അസ്ത്രം | ഓണാട്ടുകരയുടെ തനതു രുചി | Vegetarian Recipes Cooking Video| Sreekumaran Thampi Show|EP: 27

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Onattukara's very own traditional Asthram Curry Receipe , making with Root Vegetables like Taro , Big Taro Root, Kaachil , Nana Kizhangu , Elephant Yam etc . It is a best combination with Kanji.. ❤️
    Rhythms of Life - A Sreekumaran Thampi Show .
    Please SUBSCRIBE , LIKE & SHARE .
    EPISODE : 27
    ചേന , കാച്ചിൽ , നന കിഴങ്ങ് , വെട്ടു ചേമ്പ് ETC.

Комментарии • 628

  • @ambujagnairgnair8132
    @ambujagnairgnair8132 2 года назад +4

    ഞാൻ ഏറ്റവും അധികം ബഹുമാനിക്കുന്ന ഒരു ആൾ
    അദ്ദേഹത്തിന്റെ കാലത്തു ജനിച്ചു ജീവിക്കാൻ കഴിഞ്ഞു പുണ്യം ജന്മ സുകൃതം ആയിരം ആശംസകൾ സർ

  • @pgn4nostrum
    @pgn4nostrum 2 года назад +24

    കുത്തരി കഞ്ഞിയും
    അസ്ത്രവും
    ചുട്ട പപ്പടവും
    എന്റെ ചെട്ടികുളങ്ങര സ്വാദ്
    ഓണാട്ടുകരയുടെ വിഭവം
    🙏🙏💝
    സ്നേഹി തമ്പിസാറിന്
    അഭിനന്ദനങ്ങൾ💐🤝

  • @rajuraghavan1779
    @rajuraghavan1779 2 года назад +21

    പ്രിയ തമ്പി സാറിന് നമസ്തേ🙏, ജനലക്ഷങ്ങൾ മനസ്സിൽ ആരാധിക്കുന്ന തമ്പി സാർ ചാനൽ തുടങ്ങിയതിൽ വളരെയധികം സന്തോഷിക്കുന്ന ആളാണ് ഞാൻ. സാർ അസ്ത്രം ഉണ്ടാക്കിയതുപോലെ ഒന്നു ഉണ്ടാക്കണം. സാറിന് നന്ദി അറിയിക്കുന്നു.

  • @jagadeesank3759
    @jagadeesank3759 Месяц назад

    താങ്കളുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. 🙏🏼

  • @philosophycafe1170
    @philosophycafe1170 2 года назад +19

    പാചകവും ഒരു മഹത്തായ കല തന്നെയാണ് സാർ. മാവേലിക്കരയിൽ ജനിച്ചു വളർന്ന എനിക്ക് ഈ സ്വാദ് ഒരിക്കലും മറക്കാനാവില്ല 🙏🙏🙏. ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ 💐

  • @damodarankayaralam9312
    @damodarankayaralam9312 2 года назад +6

    ഒരു നല്ല കലാകാരൻ
    നല്ല മനസ്സിനുടമാ
    തീർച്ചയായും നല്ല പാചകക്കാരനും ആയിരിക്കും
    ❤❤ഇഷ്ടം

  • @nandithakurup5000
    @nandithakurup5000 2 года назад +22

    സകലകലാവല്ലഭനായ താങ്കളുടെ കിരീടത്തിലേക്കു ഒരു പൊൻതൂവൽ കൂടി ആണ് ഈ പാചകനൈപുണൃവും...👍👏
    ദൈവം അനുഗ്രഹിക്കട്ടെ🙏

    • @ravindrannairp2332
      @ravindrannairp2332 2 года назад

      ഇത് എന്റെ നാട്ടിലും ഉണ്ട് സാർ, പേര് പുളിം കറി , ചേമ്പ് മാത്രം എടുക്കും

  • @madhavibhaskar6729
    @madhavibhaskar6729 2 года назад

    കവനകലാപ്രതിഭയുടെ നളപാചകകലാവൈഭവം കണ്ടപ്പോൾ പഴയ ഒരു സിനിമയിൽ ദാസേട്ടൻ തന്നെ അഭിനയിച്ചുപാടിയ ഒരു ഗാനം ഓർമ്മയിലെത്തി - സുറുമ -- നല്ല സുറുമ ...
    കോട്ടയത്ത് പണ്ടൊരിക്കൽ സുറുമ വിറ്റപ്പോൾ ----
    ആ സുറുമ വാങ്ങി കണ്ണിലെഴുതിയ കോങ്കണ്ണിപ്പെണ്ണിനെപ്പോലെ
    യു.കെ യിൽ മദാമ്മക്ക് ഉള്ളിപ്പുളിയും 'അത്രക്കങ്ങട് ഇഷ്ടായി....
    ഇനി അസ്ത്രം ഉണ്ടാക്കാം. എന്നും സ്നേഹാദരങ്ങളോടെ!

