസിസ്റ്റൻസ് വ്യത്യാസപ്പെടുത്തി മറ്റൊരു വലിയ കറൻ്റിനെ നിയന്ത്രിക്കാനും കഴിയും.
      20. സിഗ്നൽ ഓഫ് ആവുമ്പോൾ വലിയ കറൻറ് ഓഫ് ആവും. ഇത് ഒരു ഓഫ് സ്വിച്ച് പോലെ ആണ്. സിഗ്നൽ ഒരു പരിധിക്ക് മേലെ ആവുമ്പോൾ റസിസ്റ്റൻസ് ഏറ്റവും കുറവ് ആയി കറൻറ് ഫുൾ ആവും. ഇത് ഓൺ സ്വിച്ച് പോലെയും.
      21. സിഗ്നൽ മേലെ പറഞ്ഞ രണ്ടു പരിധികൾക്കും ഉള്ളിൽ ആവുമ്പോൾ കറൻറ് അതിനു അനുസരിച്ച് കൂടുകയും കുറയുകയും ചെയ്യും. ഇതാണ് ആംപ്ലിഫികേഷൻ എന്ന് പറയുന്നത്.
      22. ഒരുപാട് കമ്പികളും റിസിസ്ററുകളും കപ്പാസിറ്ററുകളും ട്രാൻസിസ്റ്ററുകളും ഒക്കെ വേണ്ട രീതിയിൽ ബന്ധിപ്പിച്ച് കറൻ്റിനേ നമുക്ക് വേണ്ട രീതിയിൽ നിയന്ത്രിച്ചു കൊണ്ട് പല പ്രവർത്തികളും ചെയ്യിപ്പിക്കാം. അങ്ങനെ ഉള്ള ഒരു സെറ്റപ്പിനെ ആണ് ഇലക്ട്രോണിക് സർക്യൂട്ട് എന്ന് വിളിക്കുന്നത്.
      23. ഇലക്ട്രോണിക് സർക്യൂട്ടിൽ വേണ്ടതെല്ലാം ഒരു ഫൈബർഗ്ലാസ് ബോർഡിൽ ഘടിപ്പിച്ച് അതിനെ ബോർഡിൻ്റെ പ്രതലത്തിലെയോ ഉള്ളിലെയോ ഉള്ള ചെമ്പ് പാളികൾ കൊണ്ട് ഉണ്ടാക്കിയ രേഖകൾ (traces) വഴി കണക്ട് ചെയ്തത് ആണ് പ്രിൻ്റഡ് സർക്യൂട്ട് ബോർഡ് (Printed Circuit Board) അഥവാ PCB.
      24. ഒരുപോലെയുള്ള അനേകം ട്രാൻസിസ്റ്റർ, ഡയോഡ് ഒക്കെ ഒരു സിലിക്കൺ പരലിൽ തന്നെ ഉണ്ടാക്കി തമ്മിൽ ബന്ധിപ്പിച്ച് ഒരു സർക്യൂട്ട് ആക്കി എടുക്കുന്നതാണ് ഇൻ്റഗ്രേറ്റഡ് സർക്യൂട്ട് ( Integrated Circuit ) അഥവാ ഐസി.

  • @sujithsujithk247
    @sujithsujithk247 2 года назад

    Chattan oru class online tharumo night time

  • @rambotech8655
    @rambotech8655 2 года назад

    Uncle ene pole tanne😀

  • @muneermeppadi4810
    @muneermeppadi4810 2 года назад

    👍👍👍👍

  • @psychotech5633
    @psychotech5633 2 года назад

    ❤️❤️❤️❤️❤️❤️❤️

  • @HariKrishnan-vj9go
    @HariKrishnan-vj9go 2 года назад +1

    ചേട്ടന്റെ പേര് പറഞ്ഞില്ല

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  2 года назад

      Alex ന്ന് വിളിക്കാം 👍

    • @HariKrishnan-vj9go
      @HariKrishnan-vj9go 2 года назад

      Okey

    • @HariKrishnan-vj9go
      @HariKrishnan-vj9go 2 года назад

      ചേട്ടോ വാട്സ്ആപ്പ് നമ്പർ തരുമോ സംശയങ്ങൾ ചോദിക്കാൻ വേണ്ടിയാണ്(electronics)

  • @vimalk.s494
    @vimalk.s494 2 года назад

    electronic s padich ente pani thanne teernnu