  • @sruthilayanarayan691
    @sruthilayanarayan691 2 года назад +3

    തമ്പി സാറിൻ്റെ പാട്ടുകളെയും സിനിമകളെയും പോലെ ഉള്ളി പ്പുളി സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. അസ്ത്രവും സൂപ്പർ തന്നെ എൻ്റെ നാട്ടിലും (കോഴിക്കോട്) ഇത്തരം കറികൾ ഉണ്ടാക്കാറുണ്ട് അസ്ത്രം എന്ന പേര് എനിക്ക് പുതുമയാണ് ഞങ്ങൾ പുളിക്ക് പകരം മോരാണ് ചേർക്കാറ് നല്ല സ്വാദുണ്ടാകും പിന്നെ തമ്പി സാർ പണത്തിൻ്റെ പിന്നാലെ ഓടുന്ന ആളാണെന്ന് 'ആത്മകഥ വായിച്ചവർ ഒരിക്കലും പറയില്ല പണത്തോട് ആർത്തിയില്ലാത്ത സത്യസന്ധനായതുകൊണ്ടാണ് മധ്യപ്രദേശിലെ ചമ്പൽക്കാടു പ്രദേശത്തെ എഞ്ചിനീയറെ നമുക്ക് തിരിച്ചു കിട്ടിയത് അതുകൊണ്ട് എത്ര നല്ല പാട്ടുകളും സിനിമകളും മലയാളിക്ക് ഹൃദയത്തിൽ സൂക്ഷിക്കാൻ കിട്ടി.തമ്പി സാറിൻ്റെ ചാനൽ വളരണം ഞാൻ എൻ്റെ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞ് വരിക്കാരെ കൂട്ടുന്നുണ്ട് നല്ലവരായ എല്ലാവരും ഇങ്ങനെ ചെയ്യേണ്ടതാണ്.തമ്പി സാർ നമ്മുടെ വരദാനമാണ്🙏🙏🙏💐💐💐

  • @lillycholiyil4606
    @lillycholiyil4606 Год назад

    ഇന്നാണ് ഞാൻ ആദ്യമായി Rhythms of life കണ്ടു തുടങ്ങിയത്. എത്ര മനോഹരമായ കാര്യങ്ങൾ ആണ് Sir പറയുന്നത്. സാർ ന്റെ അറിവ് അപാരം തന്നെ.

  • @jayaa9923
    @jayaa9923 2 года назад

    സാറിനെപോലെ അനുഭവ സമ്പത്തുള്ളവരുടെ കയ്യില് നിന്നും ഇന്നത്തെ യുവ ജനത്തിന് എന്തെംകിലും പഠിക്കാന് സാധിച്ചാല് അത്റയും നന്ന്. God bless u with a long happy and healthy life to enlighten our egoistic men.

  • @kanchanakp8510
    @kanchanakp8510 Год назад

    പാചകം ഏറ്റവും വലിയ കലയാണ്. നല്ല ആഹാരം കഴിക്കാമല്ലോ? സർ ഒരു സൂപ്പർമാൻ തന്നെ. ആശംസകൾ. നന്ദി നമസ്കാരം സർ. പണം വരും പോകും. സാറിനെ പോലെയുള്ള ബഹുമുഖ പ്രതിഭ ഞങ്ങൾക്ക് നഷ്ടം ആകുമായിരുന്നു. സന്മനസ്സ് ഉള്ളവർക്ക് എപ്പോഴും സമാധാനം തന്നെ. നന്ദി നമസ്കാരം സർ

  • @sheela6634
    @sheela6634 2 года назад +15

    ഞാൻ ആദ്യമായാണ് സാറിന്റെ വ്ളോഗ് കണ്ടത് തൂലിക പിടിക്കുന്ന കൈയിൽ പാചക വും വഴങ്ങും അല്ലേ , പാചകവും ഒരു കലയല്ലേ . സാറിന്റെ പാചകവും കൂടി കാണാൻ കഴിയുന്നത് ഞങ്ങളുടെ ഭാഗൃം 👌👌👌 💟

  • @lathikadevi4623
    @lathikadevi4623 2 года назад +1

    ആദരണീയനായ തമ്പി സാറിന്റെ അസ്ത്രം കണ്ടു.നന്നായി.പുളിക്ക് പകരം, അല്പം തൈര് ചേർക്കുന്നതാണ് ഞങ്ങളുടെ പതിവ്.കൂടുതൽ രുചികരമാകും

  • @sudhakarankattana6077
    @sudhakarankattana6077 2 года назад

    തമ്പി സാറെ വളരെ നന്നായിട്ടുണ്ട്. അത്യാവശ്യംവും ആണ്. പുരുഷൻമാർക്ക് ഒരു പ്രചോദനം ആണ്. അത് കൊണ്ട് തന്നെ വീട്ടിലെ പാവം സ്ത്രീകൾക്ക് ഒരു ഉപകാരവും ആവും. ഞാനാണ് എന്റെ വീട്ടിൽ പ്രാതൽ തയ്യാറാക്കുന്നത്. അങ്ങേക്ക് അഭിവാദ്യങ്ങൾ

  • @sunithathomas4507
    @sunithathomas4507 2 года назад +9

    അസ്ത്രത്തിൻ്റെ recipe ക്കു നന്ദി sir.Tampi sir ൻ്റെഗാന രചന പോലെ എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു കറി. 🙏👌

  • @sreedevip4022
    @sreedevip4022 Год назад

    ബഹുമുഖ പ്രതിഭയാണ് താങ്കൾ ! താങ്കളെ നമസ്കരിക്കുന്നു.

  • @philiposep.s8087
    @philiposep.s8087 2 года назад

    എന്റെ ചെറുപ്പ കാലത്തു വീട്ടിൽ ധാരാളം കൃഷി ഉണ്ടായിരുന്നു ആക്കാലങ്ങളിൽ മിക്കവാറും ദിവസ്സങ്ങളിൽ വൈകിട്ട് കഞ്ഞിയും അസ്ത്രവും അച്ചാറും ആയിരുന്നു, വെട്ടു ചേമ്പിന് ഞങ്ങൾ ചീമചേമ്പ് എന്നാണ് പറയുക, ചേമ്പ്, കണ്ണൻ ചേമ്പ്, ചേന, കാച്ചിൽ എല്ലാം മാറി മാറി ഉണ്ടാകും, ഇന്നും ഞങ്ങൾ അസ്ത്രം ഉണ്ടാക്കാറുണ്ട്, നല്ല ഉറക്കം, രാവിലെ സുഖ ശോധന എല്ലാം ഉണ്ടാകാനും ആരോഗ്യത്തിനും അസ്ത്രം നല്ലതാണ്.. സൂപ്പർ..
    Thank you Sir🙏
    അസ്ത്രം ഉണ്ടാക്കാൻ അറിയാത്തവർ ഉണ്ടാക്കാൻ ശ്രമിക്കാം.......

  • @beenasanthosh6678
    @beenasanthosh6678 2 года назад +1

    ഞാനും ഒരു ഓണാട്ടുകരക്കാരി ആണ് എൻ്റെ ഏറ്റവും പ്രിയപ്പെട്ട വിഭവം ആണ് കഞ്ഞിയും അസ്ത്രവും ❤️❤️

  • @geethajawahar4975
    @geethajawahar4975 2 года назад +35

    സാർ, നല്ല അവതരണം. കവിത എഴുതുന്ന കൈകളാൽ ചെയ്യുന്ന പാചകം കാണാൻ നല്ല രസം. try ചെയ്തു നോക്കാം. അങ്ങയോടുള്ള സ്നേഹവും ബഹുമാനവും ഇരട്ടിയായി. ഇനിയും പ്രതീക്ഷിക്കുന്നു

    • @rajithayyil5560
      @rajithayyil5560 2 года назад +2

      സാർ ഞങ്ങൾ കരുനാഗപ്പള്ളിക്കാർ അസ്ത്രം കുടക്കൂടെ ഉണ്ടാക്കാറുണ്ട്. എന്റെ ഹസ്ബൻഡിനു വളരെ ഇഷ്ട്ടമാണ്. പുളിക്കു പകരം തൈരും ചിലപ്പോൾ ചേർക്കാറുണ്ട്. ഇഷ്ടഗാനങ്ങൾ എഴുതുന്ന സാറിന്റെ പാചകവും അവതരണവും വളരെ ഇഷ്ട്ടമായി.

    • @harikrishnan-qx9ls
      @harikrishnan-qx9ls 2 года назад

      Me

    • @sreepadmanabhaswamytours
      @sreepadmanabhaswamytours 2 года назад

      കുറച്ച് വെള്ളം കൂടി പോയോ?

  • @rajanabraham6217
    @rajanabraham6217 2 года назад

    കുക്കിംഗ്‌ ഒരു കലയാണ്.
    കോളേജ് ഡിഗ്രി 5 വർഷം കൊണ്ട് എടുക്കാം. എന്നാൽ കുക്കിംഗ്‌ എന്ന കല പഠിക്കാൻ അധികം സമയം വേണ്ടിവരും.
    Sir, I appreciate your boldness to be humble and learn the art of cooking.
    Now you are teching this art to the public.
    So fabulous. Congratulations.
    ഈ കറിക്ക് ചേമ്പ് കറി എന്നു വിളിക്കാം.

  • @shijutopshotphotography2091
    @shijutopshotphotography2091 2 года назад +3

    ഒരു പാടിഷ്ടമായി. സാറിന്റെ അസ്ത്രം . എത്ര എളുപ്പത്തിലാണ് സാറിന്റെ പാചകം. കവിത പോലെ തന്നെ ഇഷ്ടമായി. ഞങ്ങൾക്ക്. ചന്ദ്ര മതി. കുഞ്ഞമ്പു.

  • @manojm4008
    @manojm4008 2 года назад

    അറിയും തോറും തമ്പിസാറിനോട് ഇഷ്ടം കൂടുന്നു .....

  • @mplatha1995
    @mplatha1995 2 года назад +4

    അഭിമാനം സാർ
    ഈ ആത്മവിശ്വാസം
    എല്ലാവർക്കും മാതൃകയാക്കാം
    പാചകം സ്ത്രീകൾക്ക് മാത്രമുള്ള ജോലിയാണെന്ന ചിന്തയാണ് ഇന്നും പലർക്കുമുള്ളത്
    അസ്ത്രം കഴിച്ചിട്ടുണ്ട്

  • @MCKannan1
    @MCKannan1 2 года назад

    വളരെ നന്ദി സാർ. ഞാനും ഒരു ഓണാട്ടുകരക്കാരനാണ് എന്റെ അമ്മ അസ്ത്രം ഉണ്ടാക്കുമ്പോൾ പുളിക്ക് പകരം തൈരായിരുന്നു ചേർക്കുന്നത്.
    രാവിലെ 10 മണിക്ക് വയലിൽനിന്നും പണിക്കിടെ ആഹാരം കഴിക്കാൻ വരുന്ന നാരായണനും മാധവനും എനിക്കും കഞ്ഞിയും അസ്ത്രവും വളരെ ഇഷ്ടമായിരുന്നു. ഉരുളൻ ചേമ്പുകൾ ഇതിൽ ഇടുന്നത് വളരെ രസകരമാണ്.
    ഗൃഹാരൂതത്വം തന്നതിന് വളരെ നന്ദിയുണ്ട് സാർ.

  • @radhaparokod7682
    @radhaparokod7682 2 года назад

    പുതിയ തുടക്കം, നന്നായിട്ടുണ്ട്. ആശംസകള്‍.

  • @sasidharanchembil4196
    @sasidharanchembil4196 2 года назад

    മലയാളികളുടെ അഭിമാനതാരമാണ് താങ്കൾ. എത്രയെത്രയോ മനോഹരമായ കവിതകളിലൂടെ, പാട്ടുകളിലൂടെ , താങ്കൾ ഞങ്ങളുടെ മനസ്സിൽ അസ്ത്രമായി എത്തിയിട്ടുണ്ടെന്നോ. എന്റെ അമ്മയുടെ പ്രായമുണ്ട് താങ്കൾക്കും. അമ്മയുടെ പഴയ ഊർജസ്വലതയെല്ലാം കുറഞ്ഞുകൊണ്ടിരിക്കുന്നു. മാതൃഭൂമിയിൽ വന്നിരുന്ന താങ്കളുടെ ജീവിതാനുഭവങ്ങൾ വായിക്കാൻ അമ്മയോട് പറയുമായിരുന്നു ഞാൻ.താങ്കൾ ഞങ്ങൾ മലയാളികൾക്ക് അഭിമാനം മാത്രമല്ല പ്രചോദനവും കൂടിയാണ്. ഒരുപാടൊരുപാടു സ്നേഹം.

  • @kayamkulamkochunni9264
    @kayamkulamkochunni9264 Год назад

    Kayamkulathinte Ruchi swathu.....🥰🥰🥰asthram...chethikulangara,kayamkulam 🔥🔥

  • @kpadmakumari8861
    @kpadmakumari8861 2 года назад +1

    Sir enikku valare ishtapettu ente amma pandu undakkithannnirunnu aa ruchi veendum ormippichathinu valare nandi

  • @voiceofmannarji3726
    @voiceofmannarji3726 2 года назад

    തമ്പി ചേട്ടാ നമസ്കാരം ഞാൻ ഹരി പാട്ടുകാരനാണ്. മണി മംഗലത്ത് അമ്പലത്തിന്റെ കിഴക്കുവശത്തുള്ള കൊടുമുളത്ത്, ആണ് അമ്മൂമ്മയുടെ തറവാട്. ഞാൻ ജനിച്ചതും വളർന്നതും ഒക്കെ മാന്നാറിൽ ആണെങ്കിലും, ചെറുപ്പത്തിൽ അമ്മൂമ്മ വീട്ടിൽ പോകും. അമ്മൂമ്മയ്ക്കും,അപ്പൂപ്പനും, അമ്മയ്ക്കും, എനിക്കും ഒക്കെ ഇഷ്ടമുള്ള വിഭവമാണ് അസ്ത്രം. ജീവിക്കാൻവേണ്ടി പാലക്കാട്ടെത്തി ഇവിടെ സ്ഥിരതാമസമാക്കി. എങ്കിലും ഇന്നും ഞാൻ ആഴ്ചയിൽ ഒരു ദിവസമെങ്കിലും അസ്ത്രം വയ്ക്കാറുണ്ട്. ഇടയ്ക്ക് മറ്റൊരു കാര്യം കൂടി പറയട്ടെ ഞാൻ കവിതയെഴുതും. താ മാത്രമല്ല താങ്കളുടെ ജേഷ്ഠൻ വേലായുധൻ തമ്പി ചേട്ടൻ എന്റെ അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹത്തിന് വീട്ടിൽ ഞാൻ പല തവണ പോയിട്ടുണ്ട്. ഞാൻ ജോലിചെയ്തിരുന്നത് കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസിയിലായിരുന്നു. വൈദ്യനാണ്. താമസം പാലക്കാട് നഗരത്തിൽ. വടപളനി അയ്യപ്പക്ഷേത്രത്തിൽ ആണെന്ന് തോന്നുന്നു, ജോലി ചെയ്യുന്ന,വിഷ്ണുനമ്പൂതിരി (പാലക്കാട്ടുകാരൻ) താങ്കളുടെ സുഹൃത്ത് അല്ലേ.?? അദ്ദേഹം എന്റെയും സുഹൃത്താണ്. അസ് ത്രം നന്നായി. അല്പം വെള്ളം കൂടി പോയി എന്ന് എനിക്ക് തോന്നുന്നു.
    ആയുരാരോഗ്യസൗഖ്യം നേരുന്നു സ്നേഹപൂർവ്വം. മാന്നാർ ജി രാധാകൃഷ്ണൻ വൈദ്യർ, പാലക്കാട്.

  • @radharavi2891
    @radharavi2891 Год назад

    നല്ലതായി അസ്ത്രം ഉണ്ടാക്കുന്നതു കണ്ടു ഇപ്പോൾ ഉണ്ടാക്കുകയാണ് നന്ദി സാർ😊

  • @yamunakamalamma1879
    @yamunakamalamma1879 2 года назад

    Sir ഞാനും ഒരു ഹരിപ്പാട് ചിങ്ങോലി ക്കാരി ആണ്.. പണം ഉണ്ടാക്കാനാണോ എന്നു ചോദിച്ച വ്യക്തിക്കു അങ്ങയെ കുറിച്ച് അറിയാഞ്ഞിട്ടാണ്.. എനിക്കു ഏറ്റവും ഇഷ്ടപെട്ട വിഭവമാണ്. അദ്ധ്വാനിക്കുന്ന ജീവിതം നയിക്കുന്നവന്റെ ഫൈവ് സ്റ്റാർ dinner🙏

  • @DinosourIceAge
    @DinosourIceAge 2 года назад +2

    ഓ സർ 🙏
    ഇപ്പോഴാണ് ഞാൻ അറിയുന്നത് ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്ന്. വളരെ സന്തോഷം sir 🙏
    എനിക്ക് സാറിനെ ഒരുപാട് ഇഷ്ടമാണ്🙏

  • @sreedevigopalakrishnan5500
    @sreedevigopalakrishnan5500 2 года назад

    Valara santhosham thonnunnu. Pazhaya kalam ormakal ganangal pole thanne madhuram, erivum puliyum koodia astram gambheeram

  • @chithralekha4904
    @chithralekha4904 2 года назад

    ഈശ്വരന് തുല്യം സ്നേഹിക്കുന്ന
    താങ്കൾ ഇതു പോലൊരു കുക്കിങ് വീഡിയോ ചയ്തു ഞങ്ങളെ അത്ഭുതപെടുത്തിയിരിക്കുന്നു.. സംഗീതം പോലെ പാചകവും ഒരുകല തന്നെ തന്നെയാണ്... ഞാനും ഉണ്ടാക്കി കഴിക്കും...Thank you സർ
    സ്നേഹ ബഹുമാനങ്ങളോടെ.

  • @leena601
    @leena601 2 года назад +4

    സൂപ്പർ... ഒന്നുകൂടെ കുറുക്കണമായിരുന്നു എന്നു തോന്നി 👌👌👌👌

  • @ponkunji8065
    @ponkunji8065 Год назад

    Sir Onakkukara ayathil njagal abhimanikkunnu.We are proud you Sir.

  • @komalamcd1561
    @komalamcd1561 2 года назад

    🙏സൂപ്പർ സർ.
    അഭിനന്ദനങ്ങൾ 💐💐💐💐💐💐💐💐🙇🏻‍♀️🙇🏻‍♀️🙇🏻‍♀️🙇🏻‍♀️🙇🏻‍♀️🙇🏻‍♀️🙇🏻‍♀️🙇🏻‍♀️

  • @sreelekshmi5791
    @sreelekshmi5791 2 года назад

    Sir very good orupad ishtam

  • @jayachandranc.s.627
    @jayachandranc.s.627 2 года назад

    Kollam. Looks slightly watery...

  • @sunilkv7365
    @sunilkv7365 2 года назад +42

    ഓണാട്ടുകരക്കാരന്റെ ദൗർബല്യം...
    കഞ്ഞിയും അസ്ത്രവും 😋😋😋

  • @sindhunair9717
    @sindhunair9717 2 года назад

    താങ്കളുടെ പാചക വീഡിയോകൾ വളരെ മനോഹരം... മണ്മറഞ്ഞു തുടങ്ങിയ പല വിഭവങ്ങളും പുതു തലമുറയ്ക്ക് പരിചയപെടുത്താൻ ഉപയോഗ പ്രദമാണ്... ഞങ്ങൾ വൈക്കത്ത് കാച്ചിൽ അസ്ത്രം ആണ് ഉണ്ടാക്കാറുള്ളത് 🌹😍... അഭിനന്ദനങ്ങൾ തമ്പി സർ 🙏🌹

  • @vasanthakumari3372
    @vasanthakumari3372 2 года назад

    Enikku ettavum ishtamulla bhakshanam.
    .oru onattukarakkari.evoorkkari

  • @Jaya-cs
    @Jaya-cs 2 года назад

    വളരെ അനുഗ്രഹമായി സാർ, വളരെ എളുപ്പമുണ്ടാക്കാവുന്ന ഒരു കറി.

  • @sobhal3935
    @sobhal3935 2 года назад +2

    നന്നായിട്ടുണ്ടുസാർ, അസ്ത്രം ഉണ്ടാക്കാറുണ്ട്, വാളൻപുളിക്കു പകരം തൈരാണ് ചേർക്കുന്നത്. ഇനി സാർ ചെയ്തതുപോലെ ഉണ്ടാക്കി നോക്കും.

  • @pgn4nostrum
    @pgn4nostrum 2 года назад +2

    കുത്തരി കഞ്ഞിയും
    അസ്ത്രവും
    ചുട്ട പപ്പടവും
    എന്റെ ചെട്ടികുളങ്ങര സ്വാദ്
    🙏🙏💝
    സ്നേഹി തമ്പിസാറിന്
    അഭിനന്ദനങ്ങൾ💐🤝

  • @jessyabraham8869
    @jessyabraham8869 2 года назад

    സാർ ഉള്ളി പുളി സൂപ്പർ ആ ണ്‌ . ഞാൻ ഉണ്ടാക്കി. അറിയാവുന്ന കാര്യം പറഞ്ഞു ത രു ന്നത് ഒത്തിരി നല്ല കാര്യം തന്നെ. ഇനിയും ഇങ്ങനെ യുള്ള കാര്യങ്ങൾ പ്ര തീ ക്ഷി ക്കു ന്നു.

  • @sreekumarvarma270
    @sreekumarvarma270 2 года назад

    തമ്പി ചേട്ടന്റെ ചാനൽ ഗംഭീരം

  • @vishnupriyan5823
    @vishnupriyan5823 2 года назад +9

    Being an onattukarakaran i m blessed and i m proud of you sir always.
    Real exmaple of best human

  • @Sd-ih5ql
    @Sd-ih5ql Год назад

    A big salute sir,swartha thalparyathinu vendi oruthanteyum munnil thala kunikkatha angayude vakthithwathe namikkunnu,wish you all the best,angekku dheerghayus nerunnu

  • @devansiva4731
    @devansiva4731 2 года назад

    Sathyamaaya avatharanam

  • @aleykuttyabraham1822
    @aleykuttyabraham1822 2 года назад

    👌ചെറുപ്പത്തിൽ അമ്മ ഉണ്ടാക്കിയിരുന്ന അസ്ത്രം കഴിച്ചത് ഓർമ്മ വന്നു..

  • @swaminathan1372
    @swaminathan1372 2 года назад +12

    സാറ് പറഞ്ഞത് വളരെ ശരിയാണ് കഞ്ഞിയുടെ കൂടെ അസ്ത്രം ഉണ്ടെങ്കിൽ നമ്മൾ അറിയാതെ തന്നെ കൂടുതൽ കഴിച്ചു പോകും...👌👌👌
    ഞങ്ങളുടെ നാട്ടിലെ അമ്പലത്തിൽ എല്ലാ വർഷവും സപ്താഹത്തിന് അവിടെ എത്തുന്ന ഭക്തർക്ക് ഉച്ചയ്ക്ക് കഞ്ഞിയും, അസ്ത്രവും സൗജന്യമായി നൽകുന്ന പതിവുണ്ട്...🙏🙏🙏

    • @prabhavathykp1310
      @prabhavathykp1310 Год назад

      മലയാളത്തിൽ എന്ന അല്ല ഇംഗ്ലീഷ് ആണു സാൻ.

    • @prabhavathykp1310
      @prabhavathykp1310 Год назад

      Thanks sir

  • @rajalekshmigopan1607
    @rajalekshmigopan1607 2 года назад +2

    നമസ്കാരം Sir, സാർ എല്ലാം കൊണ്ടും ബഹുമുഖ പ്രതിഭ. very super അവതരണം. സാറിന്റെ കവിത, cooking, എല്ലാം തന്നെ Super Duper. നമിക്കുന്നു അങ്ങയേ .🙏🙏🙏

  • @rubysasikumar153
    @rubysasikumar153 2 года назад +3

    സാറിന്റെ കവിത പോലെ മനോഹരമാണ് സാറിന്റെ പാചകവും. രാജി ചേച്ചി സുഖമായിരിക്കുന്നോ സാർ, എന്റെ സ്നേഹം നിറഞ്ഞ അന്വേഷണം അറിയിയ്ക്കണേ .

  • @ponkunji8065
    @ponkunji8065 Год назад

    Yes evede pullukulagra special item anu ashram sir.Thank you.

  • @omanamohan7211
    @omanamohan7211 2 года назад +1

    🙏 thank you sir . ഞാൻ ചേപ്പാട് വന്ന ശേഷമാണ് ഇങ്ങനൊരു പേരു കേൾക്കുന്നേ . sunday ഒഴികെ , മിക്കവാറും രാവിലെ കഞ്ഞിയും അസ്ത്രവും കടുക് മങ്ങായും . ഇപ്പോൾ asthram my favourite .

  • @satyamohanlal5937
    @satyamohanlal5937 2 года назад

    ചെട്ടികുളങ്ങര അമ്മയുടെ കഞ്ഞിയും അസ്ത്രവും.വളരേ പ്രസിദ്ധമാണ്.. ഒരുഓണാട്ടുകാരീ 🙏🏼

  • @sudhashankar6379
    @sudhashankar6379 2 года назад

    Writing, acting, painting, singing, dancing, film directing etc etc are skills..and all are not equally do all such activities, many do, but some blessed ones get fame and recognition! ...the cooking too is in reality a skill not everyone can cook, BUT EVERYONE NEEDS COOKED FOOD, for that if one is not skilled to cook, he or she may have to depend on someone. According to me, both boys and girls are to be taught all household activities as nowadays even for education they move away from home quite at an early age when compared to earlier generations.

  • @AnilKumar-yg9ms
    @AnilKumar-yg9ms 2 года назад

    സർ , പാചകം നന്നായിട്ടുണ്ട് ഞാൻ ഓണാട്ടുകാരക്കാരൻ അഭിമാനിക്കുന്നു...
    ഇതിനപ്പുറം സാറിന്റെ കവിതകൾ , ഗാനങ്ങൾ, നിർമ്മാണം, തിരക്കഥ, സംവിധാനം.... അതെല്ലാം ഇനിയും undakanam👍👍✌️✌️

  • @jyothishkumar8541
    @jyothishkumar8541 2 года назад +8

    Very well said sir. You had conquered the minds of millions through your treasure of songs. I believe it is the great thing rather than any monitory benefits.

  • @Rose-pw3vq
    @Rose-pw3vq 2 года назад

    എൻ്റെ അപ്പൻ എടത്വ ക്കരാൻ ആണ് ചെറുപ്പത്തിൽ വീട്ടിൽ ഇത് ഉണ്ടാക്കിയ ഓർമയിൽ വല്ലപ്പോഴും ഞാൻ ഇത് ഉണ്ടാക്കാറുണ്ട് ഇന്നും ഉണ്ടായിരുന്നു ചെമ്പ് അസ്ത്രം പക്ഷെ ഇതിൽ പുളി വേണമെന്ന് അറിയില്ലായിരുന്നു സാറിൻ്റെ വീഡിയോ കണ്ടപ്പോൾ അത് മനസ്സിലായി ഇനി ഞാൻ അസ്ത്രതിൽ പുളി ചേർക്കും thankyou sir

  • @jalajakumarisreemathi8076
    @jalajakumarisreemathi8076 2 года назад +3

    Sir ന്റെ ഉള്ളിപുളി അടിപൊളി ആയിരുന്നു, ഞാനുണ്ടാക്കി കഴിച്ചവരെല്ലാം സൂപ്പർ എന്ന് പറഞ്ഞു 🥰🥰🥰👍

  • @konarkvideos7847
    @konarkvideos7847 2 года назад +3

    ചെട്ടികുളങ്ങരയിലെ കഞ്ഞി,അസ്ത്രം,മുതിര..😋

  • @karuveliljohn
    @karuveliljohn 2 года назад +6

    Dear Thampi sir.. lot of love and respect. Stay healthy and happy😇😍😊

  • @philipmathew3016
    @philipmathew3016 2 года назад

    Very good. Continue.

  • @miniramachandran1445
    @miniramachandran1445 2 года назад

    Super sir nalla avatharanam mavelikkarayilane njangalum veykkarunt cheruppam thote sheelamanu

  • @jayaastro8184
    @jayaastro8184 2 года назад

    തമ്പി സാർ വളരെ നന്ദി. എന്റെ കുട്ടിക്കാലത്തെ ഓർമയിലേക്ക്, രുചിയിലേക്ക് കൂട്ടി കൊണ്ട് പോയതിനു. 🙏🙏🙏💐

  • @remadevi7422
    @remadevi7422 2 года назад

    Thanku Sir
    .. Try cheythu Nokkunnundu..

  • @radhakrishnannair2381
    @radhakrishnannair2381 2 года назад

    ഓണാട്ടുകരക്കാരനല്ലാത്ത ഞാൻ (കരപ്പുറംകാരനാണ്; ചേർത്തല താലൂക്ക്) അസ്ത്രം പരിചയപ്പെടുന്നത് 1987ൽ ഹരിപ്പാടിനടുത്ത് മുട്ടം എന്ന സ്ഥലത്തെ എന്റെ ഉറ്റ സുഹൃതേതിന്റെ അമ്മയിലൂടെയാണ്. ഒരിക്കലും മറക്കില്ലാത്ത ഒരു ലളിതമായ, എന്നാൽ മഹത്തരമായ, വിഭവം. അതോടെ ഈ വിഭവം എന്റെ വീട്ടിലും സ്ഥിരമായി. ഒന്നാംതരം. സാറ് ഇത് എല്ലാവർക്കും പരിചയപ്പെടുത്തിയത് വളരെ സന്തോഷം. (ഉള്ളിപ്പുളി എന്ന ഓണാട്ടുകര വിഭവവും ഇതുപോലെ എന്റെ വീട്ടിലെ അംഗമായി). ഇതുപോലെ മറ്റു പലതും പ്രതീക്ഷിക്കുന്നു.

  • @ajitmadhav2522
    @ajitmadhav2522 2 года назад

    വാക്കുകൾക്ക് അധീതമാ സന്തോഷം തോന്നി അങ്ങയുടെ ഈ കഴിവ് കണ്ടു്. ആരോ എന്ത് പറഞ്ഞു എന്നു കുലുങ്ങാത്ത അങ്ങ് കൂടുതൽ കൂടുതൽ പാചകം ഇവിടെ കവിതയാക്കു !

  • @jayakumarng5457
    @jayakumarng5457 2 года назад

    നമസ്കാരം സാർ... ഞാൻ ചെറുപ്പകാലത്ത് കഴിച്ചിട്ടുള്ളതാണ് അസ്ത്രവും കഞ്ഞിയും ... തറയിലിരുന്ന് പ്ലാവില കുത്തി കൊണ്ട് കഞ്ഞിയും അസ്ത്രവും കൂടെ ഒരു കടുക് മങ്ങായും കഴിച്ച രുചി ഇന്നും എൻ്റെ നാവിലും ഹൃദയത്തിലും ഉണ്ട്... ആ ആഹാരത്തിൻ്റെ ഊർജ ജം ഇന്നും എന്നെ നയിക്കുന്നു: ഈ രുചി വിണ്ടും അങ്ങയിലൂടെ കാണാൻ കഴിഞ്ഞത് മറ്റൊരു പുണ്യം.

  • @pradeepkumarkochathe9656
    @pradeepkumarkochathe9656 2 года назад +1

    അസ്ത്രം... ഉഷാർ കറിയാണല്ലോ സാറെ... ഞങ്ങൾ തൃശൂർകാർ ഇങ്ങനെ വെയ്ക്കാറുണ്ട്... പേര് ഇതല്ല... ചേന തേങ്ങാ അരച്ച് കറിയെന്നും, ചേമ്പ് തേങ്ങാ കറിയെന്നും ഒക്കെയാണ് പറയുന്നത്... "അസ്ത്രം ".. വെറൈറ്റി പേര്.. ആശംസകൾ തൃശൂർ ഗെഡി കുവൈറ്റ്‌

  • @devankumaran9114
    @devankumaran9114 2 года назад

    Very good information and thanks

  • @sheebashaji3784
    @sheebashaji3784 2 года назад

    🙏🙏🙏🙏sir...ee pachakam thudaranam....othiri ishta 🌷🌷🌷🌷

  • @dansblogs9724
    @dansblogs9724 2 года назад

    ചെറുപ്പത്തിൽ കഴിച്ച രുചി നാവിൻ തുമ്പിൽ ഉണ്ട് ഇപ്പോഴും, വെൽ പ്രെസെന്റഡ് തമ്പി സർ

  • @indian3475
    @indian3475 2 года назад +1

    സാറിനെ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു. സർവ്വശക്തൻ ആയുർ ആരോഗ്യം നൽകുമാറാകട്ടെ എന്ന പ്രാർഥിക്കുന്നു '

  • @anandhupillai3362
    @anandhupillai3362 2 года назад

    Vellamayippoyi

  • @monikrishna8861
    @monikrishna8861 2 года назад

    പാചകം അതൊരു കലയാണ്. സാർ.ഈ അപൂർവ്വമായ നളപാചകത്തിലൂടെ അങ്ങ് വീണ്ടും സകല വിഷയങ്ങളിലും പ്രാഗത്ഭ്യം തെളിയിച്ചു കൊണ്ടേയിരിക്കുന്നു. . നന്ദി സാർ.

  • @geethajoseph5760
    @geethajoseph5760 Год назад

    Sir What à great man you are, im living in France now ,today only Isabelle your vidéos, talent édition sir, im also n from kerala thiruvananthapuram, m'y mother prépare ullitheeyal ,just like ulli puli,il already tried your curry, tasty and simple ,very Nice

  • @deepthyanil9130
    @deepthyanil9130 2 года назад

    ചെട്ടികുളങ്ങരക്കാരായ ഞങ്ങളുടെ ചെറുപ്പത്തിൽ കൊയ്ത്തുദിവസങ്ങളിൽ കഞ്ഞിയും, അസ്ത്രവും..... 💐💐💐❤❤👍

  • @jishaprabhakaran5427
    @jishaprabhakaran5427 2 года назад +3

    Will definitely try making this... കേട്ടിട്ടേ ഉള്ളൂ ... ഞങ്ങള്‍ കോഴിക്കോട്ടുകാര്‍ക്ക് ഈ കറി അപരിചിതമാണ്... atleast എനിക്ക് 🙏

  • @sundaresanponnath8475
    @sundaresanponnath8475 2 года назад

    Paachakam oru kalayanu.

  • @manjumg2819
    @manjumg2819 2 года назад

    സാറിന്റെ ആത്മകഥ വായിച്ച അതെ സന്തോഷത്തോടുകൂടിആണ് പാചകവും കാണുന്നത് so great, love you, respect you, praying for your good health❤❤🌹🌹🌷🌷🌷👍

  • @andrewakslee6441
    @andrewakslee6441 2 года назад +3

    What..a.lovely..presentation
    Sirji.. wonderful..carry..on
    Love.and.respect

  • @sobhapremachandrannair7901
    @sobhapremachandrannair7901 2 года назад

    സർ തേങ്ങ പീര കടുക് വറുക്കുമ്പോൾ ചേർത്ത് ഇളം ബ്രൗൺ നിറമാകുമ്പോൾ കറിയിൽ ഒഴിച്ചാൽ രുചി വേറെ ലെവൽ ആകും അവതരണം അടിപൊളി 🌹🌹🌹

  • @remaraveendran2125
    @remaraveendran2125 2 года назад

    ഞങ്ങൾ പന്തളത്തുകാരുടേയും പ്രിയപ്പെട്ട ഭക്ഷണം ആണ് കഞ്ഞിയും അസ്ത്രവും. വടക്കോട്ടുള്ളവർ കേട്ടിട്ടുപോലുമില്ല ഇങ്ങനെ ഒരു കറിയുടെ പേര്. വളരെ സ്വാദിഷ്ടമായ അസ്ത്രത്തേക്കുറിച്ചുള്ള വിവരണവും പാചകകുറിപ്പും വളരെ നന്നായിട്ടുണ്ട് സർ.. അഭിനന്ദനങ്ങൾ.. ആശംസകൾ 💐💐

  • @lethaunni8284
    @lethaunni8284 2 года назад

    🙏🙏നമസ്ക്കാരം സർ 🙏🙏കവിതകൾ എഴുതുന്നതും പാചകം ചെയ്യുന്നതും അങ്ങ് ഒരു കലകാരനായിട്ടാണ്🌻🌻🌻ഇനിയും പുതിയ പാചക കലകൾ തുടരട്ടെ

  • @remaprem2178
    @remaprem2178 2 года назад

    ഞങ്ങൾ ഓണാട്ടുകരക്കാരുടെ പ്രിയ വിഭവം സർ പരിചയപ്പെടുത്തിയതിന് നന്ദി

  • @m.g.jyothi4334
    @m.g.jyothi4334 2 года назад

    അയലപൊരിച്ചതും കുടംപുളിയിട്ട മീൻകറിയും മലയാളിയുടെ നാവിൽ പാട്ടിലൂടെ രുചികരമക്കിയ പ്രിയപ്പെട്ട കവി തമ്പി സാറിന് അഭിനന്ദനങ്ങൾ.

  • @miniko8665
    @miniko8665 2 года назад

    Great

  • @geethaudai6010
    @geethaudai6010 2 года назад +7

    Sir ന്റെ പാചകം വളരെ മനോഹരം,, അസ്ത്രം കേട്ടിട്ടുണ്ട് പക്ഷേ കഴിച്ചിട്ടില്ല,, ഒന്ന് ഉണ്ടാക്കി കഴിക്കണം thank you sir 🙏🏼🌹🌹

  • @ubaidpk2190
    @ubaidpk2190 2 года назад

    കഞ്ഞിയും കിഴങ്ങും അനാജപ്രദാനം

  • @rajasreepv9966
    @rajasreepv9966 2 года назад

    നമസ്കാരം സർ, ആദ്യമായി കാണുകയാണ് സാറിന്റെ cooking vlog, അസ്ത്രം ഉണ്ടാക്കാറുണ്ടെങ്കിലും ശാസ്ത്രീയമായി എങ്ങനെയാണെന്ന് ഇപ്പോഴാണ് മനസിലായത്, വളരെയധികം നന്ദി 🙏🙏
    സാറിന്റെ മറുപടികൾ നന്നാവുന്നുണ്ട് 👍👍

  • @jamesthomas8120
    @jamesthomas8120 2 года назад +1

    Miss Asthram, thanks for reminding us about our old tastes Sir, ennu oru onattukaaran.

  • @rameshkvtailor4380
    @rameshkvtailor4380 Год назад

    നാലിൽ വെള്ളം വരുന്നു സാർ 😋😋👏👏👏🥰🥰🥰

  • @sudhanair6948
    @sudhanair6948 2 года назад

    പാചകവും ഒരു കല തന്നെയാണല്ലോ സർ.. .. പാചക രംഗത്തും നല്ല കഴിവുണ്ടല്ലേ.. good

  • @advkesug
    @advkesug 2 года назад

    എൻ്റെ അമ്മയുടെ കുടുംബവീട് ഓണാട്ടുകര ആണ്. അസ്ത്രം വീട്ടിൽ ഉണ്ടാക്കാറുണ്ട്. തമ്പി സാറിന് എല്ലാ വിധ ആശംസകളും.

  • @raninair6065
    @raninair6065 2 года назад +1

    എൻ്റെ favourite ആണ് കഞ്ഞിയും അസ്ത്രവും. എൻ്റെ അച്ഛൻ്റെ വീട് ഹരിപ്പാട്, വീയപുരം ആണ്. അമ്മയുടെ അമ്മയുടെ വീട് കായംകുളം പത്തിയൂർ. രണ്ടു സ്ഥലങ്ങളിലും അസ്ത്രം ഉണ്ടാക്കാറുണ്ട്. പക്ഷേ സാർ ഞങ്ങൾ പുളിയല്ല തൈരാണ് ചേർക്കുന്നത്. വെള്ളരിക്ക ചക്കകുരു അസ്ത്രം ഏറ്റവും super ആണ്. സാർ ധൈര്യമായി പാചകം ചെയ്തോളൂ. കാണാൻ ഞങ്ങൾക്ക് ഒക്കെ വളരെ ഇഷ്ടമാണ്. 👌👌👌🙏🏾🙏🏾🙏🏾

  • @jayaramachandran1182
    @jayaramachandran1182 2 года назад

    Sarinodundayirunna snehavum bahumanavum koodi. Asthram undakkanam.😊